1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athumithra extreme postive vannirunno.. ?
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Innale surya tvyil mahesh teaminte interview undayirunnu

    Idukki kandal pinne shyjuvinu pranthanennu :Lol: -dileesh.
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Mangalam revw

    Thani nadan



    കല്ലില്‍ തേച്ചുരച്ചു മിനുക്കിയെടുക്കുന്ന ഒരു റബര്‍ ചെരുപ്പിന്റെ ദൃശ്യത്തോടെയാണ്‌ 'മഹേഷിന്റെ പ്രതികാരം' തുടങ്ങുന്നത്‌. സിനിമയും അതുപോലെ തന്നെയാണ്‌; ഉരച്ചുമിനുക്കിയെടുത്ത ലാളിത്യം.

    തീര്‍ത്തും സാധാരണമായ ഒരു കഥ. അതിസാധാരണവും അതീവലാളിത്യവുമുള്ള അവതരണം. നര്‍മം ചിതറുന്ന മുഹൂര്‍ത്തങ്ങള്‍. മരുന്നിനുപോലും കലര്‍പ്പില്ല. ആണും പെണ്ണും നമുക്കു ചുറ്റുമുള്ളവര്‍.

    എന്തിന്‌, ആരും മുഖത്ത്‌ ചായം പോലും പൂശിയിട്ടില്ല. വെള്ളാരംകല്ലില്‍ തട്ടി ചിതറിയൊഴുകുന്ന കാട്ടരുവിപോലെ തെളിഞ്ഞ ദൃശ്യഭംഗി. ഇതൊക്കെയാണ്‌ 'മഹേഷിന്റെ പ്രതികാരം.'

    ആഷിക്‌ അബു ടീമിലെ അംഗമായ ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രമാണ്‌ മഹേഷിന്റെ പ്രതികാരം. അതേ ടീമിലുള്ള ശ്യാം പുഷ്‌കരന്‍ സ്വതന്ത്ര തിരക്കഥാകൃത്തായിട്ടുള്ള രചനയും. നിര്‍മാണം ആഷിക്‌ അബുവും.

    ഈ ടീമിന്റെ സ്‌ഥിരം സിനിമകളുടെ ദൃശ്യപരിചരണത്തെ ഓര്‍മപ്പെടുത്ത അവതരണമാണ്‌ മഹേഷിന്റെ പ്രതികാരം. എന്നാല്‍ പ്രമേയപരമായി മുന്‍സിനിമകളില്‍നിന്നെല്ലാം വിഭിന്നവും റിയലസ്‌റ്റിക്കും രസകരവും ആണ്‌ കഷ്‌ടിച്ച്‌ രണ്ടുമണിക്കൂറിനുമുകളില്‍ മാത്രമുള്ള മഹേഷിന്റെ പ്രതികാരം.

    നായകന്‍ മഹേഷായ ഫഹദ്‌ ഫാസിലിന്റെ അസാധാരണമായ ശരീരഭാഷ ഒരിക്കല്‍കൂടി പ്രകടമാക്കുന്ന അഭിനയചാതുരി കൊണ്ടും അസാമാന്യമായ സാമൂഹികനിരീക്ഷണമുള്ള രചനകൊണ്ടും പിടിച്ചിരുത്തുന്ന സംവിധാനശൈലികൊണ്ടും മഹേഷിന്റെ പ്രതികാരം ലളിതവും അതേസമയം ശക്‌തവുമായ സിനിമയാണ്‌.

    നഗരകേന്ദ്രീകൃത പുതുതലമുറ സിനിമകളുടെ വക്‌താക്കളാണ്‌ ഇവരെല്ലാം. ഫഹദാവട്ടെ അതിന്റെ 'ബോക്‌സറിട്ട' പ്രതീകവുമായിരുന്നു. അതേ ഫഹദിനെവച്ച്‌ ഇടുക്കിയിലെ പ്രകാശ്‌സിറ്റി എന്ന മലയോര ഗ്രാമവുമായി ബന്ധിപ്പിച്ച്‌ ലളിതവും രസകരവുമായ ഒരു സിനിമ ഒരുക്കാന്‍ ഈ ടീമിന്‌ കഴിഞ്ഞിട്ടുണ്ട്‌. നഗരകേന്ദ്രീകൃതമായ നാട്ടിന്‍പുറ വീക്ഷണമല്ല, നാട്ടിന്‍പുറത്തുനിന്നുകൊണ്ടു നാട്ടിന്‍പുറത്തെപ്പറ്റിപറയുന്ന സത്യസന്ധമായ കാഴ്‌ചയായാണ്‌ മഹേഷിന്റെ പ്രതികാരം അനുഭവപ്പെടുന്നത്‌.

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിറങ്ങും മുമ്പേ ശ്രദ്ധിച്ച ഒരുകാര്യമുണ്ട്‌. അതിന്റെ പോസ്‌റ്ററുകളിലും പരസ്യങ്ങളിലും അണിയറക്കാര്‍ മന:പൂര്‍വം അവതരിപ്പിച്ച പഴമയും ഗ്രാമീണതയും.

    പോസ്‌റ്ററുകളില്‍ ഒരിക്കല്‍പോലും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ചില അവതരണ ഗിമ്മിക്കുകള്‍ എന്ന്‌ തെറ്റിദ്ധരിച്ചെങ്കിലും അത്‌ സിനിമയുടെ നാടന്‍ അവതരണത്തോടും പ്രമേയത്തോടും പുലര്‍ത്തിയ 100 ശതമാനം സത്യസന്ധതയാണെന്ന്‌ കാഴ്‌ചയ്‌ക്കുശേഷമുള്ള വിലയിരുത്തലില്‍ തോന്നുന്നു.

    ഒരു ചെറിയ ചെറുകഥയെന്നുപറയാവുന്ന ഒരു പ്രമേയമാണ്‌ സിനിമയുടേത്‌. എന്നാല്‍ വളരെ കൃത്യവും സൂക്ഷ്‌മവും ദൃഢവുമായ ഒരു തിരക്കഥാപദ്ധതിയിലൂടെയാണ്‌ സിനിമയെ വളരെ രസകരമായ ഒരു പാക്കേജ്‌ ആക്കിയിരിക്കുന്നത്‌. പ്രകാശ്‌സിറ്റിയില്‍ ഭാവന സ്‌റ്റുഡിയോ നടത്തുന്ന ഒരു സാദാ ഫോട്ടോഗ്രാഫറാണ്‌ മഹേഷ്‌.

    മഹേഷിന്റെ കുടുംബ/സ്‌റ്റുഡിയോ ജീവിതവുമായി ബന്ധപ്പെട്ടവരും ഒരു ബന്ധമില്ലാത്തവരും മഹേഷിന്റെ ജീവിതത്തെ ഒരു പ്രത്യേകസമയത്ത്‌ എങ്ങനെ ബാധിക്കുന്നു എന്നതാണു സിനിമ അവതരിപ്പിക്കുന്നത്‌്. മഹേഷിന്റെ കാമുകിയും ഗള്‍ഫില്‍ നഴ്‌സുമാണ്‌ സൗമ്യ(അനുശ്രീ).

    മഹേഷിന്റെ ഇളയച്ചനാണ്‌ ബേബി(അലന്‍സിയര്‍). ഇവര്‍ രണ്ടുപേരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രവൃത്തി മഹേഷിന്റെ ജീവിതത്തില്‍ തീര്‍ത്തും സാധാരണവും എന്നാല്‍ സിനിമയുടെ കഥാഗതിയില്‍ നിര്‍ണായകവുമായ സംഭവങ്ങളൊരുക്കുന്നു. ഇതിനോട്‌ മഹേഷ്‌ പ്രതികരിക്കുന്നതാണ്‌ ഈ 'പ്രതികാര'കഥ.

    എത്രമേല്‍ അനായാസമാണ്‌ ഒരു നാടന്‍ ചെറുപ്പക്കാരന്റെ ശരീരത്തിലേക്ക്‌ ഫഹദ്‌ കടക്കുന്നതെന്ന്‌ എന്നു മഹേഷ്‌ കാട്ടിത്തരുന്നുണ്ട്‌. അനായാസതയും സൂക്ഷ്‌മമായ ശരീരഭാഷയും കലര്‍ന്ന പ്രകടനമാണ്‌ ഫഹദിനെ സമകാലികരില്‍ ഏറ്റവും മികച്ച നടനായി മാറ്റുന്നതെന്ന്‌ മഹേഷും അടിവരയിടുന്നു.

    ബേബിയുടെ കടയില്‍ ഫോട്ടോഷോപ്പ്‌ ജോലിക്കുനില്‍ക്കുന്ന ക്രിസ്‌പിനായി എത്തുന്ന സൗബീന്‍ ഷാഹീര്‍ ഒരു ചിരിയുത്സവമാണ്‌. സൗബിന്റെ സ്‌ക്രീന്‍ സാന്നിധ്യം തന്നെ രസകരമാണ്‌. വെറുതേ പ്രശ്‌നങ്ങളുണ്ടാക്കുന്ന രസകരമായ കഥാപാത്രമാണ്‌ സൗബീന്റേത്‌.

    നാടകത്തിന്റെ തട്ടകത്തില്‍നിന്ന്‌ അലന്‍സിയറുടെ റേഞ്ച്‌ ഓരോ സിനിമകഴിയുമ്പോഴും വിസ്‌മയിപ്പിച്ച്‌ വളരുന്നത്‌ മഹേഷിന്റെ പ്രതികാരം കാട്ടിത്തരുന്നുണ്ട്‌. 'ഞാന്‍ സ്‌റ്റീവ്‌ ലോപ്പസി'ലൂടെ ശ്രദ്ധേയനായ സുജിത്‌ ശങ്കര്‍, കെ.എല്‍. ആന്റണി എന്നിവരാണു മറ്റു പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്‌.

    സിനിമയിലെ പെണ്‍കുട്ടികളെ അവതരിപ്പിച്ച രീതി അങ്ങേയറ്റം ശ്രദ്ധേയമാണ്‌. അനുശ്രീ, അപര്‍ണ ബാലമുരളി, ലിജോ മോള്‍ എന്നിവരാണ്‌ സിനിമയിലെ മുഖ്യവേഷത്തിലെത്തുന്ന പെണ്‍കുട്ടികള്‍. ഇവരെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌ നമ്മള്‍ക്കിടയിലെവിടെയോ ഉള്ള പെണ്‍കുട്ടികളായാണ്‌.

    ഉറക്കുമുണരുമ്പോള്‍ പോലും വരച്ചുവച്ച പുരികവും നിറമൊത്ത ചൊടിയുമായി പാന്‍കേക്കില്‍ മുങ്ങിയ മുഖകാന്തിയുമുള്ള സിനിമയിലെ സ്‌ത്രീകള്‍ക്കിടയില്‍ വിയര്‍പ്പിന്‍വേഷമുള്ള, വെളുക്കാന്‍ ചായം പൂശാത്ത ഈ പെണ്‍കുട്ടികള്‍ കണ്ടു വിലയിരുത്തേണ്ട കാഴ്‌ചതന്നെയാണ്‌.

    അനുശ്രീയൊഴിച്ചൊരു കഥാപാത്രത്തിനും മേക്കപ്പിന്റെ ലാഞ്ചനപോലുമുള്ളതായി തോന്നിയിട്ടുമില്ല. പെണ്‍കുട്ടികളെക്കുറിച്ചുള്ള സ്‌റ്റീരിയോടൈപ്പ്‌ സിനിമാക്കാഴ്‌ചകള്‍ക്കു പകരമായി പുതിയകാലത്തെ നാട്ടിന്‍പുറത്തെ പെണ്‍കുട്ടികളെ സത്യസന്ധമായി അവര്‍ കുടുംബത്തിനുള്ളില്‍ പെരുമാറുന്നതെങ്ങനെയെന്ന്‌ ഒട്ടൊരു ചിരിയോടെ കണ്ടിരിക്കാനാവുന്ന രീതിയില്‍ അവതരിപ്പിക്കാനും മഹേഷിന്റെ പ്രതികാരത്തിനു കഴിയുന്നുണ്ട്‌.

    ഹൈറേഞ്ചിലെ ഒരുനാട്ടിന്‍പുറത്തുപോയി ഒരാഴ്‌ച താമസിച്ചതുപോലാണ്‌ സിനിമയുടെ മൊത്തം അനുഭവം. അതില്‍ ഏറ്റവും നിര്‍ണായകമാകുന്നത്‌ ഷൈജു ഖാലിദിന്റെ ദൃശ്യങ്ങളാണ്‌. മഹേഷിനും നാടിനുമൊപ്പം നമ്മള്‍ ചെന്നിരിക്കുന്ന ഒരു അടുപ്പം ഈ കാമറയുടെ കാഴ്‌ചകള്‍ക്കു കഴിയുന്നുണ്ട്‌.

    ടൈറ്റില്‍ ഗാനമടക്കമുള്ളവയിലൂടെ ഇമ്പമുള്ള പാട്ടുകളുമായി ബിജിപാലും ടീമിനൊപ്പംനില്‍ക്കുന്നു. ക്ലൈമാക്‌സിലെ സംഘടനരംഗങ്ങള്‍ അതിഗംഭീരം എന്നുപറയണം. ഒന്നിനുംവേണ്ടിയല്ല ആ തല്ല്‌ എന്നറിയാമെങ്കിലും ആ തല്ലുകണ്ട്‌ കൈയടിക്കുന്ന ജനക്കൂട്ടത്തിനൊപ്പം നിന്ന്‌ വിസിലടിച്ചു ''കമോണ്‍ഡ്രാ... മഹേഷേ'' എന്നു പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌ ചിത്രീകരണം.

    സംവിധായകനായ ദിലീഷ്‌ പോത്തന്‍ സിനിമയില്‍ രണ്ടുരംഗങ്ങളില്‍ അഭിനയിക്കുന്നുമുണ്ട്‌. ഗൃഹപാഠത്തിന്റേയും പ്രമേയത്തോടുള്ള സത്യസന്ധതയുടേയും ഇത്തരത്തിലുള്ള ഒരു പ്രമേയം സിനിയാക്കാനുള്ള ആവിഷ്‌കാരധൈര്യത്തിന്റെയും കൂടി പ്രതിഫലനമാണ്‌ ഈ 'മധുര'പ്രതികാരം. കരുത്തും കരവിരുതും അറിയിച്ച ഒരു സംവിധായകനുകൂടി സ്വാഗതം
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Pothuve ellavarkum nalla abhiprayam aayirunnennu thonnunnu...
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Enthayalum ithpole criticsum sadharakaarum orepole postive opinion undayirunilla....
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    കമോണ്ട്രാ മഹേഷേ കമോൺ :clap:
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ചെയ്ത് വച്ചിരിക്കുന്നതില്‍ ഫഹദിന് ആത്മവിശ്വാസമുണ്ടായിരുന്നു; പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതില്‍ ആശങ്കയും': ദിലീഷ് പോത്തന്‍
    [​IMG]

    ഒരു ചിത്രത്തെക്കുറിച്ച് കാണുന്ന എല്ലാവരും ഒരേ അഭിപ്രായം പറയുന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. തന്റെ കന്നി സംവിധാന സംരംഭത്തിന് ലഭിക്കുന്ന വലിയ സ്വീകരണത്തിന്റെ ആവേശത്തിലാണെന്ന് പറയുന്നു ദിലീഷ് പോത്തന്‍, പക്ഷേ ആഹ്ലാദത്തില്‍ മതിമറക്കാനില്ലെന്നും.

    മഹേഷിന്റെ പ്രതികാരം ഇറങ്ങിയിട്ട് ഇന്ന് നാലാം ദിവസമാണ്. സിനിമ പുറത്തിറങ്ങിയതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം എന്താണ്?

    എന്നെ സംബന്ധിച്ച് ഭയങ്കര സന്തോഷമുള്ള ദിവസങ്ങള്‍ തന്നെയാണ്. പക്ഷേ എന്നുകരുതി ഓവറായിട്ട് എക്‌സൈറ്റഡാവാനില്ല. സിനിമ നന്നാവണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഇതുപോലെ ഒരു വന്‍വിജയമൊന്നുമാകുമെന്ന് സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയവിജയം ആവുന്നു എന്ന് കേള്‍ക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് തന്നെയാണ് തീര്‍ച്ഛയായിട്ടും.

    പിന്നെ, സിനിമ ഇറങ്ങിയതിന് ശേഷമുള്ള ഒരു മാറ്റം എന്നുപറഞ്ഞാല്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നമുക്ക് വരുന്ന കോളുകളുടെ എണ്ണം, നമുക്ക് എത്തിച്ചേരാനുള്ള സ്ഥലങ്ങളുടെ എണ്ണം ഒക്കെ പെട്ടെന്ന് കൂടി. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് പെട്ടെന്ന് വന്നപ്പോള്‍ അത് ഹാന്‍ഡില്‍ ചെയ്യാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നുണ്ട്. വരുന്ന കോളുകളൊക്കെ എടുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ എന്നാലും ചിലതൊക്കെ മിസ്സായി പോവും.

    സിനിമ ദിലീഷ് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഇത്തരത്തില്‍ ഒരു വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്ന് ആദ്യമായി തോന്നിയത് എപ്പോഴാണ്? ആരാണ് ആ തരത്തില്‍ ആദ്യമായി പ്രതികരിച്ചത്?

    റിലീസ് ദിവസം രാവിലെ ഒരു സുഹൃത്തിന്റെ മെസേജ് വന്നു. ഇന്റര്‍വെല്ലായി, സൂപ്പര്‍ എന്ന് പറഞ്ഞു. പടം സേഫ് ആണെന്ന് അപ്പോള്‍ മനസിലായി. സരിതയില്‍ അപ്പോള്‍ ഷോ തുടങ്ങാന്‍ പോകുന്നതേയുള്ളൂ. മറ്റ് പലയിടങ്ങളിലും അപ്പോഴത്തേക്ക് പ്രദര്‍ശനം ആരംഭിച്ചിരുന്നു. പിന്നീട് കോളുകള്‍ വരാന്‍ തുടങ്ങി. അതില്‍ ഞാന്‍ ആദ്യമെടുത്ത കോള്‍ രജപുത്ര രഞ്ജിത്തിന്റേതാണ്. എനിക്കത്ര അടുപ്പമുള്ളയാളും സ്വന്തം ചേട്ടനെപ്പോലെ കാണുന്ന ആളുമാണ്. ഞാന്‍ ചോദിച്ചു രഞ്ജിത്ത് ചേട്ടാ ആളെങ്ങനെയുണ്ട്, ഇനിഷ്യല്‍ എങ്ങനെയുണ്ട് എന്നൊക്കെ. നീ അതേക്കുറിച്ചൊന്നും ആലോചിക്കുകയേ വേണ്ട. അക്കാര്യം നീ മറന്നേക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്ത് ചേട്ടനെപ്പോലെ ഇന്റസ്ട്രിയില്‍ ഇത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ സിനിമയ്ക്കുള്ള സ്വീകരണം മോശമാവില്ലെന്ന് തോന്നി. പിന്നെ ഗ്രാജ്വലി ആണ് സിനിമ ഇത്ര വലിയൊരു വിജയത്തിലേക്ക് പോകുന്നത്.

    ഫസ്റ്റ് ഷോ തീയേറ്ററില്‍ പോയി കണ്ടിരുന്നോ?

    കണ്ടിരുന്നു, എറണാകുളം സരിതയില്‍.

    സിനിമ ഇറങ്ങിയതിന് ശേഷമുള്ള ഫഹദിന്റെ പ്രതികരണം എന്തായിരുന്നു?

    ഫഹദ് സിനിമയില്‍ ഭയങ്കര കോണ്‍ഫിഡന്റായിരുന്നു എന്നെനിക്കറിയാം. സിനിമയുടെ ജോലികള്‍ എല്ലാം കഴിഞ്ഞിട്ടും പല തവണയും ഫഹദ് എന്നോട് പറഞ്ഞിട്ടുണ്ട്, നമുക്ക് പടം ഒന്നൂടെ ഒന്ന് കണ്ടാലോ എന്ന്. മിക്‌സിങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊക്കെ രാത്രി 11 മണിക്കൊക്കെ എന്നെ വിളിച്ചിട്ട് എവിടെയാണെന്ന് ചോദിച്ചിട്ടുണ്ട്. ഒരു ദിവസം അങ്ങനെ വിളിച്ചപ്പോള്‍ ഞാന്‍ ചെറിയ എഡിറ്റിംഗ് പരിപാടികളിലാണെന്ന് പറഞ്ഞു. ഞാന്‍ വന്നാല്‍ ബുദ്ധിമുട്ടാവുമോ എന്ന് ചോദിച്ചു. എനിക്ക് പടമൊന്ന് കാണണമെന്ന് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ഒന്ന് കണ്ടതാണ്. പക്ഷേ ഇപ്പോള്‍ വീണ്ടും കാണണമെന്ന് ഭയങ്കര തോന്നലാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, കുഴപ്പമൊന്നുമില്ല പോരെ എന്ന്. അങ്ങനെ രാത്രി 12 മണിക്ക് ഞങ്ങള്‍ സിനിമ വീണ്ടും ഇട്ട് കണ്ടിട്ടുണ്ട്. സിനിമയുടെ കാര്യത്തില്‍ വളരെ എക്‌സൈറ്റഡായിരുന്നു ഫഹദ്. ചെയ്ത് വച്ചിരിക്കുന്നതിനെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു. കൊമേഴ്‌സ്യലി ഇതിന് എത്ര ലെവല്‍ ഉണ്ടാകുമെന്നാണ് പുള്ളി കരുതിയിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഇത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അറിയാന്‍ ഭയങ്കര ആകാംക്ഷ ആയിരുന്നു, അല്‍പം ടെന്‍ഷനുമുണ്ടായിരുന്നു. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഞായറാഴ്ച മൂന്ന് തീയേറ്ററുകളില്‍ പോയിരുന്നു. അവിടെയെല്ലാം ആളുകള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്
     
    David Billa and Spunky like this.
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005:
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    mark buddy full time anadashru mode anu :spin:
     
    Mark Twain likes this.
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Markunte vicharam lavananu mahesh enna :kiki: :Vandivittu:
     
    Johnson Master and Spunky like this.

Share This Page