Watched '96 4th time today Watch it for wonderful screenplay, excellent direction, mesmerizing Performances, Don't know with what word I have to express for the MUSIC Above all, the 90s nostalgia
സണ്ടക്കോഴി 2 2005ൽ ഇറങ്ങിയ വിശാലിന്റെ താരമൂല്യം കൂട്ടിയ ലിങ്കുസാമി ഒരുക്കിയ ആക്ഷൻ മാസ്സ് എന്റർടെയ്നറിന്റെ രണ്ടാം ഭാഗം. സണ്ടക്കോഴി തീർന്നിടത്ത് നിന്നും 7 വർഷം കഴിഞ്ഞുള്ള കഥയാണ് ചിത്രം. മുടങ്ങിക്കിടന്ന ഉത്സവം നടക്കുന്നതും ആ ഉത്സവത്തിൽ ഭർത്താവിനെ കൊന്ന പകയുടെ പേരിൽ ആ കുടുംബത്തിലെ അവസാനത്തെ ഒരാളെ കൊല്ലാൻ വരലക്ഷ്മിയുടെ പേച്ചി എന്ന കഥാപാത്രവും സംഘവും ഇറങ്ങുന്നതും രാജ്കിരൺ അവതരിപ്പിക്കുന്ന അയ്യ, മകൻ ബാലു അയാളെ സംരക്ഷിക്കുന്നതും ആണ് പ്ലോട്ട് വിശാൽ subtle പെർഫോമൻസ് ആയിരുന്നു. ആദ്യ ചിത്രത്തിൽ ഉള്ള ഫയർ ചടുലത ഒക്കെ ആക്ഷൻ രംഗങ്ങളിൽ ഇല്ലായിരുന്നു എന്ന് തോന്നി, ഒരു പക്ഷെ കഥാപാത്രം അത്തരമൊരു mindsetൽ നിൽക്കുന്നത് കൊണ്ടാകാം. കീർത്തി കിടുക്കി മധുരൈ ചെമ്പരത്തി ആയി, വരുന്ന സീനുകൾ ഒക്കെ അന്യായ എനർജി ആണ് സ്ക്രീനിൽ. ഒരു പക്ഷെ ഒരു മാസ്സ് ചിത്രത്തിൽ ഒരു നായികയ്ക്ക് കിട്ടാവുന്ന നല്ല റോൾ നല്ല ഡബ്ബിങ്ങ് ചെയ്ത് സൂപ്പർ ആക്കി. വരലക്ഷ്മിയും പേച്ചി ആയി നന്നായിരുന്നു, പക്ഷെ പ്രതീക്ഷിച്ച ക്ലൈമാക്സ് ആ കഥാപാത്രത്തെ ഒന്നുമല്ലാണ്ടാക്കി. രാജ് കിരൺ പതിവ് പോലെ. യുവൻ ശങ്കർ രാജയുടെ ഗാനങ്ങളിൽ കമ്പത്ത് പൊണ്ണ് മാത്രം നന്നായപ്പോൾ ബി ജി എം കിടുക്കി. മൊത്തത്തിൽ ആദ്യ ഭാഗം പ്രതീക്ഷിച്ചു പോകാതെ ഒരു സാദാ മാസ്സ് ടൈംപാസ് എന്റർടെയ്നർ പ്രതീക്ഷിച്ചു പോയാൽ ക്ലൈമാക്സ് ഒഴികെ നന്നായി പോകുന്ന ഒരു ചിത്രമാണ് ഇത്. ക്ലൈമാക്സ് അത്ര പോരാ.
വടചെന്നൈ പൊള്ളാതവൻ, ആടുകളം എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ ധനുഷ് ഒന്നിക്കുന്ന ചിത്രം, വടക്ക് ചെന്നൈയുടെ കഥ പറയുന്ന trilogyലെ ആദ്യ ചിത്രം. കഥ ഒന്നും പറയുന്നില്ല. Non linear narrationൽ പറഞ്ഞ് പോകുന്ന കുറെ കഥാപാത്രങ്ങൾ, അവരുടെ ജീവിതം അതിലുണ്ടാകുന്ന മാറ്റങ്ങൾ, സൗഹൃദം പ്രണയം ചതി വഞ്ചന പ്രതികാരം അങ്ങനെ എല്ലാ തലങ്ങളിലൂടെയും കടന്ന് പോകുന്ന കുറെ പേർ. ഒരു സാധാരണ ഗ്യാങ്സ്റ്റർ കഥയിൽ കാണുന്ന എല്ലാ പ്രവചനാത്മകമായ സാഹചര്യങ്ങളിലൂടെയും ചിത്രം പോകുന്നുണ്ട് എങ്കിലും കണ്ടിരിക്കുന്ന രണ്ടേമുക്കാൽ മണിക്കൂർ ജയിലിലും വടക്ക് ചെന്നൈയിലും പ്രേക്ഷകരെ കൂടെ നിർത്താൻ ചിത്രത്തിന് സാധിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം, ഒപ്പം നടീനടന്മാരുടെ പ്രകടനവും എല്ലാവർക്കും ദഹിക്കുന്ന ഒരു ചിത്രമല്ല. പുതുപേട്ടൈ ഒക്കെ വെച്ച് താരതമ്യം ചെയ്താൽ ചിത്രം വളരെ പിറകിൽ ആണ്, അത് നൽകിയ intensity ലെവൽ ഒന്നും ഇല്ല
JoHnY JoHnY YeS AppA ഒരുപാട് ചിരിക്കാൻ ഉള്ള ആദ്യപകുതി ആണ്. രണ്ടാം പകുതി കോമഡി ഉണ്ടെങ്കിലും അല്പം ഇമോഷണൽ ഡ്രാമ ഒക്കെ കൂടി കലർന്ന സംഭവം ആണ്. ആദ്യ പകുതിയുടെ പ്രതീക്ഷ വെച്ച് കോമഡി അവസാനം വരെ പ്രതീക്ഷിക്കുന്നവർക്ക് നിരാശ ആയേക്കാം. മൊത്തത്തിൽ നല്ലൊരു കഥയുണ്ട് ചാക്കോച്ചൻ ഇതിൽ അല്പം വില്ലൻ ആണ്. നല്ല പെർഫോമൻസ്, നല്ല ഒരു ചെറിയ കിടു ഫൈറ്റും. ടിനി ടോമിന്റെ ഏറ്റവും നല്ല റോൾ & പെർഫോമൻസ്. ഷറഫുദീൻ നന്നായി ചിരിപ്പിക്കും. കലാഭവൻ ഷാജോൺ ഒരു നല്ല character ആർട്ടിസ്റ്റ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പള്ളീലച്ചൻ ആയി വന്ന പ്രശാന്തിന്റെ ചില സമകാലിക സംഭവ ഡയലോഗ് ഒക്കെ കയ്യടി വാങ്ങും. അബു സലിം ആദ്യ പകുതി നന്നായപ്പോൾ രണ്ടാം പകുതിയിലെ ആശുപത്രി രംഗം ചീറ്റി. അനു സിതാര അന്യായ പെർഫോമൻസ്, ശരിക്കും ഇങ്ങനുള്ള കഥാപാത്രത്തെ കണ്ടിട്ടുള്ളത് കൊണ്ട് പറയുകയാണ്, കിടുകിടിലൻ തന്നെ, ഡയലോഗ്, ബോഡി ലാംഗ്വേജ് ഒക്കെ, ഒരു കോമിക് പൊട്ടി ലൈൻ ആണ്. മംമ്ത ലെന എന്നിവർക്ക് നല്ല റോൾ ആണ്. നെടുമുടി എന്ന seasoned actor ഒരിക്കൽ കൂടി കിട്ടിയ സീനുകൾ ഉഷാറാക്കി. വെള്ളിമൂങ്ങ എന്ന ചിത്രം എഴുതി എന്നത് ഈ ചിത്രത്തിന് ഒരു ബാധ്യത ആകാനുള്ള സാധ്യത ഉണ്ട്. കാരണം മേല്പറഞ്ഞ രണ്ടാം പകുതിയിൽ പ്രേക്ഷകർ വയ്ക്കുന്ന കോമഡി പ്രതീക്ഷ ആണ്. മാർത്താണ്ഡൻ രണ്ടാം പകുതിയിൽ ചില രംഗങ്ങൾ വളരെ വേഗം ക്ലാരിറ്റി ഇല്ലാതെ പറഞ്ഞ് പെട്ടെന്ന് മെയിൻ പ്ലോട്ടിലേക്ക് പോയപ്പോൾ അത് വരെ ഉണ്ടായിരുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന രസച്ചരട് എവിടെയൊക്കെയോ പൊട്ടി. അവസാനം മമ്മൂട്ടിയുടെ നറേഷനിൽ പടം അവസാനിക്കുന്ന രംഗങ്ങൾ ഒക്കെ നല്ല മേകിങ് ആണ് മൊത്തത്തിൽ കുറെ ചിരിക്കാനുള്ള, എന്നാൽ അല്പം ഇമോഷണൽ ഐറ്റം ഉള്ള ചിത്രം Totally oru Above Average movie
സർക്കാർ തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റർ ടീമിന്റെ മൂന്നാമത് ചിത്രം, വാനോളം പ്രതീക്ഷകൾ. പക്ഷെ ചിത്രം ട്രയ്ലറിനപ്പുറം ഉയർന്നില്ല എന്നത് വലിയ പോരായ്മയായി എ ആർ മുരുകദാസിന്റെ ഏറ്റവും മോശം സ്ക്രിപ്റ്റ് എന്ന് നിസ്സംശയം പറയാം. ആദ്യ 30 മിനിറ്റ് ചിത്രം മുന്നോട്ട് വയ്ക്കുന്ന കഥാതന്തു പക്ഷെ പിന്നീടങ്ങോട്ട് 2004ൽ പുറത്തിറങ്ങിയ സത്യരാജ് നായകനായ മഹാനടികൻ എന്ന ചിത്രത്തിന്റെ ലൈനിൽ അവസാനിപ്പിച്ചു. ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഒരു സാവകാശം നൽകാതെ ഉള്ള ആഖ്യാനശൈലി ആയിരുന്നു. ആദ്യ 30ഓളം മിനിറ്റ് സ്ക്രിപ്റ്റിലെ സ്പാർക്കിൽ പിടിച്ചു നിന്നെങ്കിലും കുത്തിതിരുകിയ ഫൈറ്റ്, ഗാനങ്ങൾ, നായിക, മോശം BGM, മോശം ആക്ഷൻ സീനുകൾ ഇവയ്ക്കെല്ലാം മേലെ ഒരു മാസ്സ് നായകന്റെ മാസ്സ് ചിത്രത്തിന് ഉണ്ടാകേണ്ട ഏറ്റവും വലിയ ഘടകം, ഒരു കിടിലൻ വില്ലൻ അതില്ലാതെപോയി. ഒപ്പം ഒട്ടും പഞ്ചില്ലാത്ത ക്ലൈമാക്സും. തുപ്പാക്കി, കത്തി എന്നിവയിൽ സ്ക്രിപ്റ്റിൽ വിജയ് വന്നപ്പോൾ സർക്കാറിൽ വിജയ്ക്കായി സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പരിശ്രമിച്ചു പരാജയപ്പെടുന്ന കാഴ്ച്ച ആണ്. സുന്ദർ രാമസാമി എന്ന കഥാപാത്രം ഒരു പ്രത്യേക attittude ഉള്ള റോൾ ആണ്. വിജയ് തന്റേതായ mannerism ചേർത്ത് അതിനെ കുറെ ഇടത്ത് കിടു ആക്കിയപ്പോൾ മറ്റ് കുറെ ഇടത്ത് അമ്പേ പാളി, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ, ക്ലൈമാക്സ് അടുപ്പിച്ച്. കീർത്തി പുട്ടിന് പീര പോലെ. രാധാരവി ഒക്കെ പതിവ് പോലെ, യോഗി ബാബു വന്ന് പോയി. ചിത്രത്തിൽ തകർപ്പൻ കഥാപാത്രം വരലക്ഷ്മി ശരത്കുമാറിനാണ്. അത് ആശാത്തി കിടു ആക്കി. രണ്ടാം പകുതി വരലക്ഷ്മി വന്ന ശേഷമാണ് ഒന്ന് ജീവൻ വെച്ചത്. മൊത്തത്തിൽ നന്നായി തുടങ്ങി പാതി വഴിയിൽ 90കളിലേക്ക് വഴുതി മാറി ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിച്ച് ഒന്നും ഒന്നും എത്താതെ പോയി ഈ സർക്കാർ ======================== ഈ സ്ക്രിപ്റ്റ് ആ രാജേന്ദ്രന്റെ ആകാനെ ചാൻസ് ഉള്ളൂ, മുരുകദാസ് ഈ ലെവലിൽ അധഃപതിക്കില്ല ഈ ചിത്രത്തിന് വേണ്ടി തിയറ്ററിൽ നിന്ന് മാറ്റപ്പെട്ട ഇന്ന് ഇതിന്റെ നിർമ്മാതാക്കൾ ടിവിയിൽ ഇടുന്ന '96എന്ന ചിത്രത്തിനെ സ്നേഹിക്കുന്നവരുടെ ശാപവും ആകാം
തുപ്പാക്കി മുനൈ കൃത്യമായി പറഞ്ഞാൽ ശിഖരം തൊട് എന്ന ചിത്രത്തിന് ശേഷം ഏഴിൽ സംവിധാനം ചെയ്ത ക്രാസ് ചിത്രങ്ങളിലൂടെ തിരക്കഥ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷ നൽകിയ വിക്രം പ്രഭു എന്ന നടൻ വഴിതെറ്റിപ്പോയിരുന്നു. ആ പഴയ ട്രാക്കിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം ബിർള ബോസ് എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി വിക്രം പ്രഭു നന്നായി. 8 തോട്ടാക്കൾ എന്ന ചിത്രത്തിന് ശേഷം എം എസ് ഭാസ്കർ ഒരിക്കൽ കൂടി സ്ക്രീനിൽ വിളയാടി. അനാവശ്യമായി റൊമാന്റിക് ട്രാക്ക്, പാട്ടുകൾ എന്നിവ ഇല്ലാതെ ഹൻസിക കഥയിൽ മർമ്മപ്രധാനമായ വേഷത്തിൽ ഉണ്ട്. ബി ജി എം കൊള്ളാം. രാമേശ്വരം ലൊക്കേഷൻ ക്യാമറ വർക്കിന് മുതൽക്കൂട്ടായി ആദ്യ പകുതി നല്ല ത്രിൽ നൽകിയപ്പോൾ രണ്ടാം പകുതി എവിടെയൊക്കെയോ വലിഞ്ഞു എങ്കിൽ ക്ലൈമാക്സിൽ എം എസ് ഭാസ്കറിന്റെ പ്രസ് മീറ്റ് ഡയലോഗുകൾ കയ്യടി നേടി. മൊത്തത്തിൽ കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രം
സീതക്കാതി വിജയ് സേതുപതിയുടെ വയസ്സൻ കഥാപാത്രത്തിന്റെ സ്റ്റിൽസ്, ട്രയ്ലർ ഒപ്പം വിജയ് സേതുപതിയുടെ 25ആമത്തെ ചിത്രം, അതും *നടുവിലെ കൊഞ്ചം പക്കത്തെ കാണോം* എന്ന കിടിലൻ കോമഡി ചിത്രമൊരുക്കിയ സംവിധായകൻ ചിത്രത്തിന്റെ പ്രസ്സ് ഷോയ്ക്ക് ശേഷം വന്ന റിവ്യൂസും പ്രതീക്ഷ കൂട്ടി *പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി* ചിത്രത്തിന്റെ ആദ്യ 30ഓളം മിനിറ്റ് മാത്രം വരുന്ന വിജയ് സേതുപതിയുടെ അയ്യാ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 2 മണിക്കൂർ 52 മിനിറ്റ് 47 സെക്കൻഡ് ചിത്രം. ആദ്യ 30 മിനിറ്റിൽ 15~20 മിനിറ്റ് സാധാരണ പ്രേക്ഷകൻ ചിലപ്പോൾ തിയറ്ററിൽ നിന്നിറങ്ങി പോകാൻ സാധ്യത ഉണ്ട്. മുഴുവൻ നാടകം മാത്രം. ഒരു 40 മിനിറ്റ് ഒക്കെ ആകുമ്പോൾ ആണ് ചിത്രത്തിന് ജീവൻ വയ്ക്കുന്നത്. ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പ്രശംസനീയമാണ് എങ്കിലും ആദ്യ ഭാഗങ്ങളിൽ ഒച്ച് ഇഴയുന്ന വേഗത്തിൽ പഴയ അവാർഡ് പടങ്ങളെ ഓർമ്മപെടുത്തുന്ന ആഖ്യാന ശൈലി മുഷിപ്പുളവാക്കുന്നു. ക്ലൈമാക്സ് വരെ തെറ്റില്ലാതെ അത്യാവശ്യം ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട് എങ്കിലും സാദാ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ഇത്. അഭിനേതാക്കളിൽ വിജയ് സേതുപതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല, 8 മിനിറ്റ് ഒറ്റ ഷോട്ടിൽ എടുത്ത ഔറംഗസേബ് നാടകം ഒന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി. സഹനടന്മാരിൽ ബക്സ്, ബാലാജി, നടൻ വൈഭവിന്റെ സഹോദരൻ സുനിൽ ഒരുപാട് ചിരിപ്പിച്ചു. ഒരു നല്ല ആശയം, കൈവിട്ട പരീക്ഷണത്തിൽ പൊതിഞ്ഞ് പ്രേക്ഷകന് നൽകി, ഭൂരിഭാഗം പ്രേക്ഷകരും കൈവിടും ഫ്ലോപ്പ്, ചിലപ്പോൾ ഡിസാസ്റ്റർ ഉറപ്പ് ബോക്സ് ഓഫീസിൽ