1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Mayavi 369 likes this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Maheshintae prathikaram
    Good movie 3/5

    Fahads acting no reksha kidu kikkidu
    Hats off to the director

    Climax pettennu theertho ennu thonni poyi

    Fahad the show stealer
     
    Mayavi 369, Johnson Master and Spunky like this.
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    മഹേഷിന്റെ പ്രതികാരം » FIRST REVIEW

    ■"എന്റെ സിനിമകള്‍ ആളുകള്‍ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെനിക്ക്. അതും നല്ല സിനിമകള്‍ ആണെങ്കില്‍ മാത്രം. അത്രയും മതി എനിക്ക്. അത് കൊണ്ട് തന്നെ ഫാന്‍സ്‌ അസോസിയേഷന്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാൻ ഉറച്ചു നില്‍ക്കുന്നു..." -തന്റെ പുതിയ ചിത്രം ഇറങ്ങുന്നതിന്‌, കേവലം ഒരാഴ്ച മുൻപ്‌, ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ ചങ്കൂറ്റമുള്ള എത്ര നടന്മാർ ഇന്നുണ്ട്‌?

    ■മറ്റ്‌ യുവതാരങ്ങളിൽ നിന്നും, ഫഹദ്‌ ഫാസിൽ എന്ന നടനെ വേർതിരിക്കുന്ന ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിനെ ആയാസരഹിതമായ അഭിനയ ശൈലിയാണ്‌. ഏതു വേഷവും, നിഷ്പ്രയാസം അവതരിപ്പിക്കുന്ന ഈ നടന്റെ, ഏറ്റവും പുതിയ ചിത്രമാണ്‌ 'മഹേഷിന്റെ പ്രതികാരം.' സമീപകാലത്ത്‌ ആസ്വദിച്ച ഏറ്റവും മികച്ച ട്രൈലർ, ഈ ചിത്രം കാണുവാനുള്ള എന്നിലെ പ്രേക്ഷകന്റെ വാഞ്‌ജയെ വാനോളമുയർത്തി.

    ■121 minutes ദൈർഘ്യമുള്ള, യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം, മഹേഷ്‌ എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ്‌. ഭാവന എന്ന പേരിൽ, മഹേഷ്‌ സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുന്നു. നിഷ്കളങ്കനായ മഹേഷ്‌ അവിചാരിതമായി ഒരു പ്രശ്നത്തിൽ അകപ്പെടാനിടയാവുകയും, തുടർന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.

    ■പതിവ്‌ ഫഹദ്‌ ചിത്രങ്ങളിലേതുപോലെതന്നെ, ഇവിടെയും നായകനായി ഫഹദ്‌ അഭിനയിച്ചു എന്ന് പറയാൻ കഴിയില്ല, മഹേഷ്‌ എന്ന നാട്ടിൻ പുറത്തുകാരനെ മാത്രമേ നമുക്കവിടെ കാണുവാൻ കഴിയൂ. പിതാവിനെ വളരെയേറെ സ്നേഹിക്കുന്ന യുവാവായും, ഉത്തരവാദിത്തമുള്ള സ്റ്റുഡിയോ ഉടമയായും, ഒരു കാമുകനായും, വാക്കുകൾക്കും അതീതമായിരുന്നു ഫഹദിന്റെ പ്രകടനം.

    ■അപർണ്ണ ബാലമുരളി, അനുശ്രീ എന്നിവരാണ്‌ നായികമാർ. അനുശ്രീ 'സൗമ്യ' എന്ന നഴ്സായും, അപർണ്ണ 'ജിംസി' എന്ന വിദ്യാർത്ഥിനിയായും വേഷമിട്ടു. യുവനടിമാരിൽ ഏറ്റവും കഴിവുള്ള നടിയായ അനുശ്രീയോടൊപ്പം, അപർണ്ണയും തന്റെ വേഷം തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു.

    ■പാസ്റ്ററുടെ മകനായ 'ക്രിസ്പിൻ' അഥവാ 'ക്രിസ്പി' എന്ന ചെറുപ്പക്കാരനായി അഭിനയിക്കുന്നത്‌, നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ. സ്ക്രീനിൽ കാണുന്ന നിമിഷം മുതൽ, ചിത്രത്തിന്റെ അവസാനം വരെ ക്രിസ്പി വളരെയധികം ചിരിപ്പിച്ചു.

    ■ബേബി എന്ന, പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നത്‌ അലൻഷ്യർ. ജാഫർ ഇടുക്കി ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു, ഈ ചിത്രത്തിലെ ഗൃഹനാഥന്റെ വേഷം.

    ■ദിലീഷ്‌ പോത്തൻ ഈ ചിത്രത്തിൽ, എൽദോച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം തന്നെയാണ്‌ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌ ആഷിഖ്‌ അബു.

    CAMERA

    ■'ഇടുക്കി അണക്കെട്ട്‌' ഉൾപ്പെട്ട, ഇടുക്കിയുടെ ദൃശ്യഭംഗി ഷൈജു ഖാലിദ്‌ വളരെ നന്നായി ക്യാമറയിൽ പകർത്തിയിരിക്കുന്നു.

    ♪♬MUSIC & ORIGINAL SCORES

    ■ആഷിഖ്‌ അബുവിനോടൊത്തുചേരുമ്പോൾ ബിജിബാൽ എന്ന സംഗീതസംവിധായകന്‌ ശോഭയേറും. ആ പതിവ്‌, ഇവിടെ വീണ്ടും ആവർത്തിക്കപ്പെട്ടു. ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്‌. ബിജിബാൽ ആലപിക്കുന്ന 'മലമേലെ' എന്നുതുടങ്ങുന്ന ആദ്യഗാനം ഇടുക്കിയുടെ മനോഹാരിതയെ വിളിച്ചോതുന്നു. 'പൂക്കാലം കൈവീശി' എന്നു തുടങ്ങുന്ന ഗാനം ഏറെ നന്നായിരുന്നു. പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു.

    »Overall view

    ■ഒരു കൊച്ചുകഥയെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. തുടക്കം മുതൽ, അതീവരസകരമായ സംഭാഷണങ്ങളിലൂടെ മുൻപോട്ടുപോകുന്ന ഈ ചിത്രം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. നല്ല തിരക്കഥ, ദിലീഷ്‌ പോത്തന്റെ ആദ്യ സംവിധാന സംരംഭം ആണെന്നുകൂടി തോന്നുകയില്ലാത്തവിധമുള്ള മികച്ച മേക്കിംഗ്‌.

    ■നിഷ്കളങ്കമായ നാട്ടിൻപുറത്തിന്റെ നന്മകളും, കുടുംബാന്തരീക്ഷവും സൗഹൃദവും, പ്രണയവും ഉൾപ്പെടുത്തപ്പെട്ട ആദ്യപകുതിയും, അതിനോട്‌ പൂർണ്ണമായും യോജിക്കുന്ന രണ്ടാം പകുതിയും, വളരെ മികച്ച രീതിയിലുള്ള ഉപസംഹാരവും. നമുക്കേവർക്കും ഈ ചിത്രം പൂർണ്ണതൃപ്തി നൽകും.

    ■തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, തന്റെ സിനിമകള്‍, നല്ലതാണെങ്കില്‍ മാത്രം നിങ്ങൾ കാണണം എന്ന് ഫഹദ്‌ പറഞ്ഞതിനു പിന്നിലെ ആത്മവിശ്വാസം എന്തായിരുന്നു? അദ്ദേഹത്തിനു തന്നെ, ഈ ചിത്രത്തേക്കുറിച്ച്‌ അവബോധമുണ്ടായിരുന്നു. ഈ തിരിച്ചുവരവിൽ, ഒരു തികവുറ്റ കുടുംബചിത്രം ഫഹദ്‌ നമുക്കായി നൽകിയിരിക്കുന്നു. ഈ ചിത്രം നിങ്ങൾക്കും കുടുംബസമ്മേതം പോയിക്കാണാവുന്നതാണ്‌.

    »My Rating:

    3.5/★★★★★ https://goo.gl/uC0qZ2

    »വാൽക്കഷണം:

    ■ഒരു ചിത്രം വിജയിക്കണമെങ്കിൽ, ഫാൻസ്‌ അസോസിയേഷൻ ആവശ്യമല്ല എന്ന ഫഹദിന്റെ പ്രസ്താവന തീർച്ചയായും പ്രശംസാർഹമാണ്‌. ഇവിടെ ഫാൻസില്ല, മോശം ചിത്രത്തെ നല്ലതാക്കിപ്പറയുവാനോ, നായകനെ വാഴ്ത്തുവാനോ അപകീർത്തിപ്പെടുത്തുവാനോ ആരുമില്ല. ഒരു നല്ല ചിത്രം വിജയിക്കുക എന്നത്‌, നമുക്കേവർക്കും അഭിമാനിക്കത്തക്കവിധത്തിലുള്ള ഒന്നുതന്നെയാണ്‌. തീർച്ചയായും, ഫഹദ്‌ ഫാസിൽ എന്ന നടന്റെ കരിയറിലെ വലിയൊരു വിജയം തന്നെയായിരിക്കും ഈ ചിത്രം.
     
    Red Power and Mayavi 369 like this.
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    :clap::clap:
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Hope so
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Jomon Thiru ano
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    adipoli :Yahoo:
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Commondraaa :punk:
     

Share This Page