1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ രണം ❖❖ PrithviRaj - Rahman - Nirmal ✗✗ A Never Before Visual-Sound Treat ✗✗ With Super Opening ❖

Discussion in 'MTownHub' started by Idivettu Shamsu, Jul 28, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം... - Muyals.com

    മികച്ച സാങ്കേതിക നിലവാരമുള്ള ചിത്രങ്ങൾ ഇപ്പോൾ മലയാള സിനിമയിൽ കൂടുതലായി വരുന്നു എന്ന് മാത്രമല്ല അതിൽ കൂടുതലും ത്രില്ലർ ചിത്രങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. നവാഗത സംവിധായകർ ആണ് അത്തരത്തിലുള്ള ചിത്രങ്ങളുമായി കൂടുതലും മുന്നോട്ടു വരുന്നത് എന്നും എടുത്തു പറയണം. അങ്ങനെ പറയാവുന്ന ഒരു ത്രില്ലർ ആണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച ചിത്രങ്ങളിൽ ഒന്ന്. പ്രിത്വി രാജ് സുകുമാരനെ നായകനാക്കി നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത രണം എന്ന ചിത്രമാണത്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ റഹ്മാൻ, അശ്വിൻ കുമാർ, ഇഷ തൽവാർ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. ആനന്ദ് പയ്യന്നുർ, ലോസൻ ബിജു എന്നിവർ ചേർന്ന് യെസ് സിനിമ പ്രൊഡക്ഷൻസ്, ലോസൻ എന്റെർറ്റൈന്മെന്റ്സ് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.. ഈ ചിത്രത്തിന്റെ ടീസറുകൾ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. നിവിൻ പോളി നായകനായ ഹേ ജൂഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന നിർമ്മൽ സഹദേവിന്റെ ആദ്യ സംവിധാന സംരംഭമാണ് രണം . ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

    ഇതിവൃത്തം:

    പൂർണ്ണമായും അമേരിക്കയിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിത്വി രാജ് അവതരിപ്പിക്കുന്ന ആദി എന്ന കേന്ദ്ര കഥാപാത്രം ഒരു മെക്കാനിക് ആണ്. പക്ഷെ അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിതമായ കാര്യങ്ങൾ അവനെ അവിടെയുള്ള ഒരു തമിഴ് ക്രൈം ഗാങ്ങിന്റെ ഇടയിൽ കൊണ്ട് ചെന്നെത്തിക്കുന്നു. ദാമോദർ എന്ന റഹ്മാൻ അവതരിപ്പിക്കുന്ന ഗ്യാങ്സ്റ്റർ കഥാപാത്രം അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു.

    സംവിധാനം- തിരക്കഥ: ഒരു നിരീക്ഷണം:

    മികച്ച ഒരു തുടക്കമാണ് നിർമ്മൽ സഹദേവ് എന്ന ഈ നവാഗത സംവിധായൻ കുറിച്ചിരിക്കുന്നത്. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും നിർമ്മൽ പുലർത്തിയ കയ്യടക്കമാണ് രണം എന്ന ഈ സ്റ്റൈലിഷ് ക്രൈം ത്രില്ലറിന്റെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് പറയാൻ സാധിക്കും. വളരെ മികച്ച രീതിയിൽ തന്നെ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ നിർമ്മലിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ട കാര്യമാണ് . ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട വസ്തുത തന്നെയാണ്. ആവേശകരമായ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും അതോടൊപ്പം സസ്*പെൻസും നിറഞ്ഞ ഒരു കമ്പ്ലീറ്റ് പാക്കേജ് ആയാണ് രണം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം ആവേശം കൊള്ളിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണത്തിലെ സംഭാഷണങ്ങൾ മികച്ചതായിരുന്നു എന്നത് ഈ ചിത്രത്തിന് ലഭിച്ച മാസ്സ് ഫീലിന് കാരണമായിട്ടുണ്ട്.

    പ്രകടനം- സാങ്കേതികത:

    പ്രിത്വി രാജ് എന്ന യുവ സൂപ്പർ താരത്തിന്റെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രിത്വിയുടെ ഞെട്ടിക്കുന്ന മാസ്സ് അപ്പീൽ തന്നെയാണ് രണത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത് എന്ന് പറയാം നമ്മുക്ക് . കേന്ദ്ര കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് പ്രിത്വി രാജ് കാഴ്ച വെച്ചത്. ഏറ്റവും സ്റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ പ്രിത്വിക്കായിട്ടുണ്ട് . ദാമോദർ ആയി വന്ന റഹ്മാൻ ഒരിക്കൽ കൂടി ഗംഭീര പ്രകടനം കാഴ്*ചച വെച്ചപ്പോൾ സീമ എന്ന നായികാ കഥാപാത്രം ആയി എത്തിയ ഇഷ തൽവാറും തന്റെ വേഷം ഭംഗിയാക്കി. സെൽവൻ എന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചഅശ്വിൻ കുമാറും മികച്ചു നിന്നു. നന്ദു, മാത്യു അരുൺ, സെലിൻ ജോസെഫ്, ശ്യാമ പ്രസാദ്, ശിവജിത്, സജിനി, ജിജു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

    ജിഗ്മെ ടെൻസിങ് എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി മാറി എന്നുതന്നെ പറയേണ്ടി വരും . കാരണം ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹമൊരുക്കിയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ സാങ്കേതിക നിലവാരം മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട് . എഡിറ്റിംഗ് നിർവഹിച്ച ശ്രീജിത്ത് സാരംഗ് ഏറ്റവും മികച്ച രീതിയിൽ തന്നെ ഈ ത്രില്ലറിന് വേഗത പകർന്നു നൽകി.

    ചുരുക്കി പറഞ്ഞാൽ രണം എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു പക്കാ എന്റെർറ്റൈനെർ എന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ്. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ മലയാള സിനിമ ഇതുവരെ കാണാത്ത ശൈലിയിൽ ആണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു. അത് തന്നെയാണ് രണത്തിന്റെ മേന്മയും
     
  2. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Media reviews okke kanumpol ravile social mediayil vanna mikka reviews um padam kanathe veettil ninnum kayyil ninnittu ezuthiyathanennu thonnunnallo!
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Nale Kaanum
     
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Behindwoods 3/5
    Lensman 3.5/5
     
  5. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
    Budget ethra?
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Calicut Apsara HF second show
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Bharath Deleep ▶
    രണം
    പൃഥ്വിരാജ് സിനിമ എന്നതിലുപരി ഒരു സംവിധായകന്റെ സിനിമ എന്ന് പറയാം! നിർമൽ സഹദേവ് എന്ന നവാഗത സംവിധായകന്റെ ശക്തമായ കാൽവയ്പ്പ് എന്ന് പറയാം "രണ"ത്തെ!
    അമേരിക്കയുടെ "ധാരവി" എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് Detriot! Detroit നഗരത്തിലെ പ്രധാന ഗ്യാങിലെ അംഗമായ ആദിയുടെ കഥയാണ് ചിത്രം പറയുന്നത്! സാധാരണ അധോലോക സിനിമകളിൽ വരുന്ന കഥ എന്നൊക്കെ പറയാമെങ്കിലും അത് പറഞ്ഞ വിധം വളരെ നല്ലതായിരുന്നു!
    ഒരു ഇടിവെട്ട് തുടക്കം ആണ് സിനിമയുടേത്! Opening രംഗവും ആ സമയത്തെ BGM ഉം ചിത്രത്തിന്റെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്നാണ്! നല്ല ഒഴുക്കിൽ പോയ ആദ്യ പകുതിക്ക് ശേഷം വന്ന രണ്ടാം പകുതിയിൽ ഇടക്ക് ചെറിയ ലാഗ് വന്നതായി തോന്നി! എന്നാൽ നല്ല രീതിക്ക് പടം അവസാനിപ്പിക്കുകയും ചെയ്യും!
    ചിത്രത്തിന്റെ ഏറ്റവും മികച്ച വശം അതിന്റെ ടെക്നിക്കൽ വശങ്ങളാണ്! ഛായാഗ്രഹണവും പശ്ചാത്തലസംഗീതവ
    ും ചിത്രത്തിന്റെ മൂഡ് കൃത്യമായി പ്രേക്ഷകന് convey ചെയ്യാൻ സാധിച്ചു! Jakes Bejoyയുടെ പാട്ടുകളും സിനിമയോട് ചേർന്നു നിന്നു! ഒരു ഹോളിവുഡ് സിനിമയുടെ നിലവരത്തിനോട് ചേർന്ന് നിൽക്കുന്ന മേക്കിങ് ആണ് ഈ ചിത്രത്തിന്റേത്!
    ചിത്രത്തിന്റെ മറ്റൊരു മികച്ച വശം അഭിനേതാക്കളുടെ അഭിനയമാണ്! പൃഥ്വിരാജ് സുകുമാരൻ മികച്ച അഭിനയം പടം മുഴുവനും കാഴ്ചവച്ചപ്പോൾ റഹ്മാൻ തന്റെ സ്ക്രീൻ presence കൊണ്ട് ദാമോദർ രത്നം എന്ന നെഗറ്റീവ് കഥാപാത്രം മികച്ചതാക്കി!എടുത്ത് പറയേണ്ട മറ്റൊരു കാര്യം പ്രിത്വിയുടെ narration ആണ്! മോഷമാകാമായിരുന്ന ഒരു ഘടകം മികച്ച sound modulation കൊണ്ട് മികച്ചതാക്കി പ്രിത്വി! ഇഷ തൽവാർ മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്! ഡബ്ബിങ്ങിലെ ചില അപാകതകൾ ഒഴിച്ചാൽ ഇത് വരെയുള്ളത്തിൽ perform ചെയ്യാനുള്ള സാധ്യത നല്ല പോലെ ഉണ്ടായ കഥാപാത്രമായിരുന്നു ഇഷയുടേത്! അത് പോലെ തന്നെ അശ്വിൻ, നന്ദു എന്നിവരുടെ പ്രകടനവും പിന്നെ കുറച്ചു പേരറിയാത്ത നടന്മാരും അവരുടെ റോളുകൾ മികച്ചതാക്കി! ചെറിയ റോളിൽ വന്ന ശ്യാമപ്രസാദും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്!
    വ്യക്തിപരമായി വളരെയധികം ഇഷ്ടപ്പെട്ടു സിനിമ! പ്രതീക്ഷിച്ചതെന്തോ കുത്തൊക്കെ ചിത്രം കൃത്യമായി നൽകി! മികച്ച പ്രകടനവും സംവിധാനവും കൊണ്ട് പ്രതീക്ഷ നിലനിർത്തി രണം!
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Padam kandu
    Ponkunnam Focus, 2nd show
    Status 50%
    Avg one
    Padam Slow anu. Athanu main -ve
    Bgm,camera kidu
     
  9. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    Ranam
    Central talkies Tripunithara
    6th sept 2018

    Oru different level film ennokke tonikkum enkilum, usual pattern il ulla oru film tanne aane ranam. Prithvi,Rahman,Nandu nannai cheydu. Other cast aarum tanne nallaad enn parayan ella. 1st half was better. Story starting okke interesting aane. 2nd half kai vitu poi. Kure okke bore aane 2nd half. Predictable and climax onnum interesting alla.

    Rating:2.4/5
    B.o: flop
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page