1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    വളരെ കാലമായി എഴുതാൻ വിചാരിച്ചിട്ടും , ആളുകളുടെ പൊങ്കാല മാത്രം പേടിച്ച് എഴുതാതെ മാറ്റി വച്ച ഒരു പോസ്റ്റ് ആണ് ഇത്. കാരണം ഇത് അത്യാവശ്യം നീളമുള്ള ഒരു പോസ്റ്റ് ആണ് എന്നതിനാലും ; ഇതിലെ പല കാര്യങ്ങൾക്കും സബ്സ്റ്റൻഷ്യൽ തെളിവുകൾ ഇല്ല എന്നതിനാലും ആണ്. എന്നിരുന്നാലും ഇപ്പോൾ എഴുതുന്നു ; ഇത് കുറെ സത്യങ്ങളും നിഗമനങ്ങളും ചില ഉൾ രഹസ്യങ്ങളും ഒക്കെ ആണ് ; അത് കൊണ്ട് തന്നെ ഓരോ വാചകത്തിനും തെളിവ് ചോദിക്കരുത് , നിങ്ങള്ക്ക് വേണമെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ തള്ളിക്കളയാം ...

    നടി - അമ്മ -മലയാളസിനിമ - WCC എന്നീ സംഭവങ്ങളെ കുറിച്ചാണ് ...നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ആരുടെ ഒപ്പമാണ് എന്ന് ചോദിക്കുമ്പോൾ പൊതു ബോധത്തിൽ നിന്ന് കിട്ടുന്ന രണ്ടു ഉത്തരങ്ങൾ ആണ് "അമ്മയുടെ കൂടെ , സൂപ്പർ സ്റ്റാറുകളുടെ കൂടെ " എന്ന ഷാവോണിസ്റ് ഉത്തരം അല്ലെങ്കിൽ "നടിയുടെ കൂടെ WCC യുടെ കൂടെ " എന്ന തികച്ചും ഫെമിനിസ്റ്റ് അല്ലെങ്കിൽ മാനവികമായ നിലപാടും . ഈ രണ്ടു കാറ്റഗറിയിലും പെടാത്ത ഒരാൾ ആയതു കൊണ്ടാണ് എഴുതാൻ മടിച്ചത് ...

    ഞാൻ നടിയുടെ കൂടെ മാത്രമാണ് , അവഹേളിക്കപ്പെട്ട അവളുടെ വ്യക്തിത്വത്തിനൊപ്പം മാത്രമാണ്. അവൾക്കൊപ്പം നിൽക്കാൻ വേണ്ടി WCC എന്ന സംഘടനയെ പിന്തുണക്കേണ്ട ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ടാണ്. ഒരു വില്ലൻ വേണമെങ്കിൽ നായകൻ വേണമെന്ന നിര്ബന്ധ ബുദ്ധി സിനിമയിൽ ചിലപ്പോൾ ഉണ്ടാകാം . പക്ഷെ സാമൂഹിക വിഷയങ്ങളിൽ ചിലപ്പോൾ ഇരയും , വില്ലനും മാത്രമേ ഉണ്ടാകൂ , അത് കൊണ്ട് തന്നെ "WCC എന്ന നായകൻ" ഇല്ലാതെ തന്നെ ഇരയുടെ ഒപ്പം 'അമ്മ സംഘടനയുടെ എതിരെ നിൽക്കാൻ തന്നെ ആണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്.

    മനസ്സിലായില്ല അല്ലെ ? കുറച്ചു ചരിത്രം , വർത്തമാനം പറയാം

    മലയാള സിനിമയിൽ അന്നും ഇന്നും എന്നും രണ്ട് മഹാമേരുക്കൾ മാത്രമേ ഉള്ളൂ . അത് മോഹൻലാലും മമ്മൂട്ടിയും ആണ് , സിനിമയുടെ സർവ്വ മേഖലയിലും അവർ തന്നെ ആണ് ഏറ്റവും ശക്തർ. സർവ്വ മേഖല എന്ന് പറയുമ്പോൾ അഭിനയം , സംഘടന , വ്യക്തിപ്രഭാവം , സ്വാധീനം , ബിസിനസ് , തീയറ്റർ , പ്രൊഡക്ഷൻ അങ്ങനെ സകല മേഖലയിലും അവർ ആണ് നയിക്കുന്നത് . ആയിടക്കാണ് ദിലീപ് സിനിമയിൽ എത്തുന്നതും പതുക്കെ പതുക്കെ ജനപ്രിയതാരം ആകുന്നതും . കണ്ണടച്ചു തുറക്കും മുൻപ് ദിലീപ് ഒരു നടൻ എന്നതിലുപരി മലയാള സിനിമയിൽ ഏറ്റവും വലിയ മൂന്നാമത്തെ ഘടകം ആയി. ജയറാമിനും സുരേഷ്ഗോപിക്കും ഒന്നും കഴിയാതെ ഇരുന്ന അത്രയും സ്വാധീനമുള്ള വ്യക്തി ആയി ദിലീപ് വളർന്നു ... മലയാള സിനിമയുടെ ബിസിനസ് അയാളുടെ കയ്യിൽ ആയി , വളർത്തേണ്ടവരെ വളർത്തിയും ഒതുക്കേണ്ടവരെ ഒതുക്കിയും ദിലീപ് വ്യക്തി ജീവിതത്തിൽ പലർക്കും നായകനും വില്ലനുമായി ... മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ മലയാള സിനിമയുടെ കടിഞ്ഞാൺ ദിലീപിന് മാത്രം അവകാശപ്പെടാനുള്ള ഒന്നായി ...

    ദിലീപിന് സ്വന്തമായി നല്ലൊരു കൊക്കസ്സും ഉണ്ടായിരുന്നു (ലാൽ ജോസും , കണ്ണൂർ ടീമും (മലർവാടി സിനിമ ടീം - അത് കൊണ്ടാണ് ജൂഡും , അജു വർഗ്ഗീസുമൊക്കെ ദിലീപിനെ പരസ്സ്യമായി പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നത് . മലർവാടി സിനിമയുടെ നിർമാതാവും ദിലീപ്പ്പാണ് .. ഈ ടീമിൽ ഇതിൽ കൂടുതൽ പേരുണ്ട്)

    ഈ സമയത്താണ് കൊച്ചി കേന്ദ്രീകരിച്ച് ഒരു ടീം ഉയർന്നു വരുന്നത് ; ദിലീപിന്റെ ആശാന്റെ തന്നെ ശിഷ്യന്മാരായ ആഷിക് അബു അടങ്ങിയ കൊച്ചി ടീമിൽ ആഷിക് , അൻവർ , അമൽ നീരദ് ,സമീർ താഹിർ , ഷൈജു ഖാലിദ് , സൗബിൻ സാഹിർ , രാജീവ് രവി ഒക്കെ അടങ്ങിയ ടീം വരുന്നത് . വളരെ മികച്ച സിനിമകൾ ഒരുക്കിയ ഇവർക്ക് പക്ഷെ സിനിമയ്ക്കുള്ളിലെ സ്വാധീനത്തിൽ ദിലീപിന്റെ ഒപ്പം എത്താനായില്ല എന്ന് മാത്രമല്ല ദിലീപ് വേണ്ട സ്ഥലത്തൊക്കെ നല്ല ഒതുക്കലും നടത്തി. ഈ മുകളിൽ പറഞ്ഞ ഏഴു സംവിധായകർ ചെയ്ത ഒരു സിനിമയിൽ പോലും ദിലീപ് അഭിനയിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കൊച്ചി ടീം കൂടുതലും ഫോക്കസ് ചെയ്തത് ഫഹദിലും മറ്റു കൊച്ചി നടന്മാരിലും ആയിരുന്നു . മമ്മൂട്ടിയോടുള്ള കടപ്പാട് കാരണം ദുൽഖറും ഈ ടീമിൽ എത്തി . അങ്ങനെ വേറൊരു ശക്തമായ ടീം വളർന്നു വന്നു ... സംവിധായകൻ രഞ്ജിത്തും ഇതിൽ ഉണ്ട് ;

    കോക്കസുകൾക്ക് എതിരെ എന്ന് പറയുമെങ്കിലും ഈ കൊച്ചി ടീമും വേറൊരു കോക്കസ് മാത്രമായി . അവരുടെ ആളുകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോജക്ടുകൾ ആയിരുന്നു ഇവർ ചെയ്യുന്ന ഭൂരിഭാഗവും .

    ഇപ്പോൾ മൂന്ന് ടീമുകൾ ആയി മലയാള സിനിമ, മോഹൻലാൽ - മമ്മൂട്ടി എന്ന ചക്രവർത്തിമാർ . അവരുടെ പിൻഗാമി ആയ ദിലീപ് , മൂന്നാമതായി കൊച്ചി ടീം ...

    വിവാദപരമായ നടി കേസ്
    --------------------------------------------

    നടി പീഡിപ്പിക്കാൻ ഇടയായ സംഭവത്തിലേക്ക് എത്തിയ നദിയോടുള്ള പ്രതിയുടെ ചരിത്രപരമായ ശത്രുത നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാം . അത് അങ്ങനെ തന്നെ നിൽക്കട്ടെ ; എനിക്ക് പറയാനുള്ളത് വേറൊരു കാര്യമാണ് , കേസിൽ പറയുന്നത് " റേപ്പ് കൊട്ടേഷൻ കൊടുക്കുമ്പോൾ ദിലീപ് ആവശ്യപ്പെട്ടത് ഇര ചിരിച്ചു കൊണ്ടുള്ള വീഡിയോ വേണമെന്നും , വിവാഹ നിശ്ചയ മോതിരം വ്യക്തമായി കാണണം എന്നും ആണ് "., റേപ്പ് ചെയ്യുമ്പോൾ എങ്ങനെ ആണ് ഇര ചിരിക്കുക ?

    അപ്പോൾ ദിലീപ് നിരപരാധി ആണോ ? അല്ല , കൊടിയ അപരാധി തന്നെ ആണ് . എങ്ങനെ ആണെന്നല്ലേ ? പറയാം "പൾസർ സുനി എന്ന മുൻ പ്രൊഡക്ഷൻ കൺട്രോളർ തനിക്കു നടിയുമായി വ്യക്തിപരമായ ബന്ധം ഉണ്ടെന്നു ദിലീപിനോട് നുണ പറയുന്നു . അതിനുശേഷം ജയിലിൽ ആയ സുനി തിരിച്ചിറങ്ങിയ ശേഷവും നടിയുമായി തനിക്കു ബന്ധം ഉണ്ടെന്നു ദിലീപിനോട് തെറ്റിദ്ധരിപ്പിക്കുന്നു . ദിലീപ് സുന്നിയോട് അവർ തമ്മിലുള്ള വീഡിയോ നടി അറിയാതെ എടുക്കാൻ പറയുന്നു .. (ഇതേ അവസരത്തിൽ തന്നെ പ്രൊഡക്ഷൻ കൺട്രോളർ ലീക് ചെയ്ത മലയാളത്തിലെ വേറൊരു നടിയുടെ വീഡിയോ വായിക്കുന്നവരുടെ റെഫെറെൻസ് ആയി മനസ്സിൽ കാണുക ) ...വിവാഹ നിശ്ചയമ കഴിഞ്ഞ ശേഷമാണ് ഇത് നടന്നതെന്ന് സ്ഥാപിക്കാൻ വീഡിയോവിൽ വിവാഹ നിശ്ചയ മോതിരം വേണമെന്നും ശട്ടം കെട്ടി . അങ്ങനെ തന്റെ കുടുംബ ജീവിതം നശിപ്പിച്ചു എന്ന് കരുതുന്ന ആളെ വൃത്തിക്കെട്ട നടപടികളിലൂടെ അവളുടെ ജീവിതവും വ്യക്തിത്വവും കരിവാരി തേക്കുക തകർക്കുക എന്നതാണ് ദിലീപ് എന്ന കുറ്റവാളി ലക്ഷ്യമിട്ടത് ..

    ദിലീപ് തുടർച്ചയായി വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ആവശ്യപ്പെടുന്നത് എന്തിനാണ് എന്ന് മനസ്സിലായോ ? ആ വീഡിയോവിൽ എപ്പോഴെങ്കിലും ഒരു വാചകത്തിലെങ്കിലും സുനി തെറ്റിദ്ധരിപ്പിച്ച പോലെ ഉള്ള ഒരു ബന്ധം നടിയുമായി സുനിക്ക് ഉണ്ട് എന്നത് ചൂണ്ടിക്കാണിക്കാനായാൽ ദിലീപ് ഇത് ആ നടിയും സുനിയും തമ്മിലുള്ള ബന്ധമാക്കി സ്വയം രക്ഷപ്പെടാൻ ശ്രമിക്കും .... അത് കൊണ്ടാണ് പിടിക്കപ്പെടും മുൻപ് ദിലീപ് കൊടുത്ത അഭിമുഖത്തിൽ പരോക്ഷമായി നടിയോട് ദിലീപ് പല ബന്ധങ്ങളുടെ കാര്യത്തിലും ഉപദേശം കൊടുത്തിരുന്നു എന്ന് പറഞ്ഞത് ...കഴുത്തിലെ കുരുക്ക് മുറുകുന്നതറിയാതെ ആ നടിയെ ഡിഫെയിം ചെയ്യാൻ അയാൾ എടുത്ത ഒരു ഒളി അസ്ത്രമായിരുന്നു അത് .

    കോക്കസുകൾ ഇറങ്ങുന്നു

    എന്തായാലും ദിലീപ് എന്ന ക്രിമിനൽ പിടിക്കപ്പെട്ടു; അതിബുദ്ധിയും സുനിയുമായുള്ള ബന്ധത്തിന്റെ തെളിവും ദിലീപിനെ കുടുക്കി. ദിലീപ് ജയിലിൽ ആക്കപ്പെട്ടു ; ആ സമയത്ത് ഉള്ള ഇടതുപക്ഷ സർക്കാരും പോലീസും കേസന്വേഷണം കൃത്യമായി നടത്തുന്നുണ്ടായിരുന്നു എങ്കിലും , WCC ഉയർന്നു വന്നത് പെട്ടെന്നൊരു ദിവസം ആണ്. WCC മെമ്പേഴ്‌സ് ആരൊക്കെ ? നേരത്തെ കൊച്ചി ടീമിലെ ആളുകളുടെ ഭാര്യമാരായ റിമ കല്ലിങ്കൽ , ഗീതു മോഹൻദാസ് , രഞ്ജിത്തിന്റ സുഹൃത്തായ രേവതി ഒക്കെ അങ്ങനെ ആയി ഒരു ടീം രൂപപ്പെട്ടു . തീർച്ചയായും അവരുടെ ഉദ്ദേശത്തിൽ നല്ല ലക്ഷ്യ ശുദ്ധി ഉണ്ട് , സിനിമകളിലെ സ്ത്രീകൾക്ക് വേണ്ടി ഒരു കൂട്ടായ്മ . പക്ഷെ യഥാർത്ഥത്തിൽ ഒരു കോക്കസിനു വേണ്ടി അവരുടെ ബിസിനസ് താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു വുമൺ സെൽ മാത്രമാണ് WCC ...

    ഈ അടുത്ത കാലത്താണ് ഇവരുടെ കോക്കസിൽ ഇല്ലാത്ത രണ്ടു നടിമാരുടെ നഗ്ന ചിത്രങ്ങൾ പുറത്താകുന്നതും (അതിൽ ഉൾപ്പെട്ട ആണുങ്ങളും സിനിമയിൽ ഉള്ളവർ ആയിരുന്നു ) എന്നിട്ടും ഈ WCC എന്ന സംഘടനയിലെ ഒരാൾ പോലും മിണ്ടിയില്ല . ഒരു നടി മുൻകേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്തും ആയിരുന്നു. എന്ത് കൊണ്ട് ആ നടിയ്ക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടിയില്ല , വേറൊന്നിൽ ഉൾപ്പെട്ട സംവിധായകൻ ഇപ്പോഴും സിനിമയിൽ ഉണ്ട് ..

    ഇന്ന് ലൈവിലൂടെ ദിവ്യ ഗോപിനാഥ് പുറത്തു വിട്ട പുതിയ വിവാദത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു ഭാഗം ഉണ്ട് "9 .30 - 10 മിനിറ്റ് വരെ ഉള്ള ഭാഗത്ത് അവർ പറയുന്നുണ്ട് WCC യെ ബന്ധപ്പെട്ടപ്പോൾ ആദ്യം പറഞ്ഞത് ആരും അറിയാതെ മാപ്പു പറഞ്ഞു ഒതുക്കാൻ ആന്നെന്നു . പീഢന ശ്രമം രഹസ്യമായി മാപ്പ് പറയിപ്പിച്ചു ഒതുക്കാൻ പറയുന്ന ആദ്യ സ്ത്രീ സംഘടനാ ആകും WCC ..അതെന്തു കൊണ്ടാണ് ? അലന്സിയര് എന്ന അതിവൈകാരിക ജീവി കൊച്ചി ടീമിൽ ഉള്ളത് കൊണ്ടാണോ ?

    പറഞ്ഞു വന്നത് WCC എന്നത് നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ മാത്രം വന്ന ഒരു സംഘടനാ അല്ല ; അതിനും അപ്പുറത്തു സ്വന്തമായി ലക്ഷ്യങ്ങൾ ഉള്ള ഒരു കോക്കസിനെ ബിസിനസ് ആസൂത്രണത്തിൽ വിരിഞ്ഞ വേറൊരു സംഘടനാ മാത്രമാണ് . അമ്മയിലെ അംഗങ്ങളിൽ പലരും ദിലീപിനെ ഇതിൽ നടിയെ അനുകൂലിച്ചു നിൽക്കുന്നവർ ആണ് അവർ പോലും WCC ക്ക് ഐഖ്യദാർദ്ദ്യം പ്രകടിപ്പിക്കാത്തതും ആ സംഘടനയെ കുറിച്ച് വ്യക്തമായി അറിയുന്നത് കൊണ്ടാണ് .. അല്ലാതെ അമ്മയിലെ എല്ലാവരും സ്ത്രീ വിരുദ്ധരും ദിലീപ് താങ്ങികളും അല്ല .

    അവസാനമായി ; മലയാള സിനിമയിലെ കോക്കസ് അവസാനിപ്പിക്കണം , മാഫിയ അവസാനിപ്പിക്കണം എന്നൊക്കെ വളരെ നിഷ്ക്കളങ്കമായി ആഗ്രഹിച്ചു ഓരോ നായകന്മാരെ ഉയർത്തുന്നവരോട് . ഇതൊന്നും അവസാനിക്കില്ല , ഒരു ടീമിൽ നിന്ന് അതിനും വലിയ ഒരു ടീമിലേക്കു കോക്കസ് മാറുക മാത്രമേ ഉണ്ടാകൂ ...പണവും പ്രശസ്തിയും അരങ്ങു വാഴുന്ന ഒരു ഇൻഡസ്ട്രയിൽ ഇപ്പോഴും കോക്കസ് ഉണ്ടായിരിക്കും , അതിനെ തകർത്തു വരാൻ പോകുന്നത് ഉട്ടോപ്പ്യ ഒന്നുമല്ല മറിച്ചു അതിനേക്കാൾ കെട്ടുറപ്പുള്ള ഒരു കോക്കസ് മാത്രമാണ് ....

    അത് കൊണ്ട് എന്നും നടിക്കൊപ്പമാണ് ആണ്; അവൾക്കൊപ്പം മാത്രമാണ് . അല്ലെങ്കിൽ ഇന്നത്തെ വിഗ്രഹങ്ങൾ നാളെ തകരുമ്പോൾ ചിലപ്പോൾ വേദനിക്കും
     
    Anand Jay Kay and Johnson Master like this.
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ithu aarude status aanu shamsu...dileep nte adutha teams nadiyude karyathil paranja sambhavmanallo ithilum..(nuna ennu parayunnundenkilum)..film field le aalano..atho nammale pole kettarivo?
     
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    njan pandu paranja karyamanu...poyi rape cheyyada ennu parayan mathram psycho alla dileep ...ennal avalde intimate clip veliyilakki naattikkanam or blackmail cheyyanam ennu karuthan mathramulla criminal budhi undakan theerchayayum chance und....clip il consensual sambhavam pole thonnum ennokkeyanu dileep supporters paranjondirunnath..pinne ithra dirty allegation oru basis umillathe discuss cheyyan enikkum oru chalipp thonni..ippol shamsu itta status il same soochana und...
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Fbil vannathu aanu.....aaranu areela....

    But sambhavam ellam convincing aanu..detailing vechu kettuariv anau thonunila...
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mohanlal alpam rough attitude ulla aalu koodi ayirunnel sambavam ninnu kathiyene
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Athaaranu? :Vandivittu:
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Mothathil urulal alle...nthanu ividuthe channels aabhasam case parayathath..:Lol: ath nalla reethiyil othukkiyello !
     

Share This Page