1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆★☆ ACTION HERO BIJU ☆★☆ Super Star Nivin Pauly's Offseason Super Hit ⭐ 100 Glorious Days ⭐

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Predict Action Hero Biju's Box Office Verdict !

Poll closed Feb 9, 2016.
  1. Another Trendsetting ATBB with a gross over 40Cr

    3 vote(s)
    10.0%
  2. Mega Blockbuster with a gross over 30Cr

    4 vote(s)
    13.3%
  3. Blockbuster with a Blockbuster opening

    6 vote(s)
    20.0%
  4. Boxoffice HIT

    6 vote(s)
    20.0%
  5. FLOP

    11 vote(s)
    36.7%
  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    mention enikku vannila :Ahupinne:

    may be oru premam type pratheekshichu poyavarku avam ithu ulkollan patathathu I think..pinne already kandittula police characters oke mikkavarudeyum manasil kanum I think (the macho type)... but that doesnt mean they should expect the same in every movies...

    . ..pine dialogue delivery yude karyam :think: movie kanathe parayan pattathilla tta
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    nammude whats up ill ulla enne polulla youthanmarude groupil ellavarkkum ishtapettu
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    may be pakshe alukal oru police ennal aghne alle nammude nattilulla palarkkum cinemayil vendathu. aghne allathathu agheekarikkilla
     
    Spunky likes this.
  4. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    avasanathe aaniyum adichalle :Yeye: :Yeye:
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    POLL il Flop ennu vote cheytha njan :nivin:
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Mugham moodi vechu fans odithallunathinte daaruna drishyam aano :Biggrin:
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒരു പോലിസുകാരന്‍റെ ജീവിതത്തിലെ അല്ല ഔദ്യോഗിക ജീവിതത്തിന്റെ നേര്‍കാഴ്ച......
    ---------------------------------------------------------------------------------------------------
    തയ്യാറാക്കിയത്:- ജൊസഫ് അലക്സ്.
    .
    ആക്ഷന്‍ ഹീറോ ബിജു എന്ന പേര്, ആദ്യ ചിത്രത്തില്‍ തന്നെ പ്രതീക്ഷ നല്‍കിയ അബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍, പ്രേമത്തിന് ശേഷം നിവിന്‍ പോളി, മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ്, എല്ലാം കൊണ്ടും ഓരോ മലയാളിയും കാത്തിരുന്ന ചിത്രം. മലയാളികള്‍ കണ്ടു ശീലിച്ച സിനിമ കഥകളിലെ പോലിസുകാരെ എല്ലാം മറന്നേക്കു. ബിജു നമ്മുടെ ജീവിതത്തില്‍ പലയിടത്തും കണ്ടുമുട്ടുന്ന പോലിസുകാരന്‍ ആണ്. രാഷ്ട്രീയ നേതാക്കളോട് ഘോര ഘോരം കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗ് പറയുന്ന, ചുരുളഴിയാത്ത കൊലപാതക പരമ്പര അന്വേഷിക്കുന്ന, പോലിസുകാരെ കാണാന്‍ ആരും ബിജു കളിക്കുന്ന സിനിമാശാലകളുടെ അടുത്തേക്ക് പോകേണ്ട.
    .
    പ്രമേയം
    --------------
    ഇതൊരു കഥപ്പടമോ ഇടിപ്പടമോ അല്ല. ഒരു പോലിസുകാരന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ച മാത്രം ആണ് ഈ ചിത്രം. പോലിസ് സ്റ്റേഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും. അവിടെ വരുന്ന പരാതികളും, പരാതിക്കാരും, അവരുടെ കുടുംബങ്ങളും ബന്ധങ്ങളും യുവ തലമുറയുടെ വഴിവിട്ട പോക്കും എല്ലാം തൊട്ടും തലോടിയും ചര്‍ച്ച ചെയ്യുന്ന ഒരു കൊച്ചു ചിത്രം. അനാവശ്യ വഴിത്തിരിവുകളും മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളും ഒന്നും തന്നെ ചിത്രത്തില്‍ പ്രതീക്ഷിക്കണ്ട. ഒരേ വേഗതയില്‍ ആദ്യം മുതല്‍ അവസാനം വരെ മടുപ്പുളവാക്കാതെ കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു ചിത്രം.
    .
    വിയോജിപ്പുകള്‍
    ---------------------------
    വളരെ റിയലസ്ടിക് ആയി കഥ പറഞ്ഞു പോകുമ്പോഴും അവസാനം സംവിധായകന്‍ കച്ചവടത്തിന് വേണ്ടി കോംപ്രമൈസ് ചെയ്യുന്നത് ചെറിയ കല്ലുകടിയായി അനുഭവപെട്ടു. തമാശക്ക് വേണ്ടി ഭംഗി കുറവുള്ള സ്ത്രീകളെയും മൂന്നാം ലിങ്കക്കാരെയും ചെറുതായി കൊച്ചാക്കി കളയുന്ന സീനുകള്‍ അനാവശ്യം ആയി തോന്നി.
    .
    പ്രകടനങ്ങള്‍
    --------------------
    നിവിന്‍ പോളി വളരെ നന്നായി തന്നെ തനിക്കു ലഭിച്ച വേഷം ചെയ്തെങ്കിലും ചില ഡയലോഗുകള്‍ പറയുമ്പോള്‍ തനിക്കു താങ്ങുന്നില്ല എന്ന് പ്രേക്ഷകന്‍റെ മുഖത്ത് നോക്കി പറയുന്നുണ്ടായിരിന്നു. സ്ക്രീനില്‍ വന്നു പോകുന്ന പത്തോളം പുതിയ കലാകാരന്മാര്‍ക്ക് വ്യക്തമായ് സ്പേസ് കൊടുത്തു സംവിധായകന്‍ മറ്റുള്ളവര്‍ക്ക് മാതൃക ആയി. അവരെല്ലാം തന്നെ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് കുടിയന്‍ ആയി വന്ന പ്രായമുള്ള ചേട്ടന്‍ എല്ലാം അഭിനയിക്കുക ആണെന്ന് പോലും തോന്നിയില്ല. നായികക്കു പ്രതേകിച്ചു ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മേഘനാഥന്‍ രോഹിണി അവരുടെ മകള്‍ ആയി അഭിനയിച്ച കുട്ടി എല്ലാം വളരെ മികച്ച പ്രകടനം നടത്തി. ബിജുവിന്‍റെ സഹപ്രവര്‍ത്തകര്‍ ആയി അഭിനയിച്ച ജോജു, സൈജു, മേജര്‍ രവി തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി തന്നെ നിര്‍വഹിച്ചു. എടുത്തു പറയേണ്ട പ്രകടനം നടത്തിയത് സുരാജ് വെഞ്ഞാറമൂട് ആണ്. രണ്ടേ രണ്ടു സീനില്‍ വന്നു തീയെറ്ററിലെ പ്രേക്ഷകന്‍റെ മനസും കണ്ണും നിറച്ചാണ് ആ അതുല്യ കലാകാരന്‍ കളം വിട്ടത്. കുറച്ചു പോരായമകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ നിവിന്‍റെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് ബിജു.
    .
    തിരകഥക്കും സംഭാഷങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ്‌ അബ്രിഡ് തന്റെ രണ്ടാം സംരംഭം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിച്ചിരിക്കുന്നത്. വ്യക്തമായ കഥയോ റൂട്ടോ ഒന്നും തന്നെയില്ലാതെ ഒരു സബ് ഇന്സ്പെകറുടെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അമിത വേഗതയോ വേഗതകുറവോ ഇല്ലാതെ പ്രേക്ഷകനെ മടുപ്പുളവാക്കാതെ കണ്ടിരിപ്പിക്കുന്നതില്‍ സംവിധായകന്‍ വീണ്ടും വിജയിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിന് വേഗതക്കും സ്വഭാവത്തിനും അനുസരിച്ച് രാകേഷ് മുരുഗേശന്‍ ഒര്രുക്കിയ പശ്ചാത്തല സംഗീതവും ജെറി അമല്‍ദേവിന്‍റെ തിരിച്ചു വരവും പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യങ്ങള്‍ തന്നെ. ക്യാമറമാനോ എഡിറ്റര്‍ക്കോ കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. തങ്ങളെ ഏല്‍പ്പിച്ചജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഉള്ള ഹെലികാം ഷോട്ട് സുന്ദരം ആയിരിന്നു.
    .
    അവസാനിപ്പിക്കട്ടെ...
    .
    റിയാലിസ്ടിക് സിനിമ ആസ്വാധകന്‍ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ നിരാശരാകില്ല. അതിന്‍റെ കൂടെ ലേശം മാസും കുറച്ചധികം നര്‍മ മുഹൂര്‍ത്തങ്ങളും ഉണ്ടെങ്കില്‍ കുറച്ചു കൂടി സന്തോഷം തോന്നുമോ? ധൈര്യമായി കയറിക്കോ. ബോക്സ് ഓഫീസ് പ്രകടനം എന്താകും എന്ന് ഞങ്ങള്‍ക്ക് അറിയില്ല. മോശം ചിത്രങ്ങളുടെ കൂട്ടത്തില്‍ തള്ളേണ്ട ആളല്ല ബിജു എന്ന് നെഞ്ചില്‍ കൈ വെച്ച് പറഞ്ഞു കൊള്ളട്ടെ. ഒരു തവണ ധൈര്യമായി ആസ്വദിക്കാവുന്ന ബിജുവിന്‍റെ കൂടെയുള്ള ഈ യാത്ര നഷ്ടപെടുത്താതെ എത്രയും പെട്ടന്ന് അടുത്തുള്ള സിനിമാശാലകളിലേക്ക് യാത്രയാകൂ. കുടുംബത്തോടൊപ്പം.......
    .
    #3rdeyemovieclub #3rdeye #Action_Hero_Biju #moviereview
     
  9. Tyrion Lannister

    Tyrion Lannister Debutant

    Joined:
    Dec 16, 2015
    Messages:
    37
    Likes Received:
    29
    Liked:
    0
    Trophy Points:
    1
    kandu nokku.. :)
     
  10. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Saturday kaanum.
     

Share This Page