1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മാംഗല്യം തന്തുനാനേന

    പഴയ നല്ല സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ കുടുംബ ചിത്രങ്ങളോട് കിട പിടിക്കുന്ന ഉഗ്രൻ സിനിമ

    ചാക്കോച്ചൻ എന്ന നടന്റെ career best performance as a common man ROY. Climax ഒക്കെ സൂപ്പർ പെർഫോമൻസ്

    സിനിമ ആദ്യാവസാനം കോമഡി നിറച്ച് ടോണി മഠത്തിൽ എന്ന നവാഗതൻ തന്റെ സ്ഥാനം ഉറപ്പിക്കുന്നു

    സൗ സദാനന്ദൻ ഒന്നും പറയാനില്ല, നല്ല സംവിധാനം

    GO FOR IT

    A MUST WATCH FOR ALL GOING TO MARRY AND MARRIED
     
    Sadasivan and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx @ITV

    Hareesh engane
     
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മാംഗല്യം തന്തുനാനേന

    ടോണി മഠത്തിൽ എന്ന നവാഗത തിരക്കഥാകൃത്തിന്റെ സ്‌ക്രിപ്റ്റിൽ Sou Sadanandan എന്ന പുതിയ സംവിധായക ഒരുക്കിയ ചിത്രം

    കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, വിജയരാഘവൻ, അലൻസിയർ, സലീംകുമാർ, കൊച്ചു പ്രേമൻ, ലിയോണ ലിഷോയി തുടങ്ങിയവർ ആണ് താരങ്ങൾ

    ഗൾഫിൽ ജോലിയുള്ള റോയി ക്ലാരയെ വിവാഹം ചെയ്യുന്നതും ജോലി പോയ ശേഷം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെയാണ് ചിത്രം.

    കുഞ്ചാക്കോ ബോബൻ എന്ന നടന്റെ സാധാരണക്കാരനായ കടക്കാരനായ റോയി എന്ന കഥാപാത്രം കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസിൽ തന്നെ കൂട്ടാം. ചില നുറുങ്ങ് expression ഒക്കെ സൂപ്പർ ആയിരുന്നു. ഇനിയൊരു സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോൾ ഇതിന് മുകളിൽ നിൽക്കണം എന്ന് സാരം, ക്ലൈമാക്സിൽ ഒക്കെ ഗംഭീരം. നിമിഷ സജയൻ ക്ലാര എന്ന റോളിൽ നന്നായിരുന്നു. ക്ലൈമാക്സിൽ ചാക്കോച്ചനൊപ്പം നല്ല പെർഫോമൻസ് ആയിരുന്നു, നല്ല ഡയലോഗ് ഡെലിവറിയും. ഹരീഷ് കണാരൻ ആദ്യാവസാനം ചിരിപ്പിച്ചു, ശിക്കാരി ശംഭുവിന് ശേഷം വീണ്ടും ചാക്കോച്ചൻ ഹരീഷ് കോംബോ തിളങ്ങുന്ന കാഴ്ച്ച. ശാന്തി കൃഷ്ണയും നന്നായിരുന്നു. അളിയൻ റോളിൽ വന്ന റോണിയും ചിരിപ്പിക്കുന്നുണ്ട്.

    ഗാനങ്ങൾ ചിത്രത്തിന്റെ കഥ പറച്ചിലിനോട് ചേർന്ന് പോയപ്പോൾ പശ്ചാത്തല സംഗീതം ഗംഭീരം എന്ന് തന്നെ പറയാം, കാരണം പലപ്പോഴും നുറുങ്ങ് സംഗീതവും നിശബ്ദതയും കോർത്തിണക്കിയ രീതിയിൽ ആയിരുന്നു. വസ്ത്രാലങ്കാരം പ്രത്യേക പ്രശംസ അർഹിക്കുന്നു.

    ടോണിയുടെ തിരക്കഥ ശരിക്കും ആദ്യാവസാനം രസച്ചരട് പൊട്ടാതെ തമാശകളുടെ മേമ്പൊടിയോടെ എന്നാൽ കഥയിൽ നിന്ന് ഗതിമാറാതെ നിന്നു. പുതുമുഖ പതർച്ചകൾ ഒന്നും തന്നെ കണ്ടില്ല. ആ തിരക്കഥയെ സൗമ്യ സദാനന്ദൻ നന്നായി ഒരു പുതിയ സംവിധായകയുടെ കാലിടറി വീഴലുകൾ ഒന്നുമില്ലാതെ അവതരിപ്പിച്ചിട്ടുമുണ്ട്

    കൂടുതൽ ഒന്നും പറയുന്നില്ല
    വിവാഹിതരും വിവാഹിതരാകാൻ പോകുന്നവരും എല്ലാം കുടുംബമായി തിയറ്ററിൽ പോയി ആസ്വദിക്കുക
    *************

    പുതുമയുള്ള കഥയും ആഖ്യാനശൈലിയും പ്രതീക്ഷിച്ച് ആരും ഇതിന് കയറരുത്. ഇതൊരു സാധാരണ ജീവിത നേർക്കാഴ്ചയുള്ള സിനിമയാണ്. പഴയ നല്ല സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ ചിത്രങ്ങൾ പോലെ ഒരു കൊച്ച് മനോഹര ചിത്രം

    പച്ച മലയാളത്തിൽ ഒരു നാടൻ മലയാള സിനിമ
     
    Mayavi 369 likes this.
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    സാമി 2

    2003ൽ ഇറങ്ങിയ വിക്രം ഹരി കൂട്ടുകെട്ടിൽ വന്ന ഏറ്റവും വലിയ ഹിറ്റ്, അതിന്റെ രണ്ടാം ഭാഗം.
    ഒറ്റവരിയിൽ പറഞ്ഞാൽ സിങ്കം 3യെന്ന ദുരന്തത്തിൽ നിന്ന് കരകയറിയ ഹരി പക്ഷെ രണ്ടാം പകുതി സിങ്കം 2 ലെവലിൽ എത്തിക്കാൻ സാധിക്കാതെ പോകുന്ന കാഴ്ച്ച

    ആദ്യപകുതി അടിപൊളി ആയി പോയി. സൂരിയുടെ കോമഡി എന്ന പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ മാത്രം കല്ലുകടി. മാസ്സ് സീനുകൾ ഒക്കെ നന്നായി വന്നിട്ടുണ്ട്. ഏറ്റവും കയ്യടി കിട്ടിയത് കീർത്തി അടി ചോദിച്ചു വാങ്ങുന്ന സീനിന്, അടിപൊളി ആയിരുന്നു. ഹൈ വോൽട്ടേജിൽ ഇന്റർവലിൽ നിർത്തി ചിത്രം. രണ്ടാം പകുതി പക്ഷെ പല ചിത്രങ്ങളിലും കണ്ട്* മറന്ന ഐറ്റംസ് തന്നെ, ബോറടിക്കാതെ കണ്ടിരിക്കാം എന്ന് മാത്രം. അവിടെയും സൂരി തന്നെ വില്ലൻ.

    വിക്രം ആറുചാമി ആയും രാമസാമി ആയും നിറഞ്ഞാടി. തൃഷയ്ക്ക് പകരം വന്ന ഐശ്വര്യ രാജേഷ് ഒട്ടും യോജിച്ചില്ല. കീർത്തി സുരേഷ് പതിവ് ഹരി ചിത്ര നായികയെ പോലെ അഹങ്കാരം കാണിച്ച് നായകന്റെ കയ്യീന്ന് അടീം വാങ്ങിച്ച് വില്ലന്മാരിൽ നിന്ന് നായകൻ രക്ഷിച്ച് 9 മിനിറ്റ് കഴിഞ്ഞ് ഐ ഡബ്ള്യു ചേട്ടാ പറയുന്നു. സിങ്കത്തിലെ പോലെ നായികയുടെ അച്ഛൻ(അതിൽ നാസർ ഇതിൽ പ്രഭു) ആദ്യം എതിർക്കുന്നു പിന്നെ ഓക്കെ പറയുന്നു അമ്മ ആദ്യമേ സപ്പോർട്ട്(അതിൽ ജാനകി സബേഷ് ഇതിൽ ഐശ്വര്യ). വില്ലൻ ആയി വന്ന ബോബി സിംഹയ്ക്ക് പുതുതായി ഒന്നുമില്ല ചെയ്യാൻ.

    ഗാനങ്ങളിൽ അധിരൂപനെ എന്ന ഗാനത്തിന്റെ ചിത്രീകരണം നന്നായിട്ടുണ്ട്. ബി ജി എം തീരെ പോരാ. നൃത്ത സംവിധാനം ഒക്കെ കണക്കാണ്.

    ഹരി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഐറ്റംസ് എല്ലാമുണ്ട്. സിങ്കം 3, പൂജൈ പോലെ ഒരുപാട് കുളമാകാതെ വൃത്തിക്ക് എടുത്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും വലിയ ഓവറാക്കിയിട്ടില്ല.

    മൊത്തത്തിൽ വേണേൽ ഒന്ന് കണ്ട് മറക്കാം
     
    Mayavi 369 likes this.
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ചെക്കച്ചിവന്ത വാനം (Crimson Red Sky)

    മണിരത്നം തന്റെ പതിവ് റൊമാൻസ് ട്രാക്ക് ഒക്കെ വിട്ട് അല്പം കമേർഷ്യൽ ചേരുവകളോട് മുഖം തിരിക്കാതെ ഒരുക്കിയ പുതിയ ചിത്രം. അരവിന്ദ് സാമി, വിജയ് സേതുപതി, സിലമ്പരസൻ, അരുൺ വിജയ്, പ്രകാശ് രാജ്, ത്യാഗരാജൻ, ജ്യോതിക, അദിതി, ഐശ്വര്യ രാജേഷ്, ജയസുധ തുടങ്ങിയ വൻ താരനിരയിൽ ആണ് കഥ പറയുന്നത്.
    കഥ ചിത്രത്തിന്റെ 2 ട്രെയ്ലറുകളിൽ നിന്ന് ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്.

    ചിത്രത്തിന്റെ ആദ്യ പകുതി ഉഗ്രൻ ആണ്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സമയം നൽകിക്കൊണ്ട് വളരെ ഫാസ്റ്റ് എന്നാൽ ക്ലാസ് മൂഡിൽ ഉള്ള കഥ പറച്ചിൽ. എന്നാൽ രണ്ടാം പകുതി തുടക്കത്തിൽ നൽകിയ ഒരു പ്രതീക്ഷ അത്രത്തോളം കാത്തില്ല എന്ന് പറയേണ്ടി വരും. പ്രതീക്ഷിച്ച ക്ലൈമാക്സിലേക്ക് എത്തിപ്പെടാൻ തിരക്കഥയിൽ പുതുമകൾ ഇല്ലാതെ പോകുന്ന കാഴ്ച്ച. എന്നിരുന്നാലും ചിത്രം മുഷിപ്പിക്കുന്നില്ല.

    നടീനടന്മാർ എല്ലാവരും കിട്ടിയ വേഷം മനോഹരമാക്കി.

    എ ആർ റഹ്മാന്റെ ഗാനങ്ങൾ എല്ലാം കഥ പറച്ചിലിനിടയിൽ വരുന്ന പശ്ചാത്തല സംഗീതമെന്നോണം മാത്രമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്.ഗാനരംഗങ്ങളിലെ മണിരത്നം മാജിക് പ്രതീക്ഷിക്കുന്നവർ നിരാശരാകും എങ്കിലും സന്തോഷ് ശിവൻ ഒരുക്കിയ വിഷ്വൽസ് പ്രത്യേകിച്ച് ടോപ് ആങ്കിൾ ചെയ്സ് സീൻ ഒക്കെ ഗംഭീരം.

    ചുരുക്കത്തിൽ മണിരത്നം കുറെ നാൾ കൂടി ഒരു പക്ഷെ അഗ്നിനക്ഷത്രം കഴിഞ്ഞ് ഒരുക്കിയ കമേർഷ്യൽ തട്ടകത്തിൽ നിന്നുള്ള കഥ പറച്ചിൽ.

    ആദ്യ പകുതി കണ്ടപ്പോൾ ഒരിക്കൽ കൂടി ഈ സിനിമയ്ക്ക് കയറാൻ മോഹിപ്പിച്ച ചിത്രം രണ്ടാം പകുതി കഴിഞ്ഞപ്പോൾ One Time Watchലേക്ക് മാറിയതിൽ രണ്ടാം പകുതിയിലെ തിരക്കഥ മാത്രമാണ് വില്ലൻ
     
    Mayavi 369 likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    '96

    ഒന്നും പറയുന്നില്ല, പറയാൻ വാക്കുകളില്ല

    തമിഴ് സിനിമ ഉള്ളിടത്തോളം കാലം ഈ സിനിമയും ഇതിലെ റാം & ജാനു എന്നീ കഥാപാത്രങ്ങളും ഉണ്ടാകും

    100ൽ 100 മാർക്ക് കൊടുക്കാവുന്ന, എത്ര കണ്ടാലും മതി വരാത്ത ഇന്നത്തെ തലമുറയ്ക്ക് ഒക്കെ സ്വപ്നം പോലും കാണാൻ പറ്റാത്ത Pure Serene Unadulterated Love on Celluloid

    ഇത് ഇനി എത്ര തവണ കാണും എന്നറിയില്ല, രണ്ടാം പകുതിയിൽ 99% വെറും രണ്ടു കഥാപാത്രങ്ങളെ വെച്ച് ഇത്ര poetic ആയൊരു ലവ് സ്റ്റോറി❤❤❤❤

    *തിയറ്ററിൽ ആ മാസ്മരിക സംഗീതത്തിന്റെ അകമ്പടിയോടെ സ്കൂൾ കാലഘട്ടവും പ്രണയവും സൗഹൃദവും വിരഹവും നഷ്ടപ്രണയവും ഓർമ്മകളും പ്രതീക്ഷകളും എല്ലാ ഗംഭീര വിഷ്വലുകളുടെ അകമ്പടിയോടെ നിങ്ങൾ കണ്ടില്ല എങ്കിൽ തമിഴ് സിനിമകളിലെ ഏറ്റവും നല്ലതിൽ അതിലും ഏറ്റവും നല്ലതിൽ ഒന്ന് നിങ്ങൾ മിസ്സ് ചെയ്യുകയാണ്, ഒപ്പം നമ്മുടെ ഉള്ളിൽ എല്ലാം ഉള്ള റാം അല്ലെങ്കിൽ ജാനുവിനെയും*❤❤❤❤
     
    Sadasivan and Mayavi 369 like this.
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks ITV .. !
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    രാക്ഷസൻ

    മുണ്ടാസ്പട്ടി എന്ന ചിത്രം കഴിഞ്ഞ് 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാംകുമാർ വന്നത് ഒരു ഗംഭീര സൈക്കോത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രവുമായിട്ടാണ്. വിഷ്ണു വിശാൽ തന്നെയാണ് ഇത്തവണയും നായകൻ. മുൻ ചിത്രത്തിൽ നിന്ന് കാളി വെങ്കട്ട്, മുനീസ്കാന്ത് എന്നിവരും ഉണ്ട്. അമല പോൾ ആണ് നായിക.

    ചിത്രത്തിനെ കുറിച്ച് ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല, അത് കാണുമ്പോൾ ഉള്ള ആസ്വാദനത്തെ ബാധിച്ചേക്കും എന്നുള്ളത് കൊണ്ട് മാത്രമാണ്.

    ആദ്യാവസാനം ത്രില്ലടിച്ച് കാണാൻ കഴിയുന്ന നന്നായി റിസർച്ച് ചെയ്ത് എഴുതിയ തിരക്കഥ, ഗാനങ്ങൾ പോലും കഥ പറച്ചിലിന്റെ ഭാഗം മാത്രം. ബി ജി എം അതിഗംഭീരം. അഭിനേതാക്കൾ എല്ലാവരും നന്നായിട്ടുണ്ട്.

    നെഗറ്റീവ് പറയാൻ ആണെങ്കിൽ ക്ലൈമാക്സ് ഭാഗങ്ങൾ അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.

    2 മണിക്കൂർ 50 മിനിറ്റ് ത്രില്ലടിപ്പിക്കുന്ന ചിത്രം തിയറ്ററിൽ അതിന്റെ മുഴുവൻ എഫക്ടിൽ തന്നെ കാണുക
     
    Remanan and Sadasivan like this.

Share This Page