1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Edited
     
  3. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    fahad addict maneesh review vannille?
    minimum 4/5 urappa..nalla padamaya kond maybe 4.5..
    natholi vare 4 arunnu...
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Vivek Ranjit
    16 mins · Kochi, India ·
    Maheshinte Prathikaaram - മഹേഷിന്റെ പ്രതികാരം - One of the most satisfying movie experiences in recent times. Director Dileesh Pothandeserves a huge round of applause, a warm welcome, and a big hug for displaying such amazing craft and setting the movie in the wondrous atmosphere of Idukki. Its a beauty to see the characters come alive in this film. Syam Pushkaran has written his best script so far with a detailed understanding of the place he has set the movie in, and the people who live there. He has derived crazy, fresh humour out of the most simple and subtle situations rather than going for the skit-styled 'comedy scenes' we're used to seeing. There is a long, hilarious sequence which is a brilliant commentary on Malayali's favorite hobby of poking their nose into others' lives. Each plot-point is cleverly woven into the narrative and maintains a beautiful flow through-out. Shyju Khalid's camerawork will not make you take your eyes off the screen. Mindblowing work. Saiju Sreedharan's seamless editing, Bijibal's lovely songs and even lovelier background score (one of his best works so far), Ajayan Chalissery's authentic art direction,Dan Jose's sound design have all come together magically to create a wholesome, satisfying experience. The fight sequence was perhaps the most effectively shot 'naadan thallu' since Kireedam (and Chenkol which get a hilarious reference in the movie). Alencier Ley is kickass (great to have one more extremely talented actor in our mainstream cinema), Soubin Shahir hits it out of the park yet again, Anusree is brilliant, the new girl Aparna Balamurali is a real find, Dileesh Pothan himself is hilarious and there are numerous others in small and big roles who're really impressive, especially the man who played Mahesh's father. For the first time, liked Jaffer Idukki too. But the movie belongs to the man who's been missing in action for quite some time - Mr. Fahadh Faasil who amazes us like only he can after a long time. After some odd choices, he's back here in a great film, in a great role and delivering a milestone performance. Subtle, powerful, heartfelt and super-massy when needed. There are many instances and many more scenes where he's just silent, but simply stunning! His films haven't had a great run for some time now, but this film easily deserves a 100-day run at the box office and has all the potential to bring Fahadh back to the forefront. I saw that all the shows on bookmyshow were green in the morning and now its all red. Watching it again tonight, with family. Congratulations Aashiq Abu, Rima Rajan and the entire team!

    Go watch the very next show and come out smiling! smile emoticon smile emoticon
    കമോണ്ട്രാ മഹേഷേ!!
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    മഹേഷിന്റെ പ്രതികാരം
    [​IMG]
    4.5

    മനീഷ് നാരായണന്‍
    സമീപകാലത്ത് ഏറ്റവും നന്നായി രസിപ്പിച്ച മലയാള ചിത്രമാണ് മഹേഷിന്റെ പ്രതികാരം. തറവേലത്തരങ്ങളില്‍ തമാശ തീര്‍ക്കാതെ ജീവസ്സുറ്റ
    മുഹൂര്‍ത്തങ്ങളിലൂടെ നിറചിരിയും,സ്വാഭാവികതയുടെ അഴകും തീര്‍ത്ത മനോഹര ചിത്രം. ദൃശ്യശ്രാവ്യമാധ്യമമായി സിനിമയെ പരിഗണിച്ചുള്ള
    കഥ പറച്ചില്‍ മലയാളസിനിമയില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. മഹേഷിന്റെ പ്രതികാരം ദൃശ്യഭാഷയും ചാരുതയും പ്രസരിപ്പും, കയ്യടക്കമുള്ള രചനയും കൊണ്ടാണ് രസാനുഭവമാകുന്നത്. നുറുങ്ങ് സന്ദര്‍ഭങ്ങളിലൂടെയുടെ തെളിമയോടെയും ലാളിത്യത്തോടെയുമുള്ള ആഖ്യാനം. ആഷിക് അബുവിന്റെ കൂട്ടായ്മയില്‍ നിന്നെത്തുന്ന ദിലീഷ് പോത്തന്റേത് മിടുക്കറിയിക്കുന്ന തുടക്കമാണ്.

    സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള ദൃശ്യഭാഷയും അതിലൂടെയുള്ള കഥാവികാസവും കൂട്ടിന് ലാളിത്യമുള്ള അവതരണവും. ആഷിക് അബുവിന്റെ ശൈലിയോട് ചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനമാണ് അദ്ദേഹത്തിന്റെ ടീമില്‍ നിന്ന് സ്വതന്ത്രസംവിധായകനായ ദിലീഷ് പോത്തനും സ്വീകരിച്ചിരിക്കുന്നത്. ഒരു വള്ളിച്ചെരുപ്പിന്റെ ക്ലോസ് അപ്പ് ഷോട്ടില്‍ നിന്നാണ് മഹേഷിന്റെ പ്രതികാരം ആരംഭിക്കുന്നത്. കഥാതുടര്‍ച്ചയില്‍ പ്രസക്തമാകുന്ന രംഗങ്ങളുടെ സൂചനകളോ, ഉപകഥകളിലേക്കുള്ള ഊടുവഴിയോ ആയേക്കാവുന്ന ചെറുകാഴ്ചകളില്‍ നിന്ന് മഹേഷ് വളരുന്നു.

    ഇടുക്കിയുടെ പ്രകാശ് എന്ന ഗ്രാമകേന്ദ്രത്തിലെ ഭാവനാ സ്റ്റുഡിയോയുടെ ഇപ്പോഴത്തെ നടത്തിപ്പ് മഹേഷിനാണ്. പേരിനൊപ്പം ഭാവന എന്ന കൂട്ടിച്ചേര്‍ക്കലും ചാച്ചനില്‍ നിന്നുള്ള പിന്തുടര്‍ച്ചയായി കിട്ടിയിട്ടുണ്ട്. മരണത്തെയും വിവാഹത്തെയും ഒരേ മനസ്സോടെ ക്യാമറയിലാക്കുന്നയാളാണ് മഹേഷ്. പരമ്പരാഗതമായി കിട്ടിയ ജോലി ചെയ്യുന്നു എന്നല്ലാതെ അഭിനിവേശമോ, വലിയ സമര്‍പ്പണഭാവമോ ഫോട്ടോഗ്രാഫിയില്‍ ഇല്ല. ചാച്ചനാണ് വീട്ടില്‍ കൂട്ട്. അയല്‍വാസിയായ ബേബിച്ചായനാണ് ചങ്ങാതി. ബാലക്യകാല സഖി സൗമ്യയോടാണ് മഹേഷിന്റെ പ്രണയം.

    [​IMG]

    സംഭാഷണ പ്രധാനമായാണ് മലയാളത്തില്‍ ഭൂരിപക്ഷം ചിത്രങ്ങള്‍ കഥ പറയുന്നത്. രാജീവ് രവിയും ആഷിക് അബുവും അന്‍വറും ലിജോ പെല്ലിശേരിയും അമല്‍നീരദും അല്‍ഫോണ്‍സും ഉള്‍പ്പെടുന്ന നവനിരയാണ് ഇതില്‍ നിന്ന് മാറി സഞ്ചരിക്കുന്നവര്‍. ഇവിടെ ശ്യാം പുഷ്‌കരന്റെ രചന സംവിധായകന്‍ ദൃശ്യഭാഷയിലൂടെ അവതരണത്തിന് മികച്ച പിന്തുണയേകുകയാണ്. ഒറ്റ ഫോണ്‍ സംഭാഷണത്തിലൂടെ മഹേഷിന്റെയും സൗമ്യയുടെയും സ്വഭാവവ്യാഖ്യാനേെത്താടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് സംവിധായകന്‍. അച്ഛന് മുന്നില്‍ എന്നെയങ്ങ് കൊല്ല് എന്ന് പറഞ്ഞ് ചേര്‍ത്തണയ്ക്കുന്ന മുഹൂര്‍ത്തത്തില്‍ ചാച്ചനെയും മകനെയും അവര്‍ക്കിടയിലെ ആത്മബന്ധത്തെയും ഇരുവരുടെയും ഭ്രമങ്ങളെയും വെളിപ്പെടുത്തുന്നു. ഇങ്ങനെ ഓരോ ചെറുമുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുമ്പോഴും കഥാപാത്രവിശദീകരണത്തിലെ സൂക്ഷ്മശ്രദ്ധ കൊണ്ട് വിസ്മയിപ്പിക്കുന്നു ചിത്രം. കഥയിലെ നിര്‍ണായകഘട്ടത്തിലേക്കും, വഴിത്തിരിവുകളിലേക്കുമെല്ലാം തികച്ചും സ്വാഭാവികമായി ട്വിസ്റ്റുകളും മലക്കംമറിച്ചിലുകളില്ലാതെ പ്രവേശിക്കുകയാണ്. സ്വഭാവിക നര്‍മ്മത്തെയും,ആക്ഷേപഹാസ്യത്തെയും, സ്പൂഫ് സാധ്യതകളെയും അവസരോചിതമായി ശ്യാം പുഷ്‌കരന്‍ ചേര്‍ത്തുവച്ചിരിക്കുന്നത് കാണാം. നരസിംഹ ഗാനത്തില്‍ മുങ്ങിപ്പൊങ്ങുന്ന നായകന്‍ സാധാരണക്കാരനായി തല്ലുവാങ്ങുന്നതും, രക്തചന്ദനമിട്ടാല്‍ ജോസ് കെ മാണിയെ പോലെയാകുമെന്ന പരാമര്‍ശവും കീരീടം എന്ന ചിത്രത്തെ പ്രമേയത്തിലേക്ക് ഇടകലര്‍ത്തി പുതുവ്യാഖ്യാനത്തിലെത്തിയതും ഉള്‍പ്പെടെ സിനിമാറ്റിക് സ്പൂ്ഫിന്റെയും ആക്ഷേപനര്‍മ്മത്തിന്റെയും മിശ്രണം ചിത്രത്തിലൂടനീളം കാണാം.

    ലോല ഗൃഹാതുരതയുടെ വിപണി സാധ്യത മുതലെടുക്കാനാണ് ഗാനചിത്രീകരണത്തിലും ഫഌഷ് ബാക്ക് സീനുകളിലും ഓര്‍മ്മയുണര്‍ത്തും കാലം ബോധപൂര്‍വ്വം ഇറക്കുമതി ചെയ്യാറുള്ളത്. ഇവിടെ മഹേഷിന്റെ സ്‌കൂള്‍ ജീവിതം കടന്നുവരുന്നത് എത്ര വിശ്വസനീയമാണെന്ന് കണ്ടറിയണം.
    ഇടുക്കിയിലെ കവലജീവിതങ്ങളെയും ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങളിലെ ഇടപെടലുകളും അതിഗംഭീരമായി ചിത്രം പറഞ്ഞുപോകുന്നത് കാണാം. സാന്ദര്‍ഭിക നര്‍മ്മത്തിലേക്ക് ലയിപ്പിച്ചാണ് ഈ രംഗങ്ങളേറെയും എന്ന് മാത്രം. മരണവീട്ടിലെ മധ്യസ്ഥത, കവലയിലെ തര്‍ക്കം, കഥാപാത്രങ്ങളുടെ പോക്കുവരവുകള്‍ എന്നിവയിലെല്ലാം രംഗാവിഷ്‌കാരത്തിന്റെ മികവുണ്ട്. അസാധാരണ നിരീക്ഷണ പാടവം കൂടി കൈമുതലായ മികച്ച തിരക്കഥാകൃത്തായി ആദ്യ സ്വതന്ത്രരചനയിലെത്തുമ്പോള്‍ ശ്യാം പുഷ്‌കരന്‍ പാകപ്പെട്ടിരിക്കുന്നു.

    എല്ലാ മേഖലയിലും സാധ്യമാക്കിയ മികവിന്റേതാണ് മഹേഷിന്റെ പ്രതികാരം. മികച്ച നടന്‍ എന്ന നിലയില്‍ കാലിടര്‍ച്ചയില്ലെങ്കിലും ഫഹദിന്റെ സിനിമകളില്‍ പലതും ജനപ്രിയത നേടിയിരുന്നില്ല. മലയാള സിനിമയിലെ ദൃശ്യശൈലീ നവീനതയ്ക്കും പരീക്ഷണങ്ങള്‍ക്കും തന്നിലെ നടനെ വിട്ടുനല്‍കിയ ഫഹദിന് മഹേഷിന്റെ പ്രതികാരം പിഴവില്ലാത്ത തെരഞ്ഞെടുപ്പാണ്. ഏത് കഥാപാത്രങ്ങളിലേക്കും കുടിയേറാന്‍ പ്രാപ്തനായ നടന്‍ എന്ന നിലയില്‍ ഫഹദ് ഒരിക്കല്‍ കൂടി ഈ കാലത്തെ പകരക്കാരില്ലാത്ത പ്രതിഭയാകുന്നു. വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിച്ചിതറുന്ന സമകാലികര്‍ക്കിടയില്‍ ഫഹദ് നിയന്ത്രിതാഭിനയം കൊണ്ട് മാതൃക തീര്‍ക്കുന്നുണ്ട്. ചാച്ചനുമായുള്ള മുഹൂര്‍ത്തങ്ങള്‍. വിവാഹദിനത്തിലെ മഹേഷിന്റെ നോട്ടത്തില്‍ അയാളിലെ ഉള്‍വ്യഥയും സംഘര്‍ഷവും അതേ തീവ്രതയോടെ പ്രേക്ഷകരിലെത്തുന്നുണ്ട്. ഹര്‍ഷസംഘര്‍ഷങ്ങളിലേക്ക എത്ര അനായാസേനയാണ് ഈ നടന്‍ പടര്‍ന്നിറങ്ങുന്നതെന്ന് ഈ ചിത്രം കണ്ട് തന്നെ അറിയണം.
    സൗബിന്‍ ഷാഹിര്‍ എന്ന നടന് സ്വയം പരിശീലിപ്പിച്ചെടുത്ത ഒരു ശൈലിയിലൂടെ വീണ്ടും അമ്പരപ്പിക്കുന്നു. സ്വഭാവ കഥാപാത്രങ്ങളിലേക്ക് ചുരുക്കി നിര്‍ത്തേണ്ടയാളല്ല സൗബിന്‍ ഷാഹിര്‍. തിലകനും മുരളിയുമൊക്കെ ഒരു കാലത്ത് ഭാവാത്മകമാക്കുകയും പിന്നീട് ശൂന്യമാവുകയും ചെയ്ത ഒരു ഇടത്തേക്കാണ് അലന്‍സിയര്‍ എന്ന നടന്‍ ഇരിപ്പിടമുറപ്പിച്ചിരിക്കുന്നത്. അനുശ്രീ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് പിന്നാലെ സൗമ്യയുടെ റോളും ഗംഭീരമാക്കി. സ്റ്റീവ് ലോപ്പസ് ഫെയിം സുജിത് ശങ്കര്‍, ചാച്ചനായി എത്തിയ കെഎല്‍ ആന്റണി, ജിന്‍സിയായ അപര്‍ണാ ബാലമുരളി,സുദേവന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അച്യുതാനന്ദന്‍ തുടങ്ങി കഥാപാത്രങ്ങളെ ഭാവപരിസരത്തെ വിശ്വസനീയമാക്കിയ ഒരു പിടി പ്രതിഭകള്‍.

    [​IMG]

    ഷൈജു ഖാലിദിന് ഇടുക്കിയിലെ രണ്ടാമൂഴമാണ്. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലെ ദൃശ്യപരിചരണത്തില്‍ ഗൃഹാതുരതയുടെ മഞ്ഞുവീഴ്ചയായിരുന്നെങ്കില്‍ ഇടുക്കിയുടെ മലയോര ഗ്രാമീണതയെ ഒപ്പുകയും വിവിധ ഭാവങ്ങളിലൂടെ സഞ്ചരിക്കുകയുമാണ് ഷൈജു ഖാലിദ്. റിയലിസ്റ്റിക് ഫീല്‍ നല്‍കുന്ന രാത്രി ദൃശ്യങ്ങള്‍. പ്രകാശ് എന്ന ഗ്രാമകേന്ദ്രത്തിന്റെ സ്വഭാവത്തെ പല മാനങ്ങളിലേക്ക് വിശദീകരിക്കുന്നുണ്ട് ക്യാമറ. ബസ്സിലെയും ബസ്സിന് പുറത്തെയും രംഗങ്ങള്‍. മരണവീട്ടില്‍ നിന്നുള്ള സീനുകള്‍ എന്നിവയിലെല്ലാം ഷൈജു ഖാലിദിന്റെ ക്യാമറ വിസ്മയിപ്പിക്കുന്നുണ്ട്. മലമേലേ എന്ന ഗാനം ഇടുക്കിയുടെയെയും കഥ നടക്കുന്ന ഗ്രാമത്തിന്റെയും സ്വഭാവസവിശേഷതയുടെ ഒതുക്കമുള്ള വിവരണവുമാണ്.

    അനുകരണമാകാതെയും തനിയാവര്‍ത്തനമാകാതെയും ബിജിബാലിന്റെ പാട്ടുകളേകുന്ന ഫ്രഷ്‌നസ് കൂടിയാണ് മഹേഷിന്റെ പ്രതികാരത്തെ
    ഹൃദ്യമാക്കുന്നത്. പശ്ചാത്തല സംഗീതവും ആഖ്യാനഗതിയിലൂടെ ലയിച്ചുചേര്‍ന്നതാണ്. റഫീഖ് അഹമ്മദിന്റെ മനോഹര വരികളെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതുമാണ് ഗാനങ്ങള്‍. ബിജിബാലിന്റെ ഓര്‍ത്തുവയ്ക്കാവുന്ന ഗാനശേഖരത്തില്‍ മഹേഷിന്റെ പ്രതികാരവും ഉണ്ടാകും. സൗണ്ട് ഡിസൈനും ഡാനിന്റെ സൗണ്ട് മിക്‌സിംഗും ഭാവപരിസരത്തെ സവിശേഷമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. റാണി പദ്മിനിക്ക് പിന്നാലെ സൈജു ശ്രീധരന്റെ ചിത്രസംയോജന മികവിനും സാക്ഷ്യമേകുന്നു മഹേഷിന്റെ പ്രതികാരം. കോസ്റ്റിയൂം ഡിസൈനര്‍ സമീറാ സനീഷ്, കലാ സംവിധായകന്‍ അജയന്‍ ചാലിശേരി തുടങ്ങിയ പിന്നണിയിലെ മികച്ച പിന്തുണ കൂടിയാണ് ഈ സിനിമയുടെ മേന്മ.

    കേവലനന്മയുടെ കപടകവചങ്ങളും, സന്ദേശപ്പെരുക്കങ്ങളുമില്ലാതെ ഹൃദയം തുറന്ന് കാണാനും മനസ്സ് തുറന്ന് ചിരിക്കാനും ഉതകുന്ന സിനിമ.
    ചേരുവാചവര്‍പ്പുകളിലേക്ക് പിന്‍വാങ്ങുന്ന ആഘോഷസിനിമകളില്‍ നിന്ന് നമ്മുടെ സിനിമ മുന്നേറേണ്ടത് മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളിലൂടെയാണ്. കമോണ്ട്രാ മഹേഷേ.......
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    FB_20160205_19_19_25_Saved_Picture.jpg
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Maneesh Narayanan 4.5 /5 :clap:
     
    Mark Twain likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Lijo :1st:
     
    Novocaine likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ath sure ayirunnu... N nalla padam thanne..
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Maneeshinu innu urakam kanillaa :kiki:
     

Share This Page