1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ok
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  3. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    ഷിഹാബ് ശ്രീകൃഷ്ണപുരം Ezhuthiya ഒടിയൻകുന്ന് ennoru novel undu..Thazhe share cheyam.. Thalparyam ullavar vayichu nokkuka

    ഒടിയൻകുന്ന് - 1[​IMG]��

    കുറെ വർഷങ്ങൾക്ക് മുമ്പ് വടക്കൻഭാഗത്തുള്ള വള്ളുവനാടൻ പ്രദേശത്തുള്ള മംഗലം ഗ്രാമം എന്ന ഒരു നാട്ടിലേക്ക് ഞാൻ എന്റെ അച്ഛന്റെ കൂടെ പോവാൻ ഇടയായി. അച്ഛന് കിഴക്കേടത്ത്ഇല്ലത്തിലേ കാര്യസ്ഥ പണിയാണ്. പ്രായത്തിന്റെ അസുഖങ്ങൾ കാരണം എന്നെയും കൂട്ടി ഒരു സഹായത്തിന് രാവിലേ വീട്ടിൽ നിന്ന് പുറപ്പെട്ട ഞങ്ങൾ കണ്ണാടിക്കടവ് എന്ന പുഴയുടെ തീരത്ത് എത്തുമ്പോൾ സമയം ഏറെ വൈകിയിരിക്കുന്നു. നല്ല മഴക്കോളും ഉണ്ട് ഞങ്ങൾ ഇക്കരയിലേക്ക് ലക്ഷ്യം വച്ച് വരുന്ന തോന്നിയേ നോക്കി നിന്നു .കുറച്ച് പേരെ കയറ്റിയ ആ തോണി ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. അതിൽ ഉള്ളവർ ഓരോരുത്തരായി സാവധാനം ഇറങ്ങി പോവുന്നത് ഞാൻ ശ്രദ്ധിച്ചു. തോണിയിൽ ആദ്യമായി കയറുന്ന സന്തോഷവും പേടിക്കും എനിക്ക് ഉണ്ടായിരുന്നു .
    അല്ലാ ശങ്കുണിഏട്ടാ നിങ്ങൾ ഇപ്രാവശ്യം വീട്ടിൽ പോയി നേർത്തേ തിരിച്ചല്ലോ ?എന്ത് പറ്റി?അച്ഛനോട് തോണിക്കാരന്റെ കുശലം ചോദിക്കൽ.
    ഇതിനിടയിൽ ഞങ്ങൾ തോണിയിലേക്ക് മേല്ലേകയറി ഇരുന്നു.
    ഒന്നുമില്ല അബു ഇല്ലത്തേ കാര്യങ്ങൾ നിനക് അറിയില്ലേ ?കുട്ടൻ തമ്പുരാന് ഇടത് ഒരു പിടിവാശിയാ 2 ദിവസം നിന്നാ മതി എന്ന് പറഞ്ഞാ അയച്ചത് .അതാപെട്ടന്ന് പോന്നത്. ഇല്ലെങ്കിൽ പിന്നെ അതുമതി കാരണം .
    ഉം അതും ശരിയാ എന്നാ നമ്മുക്ക് തിരിക്കാ ശങ്കുണ്ണി ഏട്ടാ ആരും ഇല്ലാ തോന്നുന്നു അക്കരയിലേക്ക് നല്ല മഴ ക്കോളും കാണുന്നുണ്ട് നമുക്ക്പോവാ.
    അയാൾ അക്കരയിലേക്ക് ലക്ഷ്യം വച്ച് തുഴഞ്ഞു. ഞാൻ പേടിയെല്ലാം മാറി തോണിയാത്ര ആസ്വദിച്ചുക്കൊണ്ടിരുന്നു.
    .ഇതിനിടയിൽ അബു എന്നോട് ഒന്നു ചിരിച്ചു. അല്ല ഇതാരാ ? ഇവൻ ഏതാ ?അച്ഛനോട് ചോദിച്ചു. ആ അത് പറയാൻ മറന്നു ഇത് എന്റെ മൂത്തമോനാ ശംഭു എനിക്ക് ഒരു സഹായത്തിന് കൂടെ കൂട്ടിയതാ.വയസ്സായി വരുകയല്ലെ അബു ?
    അത് നന്നായി ഇല്ലത്തേ പണിയാവുമ്പോൾ വലിയ കുഴപ്പമില്ല നല്ലകാര്യം.
    മഴ ഇതിനിടയിൽ തുള്ളി ഇട്ടു തുടങ്ങി അബു ഒന്ന് വേഗത്തിൽ ആയിക്കോട്ടെ ഇനി ഇല്ലത്ത് എത്തുമ്പോഴെക്കും സന്ധ്യയാവും .ഇതാ ഇപ്പോ എത്തിക ഒന്ന് ആഞ്ഞ്പിടിക്കട്ടെ, അബു വേഗത്തിൽ തുഴയാൻ തുടങ്ങി. അല്ല നമ്മുടെ ഭാസ്ക്കരൻ ഇന്നലെ മരിച്ചൂട്ടോ ശങ്കുണ്ണി ഏട്ടൻ അറിഞ്ഞിരുന്നോ വിവരങ്ങൾ?അയ്യോ എന്ത് പറ്റി അവന് ഞാൻ വീട്ടിൽ പോവുമ്പോൾ വരെ നമ്മുടെ തോട്ടത്തിൽ തെങ് നേരാക്കുന്നുണ്ടായിരുന്നല്ലോ?
    ആ ഒന്നും പറയണ്ട ഇന്നലെ ആലുംകുളത്തിൽ മരിച്ച് കിടക്കുന്നതാ നേരം വെളുത്തപ്പോൾ എല്ലാവർക്കും കാണാൻ കഴിഞ്ഞത്. പോരാതതിന് കഴുത്തും കാലും കയ്യും ഒടിച്ച നിലയിലാ കാണുന്നത് ഒടിയൻ മാരുടെ പണിയാ ഉറപ്പാ,
    ഞാൻ അബുവിന്റെ മുഖത്തേ ഭയം മിന്നിമറയുന്നത് കണ്ടു.
    ഭാസ്ക്കരൻ എന്തിനാ ആസമയത്ത് അങ്ങോട്ട് പോയിരുക്കുന്നത്. അവന് ഇവിടത്തെ കാര്യങ്ങൾ എല്ലാം അറിയാലോ? പിന്നെ എന്തിന്റെ കേടാ അവന് അബു ?
    രാത്രിയിൽ അല്ലെ അവന്റെ ലീലാവിലാസങ്ങൾ കൂടുതൽ ?ശങ്കുണ്ണിഏട്ടാ നമ്മുക്ക് അവനേ അറിഞ്ഞൂടെ ?എന്തായാലും പാവം തോന്നും ആ കിടപ്പ് കണ്ടാൽ .
    ഈ സമയം ഞങ്ങൾ അക്കരെ എത്തി.
    അച്ഛൻ അബുവിന് പോക്കറ്റിൽ നിന്ന് ചില്ലറ എടുത്ത് കൊടുത്ത് നടക്കാൻ ഒരുങ്ങുന്ന സമയം. അല്ല ശങ്കുണ്ണി ഏട്ടാ നിങ്ങൾ മോനേയും കൂട്ടി ഒടിയർ കുന്ന് വഴിയാണോ ഇല്ലത്തേക്ക് പോവാൻ നിക്കുന്നത്?
    അയാളുടെ മുഖത്തേ ഭയം ഞാൻ കണ്ടു.
    അതിന് എന്താ അബു നമ്മൾ ആർക്കും ഒരു ഉപദ്രവത്തിനും പോക്കില്ലല്ലോ?പിന്നെ ദൈവരക്ഷയില്ലേ നമ്മുക്ക്.എന്നാ ശരി ഞങ്ങൾ പോയിട്ട് വരാം അബു പോയ്ക്കോ,
    ഞാനും അച്ഛനും കൂടി കാട്ടിലൂടെ ഉള്ള ഇരുട്ടു വീണുതുടങ്ങിയ വഴിയിലൂടെ നടന്നു നീങ്ങി .
    ഒടിയൻ എന്നാൽ എന്താണ് എന്ന് കൂടുതൽ അറിയാൻ വേണ്ടി നടന്നു പോകുന്നതിന് ഇടയിൽ അച്ഛനോട് ചോദിച്ചു '
    മോനേ ഒടിയൻ എന്ന് വച്ചാൽ നമ്മളെപ്പോലെ തന്നെ മനുഷ്യർ തന്നെ യാണ് അവരും പക്ഷേ അവർക്ക് ചില പ്രത്യേകതകൾ ഉണ്ട്.ഒടിയൻമാർ നല്ല ആരോഗ്യവാൻമാരും, കളരി, മാന്ത്രികവിദ്യകളിലും പ്രകൽഭരാണ്.മൃഗങ്ങളും വസ്തുക്കളും ആയി മാറാൻ ഉള്ള കഴിവും അവർക്കുണ്ട്. എതിരാളികളെപ്പെട്ടന്ന് കീഴ്പ്പെടുത്തി കൊല ചെയ്തു കളയും.
    എനിക്ക് ആപ്പോൾ അത്ഭുതമായി തോന്നിയത് ഒടിയൻമാർ എങ്ങിനെ രൂപമാറ്റം നടത്തുന്നു എന്ന് അറിയാനായിരുന്നു. അത് കൂടി അച്ഛനോട് അന്വേഷിച്ചു.
    ഒടിയൻമാർക്ക് ചെവിക്ക് പുറകിൽ ഒരു പച്ചമരുന്ന് പുരട്ടിയാണ് അവർ രൂപമാറ്റം നടത്തുന്നത് .അതിന് ഒടിയൻമാർ ഗർഭിണികളായ സ്ത്രീകളെ പകൽ സമയങ്ങളിൽ നോട്ടമിട്ടുവെക്കും അതിന് ശേഷം രാത്രിയിൽ അവർ വശീകരണത്തിലൂടെ ഗർഭിണികളെ വീടിന് പുറത്ത് എത്തിക്കുകയും .ഒടിയൻമാർ ഉപയോഗിക്കുന്ന കൂർപ്പിച്ച മുളക്കോൽ ഉപയോഗിച്ച് ഗർഭസ്ത്ഥ ശിശുവിനേ വയറു കീറി പുറത്ത് എടുത്ത് ഭ്രൂണത്തിൽ നിന്ന് വരുന്ന ദ്രാവകവും പച്ചഇല മരുന്നുകളും ഉപയോഗിച്ച് അവർ രൂപമാറ്റത്തിന്നുള്ള മരുന്നുകൾ ഉണ്ടാക്കുന്നു. ഈ ഗർഭിണി പ്പോലും അറിയാതെ എല്ലാം കഴിഞ്ഞ ശേഷം വീട്ടിലേക്ക് വിട്ടയക്കും. നേരം വേളുക്കുമ്പോഴെക്കും ആ ഗർഭിണിയുടെ മരണം സംഭവിച്ചിട്ടുണ്ടാവും ഒരാൾക്കും ഒരു സംശയവും ഇല്ലാത്ത രൂപത്തിൽ.
    ഞങ്ങൾ ഇനി ഒരു കുന്ന് കയറിവേണം ഇല്ലത്ത് എത്താൻ .
    ഇനി അതികം ദൂരമില്ലന്ന് അച്ഛൻ നടക്കുന്നതിന് ഇടയിൽ പറഞ്ഞു. ഇതിനിടയിൽ മഴക്ക് ശക്തികൂടി തുടങ്ങി നല്ല കാറ്റും ഇടിമിന്നലും ഉണ്ട്.
    ശംഭു വേഗം വാ ഈ കാണുന്നതാ ഒടിയൻ ക്കുന്ന് ഈ വഴിക്ക് ആരും രാത്രിയായാൽ നടക്കാറില്ല കാരണം ഒടിയൻമാരുടെ വാസസ്ഥലം എന്നാ ഈ കുന്നിനേ പറയാറ്. നമ്മുക്ക് വേഗം പോവാം സമയം ഇരുട്ടി തുടങ്ങിയിരിക്കുന്നു.

    ഞങ്ങൾ ധൃതിയിൽ നടക്കുന്നതിന് ഇടയിൽ. ആരോ പിൻതുടരുന്നത് പോലെ എനിക്ക് തോന്നി ഞാൻ മേല്ലേ പുറകിലേക്ക് നോക്കി ആരെയും കാണുന്നില്ല .
    ഞങ്ങൾ ഒടിയൻകുന്ന് കയറി തുടങ്ങിയിരുന്നു ഈ സമയത്ത്, വീണ്ടും എന്തോ അനക്കം അച്ഛനും ഞാനും കേൾക്കാൻ ഇടയായി ചെറിയ ഭയത്തോടെ ഞങ്ങൾ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല. പെട്ടന്ന് ഒരു കറുത്ത പൂച്ച ഈ അവസരത്തിൽ എന്റെ നേർക്ക് കാട്ടിൽ നിന്ന് ചാടി. ഞാൻ പേടിച്ച് ശബ്ദം ഉണ്ടാക്കി .അച്ഛൻ ആ പൂച്ചയെ ഒരു കമ്പ്ക്കൊണ്ട് പേടിപ്പിച്ച് വിട്ടു.
    ശംഭു നീ പേടിച്ചോ ?
    ഒരു കാര്യം ചെയ് നീ മുന്നിൽ നടന്നോ .എന്നേ മുന്നിലേക്ക് നടത്തിച്ചു. ഇടിമിന്നലും കാറ്റുംമഴയും കൂടിക്കൊണ്ടിരുന്നു. കുറച്ച് നടന്നപ്പോൾ ഒരു പോത്ത് വഴിയിൽ തടസം നിൽക്കുന്നത് ഞങ്ങൾ കണ്ടു.അച്ഛൻ കയ്യിലേ കമ്പ് കൊണ്ട് അതിനേ വഴിയിൽ നിന്ന് മാറ്റി എന്നിട്ട് എന്നോടു പറഞ്ഞു ഇവിടത്തെ ദാസന്റെ പോത്താ തോന്നുന്നു കണ്ടിട്ട്. അവൻ കള്ള് കുടിച്ച് ഇവിടെ എവിടെയെങ്കിലും കിടക്കുന്നുണ്ടാവും എന്ന് പറഞ്ഞ് അച്ഛൻ എന്റെ കൈ പിടിച്ച് നടത്തം തുടങ്ങി.
    അച്ഛനോട് ഈ സമയത്ത് എന്റെ ഒരു സംശയം പങ്ക് വച്ചു ,വഴിയിൽ നിന്ന പോത്തിന് വാൽ ഉണ്ടായിരുന്നില്ല എന്ന് എനിക്ക് ആ നടന്നു പോവുന്ന സമയത്താ തോന്നിയത്. ഞാൻ അത് അച്ഛനോട് പറഞ്ഞു .അച്ഛനും ഭയഭാവത്തോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഈ സമയം അവിടെ ആ പോത്തിനേ കാണാനില്ലായിരുന്നു. അച്ഛന്റെ മുഖത്ത് ഭയപ്പാട് മിന്നി മറഞ്ഞു. ദൈവമേ എന്നെയും മോനേയും ഇല്ലത്ത് ഒരു കേടും കൂടാതെ എത്തിക്കണേ വീട്ടിലുള്ള പട്ടിണി നിനക്ക് അറിയില്ലേ ജീവിക്കാൻ വേണ്ടിയാണ് ഞാനും മോനും ഈ പോകുന്നത് ഞങ്ങൾക്ക് നിന്റെ തുണ മാത്രമാണ് ഉള്ളത്.
    അച്ഛന്റെ കണ്ണു നിറയുന്നത് ഈ അവസരത്തിൽ ഞാൻ കണ്ടു. എനിക്കും ഉള്ളിൽ ഭയവും കരച്ചിലും വന്ന് തുടങ്ങി.
    അച്ഛനോട് ഞാൻ കാര്യം തിരക്കി.അച്ഛന് പോത്തല്ല അവിടെ വഴി തടസം നിന്നത് എന്ന് മനസിലായിരിക്കുന്നു. ഞങ്ങൾ സംശയിച്ചപ്പോലേ അത് ഒടിയൻ തന്നെ എന്ന് ഉറപ്പായി. ഞാനും പേടിച്ച് കരയാൻ തുടങ്ങി പക്ഷേ ദൈവത്തേ വിളിച്ച് ഞാനും അച്ഛനും ഒടിയൻകുന്ന് കയറി മുകളിൽ എത്താറായ നിമിഷം മഴയത്ത് പട്ടയുടെ തോപ്പിക്കുടയും ഒരു കമ്പ്രാദൽവേളിച്ചവും ആയി ഒരാൾ ഞങ്ങൾ നേരേ വരുന്നത് കണ്ടു. ഞങ്ങളുടെ മുന്നിൽ എത്തി അയാൾ നടത്തം നിർത്തി മഴയത്ത് മുഖം വ്യക്തമാകുന്നില്ല. അച്ഛന്റെ മുഖത്തിന് നേരേ കമ്പ്രാന്തൽ വെളിച്ചം വന്ന് പതിച്ചു.
    ശങ്കുണി ഞാനാടാ ദാസൻ നീ എങ്ങോട്ടാ ഈ സമയത്ത് ഇതുവഴി '

    അച്ഛന്റെ മുഖത്ത് ഭയം മാറി ഒരു ചെറുപുഞ്ചിരി ആ കമ്പ്രാന്തൽ വെളിച്ചത്തിൽ ഞാൻ കണ്ടു.അല്ല ദാസാ നീ എങ്ങോട്ടാ ഈ സമയത്ത് മഴത്ത് എങ്ങോട്ടാ? ഞാൻ എന്റെ പോത്തിനേ അന്വേഷിച്ച് ഇറങ്ങിയതാ വൈകീട്ടു മുതൽ കാണുന്നില്ല ശങ്കുണ്ണി. നീ വരുന്ന വഴിക്ക് വല്ലതും കണ്ടിരുന്നോ'
    അപ്പോഴാ എനിക്കും അച്ഛനും ശ്വാസം നേരെ വീ ണത് .എനിക്കും പേടിയെല്ലാം മാറിക്കഴിഞ്ഞിരുന്നു.
    ദാസാ ആ താഴെ കണ്ടിരുന്നു നിന്റെ പോത്തിനേ പോയി നോക്ക്.ഞങ്ങൾ വേഗം ഇല്ലത്ത് എത്തട്ടെ .
    ഈ സമയം പോത്ത് ഞങ്ങൾക്ക് പിന്നാലെ എത്തിയിരുന്നു.
    ആ ഇതാ വരുന്നു എന്റെ പോത്ത് എന്നാ ഇനി നമുക്ക് ഒരുമിച്ച് പോവാം ഒരു കാര്യം ചെയ് ഞാൻ മുന്നിൽ ' നടക്കാം.
    അല്ലാ ശങ്കുണ്ണി ഇതാരാ ഈ ചെക്കൻ മനസിലായില്ല, വർത്തമാനത്തിൽ ചോദിക്കാനും മറന്നു.
    എന്റെ മൂത്ത മോനാടാ എന്റെ കൂടെ കൂട്ടിയതാ .
    അതു നന്നായി അച്ഛനും മോനും എന്നാ എന്റെ കൂടെവാ ഞാനും വരാം ഇല്ലം വരെ നിങ്ങളുടെ അടുത്ത് വെളിച്ചം ഒന്നും ഇല്ലല്ലോ പോരെ,
    ഞങ്ങൾ ദാസേട്ടന്റെ പുറകിലായി നടന്നു തുടങ്ങി .ഞങ്ങളുടെ പുറകിൽ പോത്ത് അനുസരണയോടെ നടന്നു വരുന്നു. ഞാനും അച്ഛനും അതിന്റെ വാല് ഒന്ന് ശ്രദ്ധച്ചു ,വാലും ഉണ്ട് ഞങ്ങൾ പരസ്പരം ചിരിച്ചു.ഈ സമയത്ത് മഴ കൊള്ളാതിരിക്കാർ ദാസേട്ടർ മൂപ്പരുടെ തോപ്പിക്കുട എന്റെ തലയിൽ വച്ച് തന്നു. നല്ല സ്വഭാവവും സ്നേഹവും. ഉള്ള മനുഷ്യൻ നല്ല വെളുത്ത തടിച്ച ശരീരപ്രകൃതി. ഞങ്ങൾ ഇല്ലത്തിന്റെ മുമ്പിൽ പടിവാതിലിൽ എത്തി.
    ദാസേട്ടന് ഞാൻ തോപ്പിക്കുട തിരിച്ച് നൽക്കാൻ നിന്നു.ദാസേട്ടൻ അത് വാങ്ങിച്ചില്ല സമ്മാനമായി വച്ചോളാൻ പറഞ്ഞു '
    എന്നാ ശങ്കുണ്ണി ഞാൻ നടക്കട്ടെ രാവിലേ കാണാം നീയും മോനും മഴ കൊള്ളാതെ വേഗം ഇല്ലത്തേക്ക് കയറിക്കോ. ഞാൻ ഇനി വേഗം പോവാൻ നോക്കട്ടെ .പോത്തിനേ തോഴുത്തിൽ കെട്ടിയിട്ട് കുളിച്ചിട്ട് വേണം വല്ലതും കഴിക്കാൻ നിങ്ങൾ പോയ്ക്കോ.
    പിന്നെ അസ്സമയത്ത് ഇനി ഒടിയൻ കുന്ന് വഴിക്ക് വരാതിരിക്കാൻ നോക്കണം എന്നും ഞാൻ സഹായത്തിന് ഉണ്ടാവില്ല എന്നാ രാത്രി യാത്ര ഇല്ല ഞാൻ പോന്നു.
    ദാസേട്ടൻ എന്റെ തോളിൽ ഒന്ന് തട്ടി പുഞ്ചിരിച്ച് കമ്പ്രാന്തൽ വെളിച്ചത്തിൽ പോത്തുമായി നടന്നു നീങ്ങി'ഞാനും അച്ഛനും ഇല്ലത്തേക്ക് നടന്നു കയറി. ഈ സമയം ഇല്ലത്ത് കുട്ടൻ തമ്പുരാൻ മഴ ആസ്വദിച്ച് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു. ഞങ്ങൾ കയറി ചെല്ലുന്നത് ശ്രദ്ധയിൽ പേട്ടു.
    ആ വന്നോ അച്ഛനും മോനും വേഗം പോയി വസ്ത്ര എല്ലാം മാറ്റി .ഭക്ഷണം കഴിച്ചു വരു എന്നിട്ടാവാം സംസാരം,
    ഞാനും അച്ഛനും പുറകുവശത്തിലൂടെ അടുക്കളയുടെ ചേർന്നുള്ള മുറിയിലേക്ക് കയറാൻ തുടങ്ങി.
    ഈ സമയം ശകുണ്ണി എന്ന ഒരു വിളി കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.
    ദാസേട്ടൻ ആണ് .
    അല്ല ദാസാ നീ എങ്ങിനേ ഇപ്പോ ഇവിടെ എത്തിയത്? നീ ഞങ്ങളെ ഇവിടെ എത്തിച്ചിട്ട് നീയല്ലെ പോത്തിനേക്കൊണ്ട് വീട്ടിലേക്ക് പോയത്? ഇത്ര പെട്ടന്ന് ഇവിടെ എത്തിയോ?
    ഞങ്ങളെ നോക്കി ദാസേട്ടൻ പൊട്ടിച്ചിരിച്ചു.
    ഞാനോ ?പോത്തോ? അല്ല ശങ്കുണ്ണി നിനക്ക് വീട്ടിൽ പോയി വന്നപ്പോഴെക്കും വട്ടായോ? ഞാൻ എപ്പോഴാ നിങ്ങളെ ഇവിടെ എത്തിച്ച്? ഞാൻ ഇവിടെ ചക്ക വീണ് പൊട്ടിയ ഓട് മാറ്റുകയായിരുന്നു.പിന്നെ എപ്പോഴാ നിങ്ങളെ ഇവിടെ എത്തിച്ച്? വല്ല സ്വപ്നവും കണ്ടോ നടന്ന് വരുമ്പോ ?
    അല്ല ദാസാ ഞാൻ പറഞ്ഞത് സത്യ,:. പിന്നെ ആരാ നിന്റെ രൂപത്തിൽ ഞങ്ങളെ ഇവിടെ എത്തിച്ചത്?

    തുടരും.....


    "ഒടിയൻ കുന്ന്: 2"
    "അല്ല ദാസാ ഞാൻ പറഞ്ഞത് സത്യമാണ് നിന്റെ അതേരൂപമായിരുന്നു അയാൾക്കും " .ഞാൻ മാത്രമല്ല എന്റെ മോനും കൂടി കണ്ടെതല്ലെ?
    'ശങ്കുണ്ണി എനിക്ക് ഇതിൽ ഒന്നും വലിയ വിശ്വാസമില്ല ഞാൻ ജനിച്ച് വളർന്ന നാടാ ഇത് എന്നിട്ട് ഇതുവരെ ഒരു ഒടിയനും എന്റെ അടുത്തേക്ക് വന്നിട്ടില്ല പിന്നെ എങ്ങിനെ ഞാൻ വിശ്വസിക്കും? 'പരിഹാസഭാവത്തിൽ എന്നെയും അച്ഛനേയും നോക്കി ഒരു അഹങ്കാരത്തോടെ ചിരിയും പാസാക്കി ദാസേട്ടൻ പോവാൻ വേണ്ടി തൊപ്പിക്കുടയും കമ്പ്രാന്തലും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.
    ഇതിനിടയിൽ കുട്ടൻ തമ്പുരാന്റെ അമ്മ ലക്ഷ്മിയമ്മ കടന്നു വരുന്നത് ഞാൻ കണ്ടു അറുപത് പ്രായം തോന്നിക്കുന്ന രൂപം ഐശ്വര്യം തുളുമ്പുന്ന നിഷ്ക്കളങ്കതയോടെ ചിരിച്ച് വരുന്ന അമ്മയെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
    ദാസേട്ടന് ഓടുമാറ്റിയതിന് കൂലിയായി കുറച്ച് ചില്ലറയും ഒരു സെഞ്ചിയിൽ നിറച്ച് സാധനങ്ങളും കൈമാറുന്നത് ഞാൻ ശ്രദ്ധിച്ചു .
    ദാസാ നീയും ശങ്കുണ്ണിയും പറയുന്നതെല്ലാം ഞാൻ അകത്തേക്ക് കേട്ടിരുന്നു. ഒടിയൻമാർ ഉള്ളവർ തന്നെയാണ് അത് നീ നിഷേധിക്കരുത്. ഞങ്ങളുടെ ഇല്ലത്തിന് നേരിടേണ്ടി വന്നത് ചെറുതൊന്നും അല്ല നിനക്കും അറിയില്ലേ? ഒരു നെടുവീർപ്പിട്ട് വിഷമഭാവത്തോടെ മുഖത്തേ പ്രകാശം നഷ്ട്ടപ്പെട്ട് ആ അമ്മ പറയുന്നത് ഞാൻ കണ്ടു.
    ദാസൻ നിശബ്ദനായി
    ലക്ഷ്മി അമ്മയോട് യാത്ര പറഞ്ഞ് കമ്പ്രാന്തൽ വെളിച്ചത്തിൽ തൊപ്പിക്കുടയും വച്ച് മഴയെ വകവെക്കാതെ ഇരുട്ടിലേക്ക് പോയ് മറയുന്നത് ഞാൻ നോക്കി നിന്നു. ആ സമയം ദാസേട്ടന് പുറകിലൂടെ എന്തോ ഒരു വസ്തു മിന്നൽ വേഗത്തിൽ മിന്നിമറയുന്നത് പോലെ എനിക്ക് തോന്നി,
    "ശങ്കുണ്ണി നീയും മോനും കുളിച്ച് വരൂ ഞാൻ ഭക്ഷണം എടുത്തു വെക്കാം യാത്രാക്ഷീണം കാണും നിങ്ങൾക്ക്. എന്നിട്ടാവാം വിശേഷങ്ങൾ തിരക്കലും മോനേ പരിചയപെടലുമോക്കെ. വത്സല്യത്തോടെ എന്നോടും അച്ഛനോടും പറഞ്ഞ ശേഷം ലക്ഷ്മിയമ്മ അകത്തേക്ക് കയറിപ്പോയി'
    ഞാനും അച്ഛനും ഇരുട്ടുമൂടിയ മുറിയിലേക്ക് ചിമ്മിനി വിളക്കിന്റെ സഹായത്തോടെ അകത്തേക്ക് പ്രവേശിച്ചു. ആ മുറിയിൽ ഒരു കട്ടിലേ ഉണ്ടായിരുന്നോളൂ അതിലേക്ക് എന്റെയും അച്ഛന്റെയും വസ്ത്രങ്ങളും സാധനങ്ങും അടങ്ങിയ ചെറിയ നനവുള്ള സഞ്ചി അതിന്റെ മുകളിൽ വച്ചു. അതിൽ നിന്ന് എന്റെയും അച്ഛന്റെയും നനഞ്ഞ വസ്ത്രങ്ങൾ മുറിയുടെ ഒരു ഭാഗത്ത് കെട്ടിയ അയലിൽ തോരിട്ടു. അതിന് ശേഷം കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ മുറിയോട് അടുത്തുള്ള അടുക്കള ഭാഗത്തേക്ക് ചെന്നു കയറി.
    അവിടെ നല്ല ഒരു സദ്യവട്ടം തന്നെ ഉണ്ടായിരുന്നു. ഞാനും അച്ഛനും ഭക്ഷണം കഴിച്ചു തുടങ്ങിയ അവസരത്തിൽ കുട്ടൻ തമ്പുരാനും അടുക്കള ഭാഗത്തേക്ക് വന്നു കയറി
    "എന്താ ശങ്കുണ്ണി യാത്രയെല്ലാം സുഖായില്ലെ? എന്തൊക്കെ വീട്ടിലേ വിശേഷം ?ഇതാണ് മൂത്തമോൻ ശംഭുല്ലേ?
    അച്ഛനോടും എന്നോടുംലക്ഷ്മിയമ്മയും കുട്ടൻ തമ്പുരാനും എല്ലാം ചോദിച്ച് അറിഞ്ഞു .
    ആ സംസാരത്തിൽ നിന്നറിയാം അവരുടെ നിഷ്ക്കളങ്കത.
    കുശലംപറച്ചിലും ,ഭക്ഷണം കഴിച്ചുകഴിഞ്ഞതും ഒരുമിച്ച് നടന്നു പോയത് ഞാൻ അവരുടെ സംസാരത്തിൽ മുഴുകിയത് കാരണം അറിഞ്ഞില്ല.
    അതിന് ശേഷം ഞാനും അച്ഛനും ഉറങ്ങുന്നതിന് വേണ്ടി ഞങ്ങളുടെ മുറിയിലേക്ക് തിരിച്ചെത്തി.
    നല്ല ക്ഷീണിതനാണ് അച്ഛൻ എന്ന് മനസിലാക്കിയ ഞാൻ
    അച്ഛന് പായവിരിച്ചു കൊടുത്ത് അച്ഛനോട് കിടന്നോളാൻ പറഞ്ഞു.എന്നെ അച്ഛൻ കട്ടിലിൽ കിടത്താൻ കുറെ നിർബന്ധിച്ചു ഈ അവസരത്തിൽ ഞാൻ ഒഴിഞ്ഞ് മാറി കട്ടിലിന് താഴെവച്ച പായയും തലയണയും എടുത്ത് ജനലിനോട് ചേർന്ന് കിടക്കാൻ ഉദ്ദേശിച്ച് ജനലിന് അടുത്തേത്തി കയ്യിലേ പായവിരിച്ച് തലയണയെല്ലാം ശരിയാക്കുന്ന സമയത്ത് എന്റെ മുതുകിലേക്ക് രണ്ട് മൂന്ന് തുള്ളികൾ ഒറ്റിവീണു. ഞാൻ മുതുകിൽ ഒന്ന് തോട്ടു നോക്കി ചിമ്മിനി വെളിച്ചത്തിന്റെ സഹായത്തോടെ എന്തെന്ന് നോക്കി ചോര വിരലുകളിൽ പുരണ്ടിരിക്കുന്നത് കണ്ടയുടൻ ഞാൻ ഭയത്തിൽ ഉച്ചത്തിൽ അച്ഛനേ വിളിച്ചു.
    നിദ്രയിലേക്ക് മയങ്ങിയ അച്ഛൻ എൻെറനിലവിളി കേട്ട് പെട്ടന്ന് എണീറ്റു.
    "എന്താ എന്തു പറ്റി ശംഭു "
    എന്റെ കയ്യിൽ ചോര ആയിരിക്കുന്നു ഒന്ന് വന്നു നോക്കൂ അച്ഛാ? അച്ഛൻ ചിമ്മിനി വിളക്ക് അടുത്ത് കൊണ്ടുവന്ന് നോക്കി അപ്പോൾ പച്ച വെള്ളമായിരുന്നു എന്ന് എനിക്കും അച്ഛനും മനസിലായി പക്ഷേ ആദ്യം കണ്ട ചോരനിറം ഇപ്പോൾ കൈവിരലുകളിൽ ഇല്ലാ എന്ന് മനസിലായി.
    " ശംഭു നിനക്ക് തോന്നിയതാ കണ്ടില്ലേ വെള്ളമാണ് പിന്നെ നീ ഒന്ന് അങ്ങോട്ട് ശ്രദ്ധിച്ച് നോക്ക് നീ പായ വിരിച്ചതിന് മുകളിലല്ലെ അയല് കെട്ടിയിരിക്കുന്നത്? അതിൽ ഇട്ട നമ്മുടെ വസ്ത്രങ്ങളിൽ നിന്ന് ഒറ്റി വീണ വെള്ളത്തുള്ളി നീ ചോരയാണ് എന്ന് തെറ്റി ധരിച്ചതാ കാരണം മനസിലായോ? നീ ഒന്നുകിൽ എന്നോടൊപ്പം കട്ടിലിൽ കിടന്നോ, ഇല്ലെങ്കിൽ എന്റെ കട്ടിലിന് താഴെ കിടക്ക്, പിന്നെയ് കിടക്കുന്നതിന് മുമ്പ് പ്രാർത്ഥിച്ചിട്ട് കിടന്നാ മതി."
    ഒടുവിൽ ഞാൻ അച്ഛന്റെ കട്ടിലിന്റെ അരികിൽ പായ വിരിച്ച് കിടക്കാൻ ഞാൻ തീരുമാനിച്ചു .
    " ശംഭു പിന്നെ രാത്രിയിൽ ഒറ്റക്ക് പുറത്തേക്ക് മൂത്രമൊഴിക്കാനോ മറ്റോ പോവരുത് എന്നെ വിളിച്ചോണം കേട്ടോ?"
    ഉം ശരി,
    ഞാൻ പായ വിരിച്ച് കിടക്കാൻ തയ്യാറെടുത്തു നല്ല മഴയും ഇടിയും തകൃതിയായി പുറത്ത്പെയ്യുന്നുമുണ്ട് തണുപ്പ് കാരണം ഞാൻ പുതപ്പ്മൂടി ഉറങ്ങാൻ തീരുമാനിച്ച് നിദ്രയിലേക്ക് മയങ്ങിതുടങ്ങി ഈ സമയം ഇടക്ക് ഇടക്ക് അച്ഛന്റെ കൂർക്കം വലി ചെവിയിൽ വന്ന് പതിച്ചു.ഞാൻ ഉറക്കത്തി ലേക്ക് മുഴുകിയ നിമിഷം ഞങ്ങളുടെ മുറിയുടെ വാതിൽ ആരോ മുട്ടിയപോലെ എനിക്ക് തോന്നി ഞാൻ എണീറ്റ് കാതുകൾ കൂർപ്പിച്ചു ശ്രദ്ധിച്ചു മഴയുടെ ഇരമ്പലും ഇടിമുഴക്കവും മാത്രമാണ് ആ സമയം കേൾക്കാൻ കഴിഞ്ഞത്.
    എനിക്ക് തോന്നിയതാവാം എന്ന് മനസിലാക്കിയ ഞാൻ വീണ്ടും നിദ്രയിലേക്ക് മുഴുകിത്തുടങ്ങി കുറച്ച് കഴിഞ്ഞതും വീണ്ടും കതക് ആരോ മുട്ടുന്നത് കേട്ട ഞാൻ പെട്ടന്ന് എണീറ്റ് നോക്കിയപ്പോൾ വാതിലിൽ ആരോ മുട്ടുന്നുണ്ടായിരുന്നു.
    യാത്ര ചെയ്ത് ക്ഷീണിച്ച് കിടക്കുന്ന അച്ഛൻ ഇതൊന്നും അറിയാതെ സുഖനിദ്രയിലാണ് എന്ന് മനസിലാക്കിയ ഞാൻ ബുദ്ധിമുട്ടിക്കാതെ മെല്ലെ മെല്ലെ കതകിന് അടുത്തേക്ക് നടന്നു നീങ്ങി .ഞാൻ നടന്ന് വാതിലിന്റെ അടുത്ത് എത്തിയതും വാതിലിൽ മുട്ടുന്ന ശബ്ദം നിന്നിരിക്കുന്നു '.ഞാൻ പതുക്കെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി ആരും ഇല്ല എന്ന് ഉറപ്പായി പുറത്താണങ്കിൽ നല്ല മഴയും.
    ഞാൻ പതുക്കെ അച്ഛനെ ഉണർത്താതെ വാതിൽ അടച്ച് മെല്ലേ നടന്ന് പയയിലേക്ക് എത്തി കിടക്കാൻ ഒരുങ്ങിയ നിമിഷം ഒരു തീവെളിച്ചം പോലെ എന്തോ വാതിലിന്റെ അടുത്ത് മിന്നി മറഞ്ഞത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
    ചെറുതായി പേടി തോന്നിയ ഞാൻ പുതപ്പ് തലയിലൂടെ മൂടി പേടി ഉള്ളിൽ ഒതുക്കി നിദ്രയിലേക്ക് മടങ്ങി.
    പിറ്റേന്ന് രാവിലേ ഞാനും അച്ഛനും നേരത്തേ എണീറ്റ് കുളിച്ച് ഇല്ലത്തുനിന്ന് കുറച്ച് അപ്പുറത്തുള്ള അമ്പലത്തിൽ പോവാൻ തീരുമാനിച്ചിറങ്ങി. കാരണം ഇന്ന് ഞാൻ ഇല്ലത്തെ പണിക്ക് തുടക്കം കുറിക്കുകയല്ലേ അപ്പോൾ രാവിലേ നേരത്തേ അമ്പലത്തിൽ പോയി വന്നിട്ടാവാം എന്ന് ഞാനും അച്ഛനും തീരുമാനിച്ചു മുറിയുടെ വാതിൽ പതുക്കെ അടച്ച് ഞങ്ങൾ ഇറങ്ങി .
    അച്ഛൻ മുന്നിൽ നടന്നു നീങ്ങി മഴയെല്ലാം ആ സമയത്ത് നിന്നിരിക്കുന്നു. സൂര്യന്റെ കിരണങ്ങൾ പതിക്കാൻ ഇനി അതികം സമയം ഇല്ല എന്ന് മനസിലായി എനിക്ക്.
    ഞങ്ങൾ നടന്ന് ഇല്ലത്തേ ഉമ്മറത്തുള്ള പടിപ്പുരയോട് ചേർന്നുള്ള അത്താണിപ്പടിയിലൂടെ ചാടികിടന്ന് യാത്ര ആരംഭിച്ചു.
    അച്ഛൻ മുന്നിലും ഞാൻ പുറകിലുമായി നടക്കവേ അച്ഛന് ഒരു സംശയം തോന്നി നടത്തം നിറുത്തി തിരിഞ്ഞു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
    " എന്താ അച്ഛാ എന്ത് പറ്റി?"
    അല്ല ശംഭു ഇതുവരെ കാണാത്ത അത്താണിപ്പടി ഇപ്പോ എങ്ങിനേ അവിടെ വന്നു? ഇന്നലെ നമ്മൾ വരുമ്പോ ഇത് കണ്ടിരുന്നോ? സംശയഭാവത്തിൽ എന്നോട് ചോദിച്ച ശേഷം അങ്ങോട്ട് തന്നെ അച്ഛൻ നോക്കി നിന്നു.
    നമ്മൾ ഇന്നലെ രാത്രിയല്ലേ വന്നത് അതും നല്ലമഴയും ആ സമയത്തു അതുകൊണ്ട് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.ചിലപ്പോൾ അവിടെ ഉണ്ടായിരുന്നേക്കാം ?
    ശംഭു ഞാൻ ചെറുപ്പം തൊട്ട് ഇവിടത്തെ കാര്യസ്ഥനാ ഇതുവരെ കാണാത്ത അത്താണിപ്പടി ഇപ്പോഴോ ?ഞാൻ ഒന്ന് നോക്കട്ടെ ?
    അച്ഛാ .... അച്ഛൻ വീട്ടിലേക്ക് രണ്ട് ദിവസം അവധിക്ക് വന്ന സമയം വച്ചതാണങ്കിലോ അത്താണിപ്പടി?
    നമ്മുക്ക് അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം നോക്കിയാൽ പോരെ?
    അഹ് ...അതും നീ പറഞ്ഞത് കാര്യമാണ്.നമ്മുക്ക് തിരിച്ച് വന്ന് നോക്കാം വേഗം നടന്നോ .
    ഞാനും അച്ഛനും കാടുമൂടിയ രണ്ടു ഭാഗത്തും മുള്ളു വേലികൾ ഉള്ള ഇടുങ്ങിയ ഇടവഴിയിലൂടെ നടത്തം ആരംഭിച്ചു.ഞാനും അച്ഛനും അമ്പലമുറ്റത്ത് എത്തി. ഒരു വലിയ ആൽമരത്തിന് അടുത്തായി ചെറിയ ഒരു അമ്പലം .
    കാണാൻ നല്ല രസമുണ്ടായിരുന്നു ഞാൻ ആ ഭംഗി നോക്കി നിന്ന് ആസ്വദിച്ചു നിന്ന നിമിഷം അച്ഛന്റെ വിളി കാതിൽ വന്ന് പതിച്ചു.
    "ശംഭു വരൂ ,പെട്ടന്ന് തൊഴുത് മടങ്ങണം വേഗം വരൂ "
    ഞാൻ അച്ഛനേ പിൻതുടർന്ന് തൊഴുകാൻ കയറി ,പ്രാർത്ഥിച്ചു. പൂജാരി അവിടെ മന്ത്ര കർമ്മങ്ങൾ കഴിഞ്ഞ് പുറത്തേക്ക് വന്ന് എനിക്കും അച്ഛനും പ്രസാദം തന്നു. ഇതിനിടയിൽ എന്നേ ഒന്ന് നോക്കി പുഞ്ചിരിച്ചു.
    ഞാനും അച്ഛനും തൊഴുത ശേഷം ഇല്ലത്തേക്ക് മടങ്ങി
    ഈ സമയം സൂര്യൻ ഉദിച്ച് പൊൻകിരണങ്ങൾ വീശിനിൽപ്പുണ്ട് ഞാനും അച്ഛനും നടന്നു നീങ്ങുന്നതിന് ഇടക്ക് ഞങ്ങൾക്ക് എതിരേ ഒരു സ്ത്രീ ധൃതിയിൽ നടന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു.ആ സ്ത്രീ നടന്ന് ഞങ്ങളുടെ അടുത്തു എത്തി.
    "അല്ലാ കല്ല്യാണി എങ്ങോട്ടാ ഇത്ര നേരത്തേ ധൃതിയിൽ പോകുന്നത് ? എങ്ങോട്ടാ യാത്ര? "
    "ശങ്കുണ്ണിഏട്ടാ ഞാൻ രാമൻമൂത്താന്റെ അടുത്തേക്കാ"
    "എന്ത് പറ്റി നിനക്ക്?"
    എനിക്കല്ല ദാസേട്ടന് പനിയും വിറയലും ഇന്നലെ ഇല്ലത്ത് നിന്ന് മടങ്ങുന്ന വഴിക്ക് എന്തോ കണ്ട് ഭയന്നതാ. പേടിച്ച് ഓളിയിട്ട് ഓടികിതച്ചാ ഇന്നലെ രാത്രി ആ മഴയത്ത് വീട്ടിൽ എത്തിയത്. എന്ത് കണ്ടാ പേടിച്ച് എന്ന് ചോദിച്ചാൽ ഒരക്ഷരം മിണ്ടുന്നില്ല. പനിയാണെങ്കിൽ കൂടിയിരിക്കുന്നു രാമൻ മൂത്താന്റെ അടുത്ത് പോയി ഒരു ചിരട് ഊതി വാങ്ങട്ടെ. പേടിപ്പനിയാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത്. എന്നാ ഞാൻ അങ്ങോട്ട് പോയ്ക്കോട്ടെ ശങ്കുണ്ണി ഏട്ടാ?
    കല്ല്യാണി യാത്രപറഞ്ഞ് വിഷമത്തോടെ ധൃതിയിൽ നടത്തം തുടങ്ങി ഞാൻ ആ പോക്ക് ഒരുവട്ടം തിരിഞ്ഞ് നോക്കി.പാവം എന്ന് മനസിൽ പറഞ്ഞു-
    "പാവം ദാസേട്ടൻ ഇന്നലെ പോവുന്ന വഴിക്ക് എന്തോ കണ്ട് പേടിച്ചതാ എന്ന് എനിക്ക് മനസിലായി "
    ഞാനും അച്ഛനും നടത്തം തുടർന്നു ഇതിനിടയിൽ അച്ഛൻ എന്നോട് പറഞ്ഞു
    "വല്ല ഒടിയൻമാരെയും കണ്ടു പേടിച്ചതാവാം ഇന്നലെ എന്തൊക്കെ പറഞ്ഞാ പോയത് ഇപ്പോ കണ്ടില്ലേ? മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ."
    അച്ഛന്റെ മുഖത്തേ പരിഹാസഭാവം ഞാൻ ശ്രദ്ധിച്ചു.
    ഇത് കേട്ടപ്പോൾ എനിക്ക് ചിരിയും സഹതാപവും എല്ലാം കൂടി വന്നു.ഞാൻ തല താഴ്ത്തി അച്ഛനോടൊപ്പം നടത്തം തുടർന്നു.
    ഞാനും അച്ഛനും ഇല്ലത്ത് എത്തി ഞങ്ങൾ പടിപ്പുരവഴി കയറുന്ന സമയത്ത് അത്താണിപ്പടി അപ്പുറത്ത് ഉണ്ടോ എന്ന് നോക്കാൻ പോയി,
    "ശംഭു ഇത് നോക്ക് അത്താണിപ്പടി ഇപ്പോൾ കാണുന്നില്ല. ഞാൻ അപ്പോഴെ പറഞ്ഞില്ലെ നിന്നോട് ഇവിടെ അത്താണിപ്പടി ഇല്ലാ എന്ന് ഇപ്പോ എന്തായി?"
    'എനിക്ക്മറുപടിഇല്ലായിരുന്നു ഞാൻ തലതാഴ്ത്തി നിന്നു കുറ്റക്കാരനെപ്പോലെ '
    ഒടിയൻമാരെ പലരൂപത്തിൽ പല ഭാവത്തിൽ എല്ലാ ഇടത്തും പ്രതീക്ഷിക്കാം, നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾക്കു തന്നെ ബുദ്ധിമുട്ട്.
    ഇതിനിടയിൽ വീടിന്റെ ഉമ്മറത്തു നിൽക്കുന്ന കുട്ടൻ തമ്പുരാൻ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു.
    "എന്താ അവിടെ അച്ഛനും മോനും നിന്ന് നോക്കുന്നത്? എന്ത് പറ്റി?"
    ഞങ്ങളുടെ അടുത്തേക് നടന്നു വന്നു. എന്താ എന്ത് പറ്റി ശങ്കുണ്ണി?
    തമ്പുരാൻ ഞങ്ങൾ അങ്ങോട് പോവുമ്പോൾ ഈസ്ഥാനത്ത് ഒരു അത്താണിപ്പടിയായിരുന്നു ഇവിടെ കണ്ടത്. ഇപ്പോൾ തിരിച്ച് വന്ന സമയത്ത് അത് കാണാതായിരിക്കുന്നു '
    ഉം ഒടിയൻമാരുടെ വിളയാട്ടം വീണ്ടും തുടങ്ങിയിരിക്കുന്നു അവരെ കളം വരച്ച് തളക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരിയെ വീണ്ടും വരുത്തേണ്ടി വരും തോന്നുന്നു ,തമ്പുരാൻ ഗൗരവ്വത്തോടെ പറയുന്നത് ഞാൻ ശ്രദ്ധിച്ചു,
    പിന്നെ നീയും ശംഭുവും
    നമ്മുടെ തോട്ടത്തിലേക്ക് ചായകുടി കഴിഞ്ഞശേഷം ഒന്ന് പോവണം ഇന്ന് അലിയും കൂട്ടരും തെങ്ങു നേരാക്കാനും തേങ്ങാ ഇടാനും വരും അവരോടൊപ്പം സഹായത്തിന് നിങ്ങൾ രണ്ട് പേരും കാണണം വൈകീട്ട് പോരുമ്പോൾ അലികാശു തരും അതും വാങ്ങിച്ച് പോന്നോളൂ.
    ഞാനും അച്ഛനും രാവിലത്തെ ചായകുടി കഴിഞ്ഞ് തോട്ടത്തിലേക്ക് പുറപ്പെട്ടു.
    ഞങ്ങൾ നടന്ന് ഒരു വലിയ തോട്ടത്തിന്റെ മുന്നിലെത്തി ഒരു വലിയ തെങ്ങും തോപ്പ് ,ആ തോട്ടത്തിലൂടെ അലിയും കൂടെ ഒരു ആറുപേരും വരുന്നത് ഞാനും അച്ഛനും ശ്രദ്ധിച്ചു. അവർ ഞങ്ങളുടെ അടുത്തേത്തി സംസാരിച്ച ശേഷം അവരുടെ പണിയിൽ ഓരോരുത്തരും മുഴുകി .
    സൂര്യൻ അസ്ഥമിക്കാറായി അലിയും കൂട്ടരും തേങ്ങായുടെ കണക്ക് എല്ലാം അച്ഛന് കൊടുത്ത ശേഷം കുറച്ച് കാശും കൈമാറുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .അതിന് ശേഷം അലിയും കൂട്ടുകാരും അതുമായി രണ്ട് കാളവണ്ടിയിലായികയറ്റി പോവുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും അച്ഛനും ഇല്ലത്തേക്ക് തിരിച്ചു .ചൂട്ട് കത്തിക്കാൻ വേണ്ടി അച്ഛൻ ഓലകൾ കയ്യിൽ കരുതി .ഞങ്ങൾ നടന്ന് ഒരു പാടം വക്കിന് എത്തി ഇല്ലത്തേക്കുള്ള എളുപ്പവഴിയാണ് . ആ പാടം കഴിഞ്ഞ് വേണം ഇല്ലത്ത് എത്താൻ അപ്പോഴെക്കും ഇരുട്ടു വീണു തുടങ്ങി ,അച്ഛന്റെ കയ്യിലേ ഓലക്കൊണ്ടുള്ളചൂട്ട് ഞാൻ തീപ്പെട്ടിക്കൊണ്ട് കത്തിച്ച് കൊടുത്തു. ഞങ്ങൾ പാടത്തിലൂടെ ചൂട്ടിന്റെ വെളിച്ചത്തിൽ നടന്നു നീങ്ങി .
    പാടം അവസാനിച്ച് ഞങ്ങൾ നേരേ ചെന്ന് കേറുന്നത് ഒരു വലിയ ആൽമരച്ചുവട്ടിലേക്കായിരുന്നു. അവിടെ ഒരു നാലു പേർ മദ്യലഹരിയിൽ നിൽപ്പുണ്ട് കണ്ടാൽ തന്നെ അറിയാം കുറച്ച് പോക്കിരികൾ ആണെന്ന്.
    "മോനേ അങ്ങോട്ട് ശ്രദ്ധിക്കണ്ട ഇവിടത്തെ ചട്ടമ്പി രാജനും കൂട്ടുകാരും ആണ് നമുക്ക് കാണാത്ത ഭാവത്തിൽ പോവാം "
    അച്ഛന്റ മുഖത്തേ പേടി ഞാൻ ശ്രദ്ധിച്ചു,ഞാനും അച്ഛനും അവരെ കാണാത്ത ഭാവത്തിൽ നടന്നു നീങ്ങാൻ പുറപ്പെട്ടു ഈ സമയം അവർ ഞങ്ങളുടെ വഴി തടസം നിന്നു .
    ,'അല്ല ശങ്കുണ്ണി എന്താ ഒരു കാണാത്ത ഭാവം'
    ചട്ടമ്പിരാജൻ ഗൗരവ്വത്തിൽ അച്ഛന്റെ കൈക്ക് പിടിച്ച് ചോദിച്ചു.
    'ഹേയ് ഒന്നുമില്ല രാജാ കുറച്ച് വൈകിയത് കാരണം ധൃതിയിൽ പോവുകയായിരുന്നു അതാ ശ്രദ്ധിക്കാഞ്ഞ് ഇടറിയ ശബ്ദത്തിൽ അച്ഛൻ പറഞ്ഞു.
    അത് സാരമില്ല നീ ആ കയ്യിലുള്ള സഞ്ചി ഇവിടെ തന്ന് പോയ്ക്കോളൂ എനിക്ക് അത് മാത്രം മതി അലിയും കൂട്ടരും തോട്ടത്തിൽ ഉള്ളത് ഞാൻ കണ്ടിരുന്നു .
    രാജാ ഈ സഞ്ചിയിൽ ഒന്നുമില്ല നീ വഴിമാറ് ഞങ്ങൾക്ക് ഇല്ലത്ത് പെട്ടന്ന് എത്തേണ്ട അവശ്യം ഉണ്ട് വൈകിയാൽ പിന്നെ അതുമതി കുട്ടൻ തമ്പുരാന്.
    ശങ്കുണ്ണി നീ പോയ്ക്കോ ഒരു കുഴപ്പവും ഇല്ല പക്ഷേ കയ്യിൽ ഉള്ളത് മുഴുവൻ ഇവിടെ വച്ചതിന് ശേഷം മാത്രം പോയാ മതി.
    അവർ എന്നെയും അച്ഛനേയും ഉപദ്രവിക്കാൻ തുടങ്ങി. ഞങ്ങളെ അവർ നാലു പേരും തല്ലിച്ചതച്ചു .അവരുടെ കായിക ബലത്തിന് മുന്നിൽ ഞാനും അച്ഛനും ബലഹീനരായിരുന്നു. ഞാനും അച്ഛനും കരഞ്ഞ് തൊഴുത് പറഞ്ഞിട്ടും അവർ കേൾക്കാൻ നിന്നില്ല. അവരുടെ മർദ്ദനമുറകൾ കൊണ്ട് ജീവൻ നഷ്ടപെടാൻ പോവുന്നു എന്ന്ഞങ്ങൾക്ക് മനസിലായി .
    ചട്ടമ്പിരാജൻ കയ്യിൽ ഉള്ള കാശിന്റെ സഞ്ചി കൈക്കലാക്കി പോവാൻ നിക്കുന്ന നിമിഷo ഒരു മുളക്കോൽ വായുവിലൂടെ പറന്ന് എന്റെയും അച്ഛന്റെയും മുന്നിൽ വന്ന് കുത്തി നിന്നു.അവർ മർദ്ദനം നിർത്തി ചുറ്റും നോക്കി ആരെയും കാണുന്നില്ല. കൂട്ടത്തിൽ ഉള്ള ഒരുത്തൻ ഇതിനിടയിൽ വെല്ലുവിളി ഉയർത്തി,
    "ആരടാ അത്? ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാടാ ? ചങ്കൂറ്റമുണ്ടങ്കിൽ വാടാ "
    രാത്രിയുടെ നിശബ്ദതയിൽ ഒരു ചിരിയുടെ അലയടിക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ അവരും അത് ശ്രദ്ധിച്ചു കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു .ആൽമരത്തിന്റെ ചില്ലകൾ ശക്തമായ കാറ്റിൽ ഒരു ഭാഗത്തേക്ക് വീശി തുടങ്ങി.ഇതിനിടയിൽ എവിടന്നാ എന്ന് അറിയാത്ത ഒരു കൂട്ടം വവ്വാലുകൾ ഞങ്ങൾക്ക് ചുറ്റും പറന്ന് കളിച്ചു കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു.
    അവരുടെ അടുത്ത് ഉണ്ടായിരുന്ന തീ പന്തം ഈ സമയം അണഞ്ഞൂ ' ആകെ ഇരുട്ടിൽ വീണ അന്തരീക്ഷം എനിക്കും അച്ഛനും പേടി തോന്നിയ നിമിഷം.
    ഈ നിമിഷം ആരോ ആ കൂട്ടത്തിൽ നിന്ന് വീണ്ടും ആരാ എന്ന് ഉച്ചത്തിൽ ചോദിക്കുന്നത് മുഴങ്ങിക്കേട്ടു '
    ഈ സമയം അവർക്ക് ഉള്ള മറുപടി അയാൾ കൊടുത്തു.ഗാംഭീര ശബ്ദത്തിന്റെ അകമ്പടിയോടെ ?
    ഒരു അട്ടഹാസചിരിയുടെ അലയടികൾ അന്തരീക്ഷം കീഴടക്കി.
    "ഞാൻ പാതിരായാമത്തിൽ മാന്ത്രിക വിദ്യകൊണ്ടും രൂപമാറ്റം കൊണ്ടും വേട്ടയ്ക്ക് ഇറങ്ങുന്നവൻ, രാത്രിയുടെ തോഴൻ, ശത്രുവായും മിത്രമായും അവതാരമെടുക്കുന്നവൻ, അമാനുഷിക വേഷപ്പകർച്ചക്കൊണ്ട് എതിരാളിയുടെ ആയുസിന്റെ ബലം നിഷ്ച്ചയിക്കുന്നവൻ, കാവലാളായും കാലനായും അറിയപ്പെടുന്നവൻ ,കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത അവതാര പിറവി ഒടിയൻ "
    വീണ്ടും അട്ടഹസിച്ചു.
    ആ ശബ്ദം അന്തരീക്ഷം കീഴടക്കി തുടങ്ങി കാറ്റിന്റെ വേഗത വർദ്ധിച്ചു, ഇടിമിന്നൽ വെളിച്ചം ഇടക്ക് ഇടക്ക് മിന്നി മറഞ്ഞു ഇതിനിടയിൽ ചട്ടമ്പി രാജൻ കയ്യിലുള്ള തീപ്പെട്ടി ഉരതുന്നതിന്റെ ശബ്ദം ഞാൻ ശ്രദ്ധിച്ചു .അവർ തീപന്തം കൊളുത്തിയതും ഞങ്ങളുടെ മുന്നിൽ കറുത്ത പുതപ്പ് തല മുതൽ കാലുവരെ മറച്ച ഒരുവേഷവുമായി മുഖം കാണാത്ത ഒരു ആൾരൂപം ഞങ്ങൾക്ക് മുന്നിൽ നില ഉറപ്പിച്ചു.
    ചട്ടമ്പിരാജനും കൂട്ടുകാരും ഭയത്തോടെ പുറകിലോട്ട് അടിവച്ചു.ആ കറുപ്പ് മൂടിയ വേഷത്തിൽ നിന്ന് കൈകൾ പുറത്തേക്ക് ഇട്ട് നിലത്ത് കിടക്കുന്ന എന്നോടും അച്ഛനോടും എണീറ്റ് പുറകിലേക്ക് മാറി നിൽക്കാൻ കൈക്കൊണ്ട് ആഗ്യഭാഷയിൽ കാണിച്ചു തന്നു. ഞങ്ങളുടെ മുന്നിലുള്ള മുളക്കോൽ ഈസമയം എടുത്ത് ഒറ്റകയ്യിലിട്ട് അയാൾ കറക്കുന്നത് ഞാൻ ശ്രദ്ധിച്ചു ഈ സമയം മുകളിൽ വട്ടമിട്ട് പറന്നിരുന്ന വവ്വാലുകൾ ആൽമരത്തിലേക്ക് ചേക്കേറി കാഴ്ച്ചക്കാരെപ്പോലെ ഞങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് പോലെ എനിക്ക് തോന്നി'
    "നീ ഒടിയനാണെങ്കിൽ നിന്റെ വിശ്വരൂപം കാണിക്കടാ " ചട്ടമ്പിരാജന്റെ വെല്ലുവിളി
    ഞാനും അച്ഛനും ഈ സമയം ആൽമരചുവട്ടിലേക് മാറി നിന്നു.
    നിനക്ക് ഒടിയന്റെ വിശ്വരൂപം കാണണോ രാജാ എന്നാ കണ്ടോളൂ.
    അയാൾ മൂടിയ കറുത്ത പുതപ്പ് രണ്ടു കൈകളിലൂടെ പുറകോട്ട് പിടിച്ച് ശക്തമായി വീശുന്ന കാറ്റിൽ പറത്തിക്കൊണ്ട് ഒരു കഴുകൻ ചിറക് വിരിച്ച് നിൽക്കുന്ന രൂപത്തിലേക്ക് നിമിഷ നേരം കൊണ്ട് രൂപമാറ്റം നടത്തി ആകാശത്തിലേക്ക് പറന്ന് ഉയരാൻ തുടങ്ങി'
    തുടരും.....



    ഒടിയൻകുന്ന്[​IMG]��
    ഭാഗം [​IMG]:3
    ചട്ടമ്പിരാജന്റെ വെല്ലുവിളി ഏറ്റെടുത്ത് ഒടിയനായ അയാൾ കറുത്ത പുതപ്പ് മേല്ലെ പുറകിലോട്ട് രണ്ട് കൈകളിൽ ഉയർത്തി പിടിച്ച് കാറ്റിൽ പറത്തിക്കൊണ്ട് നിൽക്കുന്നത് ഞാനും അച്ഛനും ആലിന്റെ ഒരു ഭാഗത്ത് ഒതുങ്ങി നിന്ന് ആരൂപ മാറ്റം ചെറിയ ഭയത്തോടെ നോക്കി കണ്ടു. ഇതിനിടയിൽ നിമിഷനേരം കൊണ്ട് ആ രൂപം ആകാശത്തിലേക്ക് ചിറകടിച്ച് ഒരു കഴുകന്റെ രൂപത്തിൽ പറന്ന് ഉയർന്നു. ഈ സമയം ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ കഴുകന്റെ രൂപത്തെ കാർമേഘങ്ങളുടെ ഇടയിൽ ചിറക് വിരിച്ച് നിൽക്കുന്നത് വ്യക്തമായി ഞാൻ കണ്ടു. ഈ സമയം ആലിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളുടെ ശബ്ദങ്ങൾ ഉയർന്നു കൊണ്ടിരുന്നു. ആ കഴുകന്റെ ശക്തമായ ചിറകടി അന്തരീക്ഷത്തിൽ ഒരു കാറ്റായി ആഞ്ഞ് വീശി തുടങ്ങി. ചുറ്റുമുള്ള മരങ്ങൾ ആടി ഉലഞ്ഞുക്കൊണ്ടിരുന്നു.
    നല്ല മഴക്കാറ് ഈ സമയം രൂപപ്പെട്ടതോടൊപ്പം ആകാശത്ത് നിലാവെളിച്ചം വീശിനിന്ന ചന്ദ്രനെ വലിയ കാർമേഘങ്ങൾ വിഴുങ്ങുന്നത് ഞാൻ കണ്ടു നിലാവെളിച്ചം ഇല്ലാതായ നിമിഷം കൂരിരുട്ടിൽ മുങ്ങിയ അന്തരീക്ഷം. ഇത് കണ്ട് പേടിച്ച ചട്ടമ്പി രാജനും സംഘവും പുറകോട്ട് ഒന്ന് ഭയത്തോടെ കാൽവച്ച് നീങ്ങുന്നത് അവിടെ കുത്തിവെച്ച തീപ്പന്തത്തിന്റെ ചെറിയ വെളിച്ചത്തിൽ ഞാൻ ശ്രദ്ധിച്ചു.
    "നിനക്ക് ദൈര്യമുണ്ടെങ്കിൽ മനുഷ്യ രൂപത്തിൽ വന്ന് ഞങ്ങളെ കീഴ്പ്പെടുത്ത് കാണട്ടെ?"
    പേടി ഉള്ളിൽ ഒതുക്കി ചട്ടമ്പി രാജന്റെ ഗാംഭീരത്തോടെ ഉള്ള ആ വെല്ലുവിളി അന്തരീക്ഷം കീഴടക്കി ഞങ്ങളുടെ കാതുകളിൽ വന്ന് പതിച്ചു.
    ഈ സമയം അട്ടഹാസചിരിയുടെ അകമ്പടിയോടെ ആകാശത്ത് ചിറക് വിരിച്ച് നിന്ന കഴുകന്റെ രൂപം ചിറകടിച്ച് താഴൊട്ട് മേല്ലെ മേല്ലെ വന്ന് നിൽക്കുന്ന നിമിഷം മനുഷ്യരൂപത്തിലേക്ക് വീണ്ടും രൂപമാറ്റം നടന്നു കഴിഞ്ഞിരുന്നു. അയാൾ ദേഹത്തിൽ നിന്ന് കറുത്ത പുതപ്പ്മാറ്റി അടുത്തുള്ള മരത്തിന്റെ ചില്ലയിൽ തൂക്കിഇട്ടു. ഞാനും അച്ഛനും ഒടിയന്റെ മുഖം ഒന്ന് കാണാൻ ആലിന്റെ വലത്തേഭാഗത്തിലേക്ക് ചെറിയ ഭയത്തോടെ നീങ്ങി നിന്ന് ഒന്ന് ശരിക്ക് ശ്രദ്ധിച്ചു നോക്കി. പക്ഷേ ഒന്നും അങ്ങോട് വ്യക്തമായിരുന്നില്ല ആ സന്ദർഭത്തിൽ,
    "രാജാ ഞാൻ ഇതാ ഇപ്പോൾ സാധാരണ മനുഷ്യരൂപത്തിലേക്ക് മാറിയിരിക്കുന്നു .വാ നീയും നിന്റെ കൂട്ടുകാരും കാണട്ടെ നിങ്ങളുടെ അക്രമമുറകൾ "
    കാണിച്ച് തന്നെ ഞങ്ങൾ പോവൂ ഇതിലും വലിയ വമ്പൻമാരേ വീഴ്ത്തിയ ചരിത്രാ ഞങ്ങൾക്ക് ഉള്ളത് ചട്ടമ്പിരാജൻ വീരവാദം മുഴക്കി
    രാജാ, ചരിത്രങ്ങൾ മാറ്റപ്പെടുന്നുണ്ടെങ്കിൽ? മാറ്റിഎഴുതപ്പെടുന്നുണ്ടെങ്കിൽ? ഒർക്കണം വരുന്നവന്റെ ശക്തിയും കഴിവും ഇല്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും.
    ഇതിനിടയിൽ അണഞ്ഞുപോയ രാജന്റെ തീപ്പന്തം വീണ്ടും രാജന്റെ അനുയായികളിൽ ഒരാൾ തീപ്പെട്ടിയുടെ സഹായത്തോടെ കത്തിക്കുന്നത് ഞാൻ കണ്ടു. അയാൾ ആ തീപ്പന്തം ഒരു ഭാഗത്ത് കുത്തിവച്ചു.അങ്കത്തിന് തയ്യാറായ മട്ടിൽ അവർ അയാൾക്ക് നേരേ അടുത്തു തുടങ്ങി.
    രാജനും സംഘവും വടിയും വടിവാളുമായി ആയാൾക്ക് ചുറ്റും വട്ടം ചുറ്റുന്നത് ഞാൻ ശ്രദ്ധിച്ചു. കാറ്റിന്റെ ശക്തി ഈ സമയംകൂടിക്കൊണ്ടിരുന്നു.
    ഈ സമയം അയാൾ തന്റെ മുതുകിൽ തൂക്കിയിട്ട കൂർത്ത മുളക്കോൽ വലതു കയ്യിൽ എടുത്ത് വിരലിൽ ഇട്ട് ശക്തമായി കറക്കാൻ തുടങ്ങി. ഈ സമയം ആലിൽ തൂങ്ങി നിന്നിരുന്ന വവ്വാലുകൾ കൂട്ടത്തോടെ പറന്ന് ഉയർന്ന് അയാൾക്ക് കാവലാളുപ്പോലെ അങ്കം തുടങ്ങുന്നതിന് മീതേയായി അവർക്ക്മീതെ വട്ടമിട്ടു പറക്കാൻ തുടങ്ങി. ഈ സമയം രാജനും സംഘവും ചെറിയ ഭയത്തോടെ അവരുടെ കയ്യിലുള്ള കമ്പുകൾ ഉപയോഗിച്ച് അയാൾക്കു നേരേ അക്രമിക്കാൻ അടുത്തു. അവിടെ പിന്നീട് നടന്നത് യുദ്ധസമാനമായ ഒരു അങ്കം തന്നെ ആയിരുന്നു .അങ്കത്തിൽ തോൽവി മുന്നിൽ കണ്ട രാജൻ പൂഴി വാരി അയാളുടെ മുഖത്തേക്ക് എറിയുന്നത് ഞങ്ങൾ കണ്ടു രാജനും സംഘവും വീണ്ടും ചതിയിലൂടെ പൂർവ്വാതികം ശക്തിയോടെ കയ്യിൽ നിന്ന് പോയ കമ്പും രാജന്റെ കയ്യിലുള്ള വടിവാളും എടുത്ത് ആക്രമിക്കാൻ അയാൾക്ക് ചുറ്റും അടിവച്ച് തുടങ്ങി.
    അച്ഛാ, അവർ ചതിയിലൂടെ അയാളെകീഴ്പ്പെടുത്തുമോ?
    അച്ഛന് മിണ്ടാട്ടമില്ലാത്ത വിഷമഭാവത്തിൽ എന്നെ ഒന്ന് നോക്കി.
    "രാജാ നിന്റെയും കൂട്ടുകാരുടെയും തോൽവിക്ക് കാരണം നിങ്ങളുടെ ഭയമാണ്. എനിക്ക് എതിരാളിയെ കീഴ്പ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസവും നിർഭയവുമാണ് എന്റെ വിജയം. ചതിയിൽ വിജയിക്കുവാൻ നീ നോക്കുമ്പോൾ ഞാൻ എന്റെ ഒടിവിദ്യയുടെ കാണാപുറങ്ങൾ നിനക്ക് കാണിച്ചു തരേണ്ടി വരും.
    ഒരു നീട്ടിയ ചുളമടിയിലൂടെ അയാൾ അപ്രത്യക്ഷനായി മാറി. ഇത് എന്നിൽ അത്ഭുതവും ഒരു ആരാധനയും ഉണ്ടാക്കിയ നിമിഷമായിരുന്നു. ഈ സമയം മുകളിൽ വട്ടമിട്ട് കറങ്ങിക്കൊണ്ടിരുന്ന വവ്വാലുകളെയും ഈ സമയം കാണുന്നില്ലായിരുന്നു. അന്തരീക്ഷം ആകെ നിശബ്ദതയിലേക്ക് മാറിക്കഴിഞ്ഞു കാർമേഘങ്ങളും ഇടിമിന്നലുകളും എല്ലാം പെട്ടന്ന് ഇല്ലാതായിരിക്കുന്നു '
    രാജനും സംഘവും ഭയത്തിന്റെ അകമ്പടിയോടെ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല. ഈ സമയം അവർ മേല്ലെ ആരുമറിയാതെ സ്ഥലം വിടാൻ ഒരുങ്ങിയ നിമിഷം, അന്തരീക്ഷത്തിൽ വീണ്ടും നീട്ടിയ ഒരു വിസിലടി ശബ്ദം ഇരമ്പി കേട്ടു. എന്റെ ചെവിയിലേക്ക് ആ ശബ്ദം വ്യക്തമായി മുഴങ്ങി കേട്ടു.
    ഈ നിമിഷം രാജൻ മലർന്നടിച്ച് വാഴ വെട്ടിയിട്ടപ്പോലെ വീഴുന്നതാണ് പിന്നീട് ഞങ്ങൾ കാണാൻ ഇടയായത്. അദൃശ്യമായ എന്തോ അവരെ എടുത്ത് ശരിക്ക് പെരുമാറുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്, രാജനും സംഘവും അന്തരീക്ഷത്തിൽ എങ്ങോട്ടാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും വീശുന്നുണ്ട്. ഇതിന്റെ ഇടയിൽ അവർക്ക് നല്ല അടിയും ദേഹോപദ്രവവും ശരിക്ക് അദൃശ്യമായി കിട്ടുന്നുണ്ട് എന്ന് എനിക്കു വ്യക്തമായി. കാരണം അടിയുടെ ശബ്ദവും എല്ലുകളുടെ പൊട്ടലുകളും ഞാൻ ശരിക്ക് കേട്ടു.
    അൽപസമയം കഴിഞ്ഞതും ചട്ടമ്പി രാജനും സംഘവും മരത്തിന്റെ ചുവട്ടിൽ വൈക്കോൽകൂട്ടി ഇട്ടപ്പോലെ കിടക്കുന്നതാ ഞങ്ങൾ പിന്നീട് കണ്ട വിദൂരകാഴ്ച്ച. എന്തായാലും അവരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണാൻ എനിക്ക് ആഗ്രഹം തോന്നി
    അച്ഛാ നമ്മുക്ക് ഒന്ന് പോയി കണ്ട് മടങ്ങാം നമ്മളെ എത്രമാത്രം ഉപദ്രവിച്ചു അവരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണാലോ വാ അച്ഛാ
    മോനേ അത് വേണോ അറിവില്ലായിമ കൊണ്ട് അവർ ചെയ്തതല്ലെ നമ്മുക്ക് പോവാം.
    എന്റെ നിർബന്ധപ്രകാരം അച്ഛൻ മനസ്സിലാ മനസ്സോടെ എന്റെ കൂടെ പോന്നു. ഞാൻ അച്ഛന്റെ കൈ പിടിച്ച് ആ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു ആകാഴ്ച്ച എന്നെ ചെറിയ വിഷമവും അതിൽ കൂടുതൽ സന്തോഷവും ഉണ്ടാക്കി കാരണം ചട്ടമ്പിരാജനും സംഘവും കിടക്കുന്ന കിടപ്പ് അത്രക്ക് ദയനീയമായിരുന്നു അഹങ്കാരികൾക്ക് ദൈവം കൊടുത്ത ശിക്ഷ എന്നേ അതിനേ ഞാൻ വിശേഷിപ്പിക്കുകയുള്ളു.
    അച്ഛൻ ഒറ്റനോട്ടമേ നോക്കിയോള്ളൂ അച്ഛന് അയ്യോ പാവം ഭാവത്തിൽ തല തിരിച്ചു. ഇതിനിടയിൽ ആ മുളക്കോൽ ഞങ്ങൾക്ക് മുന്നിൽ ശരവേഗത്തിൽ പറന്ന് വന്ന് പതിച്ച് കുത്തി നിന്നു
    അച്ഛനും മോനും വേഗം ഇല്ലത്ത് എത്താൻ നോക്കുന്നതാ നിങ്ങൾക്കും നല്ലത് ഇനി ഇവിടെ നിൽക്കുന്നത് നിങ്ങൾക്കു കൂടി ആപത്തെ ഉണ്ടാക്കൂ. ഈ ഒരു ശബ്ദം മാത്രം ഞങ്ങൾ മുഴങ്ങി കേട്ടു
    ഈ സമയം അച്ഛൻ എന്റെ കയ്യിൽ ബലമായി ഒന്ന് അമർത്തിപ്പിടിച്ചത് ധൃതിയിൽ ജീവനിലുള്ള കൊതികൊണ്ടും ഭയം കൊണ്ടും അച്ഛൻ വേഗത്തിൽ എന്നേയും കൊണ്ട് അവിടെ താഴെ കിടന്നിരുന്ന തീപ്പന്തവുമായി വേഗത്തിൽ യാത്രതുടർന്നു. ഞങ്ങൾ ആൽമരത്തിന് ഒരു ഭാഗത്തുകൂടിയുള്ള ഇടവഴികളിലൂടെ യാത്ര പുനരാരംഭിച്ചു. ഇടുങ്ങിയ കാട്ടിനുള്ളിലൂടെയുള്ള വഴി കൂരിരുട്ട് മൂടിയ ഭയനകഅന്തരീക്ഷം രാത്രിയിലെ ഇളം തണുത്തകാറ്റും ഉള്ള സമയം ,അച്ഛൻ തീപ്പന്തവും വീശി മുന്നിൽ ഒരു വഴികാട്ടിയെപ്പോലെ നടന്നുനീങ്ങി. പുറകിൽ ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ നടത്തമാരംഭിച്ചു.
    ശംഭു പുറകിൽ നിന്ന് ആരുവിളിച്ചാലും വല്ല ഒച്ചപ്പാടോ മറ്റോകേട്ടാലും യാതൊരുകാരണവശാലും തിരിഞ്ഞ് നോക്കാൻ നിക്കരുത്. പാമ്പും കല്ലും മുള്ളും ഉള്ള വഴിയാ ശ്രദ്ധിച്ച് ഒപ്പം നടക്കൂ നമ്മുക്ക് പെട്ടെന്ന് ഇല്ലത്ത് എത്തണം അച്ഛന്റെ ഒരു ഉപദേശവും ഉണ്ടായി ഇതിനിടയിൽ.
    കാറ്റിന് ശക്തി കൂടി തുടങ്ങി തീപ്പന്തം അണയണോ?വേണ്ടേ? എന്ന മട്ടിൽ കത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും ഞങ്ങൾ മുന്നോട്ട് തന്നെ എന്ന ഉറച്ച തീരുമാനത്തിൽ നടന്നു നീങ്ങി ഞങ്ങൾക്ക് കാറ്റിന്റെ ശക്തിയിൽ കാലുകൾ പുറകോട്ടു പോവുന്നപ്പോലെ അനുഭവപ്പെട്ടു തുടങ്ങി ഇതിനിടയിൽ അച്ഛന്റെ കയ്യിലെ തീപന്തവും അണഞ്ഞു. അച്ഛന്റെ പോക്കറ്റിലെ തീപ്പട്ടി ഉരതിക്കൊണ്ട് മൂന്ന് നാല് തവണ പന്തം കത്തിക്കാൻ ശ്രമിച്ചെങ്കിലും പരിശ്രമങ്ങൾ കാറ്റിന് മുന്നിൽപരാജയം ഏറ്റുവാങ്ങി. ഒടുവിൽ മരങ്ങൾക്ക് ഇടയിലൂടെ ഉള്ള ചെറിയ നിലാവെളിച്ചത്തിന്റെ സഹായത്താൽ നടന്നു തുടങ്ങി.ചെറിയ ഭയത്തോടെ കാടിന് നടുവിലൂടെയുള്ള ഇടവഴിയിലൂടെ നടന്നുനീങ്ങി. ആകെ നിശബ്ദമായ അന്തരീക്ഷം അച്ഛൻ ഈ സമയം ഓരോ മന്ത്രങ്ങളും പ്രാർത്ഥനകളും ചെറിയ സ്വരത്തിൽ ഉരുവിടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു . ഈ സമയം അച്ഛൻ ഒന്ന് നടത്തം പതുക്കെയാക്കി ചുറ്റും ഒന്ന് നോക്കി.
    എന്താ അച്ഛാ എന്ത് പറ്റി
    ഒന്നുമില്ല വാ വേഗം പോവാ ഇല്ലം എത്താറായി
    ഇതിനിടയിൽ ഞങ്ങൾ നടന്നു നീങ്ങുന്നതിന് ഇടയിൽ ആരോ ഞങ്ങളെ പിൻതുടരുന്നത് പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഞാനും അച്ഛനും ഒന്ന് തിരിഞ്ഞ് അന്തരീക്ഷം മൊത്തം ഒന്ന് കണ്ണോടിച്ചു ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം വീണ്ടും നടത്തം തുടർന്നു.
    ആ നടത്തതിനിടയിൽ ഞാൻ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടു കാണാൻ ഇടയായി കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ഒരു പഴയവീടാണ് മേൽക്കൂരകൾ എല്ലാം തകർന്നിരിക്കുന്നു ഒരു കാറ്റ് ആഞ്ഞ് വീശിയാൽ വീഴാറായ അവസ്ഥ കണ്ടാൽ തന്നെ ഒരു നിഗൂഢതകൾ നിറഞ്ഞ പ്രേത വീടുപ്പോലെ ഉണ്ട് പേടി തോന്നിപോകും ആർക്കും അച്ഛൻ നടത്തതിൽ ഇത് ശ്രദ്ധിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായി
    അച്ഛാ അത് നോക്ക് പഴയ ഒരുവീട് ഈ കാട്ടിന്റെ ഉള്ളിൽ ഇത് ആരുടെതാണ് അച്ഛാ?
    എവിടെ ?
    അതാ അങ്ങോട്ട് നോക്ക് ഞാൻ വീടിന് നേരേ ചൂണ്ടികാണിച്ചു
    അയ്യോ ശംഭു നമ്മുക്ക് വഴിതെറ്റിയിരിക്കുന്നു ഈ വഴിയല്ല ഇല്ലത്തേക്ക് പോവണ്ട് അപ്പുറത്തേ വഴിയിലൂടെയാണ് ഇത് കുറച്ച് ദൂരം കൂടുതലാ
    സാരമില്ല അച്ഛാ ഇനി തിരിയണ്ട ഇതുവഴി തന്നെ ഇല്ലത്ത് എത്താം അല്ലാ ഇത് ആരുടെതാ ഈ വീട്?
    ശംഭു ഒടിയൻകുന്ന് കഴിഞ്ഞാൽ പിന്നെ ഈ നാട്ടിൽ ഉള്ളവർക്ക് പേടിയുള്ള ഒരു സ്ഥലമുണ്ടെങ്കിൽ അത് ഈ വീടാ"ബലിവീട്" എന്ന ഇതിനെ അറിയപ്പെടുന്നത് ഒടിയൻമാർ കുട്ടികളെ തട്ടിക്കൊണ്ട് വന്ന് ഇവിടെ അവരുടെ ഇഷ്ട്ട ആരാധനാമൂർത്തിക്ക് കറുത്തവാവ് ദിവസം ബലിനൽകി അവർ അതിശക്തൻമാരായി മാറും. ഒടിയൻമാരുടെ ആക്രമണം കൂടി വന്നപ്പോ ഒരുദിവസം നാട്ടിലെ എല്ലാ ജനങ്ങളും ചേർന്ന് ഈ വീടിനെ അടിച്ചുതകർത്ത് ഇതിൽ താമസിച്ചിരുന്ന ഒടിയൻ കുടുംബത്തെ ആ ആക്രമണത്തിൽ തീയിട്ടു കൊന്നു. പിന്നീട് മൂന്നാം നാൾ മുതൽ ഇതുവഴി രാത്രിയിൽ സഞ്ചരിക്കുന്നവരെ ഒടിയന്റെ പ്രേതം രാത്രികാലങ്ങളിൽ ആക്രമിച്ച് കൊല ചെയ്യാൻ തുടങ്ങി. ആരേയും ഭയപ്പെടുത്തുന്ന രീതിയിൽ കൊടും കൊലകൾ ചെയ്തു കൊണ്ടിരുന്നു. പിന്നീട് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ഒരാഴ്ച്ചയുടെ മന്ത്ര കർമ്മത്തിലൂടെയാണ് ഒടിയന്റെ ആത്മാവിനെ ഇവിടെ തളച്ചത്. പിന്നീട് ആരും ഇതുവഴി പകൽ സമയങ്ങളിൽ വരെ നടക്കാൻ ദൈര്യപ്പെടാറില്ല.
    സത്യത്തിൻ ഈ വഴിക്കല്ല നമ്മൾ വരേണ്ടത് എനിക്ക് എവിടെയോ തെറ്റി ഇരുട്ടിൽ വഴി തെറ്റിയതാവാം. ഇനി നമ്മളെ വഴിതെറ്റിച്ച് വിട്ടതാണോ എന്നാ എനിക്ക് സംശയം എന്നേ ഭയഭാവത്തോടെ നോക്കി നമ്മുക്ക് പെട്ടന്ന് ഇല്ലത്ത് എത്തണം വേഗം വരൂ ഞങ്ങൾ നടത്തം ഒന്നൂ കൂടി വേഗത്തിലാക്കിയ നിമിഷം അന്തരീക്ഷം പുക മൂടുന്നത് ഞങ്ങൾ കണ്ടു ആ പുകക്ക് കർപ്പൂരത്തിന്റെ മണം ഉണ്ടായിരുന്നു
    ശംഭു പെട്ടന്ന് നടക്ക് എന്തോ അപകടം സംഭവിക്കാൻ പോകുന്നപ്പോലെ എന്റെ മനസ്സ്പറയുന്നു ഞങ്ങൾ വേഗത്തിൽ നടത്തം തുടർന്നു
    "ഹൗ എന്റെ കാല് "
    അച്ഛന്റെ കാല് താഴെ കിടന്നിരുന്ന കല്ലിൽ ഒന്ന് ഇരടിമുട്ടി അച്ഛൻ ആ വഴിയിൽ വേദനക്കൊണ്ട് ഇരുന്നുപോയി. ഞാൻ അച്ഛന്റെ കയ്യിൽ നിന്ന് തീപ്പെട്ടിവാങ്ങി കത്തിച്ച ശേഷം മുറിവ് നോക്കി ചെറിയ മുറിവാണെങ്കിലും തള്ളവിരലിന്റെ നഖം ഇളകിയത് മനസിലായി രക്തം ഒലിച്ച് മണ്ണിലേക്ക് ഒറ്റിവീണു തുടങ്ങിയ നിമിഷം അന്തരീക്ഷത്തിന് ആകെ പെട്ടന്ന് മാറ്റങ്ങൾ സംഭവിച്ചുതുടങ്ങി. കാറ്റിന്ശക്തികൂടി തുടങ്ങിയ നിമിഷം കുറുക്കന്റെ ഓളിടലുകളും മരങ്ങളുടെ കൂട്ടിമുട്ടലുകളും കൂമന്റെ മൂളലും എല്ലാം കൂടി ഭയാനക അന്തരീക്ഷം സൃഷ്ടിച്ചു ഞങ്ങൾ പെട്ടന്ന് അവിടന്ന് സ്ഥലം വിടാൻ തീരുമാനിച്ചു. ഇതിനിടയിൽ എന്റെ വലതുകാലിൽ നിന്ന് ഒലിച്ച് വരുന്ന രക്തം അച്ഛന്റെ ശ്രദ്ധയിൽപെട്ടു ശംഭു ഇത് എന്ത് പറ്റി? കാലിൽ മുറിവ് ഉണ്ടെല്ലോ? അച്ഛൻ തീപ്പെട്ടി വെളിച്ചം കൊണ്ട് സൂക്ഷിച്ച് നോക്കി അപ്പോൾ കാലിലേ പൂച്ച മാന്തിയപ്പോഴുള്ള അടയാളം അച്ഛന്റെ ശ്രദ്ധയിൽ പെട്ടു .
    ശംഭു നീ കാലിൽ മാന്തിയിരുന്നോ? ഇത് പൂച്ചയോ മനുഷ്യനോ മാന്തിയ പോലെ ഉണ്ടെല്ലോ?
    അത് ചിലപ്പോ വരുന്ന വഴിക്ക് വല്ല കമ്പോ വള്ളിയോ കൊണ്ടതാവും സാരമില്ല അച്ഛാ നമ്മുക്ക് നടക്കാം
    അച്ഛൻ എന്റെ ഇടതുകൈ പിടിച്ച് പെട്ടന്ന് ധൃതിയിൽ നടത്തം ആരംഭിച്ചു ഈ നിമിഷം ഞാൻ നടന്നു പോകുന്നതിന് ഇടയിൽ ആ വീട്ടിലേക്ക് ഒന്ന് കൂടി തിരിഞ്ഞ് നോക്കാൻ എന്റെ മനസ്സ് എന്നോട് മന്ത്രിച്ച്ക്കൊണ്ടിരുന്നു. രണ്ടും കൽപ്പിച്ച് ഞാൻ ഒന്ന് അച്ഛൻ കാണാതെ ഒന്ന് തിരിഞ്ഞ്നോക്കി കാടിനുള്ളിലേ ആ തകർന്ന വീടിന് മുകളിൽ ഒരു വെളുത്തപ്രകാശം പോലുള്ള ഒരു ആൾരൂപം നിൽക്കുന്നപ്പോലെ എനിക്ക് തോന്നിപോയി. ഞാൻ പെട്ടന്ന് ഒറ്റനോട്ടത്തിൽ മതിയാക്കി നടത്തം തുടർന്നു
    ആ നടത്തതിന് ഇടയിൽ ഒരു ചിലങ്കയുടെ ശബ്ദം ഞങ്ങളുടെ പുറകിലായി പിൻതുടർന്ന് വരുന്നത് പോലെ ഞങ്ങൾക്ക് തോന്നി ആ ശബ്ദം വേഗത്തിൽ ഞങ്ങളിലേക്ക് അടുത്ത് അടുത്ത് വന്നു തുടങ്ങി ഞാൻ അച്ഛറ്റെ പോക്കറ്റിലേ തീപ്പെട്ടി പെട്ടന്ന് എടുത്ത് കത്തിച്ച ശേഷം ചിലങ്കയുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് ഭയത്തോടെ ചെറിയവിറയലോടെ ആ തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ സൂക്ഷിച്ച് നോക്കി ഞങ്ങൾക്ക് പുറകിലൂടെയായി ഒരു മുള്ളൻപന്നി കടന്നു പോവുന്നത് ആ തീപ്പെട്ടി വെളിച്ചത്തിന്റെ സഹായത്തിൽ ഞങ്ങൾ കണ്ടു ഇതിന്റെ മുതുകിലുള്ള മുള്ളുകൾ കാട്ടിലേ ചപ്പുകളിൽ തട്ടി ഉണ്ടായ ശബ്ദമാണ് ഞങ്ങൾ ചിലങ്കയുടെതെന്ന് തെറ്റിധരിച്ചത് എന്നും അപ്പോൾ മനസ്സിലായ നിമിഷം ഞങ്ങൾക്ക് ശ്വാസം നേരേ വീണു.
    ഞങ്ങൾ വീണ്ടും ഒരു നീണ്ട നെടുവീർപ്പിട്ട് ആശ്വാസത്തോടെ നടത്തം ആരംഭിച്ചു. ഇതിനിടയിൽ ഇരുട്ടിൽ നിന്ന് ഒരു മരക്കൂട്ടത്തിന്റെ ഭാഗത്ത് നിന്ന് കറുത്ത പുതപ്പ് ധരിച്ച ഒരു ആൾരൂപം ഞങ്ങൾക്ക് മുന്നിൽ ചാടിവീണു
    ആരാ, ആരാ മുന്നിൽ നിൽക്കുന്നത് ഈ ഇരുട്ടിൽ?
    അച്ഛൻ പേടിച്ച് ഇടറിയ ശബ്ദത്തിൽ ചോദിക്കുന്നത് ഞാൻ ഭയത്തോടെ ശ്രദ്ധിച്ചു.
    ആ രൂപം ഞങ്ങൾക്ക് മുന്നിലേക്ക് നടന്ന് വരുന്നത് ഞങ്ങളെ കൂടുതൽ ഭയപ്പെടുത്തി
    വേഗം പോയ്ക്കോ ഇല്ലെങ്കിൽ അവൻ നിങ്ങളെയും കൊല ചെയ്യും പെട്ടന്ന് പോയ്ക്കോ നിങ്ങളെയും അവൻ കൊല്ലും എന്ന് പറഞ്ഞ് അയാൾ മുഖത്ത് നിന്ന് പുതപ്പ് പുറകിലേക്ക് ഇട്ടു വയസ്സായ താടിയും മുടിയും ഉള്ള ഒരു വൃത്തിഹീനമായ വൃദ്ധന്റ രൂപമായിരുന്നു അയാൾക്ക് ഞാനും അച്ഛനും ആയാളെ ശരിക്ക് ആ നിലാവെളിച്ചത്തിന്റെ സഹായത്തിൽ കണ്ടു'
    ആ നീയായിരുന്നോ പേടിപിച്ച് കളഞ്ഞല്ലോ ഞങ്ങളെ വഴി മാറ് ഞങ്ങൾ പോട്ടെ
    ആ വൃദ്ധൻ ഞങ്ങൾക്ക് വഴിമാറിതന്ന് പിറുപിറുത്ത് ആ കാട്ടിലേക്ക് നടന്നു നീങ്ങി
    ആരാ അച്ഛാ അത് ?
    അത് ഭ്രാന്തൻചാമി മംഗലം ഗ്രാമത്തിൽ എല്ലാ ഇടത്തും കാണാം ഇവിടെ ഒരിക്കൽ കാവിലേ ഉത്സവത്തിന്റെ സമയത്ത് വന്ന് പെട്ടതാ പിന്നെ ഇവിടത്തെ ആളായിമാറി ഉപദ്രവിക്കുകയൊന്നുമില്ല ഇങ്ങനേ വല്ലതും പറഞ്ഞ് നടക്കും .ഒടുവിൽ ഞങ്ങൾ നടന്ന് ഇല്ലത്തെ പടിവാതുകൾ എത്താറായി എന്ന് എനിക്ക് മനസിലായി അപ്പോഴാണ് ശ്വാസം നേരെ വീണതും ആശ്വാസമായതും
    സന്ധ്യാദീപം ഉമ്മറത്ത് കത്തിച്ചിരിപ്പുണ്ട് കുട്ടൻ തമ്പുരാൻ അവിടെ നിൽപ്പുണ്ട് ആരോടൊ സംസാരിച്ച് നിൽപ്പാണ് ഞങ്ങൾ അത് പടിവാതുക്കൽ വച്ച് തന്നേ കണ്ടു ഞങ്ങൾ നടന്ന് കുട്ടൻ തമ്പുരാന്റെ അടുത്തേത്തി അന്ന് അവിടെ ഒരു അതിഥിയുമുണ്ട് നല്ല പ്രായം തോന്നിക്കുന്ന വെളുവെളുത്ത താടിയും മുടിയും ഉള്ള നല്ല ഐശ്വര്യമുള്ള മുഖമുള്ള വ്യക്തി വെള്ളമുണ്ടും തോളിൽ ഒരു വെളുത്ത പൊന്നാടയും ഇട്ടിരിക്കുന്നു കുറെ മന്ത്രചിരടുകൾ കയ്യിലും കഴുത്തിലുമായി കെട്ടിയിട്ടുണ്ട് സ്വർണ്ണത്തിൽ ഉള്ള രുദ്രാക്ഷമാലയും പൂണൂലും ഇട്ട കാണാൻ നല്ല ഭംഗി തോന്നിക്കുന്ന വ്യക്തി.
    "ശങ്കുണ്ണി ഇത് ആരാ മനസിലായോ "
    കുട്ടൻ തമ്പുരാൻ ചോദിച്ചു
    അച്ഛൻ ഒന്ന് ശ്രദ്ധിച്ച് നോക്കിയതും പെട്ടന്ന് തൊഴുതു നിന്നു
    തമ്പുരാൻ എപ്പോ വന്നു സുഖാണോ? ഭയഭക്തിയോടെ ചോദിക്കുന്നതും ഞാൻ കണ്ടു
    ചാരുകസേരയിൽ നിന്ന് ഒന്ന് നിവർന്ന് സൗമ്യഭാവത്തിൽ പുഞ്ചിരിച്ച് ഞങ്ങളെ നോക്കി
    സുഖം ശങ്കുണ്ണി അങ്ങനെ പോണു ഇതാരാ പുതിയ ഒരാൾ സഹായത്തിന് നിന്റെ കൂടെ ?
    എന്റെ മോനാ ശംഭു ഒരു സഹായത്തിന് ഒപ്പം കൂട്ടിയതാ
    നന്നായി വയസ്സായിവരുകയല്ലെ?
    ഇതാരാ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല ഇതിനിടയിൽ ഇല്ലത്തെ അടുക്കള ഭാഗത്ത് നിന്ന് കുട്ടൻതമ്പുരാന്റെ അമ്മ ലക്ഷ്മിയമ്മ മോനേ എന്ന് ഉറക്കേ വിളിക്കുന്നത് ഞങ്ങൾ കേട്ടു .ഞങ്ങൾ അങ്ങോട് പെട്ടന്ന് ചെന്നു. ലക്ഷ്മിയമ്മ കമ്പ്രാന്തൽ വെളിച്ചത്തിൽ എന്തോ സൂക്ഷിച്ച് നോക്കുന്നത് ശ്രദ്ധയിൽപെട്ടു ഞങ്ങളും അടുക്കള ഭാഗത്തേ വാഴ കൂട്ടം നിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചു നോക്കി അവിടെ ഒരു വെളുത്ത നല്ല രസമുള്ള ആട്ടിൻ കുട്ടി നിൽപ്പുണ്ട്
    അല്ല അമ്മേ ഇതേതാ ഈ ആട്ടിൻകുട്ടി ?
    അറിയില്ലമോനേ ഞാൻ പശുവിന് കഞ്ഞി വെള്ളം ഒഴിച്ച് കയറുമ്പോഴാ കാണുന്നത്.
    ആരുടെ താവോ? വഴിതെറ്റി വന്നതാവും തോന്നുന്നു
    ശങ്കുണ്ണി അതിനേ ഒന്ന് പിടിച്ച് കെട്ടിക്കോ ആരെങ്കിലും അന്വേഷിച്ച് വരും അപ്പോ കൊടുക്കാം
    ശരി തമ്പുരാൻ
    അച്ഛൻ അതിനേ പിടിക്കാൻ ഒരുങ്ങിയപ്പോ ഉമ്മറത്ത് കണ്ട അതിഥി ഈ സമയം അവിടെ എത്തിയിരുന്നു
    ശങ്കുണ്ണി നിൽക്ക് ഞാൻ ഒന്ന് നോക്കട്ടെ ലക്ഷ്മിയമ്മേ ഒരു ഗ്ലാസിൽ കുറച്ച് വെള്ളം തരൂ.
    ലക്ഷ്മിയമ്മ അടുക്കളയിലേക്ക് വെള്ളമെടുക്കാൻ ധൃതിയിൽ നീങ്ങി.പെട്ടന്ന് വെള്ളവുമായി വന്നു നിന്നു അയാൾ ആ വെള്ളം വാങ്ങിയിട്ട് എന്തൊക്കയോ മന്ത്രങ്ങൾ ജപിച്ച് ആട്ടിൻകുട്ടിയെ ലക്ഷ്യം വച്ച് ശക്തിയിൽ അതിന്റെ ദേഹത്തേക്ക് ഒഴിച്ചു ഈ സമയം ആ ആട്ടിൻ കുട്ടി ഒരു മനുഷ്യ രൂപത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു ഞങ്ങൾ എല്ലാവരും ഇത് കണ്ട് ഞെട്ടിത്തരിച്ച് പുറക്കോട്ട് ഭയം ഉള്ളിൽ ഒതുക്കി നീങ്ങി അത് ഒരു ഒടിയൻ ആയിരുന്നു എന്ന് അപ്പോൾ എനിക്ക് പിടികിട്ടി
    "ഞാൻ ബ്രഹ്മദത്തൻ നമ്പൂതിരി ഒടിയൻമാരെ വട്ടംവരച്ച് മന്ത്രങ്ങൾക്കൊണ്ട് തളക്കുന്നവൻ കേട്ടു കാണും നീ? "
    ദേഷ്യഭാവത്തിൽ രൂപമാറ്റം സംഭവിച്ച അയാളെ നോക്കി ആ അതിഥി പറയുന്നത് ഞാൻ ശ്രദ്ധിച്ചു
    "ഞാൻ ശിവൻ ഒടിയൻ ശിവൻ മന്ത്രങ്ങൾക്കൊണ്ട് വട്ടം വരച്ച് തളക്കാൻ വരുന്നവരെ തന്ത്രങ്ങൾക്കൊണ്ട് വട്ടം കറക്കി തളർത്തുന്നവൻ തമ്പുരാൻ കേട്ടു കാണില്ല എന്നെ കുറിച്ച്, "
    രണ്ട് പേരും നേർക്കുനേർ കൊമ്പുകോർത്ത് ഒരു അങ്കത്തിന് വേണ്ടി
    നിൽക്കുന്ന ഒരു ദൃശ്യം
    തുടരും......
     
  4. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    ഒടിയൻകുന്ന്[​IMG]��
    [​IMG]�� ഭാഗം: 4[​IMG]��
    ബ്രഹ്മദത്തൻ നമ്പൂതിരിയും ഒടിയൻ ശിവനും നേർക്കുനേർ ഒരു അങ്കത്തിന് തയ്യാറെടുപ്പോടെ നിൽക്കുന്നത് പോലെ എനിക്ക്തോന്നിപോയി. ഈ നിമിഷം ഞങ്ങളുടെ ആകാംഷയും ശ്രദ്ധയും അവരിലേക്ക് മാത്രം ആവാഹിച്ച നിമിഷങ്ങൾ ആയിരുന്നു, ഇരുട്ടുമൂടിയ രാത്രിയുടെ അന്തരീക്ഷം പെട്ടെന്ന് അതുവരേ ഇല്ലാതിരുന്ന അതിശക്തമായ കാറ്റ് പ്രത്യക്ഷപ്പെട്ടു, പ്രകൃതിയുടെ പെട്ടെന്നുള്ള ഭയാനക മാറ്റം ഞങ്ങളിൽ ഭയത്തിന്*റെ തിരി കൊളുത്തി, കാറ്റിൽ മരങ്ങൾ ആടിയുലയുന്നത് ഞാൻ ശ്രദ്ധിച്ചു,കാറ്റിന്റെ ഘോരശബ്ദത്തിന്*റെ ഇടയിലൂടെ കുറുക്കന്*റെയും പട്ടികളുടെയും ഓളി ഇടലുകളും കൂമന്റെ മൂളലും ഏറെ ഭയാനകമായി അന്തരീക്ഷം സൃഷ്ടിച്ചു. ഞാൻ കാറ്റിന്റെ ശക്തിയിൽ പുറകോട്ട് ചുവടു വച്ച് നീങ്ങുന്നത് പോലെ തോന്നിപ്പോയ നിമിഷം, കുട്ടൻ തമ്പുരാന്*റെ മേൽമുണ്ട് ഈ സമയം കാറ്റിന്റെ ശക്തിയിൽ മുകളിലേക്ക് നൂലുപൊട്ടിയ പട്ടം പോലെ പറന്ന് ഉയർന്നു. ലക്ഷ്മിയമ്മ കാറ്റിന്*റെ ശക്തിയിൽ വീഴാൻ പോയ നിമിഷം അച്ഛൻ ഒരു കൈതാങ്ങായി മാറിയതും എന്*റെ ശ്രദ്ധയിൽ പെട്ടു.
    ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരി കയ്യിലുള്ള ഗരുഡൻ ഊന്നുവടി നെഞ്ചോട് ചേർത്ത് പിടിച്ച് എന്തോ മന്ത്രങ്ങൾ ഉറക്കെ ഉരുവിട്ടുകൊണ്ട് നിൽക്കുന്ന സ്ഥലത്ത് ഊന്നുവടി ഭൂമിയിൽ കുത്തിനിറുത്തി. ഈ സമയം അന്തരീക്ഷം ശാന്തതയിലേക്ക് നിമിഷ നേരം കൊണ്ട് പെട്ടന്ന് മാറിക്കഴിഞ്ഞു. ഇത് എനിക്ക് ഒരു അത്ഭുതമായി തോന്നിപ്പോയ നിമിഷമായിരുന്നു .
    ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരി ഒടിയൻ ശിവന്*റെ മുഖത്ത് നോക്കി വിജയശ്രീ ലാളിതനെ പോലെ ഒരുചിരിയങ്ങോട്ട് പാസാക്കി.കയ്യിലുള്ള കമ്പ്രാന്തല്* ശിവന്*റെ മുഖത്തിന് നേരെ ഒന്ന് പൊക്കി പിടിച്ചു, വെളുത്ത് നല്ല ഒത്ത ശരീരവും ആരോഗ്യവാനുമായ മധ്യവയസ്സനായ അയാളുടെ മുഖം ഞങ്ങൾക്ക് കമ്പ്രാന്തല്* വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു. ബ്രഹ്മദത്തൻ നമ്പൂതിരി ആ കമ്പ്രാന്തലിന്*റെ വെളിച്ചം ഒന്ന് കൂടി കൂട്ടിയ ശേഷം ഞങ്ങൾക്ക് വ്യക്തമാവാൻ വേണ്ടി ശിവനു നേരേ ഒന്നുകൂടി കമ്പ്രാന്തൽ ഉയർത്തിപിടിച്ചു, ഈ സമയം ശിവന്റെ പൂച്ചക്കണ്ണുകളുടെ തിളക്കം എന്നെ കൂടുതൽ ആകർഷിച്ചു.ഒരു ഒടിയനെ നേരിൽ കണ്ട ഭയവും ആകാംക്ഷയും എന്നിൽ മിന്നിമറഞ്ഞു .ഒടിയൻ ശിവൻ മൗനത്തോടുകൂടി ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ പരാജിതനെപ്പോലെ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുന്നിൽ ശാന്തനായി നിൽക്കുന്നത് ഞങ്ങളിൽ ചെറിയ ആശ്വാസം വിതറി, ഈ സമയം ഭയത്തിന്റെ കണികകൾ എന്നിൽ ഇല്ലാതായി.
    "ശിവാ, നിന്റെ ഒടിവിദ്യയും തന്ത്രവും ഇനി ഈ ഇല്ലത്തോ മംഗലം ഗ്രാമത്തിലോ നടക്കാൻ പോവുന്നില്ല. ഞാൻ സമ്മതിക്കില്ല. നിന്റെ കൂടെ ഒരു നിഴൽപ്പോലെ ഇനിയുള്ള ദിവസം എന്നെ നിനക്ക് എപ്പോഴും പ്രതീക്ഷിക്കാം"
    ഗാംഭീര ശബ്ദത്തിൽ ബ്രഹ്മദത്തൻ നമ്പൂതിരി ശിവനെ മുഖാമുഖം നോക്കി മുന്നറിയിപ്പായി, ഒരു താക്കീതായി ദേഷ്യത്തോടെ വിറക്കുന്ന ചുണ്ടുകളോടെ പറഞ്ഞു കൊണ്ട് ഭൂമിയിൽ തറച്ചു വച്ച തന്റെ ഗരുഡൻ ഊന്നുവടി എടുത്ത് ശിവന്റ മുഖത്തിനു നേരേ നീട്ടി വിജയശ്രീലാളിതനേപ്പോലെ,അഹങ്കാരഭാവത്തോടെ നീട്ടി നിന്നുകൊണ്ട് തക്കീത് നൽകുന്നത് ഞാൻ ശ്രദ്ധിച്ചു.
    ഈ സമയം തല താഴ്ത്തി എളിമയോടെ നിന്ന ശിവൻ മുഖം മേല്ലെ ഉയർത്തി ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേർക്കുനേർ നോക്കി പുഞ്ചിരിക്കുന്നത് ആ കമ്പ്രാന്തൽ വെളിച്ചത്തിൽ ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചു. ആ ചിരിയിൽ എന്തോ പന്തികേട് എനിക്ക് എന്റെ മനസ്സിൽ തോന്നിപ്പോയി.
    "ഭൂമിയിൽ ഉള്ള എല്ലാ വസ്തുക്കൾക്കും സൂര്യൻ നിഴൽ നൽകും, പക്ഷേ ആ സൂര്യന് നിഴൽ നൽകാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല തമ്പുരാൻ ഓർക്കണം,ഓർത്താൽ നന്നു "
    ശിവന്റെ പരുക്കൻ ശബ്ദത്തിലുള്ള ആ വാക്കുകൾ അന്തരീക്ഷത്തിൽ ഒരു തിരമാലപ്പോലെ ആർത്ത് ഇരമ്പി ആഞ്ഞ് അലയടിച്ചു,
    ഈ സമയം ശാന്തമായി നിന്ന അന്തരീക്ഷത്തില്* നിമിഷ നേരം കൊണ്ടുള്ള രൂപമാറ്റം ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചു, ഇരച്ചുവരുന്ന ശക്തമായ കാറ്റിന്*റെ അകമ്പടിയോടെ വീണ്ടും അന്തരീക്ഷം പഴയ രൂപത്തിലേക്ക് ഭയാനക അന്തരീക്ഷത്തിലേക്ക് പ്രകൃതി ആകപ്പാടെ മാറിക്കഴിഞ്ഞിരുന്നു.
    ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ചുവടുകൾ ഭയഭാവത്തോടെ പുറകോട്ട് മന്തം മന്തം അടിവച്ചു തുടങ്ങിയ നിമിഷം, ഒടിയൻ ശിവൻ ആർത്തു അട്ടഹസിച്ചു കൊണ്ട്, പൗരുഷത്തോടെ ചങ്കൂറ്റത്തോടെ ആൺകുട്ടികളെപ്പോടെ നിവർന്നുനിൽക്കുന്ന ഒടിയൻ ശിവനെ കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വരെ ഉണ്ടായോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു,
    ഈ സമയം ഒരു വെളുത്ത പുക പടലം ആ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു, പുക പടലം അന്തരീക്ഷത്തേ തന്*റെ വരുതിയിൽ നിർത്തുന്ന നിമിഷം, ഒടിയൻ ശിവൻ ഞങ്ങളുടെ മുന്നിൽ നിന്ന് ഒരു നീട്ടിയ വിസിലടിയോടു കൂടി ഒരു വെള്ളിവെളിച്ചം പ്പോലെ, മിന്നൽ വെളിച്ചംപ്പോലെ അപ്രതീക്ഷമായി മിന്നി മറഞ്ഞു. ഈ സമയം ഒരു കൂട്ടം വവ്വാലുകൾ കൂട്ടത്തോടെ ശബ്ദമുയർത്തി പാറി ഉയർന്നു.
    ആ വെളുത്ത പുകപടലത്തിന് കർപ്പൂരത്തിന്റെ ഗന്ധം ഉണ്ടായിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
    ബ്രഹ്മദത്തൻ നമ്പൂതിരി അദൃശ്യനായ ഒടിയൻ ശിവനെ ദേഷ്യത്തോടെ ചുറ്റുംനോക്കി. പക്ഷേ രാത്രിയുടെ ഇരുട്ടുമൂടിയ അന്തരീക്ഷം മാത്രമാണ് പിന്നെ അവിടെ കാണാൻ കഴിഞ്ഞത്, ഒടിയൻ ശിവൻ രക്ഷപ്പെട്ടു എന്നത് വ്യക്തം.
    "അമ്മേ എന്ത് പറ്റി അമ്മേ?
    കുട്ടൻ തമ്പുരാന്റെ ഇടറിയ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാനും അച്ഛനും തിരിഞ്ഞു നോക്കി, ഈ സമയം ലക്ഷ്മിയമ്മ ഇതെല്ലാം കണ്ട് ഭയന്ന് ബോധരഹിതയായി കുട്ടൻ തമ്പുരാന്റെ മേലിലേക്ക് കുഴഞ്ഞു വീണുകിടക്കുന്നതാണ് ഞാനും അച്ഛനും കാണാൻ ഇടയായത്.
    "പേടിക്കേണ്ട, അമ്മയേ മുറിയിൽ കൊണ്ട് പോയി കിടത്തു കുഴപ്പമൊന്നുമില്ല. ഞാൻ ഇപ്പോൾ അങ്ങോട് വരാം, വേഗം നിങ്ങൾ എല്ലാരും അകത്ത് കയറു ഇനി ഇവിടെ നിൽക്കുന്നത് നല്ലതല്ല "
    ഗാംഭീര ശബ്ദത്തിൽ ബ്രഹ്മദത്തൻ നമ്പൂതിരി ഞങ്ങൾക്ക് ഉപദേശം നൽകി .
    ഞങ്ങൾ എല്ലാവരും പെട്ടന്ന് ലക്ഷ്മിയമ്മയെ കോരിയെടുത്ത് വീടിന് അകത്തേക്ക് കയറാൻ പുറപ്പെട്ട നിമഷം, കാറ്റിന്റെ ശക്തിയിൽ അവിടെയുള്ള ഒരു പ്ലാവിന്റെ വലിയ ഒരു കൊമ്പ് ഭയപ്പെടുത്തുന്ന ശബ്ദത്തോടെ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേർക്ക് വന്ന്പതിച്ചു ,തല നാഴിരക്കാണ് നമ്പൂതിരി മാറി രക്ഷപ്പെട്ടത്, ആയുസിന്റെ ബലം എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം അതായിരുന്നു അപ്പോ കണ്ട അവസ്ഥ.
    ഞങ്ങൾ ലക്ഷ്മിയമ്മയെ മുറിയിൽ കട്ടിലിൽ കൊണ്ടുപോയി കിടത്തി.
    ആകെ വീയർത്തോഴുകുന്നുണ്ട് ലക്ഷ്മിയമ്മയുടെ ശരീരം മുഴുവനും, ഓർമ്മയാണങ്കിൽ വന്നിട്ടുമില്ല. ഈ സമയം കുട്ടൻ തമ്പുരാൻ ജനലിൽ കുത്തിവച്ച പട്ടകൊണ്ടുള്ള നല്ലഭംഗി തോന്നിക്കുന്ന ഒരു വീശറി എടുത്ത് വീശി കൊടുക്കാൻ ഒരുങ്ങിയ നിമിഷം ,അച്ഛൻ കുട്ടൻ തമ്പുരാനിൽ നിന്ന് ധൃതിയിൽ വീശറിമേടിച്ച് ലക്ഷ്മിയമ്മയ്ക്ക് വിനയത്തോടെ വീശി കൊടുക്കുന്നതും ഞാൻ ശ്രദ്ധിച്ചു.
    ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരി പരവശ ഭാവത്തോടെ പരാജിതനെപ്പോലെ തലതാഴ്ത്തി മുറിയിലേക്ക് കടന്നു വന്നതും കത്തിനിന്നിരുന്ന വിളക് പെട്ടന്ന് അണഞ്ഞു ആ മുറിയിൽ ആകെ ഇരുട്ടു മൂടി.
    " ശങ്കുണ്ണി ആ വിളക്ക് പെട്ടന്ന് കത്തിക്കൂ"
    കുട്ടൻ തമ്പുരാൻ നിർദ്ദേശം നൽകി, ഈ സമയം അച്ഛൻ തീപ്പെട്ടി ഉരസികത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി മൂന്ന് നാല് തവണ തീപ്പെട്ടി കത്തി തുടങ്ങുന്നതും അണഞ്ഞുപോയിക്കൊണ്ടിരിക്കുന്നു.
    "എന്താ ശങ്കുണ്ണി നീ കാണിക്കുന്നത് നിനക്ക് ഒരു വിളക്ക് കത്തിക്കാൻ വയ്യാതായോ?"
    കുട്ടൻ തമ്പുരാൻ ദേഷ്യത്തോടെ ആ ഇരുട്ടുമൂടിയ അന്തരീക്ഷത്തിൽ ചോദിക്കുന്നത് എന്റെ ചെവിയിൽ വന്ന് പതിച്ചു.
    "തമ്പുരാൻ തീപ്പെട്ടി കത്തി തുടങ്ങുമ്പോഴെക്കും ആരോഊതിക്കെടുത്തുന്നപ്പോലെ തോന്നുന്നു "
    അച്ഛന്റെ പേടിച്ച്ഇടറിയ ആ ശബ്ദം ഞാൻ കേട്ടു.
    "ശങ്കുണ്ണി നിക്ക് ഞാൻ വിളക്ക് കത്തിക്കാം"
    ബ്രഹ്മദത്തൻ നമ്പൂതിരി വിളക് കത്തിച്ച് മേശപ്പുറത്ത് വച്ചു,
    " കുട്ടൻതമ്പുരാൻ അൽപ്പം മുമ്പ് ഈ മുറിയിൽ നമ്മളെ കൂടാതെ ഒരു അദൃശ്യ ശക്തിയും കൂടെ ഉണ്ടായിട്ടുണ്ട്,അതാണ് ആ വിളക്ക് കെടുത്തിയിരിക്കുന്നത് സൂക്ഷിക്കണം എന്തോ അരുതാതത് സംഭവിക്കാൻ പോവുന്നുണ്ട് ഈ ഇല്ലത്ത് "
    ബ്രഹ്മദത്തൻ നമ്പൂതിരികുറച്ച് നേരം മൗനത്തോടെ നിന്ന് എന്തോആലോചിക്കുന്നുണ്ട്, അതിന് ശേഷം ലക്ഷ്മിയമ്മ കിടക്കുന്ന കട്ടിലിന്റെ അടുത്തുള്ള മേശപ്പുറത്ത് വച്ചിരിക്കുന്ന വെള്ളത്തിന്*റെ കൂജാവ് എടുത്ത് വെള്ളം കയ്യിലേക്ക് കുറച്ച് ചൊരിഞ്ഞു, അതിന് ശേഷം എന്തോ മന്ത്രങ്ങൾ ചുരുക്കി ചൊല്ലി ലക്ഷ്മിയമ്മയുടെ മുഖത്തേക് തെളിച്ചു .
    ഈ സമയം ലക്ഷ്മിയമ്മ പതിയേ കണ്ണുകൾ തുറന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു. ഞങ്ങൾ ഓരോരുത്തരേയും ശ്രദ്ധിച്ച് ഒന്ന് നോക്കിയ ശേഷം ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയോടെ ആശ്വാസ ശ്വാസം ഒന്ന് നീട്ടി വലിച്ചു വിട്ടു.
    " കുട്ടൻതമ്പുരാനും ശങ്കുണ്ണിയും ഇവിടെ വരൂ ഒരു കാര്യമുണ്ട്"
    പരുക്കൻ ശബ്ദത്തിൽ ഗൗരവ്വഭാവത്തോടെ അവരേയും കൂട്ടി ഇല്ലത്തിന്റെ ഉമ്മറ ഭാഗത്തേക്ക് ബ്രഹ്മദത്തൻ നമ്പൂതിരി അവരേ കൊണ്ടു പോവുന്നത് ഞാൻ ശ്രദ്ധിച്ചു , നടന്നു പോവുന്നതിന് ഇടയിൽ അച്ഛൻ വീശറി എനിക്ക് കൈമാറിയ ശേഷം ലക്ഷ്മിയമ്മക്ക് വീശിക്കൊടുക്കാൻ എനിക്ക് ആഗ്യഭാഷയിൽ ഉപദ്ദേശം നൽകാനും അച്ഛൻ മറന്നില്ല. അച്ഛന്* അവർക്ക് പുറകിലായി എളിമയോടെ ഉള്ളപോക്ക് ഞാൻ ഒന്ന് കണ്ട് രസിച്ചു നിന്നു.
    ഞാൻ തമ്പുരാട്ടിക്ക് വീശിക്കൊണ്ടുക്കാൻ കട്ടിലിന്റെ ഒരുവശത്ത് തലയുടെ ഭാഗത്ത് ചെന്നു നിന്നു .എന്റെ ശ്രദ്ധ മുഴുവൻ പുറത്ത് എന്താ ഒരു രഹസ്യം പറച്ചിൽ എന്ന് കേൾക്കാൻ ആയിരുന്നു, ഞാൻ ചെവിയൊന്നു കൂർപ്പിച്ചു നിന്നു '
    "കുട്ടൻ തമ്പുരാൻ ഇന്നേക്ക് ഏഴാംനാൾ ചന്ദ്രഗ്രഹണം അന്ന് ഒടിയൻമാരെ കളം വരച്ച് എന്നന്നേക്കുമായി തളയ്ക്കാൻ പറ്റിയ മുഹൂർത്തമാണ്. നാളെ തന്നെ ഹോമം തുടങ്ങാൻ പോവുകയാണ്. ഇപ്പോൾ വന്നവനെ നിസാരമായി കാണരുത്. എന്തോ ഗൂഢമായ പിഴക്കാത്ത ലക്ഷ്യം ഉണ്ട് അവന്, ഒടിവിദ്യ കൊണ്ടും തന്ത്ര, മന്ത്രങ്ങൾകൊണ്ടും കഴിവുള്ളവനാ അവൻ നിസാരമായി കാണരുത്, ആദ്യം ഈ ഇല്ലത്തിന്റെ ചുറ്റുമുള്ള നാല് മൂലയും മന്ത്രതകിടു ക്കൊണ്ട് ബന്ധിപ്പിച്ച് ഇല്ലത്തിന് സുരക്ഷ വരുത്തണം. രാവിലെ തന്നെ അത് ചെയ്യണം. എന്നാൽ പിന്നെ അവന് ഈ ഇല്ലത്ത് കടക്കാൻ കഴിയില്ല ,നാളെ എനിക്ക് വേണ്ട സാധനങ്ങളുടെ കുറിപ്പ് ഞാൻ രാവിലേ തരാം ,കുട്ടൻ തമ്പുരാൻ പെട്ടന്ന് എത്തിക്കണം. ഇനി വൈകുന്നത് എല്ലാവർക്കും ദോഷം ചെയ്യും.
    അവിടുത്തെ സംസാരങ്ങൾ ഞാൻ പതിയേ കേട്ടു .ലക്ഷ്മിയമ്മ ഇതൊന്നും അറിയാതെ സുഖനിദ്രയിലേക്ക് ഈ നിമിഷം പോയിക്കഴിഞ്ഞിരുന്നു.
    അച്ഛനും, കുട്ടൻ തമ്പുരാനും മുറിയിലേക്ക് കടന്നുവന്ന് ലക്ഷ്മിയമ്മ ഉറങ്ങുന്നത് ശ്രദ്ധിച്ചു.കുട്ടൻ തമ്പുരാൻ മേല്ലെ പുതപ്പ് എടുത്ത് അമ്മയ്ക്ക് പുതച്ചു കൊടുത്ത് ഞങ്ങളോട് പോയി ഉറങ്ങികൊള്ളാൻ ആഗ്യഭാഷയിൽ നിർദ്ദേശം തന്നു. ഞാനും അച്ഛനും ചെറിയ വെളിച്ചമുള്ള വീടിന്റെ അകത്തുകൂടി ഉള്ള ഇടവഴിയിലൂടെ ഞങ്ങളുടെ മുറിയെ ലക്ഷ്യം വച്ച് നീങ്ങി. ഈ സമയം നല്ല മഴ പുറത്ത് പെയ്ത് തകർക്കുന്നുണ്ട്, ഈ സമയം ആരോ എന്നെ പിടിച്ച് ഒരു തള്ളു തന്നു ഞാൻ നിലത്ത് പോയി കമിഴ്ന്നടിച്ച് വീണു.
    "അയ്യോ മോനേ നോക്കി നടക്കൂ ഇപ്പോൾ വീണത് കണ്ടില്ലെ? "
    അച്ഛൻ വാത്സല്യത്തോടെ എന്നെ പിടിച്ച് എണീപ്പിച്ചു.
    ഞാൻ ഒന്നും പറയാതെ അച്ഛന്റെ പുറകിൽ നടത്തം ആരംഭിച്ചു. ഞാൻ എന്നാലും എന്നെ ആരാ തള്ളി വീഴ്ത്തിയത് എന്ന് അറിയാൻ ഒന്ന് മേല്ലെ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല, ഇനി ചിലപ്പോ വല്ലതും തട്ടി തടഞ്ഞ് വീണതാവാം എന്ന് കരുതി നടന്നു.
    ഞാനും അച്ഛനും മുറിയിലെത്തി ചിമ്മിനി വിളക് തെളിയിച്ചു, അതിന് ശേഷം പായവിരിച്ച് ഞാൻ കട്ടിലിന്*റെ അടിയിലും അച്ഛൻ കട്ടിലിലും ഉറങ്ങാൻ കിടന്നു .
    "ശംഭു ഞാൻ അതി രാവിലെ കവലയിലേക്ക് പുറപ്പെടും. ബ്രഹ്മദത്തൻനമ്പൂതിരിക്ക് ഹോമത്തിനുള്ള സാധനം മേടിക്കാൻ ഉണ്ട് മോൻ രാവിലെ എണീറ്റ ശേഷം ചായ കുടി കഴിഞ്ഞ് നമ്മുടെ അമ്മിണി പശൂനേ കുറച്ച് നേരം മേക്കാൻ കൊണ്ട് പോണം മറക്കരുത്. പിന്നെ അധിക ദൂരം പോവരുത്, വെയില്* ചൂടാവുന്നതിന് മുന്നെ ഇങ്ങോട്ട് എത്തുകയും വേണം കേൾക്കുന്നുണ്ടോ?
    "ഉവ്വ് അച്ഛാ ഞാൻ ചെയ്തോളാം അച്ഛൻ പോയിട്ടു വരൂ"
    നേരം പുലർന്നിരിക്കുന്നു തുറന്നിട്ട ജനാലയുടെ അഴികളിലൂടെ സൂര്യപ്രകാശത്തിന്റെ പ്രഭാത കിരണങ്ങള്* എന്റെ മുഖത്തേക്ക് വന്ന് പതിച്ചു തുടങ്ങിയപ്പോൾ, ഞാൻ മേല്ലെ ഒന്ന് നെടുവീർപ്പിട്ട് ഒരു കോട്ടുവായയും ഇട്ട് എണീറ്റ് ആദ്യം അച്ഛൻ കിടക്കുന്ന കട്ടിലിലേക്ക് ഒന്ന് നോക്കി, പായയല്ലാം വൃത്തിയായി മടക്കിവച്ച് അച്ഛൻ രാവിലെ തന്നെ പട്ടണത്തിലേക്ക് പോയെന്നു മനസിലായി. ഞാനും അതികം വൈകാതെ പെട്ടെന്ന് എണീറ്റ് കയ്യിൽ പല്ലു തേക്കാൻ ഉമിക്കരിയുമെടുത്ത് രാവിലത്തെ കർമ്മങ്ങൾ ചെയ്യാൻ കുളിമുറിയിലേക് പുറപ്പെട്ടു. കുളിയെല്ലാം കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയ ശേഷം കണ്ണാടിയുടെ മുന്നിൽ ചെന്ന് മുടിചീകാൻ നിക്കുന്ന സമയം കണ്ണാടിയിലേക്ക് സൂര്യപ്രകാശം വന്ന് പതിച്ചത് കാരണം കണ്ണ് ചിമ്മിപ്പോയി, പെട്ടന്ന് തുറന്ന് കിടക്കുന്ന ജനാല അടയ്ക്കാൻ വേണ്ടി നീങ്ങി,അപ്പോൾ ജനാലയിലൂടെ നോക്കിയ സമയം വേലക്കാരി ജാനകിചേച്ചി മിറ്റം അടിക്കുന്ന വിദൂര കാഴ്ച്ചയും കാണാൻ ഇടയായി.
    "ദൈവമേ രാവിലത്തെ ശകുനം ചൂലുമായി നിൽക്കുന്നതാണല്ലോ കണ്ടത്"
    ഞാൻ മനസിൽ പിറുപിറുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങി സുന്ദരനായി പുറത്ത് ഇറങ്ങി ,ഞങ്ങളുടെ മുറിയുടെ വാതിലിന്റെ കുറ്റി ഇട്ട ശേഷം, അടുക്കള ഭാഗത്ത് പോയി ഒന്ന് എത്തി നോക്കി, ആരുമില്ലെന്ന് തോന്നിയപ്പോ തിരിച്ച് നടക്കാൻ ഒരുങ്ങി.
    “ശംഭു വരൂ അവിലും ചായയും കഴിക്കാം"
    ഞാൻ സംശയത്തിൽ ഒന്ന് തിരിഞ്ഞു.ലക്ഷ്മിയമ്മ ഉഷാറായി നിക്കുന്നു കുളിയും അമ്പലത്തിൽ പോക്കും എല്ലാം കഴിഞ്ഞിരിക്കുന്നു.
    "ലക്ഷ്മിയമ്മയുടെ അസുഖം എല്ലാം മാറിയോ? ഇപ്പോ എങ്ങിനെയുണ്ട്?"
    മാറി മോനേ ,മോൻ വാ, കഴിച്ചിട്ട് പോയ്ക്കോ ശങ്കുണ്ണി അതിരാവിലെ കഴിച്ചാ പോയത്.
    ഞാൻ അടുക്കളയിൽ ഉള്ള ഒരു ഇരിപ്പുപലകയിൽ താഴെ ഇരുന്ന് ചായ കുടിച്ച ശേഷം പശുവിനെ മേക്കാൻ തയ്യാറെടുത്തു.
    “ശംഭു പേടിക്കണ്ട അവള് ഒരു പാവാ, നല്ല അനുസരണയുള്ള കൂട്ടത്തിലാ ധൈര്യമായി കൊണ്ട് പോയ്ക്കോളു"
    വേലക്കാരി ജാനകി ചേച്ചിയുടെ ഒരു ഉപദേശം കിട്ടി. ഇപ്പോഴും അടിച്ച് വാരൽ കഴിഞ്ഞിട്ടില്ല ചൂലുകൊണ്ടാനിപ്പ്.
    "ഓ ശരി ജാനകിചേച്ചി ഞാൻ കൊണ്ട് പോയ്ക്കോളാം, അല്ലാ ഈ ചൂലും നിങ്ങളും എപ്പോഴും നല്ല സൗഹൃദത്തിലാണല്ലോ?"
    "എന്താ ശംഭു അങ്ങിനേ ചോദിച്ചേ?"
    ഒന്നുമില്ല ചേച്ചി ഞാൻ വെറുതെ തമാശ പറഞ്ഞതാ ,ഞാൻ ഈ സമയം തൊഴുത്തിൽ നിന്ന് പശുവിനെ അഴിച്ച് പുറപ്പെട്ടു ,നല്ല ലക്ഷണം ഒത്ത കറുത്ത് തടിച്ച പശു.. അതിന്റെ കയറും പിടിച്ച് പോവുമ്പോൾ ആനയും പാപ്പാനും പോവുന്നപ്പോലെ തോന്നും നാട്ടുകാർക്ക് എന്ന് എനിക്ക് ഉറപ്പായി, അങ്ങനെ നടന്ന് ഇല്ലത്തെ പടിപ്പുര കടക്കുന്ന സമയം,
    "ശംഭു നോക്കി പോവൂട്ടോ, പിന്നെ വെയിലിന് ചൂടാവുന്നതിന് മുന്നെ ഇങ്ങോട്ട് തിരിച്ചോളൂ"
    പുറകിൽ നിന്ന് കുട്ടൻ തമ്പുരാന്*റെ ഉമ്മറത്തു ഇരുന്ന് കൊണ്ടുള്ള ഒരു ഉച്ചത്തിൽ ഉള്ള ഉപദേശവും കിട്ടി.
    ഞാനും പശുവും പുല്ലു നിറഞ്ഞ, മഴയിൽ കുതിർന്ന് ചളി നിറഞ്ഞ ഇടുങ്ങിയ ഇടവഴിയിലൂടെ നടത്തം ആരംഭിച്ചു , പശുവാണെങ്കിൽ പോവുന്ന വഴിക്ക് തന്നെ വിശപ്പു കാരണംപുല്ലുകൾ മാറി മാറി കടിച്ച് തിന്ന് മുന്നിലും ഞാൻ കയറു പിടിച്ച് പുറകിലുമായി നടന്നു ,ഇതിന്റെ ഇടയിൽ ഒരു നാണവുമില്ലാതെ ചാണകവും ഇട്ടാ പശൂന്*റെ പോക്ക്, എന്നെ ചാണകം ഇട്ട് വരവേൽക്കുകയാണോ അതോ ഇനി പശുവിന് വയറിളക്കം പിടിച്ചോ ? എന്ന് വരെ എനിക്ക് തോന്നിപ്പോയി,
    ആ നടത്തിന് ഇടയിൽ തോണിക്കാരൻ അബു ഈർക്കലയിൽ കോർത്ത മീനുകളെ വലുതുകയ്യിൽ പിടിച്ച് ഒരു ബനിയനും കള്ളിമുണ്ടും തലയിൽ ഒരു തോർത്തും കെട്ടി ധൃതിയിൽ നിലം നോക്കി നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു.
    "ഹ അല്ലാ ഇജ് ഈ രാവിലെ എങ്ങോട്ടാ പശുവിനേക്കൊണ്ട് ഇന്ന് അച്ഛൻ എവിടെ പോയി? ഇല്ലെങ്കിൽ മൂപ്പരാണല്ലോ ഈ സമയത്ത് കാണാറ് ?"
    "അച്ഛൻ പട്ടണത്തിൽ പോയിരിക്ക ഇന്ന് പശൂനേ നോക്കൽ എന്നേ ഏൽപ്പിച്ചാണ് പോയത് "
    "എന്നാ ശരി ഞാൻ ഈ മീന് ബീട്ടിൽ കൊടുത്ത് വരാ ഈയും പശും നടന്നോ, അന്റെ പണി നടക്കട്ടെ ,പിന്നെ ഈ വഴിക്കാ ആലുംകുളം പോവുമ്പോ ശ്രദ്ധിച്ച് പോണം ഇന്നലെ മഴ പെയ്തിട്ട് നല്ല വഴുക്കൽ ഉണ്ട് ആ കുളവക്കിന്റെ ഭാഗത്ത് കേട്ടോ?”
    " ഉം ശരി"
    അബുക്ക ഉപദ്ദേശവും നൽകി, മീൻ വീട്ടിൽ കൊടുക്കാൻ പുറപ്പെട്ടു. ഞാൻ പശുവിനെക്കൊണ്ട് നടത്തം ആരംഭിച്ചു. ആ നടത്തം അബുക്ക പറഞ്ഞ ആലുംകുളം പരിസരത്ത് എത്തി, ഭാസ്ക്കരനെ ഒടിയൻ കൊന്നിട്ട സ്ഥലം, ഭയപ്പെടുത്തുന്ന ഒരു കൂറ്റൻ ആൽമരവും, അതിനോട് ചേർന്ന് കിടക്കുന്ന ഒരു പൊട്ടകുളവും, പായലും പൊന്തയും മൂടിയ ഒരു പൊട്ടകുളം, കണ്ടാ തന്നെ പേടി തോന്നിപോകും, ഈ സമയം കാറ്റിന് ശക്തികൂടി തുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു ,ആൽമരം കാറ്റിൽ ആഞ്ഞ് വീശി തുടങ്ങി, എനിക്ക് മനസിൽ ചെറുതായി ഭയം തോന്നി തുടങ്ങി,പശുവിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ട് തുടങ്ങി,
    അനുസരണയോടെ പാവമായി നടന്നുവന്ന പശു എന്നെയും കയറിനേയും വലിച്ച് പേടിച്ച് വിറളിപൂണ്ട് ഓളിയിട്ട് ഓട്ടം തുടങ്ങി ,പശുവിനെ കുറെ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ആ പശുവിന്*റെ ശക്തിക്ക് മുന്നിൽ ഞാൻ തോറ്റു പോയ നിമിഷമായിരുന്നു,
    പശു കഴുത്തിലെ കുടമണിയും കുലുക്കി ആലുംകുളത്തിന്റെ വക്കിലൂടെ പേടിച്ച് ഓടി പോവുന്ന നിമിഷം ,
    "അയ്യോ ഒടിയൻ "എന്ന് പറഞ്ഞ് ആരോ കുളവക്കിൽ നിന്ന് കുളത്തിലേക്ക് മീൻ പിടിക്കുന്ന കോലുമായി പേടിച്ച് ചാടിയതും ഞാൻ ആ ഓട്ടത്തിന് ഇടയിൽ കണ്ടു.
    "ഏട്ടാ പേടിക്കണ്ട അത് ഒടിയനല്ല പശുവാണ് "
    എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ഞാൻ പശൂന്*റെ കയറിന്*റെ ഒരറ്റം പിടിച്ച് വഴുക്കലുള്ള കുളവക്കിലൂടെ ശക്തമായ ഓട്ടത്തിൽ ഏർപ്പെടു.
    ഈ ഓട്ടം ഇരുട്ടുമൂടിയ വനത്തിന്റെ ഇടയിലൂടെ ഉള്ള വഴികളിലേക്ക് കയറി ഒരു കാട്ടിലേക്കായിരുന്നു പശു എന്നെക്കൊണ്ട് ഓടുന്നത്
    ഈ ഓട്ടം പിന്നെ നിന്നത് കാട്ടിന്റെ നടുവിൽ ആയി തോന്നിക്കുന്ന ഒരു വീടിന്റെ മുന്നിലായിരുന്നു.
    പശു ശാന്തനായി ഓട്ടം നിറുത്തി ക്ഷീണിച്ച് ഒരു ഭാഗത്ത് നിന്നു ,ഞാൻ കയറെല്ലാം നിലത്ത് ഇട്ട് കിതപ്പ് മാറ്റാൻ ശ്വാസം നേരെ വിട്ട് ഒന്ന് ചുറ്റുപാടും നോക്കി ആകെ മരങ്ങൾ മൂടി ഇരുട്ടിൽ നിൽക്കുന്ന ഒരു പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീടിന്റെ മുന്നിലാണ് ഞാനും പശുവും എത്തി നിൽക്കുന്നത്. ഞാൻ എവിടെയോ കണ്ട വീടാണല്ലോ ഇത് എന്ന് മനസിൽ തോന്നി? ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കി, അപ്പോഴാണ് മനസിലായത് ഞങ്ങൾ നിൽക്കുന്നത് ഒരു സാധാരണ വീടിന്റ മുന്നിലല്ല, ഒടിയൻമാർ കുട്ടികളെ ബലികൊടുക്കുന്ന "ബലി വീടിന്റെ " മുന്നിലാണ് എന്ന് മനസിലായത്,
    കാടിന്*റെ നടുവിൽ ഉള്ള ഈ വീടും, അച്ഛൻ എന്നോട് പറഞ്ഞു തന്ന പേടിപ്പിക്കുന്ന കഥയും ഒന്നു ഓർത്തു,
    ആകെ ഭയാനക അന്തരീക്ഷത്തിൽ മൂടി നിൽക്കുന്ന കാട്ടിന് നടുവിൽ നിൽക്കുന്ന പേടിപ്പിക്കുന്ന അന്തരീക്ഷം ഉള്ള ബലി വീട്,
    വനത്തിന് ഉള്ളിലെ ഒറ്റപെട്ടു കിടക്കുന്ന പൊളിഞ്ഞ് വീഴാറായ ഒരു വീട്, വീടിന്*റെ ഉമ്മറത്തേക്കുള്ള വഴിയെല്ലാം പുല്ലുകൾ മൂടി കാടുപിടിച്ച് കിടക്കുന്നു. ഞാൻ മേല്ലെ അന്തരീക്ഷം മൊത്തം ഒന്നു വീക്ഷിച്ചു. മരങ്ങളുടെ തണലു കാരണം സൂര്യപ്രകാശം ചെറുതായിട്ടാണ് ആ വീടിന്റെ പരിസരങ്ങളിൽ വന്ന്പതിക്കുന്നത് ,പകലിലും ഇരുട്ടുവീണ അന്തരീക്ഷം എന്നും പറയാം,
    ഞാൻ പതുക്കെ ആ വീടിന്*റെ ഉമ്മറത്ത് ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു, പശുവിനെ അടുത്ത് കണ്ട മരത്തിൽ കെട്ടിയിട്ടു, ഞാൻ മേല്ലെ മേല്ലെ ബലി വീടിന്*റെ പൊട്ടി പൊളിഞ്ഞ ഉമ്മറപടി ലക്ഷ്യം വച്ച് കാടും പുല്ലും പിടിച്ചു കിടക്കുന്ന വഴിയിലൂടെ നടന്നു നീങ്ങി കുറച്ച് ബുദ്ധിമുട്ടിയാണങ്കിലും അവിടെ വീടിന്റെ മുന്നിൽ എത്തി.
    ശരിക്കും പേടി തോന്നിപ്പോയി അതിന്റെ മുന്നിൽ നിന്നപ്പോൾ,പഴയ ചിതലരിച്ച് പൊട്ടലും ദ്വാരങ്ങളും വീണ ഒരു വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്, മൂന്ന് ചവിട്ടുപടി കയറിവേണം വാതിലിന്റെ മുന്നിൽ എത്താൻ, വീടിന്*റെ ഓടുകൾ ഇപ്പോ തലയിലേക്ക് വീഴും എന്ന മട്ടിലാനിൽപ്പ്, എന്തായാലും ഒന്ന് കയറി നോക്കാൻ തന്നെ മനസിൽ തീരുമാനിച്ചു ,
    ആ വീടിന്*റെ ഉള്ളിൽ ഇപ്പോഴും ഒടിയൻ ഉണ്ടോ എന്ന് അറിയാൻ ഉള്ള ആകാംഷ എന്നെ ആ വീട്ടിൽ കയറാൻ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു ,ഞാൻ ചപ്പുമൂടിയ വഴിയിലൂടെ നടന്ന് ഒന്നാം പടിയുടെ അടുത്ത് എത്തി, ഞാൻ ആ ഒന്നാം ചവിട്ടുപടി ചവിട്ടാൻ പുറപ്പെട്ട സമയം ഒരു വെളുത്ത പുക ആ വീടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു ,ഈ സമയം കർപ്പൂരത്തിന്റെ ഗന്ധം എന്റെ മൂക്കിൽ വന്ന് പതിച്ചു തുടങ്ങി, എനിക്ക് ഭയത്തിന്റെ അളവ് കൂടിക്കൊണ്ടിരുന്നു ,എന്തായാലും ഒന്നാം പടി ചവിട്ടാൻ തീരുമാനിച്ച് രണ്ടും കൽപ്പിച്ച് വലതുകാൽ എടുത്തു വച്ചതും പത്തിവിടർത്തി ചീറ്റിക്കൊണ്ട് ഒരു മൂർഖൻ പാമ്പ് ആ വീടിന് കാവലാളുപ്പോലെ പെട്ടന്ന് പ്രത്യക്ഷപ്പെട്ട് വന്നു നിന്നു.ആ തലമൂത്ത മൂർഖന്*റെ നിപ്പ് കണ്ടപ്പോൾ എന്*റെ കാല് താനേ പുറകിലേക്ക് തന്നെ വച്ചു, ഈ പാമ്പ് ഉള്ളിലേക്ക് കടത്തിവിടില്ല എന്ന് ഉറപ്പായി ,ഞാൻ പാമ്പിനേ പേടിപ്പിക്കാൻ നിലത്ത് കിടക്കുന്ന ഒരു കമ്പ് എടുത്ത് പേടിപ്പിക്കാൻ ശ്രമം തുടങ്ങി. ഈ സമയം ഒരു കറുത്ത് തടിച്ച നായ വീടിന്*റെ പൊളിഞ്ഞ് തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് ചാടിവന്ന് വീര്യത്തോടെ കുരച്ച് എന്നേ തടയുന്നമട്ടിൽ വീടിന്റ വാതിലിന്റെ ഭാഗത്ത് കാവൽ നിന്നു.
    പാമ്പും നായയും അകത്തേക്ക് കടത്തിവിടില്ല എന്ന മട്ടിലാ നിൽപ്പ്, നായയുടെ ശക്തമായ കുരയിൽ എന്*റെ കാതുകൾ അടച്ച് തുടങ്ങി ,പാമ്പും നല്ല വീര്യത്തോടെ ചീറ്റി നിക്കുന്നു ആ നിപ്പ്കണ്ടാ തന്നെ പേടിയാവും ,എനിക്ക് മുഖാമുഖമായി ഒരു അങ്കത്തിന് തയ്യാറായണ് അവരുടെ നിൽപ്പ് ,അന്തരീക്ഷത്തിന് ഈ സമയം മാറ്റം വരുന്നത് ഞാൻ ശ്രദ്ധിച്ചു ,പെട്ടന്ന് നല്ല ശക്തമായ കാറ്റ് അവിടെ വീശിതുടങ്ങി ,കെട്ടിയിട്ട പശു പേടിച്ച് കയർ പൊട്ടിച്ച് ഓടാൻ ഉള്ള ശ്രമത്തിൽ തുടങ്ങി എന്ന് എനിക്ക് മനസിലായി, വീടിന്റെ ചുറ്റും പുകപടലം മൂടി തുടങ്ങി, അതുവരെ കുരച്ചു നിന്ന നായ കുരച്ചിൽ നിറുത്തി വാല് ആട്ടി അനുസരണയോടെ നിൽക്കുന്നു സൗമ്യമായ ഒരു ശബ്ദവും ഇതൊടൊപ്പം പുറപെടുവിക്കുന്നുണ്ട് ഒരു യജമാന സ്നേഹം പോലെ എന്നും പറയാം, പത്തി വിടർത്തി ചീറ്റിനിന്ന മൂർഖൻ പാമ്പും അനുസരണയോടെ പത്തി താഴ്ത്തി ശാന്തമായി നിക്കുന്നു, ഈ സമയം എന്റെ പശു കയറുംപൊട്ടിച്ച് ജീവനും കൊണ്ട് പേടിച്ച് ഓടി ബലിവീടിന്റെ ഒരു ഭാഗത്തുകൂടി ഓടി പോകുന്നത് ഞാൻ കണ്ടു.
    എന്റെ തലക്ക്മീതെ കുറച്ച് വവ്വാലുകൾ കൂട്ടത്തോടെ ആ വീടിന്റെ അകത്തേക് ശരവേഗത്തിൽ പ്രവേശിക്കുന്നത് ഞാൻ കണ്ടു, നായയും പാമ്പും എന്നേ നോക്കി യജമാന സ്നേഹത്തോടെ അനുസരണയോടെ നിക്കുന്നു. അവരുടെ അനുസരണ എന്നോടല്ല എന്ന് എനിക്ക് മനസിലായി.
    എന്റെ പുറകിൽ ആരോ ഉണ്ട് എന്ന് എനിക്ക് മനസിലായി ഉറപ്പായി, പുറകിലൂടെ ആരുടെയോ കാൽ അനക്കം എന്നേ ലക്ഷ്യം വച്ച് വരുന്നത് എന്റെ ചെവിയിൽ വന്ന് പതിച്ചു. ഞാൻ പേടിച്ച് വിറച്ച് പുറകിലേക്ക് നോക്കാൻ ഒരുങ്ങി..
    (തുടരും....)



    ഒടിയൻകുന്ന്[​IMG]��
    [​IMG]��ഭാഗം: 5[​IMG]��
    എന്റെ പുറകിൽ ആരോ വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ ഭയത്തോടെ പുറകിലേക്ക് നോക്കിയനിമിഷം പെട്ടന്ന് ഒരു കറുത്തകട്ടിയുള്ള പുതപ്പ് എന്റെ തലയ്ക്ക് മീതേ വന്ന്മൂടി. എന്റെ കാഴ്ച്ചയും ഈ സമയം ഇരുട്ടിലേക്ക് മറഞ്ഞു. ആരോ എന്നേ ബലമായി ആ കാടുപിടിച്ച കരി ഇലകളെക്കൊണ്ട് മൂടിയ വഴിയിലൂടെ എന്റെ വലതുകയ്യിൽ ബലമായിപിടിച്ച് വലിച്ച് ഇഴച്ച് എങ്ങോട്ടോ കൊണ്ടുപോവുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയിൽ എന്നേ പൊക്കി എടുക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.പുതപ്പിൽ തന്നേ മൂടിക്കെട്ടിയതുകൊണ്ട് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനും സാധിക്കാത്ത വിഷമകരമായ ഒരു അവസ്ത്ഥയിലായിരുന്നു ഞാൻ. എന്നെ പോക്കി എറിയുന്നത് പോലെ എനിക്ക് ഇതിനിടയിൽ അനുഭവപ്പെട്ടു. ഞാൻ പെട്ടന്ന് അന്തരീക്ഷത്തിലൂടെ എവിടെയോ പോയി വീണ നിമിഷം എന്റെ കാഴ്ച്ച തിരിച്ചുകിട്ടി. കാരണം ഞാൻ കറുത്തപുതപ്പു കൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിൽ നിന്ന് മോചിതനായിരിക്കുന്നു. ഈ സമയം എന്നെ മൂടിക്കെട്ടിയ കറുത്തപുതപ്പും അപ്രത്യക്ഷമായിരിക്കുന്നു ഞാൻ ചുറ്റിലും തിരഞ്ഞു നോക്കി പക്ഷേ ആ പുതപ്പ് അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.
    ഞാൻ ഭയത്തോടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു ആകെ ഒരു മൂകതയും ശാന്തതയും ഒന്നും മനസ്സിലാവാത്ത അവസ്ഥയിലായിരുന്നു ഞാൻ. മാറാലയും, ഭീമൻചിലന്തിവലയും കൊണ്ട് നിറഞ്ഞിരിക്കുന്നു ആ പരിസരം മുഴുവൻ, പൂച്ചയും എലിയും പെരുച്ചാഴിയും മറ്റു ഇഴജന്തുക്കളും അങ്ങോട്ടും ഇങ്ങോട്ടും പരക്കംപാച്ചിലിൽ ആണ് ഈ സമയം .കാരണം പെട്ടന്ന് എന്നേ പോലുള്ള ഒരു അതിഥിയുടെ വരവ് അവർ പ്രതീക്ഷിച്ചിട്ടില്ല. ഞാൻ മുകളിലേക്ക് ഒന്ന് കണ്ണോടിച്ചു പൊട്ടിയ ഓടുകൾ തൂങ്ങി വീഴാറായ നിലയിൽ ആണ് നിൽപ്പ്. അതിന്റെ ഇടയിലൂടെ ചെറിയ തോതിൽ സൂര്യപ്രകാശം അതിന്റെ അകത്തേക്ക് പ്രവേശിക്കുന്നുണ്ട് .
    ഇതിപ്പോ എവിടെ? എന്തെന്ന് അറിയാതെ ഞാൻ ചുറ്റിലും നോക്കി ഒരു കാര്യം ഈ സമയം മനസ്സിലായി ഞാൻ ഇപ്പോ എത്തിനിൽക്കുന്നത് അല്ലെങ്കിൽ എന്നേ എത്തിച്ചിരിക്കുന്നത് "ബലി വീടിന്റെ " ഉള്ളിലാണ് എന്ന് മനസ്സിലായി.ഞാൻ പതുക്കെ ആ വീടിന്റെ ഉള്ളിൽ നിന്ന് രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടാവോ എന്ന് നോക്കാൻ തീരുമാനിച്ച് ചുറ്റിലും നോക്കി അപ്പോൾ പുറത്തേക്കുള്ള കേടുപാടുകൾ സംഭവിച്ച വാതിൽ കാണാൻ ഇടയായി .ഞാൻ വേഗത്തിൽ വാതിൽ ലക്ഷ്യം വച്ച് ഓടി ഈ സമയം വാതിലിന്റെ അടുത്തേത്തിയതും പെട്ടന്ന് ആ വാതിൽ അവിടെ അപ്രത്യക്ഷമായിരിക്കുന്നു. എന്റെ ഭയത്തിന്റെ അളവ് ഈ നിമിഷം കൂടിക്കൊണ്ടിരുന്നു ഹൃദയമിടിപ്പ് ഉച്ചത്തിലായിക്കൊണ്ടിരിക്കുന്നു .ആ വീടിന്റെ പുറത്തേക്കുള്ള വാതിലും ഈ സമയം ചുമരായി മാറിക്കഴിഞ്ഞിരിക്കുന്നു നാലുഭാഗവും ചുമരുക്കൊണ്ട് ബന്ധിപ്പിച്ച അവസ്ഥ.ഞാൻ മേല്ലെ പുറകിലോട്ട് നടക്കാൻ വേണ്ടി തിരിഞ്ഞ നിമിഷം ആരോ എന്നെ പുറകിൽ നിന്ന് ശക്തിയായി ചവിട്ടി.ആ മുതുകിൽ കിട്ടിയ ചവിട്ടിന്റെ ശക്തിയിൽ ഞാൻ തെറിച്ച് പോയി എതിർവശത്തുള്ള ചുവരിൽ തട്ടി താഴെ വീണനിമിഷം പൊടിപടലങ്ങളെക്കൊണ്ടും ചപ്പുചവറുകളെ കൊണ്ടും അന്തരീക്ഷം മൂടി .ഞാൻ പതുക്കെ മുട്ടുകുത്തി എണീക്കാൻ ശ്രമിക്കുന്ന സമയം എന്റെ വലതുകൈയ്യിന്റെ ഭാഗത്ത് പത്തി വിടർത്തി ചീറ്റിക്കൊണ്ട് നിക്കുന്ന പുറത്തുകണ്ട മൂർഖൻ പാമ്പിനേ അവിടെ കണ്ടതും ഭയത്തോടെ അലറിക്കൊണ്ട് എന്റെ വലതുകൈവലിച്ച ഉടൻ പാമ്പ് പത്തി വിടർത്തിയുള്ള ഒരു കൊത്തായിരുന്നു, ഞാൻ പെട്ടന്ന് കൈവലിച്ച നിമിഷം എന്റെ കൈക്ക് കൊള്ളാതെ തല നാഴിരക്ക് രക്ഷപ്പെട്ടു. ഞാൻ പെട്ടന്ന്എണീറ്റ് താഴെ കിടക്കുന്ന ഒരു ചിതലരിച്ച പട്ടികകോൽ എടുത്ത് പാമ്പിനു നേരെ തിരിഞ്ഞതും അതും അപ്രത്യക്ഷമായിരിക്കുന്നു. ആ സ്ഥലത്ത് ഇപ്പോൾ പാമ്പിന്റെ പൊടിപോലും കാണുന്നില്ല.ഞാൻ പതുക്കെ ആ വീടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്കുകിടക്കാൻ ഉറപ്പിച്ച് ചുറ്റിലും നടത്തം തുടങ്ങി. ഈ സമയം എന്റെ തലയിലേക്ക് മുകളിൽ നിന്ന് ഒരു ഓടു വന്ന് പതിച്ചു ഈ സമയം തലയിൽ നിന്ന് ചോര പൊടിഞ്ഞ് ആ വീടിന്റെ തറയിൽ തുള്ളി തുള്ളിയായി വീണു ഈ സമയം ആ വീടിന്റെ മുകളിൽ നിന്ന് പെട്ടന്ന് ഒരു കറുത്തുതടിച്ചപൂച്ച എന്റെ തലക്കു മീതെയായി ചാടിവീണു ഞാൻ പെട്ടന്ന് പേടിച്ച് മാറിയതും ആ കരിംപൂച്ച നിലത്തു ഒറ്റി വീണ എന്റെ ചോര നാവുകൊണ്ട് നക്കി രുചിക്കുന്നത് ഞാൻ കണ്ടു ഇതു കണ്ട ഞാൻ താഴെ കിടന്ന പൊട്ടിവീണ ഒരു ഓടിന്റെ കഷ്ണം എടുത്ത് അതിനേ എറിഞ്ഞതും ആ പൂച്ചയും പെട്ടന്ന് മാഞ്ഞുപോയി.
    ഞാൻ ചുറ്റും പൂച്ചയെ നോക്കുന്നതിന് ഇടയിൽ ചുവരിൽ തൂക്കിയ മുഖം നോക്കുന്ന ഒരുപഴയ വാൽകണ്ണാടി കാണാൻ ഇടയായി.ഞാൻ ആ കണ്ണാടി ലക്ഷ്യം വച്ച് നീങ്ങി .ആ കണ്ണാടിയുടെ അടുത്തേത്തിയ ഞാൻ ആ കണ്ണാടിയിൽ പറ്റിയ പൊടിപടലം കൈകൊണ്ട് മാച്ചുകളയാൻ ശ്രമിച്ചു അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് ആ കണ്ണാടിയിൽ എന്റെ പുറകിലുള്ള എല്ലാം കാണുന്നുണ്ട് പക്ഷേ എന്നേ ആ കണ്ണാടിയിൽ കാണുന്നില്ല എനിക്ക് അതിശയവും ഭയവും തോന്നിയ നിമിഷം. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ നിമിഷം കറുത്തപുതപ്പ് കൊണ്ട് മൂടിയ ഒരുആൾരൂപം ഈ സമയം പുറകിൽ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു .ഞാൻ ഞെട്ടലോടെ കണ്ണാടിയിൽ കണ്ട രൂപത്തേ കാണാൻ ഭയന്ന് പുറകിലേക്ക് പെട്ടന്ന് തിരിഞ്ഞതും ആ രൂപം അപ്രതീക്ഷിതമായിരിക്കുന്നു. ആരും തന്നെ പുറകിൽ ഇല്ല ,
    ഞാൻ മേല്ലെ രക്ഷപെടാൻ അടുത്ത വഴി എന്തെന്ന് ചിന്തിച്ചു നിന്ന നിമിഷം ഒരു നായയുടെ കുരച്ചിൽ പുറകിൽ നിന്ന് ഉച്ചത്തിൽ കേട്ട് ഞാൻ ഞെട്ടിത്തരിച്ച് തിരിഞ്ഞു പക്ഷേ ആവിടെ ശബ്ദം മാത്രമായിരുന്നു കേട്ടത് നായയേ കാണാൻ സാധിച്ചില്ല.
    ഈ സമയം ഒരു മണിനാദം അന്തരീക്ഷത്തിലൂടെ മുഴങ്ങിക്കേട്ടു. ഞാൻ ആ മണിനാദം ലക്ഷ്യം വച്ച് വീടിന്റെ ഉള്ളിലേക്കുള്ള ഇരുൾ മൂടിയ ഇടവഴിയിലൂടെ നടന്നു നീങ്ങി. എന്റെ നടത്തം മണിനാദം മുഴങ്ങുന്ന മുറിയുടെ മുന്നിൽ എത്തിയതും അവിടെ നിശബ്ദമായിക്കഴിഞ്ഞിരിക്കുന്നു.
    ആ മുറിയുടെ വാതിൽ അടച്ച നിലയിലാണ് ഇരിക്കുന്നത്. മാറാലയും ചിലന്തിവലയും പൊടിപടലങ്ങളെ കൊണ്ടും മൂടിയിരിക്കുന്ന വാതിൽ, ഞാൻ കയ്യിലുള്ള പട്ടിക കഷ്ണം ഉപയോഗിച്ച് മാറാലയലും ചിലന്തിവലയും എല്ലാം വൃത്തിയാക്കി ഈ സമയം ആ മുറിയുടെ അകത്തുനിന്ന് വീണ്ടും മണിനാദം ഉച്ചത്തിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി .ഞാൻ ആ വാതിൽ മോത്തം സൂക്ഷിച്ച് ഒന്നുനോക്കി. വാതിലിന്റെ താക്കോൽ ദ്വാരത്തിലുടെ അകത്തേക്ക് ഒളിഞ്ഞു നോക്കാൻ തീരുമാനിച്ച് ഞാൻ മേല്ലെ അകത്തേക്ക് ആ താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കി പക്ഷേ ഒന്നും കാണാൻ കഴിയുന്നില്ല. ആകേഇരുട്ടുമൂടികിടക്കുന്നു .ഇതിനിടയിൽ താക്കോൽ ദ്വാരത്തിലൂടെ വെളുത്ത ഒരു പുക പുറത്തേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. കർപ്പൂരത്തിന്റെ മണമുണ്ടായിരുന്നു ആ പുകയ്ക്ക് മുറിയുടെ അകത്തുനിന്ന് ഈ സമയം ആരോ മന്ത്രങ്ങൾ ഉരുവിടുന്നത് ഞാൻ കേൾക്കാൻ ഇടയായി. ആ മുറിയിൽ എന്തോ പൂജ നടക്കുകയാണ് എന്നും അകത്ത് ആരോ ഉണ്ടെന്നും എനിക്ക് ബോധ്യമായി .
    ഞാൻ മേല്ലെ ആ വാതിൽ ഉന്തിനോക്കി തുറക്കുന്നില്ല. തുടരെ തുടരെശ്രമിച്ചുകൊണ്ടിരുന്നു ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ അതിശക്തിയായി ഉന്തിയതും ആ വാതിൽ ഗോരമായ ശബ്ദത്തോടെ തുറന്നു .ഈ സമയം വവ്വാലുകൾ കൂട്ടത്തോടെ ഉച്ചത്തിൽ ശബ്ദംവിതറി എന്റെ തലക്ക്മീതേ എനിക്കു നേരേ ആ മുറിയുടെ അകത്തുനിന്ന് പുറത്തേക്ക് പറന്നു വന്നു.ഞാൻ പെട്ടന്ന് പേടിച്ച് കൈക്കോണ്ട് മുഖം പോത്തിപ്പോയി. ആ മുറിയിൽ ഇപ്പോൾ നിശബ്ദത നിറഞ്ഞിരിക്കുന്നു മന്ത്രദ്വനികളൊ മണി നാദമോ കേൾക്കുന്നില്ല. ആകെ വൃത്തികേടായി കിടക്കുന്ന ഒരു മുറി മാത്രമാണ് അപ്പോൾ എനിക്ക് ആ സമയം കാണാൻ കഴിഞ്ഞത്
    " അപ്പോ കുറച്ച്മുന്നേ മുഴങ്ങികേട്ട മണിനാദവും മന്ത്രദ്വനികളും എവിടെപ്പോയി? ഇവിടെ ഒന്നും കാണുന്നില്ലല്ലോ ഇത് എന്ത് മറിമായം?"
    ഞാൻ മനസ്സിൽ പിറുപിറുത്തു.
    ഞാൻ എന്തായാലും ആ മുറിയിൽ കയറാൻ തീരുമാനിച്ചു.മേല്ലെ വലതുകാൽ വച്ച് ആ വൃത്തിഹീനമായി കിടക്കുന്ന മുറിയിലേക്ക് കാൽവേച്ച ഉടൻ ഞാൻ ഒരു ഇരുൾഅടഞ്ഞ ആഴത്തിലേക്ക് വീണു പോവുന്നത് പോലേ എനിക്ക് അനുഭവപ്പെട്ടു. ഞാൻ അലറി വിളിച്ച് താഴെക്ക് കൈകാലുകൾ വീശി കമിഴ്ന്നടിച്ച് വീണു. പക്ഷേ വീണത് ആ മുറിയിൽ തന്നെയായിരുന്നു അപ്പോൾ കുറച്ച് മുന്നേ ഇരുണ്ട ആഴത്തിലേക്ക് വീണ ഞാൻ എങ്ങിനേ ഈ തറയിൽ തന്നെ എത്തി എന്നതിന് എനിക്ക് ഒരു ഉത്തരവും കിട്ടിയില്ല സത്യത്തിൽ ഇരുണ്ട ഒരു കൊക്കയിലേക്ക് വീഴുന്നത് പോലെയാണ് അപ്പോൾ എനിക്ക് അനുഭവപ്പെട്ടിരുന്നത് ഇതിപ്പോ തറയിൽ വീണു കിടക്കുന്നു .
    ഞാൻ ആ മുറിയുടെ ഉള്ളിൽ എത്തിയതും ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഈ സമയം ആ മുറിയുടെ വാതിൽ പുറത്തുനിന്ന് ആരോ ഉച്ചത്തിൽ കൊട്ടിയടച്ചു. ഞാൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ആരെയും കാണുന്നില്ല .ഞാൻ ആ ചെറിയ മുറിയിൽ അകപ്പെട്ടുപോയി എന്ന് മനസ്സിലായ ഞാൻ മുറിയുടെ പുറത്ത് കിടക്കാൻ വേണ്ടി ശ്രമങ്ങൾ തുടങ്ങി .പക്ഷേ എല്ലാം വൻപരാജിതമായിരുന്നു ഈ സമയം വീണ്ടും മണിനാദം ഇരുട്ടുമൂടിയ മുറിയുടെ ഒരു ഭാഗത്ത് നിന്ന് കേൾക്കാൻ തുടങ്ങി. ഞാൻ ഭയന്ന് പേടിച്ചു വിറച്ചു.
    "ആരാ ആരാ ഈ മുറിയിൽ "
    എന്റെ ആ ചോദ്യം ആ മുറിയിൽ കടൽ തിരമാലകളെപ്പോലെ ഇരമ്പിയ നിമിഷം
    "ഹ ഹ ഹ എന്റെ വീട്ടിൽ എന്റെ അനുവാദം ഇല്ലാതെ കയറി വന്ന് എന്നോട് ആരാ എന്നോ? "
    ആ ഗാംഭീര ശബ്ദം ആ ഇരുളടഞ്ഞ മുറിയിൽ മുഴങ്ങിക്കേട്ടു .ഈ സമയം ആ മുറിയിൽ വലിയ രണ്ടു നിലവിളക്കുകൾ പെട്ടന്ന് പ്രകാശിച്ചു . ഈ നിമിഷം വൃത്തിഹീനമായി കിടന്നിരുന്ന മുറിയുടെ കോലം മൊത്തം താനേ മാറിതുടങ്ങി. ഞാൻ നിന്നിരുന്ന ഭാഗത്ത് എനിക്കു ചുറ്റിലുമായി പെട്ടന്ന് ഒരു മാന്ത്രികക്കളം പ്രത്യക്ഷപ്പെട്ടു. പേടിപ്പിക്കുന്ന രൂപങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു കളം. ഞാൻ അതിന്റെ നടുവിൽ അകപ്പെട്ടിരിക്കുന്നു.ഈ സമയം ആ മുറി മൊത്തമായി നല്ല വൃത്തിയുള്ളതായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ ഇരുൾമൂടിയ മുറി ഇപ്പോൾ വിളക്കുകൾ കൊണ്ട് പ്രകാശപൂരിതമായി നിൽക്കുന്നു. ഇതെല്ലാം ഞൊടി ഇടയിൽ എങ്ങിനേ? ആരു ചെയ്തു? ഒരു പിടിയും കിട്ടുന്നില്ല കണ്ണിന്റെ കാഴ്ച്ചയിൽ വിശ്വാസം നഷ്ട്ടപ്പെട്ട നിമിഷം. ഈ സമയം മണിനാദം ഉച്ചത്തിൽ ഒരു ഭാഗത്ത് മുഴങ്ങുന്നുണ്ട്. പക്ഷേ ആരേയും ആ മുറിയിൽ കാണുന്നില്ല. എനിക്ക് ചുറ്റിലുമുള വിളക്കുകളുടെ പ്രകാശത്തിൽ എല്ലാം എനിക്ക് വ്യക്തമായി കാണാം ഞാൻ ചുറ്റിലും നോക്കി ഇതിന് ഇടയിൽ എനിക്ക് മുന്നിൽ ഭയപ്പെടുത്തുന്ന വലിയ ഒരു കല്ലിൽ കൊത്തിയ പേടിപ്പിക്കുന്ന ബിംബത്തേ കണ്ടു. ആ ബിംബത്തിന് മുന്നിൽ ഒരു വലിയവാളും ഒരു വലിയ പാറകല്ലും ഞാൻ കണ്ടു. കർപ്പൂരത്തിന്റെ പുക അവിടെ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഈ സമയം അദൃശ്യനായ ആരോ മന്ത്രങ്ങൾ ഉരുവിടുന്നത് എന്റെ കാതിൽ വന്ന് പതിച്ചു. ഞാൻ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു പക്ഷേ ആരെയും കാണാൻ സാധിച്ചില്ല.
    അവിടെ ബലി നടക്കാൻ പോവുന്നത്പ്പോലെ എനിക്ക് തോന്നിപ്പോയി. ഈ സമയം എന്റെ കൈകാലുകൾ വിറച്ചു തുടങ്ങി. കാരണം അവിടത്തെ ഇര ഞാനാണ് എന്ന് എനിക്ക് മനസിലായി.
    പുറകിൽ നിന്ന് ആരോ എന്റെ അടുത്തേക്ക് നടന്നടുക്കുന്നത് പോലെ എനിക്ക് തോന്നിപ്പോയി ഞാൻ പെട്ടന്ന് പുറകിലേക്ക് തിരിഞ്ഞതും ഒന്നിനേയും കാണാൻ കഴിഞ്ഞില്ല. പക്ഷേ അദൃശ്യനായ ആരോ എന്നോടൊപ്പം ഉണ്ടെന്ന് മനസ്സിലായി .ആ അദൃശ്യനായ വ്യക്തി ഈ സമയം എന്നേ പുറകിൽ നിന്ന് ബലമായി പിടിച്ച് ആ കളത്തിൽ ഇരുത്തി ഞാൻ ആ കളത്തിന് നടുവിൽ ഇരുന്നു ഞാൻ കുറെ എണീക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടക്കുന്നില്ല കാരണം എന്നേ ആ കളത്തിൽ അദൃശ്യമായ എന്തിലോ ബന്ധിപ്പിച്ചിരിക്കുന്നു. എന്റെ കൈകാലുകൾ ഒന്നു ചെറുതായിട്ട് ഇളക്കാൻ വരെ കഴിയുന്നില്ല. മന്ത്രങ്ങൾ ഈ സമയം ഉച്ചത്തിൽ ആ മുറിയിൽ മുഴങ്ങുന്നുണ്ട്. ആമന്ത്രത്തിന്റെ ശബ്ദങ്ങൾ എന്റെ ചെവികളിൽ വന്ന് തറച്ച് പൊട്ടി പോവുമോ എന്ന് വരെ തോന്നിപ്പോയി. കാതുകൾ ഒന്നു അടച്ച് പിടിക്കാൻ വരെ കൈകൾ പൊങ്ങുന്നില്ല ആരോ ബലമായി പുറകിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.മന്ത്രങ്ങൾ പെട്ടന്ന് നിശ്ചലമായി മണിനാദം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ട് പെട്ടന്ന് നിശബ്ദമായിക്കഴിഞ്ഞിരിക്കുന്നു.
    ഈ സമയം എന്റെ കൈകാലുകൾ എനിക്ക് സ്വതന്ത്രമായിരിക്കുന്നു. അനക്കാൻ കഴിയുന്നുണ്ട് ഞാൻ ഭയത്തോടെ മന്ത്രകളത്തിൽ നിന്ന് എണീറ്റു ഈ സമയം അവിടെ ഒരു ജനാല കാണാൻ ഇടയായി. ഞാൻ പെട്ടന്ന് ആ ജനാല തള്ളിതുറന്ന് പുറത്ത് കിടക്കാൻ മനസ്സിൽ കരുതി. ഞാൻ പെട്ടന്നു തന്നെ അങ്ങോട്ട് ലക്ഷ്യം വച്ച് നീങ്ങി ഞാൻ ജനാല ഉന്തിതുറന്ന് ചുറ്റിലും നോക്കി കാടുമൂടി കിടക്കുന്ന അന്തരീക്ഷം ആരെയും കാണുന്നില്ല .കാടിന്റെ കുറെ അറിയാത്ത കേൾക്കാത്ത ശബ്ദങ്ങൾ മുഴങ്ങികേൾക്കുന്നുണ്ട്.
    ഞാൻ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കിയ നിമിഷം അച്ഛൻ അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി അതുവഴി നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .എനിക്ക് ആശ്വാസവും സന്തോഷവും തോന്നിപ്പോയ നിമിഷം.
    "അച്ഛാ ... അച്ഛാ..."
    ഞാൻ ഉറക്കേ നിലവിളിച്ചു കൊണ്ട് അച്ഛനു നേർക്ക് കൈ വീശിക്കാണിച്ചു. അച്ഛൻ എന്നേതന്നേയാണ് നോക്കി പോകുന്നത്? പക്ഷേ അച്ഛന്റെ മുഖത്ത് എന്നേ കണ്ടഭാവമോ, എന്റെ നിലവിളി കേട്ടപോലെയോ തോന്നിയില്ല ഞാൻ വീണ്ടും നിലവിളിച്ച് കൈ വീശി; അച്ഛൻ അതുവഴി ഒരു വഴിയാത്രക്കാരനേപ്പോലെ നടന്നുപോയിക്കൊണ്ടിരിക്കുന്നു.
    " നീ എത്ര നിലവിളിച്ചാലും, എത്ര മാടിവിളിച്ചാലും ആരും നിന്നേ കാണാനോ, നിന്റെ ശബ്ദം കേൾക്കാനോ പോവുന്നില്ല ,കാരണം നീ അകപ്പെട്ടിരിക്കുന്നത് ഒടിയൻ ശിവന്റെ വീടായ ബലിവീട്ടിലാണ് അകത്തുള്ളവരേയോ, അകത്തുനടക്കുന്നതോ, ശബ്ദങ്ങളോ ഒന്നും തന്നെ പുറത്തേക്ക് കേൾക്കാനോ കാണാനോ സാധിക്കില്ല അതാണ് ഈ ബലി വീടിന്റെ പ്രത്യേകത"
    രൂപമില്ലത്തഅയാൾ ഉച്ചത്തിൽ അട്ടഹസിച്ചു.
    എനിക്ക് ആ പറച്ചിൽ സത്യമാണ് എന്ന് മനസിലായി കാരണം അച്ഛൻ ഇതൊന്നും അറിയാതെ, കാണാതേ,കേൾക്കാതേയാണ് ആതു വഴി കടന്നു പോയത്
    "എന്റെ ദൈവങ്ങളെ ഇനി എങ്ങിനെ ഇവിടെ നിന്ന് രക്ഷപ്പെടും !"
    ഞാൻ മനസ്സിൽ പറഞ്ഞു
    "നിനക്ക് ഇനി എന്റെ അനുവാദം കൂടാതെ പുറത്ത് പോവാൻ കഴിയില്ല കാരണം നിന്നെ ഞാൻ എന്റെ ആരാധനാമൂർത്തിക്ക് ഇന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബലിനൽകാൻ പോവുകയാണ്. എന്നെ തളയ്ക്കാൻ ബ്രഹ്മദത്തൻ കളം വരക്കുമ്പോൾ നിന്നെ ഞാൻ ബലിനൽകി പൂർവ്വാതികം ശക്തി സംഭരിച്ചിട്ടുണ്ടാവും"
    " എന്നേ പോലുള്ള ഒരു പാവത്തേയാണോ ഒടിയനായ നിങ്ങൾക്ക് ബലിനൽകി ശക്തിനേടേണ്ടത്? ദുഷ്ട്ടൻമാരെ ദൈവം ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കും സത്യവും നൻമയും വിജയിക്കും"
    ഞാൻ ദേഷ്യത്തോടെ രൂപമില്ലാത്ത ഒടിയനായ ആ വ്യക്തിയോട് പറഞ്ഞു.
    "ഒരാളുടെ പ്രവൃത്തി അയാൾക്ക് ശരിയും മറ്റൊരാൾക്ക് തെറ്റുമായി തോന്നുന്നു എങ്കിൽ അതിന് ഉത്തരവാദി ഞാൻ അല്ല ,കാരണം ഒരു മാനിനേ ഒരു സിംഹം വിശപ്പുക്കൊണ്ട് വേട്ടയാടി പിടിക്കുന്നു ആ സമയം മാൻ ജീവനു വേണ്ടി ദൈവത്തേ സഹായത്തിന് വിളിക്കുന്നു. സിംഹം വിശപ്പകറ്റാൻ ദൈവത്തേ വിളിക്കുന്നു ദൈവം ആരുടെ കൂടെ നിൽക്കും ശംഭു പറയു ?
    എനിക്ക് ആ അദൃശ്യനായ ഒടിയന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി. ഞാൻ വിഷമത്തോടെ എന്തു പറയണം എന്ന് അറിയാതെ തല താഴ്ത്തി ,ഈ സമയം എന്നേ ആരോ ബലമായി പിടിച്ച് ആ കല്ലിൽ കൊത്തിയ ബിംബത്തിന്റെ മുന്നിൽ കൊണ്ടുപോയി നിറുത്തി ഈ സമയം ആ ബിംബത്തിന്റെ രണ്ടു ഭാഗങ്ങളിലായി വിഷം ചീറ്റിക്കൊണ്ട് പാമ്പുകൾ പ്രത്യക്ഷപ്പെടു .എന്നേ ആരോ ബലമായി ആ ബലിക്കല്ലിൽ പിടിച്ചു കിടത്തി ഈ സമയം പുറത്ത് ശക്തമായകാറ്റു വീശുന്നത് പോലെ എനിക്ക്തോന്നി.കാലൻകോഴിയുടെ കൂവലും, നായ്ക്കളുടെ ഓളി ഇടലും എന്റെ കാതിൽ വന്ന് പതിച്ചു .ഈ സമയം എന്റെ തലക്ക് മീതെയായി ഒരു വലിയവാൾ പൊക്കി പിടിച്ച് ഒരു പുതപ്പു മൂടിയ വ്യക്തി നിൽക്കുന്നത് ഞാൻ കണ്ടു. എന്നെ വധിക്കാൻപോവുകയാണ് എന്ന് ഉറപ്പായ നിമിഷം ആ യാൾ എന്റെ തലക്ക് മീതെ വെട്ടാൻ തയ്യാറായി വാൾ വീണ്ടും ഉയർത്തി ഞാൻ മരണം മുന്നിൽ കണ്ട് പേടിച്ച് കണ്ണുകൾ അടച്ചു.
    തുടരും......



    ഒടിയൻകുന്ന്[​IMG]��
    ഭാഗം: 6
    എന്റെ ശിരസ്സിന് മീതേ ആ വാളുകൾ എന്നെ വധിക്കാൻ ഉയർന്നു. മരിക്കാൻ പോവുകയാണ് എന്ന് മനസിലാക്കിയ ഞാൻ പേടിച്ച് ഭയത്തോടെ കണ്ണുകൾ അടച്ചു. ആകെ കഴ്ച്ചകളെ ഇരുട്ടുകൾ വന്ന് മൂടിയ നിമിഷം. എന്റെ തോളിൽ ആരോവന്ന് തട്ടി വിളിക്കുന്നുണ്ട്.
    ശംബൂ .... ശംബൂ ......
    ആ വിളികേട്ട് ഞാൻ പതിയെ പേടിച്ച് കണ്ണുകൾ തുറന്നതും അച്ഛൻ മുന്നിൽ നിൽക്കുന്നു. ഞാൻ പെട്ടന്ന് അച്ഛനേ ആശ്വാസത്തോടെ കരഞ്ഞ് കെട്ടിപ്പിടിച്ചു.
    "അച്ഛാ ഇവിടെ നിന്ന് എങ്ങിനേയെങ്കിലും എന്നേ രക്ഷിക്ക്.ഇല്ലെങ്കിൽ ഒടിയൻ ശിവൻ എന്നേയും കൊല്ലും. വേഗം നമ്മുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കണം "
    എന്ത് പറ്റി ശംബു നിനക്ക്? നീയെന്താ പിച്ചും പേയും പറയുന്നത് ? വല്ലതും കണ്ട് പേടിച്ചോ നീ ?
    ഈ സമയം ഞാൻ അച്ഛനേ വിട്ട് ചുറ്റിലും ഒന്ന് കണ്ണോടിച്ചു ഇല്ലത്തേ ഞങ്ങളുടെ മുറിയിൽ ആണ് ഇപ്പാൾ. ഇത് എങ്ങിനേ? ഇത് എന്ത് അൽഭുതം ?ആര് എന്നേ ഇവിടെ എത്തിച്ചു? എങ്ങിനേ എത്തി? ഇനി ഞാൻ സ്വപ്നം കണ്ടതാണോ?
    കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ എന്നോട് തന്നെ ചോദിച്ചു. ഒന്നും മനസിലാവാതെ ഞാൻ അന്ധം വിട്ട് കട്ടിലിൽ ഇരുന്നു പോയ നിമിഷം. ഇതിനിടയിൽ പശുവിന്റെ കരച്ചിൽ എന്റെ ചെവിയിൽ വന്ന് പതിച്ചു,
    "അല്ല ശംബു നീ എപ്പോഴാ മുറിയിൽ വന്ന് കിടന്നത്? ഞാൻ കണ്ടില്ലല്ലോ? പശുവിനേ തൊഴുത്തിൽ നിൽക്കുന്നത് കണ്ടപ്പോഴാ ഞാൻ നീ വന്നത് അറിഞ്ഞത് .ആദ്യം വന്നപ്പോൾ നീ നല്ല ഉറക്കാത്തിലാ എന്നാ പിന്നെ ഊണ് കഴിക്കുമ്പോൾ വിളിക്കാം വിചാരിച്ചു.വാ എണീക്ക് നമ്മുക്ക് ഊണ് കഴിക്കാം സമയം ഉച്ചയായി ".
    അച്ഛന്റെ ആ ചോദ്യങ്ങൾക്ക് എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഉത്തരം മുട്ടി ഇരുന്ന് പോയി. ഞാൻ രണ്ടു കയ്യും ഉപയോഗിച്ച് മുഖവും തലയും തടവി ഒന്ന് കൂടി ശരിക്ക് ആലോചിച്ചു.ഒരു പിടിയും കിട്ടുന്നില്ല ആകെ തരിച്ചിരുന്നുപോയ നിമിഷം.
    ശംബു എണീക്ക് വാ കഴിക്കാം എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണു കാണാനില്ല മുഖവും കൈ കാലുകളും കഴുകി വേഗം വരു ഞാൻ അടുക്കള ഭാഗത്തേക്ക് നടക്കാം.
    അച്ഛൻ മുറിയുടെ വാതിൽ തുറന്ന് കടന്ന് പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
    ഒടുവിൽ മുഖവും കൈകാലുകളും കഴുകുവാൻ കിണറിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി. അവിടെ വെച്ചിരിക്കുന്ന വലിയ മൺതോട്ടിയിൽ നിന്ന് വെള്ളമെടുക്കുന്ന സമയം ആരോ പുറകിൽ നിന്ന് എന്നെ അതിലേക്ക് പിടിച്ച് മുക്കി. ശ്വാസം കിട്ടാതെ പിടഞ്ഞ ഞാൻ ഒടുവിൽ പെട്ടന്ന് ആ വധശ്രമത്തിൽ നിന്ന് കുതറിരക്ഷപ്പെടു. പുറകിലേക്ക് പെട്ടന്ന് തിരിഞ്ഞ് നോക്കി ആരെയും കാണുന്നില്ലായിരുന്നു. ഞാൻ പെട്ടന്ന് കൈകാലുകളും മുഖവും കഴുകി പെട്ടന്ന് അടുക്കള ഭാഗത്തേക്ക്ഊണ്കഴിക്കാൻ ഉള്ള ലക്ഷ്യത്തോടെ നടന്നു നീങ്ങാൻ പുറപ്പെടുന്ന സമയം തൊഴുത്തിൽ നിന്ന് പശുവിന്റെ കരച്ചിൽ കേട്ട് ഒന്ന് ഞെട്ടിയ ഞാൻ തിരിഞ്ഞ് നോക്കി .വയറല്ലൊം നിറച്ച് കിടന്ന് വിശ്രമിക്കുന്ന പശുവിനേയാണ് അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത്.
    കയറ്പൊട്ടിച്ച് ഓടിയ ഈ പശുവും ഞാനും എങ്ങിനേ ഇവിടെ എത്തി ദൈവമേ? എന്നെ ആരാ ഇപ്പോൾ കൊല്ലാൻ ശ്രമിച്ചത്.ഞാൻ മനസ്സിൽ ചോദിച്ചു. ആകെ വിഷമാവസ്ഥയിൽ ഒരു പിടിയും കിട്ടാതെ നിന്ന് പോയി.
    "ശംബൂ എന്താ അവിടെ ഇത്ര ചിന്തിച്ച് നിൽക്കാൻ വരു ഊണ് കഴിക്കാം ശങ്കുണ്ണി നിന്നെയാണ് ഇവിടെ കാത്തിരിക്കുന്നത് "
    ലക്ഷ്മിയമ്മ അടുക്കള ഭാഗത്തേ ചെറിയജനാലയിലൂടെ എന്നോട് വിളിച്ചു പറഞ്ഞു.
    ഞാൻ പെട്ടന്ന് ഭക്ഷണം കഴിക്കാൻ പുറപ്പെട്ടു അച്ഛൻ ഭക്ഷണം വിളമ്പിവച്ച ഇലക്ക് മുന്നിൽ എന്നേയും കാത്തിരിക്കുന്നത് അടുക്കളയിലേക്ക് കയറുന്ന സമയം ഞാൻ കണ്ടു.
    "വരു ....ഇരിക്കൂ..... "
    ലക്ഷ്മിയമ്മ പുഞ്ചിരിച്ച് കൊണ്ട് എന്നോട് പറഞ്ഞു .ഞാൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു ലക്ഷ്മിയമ്മ ഇലയിട്ട് ഭക്ഷണം വിളമ്പി തന്നു.
    "എന്ത് പറ്റി ശംബു ഒരു വല്ലായിക?"
    ഒന്നുമില്ല അച്ഛാ ,അച്ഛന് തോന്നിയതാവും ഞാനും അച്ഛനും ഭക്ഷണം കഴിക്കാൻ തുടങ്ങി.
    " ഇനി വല്ലതും വേണമെങ്കിൽ അച്ഛനും മോനും എന്നെ വിളിക്കാൻ മടിക്കണ്ട ഞാൻ അകത്തുണ്ടാവും"
    ലക്ഷ്മിയമ്മ ഭക്ഷണം വിളമ്പിതന്ന ശേഷം അകത്തേക് പോവുന്നത് ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്രദ്ധിച്ചു.
    ഭക്ഷണം കഴിച്ച ശേഷം ഞാനും അച്ഛനും ഇലയുമായി പുറത്തേക്ക് നടന്നു കിണറിനോട് ചേർന്ന നിൽക്കുന്ന തെങിന്റെ അടുത്തുള്ള ഭാഗത്തേക് ആ ഇലകൾ കളഞ്ഞ് കൈകഴുകി തിരിയുന്ന സമയം ചാമി ഓടികിതച്ച് വരുന്നത് എന്റെയും അച്ഛന്റെയും ശ്രദ്ധയിൽ പെട്ടു .
    "എന്താ ചാമിക്ക് പറ്റിയത് തോട്ടത്തിലേ പണി കഴിഞ്ഞൊ? ഓടികിതച്ചാണല്ലോ വരവ് ഇനി പണിക്കാർക്ക് വല്ല അപായവും സംഭവിച്ചോ ഈശ്വരാ "
    അച്ഛൻ ഇതും പറഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് ധൃതിയിൽ പുറപ്പെട്ടു കൂടെ ഞാനും നടന്നു നീങ്ങി .
    " തമ്പ്രാ.... തമ്പ്രാ ..."
    ചാമിയുടെ ആ ശബ്ദം ഉമ്മറഭാഗത് ഇരമ്പിക്കേട്ടു .കുട്ടൻ തമ്പുരാൻ പുറത്തേക്ക് വീശറിയും വീശി മുറുക്കിക്കൊണ്ട് നടന്നു വന്നു ,
    " ഉം ... എന്താ ചാമി ?എന്ത് പറ്റി "
    കുട്ടൻ തമ്പുരാൻ ചാമിയോട് ചോദിച്ചതിന് ശേഷം അടുത്തുവച്ചിരിക്കുന്ന കോളാമ്പിയിലേക്ക് ഒന്ന് മുറുക്കി തുപ്പി .
    "തമ്പ്രാ... ചട്ടമ്പിരാജൻ മരിച്ചു .കഴുത്തിന്റെ ഒടിവും' കൈകാലുകളുടെ ഒടിവും. മർമ്മം നോക്കിയുള്ള അക്രമണവുമാണ് മരണ കാരണം എന്നാ പറഞ്ഞു കേൾക്കുന്നത്. അതുകൊണ്ട് എനിക്ക് ഇപ്പോ തന്നെ അതുവരെ പോയാൽ കൊള്ളാമായിരുന്നു. ഭാര്യയുടെ ബന്ധുവാണ് രാജൻ.
    " ഉം അവൻ മരിച്ചോ ?പോയിട്ട് നാളെ രാവിലേ നേർത്തേ എത്തിക്കോളൂ. കാശു വല്ലതും വേണമെങ്കിൽ ശങ്കുണ്ണിയുടെ അടുത്ത് നിന്ന് വാങ്ങിച്ചോളൂ കാര്യങ്ങൾ നടക്കട്ടെ "
    കുട്ടൻ തമ്പുരാൻ അകത്തേക് പോയി ഈ സമയം ചാമിയും അച്ഛനും കൂടി അടുക്കള ഭാഗത്തേക് നടന്നുനീങ്ങി.ഞാൻ ഈ സമയം ഇല്ലത്തിന്റെ മുകളിൽ ഒരു വെളുത്ത പുക മൂടുന്നത് കണ്ടു. നല്ല കർപ്പൂരത്തിന്റെ മണവും ഈ സമയം ആ അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നു. ഞാൻ ഇതു കണ്ടതും അടുക്കള ഭാഗത്തേക്ക് വേഗത്തിൽ ചെറിയപേടി ഉള്ളിൽ ഒതുക്കി പെട്ടന്ന് നടന്നു.അവിടെ എത്തുമ്പോൾ അച്ഛൻ ചില്ലറ കാശുകൾ ( നാണയങ്ങൾ ) ചാമിക്ക് എണ്ണിക്കൊടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .
    "ഞങ്ങളുടെ മുന്നിൽ വച്ചാ രാജനേ ഒടിയൻ ശിവൻ അടിച്ച് തരിപ്പണം ആക്കിയത് ആരെയും കുറ്റം പറയാൻ പറ്റില്ല രാജന്റെ കയ്യിലിരിപ്പുക്കൊണ്ട് മാത്രമാണ് അന്ന് അടി കിട്ടിയത്,ചോദിച്ച് മേടിച്ചതാ അവൻ. അതും ഒരു ഒന്ന് ഒന്നര തല്ലായിരുന്നു പാവം ഇനി പറഞ്ഞിട്ട് കാര്യമില്ല മരിച്ചു പോയില്ല"
    അച്ഛൻ കാശു കൊടുത്ത് ചാമിയെ യാത്ര അയച്ചു.
    "അച്ഛാ ചട്ടമ്പിരാജൻ മരിച്ചൂല്ലെ? പാവായില്ലേ?"
    "എന്ത് പാവം അവൻ ഈ നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ശല്യമായിരുന്നു കണ്ണിൽ ചോരയില്ലാത്ത വൃത്തികേട്ടവൻ ഒരു കണക്കിന് ചട്ടമ്പി രാജനേയും, ആ ഭാസ്ക്കരനേയും ഒടിയൻമാർ കൊന്നത് നന്നായി ഈ നാട്ടിൽ ഇനി സമാധാനമായി നടക്കുകയും ഉറങ്ങുകയും ചെയ്യാല്ലോ?"
    " അച്ഛൻ ഒടിയൻമാരുടെ കൂട്ടാല്ലെ? എനിക്ക് തോന്നുന്നത് അച്ഛന് കൂട്ട് ഒടിയൻമാരാണോ എന്നാ ? കാരണം അന്ന് രാത്രിയിൽ നമ്മളെ ഭദ്രമായി ഇല്ലത് എത്തിച്ചതും, ചട്ടമ്പി രാജന്റെ അടുത്ത് നിന്ന് നമ്മളെ രക്ഷിച്ചതും ഒടിയൻശിവനാ അച്ഛനും ഒടിയൻമാരും സത്യത്തിൽ എന്താ ബന്ധം?
    " ഇങ്ങനേ പോയാൽ നീ ഞാനും ഒടിയനാണ് എന്ന് പറയുമല്ലോ ഭയങ്കരാ കുട്ടൻ തമ്പുരാൻ കേൾക്കണ്ട "
    അച്ഛൻ പരിഹാസഭാവത്തിൽ എന്നെ കളിയാക്കി ഉമ്മറത്തേക്ക് നീങ്ങി ഞാനും അച്ഛന്റെ കൂടെ നീങ്ങി ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരിയും കൂടെ പുതിയനാല് മന്ത്രകർമ്മികളായ ചെറുപ്പക്കാരും തമ്മിൽ എന്തൊക്കയോ സംസാരിച്ച് ഇരിക്കുന്നത് ഞാൻ കണ്ടു.
    " ശങ്കുണ്ണി വീടിന്റെ നാല് അതിർത്തിയുടെ മൂലയിലും നാല് മന്ത്രതകിടുകൾ സ്ഥാപിക്കണം. ശങ്കുണ്ണിയും മോനും ഇവരെ ഒന്ന് സഹായിക്കണം. ഇപ്പോ തന്നെ മന്ത്രതകിടുകൾ കുഴിച്ചിടണം. ഉം ചെന്നോളൂ വേഗം ഇനി വൈകണ്ട."
    ഗൗരവ്വഭാവത്തിൽ എന്നോടും അച്ഛനോടും ആഞ്ജാപിച്ചു.
    "മോനേ അടുക്കള ഭാഗത്തുള്ള വിറകാലയുടെ കീഴിൽ പിക്കാസും, കമ്പിപ്പാരയും ഉണ്ട് നീ പോയി വേഗം എടുത്തു വരു"
    ഞാൻ അടുക്കള ഭാഗത്ത് വേഗത്തിൽ പുറപ്പെട്ടു.
    "മോനേ ആ മടവാൾ കൂടി കരുതിക്കോ കയ്യിൽ മറക്കണ്ട"
    നടന്നു പോകുന്ന എന്നോട് അച്ഛൻ ഉച്ചത്തിൽ എന്നോട് വിളിച്ചു പറഞ്ഞു.
    ഞാൻ എല്ലാം പെട്ടന്ന് എടുത്ത് ഉമ്മറ ഭാഗത്ത് എത്തി .അച്ഛനേയും ആ നാലു പേരെയും കാണുന്നില്ല ചുറ്റിലും ഒന്ന് കണ്ണോടിച്ചു അപ്പോൾ അവർ പടിപ്പുരയുടെ അടുത്തേക് നടന്നു പോവുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഞാൻ വേഗത്തിൽ അവരേ പിൻതുടർന്ന് എത്തി.
    " വീടിന്റെ വടക്കുഭാഗത്തിന്റെ മൂലയിൽ നിന്ന് മന്ത്രതകിടുകൾ സ്ഥാപിക്കാൻ തുടങ്ങാം എന്നാലെ അവസാനം തെക്ക്ഭാഗത്തേ മൂലയിൽ എത്തിച്ചേരുകയുള്ളൂ"
    മന്ത്രകർമ്മികളിൽ ഒരാൾ അച്ഛനോട് പറഞ്ഞു.
    " ശരി അങ്ങനെയാവാം എന്നാൾ ആ കാണുന്ന മൂലയിൽ നിന്ന് ആരംഭിക്കാം."
    അച്ഛൻ അനുയോജ്യമായ ഭാഗം ചൂണ്ടി കാണിച്ചു. എന്റെ കയ്യിൽ നിന്ന് കമ്പിപ്പാരയും മടവാളും മേടിച്ച് ലക്ഷ്യസ്ഥലം നോക്കി നടന്നു. പിന്നാലെ ഞാനും എനിക്ക് പിന്നിൽ മന്ത്രകർമ്മികൾ നാല് പേരും നടന്നുവന്നു.
    " എന്നാ കുഴിക്കട്ടെ അങ്ങുന്നേ"
    " ഉം ഇഷ്ട്ട ദൈവത്തേ മനസ്സിൽ ധ്യാനിച്ച് തുടങ്ങിക്കൊള്ളൂ കാർണോരെ "
    അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് കുഴിക്കാൻ തുടങ്ങിയ നിമിഷം, പെട്ടന്ന് കാറ്റ് ശക്തിയായി വീശി തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു. അച്ഛൻ കുഴിച്ച ശേഷം മന്ത്രകർമ്മികളെ ഒന്ന് തിരിഞ്ഞു നോക്കി.
    " ഈ ആഴം മതിയോ? ഒന്ന് നോക്കൂ "
    എന്റെ അടുത്ത് നിന്ന മന്ത്രകർമ്മി വലതു കയ്യിൽ കരുതിവച്ച മന്ത്രതകിട് ആ കുഴിയിൽ ഇട്ടശേഷം അയാൾ തന്നെ മന്ത്രങ്ങൾ ഉരുവിട്ട് ആ കുഴിമൂടി.
    " ശരി എന്നാ ഞാൻ അങ്ങോട്ട് നടക്കട്ടെ നിങ്ങൾ എല്ലാം കഴിഞ്ഞ് വരൂ "
    എന്ന് പറഞ്ഞ് ഒരാൾ അയാളുടെ മന്ത്രതകിട് കുഴിയിലിട്ട് മണ്ണിട്ട് മൂടിയ ശേഷം തിരിച്ച്പോയി. അങ്ങനേ ഓരോ കുഴിയിൽ തകിട് ഇട്ട് മൂടിയ ശേഷം ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു. അങ്ങനേ മൂന്നാമത്തെ മന്ത്രകർമ്മിയും തിരിച്ച് പോയി.ഒടുവിൽ ഉള്ള നാലാമത്തെ തെക്ക്ഭാഗത്തേ അവസാനകുഴിയാണ് ഇനി അത് കുഴിക്കാൻ അച്ഛൻ പുറപ്പെട്ടു പെട്ടന്ന് ക്ഷീണംഅനുഭവപ്പെട്ടതിനാൽ എനിക്ക് കമ്പിപ്പാര കൈമാറി.
    "മോനേ ശംബൂ നീ ഒന്ന് കുഴിക്കോ അച്ഛന് എന്താ അറിയില്ല പെട്ടന്ന് ഒരു ക്ഷീണം"
    അച്ഛൻ ചെറിയ കിതപ്പോടെ കുറച്ച് മാറി ഇരുന്നു.ഞാൻ കമ്പിപ്പാര ഉപയോഗിച്ച് കുഴിക്കാൻ തുടങ്ങി .കുഴി പൂർത്തിയായ ശേഷം നാലാമത്തെ മന്ത്രകർമ്മിയേ കുഴികാണിക്കാൻ വിളിച്ചു .
    " ഈ ആഴം മതിയോ ഒന്ന് നോക്കുമോ"
    " ഉം മതി ഇനി നീ ഇങ്ങോട്ട് മാറി നിൽക്കൂ ഞാൻ ഈ തകിട് അതിൽ ഇട്ട് മൂടട്ടേ"
    അയാൾ കുഴിക്ക് സമീപം എത്തി മന്ത്രങ്ങൾ ചൊല്ലി തകിട് ഇടാൻ നോക്കുന്ന സമയം ആ കുഴി അവിടെ അപ്രതീക്ഷിതമായിരിക്കുന്നു. ഞാനും അച്ഛനും ഒന്ന് ഞെട്ടി. ഈ സമയം കാറ്റിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു നല്ല മഴക്കോളും പെട്ടന്ന് വന്നു തുടങ്ങി.
    "ആ കമ്പിപ്പാര തരൂ ഈ കുഴി ഞാൻ കുഴിക്കാം ഇല്ലെങ്കിൽ ഇനിയും ഇതുപോലെ സംഭവിക്കാൻ ഇടയുണ്ട് "
    ആ നാലാമൻ മന്ത്രകർമ്മി മന്ത്രങ്ങൾ ചൊല്ലി കമ്പിപ്പാര കൊണ്ട് ശക്തിയായി കുഴിക്കാൻ തുടങ്ങിയ നിമിഷം ആ ഒറ്റകുത്തിൽ തന്നെ കമ്പിപ്പാര മുറിഞ്ഞ് രണ്ട് കഷ്ണങ്ങൾ ആയി. ഞാനും അച്ഛനും ഭയത്തോടെ മുഖാമുഖം ഒന്ന് നോക്കി.
    "വേഗം ആ പിക്കാസുതരു പെട്ടന്ന് ഈ തകിട് സ്ഥാപിച്ച് നമ്മുക്ക് പോണം ഇല്ലെങ്കിൽ ഇവിടെ അരുതാത്തത് പലതും സംഭവിക്കാം ."
    പിക്കാസുവാങ്ങി അയാൾ ആഞ്ഞ് വീശിഒന്ന് കുത്തി ഈ സമയം ചോര ഭൂമിയിൽ നിന്ന് ഞങ്ങളുടെ മൂന്നുപേരുടെ മുഖത്തേക്കും ചീറ്റിക്കൊണ്ട് തെറിച്ചു. ഭയത്തോടെ ഞാനും അച്ഛനും അലറി വിളിച്ചു. ഞങ്ങൾ ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കിയ നിമിഷം ആ ചോര ഞങ്ങളുടെ മുഖത്ത് നിന്നും കയ്യിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു.
    "പേടിക്കണ്ട ഞാൻ ഇല്ലെ കൂടെ ,ഞാൻ ഉള്ളപ്പോൾ എന്നെയും നിങ്ങളെയും ആരും ഒന്നും ചെയ്യില്ല പേടിക്കണ്ട"
    ഞങ്ങളോട് ആ നാലാമനായ മന്ത്ര കർമ്മിയായ അയാൾ പറഞ്ഞു.ഈ സമയം ഞങ്ങൾക്ക് മുകളിൽ മൂടി നിക്കുന്ന കൂറ്റൻ പ്ലാവുമരത്തിന്റെ മുകളിൽ നിന്ന് ഒരു ഘോരശബ്ദത്തോടെ എന്തോ ഞങ്ങളെ ലക്ഷ്യം വച്ച് വരുന്നത് കണ്ട് ഞങ്ങൾ മൂന്ന് പേരും മുകളിലേക്ക് നോക്കിയ നിമിഷം തലകീഴായ തൂങ്ങി കിടക്കുന്ന ഒരു മനുഷ്യരൂപം താഴെക്ക് പെട്ടന്ന് വന്ന് മന്ത്ര കർമ്മിയെ എടുത്ത് റാഞ്ചിക്കൊണ്ട് മുകളിലേക്ക് ഉയർന്നു, ഭീകരമായ ഒരു കാഴ്ച്ചയായിരുന്നു അത്. ഞങ്ങളുടെ ബഹളം കേട്ട് .ബ്രഹ്മദത്തൻ നമ്പൂതിരിയും മറ്റു മൂന്നു പേരും ഓടിവന്നു മുകളിലേക്ക് റാഞ്ചിക്കൊണ്ടുപോയ ശിഷ്യനേ നോക്കി ഒന്നും കാണാനില്ല ശാന്തം. തന്റെ പക്കലുള്ള ഗരുഡൻ മാന്ത്രികവടി മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് മുകളിലേക്ക് ബ്രഹ്മദത്തൻ നമ്പൂതിരിഎറിഞ്ഞു .ഈ സമയം ആ ശിഷ്യനായ മന്ത്രകർമ്മി പെട്ടന്ന് താഴെക്ക് മുകളിൽ നിന്ന് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ കൈകളിലേക്ക് ഭദ്രമായി വന്നു വീണു.ഈ സമയം ശക്തിയായ കാറ്റും അട്ടഹാസചിരിയും അവിടെ അന്തരീക്ഷത്തിൽ മുഴങ്ങി.
    " ശിവാ നിന്റെ ഒടിവിദ്യകൾക്ക് അന്ത്യം കുറിക്കാൻ ഇനി വിരലുകളിൽ എണ്ണാവുന്ന ദിവസമേ ഉള്ളൂ അതുകൊണ്ട് നിനക്ക് വിശ്രമിക്കാം അവസാന അങ്കത്തിന് വേണ്ടി "
    ബ്രഹ്മദത്തൻ നമ്പൂതിരി ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു. അതു കഴിഞ്ഞ് നാലാമത്തെ മന്ത്രതകിട് ബ്രഹ്മദത്തൻ നമ്പൂതിരി തന്നെ കുഴികുഴിച്ച് സ്ഥാനിച്ചു.ഈ സമയം അന്തരീക്ഷം മോത്തം ശാന്തമായിക്കഴിഞ്ഞു .
    " ഇപ്പോൾ നിങ്ങൾ നാലുപേർക്കും അവന്റെ ശക്തിയെ കുറിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. ഇനി വൈകിക്കരുത് പെട്ടന്ന് വേണ്ട കർമ്മങ്ങൾ ചെയ്യു. ഇനി അവൻ ഈ ഇല്ലത്ത് എന്റെ അനുവാദമില്ലാതെ കാലുകുത്തില്ല .എന്റെ മന്ത്രങ്ങൾ അവനേ അതിന് അനുവദിക്കില്ല. നാല്മൂലയും ബന്ധിപ്പിച്ച് കഴിഞ്ഞു.ഇനി ഒരു പേടിയും ആർക്കും വേണ്ട"
    ശിഷ്യൻമാരോട് ബ്രഹ്മദത്തൻ നമ്പൂതിരി പറയുന്നത് ഞാനും അച്ഛനും കേട്ടു .ഞങൾ എല്ലാവരും ഇല്ലത്തേക്ക് നടന്നടുന്നു.
    അങ്ങനേ ആ ദിവസം വന്ന് അടുത്തു ആ രാത്രിയിൽ ചന്ദ്രഗ്രഹണം ആകാശത്ത് ആരംഭിച്ചു തുടങ്ങി.
    ഈ സമയം വലിയ ഒരു കളം പലവർണ്ണങ്ങളിൽ ഇല്ലത്തിന്റെ മുറ്റത്ത് വരച്ചിരിക്കുന്നത് ഞാൻ കണ്ടു. വലിയ ഒരു അഗ്നികുണ്ഡവും അതിന്റെ മുമ്പിൽ ഉണ്ട്. അതിന്റെ മുന്നിൽ ചുവന്ന മുണ്ടും ഒരു ചുവന്ന മേൽമുണ്ടും ധരിച്ച് ബ്രഹ്മദത്തൻ നമ്പൂതിരി മന്ത്രങ്ങൾ ചൊല്ലി എന്തൊക്കയോ ആ തീയിലേക്ക് എറിയുന്നുണ്ട്. അവിടെ കയ്യിന്റെ അടുത്ത് തന്നെ തന്റെ ഗരുഡൻമന്ത്ര വടിയും കുത്തിവച്ചിരിക്കുന്നത് ആ തീവെളിച്ചത്തിൽ ശരിക്ക് കാണാം. മറ്റു നാല് മന്ത്ര കർമ്മികളും വെള്ളമുണ്ടും വെള്ള മേൽ മുണ്ടും ധരിച്ച് മന്ത്രങ്ങൾ ചൊല്ലി പുറകിലായി ഇരിപ്പുണ്ട്.കുട്ടൻതമ്പുരാനും ലക്ഷ്മിയമ്മയും അവിടെ ഒരു ഭാഗത്തായി ഭയഭാവത്തിൽ തൊഴുത് നിൽപ്പുണ്ട്. ഞാനും അച്ഛനും അങ്ങോട്ട് അവരോടൊപ്പം ചെന്നുനിന്നു.
    "ശങ്കുണ്ണി മേനേകൂടി ഞങ്ങളുടെ കൂടെ ഇങ്ങോട്ട് കയറി നിന്നോളൂ"
    കുട്ടൻ തമ്പുരാൻ ഞങ്ങളെ അടുത്തേക്ക് ക്ഷണിച്ചു .എല്ലാവരുടെ മുഖത്തും ഭീതിയുടെ ഭാവം ഉള്ളത് കാണാം. എനിക്കും ഉള്ളിൽ പേടിയുടെ തീനാളംകത്തിക്കൊണ്ടിരുന്നു.
    " തമ്പുരാൻ പൂജ കഴിഞ്ഞു ഇനി അവനേ ഈ കളത്തിൽ അവന്റെ ശക്തികൾ ക്ഷയിപ്പിച്ച് എത്തിക്കലാണ് ഇനി ചെയ്യാൻ ഉള്ളത്. ഇവിടെ എന്ത് സംഭവിച്ചാലും പേടിച്ച് ഓടുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്യരുത് .അവനേ ഇന്നത്തോടെ ഈ നാട്ടിൽ നിന്ന് നാടുകടത്തും. ഇനി അവൻ ഈ നാട്ടിൽ ആരേയും ഉപദ്രവിക്കുകയോ? ഒടി വിദ്യകൾ നടത്താനോ കഴിയില്ല. ഈ കാലഘട്ടത്തിലെ അവസാന ഒടിയനായ അവന്റെ ഒടിയൻവംശം ഈ നാട്ടിൽ അവനിലൂടെ ഇന്ന് തീരാൻ പോവുകയാണ്."
    ബ്രഹ്മദത്തൻ നമ്പൂതിരി ഇത് പറഞ്ഞ കൈ നീട്ടി. പിന്നിൽ നിന്നിരുന്ന ഒരു മന്ത്രകർമ്മി മരത്തിൽ കൊത്തിയ ഒരു ആൾരൂപം നമ്പൂതിരിയുടെ കൈകളിലേക്ക് വച്ചു കൊടുത്തു.ഈ സമയം കാലൻ കോഴിയുടെ കൂവലും, നായക്കളും കുറുക്കനും ഓളി ഇടുന്നതും, കൂമന്റെ മൂളലുമായി അന്തരീക്ഷം മോത്തതിൽ മാറിക്കഴിഞ്ഞു ഭീകരമായ ഒരു മാറ്റമായിരുന്നു അത്.
    ബ്രഹ്മദത്തൻ നമ്പൂതിരി തന്റെ കയ്യിലുള്ള ആ ആൾരൂപത്തേ കളത്തിന്റെ മുന്നിലായി ഒരൂ വെള്ളനൂലുകൊണ്ട് ചുറ്റിക്കെട്ടി ആ അഗ്നികുണ്ടത്തിലേക് എറിഞ്ഞ സമയം മരത്തിന്റെ മുകളിൽ നിന്ന് ഒരു കഴുകൻ ഘോരമായ ചിറകടിശബ്ദത്തോടെ ഇറങ്ങി വന്ന് കളത്തിൽ ഇരുക്കുന്നത് ഞങ്ങൾ എല്ലാവരും ഭയത്തോടെ നോക്കി കണ്ടു. ലക്ഷ്മിയമ്മയും അച്ഛനും ഭയം കൊണ്ട് മന്ത്രങ്ങൾ ചെല്ലുന്നത് എന്റെ കാതിൽ വന്ന് പതിച്ചു.
    " ഹ ഹ ഹ നീ എത്ര പറന്ന് ഉയർന്നാലും. എത്രത്തോളം വലുതായാലും.ഇത്രെ ഉള്ളൂ നിന്റെ ശക്തി കണ്ടില്ലെ?എല്ലാ ശക്തിയും നശിച്ച് നീ മുകളിൽ നിന്ന് താഴെക്ക് കൊഴിഞ്ഞ് വീണത് കണ്ടോ നീ ?"
    ഈ സമയം മുന്നിൽ ഇരിക്കുന്ന തളികയിൽ കലക്കിവച്ചിരിക്കുന്ന ചുവന്ന കുങ്കുമവെള്ളം എടുത്ത് ബ്രഹ്മദത്തൻ നമ്പൂതിരി ആ കഴുകന്റെ ദേഹത്തേക്ക് തെളിച്ചു.ഈ സമയം കഴുകൻ ഒടിയൻ ശിവനായി രൂപമാറ്റം സംഭവിച്ചു. ഞങ്ങൾ എല്ലാവർക്കും അത് ഭയവും ഞെട്ടലും ഉണ്ടാക്കി. ഞാനും അച്ഛനും പേടിച്ച് ഒന്ന് പുറകിലോട്ട് നീങ്ങി കാരണം ഒടിയൻശിവന്റെ ആക്രമണമുറ ഞങ്ങൾക്ക് അനുഭവം കൊണ്ട് നന്നായി അറിയാം. ആ വർണ്ണനിറത്തിലുള്ള കളത്തിൽ ഒടിയൻശിവൻ നിസ്സഹായവസ്ഥയിൽ ക്ഷീണിതനേപ്പോലെ ഒരു പരാജിതനേപ്പോലെ ഇരിക്കുന്നത് ഞങ്ങൾ എല്ലാവരും നോക്കികണ്ടു...
    " ഉം പോയി അവന്റെ ഇരു കൈകളും പുറകിലോട്ട് കെട്ടി മുട്ടുകുത്തിച്ച് നിർത്തു"
    മന്ത്രകർമ്മികൾക്ക് ഉപദേശം നൽകി. അവർ ഒടിയൻശിവന്റെ അടുത്തേക്ക് ഭയത്തോടെ നടന്ന് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
    "പേടിക്കാതെ പോവൂ അവൻ ഇനി ഒന്നും ചെയ്യില്ല. അവന്റെ ശക്തിയല്ലാം ക്ഷയിച്ചു കഴിഞ്ഞു ഇനി ചന്ദ്രഗ്രഹണം തീരാൻ അതികം സമയമില്ല പെട്ടന്ന് ആവട്ടെ."
    ഞാൻ ഈ സമയം മുകളിലേക്ക് ഒന്ന് നോക്കി ചന്ദ്രനേ പകുതിയോളം കറുപ്പ് മുടിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
    ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വാക്കുകൾ കേട്ട് അവർ വേഗത്തിൽ ശിവന്റെ അടുത്തേക് നീങ്ങി. ഈ സമയം തൊളിൽ തൂക്കിയിട്ട ശിവന്റെ കൂർത്തമുളക്കോലായ മന്ത്രവടി അവർ കണ്ടു.
    " ഇവിടെ ഒരുവടി ഇയാളുടെ തോളിൽ ഉണ്ട് ഇത് എന്ത് ചെയ്യണം അങ്ങുന്നേ"
    മന്ത്രകർമ്മികളിൽ ഒരാൾ ബ്രഹ്മ്ദത്തൻ നമ്പൂതിരിയോട് വിളിച്ചു ചോദിച്ചു.
    " ഇങ്ങുതരൂ അവന്റെ ഒരു
    മന്ത്രവടി. ഞാൻ അത് ഭദ്രമായി വെക്കാം ,ഇനി ഇവന് വയസ്സാൻ കാലത്ത് കുത്തിനടക്കാൻ ഒരു ഊന്ന് വടിയാ ആവശ്യം ഞാൻ അത് കൊടുക്കുന്നുണ്ട് ഇങ്ങോട്ടു ഇട്ടോളൂ അവന്റെ ആ മന്ത്രവടി "
    മന്ത്രകർമ്മി ആ വടി നമ്പൂതിരിക്ക് ഇട്ടു കൊടുത്തു. ആ വടി കയ്യിൽ കിട്ടിയ നിമിഷം ദേഷ്യത്തോടെ ബ്രഹ്മദത്തൻ നമ്പൂതിരി രണ്ടായി പൊട്ടിച്ചശേഷം ആ മുളക്കോൽ അഗ്നികുണ്ഡത്തിലേക്ക് ഇട്ട് അട്ടഹസിച്ചു.
    " ശിവാ നിന്റെ അവസാന ആഗ്രഹം എന്താ എന്ന് പറയു ഞാൻ സാധിച്ച് തരാം"
    ഒടിയൻ ശിവനോട് ബ്രഹ്മദത്തൻ അഹങ്കാരത്തോടെ ചോദിച്ചു .
    മന്ത്രകളത്തിൽ പരാജിതനായി മുട്ടുകുത്തി തല താഴ്ത്തി നിന്നിരുന്ന ഒടിയൻശിവൻ അട്ടഹാസചിരിയോടെ തല മെല്ലെ ഉയർത്തി .ആ ഉച്ചത്തിലുള്ള ചിരി അന്തരീക്ഷത്തിൽ ആഞ്ഞ് വീശി. ഈ സമയം ആ ചിരിയിൽ ഒരു പന്തികേട് ഞങ്ങൾക്ക് എല്ലാവർക്കും തോന്നി കൂടെ ഭയവും കൂടി .
    "എന്താ ശിവാ നീ തോൽക്കാൻ പോവുമ്പോൾ എന്നെ കളിയാക്കുകയാണോ? നിറുത്ത് നിന്റെ അട്ടഹാസം"
    ബ്രഹ്മദത്തൻ നമ്പൂതിരി ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു.
    "വെറും ശിവനല്ലാ ബ്രഹ്മദത്താ ഞാൻ ഒടിയൻശിവനാ. നിന്റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റിയല്ലോ? കാരണം ഈ മന്ത്രകളം നിന്റെ അന്ത്യം കുറിക്കാനുള്ളതാ. എന്റെ ഒടിയവംശത്തേ നിനക്ക് ഇല്ലാതാക്കാൻ കഴിയില്ല കാരണം എനിക്ക് ഒരു പിൻഗാമി കൂടിയുണ്ട് .പാവം നിന്റെ അന്ത്യം അവന്റെ കൈ കൊണ്ടാണല്ലോ "
    ഈ സമയം ഒടിയൻശിവന്റെ അട്ടഹാസച്ചിരി അവിടെ ആകെ ഭീതിപടർത്തി.
    " ശിവാനിന്റെ തന്ത്രങ്ങൾ ഒന്നും എന്റെ മുന്നിൽ വില പോകില്ല. നിന്റെ എല്ലാ ശക്തിയും ഇവിടെ ക്ഷയിച്ച് കൊണ്ട് ഇരിക്കുകയാണ്. നിന്റെ മന്ത്രവടിയും ഇതാ കണ്ടോ അഗ്നിയിൽ കത്തി നശിച്ച് വെണ്ണിറായി കിടക്കുന്നത് നീ കണ്ണ് തുറന്ന് കാണ്. നിന്റെ പിൻഗാമിയുണ്ടെങ്കിൽ വരാൻ പറ അവനോട് .എന്നിട്ട് മരിക്കാൻ പോവുന്ന നിന്നെ രക്ഷിക്കാൻ പറ. കാണട്ടെ ഞാൻ നിന്റെ പിൻഗാമിയെ എന്നിട്ട് വേണം അവനേകൂടി ഇവിടെ ഈ കളത്തിൽ തളയ്ക്കാൻ "
    ഈ സമയം കാറ്റ് ശക്തിയായി വീശിത്തുടങ്ങി. ഈ നിമിഷം ഒരു മുളക്കോൽ ഒടിയൻ ശിവന്റെയും ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും ഇടയിലായി പറന്ന് വന്ന് കുത്തിനിന്നു. കാറ്റിന്റെ ശക്തിയിൽ ആ മുളക്കോൽ ആടിക്കൊണ്ട് നിന്നു. ഈ സമയം ഒടിയൻശിവൻ രൗദ്രഭാവത്തോടെ ബ്രഹ്മദത്തനേ ഒന്ന് നോക്കിയ നിമിഷം ബ്രഹ്മദത്തന് ചുറ്റും ഒരു മാന്ത്രികളം പ്രത്യക്ഷപ്പെട്ടു.
    "ബ്രഹ്മദത്താ ഇപ്പോൾ നീ എന്റെ പിൻഗാമി ഒരുക്കിയ മാന്ത്രിക കളത്തിൽ അകപ്പെട്ടുക്കഴിഞ്ഞു ഇനി നിനക്ക് രക്ഷപെടാൻ ഒരിക്കലും കഴിയില്ല ഇവിടെ നീ അവസാനിക്കാൻ പോവുകയാണ് "
    ഒടിയൻശിവൻ അട്ടഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു.കുട്ടൻ തമ്പുരാനും ഞങ്ങളും പേടിച്ച് പുറകിലോട്ട് നീങ്ങി.
    " ശിവാ വിളിക്ക് നിന്റെ പിൻഗാമിയെ, പേടിച്ച് ഭീരുക്കളെപ്പോലെ ഒളിച്ചിരിക്കാതെ എന്റെ മുന്നിൽ വരാൻ പറ അവനോട് .കാണട്ടെ നിന്റെ പിൻഗാമിയെ "
    ബ്രഹ്മദത്തൻ ധൈര്യത്തോടെ വെല്ലുവിളിച്ച നിമിഷം ആ കുത്തി നിന്ന മുളക്കേൽ അന്തരീക്ഷത്തിലേക്ക് താനേ പറന്ന് ഉയർന്ന് പോങ്ങിക്കൊണ്ട് വായുവിലൂടെ പറന്ന് അതിന്റെ അവകാശിയായ ഒടിയൻ ശിവന്റെ പിൻഗാമിയായ എന്റെ കയ്യിൽ വന്നു നിന്നു. എല്ലാവരും എന്നേ തന്നെ നോക്കി. ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു ഈ ഒരു മാറ്റം;
    "ബ്രഹ്മദത്താ ഇപ്പോ മനസ്സിലായോ എന്റെ പിൻഗാമിയെ നേരേ കണ്ണ് തുറന്ന് നോക്ക് .ഇവനാണ് എന്റെ പിൻഗാമി എന്റെ മൂത്തമകൻ ശംബൂ.ശങ്കുണ്ണിയുടെ മകനല്ല ശംബൂ എന്റെ മോനാ അവൻ ഇനി കാണിച്ച് തരും യത്ഥാർത്ഥ ഒടിവിദ്യ, അവന് വേണ്ട മന്ത്രങ്ങളും തന്ത്രങ്ങളും ഞാൻ ബലി വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം നൽകിക്കഴിഞ്ഞു. ഇനിയാണ് ബ്രഹ്മദത്താ നീ കളി കാണാൻ പോവുന്നത് "
    (ഇരുൾ മൂടിയപകയുടെ ചുരുളഴിയാൻ ഇനി ദിവസങ്ങൾ മാത്രം)
    തുടരും.....
     
  5. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    ഒടിയൻകുന്ന്[​IMG]��
    ഭാഗം: 7
    ആ മുളക്കോൽ എന്റെ കയ്യിലേക്ക് വായുവിലൂടെ ശരവേഗത്തിൽ പറന്ന് വന്ന് എന്റെ കയ്യിൽ എത്തിപ്പെട്ട നിമിഷം അന്തരീക്ഷം മോത്തതിൽ മാറി തുടങ്ങി. ഇടിമിന്നൽ വെളിച്ചം ആകാശത്ത് മിന്നിക്കൊണ്ടിരിക്കുന്നു. ഈ സമയം ഇരമ്പിവരുന്ന കാറ്റിന്റെ ശബ്ദം ഞാൻ ചെവിമേല്ലേ ഒന്ന് കൂർപ്പിച്ച് ശ്രദ്ധിച്ചു. ഞാൻ കളത്തിൽ തളക്കപ്പെട്ട ഒടിയൻശിവനായ എന്റെ അച്ഛന്റെ അടുത്തേക്ക് നടന്നു നീങ്ങി.എന്നെ കുട്ടൻതമ്പുരാനും,ബ്രഹ്മദത്തൻനമ്പൂതിരിയും സഹായികളായ മറ്റു നാലു പേരും ഇമവേട്ടാതെ ദേഷ്യ ഭാവത്തോടെ എന്നേ തന്നെ നോക്കി നിൽക്കുന്നത് ഞാൻ ഒന്ന് കണ്ണോടിച്ച് ശ്രദ്ധിച്ചു.പെട്ടന്ന് തന്നെ ബ്രഹ്മദത്തൻ തന്റെ ഗരുഡൻ മാന്ത്രികവടി എന്റെ മുന്നിലേക്ക് വേഗതിൽ എറിഞ്ഞു. ആ ഗരുഡൻമാന്ത്രികവടി എന്റെ മുന്നിൽ നടത്തം തടസ്സപ്പെടുത്തുന്ന രീതിയിൽ വന്ന് വീണതും വിഷം ചീറ്റിനിൽക്കുന്ന ഒരു സർപ്പത്തിന്റെരൂപത്തിലായിക്കൊണ്ട് എന്റെ നടത്തതിന് തടസം നിന്നു. ഭയന്ന് കൊണ്ട് എന്റെ കാലുകൾ പുറകിലോട്ട് വേക്കാൻ ആരംഭിച്ച നിമിഷം.
    "ശംബു... നീ ഇതൊന്നും കണ്ട് പേടിക്കണ്ട മോൻ കയ്യിലുള്ള മുളക്കോൽ മുകളിലേക്ക് ഉയർത്തി വലതുകയ്യിൽ ഇട്ട് കറക്കി ഒന്ന് നീട്ടി ഒരുവിസിലടിക്ക് കാരണം നീ ഇപ്പോൾ ഒടിയൻ ശംബു ആണ് "
    ഒടിയൻശിവനായ അച്ഛന്റെ ആ വാക്കുകൾ എനിക്ക് ദൈര്യവും ആത്മവിശ്വാസവും തന്നു പേടിയെല്ലാം ഈ സമയം ഇല്ലാതായിരിക്കുന്നു.
    ഞാൻ വിസിലടിക്കാൻ തീരുമാനിച്ച് മുളക്കേൽ വലതുകയ്യിൽ എടുത്ത് ഉയർത്തികറക്കിയ ശേഷം നീട്ടി ഒരു വിസിലടിച്ച നിമിഷം ഇല്ലത്തെ ഇരുൾമൂടിയ അടുക്കള ഭാഗത്തു നിന്ന് ഗോര ചിറകടിശബ്ദത്തോടെ ഒരു കഴുകൻ ചിറകുകൾ വിരിച്ച് പറന്ന് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ആ കഴുകൻ എന്റെയും അവിടെ കൂടി നിൽക്കുന്നവരുടെയും തലക്ക് മീതെ ഒന്ന് രണ്ട് തവണ വട്ടമിട്ട്പറന്നു കൊണ്ടിരുന്നു, അതിന്റെ ചിറകടിയുടെ ശക്തിയിൽ മന്ത്രകളത്തിൽ കത്തിച്ചു വെച്ച വലിയ നിലവിളക്ക് അപശങ്കുനം പോലെ അണഞ്ഞുപോയ നിമിഷം മിന്നൽവേഗത്തിൽ ആ കഴുകൻ വിഷം ചീറ്റി നിൽക്കുന്ന സർപ്പത്തിന് നേരേ പറന്ന് അടുത്ത് ഞൊടി ഇടയിൽ റാഞ്ചിക്കൊണ്ട് മുകളിലേക്ക് പറന്നു ഉയർന്നു.
    "എന്താ ബ്രഹ്മദത്താ നിന്റെ വിഷം ചീറ്റുന്ന നാഗങ്ങൾക്ക് എന്റെ മുന്നിൽ തുടക്കത്തിൽ തന്നെ തോൽവിയാണല്ലോ സംഭവിച്ചത് എന്ത് പറ്റി?"
    ഒടിയൻശിവൻബ്രഹ്മദത്തൻ നമ്പൂതിരിയെ നോക്കിപരിഹാസഭാവത്തോടെ ചോദിച്ചു.
    " തുടക്കത്തിലേ വിജയം കണ്ട് നീ വില ഇരുത്തരുത് ശിവാ അന്തിമ വിജയം എനിക്കായിരിക്കും. നിന്നെയും നിന്റെ ഈ നിൽക്കുന്ന മോനേയും ഈ നാട്ടിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കിയിട്ടെ ഞാൻ മടങ്ങുകയുള്ളൂ"
    ഒടിയൻ ശിവന്റെ അട്ടഹാസച്ചിരി ആ പരിസരത്തിൽ അലയടിച്ചു. കളത്തിൽ ഇരിക്കുന്ന അച്ഛനേ മോചിപിക്കാൻ ഞാൻ വീണ്ടും നടന്നു നീങ്ങി. ഈ സമയം ഒരു തണുത്ത ഇളം കാറ്റ് എന്റെ കാലുകളെ തഴുകി മുന്നിൽ പോവുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.ആ ചെറിയ കാറ്റിൽ കളത്തിലേക്ക് പോവാനുള്ള വഴി എന്റെ മുന്നിൽപ്രത്യക്ഷപെടുന്നത് പോലെ, വഴി ഒരുക്കി തന്ന് സ്വീകരിക്കുന്നത് പോലെ, എനിക്ക്തോന്നിപ്പോയിഞാൻ നടന്ന് കളത്തിന്റെ അടുത്തേത്തി. പുറകിലേക്ക് കൈബന്ധിപ്പിച്ച് മുട്ടുകുത്തി നിൽക്കുന്ന ഒടിയൻശിവനായ അച്ഛന്റെ അടുത്തേതിയ ശേഷം.ഞാൻ പിടിച്ച് എണീപിക്കാൻ ശ്രമിക്കുന്ന സമയം എന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരിയായിരുന്നു.ഈ സമയം വായുവിലേക്ക് ഒരുകളരിഅഭ്യാസിയേപ്പോലെ ചാടി ഉയർന്ന് വായുവിൽ വട്ടം കറങ്ങി മന്ത്രകളത്തിൽ വന്നു നിന്ന നിമിഷം കയ്യിലേ കെട്ടുകൾ എല്ലാംപൊട്ടിച്ച് ഒരു യോദ്ധാവിനേപ്പോലെ എന്റെ അടുത്ത് തോളോട് തോള് ചേർന്ന് നെഞ്ചുവിരിച്ച് നിൽക്കുന്ന ഒടിയൻശിവനേ ആണ് അവിടെ കത്തിച്ചുവെച്ച കബ്രാന്തൽ വെളിച്ചത്തിൽ പിന്നീട് കാണാൻ കഴിഞ്ഞത്. എന്നേ ഈ സമയം നേഞ്ചോട് ഒന്ന് ചേർത്ത്പിടിച്ച് എന്നേ നോക്കി ഒന്ന് കണ്ണുചിമ്മി ചിരിച്ചു .
    ഇത് ശ്രദ്ധിച്ച ബ്രഹ്മദത്തൻ നമ്പൂതിരിയും സംഘവും പേടിച്ച് ഒന്ന് പുറകോട്ട് അടിവെക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
    " ബ്രഹ്മദത്താ പേടിച്ച് പിൻമാറുന്നവരെയല്ല പോരുതിതോൽക്കുന്നവരെയാണ് എനിക്ക് ഇഷ്ട്ടം"
    ഈ വാക്കുകൾ ഒന്നുകൂടി ബ്രഹ്മദത്തനേ അരിശം കൊള്ളിച്ചു പെട്ടന്ന് തന്നെ ബ്രഹ്മദത്തന്റെ അടുത്ത് അണഞ്ഞ് ഇരിക്കുന്ന നിലവിളക്ക് എടുത്ത് ഞങ്ങൾക്കു നേരേ എറിഞ്ഞു. ഞാൻ ഈ സമയം മുന്നിലേക്ക് നിന്ന് വായുവിലൂടെ കറങ്ങി പറന്ന് വന്ന നിലവിളക്ക് വലതുകയ്യിൽ പിടിച്ച് മേല്ലെ താഴെക്ക് വച്ചു.
    "മോനേ നിന്റെ ഊഴം എത്തിയിട്ടില്ല ,സമയം ആവുമ്പോൾ അച്ഛൻ പറയാം തൽക്കാലം മോൻ ആ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്ന് കളികാണ്"
    എന്നു പറഞ്ഞ് എന്നേ ഒരു മരം ചൂണ്ടിക്കാണിച്ച് അങ്ങോട്ട് പറഞ്ഞയച്ച ശേഷം. അച്ഛനായ ഒടിയൻ ശിവൻ ആ നിലവിളക്കുകൾക്ക് നേരെ ചൂണ്ടുവിരൽ ഒന്നു ചൂണ്ടിയ നിമിഷം ആ നിലവിളക്കുകൾ പെട്ടന്ന് പ്രകാശിച്ച് നിന്നു.
    ഈ സമയം ഒടിയൻ ശിവൻ ഒരു പച്ചഇർക്കല അരയിൽ നിന്ന് എടുത്ത് കെട്ടിടുന്നത് ഞാൻ മാറി നിന്ന് ശ്രദ്ധിച്ചു. കെട്ടുകൾ മുറുകി മുറുകി കഴിയാറായ നിമിഷം എന്തോക്കയോ മന്ത്രങ്ങൾ ചൊല്ലിയ നിമിഷം അന്തരീക്ഷത്തിൽ കർപ്പൂരമണമുള്ളവെളുത്തപുക ആ പരിസരം മൊത്തം മൂടിക്കഴിഞ്ഞിരുന്നു. ഈ സമയം ഒടിയൻശിവന്റെ അട്ടഹാസച്ചിരി ആലയടിച്ചു കൊണ്ടിരുന്നു.
    പെട്ടന്ന് ഒരു തീനാളം വട്ടത്തിൽ പ്രത്യക്ഷപ്പെട്ടുന്നത് ഞാൻ കണ്ടു,ഈ സമയം വെളുതപുകമൂടിയ അന്തരീക്ഷം പെട്ടന്ന് പഴയ രീതിയിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ തീ കൊണ്ടുള്ള വട്ടത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിയ നിമഷം ബ്രഹ്മദത്തൻ നമ്പൂതിരി കയറുകൊണ്ട് ദേഹം മുഴുവൻ വലിഞ്ഞുകെട്ടിയ രൂപത്തിൽ അവിടെ ആ തീ കൊണ്ടുള്ള മാന്ത്രിക വലയത്തിന് നടുവിൽ തളച്ചിരിക്കുന്നതാണ് എനിക്ക് പിന്നീട് അവിടെ കാണാൻ കഴിഞ്ഞത്.
    കൂടെ ഉള്ള നാല്മന്ത്ര കർമ്മികൾ ആയ സഹായികളെ ഈ സമരം കാണാനില്ലായിരുന്നു. ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ച് നോക്കിയ നിമിഷം അവരെ തലകീഴായി മാവിൻ കൊമ്പിൽ കയറിൽ കെട്ടി തൂക്കിയ നിലയിൽ ആണ് അപ്പോൾ കാണാൻ കഴിഞ്ഞത്.
    " ശിവാ നിർത്ത് നിന്റെ തോന്നിവാസം നിനക്ക് ഈ ഇല്ലത്തോടും ഞങ്ങളോടും ഈ നാടിനോടും എന്തിനാ ഇത്ര ശത്രുതാ ഞങ്ങൾ എന്താ നിന്നെ ചെയ്തത് ബ്രഹ്മദത്തൻ നമ്പൂതിരിയെയും അനുയായികളെയും അഴിച്ചുവിടു.നിന്റെ ഒടിവിദ്യ കാണിക്കാനുള്ള ഇടമല്ല ഇത് "
    കുട്ടൻ തമ്പുരാൻ ഒടിയൻ ശിവനോട് ദേഷ്യത്തോടെ അലറിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു .
    " എല്ലാം ഞാൻ പറഞ്ഞു തരാം. തമ്പുരാൻ ധൃതിവെക്കാതേ.. ഇവിടെ ഇനി നടക്കാൻ പോവുന്നത് ഒരു പിതാവിന്റെയും പഴയകാല കണക്കുകൾ തീർക്കുന്ന നിമിഷങ്ങൾ ആണ്. തെറ്റു ചെയ്തവരെ ഞാൻ ശിക്ഷിക്കുകയുള്ളൂ, അല്ലാത്തവരെ ഞാൻ സഹായിച്ചിട്ടെയുള്ളൂ. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കാര്യസ്ഥൻ ശങ്കുണിയോട് ചോദിക്ക് അപ്പോ അറിയാം"
    കുട്ടൻ തമ്പുരാൻ ഈ സമയം പുറകിൽ ഇരുട്ടിൽ പേടിച്ച് മാറിനിൽക്കുന്ന ശങ്കുണ്ണിയെ ദേഷ്യത്തോടെ തിരിഞ്ഞ് ഒറ്റ നോട്ടമായിരുന്നു. ഇത് കണ്ടതും ശങ്കുണ്ണി ഇരുട്ടിലേക്ക് ഒന്ന് മാറി നിൽക്കുന്നത് ഞാൻ കണ്ടു.
    " തമ്പുരാനേ എനിക്ക് ഒന്നും മനസിലാവുന്നില്ല. ഞാൻ അറിഞ്ഞു കൊണ്ട് ഈ ഇല്ലത്തോട് ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്യുകയും ഇല്ല പരമ്പരയായി ഈ ഇല്ലത്തെ ചോറാ ഞങ്ങളുടെ ജീവൻ ഉണ്ടചോറിന് നന്ദികാണിക്കാൻ മാത്രേ എനിക്കറിയു"
    ശങ്കുണ്ണി തൊഴുത് കൊണ്ട് പറഞ്ഞു.
    " എല്ലാവരും കൂടി എന്നേ ചതിക്കുകയാണോ ശങ്കുണ്ണി?"
    ശങ്കുണ്ണി മൗനത്തോടെ ഒന്നും മനസിലാവാതെ തലതാഴ്ത്തി.
    "ഇല്ല തമ്പുരാൻ, ആരും നിങ്ങളെ ചതികാൻ വന്നവരോ? കൂട്ടുനിൽക്കുന്നവരോ? അല്ല .പക്ഷേ പഴയ ഒരു ചതിയുടെ സത്യം തമ്പുരാൻ അറിയണം ഇല്ലെങ്കിൽ അതിന്റെ പേരിൽ എന്റെ ഒടിയൻ വംശം മുഴുവൻ ആ പഴി കേട്ട് കാലം കഴിക്കേണ്ടി വരും''
    ഒടിയൻശിവൻ കുട്ടൻ തമ്പുരാനോട് പറഞ്ഞു.
    " ശിവാ നിന്നേയും നിന്റെ മോനേയും ഞാൻ എന്നന്നേക്കുമായി ഈ ഭൂമിയിൽ നിന്നുതന്നേ തുടച്ചു നീക്കും. നീ ഇനിയും അനുഭവിക്കും, നീ കളിക്കുന്നത് ആരോടാണ് എന്ന് ഓർത്തോ "
    ഒടിയൻ ശിവൻ ബന്ധിപ്പിച്ചമാന്ത്രിക തീനാളവലയത്തിൽ നിന്ന് ബ്രഹ്മദത്തൻ വിളിച്ചു പറഞ്ഞു.
    "ബ്രഹ്മദത്താ വീട്ടിനുള്ളിൽ എട്ട്മാസം ഗർഭംധരിച്ച് ഇരിന്നിരുന്ന ഒന്നും അറിയാത്ത ഒരു പാവം സ്ത്രീയേയും 2വയസു പ്രായമുള്ള മോനേയും വീടോടെ ചുട്ട് കരിച്ച് കൊന്നത് നീ ഓർക്കുന്നുണ്ടോ? ആ വീടാണ് പിന്നീട് ഈ നാടിന്റെയും നാട്ടുകാരുടെയും പേടി സ്വപ്നമായിമാറിയ 'ബലി വീടായി' അറിയപ്പെട്ടത് വല്ലതും നിനക്ക് മനസിലായോ ഓർമ്മ വരുന്നുണ്ടോ?"
    " അപ്പോ എന്റെ ഊഹം തെറ്റിയില്ല നീ ശിവരാമൻ അല്ലെ?"
    ബ്രഹ്മദത്തൻ നമ്പൂതിരി സംശയഭാവത്തിൽ ശിവനോട് ചോദിച്ചു.
    " അതേ ബ്രഹ്മദത്താ ഞാൻ തന്നേ ശിവരാമൻ. എന്റെ ഗർഭിണിയായ ഭാര്യയേയും മകനേയും വീടോടെ കത്തിച്ച് കൊല്ലാൻ നീ ഏർപ്പെടുത്തിയവരെ നീ ഓർക്കുന്നുണ്ടോ? ,നിന്നേ സഹായിച്ച ആ ഭാസ്ക്കരനേ ആലുംകുളത്തിൽ വച്ച് മൃഗീയമായി കൊലചെയ്തതും, പിന്നെ പാടത്ത് വച്ച് അസ്ത്ഥികളും കഴുത്തും ഒടിച്ച് ചട്ടമ്പിരാജനേ കൊല്ലാ കൊല ചെയ്ത് യമപുരിയിലേക്ക് പറഞ്ഞയച്ചതും ഞാൻ തന്നേ, ഒടിയൻശിവൻ.
    പതിനഞ്ച് വർഷം കാത്തിരിക്കുകയായിരുന്നു നിന്റെ വരവും കാത്ത് "
    ഒടിയൻ ശിവന്റെ ആ വാക്കുകൾ കേട്ട കുട്ടൻ തമ്പുരാൻ അരിശം കൊണ്ട് ഓടിയടുത്ത് ഒടിയൻശിവനേ ചവിട്ടാൻ ഒരുങ്ങിയ നിമിഷം.
    " തമ്പുരാൻ എന്നേ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷേ സത്യം മനസ്സിലാക്കിയ ശേഷം മാത്രം . കാരണം തമ്പുരാന്റെ ഉപ്പും ചോറും ആണ് എന്റെ ഈ ശരീരം. ഈ പാടത്ത് പണിയെടുത്ത കാശു കൊണ്ടാ എന്റെ കുടുംബം സന്തോഷത്തോടെ ജീവിച്ച് പോന്നത്. പക്ഷേ കുട്ടൻതമ്പുരാന്റെ ഗർഭിണിയായഭാര്യ ഇന്ദിരതമ്പുരാട്ടിയെ ഞാനല്ല കൊന്നത്, അത് എന്റെ തലയിൽ ബ്രഹ്മദത്തനും പിന്നെ ഈ ഇല്ലത്തു നിന്ന് ആരുടെയോ സഹായത്തിൽ കൂടി, എന്റെ തലയിൽ വെച്ചു കെട്ടുകയായിരുന്നു. ഒടുവിൽ ഒടിയൻമാർ ഒടിവിദ്യക്ക് വേണ്ടി ഭ്രൂണം കുത്തിഎടുത്ത ശേഷം ഇന്ദിരതമ്പുരാട്ടിയെ കൊന്നു എന്ന് പറഞ്ഞ് പരത്തി. ആ അസത്യത്തിന്റെ പുറകിലേ സത്യം മറനീക്കി പുറത്ത് കൊണ്ടുവരാനാണ് ഞാൻ ഇവിടെ കുറെ കാലത്തിന് ശേഷം വന്നിരിക്കുന്നത്. അന്ന് കുട്ടൻ തമ്പുരാന്റെ നിർദ്ദേശ പ്രകാരമാണ് ബ്രഹ്മദത്തനും സംഘവും എന്റെ കുടുംബത്തേ വീടോടെ തീവെച്ചതും, ഇല്ലാതാക്കിയത്."
    കുട്ടൻ തമ്പുരാൻ ഒന്നുമറിയാത്ത ഭാവത്താൻ നിൽക്കുന്നത് ഞാൻ കണ്ടു. ഈ സമയം അരിശമല്ലാം കെട്ടണഞ്ഞിരിക്കുന്നു.
    " ശിവാ ഞാൻ ആരോടും നിന്റെ കുടുംബത്തേ കൊല്ലാനോ, നശിപ്പിക്കാനോ പറഞ്ഞിട്ടില്ല. ഞാൻ വേളി കഴിച്ചു കൊണ്ടുവന്ന ഇന്ദിരയേ നീയാണ് ഒടിവിദ്യയിലൂടെ വശീകരണമന്ത്ര സഹായത്തോടെ വീട്ടിൽ നിന്ന് പുറത്ത് കൊണ്ടുപോയി പാലമരത്തിന് താഴെവച്ച് വയറുകീറി ഭ്രൂണം പുറത്ത് എടുത്ത ശേഷം ഇന്ദിരയേയും കൊന്നത് ഒടിയൻ ശിവനാണ്. അത് നിന്റെ ഒടിവിദ്യകൾക്കും ദുർക്രിയകൾ ചെയ്യാനും ആണ് അങ്ങനേ ചെയ്തിരിക്കുന്നത് എന്ന് എല്ലാവരും എന്നോട് പറഞ്ഞിരുന്നു. ഇതു വിശ്വസിച്ച ഞാൻ നിന്നെ ബന്ധിയാക്കി എന്റെ മുന്നിൽ ജീവനോടെ എത്തിക്കാൻ ഞാൻ ശങ്കുണ്ണിയോടും ദാസനോടും പറഞ്ഞിരുന്നു ഏർപ്പാടാക്കിയിരുന്നു. വേറേ ആരോടും ഞാൻ ഇതെ കുറിച്ച് സംസാരിച്ചിട്ടില്ല."
    ഒടിയൻ ശിവന്റെയും കുട്ടൻതമ്പുരാന്റെയും വെളിപ്പെടുത്തലുകൾ എന്നേയും അവിടെ കൂടി നിൽക്കുന്ന എല്ലാവരിലും പല പല സംശയങ്ങൾ ഉളവാക്കി.ഇതിനിടയിൽ കുട്ടൻ തമ്പുരാന്റെ അമ്മ ധൃതിയിൽ ഇരുട്ടിൽ തട്ടി തടഞ്ഞ് അടുക്കള ഭാഗത്തേക്ക് കമ്പ്രാന്തൽ വെളിച്ചത്തിൽ പോവാൻ നിന്ന സമയം....
    "അമ്മേ എന്താ ഇത്ര ധൃതി? നിൽക്കൂ എല്ലാവർക്കും ഒരുമിച്ച് പിരിയാം, എല്ലാം ഒന്ന് കലങ്ങി തെളിയാൻ ഉണ്ട്"
    കുട്ടൻതമ്പുരാൻ ലക്ഷ്മിയമ്മയോട് ഗൗരവ്വഭാവത്തിൽ പറഞ്ഞു.ഈ സമയം. ഒടിയൻ ശിവൻ ചന്ദ്രനേ നോക്കുന്നത് ബ്രഹ്മദത്തന്റ ശ്രദ്ധയിൽ പെട്ടു .
    " ശിവാ നോക്കണ്ട ചന്ദ്രഗ്രഹണം കഴിയുന്നതിന് മുന്നേ നിന്നെ ഈ കളത്തിൽ വച്ച് വധിച്ചിരിക്കും..... പറയുന്നത് ബ്രഹ്മദത്തനാ, നീ ഓർത്തോ."
    ഞാൻ ഈ നേരം ചന്ദ്രഗ്രഹണം നടക്കുന്നത് ശ്രദ്ധിച്ചു. ചന്ദ്രഗ്രഹണം കഴിയാൻ ഇനി അതികനേരം ഇല്ലാ എന്ന് എനിക്ക് മനസിലായി. കാരണം കറുത്ത മറനീങ്ങി ചന്ദ്രൻ പകുതിയിൽ ഏറെ പുറത്തേക്ക് വന്നിരിക്കുന്നു. ഈ സമയം നായ്ക്കളും കുറുക്കൻമാരും ഉച്ചത്തിൽ ഓളിയിടുന്നത് ഞാൻ ശ്രദ്ധിച്ചു .കാറ്റിന്റെ ശക്തിയും അതി ശക്തിയായി ഉയർന്നു കൊണ്ടിരിക്കുന്നു. ഈ സമയം ഒടിയൻ ശിവൻ തന്റെ കയ്യിലുള്ള മന്ത്രവടിയായ മുളക്കോൽ വലതു കയ്യിൽ ഇട്ട് ആകാശത്തേക്ക് ഉയർത്തി കറക്കിയ നിമിഷം വവ്വാലുകളുടെ ഒരുകൂട്ടം ഞങ്ങളുടെ തലക്ക്മീതെ വട്ടമിട്ടുപറന്നു .ആ വവ്വാലുകൾ ചന്ദ്രനേ മറയ്ക്കുന്നതും മറഞ്ഞു നിൽക്കുന്നതും ഞാൻ ശ്രദ്ധിച്ചു.
    "എന്താ ശിവാ നീ പേടിച്ചിട്ടാണോ ചന്ദ്രനേ മറയ്ക്കുന്നത്? നിനക്ക് എന്നേയും നീ അന്വേഷിക്കുന്ന ആളെയും ഒന്നും ചെയ്യാൻ കഴിയില്ല നിന്നെയും നിന്റെ മോനേയുംഇല്ലാതാക്കുന്നതാ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം"
    ഒടിയൻ ശിവന്റെ മുഖത്ത് നോക്കി ബന്ധിയായി നിൽ ക്കുന്ന ബ്രഹ്മദത്തൻ ദേഷ്യ ഭാവത്തോടെ പറഞ്ഞു.
    ഈ സമയം ഒടിയൻ ശിവൻ നാല് പച്ചഈർക്കലി അരയിൽ നിന്ന് എടുത്ത് മന്ത്രകളത്തിൽ പൊട്ടിച്ച് ഇട്ട നിമിഷം ചക്ക വീഴുന്നപ്പോലെ ഒരു ശബ്ദം കേട്ട ഞങ്ങൾ മാവിന്റെ ഭാഗത്തേക് നോക്കി. ഈ സമയം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ അനുയായികൾ ആയ നാലുപേർ നിലത്ത് വീണു കിടക്കുന്നതാ കാണാൻ കഴിഞ്ഞത്. തലകീഴായി മരത്തിൽ തൂങ്ങി നിന്ന അവരേ ഒടിയൻശിവൻ മോചിപ്പിച്ചിരിക്കുന്നു.
    "നിങ്ങൾ നാല് പേർക്കും മുൻവശത്തേ പടിപ്പുര ഭാഗത്തിലൂടെ തിരിഞ്ഞ് നോക്കാതെ ഓടി രക്ഷപെടാം. ഇനി ഇവിടെ നിന്നാൽ എനിക്ക് നിങ്ങളെയും കൊല്ലെണ്ടി വരും ചിലപ്പോൾ .എന്റെ കയ്കൊണ്ട് നിരപരാധികൾ ആരും മരിച്ച് വീഴുന്നഎനിക്ക് ഇഷ്ട്ടമല്ല അതുകൊണ്ട് നിങ്ങൾ നാല് പേരും രക്ഷപ്പെട്ടോളൂ."
    ഇത് കേൾക്കണ്ട നിമിഷം അവർ നാല് പേരും ജീവനും കൊണ്ട് ഓടിപോവുന്നത് ഞാൻ ശ്രദ്ധിച്ചു നിന്നു.
    " ബ്രഹ്മദത്താ ആ നിരപരാധികളായ നാല് മന്ത്രകർമ്മികളെ എന്ത് കൊണ്ട് മുന്നിലൂടെ പറഞ്ഞയച്ചത് എന്നറിയോ? എനിക്ക് ഉറപ്പാ പിന്നിലൂടെ വീണ്ടും ചതിയിലൂടെ കീഴ്പ്പെടുത്താൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ആരോ ഇവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ കുടുംബത്തേയും കുട്ടൻ തമ്പുരാന്റെ കുടുംബത്തേയും ഇല്ലാതാക്കിയ വിരൂപനായ ആരോ നിനക്ക് സഹായത്തിന് ഉണ്ട് എന്ന് എന്റെ മനസുപറയുന്നു."
    ഈ സമയം ഇരുട്ടുമൂടിയ പുറകിൽ നിന്ന് ആ ഗാംഭീരശബ്ദം ഉയർന്നു വന്നു.
    " ശരിയാണ് ശിവാ ഞാനാണ് നീ അന്വേഷിക്കുന്ന വ്യക്തി. നീ ഒന്ന് പുറകിലോട്ട് തിരിഞ്ഞ് നോക്ക് ഒടിയൻശിവാ "
    ഈ സമയം എന്റെ കഴുത്തിൽ ആരോ ബലമായി പിടിച്ചിരിക്കുന്നു. എന്റെ കഴുത്തിലേക്ക് അയാൾ ബലമായികത്തി വച്ചിരിക്കുന്നു.
    തുടരും'.......
    "ഇരുട്ടിലേ ആ പുതിയ വില്ലനേയും കാത്ത് "


    ഒടിയൻകുന്ന്[​IMG]��
    ഭാഗം: 8

    ആ ഇരുട്ടിന്റെ മറവിൽ നിന്ന് ആരോ എന്റെ കഴുത്തിന് കൈകൊണ്ട് ബലമായിപിടിച്ച് ഞെരിച്ച് ശ്വാസം മുട്ടിച്ചു . പുറകിലോട്ട് നോക്കാനോ കുതറി രക്ഷപെടാനോ യാതൊരു കാരണവശാലും കഴിയാത്ത അവസ്ഥ, കറുത്ത ഒരു പുതപ്പുക്കൊണ്ട് ആകെ മൂടിയരൂപം. അയാളുടെ പിടുത്തതിൽ ശ്വാസം വരെ എടുക്കാൻ ബുദ്ധിമുട്ടുന്ന നിലയിൽ ആയിരുന്നു ഞാൻ. കണ്ണുകൾ തളർന്ന് മുകളിലേക്ക് മടങ്ങിത്തുടങ്ങിയ നിമിഷം, മരണം മുന്നിൽ വന്ന് നിൽക്കുന്ന പോലെ തോന്നിപോയി

    " അരുതേ എന്റെ മോനേ കൊല്ലല്ലേ എന്നെയും മോനേയും വേറുതെ വിടാൻ അങ്ങു മനസ്സുകാണിക്കണം"

    കരഞ്ഞ് നിലവിളിച്ച് ശങ്കുണ്ണിയച്ഛൻ ഓടിവരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .

    " നിൽക്ക് അവിടെ... എന്റെ അടുത്തേക്ക് വന്നു പോവരുത്.. പോ "

    എന്റെ പുറകിലുള്ള എന്നെ കീഴ്പ്പെടുത്തി ഒളിഞ്ഞിരിക്കുന്ന ആ വ്യക്തി ശങ്കുണ്ണിയച്ഛനോട് ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു.

    ഈ സമയംകരഞ്ഞ് കൊണ്ട് അപേക്ഷയുമായി എന്നെ രക്ഷിക്കാൻ വന്ന ശങ്കുണ്ണിയച്ഛന്റെ നെഞ്ചിലേക്ക് അയാൾ വലതുകാൽവച്ച് ആഞ്ഞു ചവിട്ടി. ആ ചവിട്ടിന്റെ ശക്തിയിൽ പുറകിലോട്ട് തെറിച്ച്പോയി വീഴാൻ നിന്ന അവശനായ ശങ്കുണ്ണിയെ ഒടിയൻ ശിവൻ പെട്ടെന്ന് വലതു കയ്യിലേക്ക് വാരി എടുത്ത് നെഞ്ചോട് ചേർത്ത് ഞങ്ങൾക്ക് നേരേ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു. കാറ്റിന്റെ ശക്തി കൂടിക്കൊണ്ടിരിക്കുന്ന നിമിഷം, കുട്ടൻ തമ്പുരാനും ലക്ഷ്മിയമ്മയും ഒരു ഭാഗത്തേക്ക് ഭയന്ന് വിറച്ച് മാറി നിൽക്കുന്നത് ഞാൻ ഇടിമിന്നൽ വെളിച്ചത്തിൽ കാണാൻ ഇടയായി..

    " ശങ്കുണ്ണി ജൻമം നൽകിയ പിതാവിനേക്കാൾ ജീവിതം നൽകിയ പിതാവിന്റെ സ്നേഹവും ദു:ഖവും ഭയവും എനിക്ക് മനസ്സിലാവും. അത് കൊണ്ട് ശങ്കുണ്ണി നീ മാറി നിന്ന് കളികാണ്. ഇരുട്ടിന്റെ മറപറ്റി വന്ന വിരൂപനായ ശത്രുവിനെ നിലാ വെളിച്ചത്തിന്റെ സഹായത്താൽ ഞാൻ നിഗ്രഹിക്കുന്നത് കാണാൻ നീ കൂടി ഇവിടെ ഉണ്ടാവണം, അത് കൊണ്ട് നീ മാറി ഇരുന്ന് വിശ്രമിക്കൂ, ഇവിടെ ഒരു പിതാവിന്റെയും മകന്റെയും കണക്കുകൾ തീർക്കാൻ പോവുന്ന നിമിഷങ്ങൾ ആണ് ഇനി ."

    ഒടിയൻശിവൻ ശങ്കുണ്ണിയെ ആശ്വസിപ്പിച്ച് മുതുകിൽ രണ്ടു തട്ടുതട്ടി കുട്ടൻതമ്പുരാൻ നിൽക്കുന്ന ഭാഗത്തേക്ക് പറഞ്ഞയക്കുന്നത് ഞാൻ കണ്ടു. എന്നെ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ശങ്കുണ്ണിയച്ഛൻ നടന്നു നീങ്ങി.

    " ശംബു നീ ഇപ്പോൾ സാധാരണ ഒരുകുട്ടിയല്ല,, നീ ഒടിയൻശംബു ആണ്, നിന്റെ പുറകിൽ നിന്നെ വധിക്കാൻ കഴുത്തിൽ ബലമായി പിടിച്ച് നിൽക്കുന്ന നിന്റെയും എന്റെയും ശത്രുവിനെ നിനക്ക് നിശ്പ്രയാസം കീഴ്പെടുത്താം. അതിനുള്ള ശക്തിയും മന്ത്രവും ഞാൻ നിനക്ക് ബലിവീട്ടിൽ വച്ച് തന്നിട്ടുണ്ട്. ധൈര്യമായി നീ നിനക്ക് ഇഷ്ട്ടമുള്ള ഒരു മൃഗത്തെ മനസ്സിൽ കരുതി മന്ത്രങ്ങൾച്ചൊല്ലി നീ തള്ളവിരലും ചൂണ്ടുവിരലും കൂട്ടി മൂന്ന് പ്രാവശ്യം ഞ്ഞൊടിക്ക്.. അപ്പോൾ കാണാം നിന്റെ കഴിവും ശക്തിയും. ഉം ഭയക്കാതെ ഒടിയൻ ശിവന്റെ മകനായി ചെയ്യ്* .. പെട്ടന്ന് ചെയ്യാൻ ! ഇത് എന്റെ വാക്കാ ധൈര്യമായ് ചെയ്യ്* "

    ഈ സമയം വിരൂപനായ അയാൾ ശക്തമായി എന്റെ കഴുത്തിൽപിടിച്ച് അമർത്തി. അയാൾ കയ്യിലുള്ള കത്തി ഉപയോഗിച്ച് എന്നെ പെട്ടന്ന് വധിക്കാൻ ധൃതിയിൽ പുറപ്പെടുന്നത് എന്നിൽ ഭയം ഇരട്ടിയാക്കി.. ഞാൻ വിരലുകൾ മന്ത്രങ്ങൾ മനസ്സിൽ ചൊല്ലി വേഗത്തിൽ ഞൊടിച്ചു. ഒന്ന്... രണ്ട്.... മൂന്ന്... ഈ സമയം ഞാൻ പെട്ടെന്ന് സ്വതന്ത്രനായപ്പോലെ എനിക്ക് തോന്നി. ഞാൻ ഒടിയൻ ശിവന്റെ അടുത്തേക്ക് ഓടി അടുത്തു .

    ചിരിച്ചു കൊണ്ട് ഒടിയൻ ശിവൻ എന്നെ വരവേറ്റു.

    " ശംബു നമ്മുടെ കഴിവിൽ നമ്മൾക്ക് വിശ്വാസം ഉള്ള ഇടത്തോളം കാലം നമ്മളെ തോൽപ്പിക്കാൻ ഈ ലോകത്ത് ആർക്കും കഴിയില്ല.തകർക്കാൻ വരുന്നവർ വരെ തളർന്ന് ഒരു ഭാഗത്ത് ഇരുന്നു പോവും മനസ്സിലായോ?, ഇപ്പോഴത്തെ നിന്റെ രൂപം നിനക്ക് കാണണ്ടേ? അറിയണ്ടേ? "

    ഒടിയൻ ശിവൻ എന്നോട് ചോദിച്ച ശേഷം വായുവിൽ ഒന്ന് കൈ വീശി മന്ത്രങ്ങൾ ചൊല്ലിയ നേരം ഒരു വാൽകണ്ണാടി കയ്യിൽ പ്രത്യക്ഷപ്പെട്ടു.ആ കണ്ണാടി എനിക്ക് നേരെ പിടിച്ചു. ഞാൻ ആ കണ്ണാടിയിൽ ഒരു പോത്തിന്റെ രൂപം കണ്ടതും ഒന്ന് ഞെട്ടിപ്പോയി. കാരണം ഞാൻ പോത്തായി മാറിയിരിക്കുന്നു. ഇനി എന്റെ രൂപം തിരിച്ച് കിട്ടില്ലെ എന്നായിരുന്നു എന്റെ ആലോചന. ഭയന്നു പോയി എന്നു സാരം .

    " ശംബു നീ ഇപ്പോൾ പോത്തിന്റെ രൂപമാണ് സ്വീകരിച്ചിരിക്കുന്നത്, നീ മനസ്സിൽ കരുതിയ രൂപം നിനക്ക് നിമിഷ നേരം കൊണ്ട് കൈവരിക്കാൻ സാധിച്ചു മിടുക്കൻ, ഇനി നീ നിന്റെ രൂപത്തിലേക്ക് മാറാൻ കഴിയുമോ എന്നാണ് നിന്റെ സംശയമല്ലെ? "

    ഒടിയൻശിവൻ (അച്ഛൻ ) മന്ത്രകളത്തിൽ വച്ച പാത്രത്തിൽ നിന്ന് അൽപ്പം ചൂടുവെള്ളം എടുത്ത് മന്ത്രം ചൊല്ലി എന്റെ ദേഹത്തേക്ക് ഒഴിച്ചു.അതിന് ശേഷം ആ വാൽക്കണ്ണാടി ഒരിക്കൽ കൂടി എന്റെ നേർക്ക് പിടിച്ചു ആ സമയം ഞാൻ ശംഭുവായി മാറിയിരിക്കുന്നു .ഞാൻ ഒരു ആശ്വാസ ശ്വാസം വിട്ട് കണ്ണാടി നോക്കി ഒന്ന് പുഞ്ചിരിച്ചു.

    "മോൻ ഇനി എന്റെ വലതു ഭാഗത്ത് ചേർന്ന് നിൽക്ക് നമ്മുക്ക് ഇവരെ ഒന്ന് നന്നാക്കിയെടുത്ത് യാത്ര അയക്കാൻ ഉണ്ട് "

    എനിക്ക് നേരേ വലതു കൈ നീട്ടി.. ഞാൻ ഈ സമയം പിന്നീട് ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ കൈ കൊടുത്തു .ഞങ്ങൾ കൈകോർത്ത് ആ മന്ത്രകളത്തിൽ ഒരു അംഗത്തിന് തയ്യാറായ മട്ടിൽ ബ്രഹ്മദത്തന് എതിരെ നേർക്കുനേർ നിന്നു.

    " ശിവാ നിന്റെ മോനേ തിരിച്ച് കിട്ടിയ അഹങ്കാരത്തിൽ രണ്ടു പേരും ചേർന്ന് ഞങ്ങളെ ഒതുക്കാം ഇല്ലാതാക്കാം എന്ന് വിചാരിച്ചോ? ഒരിക്കലും സാധിക്കില്ല ശിവാ നിനക്ക് "

    ബ്രഹ്മദത്തൻ നമ്പൂതിരി അരിശത്തിൽ അലറി വിളിച്ചു പറഞ്ഞു '

    " മക്കളെയും സമ്പാദ്യത്തേയും കണ്ട് അഹങ്കരിക്കുന്നവൻ കഴുതയ്ക്ക് തുല്യമാണ് ബ്രഹ്മദത്താ? കാരണം രണ്ടിനും എന്തു സംഭവിക്കുമെന്ന് ആർക്കും ഒന്നും പറയാൻ പറ്റില്ല "

    ശിവൻ ബ്രഹ്മദത്തന് മറുപടി നൽകി

    "നിനക്ക് പറ്റുമെങ്കിൽ കഴിയുമെങ്കിൽ നീ അന്വേഷിക്കുന്ന ശത്രു ഇപ്പോൾ ഇവിടെ ഉണ്ട് ?അദൃശ്യനായിമാറിയ അയാളെ നിനക്ക് കണ്ടു പിടിക്കാൻ പറ്റുമെങ്കിൾ കണ്ടു പിടിച്ച് കാണിക്ക്* , കാണട്ടെ ഞാൻ "

    ബ്രഹ്മദത്തൻ അഹങ്കാരത്തോടെ ഒടിയൻ ശിവനേയും വെല്ലുവിളിച്ചു.

    " യുദ്ധത്തിൽ തോറ്റോടുന്നവനെ പിൻതുടർന്ന് ആക്രമിക്കുന്നത് നല്ല ഒരു യോദ്ധാവിന് ചേർന്നതല്ല ബ്രഹ്മദത്താ? അവനോട് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ പറയു. അല്ലാതെ ഇരുട്ടിന്റെ മറപറ്റി ഒളി ആക്രമണം നടത്തി ഒളിച്ചിരിക്കുന്നവൻ എനിക്ക് ഇരയല്ല എന്ന് കരുതേണ്ടി വരും.വരാൻ പറ അവനോട്, പേടിച്ച് ഓടി ഒളിക്കാതെ അവനോട് മുന്നിൽ വരാൻ പറ ബ്രഹ്മദത്താ "

    ഈ സമയം ശക്തിയായ കാറ്റു വീശിക്കൊണ്ടിരുന്ന അന്തരീക്ഷം പെട്ടന്ന് ശാന്തമായിരിക്കുന്നു. ആകെ ഒരു മൂകത, ഇതിന് ഇടയിൽ ഞാൻ ആകാശത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ചന്ദ്രഗ്രഹണം തീരാൻ ഇനി അതികം സമയം ഇല്ലായെന്ന് മനസ്സിലായി.ഇതിനിടയിൽ നായ്ക്കളും കുറുക്കൻമാരും ഓളി ഇടുന്നത് ഞാൻ ശ്രദ്ധിച്ചു.ഈ സമയം ഒരു അട്ടഹാസച്ചിരി ആ അന്തരീക്ഷത്തെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.

    " ശിവാ നിനക്ക് നിന്റെ കുടുംബത്തേ ഇല്ലാതാക്കിയ ശത്രുവിനേ കാണണ്ടേ? എന്നോട് നിനക്ക് പ്രതികാരം ചെയ്യണ്ടേ? ഞാൻ ആരെന്ന് നിനക്ക് കാണണ്ടേ?"

    ആ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു .ഈ സമയം ഒരു വലിയ വവ്വാൽ പെട്ടെന്നു ഞങ്ങൾക്ക് നേരേ പറന്ന് വന്ന് തലക്ക് മീതെ മിന്നൽ വേഗത്തിൽ പാഞ്ഞു. ഞാനും ഒടിയൻശിവനും പെട്ടന്ന് താഴ്ന്ന് തലനാഴിരക്ക് രക്ഷപ്പെട്ടു. എനിക്ക് ഈ സമയം ഭയത്തിന്റെ അലകൾ കൂടിക്കൊണ്ടിരുന്നു.

    " എന്താ ശിവാ നീയും മോനും ഒരു വവ്വാൽ തലക്ക് മീതെ പറന്ന് പോയപ്പോഴെക്കും പേടിച്ച് വിറച്ചോ "

    ബ്രഹ്മദത്തൻ പരിഹാസത്തോടെ ഞങ്ങളെ നോക്കി ചോദിച്ച് അട്ടഹസിച്ചു.

    ഈ സമയം ഒരു വെളുത്ത പുക ആ അന്തരീക്ഷത്തെ കീഴ്പെടുത്തി വ്യാപിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഒടിയൻശിവൻ കമിഴ്ന്നടിച്ച് വീഴുന്നത് ഞാൻ കണ്ടു .പുറകിൽ നിന്ന് ആരോ ചവിട്ടി വീഴ്ത്തിയതാണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ പെട്ടെന്ന് തിരിഞ്ഞ് ചുറ്റുപാടും നോക്കി ആരെയും കാണാനില്ല.

    പിടിച്ച് എണീപ്പിക്കാൻ ഞാൻ ശിവന്റെ അടുത്തേക്ക് പോവാൻ തയ്യാറായ നിമിഷം വേണ്ട അവിടെ നിന്നോളു എന്ന് എന്നോട് കൈ കൊണ്ട് കാണിച്ചു.

    "എന്താ ശിവാ പേടിച്ചോ "

    ബ്രഹ്മദത്തൻ പുച്ചത്തോടെ വീണ്ടും ഒരു ചോദ്യം

    " ബ്രഹ്മദത്താ പുറകിലൂടെ അദൃശ്യനായി വന്ന് ചതിച്ച് ചവിട്ടി വീഴ്ത്താൻ ആർക്കും കഴിയും. പക്ഷേ നേരേ വാ നേരേ പോ എന്നാ എന്റെ ഒരു ശൈലി. പക്ഷേ ഇനി ഞാനും അത് ഇപ്പോൾ ഇവിടെ വച്ച് ഉപേക്ഷിക്കാൻ പോവുകയാണ്. കാരണം ഒടിയന്റെ മുന്നിലാണോ നിന്റെയും നിന്റെ കൂട്ടുകാരന്റെ മറിമായം? "

    ഒടിയൻശിവൻ ചിരിച്ചു കൊണ്ട് മാന്ത്രികവടി കുത്തി മിന്നൽ വേഗത്തിൽ പെട്ടന്ന് ഒരു എണീക്കൽ ആയിരുന്നു ,മേല്ലെ രണ്ടു കാതിന്റെയും പുറകിൽ വലതുഭാഗത്തേയും ഇടതുഭാഗത്തേയും കൈ വിരലുകൾ കൊണ്ട് എന്തോ പുരട്ടുന്നതു പോലെ എനിക്ക് തോന്നി. അതിന് ശേഷം അരയിൽ നിന്ന് വെറ്റിലയും ചുണ്ണാമ്പും എടുത്ത് വേറെയും എന്തോ ചേർത്ത് ചുരുട്ടി വായിൽ വെക്കുന്നതും ഞാൻ കണ്ടു.

    "ബ്രഹ്മദത്താ അപ്പോ കളി അങ്ങോട്ട് തുടങ്ങിയാലോ? ഒടിയന്റെ മറിമായങ്ങൾ നിനക്കും നിന്റെ കൂട്ടുകാരനും ഞാൻ അങ്ങോട് കാണിച്ചുതരാം എന്താ തുടങ്ങല്ലെ?"

    മുതുകിൽ തൂക്കിയിട്ടിരിക്കുന്ന മാന്ത്രികവടി എടുത്ത് വലതുകയ്യിലിട്ട് കറക്കി. ചിരിച്ചു കൊണ്ട് കളത്തിൽ നിൽക്കുന്ന ഒടിയൻശിവനേയാണ് പിന്നെ എനിക്കും അവിടെ കൂടിയവർക്കും കാണാൻ കഴിഞ്ഞത്. പെട്ടന്ന് മാന്ത്രികവടി കറക്കുന്നത് നിർത്തി ചുറ്റിലും ഒന്നു കണ്ണോടിച്ചു നോക്കുന്ന ശിവനേ ഞാൻ ശ്രദ്ധിച്ചു .

    " ബ്രഹ്മദത്താ ഇതാ പിടിച്ചോ "

    ബ്രഹ്മദത്തന് നേരേ ആ മാന്ത്രികവടി ഒറ്റ ഏറായിരുന്നു. ആവടി ഒരു കറുത്തപൂച്ചയായി മാറി ബ്രഹ്മദത്തന്റെ മുഖത്തേക്ക് ചാടിവീണു. ഇതുകണ്ട ബ്രഹ്മദത്തൻ നമ്പൂതിരി പേടിച്ച് പിന്നോട്ട് നീങ്ങി പൂച്ചയെ തട്ടിനീക്കി. ആ പൂച്ചപെട്ടന്ന് അപ്രതീക്ഷമായി കഴിഞ്ഞിരുന്നു. ഈ സമയത്ത് മന്ത്രകളത്തിൽ നിന്ന് ഒടിയൻശിവൻ ഈ ഒരു അവസരം നോക്കി അപ്രതീക്ഷമായിരിക്കുന്നു.

    ഞാനും അവിടെ കൂടിയവരും ചുറ്റിലും ഒന്ന് നോക്കി പക്ഷേ ഒടിയൻ ശിവന്റെ പൊടിപോലും കാണാനില്ല എന്ന് ഉറപ്പായി.

    "എന്താ ബ്രഹ്മദത്താ ഒരു പൂച്ച തലക്ക് മീതെ ചാടിയപ്പോഴെക്കും നീ പേടിച്ച് മൂത്രമൊഴിച്ചോ "

    ഒടിയൻശിവന്റെ ആ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങി.

    " കുട്ടൻതമ്പുരാൻ ശിവൻ തോൽക്കുമെന്ന് കരുതി രക്ഷപ്പെട്ടിരിക്കുന്നു. അവന്റെ പൊടിപോലും കാണാനില്ല "

    ബ്രഹ്മദത്തൻ കുട്ടൻ തമ്പുരാനോട് വിളിച്ചുപറയുന്നത് ഞാൻ കേട്ടു.

    "ആരാണ് അങ്ങയേ സഹായിക്കാൻ വന്ന ആ അദൃശ്യവ്യക്തി? എന്താണ് അയാളുടെ ലക്ഷ്യം?ഒടിയൻശിവന്റെ കുടുംബത്തെ ഇല്ലാതാക്കിയതും, എന്റെ ഭാര്യയെ കൊല ചെയ്തതും ആരാ? സത്യത്തിൽ ഇവിടെ ശത്രു ഒടിയൻശിവനല്ല മറഞ്ഞിരിക്കുന്ന മറ്റൊരു വ്യക്തിയാണ് എന്ന് വ്യക്തം ,ആരാണ് അയാൾ?

    കുട്ടൻ തമ്പുരാൻ ബ്രഹ്മദത്തൻ നമ്പൂതിരിയോട് പരുക്കൻ സ്വരത്തിൽ സംശയഭാവത്തിൽ ദേഷ്യത്തോടെ ചോദിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ആ ചോദ്യങ്ങൾക്ക് മുന്നിൽ ബ്രഹ്മദത്തൻ നമ്പൂതിരി ഉത്തരങ്ങൾ കിട്ടാതെ വിഷമിക്കുന്നത് എനിക്കും അവിടെ കൂടിയവർക്കും നല്ല വണ്ണം മനസ്സിലായി. ഈ സമയം ഒരു ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ട് ഒരു ഞെട്ടലോടെ നോക്കിയതും, മന്ത്രകളത്തിലേക്ക് ശങ്കുണ്ണിയച്ഛൻ വന്നു വീണു കിടക്കുന്നതാണ് ഞങ്ങൾ എല്ലാവരുംകണ്ടത്.

    " അയ്യോ മോനേ അച്ഛനെ പോയി രക്ഷിക്ക്, ഇവിടെ നിന്ന ശങ്കുണ്ണിയെ ആരാ അവിടെക്ക് വീശി എറിഞ്ഞത്?"

    ലക്ഷ്മിയമ്മ എന്നോട് പറഞ്ഞു '

    ഇതു കണ്ടതും ഞാൻ ശങ്കുണ്ണിയച്ഛന്റെ അടുത്തേക്ക് ഓടി അടുത്തതും എന്നേ ആരോ പുറകിൽ നിന്ന് പെട്ടന്ന് വന്ന് അടിച്ചു വീഴ്ത്തി.

    "മോനേ ശംബു എണീക്ക് "

    ശങ്കുണ്ണിയച്ഛൻ എന്റെ അടുത്തേക്ക് മുട്ടുകാലിൽ ഇഴഞ്ഞ് വന്ന് എന്നെ കോരിയെടുത്തു. വായിൽ നിന്ന് ചോര ഒലിച്ച് അവശനിലയിലാണ് അപ്പോൾ ശങ്കുണ്ണിയച്ഛന്റെ അവസ്ഥ. ആരോ തല്ലിചതച്ചിരിക്കുന്നു എന്ന് മനസ്സിലായി . ഈ സമയം കറുത്ത ചായം ദേഹത്തും മുഖത്തും മുഴുവനായി തേച്ചു കൊണ്ട് ഒരു വിരൂപനായ മനുഷ്യൻ ഞങ്ങളെ ലക്ഷ്യം വച്ച് ഇരുട്ടിൽ നിന്ന് അടുത്തേക്ക് ദേഷ്യത്തോടെ അലറിക്കൊണ്ട് നടന്നു വരുന്നത് ഞങ്ങൾ പേടിയോടെ ശ്രദ്ധിച്ചു.

    ആരോഗ്യവാനായ ശരീരം, പ്രകാശിക്കുന്ന ചുവന്നകണ്ണുകൾ, അയാൾ അലറിക്കൊണ്ട് ദേഷ്യത്തോടെ കാറ്റിന്റെ അകമ്പടിയൊടെ ഞങ്ങൾക്കു നേരേ പാഞ്ഞ് അടുത്തു .ഈ സമയം ഒരു ചൂളമടിയുടെ മുഴക്കം ആ ഇരുട്ടിൽ മുഴങ്ങികേട്ടു. വിരൂപനായ അയാൾ ചുറ്റിലും ഒന്ന് നോക്കി, പെട്ടന്ന് ഒരു കറുത്തുതടിച്ച ഒരു പോത്ത് ആ വിരൂപവേഷധാരിയായ വ്യക്തിയെ വേഗത്തിൽ പുറകിലൂടെ വന്ന് കുത്തി വീഴ്ത്തി പാഞ്ഞുപോയി.

    നിലത്തു വീണു കിടക്കുന്ന അയാളുടെ അവസ്ഥയും ആ ഒരുകാഴ്ച്ചയും ഞങ്ങൾക്ക് ആശ്വാസവും ഒടിയൻശിവൻ അവിടെ തന്നെ ഉണ്ടെന്നും ഞങ്ങൾക്ക്മനസ്സിലാക്കി തന്നു.

    പോത്തിന്റെ ആക്രമണത്തിൽ വീണുപോയ അയാൾ ഒരു കൊടുംകാറ്റുപ്പോലെ പെട്ടെന്ന് എണീറ്റ് ഞങ്ങൾക്ക് നേരേ ദേഷ്യത്തോടെ പാഞ്ഞ് അടുത്തു.

    കറുത്ത നിറത്തിൽ ആകെ കുളിച്ചു നിൽക്കുന്ന ആ രൂപം എന്റെയും ശങ്കുണ്ണിയച്ഛന്റെയും അടുത്ത് എത്താറായ നിമിഷം, കുട്ടൻ തമ്പുരാൻ ഞങ്ങൾക്ക് മുന്നിൽ ഞങ്ങളെ രക്ഷിക്കാൻ പെട്ടെന്ന് വന്നു നിന്നു.

    " ശങ്കുണ്ണി മോനെ കൊണ്ട് വേഗം വീടിന്റെ അകത്തേക്ക് പോവു, ഇവനെ ഞാൻ തടഞ്ഞു നിർത്താം വേഗം പോ ,പോയി രക്ഷപ്പെട്"

    കുട്ടൻ തമ്പുരാൻ ഞങ്ങളോട് പറഞ്ഞ് തിരിയുന്ന സമയം അയാൾ കുട്ടൻ തമ്പുരാന്റെ കഴുത്തിന് പിടിച്ച് മുകളിലേക്ക് ഒറ്റ കയ്യിൽ ഉയർത്തി. മരണ വെപ്രാളത്തിൽ കുട്ടൻ തമ്പുരാൻ കാലിട്ട് അടിക്കുന്നത് ഞങ്ങൾ പേടിയോടെ കണ്ടു നിന്നു.

    ഇരുട്ടു മൂടിയ അന്തരീക്ഷത്തിൽ പെട്ടെന്ന് വെളുത്ത പുക പടലം വ്യാപിക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് തന്നെ ഭൂമി കുലുങ്ങുന്നപ്പോലെ ഞങ്ങൾക്ക് അനുഭവപെടാൻ തുടങ്ങിയ നിമിഷം, ഭൂമിയുടെ അടിയിൽ നിന്ന് ഘോരശബ്ദത്തോടെ പെട്ടെന്ന് ഒരു കൈ ഉയർന്ന് വന്ന് ആ അക്രമികാരിയായ മനുഷ്യന്റെ കാലുകൾ വലിച്ച് അയാളെ തറപറ്റിച്ചു.കമിഴ്ന്നു വീണ അയാളുടെ കയ്യിൽ നിന്ന് കുട്ടൻ തമ്പുരാൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

    " ശങ്കുണ്ണി വേഗം എണീക്ക്.. നമ്മുക്ക് വേഗം ഉമ്മറത്തു നിന്ന് ഇല്ലത്തേക്ക് കയറാം ഇല്ലെങ്കിൽ ഈ അസുരൻ നമ്മളെ കൊല്ലും വാ പോവാം നമ്മുക്ക് "

    കുട്ടൻതമ്പുരാൻ അവശനായി നിൽക്കുന്ന ശങ്കുണ്ണിയച്ഛനേയും എന്നേയും കൂട്ടി രക്ഷപെടാൻ ഒരുങ്ങിയ, നിമിഷം ബ്രഹ്മദത്തൻ നമ്പൂതിരി അവിടെ തടസ്സമായി മുന്നിൽ വന്നു നിന്നു.

    " അങ്ങനെ അങ്ങോട്ട് പോവല്ലേ, കുട്ടൻതമ്പുരാൻ ഇവിടത്തെ കാര്യങ്ങൾ എല്ലാം ഒന്ന് തീരുമാനവാതെ പോവുന്നത് ശരിയല്ലല്ലോ?"

    ഞങ്ങളുടെ മുന്നിൽ ഒരു വിലങ്ങ് തടിയായി അയാൾ നിന്ന സമയം, നിലത്തു വീണു കിടന്ന വിരൂപനായ അയാൾ എണീറ്റ് ദേഷ്യത്തോടെ ചുറ്റിലും നോക്കുന്നത് ഞാൻ കണ്ടു. അയാളെ വീഴ്ത്തിയ ആ കൈകൾ ഇപ്പോൾ കാണുന്നില്ല. ആ കേ ശാന്തം, അയാൾ ഞങ്ങൾക്ക് നേരേ പാഞ്ഞ് അടുത്തു.

    ഈ സമയം ഞങ്ങളുടെ തലക്കുമീതെ ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.

    " ശിവാ നിന്റെ ഒടിവിദ്യ ഞങ്ങളുടെ അടുത്ത് വേണ്ട, അത് നിന്റെ നാശത്തിനാ ഓർത്തോ?"

    ആ പരുന്തിനെ നോക്കി ബ്രഹ്മദത്തൻ ദേഷ്യത്തോടെ പറഞ്ഞു.

    " പകയുടെയും പ്രതികാരത്തിന്റെയും രാവിൽ ഞാൻ നിങ്ങളുടെ തലക്ക്മീതെ രണ്ടും കൽപ്പിച്ച് പറന്ന് ഇറങ്ങുകയാണ് ബ്രഹ്മദത്താ "

    ആ മറുപടി ശബ്ദം ഇരുൾമൂടിയ രാത്രിയിൽ ഉച്ചത്തിൽ ഞങ്ങൾ എല്ലാവരും കേട്ട നിമിഷം ആ പരുന്ത് കളത്തിൽ പെട്ടന്ന് പറന്ന് ഇറങ്ങിയ ശേഷം ഒടിയൻശിവനായി രൂപമാറ്റം സംഭവിച്ചിരിക്കുന്നു.

    ആ വിരൂപനായ മനുഷ്യന്റെ മുന്നിൽ ഒടിയൻശിവൻ ഒരു പോരിന് ഒരുമ്പിട്ടു നിക്കുന്നത് ഞങ്ങൾ കണ്ടു.ശിവനെ കണ്ടതും അയാൾ ദേഷ്യത്തോടെ പാഞ്ഞടുത്തു, രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും സംഘട്ടനത്തിൽ ഏർപ്പെട്ടു. ഒടിയൻശിവന്റെ തിരിഞ്ഞു കൊണ്ടുള്ള ചവിട്ട് കിട്ടിയ അയാൾ നേരേ തെറിച്ച് പോയി വീണത് മുറ്റത്തു വെള്ളം നിറച്ചുവച്ച വലിയ ഒരു മൺതോട്ടിയി ലേക്കായിരുന്നു.പെട്ടെന്നു തന്നെ ശിവൻ അന്തരീക്ഷത്തിലൂടെ ചാടി പറന്ന് അയാളെ ആ മൺ തോട്ടിലിൽ ശക്തിയായി മുക്കുന്നത് ഞങ്ങൾ ഭയത്തോടെ നോക്കി നിന്നു.

    അയാളുടെ മുഖത്തെ കറുപ്പ് പൂശിയ ചായം ഈ സമയം ആ വെള്ളത്തിൽ ലയിച്ച് ഒലിച്ച് പോവുന്നത് അവിടെ കത്തിച്ചുവച്ച കബ്രാന്തൽ വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു .അടികൊണ്ട് അവശനായ അയാളുടെ മുഖത്തേക്ക് ഒടിയൻശിവൻ ആ കമ്പ്രാന്തൽ വെളിച്ചം അടുപ്പിച്ച് പിടിച്ചു. ഞങ്ങൾ ഈ സമയം മേല്ലെ അങ്ങോട്ട് ഭയം ഉള്ളിൽ ഒതുക്കി നീങ്ങി.

    " കുട്ടൻ തമ്പുരാനെ ഇരുട്ടിന്റെ മറവിൽ ഇത്രയൊക്കേ ക്രൂരതകൾ കാണിച്ച ഇയാൾ ആരെന്ന് നിങ്ങൾക്ക് കാണണ്ടേ വരു"

    ഒടിയൻശിവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. ഞങ്ങൾ ഭയത്തോടെ അവരുടെ അടുത്ത് എത്തിയതും, അയാളുടെ കറുത്തചായങ്ങൾ പോയ മുഖം ഞങ്ങൾക്ക് വ്യക്തമായി കണ്ടു.

    " ഇയാളാണ് ആ നിഴൽ ആക്രമണം നടത്തുന്ന യത്ഥാർത്ത വില്ലൻ ആളെ പിടി കിട്ടിയോ? ഒന്ന് സൂക്ഷിച്ച് നോക്ക് "

    ഒടിയൻശിവൻ ഞങ്ങളോട് പറഞ്ഞു

    "നല്ല മുഖപരിചയമുണ്ട് പക്ഷേ ആരെന്ന് മനസ്സിലാവുന്നില്ല"

    കുട്ടൻ തമ്പുരാന് ആളെ അത്രക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് ഉറപ്പായി.

    " ശങ്കുണ്ണി നീ ഒന്ന് സൂക്ഷിച്ച് നോക്ക് അപ്പോ അറിയാ"

    ഒടിയൻശിവൻ അടുത്ത അവസരം ശങ്കുണ്ണിയച്ഛന് കൈമാറി

    " എവിടെയോ കണ്ടിട്ടുണ്ട് പക്ഷേ പിടി കിട്ടുന്നില്ല ശിവാ "

    "ശരി ഞാൻ തന്നേ പറഞ്ഞുതരാം.. ജഡ പിടിച്ച താടിയും മുടിയും ഇല്ലാത്തതു കൊണ്ടാ ആർക്കും ഇവനെ അത്ര പെട്ടെന്നു മനസ്സിലാവാത്തത്. ഇവനാണ് മംഗലം ഗ്രാമത്തിൽ ഒരു പൂരക്കാലത്ത് വഴി തെറ്റിവന്ന ഭ്രാന്തൻചാമി, പിന്നീട് ഇവിടെ ഈ നാട്ടിൽ സ്ഥിരതാമസമാക്കി ഇവിടത്തെ ഒരാളായിമാറി, ഇപ്പോ മനസ്സിലായോ"

    ഈ സമയം എനിക്ക് പെട്ടെന്നു അയാളെ മനസ്സിലായി.കാരണം പണ്ട് ചട്ടമ്പിരാജന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വഴിതെറ്റി ശങ്കുണ്ണിയച്ഛനും ഞാനും ബലിവീടുവഴി വരുന്ന സമയത്ത് ഇയാൾ ഞങ്ങൾക്ക് നേരെ ഭയപ്പെടുത്തിക്കൊണ്ട് യാത്രാതടസ്സം നിന്നിട്ടുണ്ട്. അന്ന് അച്ഛൻ ഈ ചാമിയെ കുറിച്ച് പറഞ്ഞതും,ഇയാളെ ഒരു പാവത്താനായി ചിത്രീകരിച്ചതും ഞാൻ ആലോചിച്ചു.

    ആ ഭ്രാന്തൻ ചാമിയാണ് ഒടിയൻശിവന്റെയും ,കുട്ടൻ തമ്പുരാന്റെയും യത്ഥാർത ശത്രു എന്ന തിരിച്ചറിവ് ഞങ്ങളിൽ എല്ലാവരിലും ഞെട്ടലുളവാക്കി. പെട്ടെന്നു അവശനായ നിന്ന ഭ്രാന്തൻചാമി, ഒടിയൻശിവന്റെ കയ്യിൽ നിന്ന് കുതറിക്കൊണ്ട് ശിവനെ അടിച്ച് വീഴ്ത്തി അക്രമകാരിയായി മാറി കഴിഞ്ഞു.

    ചാമി പെട്ടെന്ന് തന്നെ ഓടിപ്പോയി അരയിൽ നിന്ന് ഒരു കത്തി എടുത്ത് മന്ത്രക്കളത്തിൽ പോയി ഒരുകളം വരച്ച്, കത്തി ആ കളത്തിൽ കുത്തിവച്ചതും ഒടിയൻശിവൻ നിശ്ചലനായി ഞങ്ങൾക്ക് അരികിൽ ശക്തി നശിച്ച് നിൽക്കുന്നത് ഞങ്ങൾ കണ്ടു.

    " ചതിച്ചല്ലോ ഈശ്വരാ ചാമികളം വരച്ച് ഒടിയൻ ശിവനെ തളച്ചിരിക്കുന്നു. ഇനി ചാമി വിചാരിക്കാതെ ഒടിയൻശിവന് രക്ഷപെടാനോ അനങ്ങനോ കഴിയില്ല തമ്പുരാൻ ഇനി നമ്മൾ എന്ത് ചെയ്യും"

    ശങ്കുണ്ണിയച്ഛൻ പേടിയോടെ കുട്ടൻ തമ്പുരാനേ നോക്കി പറയുന്നത് ഞാൻ കേട്ടു.

    " ശംബു നീ രക്ഷപ്പെട്ടോ അടുത്ത ലക്ഷ്യം അവർക്ക് നിന്നേ തളയ്ക്കാനാണ് വേഗം രക്ഷപ്പെട്ടോ "

    കുട്ടൻതമ്പുരാൻ എന്നോട് വിളിച്ചുപറഞ്ഞ നിമിഷം ഞാൻ പുറകിലോട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഭയന്ന് കാൽ വെച്ച നിമിഷം ആരോ എന്നേ പുറകിൽ നിന്ന് വന്ന് കഴുത്തിന് പിടിച്ചു.

    " ബ്രഹ്മദത്താ എന്റെ മോനേ ഒന്നും ചെയ്യല്ലേ അവനേ വേറുതെ വിടണം "
    ശങ്കുണ്ണിയച്ഛൻ കരഞ്ഞുകൊണ്ട് പറയുന്നത് ഞാൻ ശ്രദ്ധിച്ചു.

    " നിന്റെ മോനേ ഞാൻ ഇവിടെ ബലി നൽകാൻ പോവുകയാണ് ശങ്കുണ്ണി "

    ബ്രഹ്മദത്തന്റെ ആ പരുക്കൻ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു

    "ചാമി എന്റെ മോനേ ഒന്നും ചെയ്യരുത് ,നിനക്ക് എന്താ വേണ്ടത് ഞാൻ സഹായിക്കാം"

    ശങ്കുണ്ണിയച്ഛൻ യാചിച്ചു നിന്നു

    " ശങ്കുണ്ണി ഞാൻ നീയും ഈ നാട്ടുകാരും വിചാരിക്കുന്നത് പോലെ ഭ്രാന്തൻചാമിയല്ല, പിഴക്കാത്തചുവടും, പതറാത്ത ലക്ഷ്യബോധവും ആണ് എന്നേ ഇതുവരെ എത്തിച്ചത് ,എന്റെ പേരും രൂപവും എല്ലാം വ്യാചമായിരുന്നു.കുട്ടൻ തമ്പുരാന്റെ ഭാര്യയേയും ഒടിയൻ ശിവന്റെ കുടുംബത്തേയും ഇല്ലാതാക്കിയതും ഞാനാ "

    അയാൾ അട്ടഹസിച്ച് കൊണ്ട് പറയുന്നത് ഞാനും അവിടെ കൂടിയവരും ഒരു ഞെട്ടലോടെ കേട്ടു നിന്നു.

    " നീ ആരാ? എന്താ നിനക്ക് വേണ്ടത്? എന്തിനു വേണ്ടിയാ ഇതൊക്കെ ചെയ്ത് കൂട്ടിയത്?"

    കുട്ടൻ തമ്പുരാന്റെ ആ ചോദ്യം അയാൾക്ക് തീരെ പിടിച്ചില്ല. ദേഷ്യം വന്ന അയാൾ അന്തരീക്ഷത്തിലേക്ക് കൈ ഉയർത്തിയ ശേഷം കൈ നേഞ്ചോട് ചേർത്ത് വച്ച് മന്ത്രം ചൊല്ലിയതും ഒരു കൂർത്ത അറ്റമുള്ള വടി അയാളുടെ കയ്യിൽ പ്രത്യക്ഷപ്പെട്ടു. അയാൾ ആ വടി ശക്തിയായി നിൽക്കുന്ന ഭാഗത്ത് കുത്തി നിർത്തിയതും പെട്ടന്ന് ഒരു തീവലയം ഞങ്ങൾക്ക് ചുറ്റും പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ എല്ലാവരും ആ തീവലയത്തിന് ഉള്ളിൽ അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. ബ്രഹ്മദത്തനും ചാമിയും മാത്രമാണ് ഇപ്പോൾ ഈ തീവലയത്തിന് പുറത്ത് നിൽക്കുന്നവർ എന്നും എനിക്ക് മനസ്സിലായി.

    " കുട്ടൻതമ്പുരാൻ ഞാൻ ചാമിയല്ല എന്റെ യത്ഥാർത പേര് അനന്തൻ, ഇനി എന്റെ ലക്ഷ്യം എന്താ? ഞാൻ ഇതെല്ലാം എന്തിന് വേണ്ടി ചെയ്തു എന്നു കൂടി അറിയണ്ടേ? ഈ ചന്ദ്രഗ്രഹണം കഴിയുന്നതിന് മുന്നെ എല്ലാം ഞാൻ പറയാം ,എന്താ ബ്രഹ്മദത്താ അപ്പോ തുടങ്ങുകയല്ലേ നമ്മുടെ കളികൾ?"

    (തോൽവിയുടെ ആദ്യപടി വിജയമാവുമ്പോൾ ,വിജയത്തിന്റെ ആദ്യപടി തോൽവിയാവുന്നു)

    തുടരും......


    ഒടിയൻകുന്ന് [​IMG]��
    ഭാഗം: 9
    കുട്ടൻതമ്പുരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്നത് പോലെ ഭ്രാന്തൻചാമിയല്ല. അത് ഞാൻ ഈ നാട്ടിൽ എന്റെ ലക്ഷ്യത്തിന് വേണ്ടി കെട്ടിയ ഒരു വേഷം മാത്ര മാണ്. ഞാൻ അനന്തൻ കുട്ടൻതമ്പുരാന്റെ ജേഷ്ട്ടൻ എന്നും വേണമെങ്കിൽ പറയാം?.
    അയാൾ ഞങ്ങൾക്ക് ചുറ്റുമുള്ള തീവലയത്തിന് മുമ്പിൽ അട്ടഹസിച്ചു നിന്നു .കുട്ടൻതമ്പുരാൻ ഒന്നും മനസ്സിലാവാതെ അമ്മയേയും ഞങ്ങളെയും മാറി മാറി നോക്കി നിന്നുപോയ നിമിഷം.
    "നിങ്ങൾ എങ്ങിനേ എന്റെ ജേഷ്ട്ടനാവും? എന്തിനാ എന്റെ ഗർഭിണിയായ ഭാര്യയെ നിങ്ങൾ കൊന്നത്?ഞങ്ങൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്?"
    കുട്ടൻ തമ്പുരാൻ സംശയത്തോടെ ദേഷ്യം ഉള്ളിൽ ഒതുക്കി ചോദിച്ചു.ഈ സമയം മാന്ത്രികതീവലയം ഞങ്ങൾക്ക് ചുറ്റും ആളിക്കത്തിക്കൊണ്ടിരുന്നു. അതിന്റെ ചൂടിൽ വെന്തുരുകി മരിക്കുമോ? എന്നായിരുന്നു എന്റെയും അവിടെ കൂടി നിൽക്കുന്നവരുടെയും പേടി.
    " കുട്ടൻതമ്പുരാൻ നിങ്ങളുടെ അച്ഛൻ ശക്തൻതമ്പുരാന്റെ ആദ്യ വേളിയിലുള്ള ഒരേയോരു മകനാണ് ഞാൻ, പിന്നീടാണ് നിങ്ങളുടെ അമ്മയെ സ്ത്രീലംബടനായ എന്റെയും നിന്റെയും അച്ഛൻ ശക്തൻ തമ്പുരാൻ വിവാഹം കഴിക്കുന്നത്, അതും എന്റെ അപസ്മാര രോഗിയായ അമ്മയെ ഇല്ലത്തേകുളത്തിൽ മുക്കികൊന്നതിന് ശേഷം.
    ഇതുപറയുമ്പോൾ ദേഷ്യം കൊണ്ട് അയാളുടെ കവിളുകൾ വിറച്ചു തുടങ്ങി. അയാളുടെ കണ്ണുകളിലേ പകയുടെ തീനാളം ഞാൻ ഭയത്തോടെ ശ്രദ്ധിച്ചു .
    " അതിന് നീ എന്തിനാ എന്നെയും എന്റെ കുടുംബത്തേയും ഇല്ലാതാക്കുന്നത്? ഞങ്ങൾ അറിഞ്ഞു കൊണ്ട് ഒരു തെറ്റും നിന്നോടോ?നിന്റെ അമ്മയോടൊ ചെയ്തിട്ടില്ലല്ലോ അനന്താ?"
    കുട്ടൻതമ്പുരാന്റെ ആ വാക്കുകൾ കേട്ടപാടെ അനന്തൻ ദേഷ്യത്തോടെ കുട്ടൻ തമ്പുരാന് നേർക്ക് ചുവന്നകണ്ണുകൾ കൊണ്ട് ഒന്ന് നോക്കി.
    " കുട്ടൻതമ്പുരാൻ എന്റെ അമ്മയുടെ മരണകാരണം അപസ്മാരരോഗമിളകി കുളത്തിൽ വീണ് മുങ്ങി മരിച്ചു എന്നാക്കി എന്റെ അച്ഛൻ, പിന്നെ അധികം വൈകാതെ ലക്ഷ്മി തമ്പുരാട്ടി എന്ന നിങ്ങളുടെ അമ്മയെ വിവാഹവും ചെയ്തു. പിന്നെ നീ അറിയാത്ത ഒരു രഹസ്യം കൂടി ഞാൻ പറയാം. നിന്റെ അമ്മയുടെ ജേഷ്ട്ടത്തി കൂടിയാണ് എന്റെ അമ്മ. അറിയോ കുട്ടൻതമ്പുരാന്? ആ രഹസ്യവും സത്യവും വല്ലതും മകന് സ്വന്തം അമ്മ പറഞ്ഞു തന്നിട്ടുണ്ടോ? ഉണ്ടാവില്ല കാരണം എന്റെ അമ്മയെ ഇല്ലാതാക്കിയിട്ടാണ് നിന്റെ അമ്മ ആസ്ഥാനത്ത് വന്നത്. പേരുകേട്ട നാട്ടുപ്രമാണിയും നാട്ടുരാജാവുമായിരുന്ന രാമൻനമ്പൂരിക്ക് ഉണ്ടായിരുന്നത് രണ്ട് പെൺമക്കളായിരുന്നു. ഒന്ന് എന്റെ അമ്മ ഇന്ദിരയും, പിന്നെ നിന്റെ അമ്മയായ ലക്ഷ്മിയും.കുട്ടൻ തമ്പുരാൻ നിങ്ങൾക്ക് ഞാൻ പല സത്യങ്ങളും നിങ്ങളെ അറിയിച്ചുതന്നതിന് ശേഷം മാത്രമേ ഈ കുരുതി കളത്തിൽ നിങ്ങളെ ഞാൻ ബലിനൽകുകയുള്ളു. അത് വേറേയൊന്നുമല്ല എല്ലാം സഹിച്ച് കണ്ട് നിക്കേണ്ടി വന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക് അന്ന് ഞാൻ മനസ്സിൽ എന്റെ അമ്മയുടെ കത്തിനിൽക്കുന്ന ചിതയ്ക്ക് മുന്നിൽ എടുത്ത ഒരു ശപദമുണ്ടായിരുന്നു അതാണ് ഞാൻ ഇപ്പോൾ സമയവും കാലവും കാത്തിരുന്ന് കണക്കുകൾ തീർത്തു കൊണ്ടിരിക്കുന്നത്. "
    ഇതു കേട്ടപാടെ കുട്ടൻ തമ്പുരാൻ അമ്മയുടെ അടുത്തേക്ക് വിശ്വസിക്കാനാകാതെ തിരിഞ്ഞു ഒന്ന് നോക്കി
    "അമ്മേ ഇതിൽ വല്ല സത്യവും ഉണ്ടോ?അനന്തൻ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ?"
    കുട്ടൻതമ്പുരാൻ ചോദിച്ചു.ലക്ഷ്മിയമ്മ ഈ സമയം ഒന്നും പറയാനാവാതെ വാക്കുകൾ നിലച്ച് തല കുനിച്ചു നിന്നുപോയി.
    "ഒന്നുകൂടി കുട്ടൻ തമ്പുരാൻ അറിയുന്നത് നല്ലതായിരിക്കും എന്റെ മുറപ്പെണ്ണിനേയാണ് നിങ്ങളുടെ അമ്മ തന്ത്രപൂർവ്വം നിങ്ങൾക്ക് വേളികഴിക്കാൻ കരുതി വച്ചത് അല്ലെങ്കിൽ കണ്ടേത്തിയത്. നിങ്ങളുടെ പണവും സമ്പാദ്യവും പ്രതാപവും കണ്ട അവൾ നിന്നെ കല്യാണം കഴിച്ചു.അതിന് വേണ്ടി എന്നെ ഒഴിവാക്കാൻ വേണ്ടി എല്ലാ കരുക്കൾ നീക്കിയതും അവളും നിങ്ങളുടെ അമ്മയും കൂടിയാണ്,കണക്കുകൾ സമയവും സന്ദർഭവും നോക്കി തീർക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ട്ടം. അതു പ്രകാരം ഒരു ദിവസം സമയവും സന്ദർഭവും ഒത്തുവന്നപ്പോൾ നമ്മുടെ അച്ഛനേ ആരും അറിയാതെ എന്റെ അമ്മയെ കൊന്നു തള്ളിയ അതേ കുളക്കടവിൽ വെച്ച് തന്നേ ഞാനും ഭാസ്ക്കരനും, ചട്ടമ്പി രാജനും കൂടി അങ്ങ് തീർത്തു.എന്നിട്ട് ശക്തൻ തമ്പുരാൻ കുളക്കടവിൽ കാൽവഴുതി വീണ് മുങ്ങി മരിച്ചു എന്നാക്കി .അത് പിന്നെ അങ്ങാടിപ്പാടായി മാറി അല്ലെങ്കിൽ ഞാൻ അങ്ങനേ മാറ്റിമറിച്ചു.
    " ഈ സമയംഅയാൾ ദേഷ്യത്തോടെ ഇരുൾ മൂടിയ ആകാശത്തേക്ക് നോക്കി അട്ടഹസിച്ചു നിക്കുന്നത് ഞാൻ ഭയത്തോടെ നോക്കിക്കണ്ടു "
    " ഇത്രയൊക്കെ ചെയ്തിട്ടും നിർത്താറായില്ലെ അനന്താ നിന്റെ ഈ കൊലച്ചിരി?"
    കുട്ടൻ തമ്പുരാന്റെ ആ വാക്കുകൾ അയാളെ കൂടുതൽ ചൊടിപ്പിച്ചു.
    " ഇല്ല എന്റെ ഒരേ ഒരുസഹോദര,,, ഇനിയും പറയാനുണ്ട്. നിങ്ങളുടെ അമ്മയെ വേളികഴിച്ച് എത്തിയ മൂന്നാംനാൾ നിങ്ങളുടെ അമ്മയും, അച്ഛനും കൂടി കുത്തൊ ഴുക്കുള്ള മഴവെള്ളപാച്ചിലുള്ള ഇവിടത്തെ പുഴയിലേക്ക് രാത്രിയിൽ എന്നേ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി യെറിഞ്ഞു. ഞാൻ പിന്നെ മരണവെപ്രാളത്തിൽ മുങ്ങി താഴ്ന്നതേ എനിക്ക് ഓർമ്മയുള്ളു. പിന്നെ കണ്ണുതുറക്കുമ്പോൾ ഞാൻ എത്തിപ്പെട്ടത് ഒരു പേരുകേട്ട മന്ത്രകർമ്മി അയ്യപ്പൻ വൈദ്യരുടെ വീട്ടിലായിരുന്നു. പുഴയിൽ ഒഴുകിവന്ന എന്നേ അയാൾ രക്ഷിച്ച് സ്വന്തം മോനേപ്പോലെ വളർത്തി. മന്ത്രങ്ങളും തന്ത്രങ്ങളും എനിക്കും മൂത്തമകനായ ഈ കാണുന്ന ബ്രഹ്മദത്തനും പകർന്നു നൽകി ."
    കുട്ടൻതമ്പുരാനും ഞങ്ങൾക്കും അനന്തന്റെ ആ വേളിപ്പെടുത്തലും സത്യങ്ങൾ അറിഞ്ഞതും ഒരു ഞെട്ടലോടെ ആയിരുന്നു. കാരണം ബ്രഹ്മദത്തൻ നമ്പൂതിരി ആ ഇല്ലത്തെ എല്ലാ കാര്യങ്ങൾക്കും വരാറുള്ള പ്രധാന മന്ത്രകർമ്മിയാണ് അതുകൊണ്ട് തന്നെ എന്തോ പിഴക്കാത്ത ഗൂഢലക്ഷ്യം അവരിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി അവിടെ ഉള്ളവർക്കും ബോധ്യപ്പെട്ടു.
    " കുട്ടൻതമ്പുരാൻ, ഒന്നുകൂടി പറയാം. നിങ്ങളുടെ ഗർഭിണിയായ ഭാര്യയെ വശീകരണമന്ത്ര സഹായത്തോടെ ഞാനും ബ്രഹ്മദത്തനും കൂടിയാണ് അവളെ രാത്രിയിൽ പുറത്ത് എത്തിച്ചത്. ഒടുവിൽ അവളെ ഞാൻ പ്രതികാര ദാഹിയായ് കൊലചെയ്തു. അവൾ ഗർഭിണിയാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അപ്പോഴെ നിങ്ങളുടെ ദു:ഖത്തിന് ആഴം കൂടുകയുള്ളു. പിന്നെ ആ കൊലപാതകം തന്ത്രപൂർവ്വം ഒടിയൻ ശിവന്റെ തലയിൽ കെട്ടിവെക്കാൻ ആയിരുന്നു എന്റെ ലക്ഷ്യം കാരണം ഒടിയൻമാർ ഗർഭിണികളെ ഒടിവിദ്യക്കുള്ള മരുന്ന് ഉണ്ടാക്കാൻ അവരുടെ ഭ്രൂണത്തിൽ നിന്ന് വരുന്ന ഒരു ദ്രാവകം ഉപയോഗിക്കാറുണ്ട് .അതു കാരണം എല്ലാം കൊണ്ടും ആ സാഹചര്യങ്ങൾ എനിക്ക് അനുകൂലമായിമാറി .പക്ഷേ അപ്പോഴാണ് ഒടിയൻ ശിവന്റെ ഭാര്യ ഞാൻ കുട്ടൻ തമ്പുരാന്റ ഭാര്യയെ അല്ലെങ്കിൽ എന്റെ മുറപ്പെണ്ണിനേ മൃഗീയമായി കൊലചെയ്യുന്നത് കാണാൻ ഇടയായത്. ഒടുവിൽ അവളെയും അവളുടെ കുഞ്ഞിനേയും അവരുടെ വീട്ടിൽവെച്ച് കയറിൽ ബന്ധിപ്പിച്ച് ആ വീടിന് തീയിടാൻ ഞാനും ബ്രഹ്മദത്തനും, ഭാസ്ക്കരനും,ചട്ടവിരാജനും കൂടി തീരുമാനിച്ച് ആ പാപം കൂടി ചെയ്തു. ഇതിന്റെ ഇടയിൽ കുട്ടൻ തമ്പുരാന്റെ ഭാര്യയെ ഒടിയൻശിവൻ ഒടിവിദ്യക്കുള്ള മരുന്ന് ഉണ്ടാക്കാൻ വയറുകീറി ഭ്രൂണം പുറത്ത് എടുത്ത ശേഷം കൊലചെയ്തു എന്നാക്കി മാറ്റി. ആ വാർത്ത അങ്ങാടിയിലും നാട്ടിലും ഒരു കാട്ടുതീ പോലെ കത്തിപടർന്നു . എല്ലാവരും ഒടിയൻ ശിവനുനേരേ തിരിഞ്ഞു. ഇതു കേട്ട് വിശ്വസിച്ച കുട്ടൻതമ്പുരാൻ ദേഷ്യത്തോടെ അരിശം കൊണ്ട് ഒടിയൻശിവന്റെ കുടുംബത്തേ ഇല്ലാതാകാൻ ശങ്കുണ്ണിയേയും ദാസനേയും നാട്ടിലേ ജനങ്ങളെയും ഏൽപ്പിച്ചു. അവർ അന്ന് തന്നെ ആ രാത്രിയിൽ തീപ്പന്തവും ആയുധവുമായി ഒടിയൻ ശിവന്റെ വീട്ടിൽ വന്നപ്പോഴെക്കും ഞങ്ങൾ ആ കൃത്യം നടത്തി അവിടന്ന് രക്ഷപ്പെട്ടു. പക്ഷേ ഇതൊക്കെ ഒന്നും അറിയാതെ ഇപ്പോൾ ഈ കളത്തിൽ ബന്ധിയാക്കി നിർത്തിയ പാവം ഒടിയൻശിവന് കണ്ടു നിക്കാനേ അന്ന് കഴിഞ്ഞൊളു. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഞാൻ തയ്യാറാക്കിയ നാടകത്തിലേ ബലിയാടാണ് അവൻ .പക്ഷേ ഇവന്റെ മകൻ ശംബു എങ്ങിനേ രക്ഷപ്പെട്ടു എന്നാണ് ഇപ്പോഴും ഒരു പിടിയും ഇല്ലാതത്?
    "ചാമി (അനന്താ) നിനക്ക് അത് ഞാൻ പറഞ്ഞു തരാം"
    ശങ്കുണ്ണിയച്ഛൻ എന്റെ പുറകിൽ നിന്ന് മുന്നോട്ട് വന്ന് പറയുന്നത് ഞാൻ കണ്ടു.
    " നീ സംശയിക്കേണ്ട ഈ കാണുന്ന ശംബു ഒടിയൻ ശിവന്റെമോൻ തന്നെയാണ്. എന്റെ മോനല്ല,അന്ന് ഇവന്നേയും ഇവന്റെ അമ്മയേയു നീ വീട്ടിനുള്ളിൽ ബന്ധിപ്പിച്ച് തീയിട്ട സമയത്താണ് ഞാനും ദാസനും കൂടി കുറച്ച് നാട്ടുകാരേയും കൂട്ടി കുട്ടൻതമ്പുരാന്റെ നിർദ്ദേശ പ്രകാരം അവരെ പിടികൂടാൻ അവിടെ എത്തിയത്. അവിടെ വീടിന് തീപിടിച്ച് വരുന്ന സമയം അതിന്റെ ഉള്ളിൽ നിന്ന് ശിവന്റെ കുടുംബത്തിന്റെ നിലവിളി ഞാൻ കേൾക്കാൻ ഇടയായി ഞാനും ദാസനും ഈ സമയം പുറകിലേ ജനാല വഴി അതിന്റെ ഉള്ളിൽ എത്തിപ്പെട്ടപ്പോഴെക്കും ശിവന്റെഭാര്യ ആതീയിൽ വെന്തുമരിച്ചിരുന്നു. അവിടെ പേടിച്ച് കരഞ്ഞ് നിലവിളിച്ച് നിന്ന ആ കുട്ടിയെക്കൊണ്ട് ഞാൻ ആരും കാണാതെ ദാസന്റെ സഹായത്തോടെ പുറത്ത് കടന്നു.പിന്നെ ആരുടെയും ശ്രദ്ധയിൽ പെടാതെ ആ കുഞ്ഞിനേ തോണിക്കാരൻ അബുവിന്റെ കയ്യിൽ രണ്ട്, മൂന്ന് ദിവസം നോക്കാൻ ഏൽപ്പിച്ചു. അബുവും ഭാര്യയും ആ ദൗത്യം ആരുംഅറിയാതെ ആരേയും അറിയിക്കാതെ ഭംഗിയായി നിർവ്വഹിച്ചു. ഒടുവിൽ ഞാനും സംഘവും ഇല്ലത്ത് എത്തി കുട്ടൻതമ്പുരാനോട്* ഒടിയൻ ശിവന്റെ കുടുംബം ആ വീടിനുള്ളിൽ മരണപ്പെട്ടു പോയി എന്ന് പറഞ്ഞു ധരിപ്പിച്ചു.പിന്നെ അത് നാട്ടിൽ പാട്ടായിമാറി അന്നു മുതൽ ആവീട് ബലിവീടായി ഇല്ലാക്കഥകളും കുറച്ച് സത്യങ്ങളുമായി ഈ നാടിന്റെ പേടി സ്വപ്നമായി നിലകൊണ്ട് ഇതുവരെ എത്തി. അന്ന് ഞാൻ ശിവന് അവന്റെ കുഞ്ഞിനേ ഏൽപ്പിക്കാൻ വേണ്ടി കുറെ അന്വേഷിച്ച് നടന്നു പക്ഷേ കണ്ടത്താനായില്ല.ഒടുവിൽ ഞാനും ഭാര്യയും ഞങ്ങളുടെ മോനായി വളർത്തി എന്താ നിന്റെ സംശയം എല്ലാം ഇപ്പോൾ മാറിയോ അനന്താ?"
    ശങ്കുണ്ണിയച്ഛൻ ദേഷ്യത്തോടെ ചാമിയോട് (അനന്തനോട് )ചോദിച്ചു.
    "കൊള്ളാം എല്ലാവർക്കുമുള്ള കുരുതിക്കളമാകും ഈ കാണുന്ന ഇവിടെ നിങ്ങൾക്ക് ചുറ്റും ആളിക്കത്തുന്ന ഈ തീവലയം. ഈ തീയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ഞാൻ വിചാരിക്കണം. അതു കൊണ്ട് നടക്കില്ല ശങ്കുണ്ണി ഇനി ഒരു രക്ഷപെടൽ, ഇനി നിങ്ങളെ രക്ഷപ്പെടുത്താൻ ദൈവം വിചാരിച്ചാൽ വരെ നടക്കില്ല"
    അനന്തൻ അട്ടഹാസച്ചിരിയോടെ ഞങ്ങളെനോക്കി അഹങ്കാരത്തോടെ വിരൽ ചൂണ്ടി വിളിച്ചു പറഞ്ഞു.
    " എല്ലാറ്റിനും മാപ്പ് അനന്താ നിന്റെ അമ്മയെ കൊലചെയ്തതും, എന്നെ രണ്ടാമത് വിവാഹം ചെയ്തതും. ഒന്നും എന്റെ അറിവോടെയോ? സമ്മതപ്രകാരമോ അല്ല. നിങ്ങളുടെ അച്ഛന്റെ വൃത്തികെട്ട കണക്കുകൂട്ടലിൽ ഞാൻ ബലിയാടായി എന്ന് മാത്രം ,എതിർത്ത ഞങ്ങളുടെ അച്ഛനേവരെ ഇല്ലാതാക്കിയ ദുഷ്ട്ടനാണ് നിങ്ങളുടെ അച്ഛൻ, നിന്റെ മുറപ്പെണ്ണിനേ അവരുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഞാൻ എന്റെ മോനേക്കൊണ്ട് കല്യാണം കഴിപ്പിച്ചത്.അത് അവളുടെ പൂർണ്ണ സമ്മദത്തോടെ മാത്രമായിരുന്നു. ബാക്കിയെല്ലാം നിന്റെ തെറ്റിധാരണകൾ മാത്രമാണ് അതികവും. നിന്റെ അച്ഛന്റെ ദുഷ്ട്ടതയ്ക്ക് ഞങ്ങൾ എത്രമാത്രം അനുഭവിച്ചു? ഇനിയെങ്കിലും ഞങ്ങളെ വേറുതെ വിട്ടൂടെ? നീ ഈ കാണുന്ന സ്വത്തും മുതലും സമ്പത്തും എല്ലാം എടുത്തോ?"
    ലക്ഷ്മിയമ്മ കേണപേക്ഷിക്കുന്നത് ഞാൻ കണ്ടു. തീവലയത്തിന്റെ ചൂട് കൂടി കൂടിക്കൊണ്ടിരുന്നു. ചന്ദ്രഗ്രഹണം കഴിയാൻ ഇനി അതികം സമയം ഇല്ലന്ന് മനസ്സിലായി. ഞങ്ങളുടെ അന്ത്യം അവിടെ തന്നെയെന്ന് ഏറെ കുറെ ഉറപ്പായി. ഒടിയൻ ശിവനായ എന്റെ അച്ഛനേ കളം വരച്ച് കത്തികുത്തി തളച്ചത് കാരണം ആ ഒരു സഹായവും പ്രതീക്ഷയും അവസാനിച്ചു.
    " ശിവാ നീയും നിന്റെ കുടുംബവും അന്നും ഇന്നും ഒരു ആവശ്യവുമില്ലാതെ ഇതിൽ ബലിയാടായതിൽ എനിക്ക് വിഷമമുണ്ട്. നീ എന്നോട് ക്ഷമിക്കണം"
    അനന്തൻ പരിഹാസത്തോടെ പറയുന്നത് ഞാൻ വിഷമത്തോടെ കേട്ടു നിന്നു.
    ഈ സമയം കളത്തിൽ തളയ്ക്കപ്പെട്ട ഒടിയൻ ശിവൻ ഒന്ന് തല ഉയർത്തി അനന്തനെ നോക്കി ചിരിച്ചു.
    " ഞാൻ കാരണം ആരും തോൽക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല അനന്താ? അതുപോലെ മറ്റുള്ളവരുടെ മുന്നിൽ എനിക്ക് തോൽക്കാനും മനസ്സില്ല?"
    എന്നു പറഞ്ഞ ശേഷം ഒടിയൻശിവൻ നീട്ടി ഒരു ചൂളമടിച്ചു. ആ ചൂളമടി അന്തരീക്ഷത്തിൽ മുഴങ്ങി.കാറ്റിന്റെ വേഗതയിലുള്ള വീശലിൽ തീ വലയം അണയാൻ പോവുന്നത് പോലെ തോന്നി.നായ്ക്കളും കുറുക്കൻമാരും ഓളിയിട്ടു തുടങ്ങി ആകെ ഭയാനക അന്തരീക്ഷം എന്തൊ സംഭവിക്കാൻ പോവുന്നത് പോലെ എനിക്ക് തോന്നി.
    "എടാ ശിവാ നിന്റെ ചൂളമടി ഇനി ഇവിടെ വിലപോവില്ല. കാരണം ചന്ദ്രഗ്രഹണം അവസാനിക്കാൻ ഇനി അതികസമയമില്ല. പിന്നെ നിന്നെ ഞാൻ മന്ത്രക്കളത്തിൽ ബന്ധിപ്പിച്ചു കഴിഞ്ഞു.ഇനി നിനക്ക് എന്റെ സമ്മതം കൂടാതെ രൂപമാറ്റത്തിനോ, എന്നേ കീഴ്*പ്പെടുത്താനോ ഒന്നിനും കഴിയില്ല. മന്ത്രക്കളത്തിൽ കുത്തിവെച്ച ആ കത്തി ഞാൻ എന്റെ പൂർണ്ണ സമ്മദത്തോടെ ഊരിയെടുത്ത് നിന്നെ സ്വതന്ത്രമാക്കാതെ നിനക്ക് ഒന്നും ചെയ്യാനോ തീവലയത്തിൽ അകപേട്ട ഇവരേ രക്ഷിക്കാനോ നിനക്ക് കഴിയില്ല ശിവാ നീ തീർന്നു... ഇവിടെ തീർക്കും നിന്റെ ഈ അദ്ധ്യായo ഇത് എന്റെ മന്ത്രങ്ങളുടെ മാന്ത്രിക പൂട്ടാണ് ഓർത്തോ?"
    അനന്തൻ അഹങ്കാര ഭാവത്തിൽ പറഞ്ഞ് നിന്ന ഉടൻ വലിയ ഒരു മുളക്കോലിന്റെ അറ്റം പെട്ടന്ന് ഞങ്ങളെ ബന്ധിപ്പിച്ച് നിർത്തിയ തീവലയത്തിനുള്ളിൽ എനിക്ക് മുന്നിലായി കുത്തി നിന്നു. എന്നെ അവിടന്ന് ആരോ പുറകിലൂടെ വന്ന് പൊക്കി എടുത്ത് ആ വലിയ മുളക്കോലിന്റെ സഹായത്താൽ അതിന്റെ അറ്റത്തിൽ എന്നേയും ബലമായി പിടിച്ച് വായുവിലൂടെ ചാടി പറന്ന് തീവലയത്തിന് പുറത്തേക്കായി ഇരുട്ടിലേക്ക് എന്നെയും കൊണ്ട് ചാടി മറിഞ്ഞു. എന്നേ രക്ഷപ്പെടുത്തിയ ശേഷം ഇരുട്ടിലേക്ക് മറഞ്ഞു പോയ വ്യക്തിയെ എനിക്ക് മനസ്സിലായില്ല. ഞാൻ ചുറ്റുപാടും നോക്കി പക്ഷേ ഇരുട്ടിൽ മറഞ്ഞിരിക്കുന്നു ആ വ്യക്തി.ദൈവം പോലെ വന്ന് എന്നെ സഹായിച്ച ആ വ്യക്തിയെ ഒരു പിടിയും ഇല്ല. ആരാണ് അയാൾ എന്ന് ഞാൻ എന്റെ മനസിൽ ചോദിച്ചു.
    "ആരടാ അത് ?എന്റെ മുന്നിൽ വന്ന് അഭ്യാസം കാണിച്ചത് ?ആരാ എന്നാ ചോദിച്ചത് ? ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാടാ"
    അനന്തൻ ദേഷ്യത്തോടെ അലറിവിളിച്ചു.
    "എന്താ അനന്താ നീ പേടിച്ചു പോയോ?"
    ഒടിയൻ ശിവൻ പൊട്ടിച്ചിരിച്ചു.
    "അനന്താ ഞാനാടാ ഇപ്പോൾ നിന്റെ മുന്നിൽ അഭ്യാസം കാണിച്ചത്. തിരിഞ്ഞ് നോക്കടാ ,നിന്റെ പുറകിൽ തന്നേ ഞാൻ ഉണ്ട്"
    ആ ഇരുട്ടിൽ മറഞ്ഞ പുതിയ അവതാരത്തിന്റെ ശബ്ദം കേട്ടതും
    അനന്തൻ പെട്ടന്ന് ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞെട്ടലോടെ ഒന്ന് തിരിഞ്ഞു.
    ഈ സമയം പുറകിൽ നിന്ന അയാൾ ചാടി മറിഞ്ഞ് ഒരു കളരി അഭ്യാസിയെ പോലെ അനന്തന്റെ മുന്നിൽ പോയി നിന്നു .. ആ തീവലയത്തിന്റെ വെളിച്ചത്തിൽ ആ വ്യക്തിയുടെ മുഖം തെളിഞ്ഞു. ആരും പ്രതീക്ഷിക്കാത്ത വ്യക്തിയുടെ രംഗപ്രവേശം അക്ഷരാർത്ഥത്തിൽ അനന്തനേയും ബ്രഹ്മദത്തനേയും ഞെട്ടിച്ചു.
    "ഒടിവിളി !ഒടിവിളി !ഒടിവിളി! അനന്താ മന്ത്രക്കളത്തിൽ നിന്ന് ഒടിയൻ ശിവന്റെ ആ ശബ്ദം മുഴങ്ങി "
    അനന്താ ഒടിവിദ്യയും ഒടിവിളിയും, മന്ത്രവും തന്ത്രവും നേർക്കുനേർ ഒന്ന് മുട്ടി നോക്കണ്ടെ?
    അതിനുള്ള പുതിയ ഒരു അവതാരത്തേയാണ് നീ പോലും അറിയാതെ നിന്നെ പിൻന്തുടരാൻ ഞാൻ ഏൽപ്പിച്ചത്. ഇപ്പോൾ മിന്നൽവേഗത്തിൽ നിന്റെ മുമ്പിൽ നിന്ന് ശംബുവിനേ, എന്റെ മോനേ ഒരു പരുന്ത് റാഞ്ചിക്കൊണ്ടു പോവുന്നത് പോലെ നിസാരമായി രക്ഷിച്ച് കൊണ്ടുപോയതും ഇവനാണ്. നിനക്ക് അന്ത്യം കുറിക്കാൻ ഞാൻ ഒരുകിയ കാലാൾപ്പട?
    തുടരും .....,

    (ആരാണ് ആ ഇരുട്ടിന്റെ മറവിലേ പുതിയ സഹായി? അയാൾ ഒടിയനോ? എന്ന ചോദ്യം ബാക്കിയാക്കി ഇവിടെ നിർത്തുന്നു. അവസാന ഒടിവിദ്യകളുടെഅങ്കത്തിന്ഹരം പകരാൻ കാത്തിരിക്കുക.......)
     
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    ഒടിയൻ കുന്ന്[​IMG]��
    ഭാഗം: 10
    " അനന്താ നീപേടിക്കണ്ടഞാൻ ഒടിയനുമൊന്നുമല്ല.. നിന്റെ മുന്നിൽ നിന്ന് ശംബുവിനേ രക്ഷിച്ച എന്നേ നിനക്ക് കാണേണ്ടേ..? ഞാൻ ആരെന്ന് അറിയണ്ടേ..? ഇന്നാ ഇതാ ഞാൻ നിന്റെ മുന്നിലേക്ക് വരുന്നു.. കണ്ണു തുറന്ന് എന്നേ കണ്ടോ..?"
    ഇരുട്ടിന്റെ മറനീക്കി ഗാംഭീര ശബ്ദത്തോടെ അയാൾ തീവലത്തിന്റെ അടുത്തേക് നടന്നടുത്തു. ഈ സമയം ആ വെളിച്ചത്തിൽ അയാളുടെ വെളുത്തമുഖം തെളിയുന്നുണ്ടായിരുന്നു. കള്ളിമുണ്ടും വെള്ള ബനിയനും അരയിലേ ബേ ൽറ്റിനേക്കാട് ചേർത്ത് വച്ചിരിക്കുന്ന കത്തിയുമായി അയാൾ ഒരു അങ്കത്തിന് തയ്യാറായ മട്ടിൽ തീവലയത്തിന് മുന്നിൽ കൈ പുറകിലോട്ട് കെട്ടി ഒരു പോരാളിയെപ്പോലെ നെഞ്ചുവിരിച്ച് നിന്നു.
    " തോണിക്കാരൻ അബൂ.. നീയോ?"
    ബ്രഹ്മദത്തൻ നമ്പൂതിരി അനന്തന്റെ പുറകിൽ നിന്ന് പറയുന്നത് ഞാനും അവിടെ കൂടിയവരും കേട്ടു.
    " അതേ ബ്രഹ്മദത്താ ഞാൻ തന്നേ അബു. നിങ്ങൾക്ക് പുറകിൽ ഞാൻ ഒരു നിഴലുപോലെ ഉണ്ടായിരുന്നു.എന്നേ ആ ദൗത്യം ഏൽപ്പിച്ചത് വേറെ ആരുമല്ല ശങ്കുണ്ണിയും, ശിവനുമായിരുന്നു.പിന്നെ ഈ ഇല്ലത്തെ ചോറ് ഞാനും എന്റെ കുടുംബവും കുറെ കഴിച്ചിട്ടുണ്ട് അതുകൊണ്ട് നന്നിക്കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ..? ഈ ഇല്ലത്തിനും ഇവർക്കും ഒരു അപകടമോ..? ബുദ്ധിമുട്ടോ.. വന്നാൽ കൈയ്യും കെട്ടി മാറി നിൽക്കാൻ എന്നേ കിട്ടില്ല.. അത് ഇപ്പോ സ്വന്തം ജീവൻ പോയാലും ശരി അവസാനശ്വാസം വരെ പോരുതും..പിന്നെ ശംബു ശിവന്റെ മോനാവാം പക്ഷേ എന്റെ ഭാര്യ ആയിഷാ ശംബുവിനേ കുറച്ച് ദിവസം സ്വന്തം മക്കളുടെ കൂട്ടത്തിൽ അവനേയും നോക്കിയിട്ടുണ്ട് പണ്ട്.. അത് നിങ്ങൾ കൊല്ലാൻ നോക്കിയ സമയത്ത്.. ഇപ്പഴും നിങ്ങൾ അതിന് വേണ്ടി ശ്രമിക്കുമ്പോ കണ്ടു നിക്കാൻ ഈ അബുവിനേ കിട്ടില്ല.."
    അബുവിന്റെ വീറോടെ ഉള്ള മറുപടികേട്ട അനന്തൻ ദേഷ്യത്തോടെ അബുവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി.ഈ ചവിട്ടിൽ അബു തീവയത്തിന്റെ ഉള്ളിലേക്ക് വീഴാൻ പുറകോട്ട് പോയ നേരം അബുവിന്റ കയ്യിൽ പെട്ടന്ന് ഒരു മിന്നൽവേഗത്തിൽ ഞാൻ പോയി പിടിക്കുകയായിരുന്നു .എല്ലാവരും ഈ സമയം എന്നേ തന്നെ നോക്കി. കാരണം ഇരുട്ടിന്റെ മറവിൽ എല്ലാം നോക്കി നിന്ന ഞാൻ ഇത്രപെട്ടന്ന് വന്ന് അബുവിനേ രക്ഷിക്കും എന്ന് അവരും കരുതിയിട്ടില്ല.
    " അബുക്കാ അങ്ങോട്ട് മാറി നിന്നോ ഇത് ഞാൻ നോക്കിക്കോള്ളാം ,എന്റെ അച്ഛൻ ഒടിയൻശിവനു വേണ്ടി, എന്റെ മരിച്ചു പ്പോയ ഇവർ തീയിട്ടു കൊന്ന എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ആ ദൗത്യം ഏറ്റെടുക്കാൻ പോവുകയാണ്.. അബുക്കാ അവിടെ പോയി കളികാണ്.."
    എന്റെ വാക്കുകൾ കേട്ട അബുക്കാ മനസില്ലാ മനസോടേ ഇല്ലത്തേ ഒരു ഭാഗത്തേക്ക് മാറി നിന്നു,
    ഈ സമയം അബുക്ക പോവുന്ന പോക്കിൽ പെട്ടന്ന് എനിക്ക് നേരേ ഒന്ന് ചാടി മറിഞ്ഞ് അരയിലേ കത്തി എനിക്ക് നേരേ വീശി എറിഞ്ഞു, ആ കത്തി എന്റെ തലയ്ക്ക് മീതേ ശരവേഗത്തിൽ പാഞ്ഞു ഞാൻ പെട്ടന്ന് പുറകിലോട്ട് തിരിഞ്ഞതും ബ്രഹ്മദത്തന്റെ വലതു തോളിൽ ആ കത്തി തറച്ചുകയറി ചോര തെറിക്കുന്നതാ പിന്നീട് ഞാൻ കണ്ടത്.
    "എടാ ബ്രഹ്മദത്താ.. പുറകിൽ നിന്ന് ഒരുത്തനേ വീഴ്ത്താൻ നോക്കുന്നോ..? ആണുങ്ങളെപ്പോലേ മുന്നിൽ നിന്ന് പോരാട്.."
    ബ്രഹ്മദത്തൻ എന്നെ തളയ്ക്കാൻ എന്റെ പുറകിലൂടെ വന്നത് അപ്പോഴാണ് ഞാനും അറിയുന്നത്.
    " ശംബു ചന്ദ്രഗ്രഹണം കഴിയാൻ ഇനി അധികം സമയമില്ല നീ പെട്ടന്ന് അവൻ മാരേ അങ്ങോട്ട് തീർക്ക് . എന്നിട്ട് വേണം എനിക്ക് 5.10 ന് ഉള്ള രാവിലത്തേ സുബഹി നിസ്ക്കരിക്കാൻ പള്ളി പോവാൻ "
    എന്നു പറഞ്ഞ് എന്നേ തോളിൽ രണ്ട് തട്ടും തട്ടി അബുക്ക മാറിനിന്നു. ഈ നേരം പുറകിൽ നിന്ന് ബ്രഹ്മദത്തന്റെ വേദനക്കൊണ്ട് പുളയുന്ന ശബ്ദം എന്റെ ചേവിയിൽ മുഴങ്ങി.ഞാൻ അവർക്ക് നേരേ ഒരു അങ്കത്തിന് തയ്യാറായി അവർക്ക് നേരേ മുഖാമുഖം നിന്നു.അവർ രണ്ടു പേരും ദേഷ്യത്തോടെ എന്നിലേക്ക് അടുത്തു.
    " ശിവാ നിന്റെ മോനെ നിന്റെ മുന്നിൽ വച്ച് ഞാൻ തീർക്കുന്നത് നിനക്ക് കാണണ്ടേ ഇങ്ങോട്ട് നോക്ക് "
    അനന്തൻ അലറി വിളിച്ച് കയ്യിലുള്ള മന്ത്രവടി എനിക്ക് നേരേ ചൂണ്ടിയതും അതിൽ നിന്ന് ഒരു തീഗോളം എനിക്ക് നേരേ പാഞ്ഞ് അടുത്തു .തീഗോളം അടുത്ത് എത്തിയ സമയം ഞാൻ അപ്രത്യക്ഷമായി. എന്നേ കാണാനില്ല രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കിയ അനന്തൻ ലക്ഷ്യം പിഴച്ച ദേഷ്യത്താൽ അലറിവിളിച്ചു.
    "ഒടിവിളി..... ഒടിവിളി..... ഒടിവിളി ..... അനന്താ?"
    മന്ത്രക്കളത്തിൽ നിന്ന് ശിവൻ പൊട്ടിച്ചിരിച്ചുക്കൊണ്ട് പറയുന്നത് ആ രാത്രിയുടെ നിശബ്ദതയിൽ മുഴങ്ങി.
    "എന്താടാ നീ ചിരിക്കുന്നത് "
    അനന്തൻ ദേഷ്യത്തോടെ ശിവനോട് ചോദിച്ചു.
    "ചിരിയല്ല അനന്താ കൊലച്ചിരിയാണ് ഞാൻ ഇപ്പോൾ ചിരിച്ചത് നിന്റെ മരണം സൂര്യൻ ഉദിക്കുന്നതിന് മുന്നേ സംഭവിക്കും..അത് ഓർത്ത് ചിരിച്ചു പോയതാ.നിനക്ക് എന്റെ മോനേ കീഴ്പ്പെടുത്താൻ പറ്റില്ല..കാരണം അവന് ബലിവീട്ടിൽ വച്ച് ഒടിവിദ്യ പകർന്നത് അച്ഛനായ ഞാനാ ഒടിയൻശിവൻ.."
    ആ വാക്കുകൾ അനന്തന് രസിച്ചില്ല.അനന്തൻ മന്ത്രങ്ങൾ ചൊല്ലി കൈകൾ മുകളിലോട്ട് ഉയർത്തിയ നിമിഷം മാന്ത്രിക തീവലയം ശക്തിയായി ആളിക്കത്തിക്കൊണ്ടിരുന്നു. തീ നാളങ്ങൾ ഒരാളുടെ ഉയരത്തിൽ ഉയർന്നു പൊങ്ങി. ആ ചൂടിൽ ഒടിയൻ ശിവനായ എന്റെ അച്ഛനും അതിന്റെ ഉള്ളിൽ അകപ്പെട്ടു പോയവർക്കും ചൂട് താങ്ങാനാവാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.ചന്ദ്രഗ്രഹണം ഏറെകുറെ അവസാനിക്കാറായിരിക്കുന്നു. ഈ സമയം കർപ്പൂര മണമുള്ള ഒരു വെള്ളപുകപടലം അന്തരീക്ഷത്തേ കീഴ്പ്പെടുത്താൻ തുടങ്ങി.നായ്ക്കളുടെ ഭയാനക കൂട്ടഓളിയും ശക്തിയായ കാറ്റും അവിടെ ഭയനക അന്തരീക്ഷം സൃഷ്ടിച്ചു.ഇത് അനന്തനേയും ബ്രഹ്മദത്തനേയും ആശയ കുഴപ്പത്തിലേക്ക് തള്ളി ഇട്ടു.
    "അനന്താ നിന്റെ അന്ത്യം കൂടുതൽ അടുത്തു. നീ ആളിക്കത്തിച്ച ഈ തീവലയത്തിന് ഇനി ആയുസ്സില്ലാ. കാരണം അഗ്നിയുടെ ശത്രു വെള്ള മാണ്. ആ വെള്ളം ഇവിടെ മഴയായ് ഉടൻ തന്നെ രംഗപ്രവേശം നടത്തും."
    ശിവന്റെ ആ വാക്കുകൾ പറഞ്ഞു കഴിഞ്ഞയുടൻ പെട്ടന്ന് ശക്തിയായകാറ്റ് അവിടെ അനുഭവപ്പെട്ടു. കാറ്റിന്റെ അങ്കമ്പടിയോടെ ശക്തമായ മഴയും അവിടെ പെയ്തു തുടങ്ങി. അൽപ്പം നേരം കഴിഞ്ഞതും ആ തീവലയത്തെ മഴ ഇല്ലാതാക്കിക്കഴിഞ്ഞിരിക്കുന്നു. കുറച്ച് കഴിഞ്ഞതും മഴതോർന്നു. ആകെ പഴയത് പോലെ ശാന്തമായ അന്തരീക്ഷം... ഈ നേരം ചന്ദ്രഗ്രഹണവും കഴിഞ്ഞിരിക്കുന്നു. പൂർണ്ണ ചന്ദ്രൻ ആകാശത്ത് മഴ മേഘങ്ങളെ നീക്കി വെട്ടിതിളങ്ങി നിൽക്കുന്നതാണ് പിന്നീട് അനന്തന് കാണാൻ കഴിഞ്ഞത്. അനന്തൻ ആകേ അസ്വസ്ത്ഥനായി നിൽക്കുന്നതാണ് പിന്നീട് കണ്ടത്. കാരണം ഇനി ശിവനേ തളയ്ക്കാൻ ഇങ്ങനേ ഒരു സന്ദർഭം ലഭിക്കില്ല എന്ന് മനസ്സിലാക്കി.ഈ അവസരം നോക്കി കുട്ടൻ തമ്പുരാനേയും ലക്ഷ്മിയയേയും അബു രക്ഷപ്പെടുത്തിയിരുന്നു. അവരെ രണ്ട് പേരേയും അബു സുരക്ഷിതമായി ഇല്ലത്തേ മുറിയിലേക്ക് മാറ്റിയ ശേഷംഅബു പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.കുട്ടൻ തമ്പുരാനും അമ്മയും പുറത്ത് എന്ത് നടക്കുന്നു എന്നെറിയാൻ പ്രാണഭയത്താൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണിലേ ഭയം ഈ സമയം വ്യക്തമാണ്.
    "അനന്താ നിനക്ക് ധൈര്യമുണ്ടെങ്കിൽ മാത്രം.. മന്ത്രക്കളത്തിൽ എന്നേ തളച്ച് കുത്തിവച്ച ആകത്തി നീ നിന്റെ പൂർണ്ണ തൃപ്തിയോടെ എടുത്ത് എന്നേ സ്വതന്ത്രനാക്കാൻ നിനക്ക് കഴിയുമോ..? കാണട്ടേ നിന്റെ ചങ്കൂറ്റം..? കാണട്ടേ നിന്റെ മന്ത്രങ്ങളുടെ ശക്തി...?അല്ലാതെ ആട് പട്ടയിൽ കാഷ്ട്ടിക്കുന്നത് പോലെ നീ എന്നോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല...നേർക്ക്നേർ മന്ത്രവുംതന്ത്രവും ഒടിവിദ്യയും ഒടിവിളിയുമായി തമ്മിൽ ഒന്ന് മുട്ടിനോക്കാം..? കഴിയുമോ..? നിനക്കും നിന്റെ ബ്രഹ്മദത്തനും..? പുറകിലൂടെ അല്ല ഒരാളെ കീഴ്പ്പെടുത്തേണ്ടത്. നേർക്കുനേർ പൊരുതി വേണം കീഴ്പ്പെടുത്താൻ.. പറ്റുമോ നിനക്ക്? കാണട്ടേ നിന്റെ ചങ്കൂറ്റം..' "
    ഒടിയൻശിവന്റെ വാക്കുകൾ കേട്ട അനന്തൻ അരിഷത്തോടെ മന്ത്രക്കളത്തിൽ കുത്തിവച്ച കത്തി പൂർണ്ണ തൃപ്തിയോടെ ഊരി എടുത്തു.
    "ശിവാ നിന്നെ ഞാൻ സ്വതന്ത്രമാക്കിയിരിക്കുന്നു.. നീയും നിന്റെ മോനും വാ അങ്കത്തിന്.. കാണട്ടേ അച്ഛന്റെയും മോന്റെയും ഒടിവിദ്യ..?ഞാൻ എന്തും നേരിടാൻ തയ്യാർ.... വാ"
    ഈ സമയം ഒടിയൻ ശിവൻ സ്വതന്ത്രനായി മന്ത്രക്കളത്തിൽ നിന്ന് മെല്ലെ എണീറ്റ് നിന്നു. അരയിൽ കരുതിയ കുഴമ്പു പോലത്തേ ദ്രാവകം(ഒടിമരുന്ന്) എടുത്ത് ചെവിയുടെ പുറകിലും കണ്ണിന് ചുറ്റും പുരട്ടി. വലതുകൈ ശങ്കുണ്ണിയുടെ അടുത്തേക് നീട്ടിയ ഉടൻ ശങ്കുണ്ണി മുതുകിന് പുറകിൽ ആരും കാണാതെ സൂക്ഷിച്ച മന്ത്രവടി എടുത്ത് ഒടിയൻ ശിവന്റെ വലതു കയ്യിലേക്ക് ഒരു സന്തോഷചിരിയുടെ അകമ്പടിയൊ ടെ കൈമാറി. ഒടിയൻ ശിവൻ വലതു കയ്യിലിട്ട് വിരലുകളുടെ സഹായത്തോടെ ആ മന്ത്രവടി ശക്തികറക്കി. ഈ സമയം കാറ്റിന് വേഗതകൂടി മരത്തിൽ തൂങ്ങി നിന്നിരുന്ന വവ്വാലുകൾ പാറിപറന്ന് ഒടിയൻ ശിവന് മുകളിൽ വട്ടമിട്ടു പറന്നുതുടങ്ങി .
    "ഒടിവിളി.. ഒടിവിളി.... ഒടിവിളി അനന്താ.."
    ഈ വാക്കുകൾ പറഞ്ഞു കൊണ്ട് ശിവൻ പൊട്ടിച്ചിരിച്ചു നിന്ന സമയം പെട്ടന്ന് അപ്രത്യക്ഷമായി. ആ പെട്ടന്നുള്ള കാണാതായ സംഭവം അനന്തനേ വല്ലാതെ അസ്വസ്ഥനാക്കി. അനന്തൻ ചുറ്റുപാടും വീക്ഷിച്ചു കാറ്റിന്റെ ഇരമ്പലൽ മാത്രം മുഴങ്ങി കേൾക്കാൻ ഉണ്ട്. വേറെ ഒന്നും ഈ സമയം കാണാനില്ലായിരുന്നു.
    "അനന്താ നീ ഒരു മണ്ടൻ തന്നെ.. കാരണം ഒടിയൻമാരേ കളംവരച്ച് കത്തികുത്തി തളയ്ക്കാൻ അറിയുന്നവർക്ക് മോചിപ്പിക്കുന്ന രീതിയും അറിയണം.. അവരെ മോചിപ്പിക്കുമ്പോൾ ഒടിയൻമാരേക്കൊണ്ട് സത്യം ചെയ്യിപ്പിക്കണം.. ഇനി തനിക്കോ,തന്റെ കുടുംബത്തിനോ അവനിൽ നിന്നോ? അവരുടെ ഒടിയൻ പരമ്പരയിൽ നിന്നോ? യാതൊരു ബുദ്ധിമുട്ടോ.. തടസ്സങ്ങളോ.. ആക്രമണങ്ങളൊ.. ഉണ്ടാവില്ലാ.. എന്ന് സത്യം ചെയ്യിപ്പിച്ച ശേഷം മാത്രമേ മോചിപ്പിക്കാൻ പാടുള്ളൂ... ഇല്ലെങ്കിൽ അവരുടെ പൂർവാതികം ശക്തിയോടെയുള്ള തിരിച്ച് വരവ് നിന്നേയും.. നിന്റെ വംശത്തേയും.. ഇല്ലാതാക്കാൻ ഇപ്പോൾ അവർക്ക് കഴിയും.. നീ മണ്ടനാണെന്ന് മനസ്സിലാക്കിയ ഒടിയൻ ശിവൻ തന്ത്രപൂർവ്വം കൗശലത്തോടെ .. കാത്തിരുന്ന് അവസരം മുതലെടുത്ത് രക്ഷപ്പെടു.. നിന്റെ ദേഷ്യത്തേയും പ്രതികാരബുദ്ധിയേയും മുതലെടുത്ത് അവൻ ആൺകുട്ടികളെപ്പോലെ രക്ഷപ്പെട്ടുകളഞ്ഞു.. ഇനി പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. നേരിട്ട് മുട്ടിനോക്ക്, ആരാ ജയിക്കുന്നത് എന്ന് കാണാല്ലോ..?"
    ശങ്കുണ്ണിയുടെ ആ വാക്കുകൾ അനന്തന് ശരിക്ക് ഏറ്റു.. ദേഷ്യക്കൊണ്ട് സമനില തെറ്റിയ അനന്തൻ ശങ്കുണ്ണിക്ക് നേരേ കരയിൽ കരുതിയ കത്തി എടുത്ത് എറിഞ്ഞു. വായുവിലൂടെ ശങ്കുണ്ണിയെ ലക്ഷ്യം വച്ച് പാഞ്ഞ കത്തി ശങ്കുണ്ണിയുടെ നെഞ്ചിൽ തറച്ചു കയറി ചോരചിന്തി'
    "ഇല്ലത്തെ കാവൽനായ എന്നേ നോക്കി കുരക്കുന്നോ..? ഇനി നീ ആരോടും മിണ്ടില്ല..നിന്റെ അധ്യായം ഇവിടെ അവസാനിച്ചു "
    അനന്തൻ ദേഷ്യത്തോടെ ശങ്കുണ്ണിയോട് ഉച്ചത്തിൽ പറഞ്ഞു.
    " ഇല്ല അനന്താ നിനക്ക് എന്നേ കൊല്ലാൻ സാധിക്കില്ല. തിരിഞ്ഞ് നോക്കടാ ഇങ്ങോട്ട്.."
    ആ വാക്കുകൾ അനന്തന്റെ ചെവിയിൽ തറച്ചുകയറി.പെട്ടന്ന് അരിശത്തോടെ തിരിഞ്ഞ അനന്തന് കാണാൻ സാധിച്ചത് മറ്റൊരു ശങ്കുണ്ണിയെ ആയിരുന്നു. അനന്തൻ രണ്ട് പേരേയും മാറി മാറി നോക്കി. കണ്ണിനേ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന അനന്തനേ യാണ് പിന്നീട് അവിടെ കാണാൻ സാധിച്ചത്.
    "ഒടിവിളി.. ഒടിവിളി... ഒടിവിളി... അനന്താ.... "
    മന്ത്രക്കളത്തിൽ നിന്ന് ചോരയിൽ കുളിച്ച് നിൽക്കുന്ന ശങ്കുണ്ണി വിളിച്ച് പറഞ്ഞു കൊണ്ടിരിക്കേ ശങ്കുണ്ണിയുടെ രൂപം മെല്ലേ മെല്ലേ മാറി മാറി ഒടിയൻ ശിവനായി രൂപം മാറിക്കൊണ്ടിരുന്നു. കത്തിതറച്ച് ചോരയിൽ കുളിച്ചു നിന്ന ശങ്കുണ്ണിയുടെ പൂർണ്ണമായി ഒടിയൻശിവനായി രൂപം മാറിയത് കണ്ട അനന്തൻ അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടി.ഒടിയൻശിവൻ പതുക്കെ നെഞ്ചിൽ തറച്ച കത്തി ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ മെല്ലെ ഒരു മുള്ളുകുത്തിയ ലാഗവത്തോടെ വലിച്ച് എടുത്തു. താഴെ കിടക്കുന്ന കുറച്ച്മണ്ണ് ഒരു പിടി വാരി എടുത്ത് കത്തി തുളച്ചു കയറിയ ഭാഗത്ത്* ഒന്ന് പുരട്ടി എന്തോ മന്ത്രം ചൊല്ലിയതും അവിടെ കത്തികൊണ്ടമുറിഞ്ഞ ഭാഗം പൂർണ്ണമായി കാണാതാവുകയും ചോര ഒലിച്ചിറങ്ങിയ ഭാഗങ്ങളും പാടും ഇതൊടൊപ്പം ഇല്ലാതാകുകയും ചെയ്തു. "
    "കൊള്ളാം ശിവാ നിന്റെ ആൾമാറാട്ടം. ആദ്യ വിജയം നിനക്കു തന്നെ.. പക്ഷേ അന്തിമ വിജയം എനിക്കായിരിക്കും. അത് നിന്നെയും നിന്റെ മോനേയും കൊന്ന് തള്ളിയ ശേഷം "
    അനന്തൻ വാശിയോടെ ശിവനേ നോക്കി പറഞ്ഞു.ഈ സമയം പുറകിലൂടെ ചീറിപാഞ്ഞ് വന്ന പോത്തിന്റെ കുളമ്പടി ശബ്ദം കേട്ടപാടെ അനന്തൻ തിരിഞ്ഞതും പുറകിൽ നിന്ന ബ്രഹ്മത്തനേ കൊമ്പിൽ കോർത്ത് വലിച്ചെറിഞ്ഞ്* ഒരു കൂറ്റൻ കാട്ടുപോത്ത് അനന്തനു നേരേ പാഞ്ഞ അടുത്തു.തന്നേ ലക്ഷ്യം വച്ച് വരുന്ന കാട്ടു പോത്തിൽ നിന്ന് ഈ സമയം അനന്തൻ തലനാരിഴക്ക് മാറി രക്ഷപ്പെട്ടു. ശിവൻ നീട്ടി ഒരു ചൂളമടിച്ചു കാട്ടുപോത്ത് ശിവന്റെ അടുത്ത് പോയിനിന്നതും മന്ത്രക്കളത്തിലേ കത്തിനിൽക്കുന്ന വിളക്ക് എടുത്ത് ശിവൻ ആ കാട്ടുപോത്തിന്റെ ദേഹത്ത് ചൂടു കൊള്ളിച്ചതും ആ പോത്തിന്റെ രൂപം ശംബു വായ എന്റെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു.
    "ഓഹോ കൊള്ളാം അച്ഛന്റെയും മോന്റെയും ഒടിവിദ്യ. എനിക്ക് ബോധിച്ചു. എന്നാ അച്ഛനും മോനും കൂടി ഒന്ന് മുട്ടിനോക്ക് ,, കാണട്ടെ നിങ്ങളുടെ പ്രതികാര ഒടിവിദ്യ"
    അനന്തന്റെ വാക്കുകൾ കേട്ടുനിന്ന ശിവനും മോനും നേർക്ക് നേർ ഒന്ന് നോക്കി പുഞ്ചിരിച്ചു.
    "അച്ഛാ ഞാൻ തുടങ്ങട്ടെ ?അച്ഛൻ അവിടെ പോയി വിശ്രമിച്ചോളു.. "
    എന്റെ വാക്കുകേട്ട അച്ഛൻ എന്നേ നോക്കി ഒരു ചിരി പാസാക്കി.
    " വേണ്ട ശംബു.. മോൻ പ്രായത്തിൽ മൂത്തവരേ തല്ലി എന്ന ചീത്തപ്പേര് കൂടി ഈ പ്രായത്തിൽ കേൾക്കണ്ട. ഇപ്പോൾ ഇവരെ കീഴ്പ്പെടുത്താൻ ഉള്ള ആരോഗ്യവും കഴിവും എനിക്ക് ഉണ്ട്. മോനും ശങ്കുണ്ണിയും പോയി അബു നിൽക്കുന്ന ആ ഭാഗത്ത് പോയി ഇരുന്ന് നല്ല ഒരു അടികണ്ടോ... പോ... പോയി അവിടെ നിക്ക്. ആവശ്യം വരുമ്പോൾ അച്ഛൻ വിളിച്ചോളാം.. ശങ്കുണ്ണി,, ഇവനേ കൊണ്ട് പോ"
    ശിവൻ (അച്ഛൻ ) എന്റെ കൈ പിടിച്ച് ശങ്കുണ്ണിയച്ഛനേ ഏൽപ്പിച്ചു.
    " ശങ്കുണ്ണി ചിലപ്പോ ഞാൻ ഇവിടെ തോറ്റു വീണ് എനിക്ക് വല്ലതും സംഭവിച്ചാൽ എന്റെ മോനേ ഇതുവരെ നോക്കിയപോലെ ഇനിയും നീ നോക്കണം.. ജൻമം നൽകിയ പിതാവിനേക്കാൾ ജീവൻ കൊടുത്ത പിതാവായ നിന്നോട് പറയേണ്ട കാര്യമില്ല..എന്ന് എനിക്ക് അറിയാം എന്നാലും എന്റെ ഒരു സമാദാനത്തിന് വേണ്ടി പറയാതിരിക്കാൻ വയ്യാ... നീ ഇവനേക്കൊണ്ട് പെട്ടന്ന് ഇവിടന്ന് അബു നിൽക്കുന്ന ഭാഗത്തേക്ക് മാറിനിൽക്ക് പോ..".
    ശങ്കുണ്ണിയച്ഛൻ ശിവനേ ഒന്ന് തൊഴുത് വിഷമത്തോടെ എന്നേയും കൊണ്ട് അബുക്ക നിൽക്കുന്ന ഭാഗത്തേക്ക് നടന്നു നീങ്ങി. ഈ സമയം ബ്രഹ്മദത്തൻ എന്റെ ആക്രമണത്തിൽ പരുക്കേറ്റ ദേഷ്യത്തിൽ ഞങ്ങൾക്ക് തടസം നിന്നു.
    " അങ്ങനേ അങ്ങോട്ട് പോയാലോ ശംബു... അതും എന്നേ കുത്തിമറിച്ചിട്ട് അങ്ങനേ അങ് പോയാലോ...? ആ കണക്ക് തീർക്കണ്ടേ.. എനിക്ക്? ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ..? "
    എന്റെ കയ്യിൽ ബലമായി ഒന്ന് പിടിച്ചു.
    " ശരിയാ ആ കണക്ക് ഞമ്മള് അനക്ക് തീർത്ത് തരാം "
    ബ്രഹ്മദത്തന്റെ മുഖത്ത് അബുക്കാന്റെ കൈവന് ശക്തിയായി പതിച്ചു. അടികൊണ്ട ബ്രഹ്മദത്തൻ അബുക്കാനേ ദേഷ്യത്തോടെ തുറിച്ച് നോക്കി.
    "ഈയ്യ് എന്നേ നോക്കി പേടിപ്പിക്കണ്ട. ഇനിയും കിട്ടും നല്ല വെള്ളാവി(അടി)... കാരണം ഈയ് ഒരു മന്ത്രകർമ്മിയല്ലെ എന്ന ഒറ്റ പരിഗണവച്ച് ഞാൻ എന്റെ തോണിയിൽ അങ്ങോട്ടും ഇങ്ങോട്ടും പുഴകടത്തിയിട്ടുണ്ട്. അതിന് ഒരു ചില്ലിപൈസ നിന്റെന്ന് ഞാൻ വാങ്ങിയിട്ടില്ല ഇതുവരെ. കാരണം നിനക്ക് ഞാൻ തന്ന ബഹുമാനവും ആദരവുമായിരുന്നു അന്ന് തന്നത് .. അല്ലാതെ നിന്റെ ചന്തം കണ്ടിട്ടല്ല.. മനസിലായോ..??? ഇനി നീ പോയ്ക്കോ.. എനിക്ക് ഇപ്പോ മനസ്സിന് ഒരു സുഖം കിട്ടിയപോലുണ്ട്.. പോടാ പന്നി തുറിച്ച് നോക്കാതേ.."
    എന്റെ കയ്യിൽ പിടിച്ച് എന്നേയും ശങ്കുണ്ണിയച്ഛനേയും കൂട്ടി അബുക്ക ലക്ഷ്യസഥാനത്തേക്ക് നടന്നു നീങ്ങി. ഈ സമയം കുട്ടൻ തമ്പുരാനും ലക്ഷ്മിയമ്മയും ഇതെല്ലാം ജനാലയിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു.
    " ബ്രഹ്മദത്താ ആദ്യം ശിവനേ തീർക്കാം. എന്നിട്ട് മതി അവരെ പോലുള്ള കൃമികളെ..."
    അനന്തൻ വിളിച്ചു പറഞ്ഞു, ബ്രഹ്മദത്തൻ അങ്ങോട് പെട്ടന്ന് നീങ്ങി. ബ്രഹ്മദത്തനും അനന്തനും ശിവന് ചുറ്റും അങ്കത്തിന് തയ്യാറായി വട്ടമിട്ട് നടന്നു. ശിവൻ അവരുടെ ചുറ്റുമുള്ള ചലനങ്ങൾ ശ്രദ്ധിച്ചു.ശിവൻ കയ്യാലുള്ള മന്ത്രവടി ഒന്ന് കറക്കിയ നിമിഷം കാറ്റ് ശക്തിയായി വീശിതുടങ്ങി. കർപ്പൂരത്തിന്റെ പുക അവിടെ വ്യാപിച്ചു. മരങ്ങൾ കാറ്റിന്റെ ശക്തിയിൽ ഒരു ഭാഗത്തേക്ക് ചാഞ്ഞു പോവുന്നത് ഞാൻ കണ്ടു. അനന്തനും ബ്രഹ്മദത്തനും കാറ്റിന്റെ വേഗതയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പുറകോട് അടിവച്ച് തുടങ്ങിയ നേരം ശിവൻ അവരുടെ കൈൾ പിടിച്ച് നിലത്തടിച്ച് വീഴ്ത്തി.അടിയുടെ ആഘാതത്തിൽ നിലത്തു വീണ അവർ വാശിയോടേ എണീറ്റ് നോക്കുമ്പോൾ ശിവനേ അവിടെ കാണാനില്ലയിരുന്നു .ഈ സമയം പെട്ടന്ന് അനന്തന്റെ പുറകിൽ നിന്ന് കഴുത്തിൽ ബലമായി പിടിച്ച് അടുത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് ശിവൻ കറക്കിഎറിഞ്ഞു.മരത്തിൽ തട്ടി താഴെ വീണ അനന്തനേ ബ്രഹ്മദത്തൻ സഹായിക്കാൻ ഓടി അടുത്ത നിമിഷം മരത്തിന്റെ മുകളിൽ നിന്ന് ഒരു ചൂളമടി ഉയർന്നു പെട്ടന്ന് ബ്രഹ്മദത്തൻ ഞെട്ടലോടെ മുകളില്ലേക്ക് നോക്കുമ്പോൾ ഒരു വാനരനേപ്പോലെ തലകീഴായി കിടന്ന് ആടുന്ന ശിവനേയാണ് കാണാൻ കഴിഞ്ഞത്.ബ്രഹ്മദത്തൻ ഇതുകണ്ട ഉടൻ മരത്തിന്റെ ചുവട്ടിൽ നിന്ന് അനന്തനേ രക്ഷിക്കാൻ നിൽക്കാതെ പേടിച്ച് ഓടി.
    "ബ്രഹ്മദത്താ എന്നേ ഒന്ന് രക്ഷിക്കൂ..."
    അനന്തന്റെ കരച്ചിൽ കേട്ട ബ്രഹ്മദത്തൻ ഓട്ടം നിറുത്തി തിരിഞ്ഞു നോക്കി.
    "എന്താ ബ്രഹ്മദത്താ കൂട്ടുകാരനേ നിനക്ക് രക്ഷിക്കണോ.?"
    ബ്രഹ്മദത്തൻ തിരിഞ്ഞതും തൊട്ട് പുറകിൽ നിൽക്കുന്ന ശിവനേ കണ്ടതും ഞെട്ടി. അനന്തന്റെ ശബ്ദത്തിൽ ശിവനാണ് വിളിച്ചതെന്നും മനസ്സിലായി. ഈ സമയം മരത്തിന്റെ ചില്ലയിൽ തലകീഴായി കെട്ടി തൂക്കിയ അനന്തനേയാണ് പിന്നീട് ബ്രഹ്മദത്തൻ കാണാൻ ഇടയായി.
    "നിനക്ക് ഇങ്ങനേ നിന്റെ കൂട്ടുകാരനേപ്പോലെ തലകീഴായി ആടണോ ബ്രഹ്മദത്താ... നല്ല രസമാണ് ആ ആട്ടം"
    ശിവൻ ഭീഷണി സ്വരത്തിൽ പറഞ്ഞു.
    " ശിവാ എന്നേയും അനന്തനേയും വേറുതെ വിടണം. ഒരു തെറ്റുപറ്റിയതാണ് പണ്ട്.. എല്ലാറ്റിനും മാപ്പ്..."
    ബ്രഹ്മദത്തൻ ശിവനോട് കൈകൂപ്പിയാചിച്ചു നിന്നു.
    "മാപ്പുകൾക്ക് ചില സമയങ്ങളിൽ ഒരു ജീവന്റെ വിലയുണ്ട്.. എന്ന് നിനക്ക് ഇപ്പോ മനസ്സിലായതിൽ സന്തോഷം "
    ശിവൻ ബ്രഹ്മദത്തനോട് ഇത് പറഞ്ഞതും പെട്ടന്ന് ഒരു പുകയായ് മാഞ്ഞു പോയി. ഈ സമയം മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയ അനന്തൻ താഴേക്കു വന്നു വീണ് മോചിതനായി അനന്തൻ ബ്രഹ്മദത്തന്റെ അടുത്തേക്ക് ഓടിയെത്തി.
    "ബ്രഹ്മദത്താ ഇനി ഇവിടെ നിന്നാൽ നമ്മുടെ ജീവൻ നഷ്ട്ടപ്പെടും നമ്മുക്ക് ഇവിടന്ന് രക്ഷപ്പെടണം എന്റെ മന്ത്രവടി എവിടെ..?"
    ബ്രഹ്മദത്തനും അനന്തനും മന്ത്രവടി തിരഞ്ഞു ഇരുട്ടിൽ ഒന്നും കാണാതെ അവർ ബുദ്ധിമുട്ടിയ നേരം മന്ത്രക്കളത്തിൽ ആ മന്ത്ര വടി കിടക്കുന്നത് ബ്രഹ്മദത്തന്റെ ശ്രദ്ധയിൽ പെട്ടു.
    " അനന്താ അതാ കിടക്കുന്നു.. പെട്ടന്ന് പോയി എടുക്ക് .."
    അനന്തൻ മന്ത്രക്കളത്തിലേക്ക് ഓടി എത്തി തന്റെ മന്ത്രവടി കൈക്കൊണ്ട് എടുത്ത നിമിഷം ആവടി ഒരു വിഷപാമ്പായി മാറി, അനന്തന്റെ കൈയ്യിലേക്ക് ആഞ്ഞ് കൊത്തി.
    " ബ്രഹ്മദത്താ........."
    അനന്തൻ അലറിവിളിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ബ്രഹ്മദത്തൻ മന്ത്രക്കളത്തിേലേക്ക് ഓടിച്ചെന്ന് പാമ്പിനേ എടുത്ത് എറിയാൻ തയ്യാറായ നിമിഷം ആ പാമ്പ് പെട്ടന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഈ സമയം അവർക്ക് ചുറ്റും വലിയ ഒരു തീവലയം പ്രത്യക്ഷപ്പെട്ടു അത് അവർക്ക് ചുറ്റും ആളിക്കത്തി.
    " അനന്താ നീയും ബ്രഹ്മദത്തനും എനിക്ക് ഒരുക്കിയ മന്ത്രക്കളത്തിൽ നിങ്ങൾക്ക് തന്നെ കുരുതിക്കളമാക്കി മാറ്റിയത് കണ്ടോ. നിങ്ങൾ ഈ തീയിൽ വെന്തുമരിച്ചു വീഴുന്നത് ഞാനും ഇവിടെ കൂടിയവരും കണ്ടു നിന്ന് ആസ്വദിക്കും.. ഗർഭിണിയായ എന്റെ ഭാര്യയെ നിങ്ങൾ ബന്ധിയാക്കി ക്രൂരമായി തീയിട്ട് കൊന്നതിന്റെ വേദന നിങ്ങൾ അറിയണ്ടേ? അനുഭവിക്കണ്ടേ?...."
    ശിവൻ (അച്ഛൻ )അവരോട് ദേഷ്യത്തോടെ ചോദിച്ചു.
    തീ അവർക്ക് ചുറ്റും ആളിക്കത്തിക്കൊണ്ടിരുന്നു. ഞാനും അബുക്കയും ശങ്കുണിയച്ഛനും കുട്ടൻ തമ്പുരാനും ലക്ഷ്മിയമ്മയും എല്ലാവരും കൂടി അവർക്ക് ചുറ്റിലുമുള്ള തീവലയത്തിന് മുന്നിൽ ശിവന്റെ തൊട്ട് പുറകിലായി നിന്ന് എല്ലാം കണ്ടു.
    " ശിവാ അവർ നമ്മൾക്ക് കുറെ ദ്രോഹം ചെയ്തിട്ടുണ്ട് എന്ന് അറിയാം... എന്നാലും അവർക്ക് മാപ്പുനൽകി വേറുതെ വിട്ടുണ്ടെ... മനുഷ്യരല്ലെ, തെറ്റുപറ്റാത്തവരായി ആരും ഉണ്ടാവില്ല..?എന്ത് പറയുന്നു..? "
    കുട്ടൻതമ്പുരാൻ തീവലയത്തിന് മുന്നിൽ പ്രതികാരദാഹിയായി നിൽക്കുന്ന ശിവനോട് ചോദിച്ചു.
    " ശിവാ അതല്ലെ നല്ലത്? ഇനി അവർ ഈ നാട്ടിൽ കാലുകുത്തില്ല. അവരേ വെറുതെ വിട്ട് നിനക്ക് ഞങ്ങളോടൊപ്പം നിന്റെ മോനോടൊപ്പം ഇനിയുള്ളകാലം കഴിഞ്ഞൂടെ..?
    ശങ്കുണ്ണിയച്ഛൻ ശിവനോട് ചോദിച്ചു.
    ശിവൻ ഈ സമയം അവിടെ നിന്ന് ഒന്ന് ആലോചിച്ച ശേഷം തന്റെ കയ്യിലുള്ള മന്ത്രവടി ഒന്ന് വലതു കയ്യിൽ ഇട്ട് കറക്കി. ഈ സമയം പെട്ടന്ന് നല്ലമഴക്കോള് അവിടെ അനുഭവപ്പെടു.അതികം വൈകാതെ തന്നെ മഴയും പെയ്തു തുടങ്ങി അനന്തനും ബ്രഹ്മദത്തനും ചുറ്റുമുണ്ടായിരുന്ന തീവലയം അണഞ്ഞു.
    "നിങ്ങൾ രണ്ടു പേരും ഇനി ഈ നാട്ടിൽ കാലു കുത്തില്ല.. ഈ നാട്ടിലേ ആർക്കും ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. എന്ന് എന്റെ മുഖത്ത് നോക്കി കണ്ണിൽ നോക്കി..കൈയ്യിൽ സത്യം ചെയ്യണം.. എന്നിട്ട് ഈ പുഴ നീന്തി സൂര്യൻ ഉദിക്കുന്നതിന് മുന്നേ രക്ഷപ്പെട്ട് പോണം. സൂര്യൻ ഉദിക്കാൻ ഇനി അതികനേരം ഇല്ല എന്താ.. പറ്റോ...?"
    ശിവന്റെ ആ ആശ്വാസവാക്ക് കേട്ടപാടേ അവർ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ശിവന് സത്യം ചെയ്ത് വേഗത്തിൽ പുഴയെ ലക്ഷ്യം വച്ച് നീങ്ങി.ഞങ്ങൾ എല്ലാവരും അവരെ പിൻതുടർന്നു അവർ എന്ത് ചെയ്യും എന്ന് അറിയാൻ വേണ്ടി . അവർ ഞങ്ങളെ നടക്കുന്നതിന് ഇടയിൽ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി. ജീവഭയം കൊണ്ട് വേഗത്തിൽ നടന്ന് പുഴവക്കിലെത്തി.മഴ പെയ്തതു കാരണം നല്ല കുത്തെഴുക്കുണ്ട് ആരും ഇറങ്ങാൻ ഒന്ന് ഭയക്കുന്ന കാഴ്ച്ച.
    "എന്താ രക്ഷപ്പെടുന്നില്ലെ? സൂര്യൻ ഉദിക്കാറായി ആകാശത്തേ നിറമാറ്റം കാണുന്നില്ലെ...?"
    ശിവന്റെ ആ വാക്കുകൾ കേട്ടപാടെ അവർ ഭയം ഉള്ളിലോതുകി പുഴയിലേക്ക് ചാടി അവർ നീന്തി തുടങ്ങി.
    " എന്നാ ഇനി ആരോടും യാത്രയില്ല. ഞാനും അവരോടൊപ്പം യാത്രയാവുകയാണ്.. അവർക്ക് ഒരു കൂട്ട് വേണ്ട.? എന്റെ മോനേ പൂർണ്ണ വിശ്വാസത്തോടെ ഞാൻ ശങ്കുണ്ണിയെ ഏൽപ്പിക്കുന്നു. നീയാണ് എന്റെ മോന്റെ അച്ഛനാവാൻ എന്നേക്കാൾ നല്ലത് . സ്വന്തം മകൻ കൺമുന്നിൽ ഉണ്ടായിട്ട് താലോലിക്കാൻ,ഒന്ന് സ്നേഹിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു എന്റെ. ഈ ജൻമത്തിൽ എനിക്കുണ്ടായ അവസ്ഥ, ഈ അവസ്ഥ ആർക്കും ഒരച്ഛനും ഉണ്ടാവല്ലെ.. എന്ന് പ്രർത്ഥിച്ച് കൊണ്ട് ഞാനും അവരോടൊപ്പം യാത്ര ആവുകയാണ് "
    ശിവൻ ശങ്കുണ്ണിയോടും അവിടെ ഉള്ളവരോടും വിഷമത്തോടെ പറഞ്ഞു യാത്രയാവാൻ പുറപ്പെടു .
    "അച്ഛാ ഞങ്ങളെ വിട്ട് പോവുകയാണോ?"
    എന്റെ വിഷമത്തോടെയുള്ള ആ ചോദ്യം കേട്ടപ്പോൾ അച്ഛൻ (ശിവൻ) എന്റെ അടുത്തേക്ക് എത്തി . എന്നേ ഒന്ന് തലയിൽ തലോടി.
    " ശംബു ഞാൻ പോയാലും നിങ്ങൾക്ക് ചുറ്റും നിങ്ങൾക്ക് കാവലാളായ് ഈ നാടിന്റെ രക്ഷകനായ് ഒരു ചിരഞ്ജീവിയെപോലെ അദൃശ്യനായി ഈ ലോകം അവസാനിക്കുന്നത് വരെ ഇവിടെ തന്നേ കാണും.. നിനക്ക് എന്റെ ഈ മന്ത്രവടി ഇരിക്കട്ടെ.. നീ ഇപ്പോൾ ഒടിവിദ്യ അറിയുന്ന ഒരാളാണ്.. ഒടിവിദ്യ ആവശ്യഘട്ടങ്ങളിൽ നല്ലതിന് മാത്രം ഉപയോഗിക്കുക.. ആർക്കും ബുദ്ധിമുട്ടോ തടസ്സങ്ങളോ ഉണ്ടാക്കാതിരിക്കുക.. ഞാൻ നിന്റെ അടുത്ത് വരുന്ന സമയത്തോ.. എന്റെ സാമിപ്യം ഉള്ള ഇടത്തോ ഈ മാന്ത്രിക വടി കർപ്പുരത്തിന്റെ മണം പുറത്ത് വിടും..അപ്പോ നീ മനസ്സിലാക്കിക്കൊള്ളണം ഞാൻ അവിടെ ഉണ്ട്.. അല്ലെങ്കിൽ നിന്റെ ഒപ്പമുണ്ട് എന്ന്:. എന്നാ ഇനി യാത്രയില്ല. ഞാനും അവരോടൊപ്പം സൂര്യൻ ഉദിക്കുന്നതിന് മുന്നേ ഈ നാട് വിട്ട് യാത്രയാവുന്നു."
    എന്റെ അടുത്ത് നിന്നാ അച്ഛാൻ പെട്ടന്ന് അപ്രതീക്ഷമായി. ഞങ്ങൾ നീന്തിപോവുന്ന അനന്തനേയും ബ്രഹ്മദത്തനേയും ശ്രദ്ധിച്ചു. അവർ ആ കുത്തൊഴുക്കുള്ള പുഴയുടെ മധ്യത്തിൽ നീന്തി എത്താറായിരിക്കുന്നു'
    "ബ്രഹ്മദത്താ അത് നോക്ക് നമ്മൾക്ക് മുന്നിലായി ഒരു ചുഴിയല്ലെ കാണുന്നത്..? ഇങ്ങനേ ഒരു ചുഴി ഈ പുഴയിൽ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ? "
    അനന്തൻസംശയത്തോടെ ഭയത്തോടെ ചോദിച്ചു.
    " ഞാൻ പറഞ്ഞുതരാം അനന്താ "
    "ബ്രഹ്മദത്താ ശിവന്റെ ശബ്ദമല്ലെ? അത്.."
    അവരേ പുഴയിലേ ചുഴിയുള്ള മധ്യത്തിലേക്ക് അവരേ വലിച്ച് കൊണ്ട് പോവുന്നത് പോലേ അവർക്ക് അനുഭവപ്പെടു. അവർ ഭയന്ന് നിലവിളിച്ചു,
    "അയ്യോ ആരെങ്കിലും ഞങ്ങളെ രക്ഷിക്കണേ.. ശിവാഞങ്ങള വേറുതെ വിട്ടു എന്ന് പറഞ്ഞിട്ട് ഞങ്ങളെ നീ ചതിക്കുകയായിരുന്നോ? "
    അനന്തനും ബ്രഹ്മദത്തനും മുങ്ങി താഴുന്നതിന് ഇടയ്ക്ക് ശിവനോട് ചോദിച്ചു.
    " നിങ്ങളെ ഞാൻ വേറുതെ വിടാൻ തീരുമാനിച്ചതായിരുന്നു.. അതിന് വേണ്ടിയാ നിങ്ങളെക്കൊണ്ട് കയ്യിൽ സത്യം ചെയ്യിപ്പിച്ചതും എന്റെ മുഖത്ത് നോക്കാൻ പറഞ്ഞതും . പക്ഷേ നിങ്ങളുടെ കണ്ണിലേ പകയുടെ തീനാളം എനിക്ക് കാണാൻ കഴിഞ്ഞു..നിങ്ങൾ വീണ്ടും ഈ മംഗലം ഗ്രാമത്തിൽ പ്രതികാരദാഹിയായി കാലുകുത്തും എന്ന് എനിക്ക് ഉറപ്പായി. അതുക്കൊണ്ട് നിങ്ങളുടെ കണ്ണിലേ പ്രതികാര തീ ഇനി ഇവിടെ ആളിക്കത്തരുത് അതുക്കൊണ്ട് ഞാൻ നിങ്ങളെക്കൊണ്ട് ഈ ചുഴിയുടെ അടിത്തട്ടിലേക്ക് യാത്രയാവുകയാണ്. നിങ്ങളുടെ അവസാന യാത്ര"
    എന്നു പറഞ്ഞുക്കൊണ്ട് ശിവൻ അവരുടെ രണ്ടു പേരുടെയും കഴുത്തിന് പിടിച്ച് ആ ചുഴിയിലേക്ക് അവസാനയാത്രയായ് മുങ്ങിപ്പോയി ........
    ആ അധ്യായം അവിടെ അവസാനിച്ചു.
    കുറേ വർഷങ്ങൾക്ക് ശേഷം മംഗലംഗ്രാമം അതായത് 2019 വർഷം ആയപ്പോഴെക്കും എന്ത് സംഭവിച്ചു എന്ന് കൂടി നമ്മുക്ക് നോക്കാം....
    ഞാൻ മംഗലം ഗ്രാമത്തിലേക്ക് ഒരുബസ് യാത്രയിലാണ്. ഏതാണ്ട് അവിടെ എത്താറായി എന്ന് മനസ്സിലായി. റോഡും, വാഹനവും , കരണ്ടും, ഇൻറ്റർനെറ്റും വാട്സ് അപ്പും ,ഫേസ്ബുക്കും ന്യൂ ജനറേഷൻ പയ്യൻമാരും, ഫ്രീക്കൻമാരും എല്ലാം കൊണ്ടും മംഗലംഗ്രാമം ഒരു ടൗൺ ആയിമാറിയിരിക്കുന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു.
    "ഗഫൂറേ ആ പാലത്തിന്റെ അടുത്ത് ആ നേർച്ചപ്പെട്ടിയുടെ അടുത്ത് ഒന്ന് സൈഡാക്കണേ.. നേർച്ചകാശ് ഇട്ട് പോവാം.. ഇനി ഇന്നലത്തെ പോലേ മറക്കല്ലേ... "
    ബസ്സിലേ കണ്ടക്ടർ ട്രൈവറോട് വിളിച്ച് പറയുന്നത് ഞാൻ കേട്ടു. ബസ് കണ്ടക്ടർ അവിടെ എത്തിയ ഉടൻകാശ് ഇട്ട് ബസ്സിലേക്ക് ഓടികയറി പോവാനുള്ള ബെല്ല് നീട്ടി അടിച്ചു വീണ്ടും യാത്രതുടർന്നു ...
    "അല്ല ഈ പാലം വന്നിട്ട് എത്രകാലമായി? എന്തിനാ ഇവിടെ ആ നേർച്ചപ്പെടിയിൽ കാശ് ഇടുന്നത്...?"
    അടുത്ത് ഇരിക്കുന്ന യാത്രക്കാരനായ വ്യക്തിയോട് ഞാൻ ചോദിച്ചു.
    "നിങ്ങൾ ഇവിടെ ആദ്യമാണല്ലെ..?അതാണ് നിങ്ങൾക്ക് ഒന്നും അറിയാത്തത്...ഇതാണ് ഒടിയൻപാലം ഈ പാലം കഴിഞ്ഞു കാണുന്ന ആ വലിയ കയറ്റം കണ്ടില്ലെ..? അത് ഒടിയൻകുന്നും!ഈ നാട്ടിൽ വീരപുരുഷനായ് നാട്ടുകാർ വാഴ്ത്തുന്ന ഒരാളുണ്ട് ! ഒടിയൻശിവൻ!!.. അയാൾ ഇപ്പോഴും ഇവിടെ യൊക്കെ തന്നേ ഉണ്ട് എന്നാ ഈ നാട്ടുകാരുടെയും ഇവരുടെയും വിശ്വാസം.. ഇവിടെ നേർച്ച ഇട്ട് പോയാൽ അപകടം ഒന്നും സംഭവിക്കില്ല.. നല്ല രീതിയിൽ ഓട്ടത്തിൽ ലാഭമുണ്ടാവും..എല്ലാം നല്ല രീതിയിൽ നടക്കും... ഐശ്വര്യമുണ്ടാവും ..എന്ന ഒരു വിശ്വാസവും ഉണ്ട് ഈ നാട്ടുകാർക്ക്.. എല്ലാവർഷവും കുംഭമാസത്തിൽ ഇവിടെ ഒടിയൻ ശിവന് വേണ്ടി ആഘോഷങ്ങൾ വരെ നടത്താറുണ്ട്.. ഈ നാട്ടിൽ ദൈവത്തേപ്പോലെയാണ് ഇവർ ശിവനേ ഇപ്പോഴും സ്നേഹിക്കുന്നത് കാണുന്നത്... വേറുതെ കുറെ മണ്ടൻ വിശ്വാസങ്ങളും ആചാരങ്ങളും...കരണ്ടും വെളിച്ചവും വന്ന ആ കാലത്ത് കഴിഞ്ഞു ഒടിയൻമാരും ..പിന്നെ അവരുടെ ഒടിവിദ്യയും,, ഇതൊക്കേ ഒടിയൻമാർ വല്ല വേഷവും കെട്ടി ആളുകളെ പേടിപ്പിച്ചതാവാം. ഞാൻ ഇതുപോലത്തെ അന്തവിശ്വാസത്തിൽ ഒന്നും വിശ്വസിക്കാത്ത വ്യക്തിയാണടോ.."
    ഒരു പുച്ഛഭാവത്തോടെ അയാൾ എന്നോട് ചിരിച്ചുക്കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ച് ഒന്ന് പുഞ്ചിരിച്ചു.
    "കാർണോരേ ഇയാൾ ദൈവത്തേപ്പോലും വിശ്വാസമില്ലാത്ത ടീമാ ഈ നാടിന് ഇപ്പഴും ഒടിയൻ ശിവൻ എന്ന് പറയുന്ന ഒരാളുടെ കാവലുണ്ട് എന്നാ ഞങ്ങളുടെ വിശ്വാസം അത് എനിക്ക് ഉറപ്പാ.. പിന്നെ എന്റെ ഉപ്പയായിരുന്നു ഈ പുഴക്കടവിലേ അവസാനത്തേ തോണിക്കാരൻ അബു ...' പാലം വന്നതോടുകൂടി മൂപ്പര് തോണിവിറ്റ് കൂലി പണിയായി.. ഈ പറയുന്ന ശിവനുമായി ഉപ്പാക്ക് നല്ല സുഹൃത്ത്ബന്ധവും ഉണ്ടായിരുന്നു എന്ന് ഉപ്പയും പറയാറുണ്ട് ഈ നാട്ടുകാരും പറയാറുണ്ട്. എന്തിന് അതികം പറയണം ഇപ്രവശ്യത്തേ കനത്ത മഴയിലും പ്രളയത്തിലും എല്ലാ പുഴകളും കരകവിഞ്ഞ് ഒഴുകി ചില ഇടങ്ങളിൽ പാലത്തിന് മുകളിൽകൂടി ഒഴുകി. പക്ഷേ ഈ പുഴയ്ക്കും നാടിനും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എന്നാൽ തൊട്ടടുത്ത പുഴ കുറച്ച് ദൂരമേയുള്ളൂ പോയാൽ കാണാം. അത് കരകവിഞ് ഒഴുകി അവിടെ ആകെ നാശനഷ്ട്ടം ഉണ്ടാക്കി.. ഞാൻ പറയുന്നു ഇവിടെ ഇപ്പോഴും എപ്പോഴും ഒടിയൻ ശിവന്റെ കാവൽ ഉണ്ട് ഉറപ്പാ "
    കണ്ടക്ടർ ഇത് എന്നോടും അയാളോടും പറഞ്ഞ ശേഷം ബസ്സിലേ മറ്റു യാത്രക്കാരുടെ അടുത്ത് നിന്ന് കാശ് മേടിക്കാൻ മുന്നിലേക് നടന്നു നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.ഇതിനിടയിൽ കുറേ ആളുകൾ ബസ്സിന് നേർക്കായി ഓടി വരുന്നത്ത് എന്റെയും ബസ്സ് യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടു .
    "എന്താ ..എന്തുപറ്റി..എന്താ.. എല്ലാവരും ഇങ്ങനേ പേടിച്ച് ഓടുന്നത്.. "
    കണ്ടക്ടർ ബസ്സിൽ നിന്നു കൊണ്ട് പരിഭ്രാന്തരായി പുറത്തു കൂടി ഓടി പോകുന്ന ആളുകളോട് ചോദിച്ചു.
    " ഇന്നലെ ഉൽസവത്തിന് കൊണ്ടുവന്ന ആന മദമിളകി കണ്ണിൽ കാണുന്ന എല്ലാം ആക്രമിച്ച് ഓടി വരുന്നുണ്ട് കുറെപേരെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട് എന്ന കേൾക്കുന്നത് "
    ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഒരാൾ കണ്ടക്ടറോട് കാര്യങ്ങൾ വിഷദമാക്കി കൊടുത്തു.ഈ സമയം ആന ഞങ്ങളുടെ ബസ്സിന് മുന്നിൽ എത്താറായിരുന്നു .ആനയുടെ ആ വേഗത്തിൽ ഓടിയുള്ള വരവ് ബസ് യാത്രക്കാരേ മുഴുവൻ പേടിയിൽ ആഴ്ത്തി. എല്ലാവരും നിലവിളിച്ചു തുടങ്ങി ഇതിനിടയിൽ ചിലർ ബസ്സിൽ നിന്ന് ചാടി ഓടി.
    "ദൈവമേ..ഞങ്ങളേ രക്ഷിക്കാൻ ആരുമില്ലെ ഇവിടെ .."
    ഒരു വയസ്സായ മുത്തശ്ശി കരഞ്ഞുക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു .ഈ സമയം ഒരു കർപ്പൂര മണ്ണം ആ ബസ്സിൽ പടർന്നു. നല്ല ശക്തിയായ കാറ്റും വീശിത്തുടങ്ങിയിട്ടുണ്ട് .മദമിളക്കിയ ആനയാണെങ്കിൽ ബസ്സിനേ ലക്ഷ്യം വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സമയം ബസ്സിന് മുകളിൽ ഒരു കാൽപ്പെരുമാറ്റം ഞങ്ങൾ യാത്രക്കാരെല്ലാവരും ശ്രദ്ധിച്ചു.മദമിളക്കി വരുന്ന ആനയുടെ വേഗത ഈ സമയം കുറയുന്നത് ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചു .ഈ സമയം ബസ്സിന് മുന്നിലായി ഒരു മുളക്കോൽ പെട്ടന്ന് വന്ന് പതിച്ചു.മദമിളക്കി ബസ്സിന് നേർക്ക് ഓടി അടുത്ത ആന പെട്ടന്ന് ആ മുളക്കോൽ കണ്ടതും മുട്ടുമടക്കി അവിടെ ഭയത്തോടെ നിന്നു.ഞങ്ങൾ ഇത് കണ്ടതും അതിശയത്തോടെ ബസ്സിൽ നിന്ന് താഴെ ഇറങ്ങി ചെന്നതും മദമിളക്കി വന്ന ആന അവിടെ ശാന്തനായി മുട്ടുകുത്തി നിൽക്കുന്നു. അവിടെ വന്ന് പതിച്ച മുള ക്കോൽ ഈ സമയം കാണാനില്ലായിരുന്നു.
    "ഒടിയൻശിവന്റെ കാവൽ ഇവിടെ ഉള്ള ഇടത്തോളം ഇവിടെ നാടിനും നാട്ടുകാർക്കും ഒന്നും സംഭവിക്കില്ല എന്ന് ഇപ്പോ മനസ്സിലായില്ലെ..? സതീഷേട്ടാ...? കണ്ടക്ടർ എന്റെ അടുത്ത് യാത്രചെയ്ത ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്ത യാത്രികനോട് ചോദിക്കുന്നത് ഞാൻ കേട്ടു.
    " എന്നാ പിന്നെ എല്ലാവരും ബസ്സിൽ കയറു സമയം പോണു പെട്ടന്ന് ആവട്ടെ "
    കണ്ടക്ടർ എല്ലാവരേയും ബസ്സിൽ കയറ്റി ബസ്സ് പോവാൻ ബെല്ലടിച്ച സമയം.
    "ഏയ്* കാർണോരെ .. കയറുന്നില്ലെ... നിങ്ങളുടെ ഒടിയൻകുന്ന് സ്റ്റോപ്പ് അപ്പുറത്താ..കയറു പെട്ടന്ന്..."
    കണ്ടക്ടർ പുറത്ത് നിൽക്കുന്ന എന്നോട് വിളിച്ചു പറഞ്ഞു,
    " ഇല്ലമോനേ നിങ്ങൾ പോയ്ക്കോ ഞാൻ ഇവിടെ കുറച്ച് നിക്കട്ടെ.."
    "എന്നാ ശരി ഞങ്ങൾ പോട്ടെ..അല്ലാ എന്താ നിങ്ങളുടെ പേര്.. ഇതിന് മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ..?"
    കണ്ടക്ടർ കുശലം ചോദിച്ചു.
    " ഞാൻ..ശംബു.. ഒടിയൻ ശിവന്റെ ഒരേ ഒരു മകൻ ഒടിയൻ ശംബു.. നിന്റെ ഉപ്പ അബുക്കാനോട് ചോദിച്ചാ മതി പറഞ്ഞു തരും "
    ഞാൻ ഒരു പുഞ്ചിരി പാസാക്കി അവരോട് യാത്രപറഞ്ഞ് ഒടിയൻ പാലത്തിലൂടെ നടന്നു നീങ്ങി.ശക്തിയിൽ കാറ്റുവീശുന്ന സമയം, നല്ല കുളിരുകോരുന്ന കാറ്റ്, ഒരു കറുത്ത പുതപ്പ് ഈ സമയം ആകാശത്തിലൂടെ പാറി പറന്ന് വന്ന് എന്നേ പുതച്ച്മൂടി. ആ പുതപ്പിന് ഒരു കർപ്പൂരത്തിന്റെ മണമുണ്ടായിരുന്നു.എന്റെ അച്ഛൻ ശിവൻ അദൃശ്യനായി വന്ന് വാൽസല്യത്തോടെ വയസ്സനായ എനിക്ക് കുളിരേൽക്കാതിരിക്കാൻ പുതച്ചു തന്നത് കണ്ടപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു..ഈ നാടിന്റെ കാവൽക്കാരനായ് രക്ഷകനായ് ഒടിയൻ ശിവൻ ഒരു ചിരഞ്ജീവിയെപ്പോലെ ഇവിടെ തന്നെ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായി "
    [​IMG]��END[​IMG]��
    (ഈ കഥ ഇവിടെ അവസാനിക്കുന്നു. എന്റെ കഥയിൽ തെറ്റുകളും കുറവുകളും കുറേ ഉണ്ടെന്ന് അറിയാം എന്നിട്ടും നിങ്ങൾ ഇതുവരെ എനിക്ക് തന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്നേഹവും സഹായവും ആണ് എന്നേ ഇതുവരെ ഈ കഥയുമായിഎത്തിച്ചത് നന്ദി [​IMG]��എന്നും ആ സ്നേഹവും പിൻന്തുണയും പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു'
    സ്നേഹപൂർവ്വം
    ഷിഹാബ്, ശ്രീകൃഷ്ണപുരം,)
    "ഈ കഥയും ,കഥാപാത്രങ്ങളും, തികച്ചും സാങ്കൽപ്പികം മാത്രം. ഒടിയൻ സിനിമയുമായോ? കഥയുമായോ?യാതൊരുബന്ധവും ഇല്ലെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു"
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    Adappadalam aakumo avasanam..

    Flex and poster onnum athra hype undakkunnthalaa.
     
  9. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
  10. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8

Share This Page