ഇന്ത ഉലഗത്തിൽ ഏല്ലാതാകും ഒരു പ്രൈസ് റ്റാഗ്ഗ് ഇരിക്ക് - കത്തി എന്ന മുരുഗദോസ് ചിത്രത്തിലെ ഒരു ഡയലോഗ് ആണ് ഇത്. കോർപ്പറേറ്റ് ലോകത്തിന്റെ ദൂഷ്യ വശങ്ങൾ ഏറ്റവും നന്നായി വിമര്‍ശിച്ച മെയിൻ സ്ട്രീം കൊമേർഷ്യൽ ചിത്രമായിരിക്കും കത്തി. അതുകൊണ്ട് തന്നെ ആണ് ഒരു വിജയ് ചിത്രം എന്നതിൽ ഉപരി അത് പ്രിയപെട്ടതാകുന്നത്. കത്തിയുടെ ഒരു റിവേഴ്സ് പ്രോട്ടോടൈപ്പ് ആണ് സർക്കാർ. കത്തി മാത്രമല്ല വിജയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ തുപ്പാക്കിയും ഒരു കൊമേർഷ്യൽ ക്ലാസിക് ആരുന്നു. അതുകൊണ്ട് തന്നെ ആൾക്കൂട്ട സിനിമകൾ മാത്രം ചെയ്യുന്ന നടൻ ആയിട്ടു കൂടി, സർക്കാർ ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രം ആയിരിന്നു. ലാസ് വേഗാസിലെ (സീസർ പാലസ് എന്ന അതിപ്രശസ്തമായ ഹോട്ടലിൽ ആണ് സർക്കാർ തുടങ്ങുന്നത്) ശതകോടീശ്വരൻ ആയ സുന്ദർ രാമസ്വാമി തന്റെ വോട്ട് രേഖപെടുത്താനായി ഇന്ത്യയിലേക്ക് വരുന്നതും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളും ആണ് രണ്ടു മുക്കാൽ മണിക്കൂർ നീളുന്ന ചിത്രം. ആവറേജ് ആദ്യപകുതിയും അതിലും താഴെ ഉള്ള രണ്ടാം പകുതിയുമാണ് ചിത്രം. ഗജിനി,ഏഴാം അറിവ്,ദീന,രമണ,കത്തി, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഒരു തരത്തിൽ അലെങ്കിൽ മറ്റൊരു തരത്തിൽ ആർ മുരുഗദോസ് എന്ന സംവിദായകന്റെ ക്രാഫ്റ്റ് കാണിച്ചു തന്ന സിനിമകൾ ആയിരിന്നു. എന്നാൽ അങ്ങനെ ഒരൊറ്റ സീനു പോലും സർക്കാരിൽ ഇല്ല. വിജയുടെ പൊളിറ്റിക്കൽ ലൗഞ്ചിനു വേണ്ടി ഒരു ദുർബലമായ തിരക്കഥയുടെ മേലിൽ കെട്ടിപൊടുക്കിയ ഈ ചിത്രം ആർ മുരുഗദോസിന്റെ ക്യാരീരിലെ തന്നെ ഏറ്റവും മോശം സിനിമയാണ്. ഇതിനു മുൻപ് വന്ന സ്പൈഡർ പോലും സ്.ജെ.സൂര്യ എന്ന നടന്റെ പെർഫോമൻസ് കൊണ്ട് സ്ര ധിക്കപ്പെട്ടിരിന്നു.സ്പൈഡറിലെ സുദലായ് മാത്രമല്ല ആർ മുരുഗദോസ് എല്ലാ സിനിമയുടെയും ഏറ്റവും വല്യ ശക്തി അതിലെ ANTAGONIST ആയിരുന്നു.എന്നാൽ രാധാരാവിയുടെ കഥാപാത്രം ഒട്ടും ശക്തിയില്ലാത്ത ആയി പോയി. വരലക്ഷ്മിയുടെ കഥാപാത്രത്തിന് ഒട്ടും സ്ക്രീൻസ്പേസ് ഇല്ലാതെ ആയി പോയി.ഇതിലെ ഏറ്റവും വല്യ ബുദ്ധി സൂന്യത ഒരു വോട്ടിനു വേണ്ടി സുന്ദർ ഇങ്ങോട്ടു വരുന്നതിനു വ്യക്തമായ ഒരു റീസൺ നല്കാൻ മുരുഗദോസിനു കഴിയുന്നില്ല.ആദ്യ 30 മിനിറ്റീസിലെ നായകന്റെ ഗ്രേ ഷെഡ്സ് എങ്ങനെ പെട്ടന്നു നന്മ മരം ആയി മാറി എന്ന് വ്യക്തമാക്കാനും കഴിയുന്നില്ല. വിജയ് എന്ന നടനെയും താരത്തെയും പൂർണമായും ഉപയോഗപ്പെടുത്താൻ മുരുഗദോസിനു കഴിയുന്നില്ല. റാം ലക്ഷ്മണിന്റെ ആക്ഷൻ CHOREOGRAPHY ആദ്യ ഘട്ടങ്ങളിൽ മികച്ചു നിണങ്കെലും പിന്നീട് തെലുഗ് മസാല പടങ്ങളെ ഓർമിപ്പിച്ചു.പാർട്ടി ഓഫീസിലെ ആക്ഷൻ സെനുകൾ എന്തിനു വേണ്ടി ആയിരിന്നു എന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഓര്‍മിക്കാവുന്ന ഒരു scene പോലും സർക്കാരിൽ ഇല്ല എന്നതാണ് ഏറ്റവും ഖേദകരം. തുപ്പാക്കിയിൽ ഹാരിസ് ജയരാജ്ഉം കത്തിയിൽ അനിരുതും ഒരുക്കിയ ഗാനങ്ങൾ ആയി compare ചെയ്താൽ ആർ റഹ്മാനിന്റെ സംഗീതം ആവറേജിലും താഴെ ആണ്. ഒരു വിരൽ പുരട്ചി എന്ന ഗാനം മാത്രമാണ് മികവ് പുലർത്തിയത്. എന്നാൽ ചിത്രീകരണത്തിൽ ആകപാകതകൾ കാരണം മെർസലിലെ ആളപ്പോരാൻ തമിഴൻ ഉണ്ടാക്കിയ ആവേശം സ്രെഷ്ടിക്കാൻ കഴിയുന്നില്ല. ഏറ്റവും നിരാശ ഉണ്ടാക്കിയത് ചില സംഭാഷങ്ങൾ ആണ്. കാവേരി പ്രെശ്നം , മുല്ലപെരിയാർ, ജെല്ലിക്കെട്ട് തുടങ്ങിയ തമിഴ്മണ്ണിന്റെ വികാരമുണർത്താൻ ശ്രെമിക്കുനഉണ്ടേലും അവ പോലും ബാലിശം ആയി തോന്നി പോയി. നായകൻ എലെക്ഷൻ കമ്മീഷൻ,ഹൈ കോർട്ട് ജസ്റ്റിസ് എന്നിവര്‍ക്ക് ഒരൊറ്റ രാത്രിയിലെ നിയമ പരിജ്ഞാനം കൊണ്ട് ഉപദേശിക്കുന്ന ചില രംഗങ്ങൾ കണ്ടപ്പോൾ സത്യത്തിൽ ഇത് മുരുഗദോസ് ചിത്രം തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി പോയി. വരുൺ രാജേന്ദ്രന്റെ സെങ്കോൽ എന്ന കഥയുടെ പകർപ്പ് ആകണമേ ഇത് എന്ന് മനസ്സിൽ എങ്കിലും ഒരു തവണ ആശിച്ചു പോയി.കാരണം ഇത് ഒരു ആർ മുരുഗദോസ് ചിത്രം ആയിരിന്നു.മുരുഗദോസ് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളും. ജനാധിപത്യത്തിന്റെ അടിത്തറ ആയ വോട്ട് ആണ് സർക്കാർ അടിസ്ഥാന പ്രേമേയം. പക്ഷെ അത് ഒരു നല്ല സിനിമ ആയി ഒരിക്കലും മാറുന്നില്ല. ചുരുക്കത്തിൽ എടുത്ത ടിക്കറ്റ് അസാധുവായ വോട്ട് പോലെ ആയി പോയതായി തോന്നി !തീർത്തും നിരാശപ്പെടുത്തിയ സിനിമ അനുഭവം. 2/5