കമോണ്ട്രാ മഹേഷേ കമോൺ !!! പുതിയ കാലത്തിന്റെ കഥ. ഇടുക്കിയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉള്ള മഹേഷ് എന്ന ഫോട്ടോ ഗ്രാഫെരുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ ദ്രിശ്യാവിഷ്കരമാണ് മഹേഷിന്റെ പ്രതികാരം. നമ്മുടെ ജീവിതത്തിൽ നടക്കുന്ന തികച്ചും സാധാരണമായ സംഭവങ്ങൾ, കൊച്ചു കൊച്ചു കാര്യങ്ങൾ അതിന്റെ രസച്ചരട് പൊട്ടാതെ ആദ്യാവസാനം മികവുറ്റതാക്കിയിട്ടുണ്ട് ദിലീഷ് പോത്തെൻ എന്ന സംവിധയകാൻ. പണ്ട് സ്രീനിവസാൻ സത്യൻ സിനിമകളിൽ കണ്ട് വന്നിരുന്ന ലാളിത്യമെല്ലാം പിന്നീട് നമ്മുടെ സിനിമയിൽ അന്ന്യമായിരുന്നു ഇവരടക്കം പലരും അത് തിരികെ കൊണ്ട് വരാൻ ശ്രമിച്ചപോൾ അത് ഏച്ചു കെട്ടലിന്റെയും ആവര്തനവിരസതയുടെയും വലയിൽ കുടുങ്ങി കിടന്നു...പുതുമകൾ ഒന്നും അവകാശപ്പെടനുണ്ടായില്ലതാനും ഇതിനൊക്കെ അപവാദമാണ് മഹേഷിന്റെ പ്രതികാരം നല്ല നർമത്തിന്റെ മേമ്പൊടിയോടെ, മികച്ച മുഹൂർത്തങ്ങളുമായി സിനിമ പുരോഗമിക്കുന്നു. അതിൽ സ്നേഹം ഉണ്ട് കൊച്ചു പിണക്കങ്ങൾ ഉണ്ട് ചെറിയ പ്രതികാരം ഉണ്ട് ... ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് എടുത്ത് പറയേണ്ട ഒന്ന്. പെർഫെക്റ്റ് കാസ്റ്റിംഗ് .. പുതുമുഖങ്ങളും പഴയമുഖങ്ങളുടെയും എല്ലാം മത്സരിച്ചുള്ള അഭിനയം ചിത്രത്തിൽ കാണാം മഹേഷ് എന്ന ഫോട്ടോ ഗ്രാഫെരുടെ റോൾ ഫഹദ് ഗംഭീരം ആക്കിയിടുണ്ട്.. അതി സൂക്ഷമതയോടെ ചെയ്ത പല ഭാവങ്ങളിലൂടെ ഫഹദ് നമ്മളെ വീണ്ടും വിസ്മയിപിച്ചു. കണ്ണുകളിലൂടെ വികാരങ്ങൾ പ്രേക്ഷകരിലേക്ക് പെട്ടെന്ന് പകരാൻ ഉള്ള കഴിവിന്റെ മാറ്റു കൂടുന്നു എന്ന് ഫഹദ് വീണ്ടും തെളിയിച്ചു ... chin down ... chin podik up... eyes open ready . തന്റെ കാലിനടിയിൽ കൊണ്ട് വെച്ച ചെരുപ്പ് തട്ടി കളയുന്ന ഒരു സീൻ ഉണ്ട് ... സിനിമയിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്നാണിത്. തന്റെ സ്വന്ധസിദ്ധമായ സംഭാഷണ ശൈലിയിലൂടെ കാണികളെ കയ്യിലെടുക്കാൻ സൌബിനു വീണ്ടും കഴിഞ്ഞു. ക്രിസ്പ്പിനെ സ്വാഭാവികമായ അഭിനയം കൊണ്ട് അതിമനോഹരമാക്കി ഈ കലാകാരൻ... ചിത്രത്തിലെ ഗാനങ്ങൾ എല്ലാം മികവുറ്റതാണ് .. ഇടുക്കി എന്ന ഗാനം നമ്മുടെ ഹൃദയത്തോട് ചേർന്ന് നിക്കുന്നു ..അതിലെ വരികളും ... ഗാനങ്ങൾക്ക് പുറമേ സീനുകളോട് ഇഴ ചേർന്ന് നീങ്ങുന്ന മികച്ച പശ്ചാത്തല സംഗീതവും ബിജിപാൽ ഒരുക്കിയിട്ടുണ്ട് . .. ഇടുക്കി ഡാമിന്റെയും മലനിരകളുടെയുമെല്ലാം വശ്യ സൌന്ദര്യം പകർത്താൻ ഷ്യ്ജുവും ദിലീഷും മുതിർനിട്ടില്ല .. മറിച്ച് അഭിനേതാക്കളുടെ ഭാവങ്ങളും ചാരുതയുമൊക്കെ ഭംഗി ആയി ഒപ്പി എടുത്ത്, സിനിമയുടെ സൌന്ദര്യത്തെ പൂര്ണമായി ആവാഹിച് പ്രേക്ഷകര്ക്ക് വളരെ അസ്വാദ്യകരമാക്കാൻ കഴിഞ്ഞു ഷൈജു ഖാലിദ് എന്ന ക്യാമറമാന് .. ആദ്യം മുതൽ അവസാനം വരെ ഒരേ താളത്തിൽ പോകുന്ന സിനിമയ്ക്കു മികച്ചൊരു ക്ലൈമാക്സ് നല്കാൻ സംവിധായകനായി ... ചിന്താവിഷ്ടയായ ശ്യാമള , പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയവ പോലെ നമ്മളെ ചിരിപിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ഒരു സിനിമ .. നമ്മുടെ മലയാള മണ്ണിന്റെ മണമുള്ള ഒരു കൊച്ചു ചിത്രം . കാണാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം. 3.75/5