1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••PUTHIYA NIYAMAM••╝▀▄▀ Megastar Mammootty - Nayan Thara - A.K Sajan - Crossed 3 Cr Share !!!

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

?

Predict The Box Office Status ???

Poll closed Feb 11, 2016.
  1. All Time Blockbuster

    3 vote(s)
    10.7%
  2. Blockbuster

    6 vote(s)
    21.4%
  3. Super Hit

    3 vote(s)
    10.7%
  4. Hit

    10 vote(s)
    35.7%
  5. Flop

    4 vote(s)
    14.3%
  6. Disaster

    2 vote(s)
    7.1%
  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :think:
     
  2. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    IH


    I:thummal:
     
    babichan likes this.
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    enthanu hey reports :Taz:
     
  4. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Wait pannungo. 2 mani thottu genuine updates varullu.
     
    Spunky likes this.
  5. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Eyy..veetil aanu. Oru mani aavumbo irangum
     
  6. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Padam kaanaan vendi maathram naatil povan pattuo..
     
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
  8. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Super:clap:
     
    Spunky likes this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    പുതിയ നിയമം » A RETROSPECT

    ■വജ്രം പോലെ മൂർച്ചയുള്ള തൂലികയുടെ ഉടമയാണ്‌ എ.കെ.സാജൻ. സംവിധാനമേഖലയിൽ പൂർണ്ണനല്ലെങ്കിലും, കാലത്തെ അതിജീവിക്കുന്ന അഭിനയമുഹൂർത്തങ്ങൾ നമുക്കായി കാഴ്ചവച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ ചിത്രം, ഏറെ പ്രതീക്ഷാജനകമായിരുന്നു.

    ■"വിജയിച്ച ഭർത്താക്കന്മാർക്ക്‌ മാത്രമുള്ളതല്ല ഈ ഭൂമി. തോറ്റുപോയ ഭർത്താക്കന്മാർക്കും ഇവിടെ ജീവിക്കണം." ഷൂട്ടിംഗിന്റെ തുടക്കം മുതലേ രഹസ്യസ്വഭാവം സൂക്ഷിച്ച 'പുതിയനിയമ'ത്തിന്റെ ട്രൈലറിൽ കേട്ട ഈ വാക്കുകൾ, ചിത്രം കാണുവാനുള്ള എന്റെ ആഗ്രഹത്തെ വർദ്ധിപ്പിച്ചിരുന്നു.

    ■133.41 minutes ദൈർഘ്യമുള്ള ഈ ചിത്രം, കുടുംബകോടതി വക്കീലായ 'LP' എന്ന ലൂയിസ്‌ പോത്തനും ഭാര്യയും പെൺകുട്ടിയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ്‌. പെട്ടന്നൊരുനാൾ വാസുകിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികത തോന്നുന്നു. ആ ദുരൂഹത വിരൽചൂണ്ടിയത്‌, ക്രൂരമായ ഒരു യാഥാർത്ഥ്യത്തിലേക്കായിരുന്നു.

    ■കുടുംബത്തോട്‌ ഏറെ സ്നേഹമുള്ള, ലൂയിസ്‌ പോത്തൻ എന്ന വക്കീൽ കഥാപാത്രത്തെ മമ്മൂട്ടി നിഷ്പ്രയാസം അവതരിപ്പിച്ചു. സംഭാഷണങ്ങളിൽ പക്വതയില്ലാത്തവനായ കഥാപാത്രമായും, അതേസമയം ഉത്തരവാദിത്തമുള്ള വക്കീലായും തന്റെ വേഷം നന്നായിട്ടുതന്നെ അദ്ദേഹം കൈകാര്യം ചെയ്തു.

    ■വാസുകി അയ്യർ എന്ന, ദുരൂഹതനിറഞ്ഞ നായികാകഥാപാത്രത്തെ നയൻതാര അവതരിപ്പിച്ചു. കഥകളി ആർട്ടിസ്റ്റായ വാസുകിയുടെ ശബ്ദത്തിൽ പോലും ദുരൂഹത നിഴലിച്ചിരുന്നു. താൻ വളരെ മികച്ച ഒരു അഭിനേത്രിയാണെന്ന്, വീണ്ടുമൊരിക്കൽക്കൂടി ഈ ചിത്രത്തിലൂടെ നയൻതാര തെളിയിച്ചിരിക്കുകയാണ്‌.

    ■ലൂയിസ്‌ പോത്തന്റെയും വാസുകിയുടേയും ഒരേയൊരുമകളായ ചിന്ത എന്ന കുട്ടിയെ, ബേബി അനന്യ അവതരിപ്പിക്കുന്നു.

    ■ലൂയിസ്‌ പോത്തനും, വാസുകിയും താമസിക്കുന്ന ഫ്ലാറ്റിലെ അയൽക്കാരിയായ 'കണി' എന്ന യുവതിയെ അവതരിപ്പിച്ചത്‌ രചന നാരായണൻകുട്ടി. കാന്താരി, തിലോത്തമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനുശേഷം, വിവാഹിതനായ നായകനെ പ്രണയിക്കുന്ന പെൺകുട്ടിയായി, പതിവു തെറ്റിക്കാതെ അസഹനീയമായ പ്രകടനം രചന വീണ്ടും കാഴ്ചവച്ചു.

    ■എസ്‌.എൻ.സ്വാമി ഈ ചിത്രത്തിൽ, 'സ്വാമി' എന്ന കഥാപാത്രത്തെയും, കോട്ടയം പ്രദീപ്‌, തളത്തിൽ ശ്രീനിവാസൻ എന്ന സംശയരോഗിയായ ഭർത്താവിനേയും അവതരിപ്പിച്ചു.

    ■രോമാഞ്ച്‌ എന്ന ടെക്കിയായി അഭിനയിക്കുന്നത്‌ അജു വർഗ്ഗീസ്‌. ജീന ഭായ്‌ IPS എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഷീലു അബ്രഹാം.

    ചിത്രത്തിലെ ഫ്രെയിമുകൾ വ്യത്യസ്തമായിരുന്നു. ചിത്രത്തിന്‌ ക്യാമറ ചലിപ്പിപ്പിച്ചത്‌ റോബി വർഗ്ഗീസ്‌ രാജ്‌. പി.വേണുഗോപാൽ, ജിയോ എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്‌ നാഷണൽ അവാർഡ്‌ ജേതാവായ വിവേക്‌ ഹർഷനാണ്‌. കഥ, തിരക്കഥ, സംഭാഷണം സംവിധാനം എ.കെ.സാജൻ.

    ♪♬MUSIC & ORIGINAL SCORES

    ■ഹരിനാരായണന്റെ വരികൾക്ക്‌ ഈണം പകർന്നത്‌ വിനു തോമസ്‌. പശ്ചാത്തലസംഗീതം: ഗോപി സുന്ദർ. ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങൾ (പദങ്ങൾ) ഉൾക്കൊള്ളിച്ച ടൈറ്റിൽ ഗാനം ഗംഭീരമായിരുന്നു. മൊത്തത്തിലുള്ള പശ്ചാത്തലസംഗീതം വളരെ മികച്ചതായിരുന്നെങ്കിലും, നായകനെ കാണിക്കുമ്പോൾ കേൾപ്പിക്കുന്ന Scores സാഹചര്യത്തിന്‌ ചേരാത്തതായിരുന്നു. എന്നിരുന്നാലും, ചിത്രത്തിന്റെ സസ്പെൻസ്‌ നിലനിറുത്തുന്നതിൽ, പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചു.

    »Overall view

    ■നായകന്റെ ചിത്രം എന്നതിലുപരി, നായികാപ്രാധാന്യമുള്ള ചിത്രം. കേട്ടുപഴകാത്ത കഥ, ചിന്തിക്കാത്ത രീതിയിലേക്ക്‌ വഴിമാറുന്നു. ഏച്ചുകെട്ടലോ വലിച്ചുനീട്ടലോ അനുഭവപ്പെടാത്ത രീതിയിലുള്ള തിരക്കഥ. ഒരുനിമിഷം പോലും ബോറടിക്കാത്തരീതിയിലുള്ള മേക്കിംഗ്‌.

    ■തുടക്കം മുതൽ സസ്പെൻസ്‌ നിലനിറുത്തിയെങ്കിലും, ഇടക്കിടെ കുത്തിത്തിരുകപ്പെട്ട ചില വികലമായ നർമ്മരംഗങ്ങളടങ്ങിയ ആദ്യപകുതിയുടെ ഒടുവിൽ ഞെട്ടിപ്പിക്കുന്ന ഇടവേള. ശേഷം, മനസാക്ഷി മരവിച്ചുപോകുന്ന രംഗങ്ങളടങ്ങിയ രണ്ടാം പകുതി. ഒടുവിൽ സംതൃപ്തികരമായ ക്ലൈമാക്സും.

    ■ട്രൈലറിൽ കേട്ട ചില ഡയലോഗുകൾ സ്ത്രീവിരുദ്ധത നിഴലിച്ചതായിരുന്നെങ്കിലും, സ്ത്രീയുടെ അവകാശങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു ഈ ചിത്രം. ക്രൂരതക്ക്‌ ഇരയായവരുടെ (സ്ത്രീകളുടെ) നിശബ്ദത മുതലെടുക്കുന്ന കുറ്റവാളികൾ വളർന്നുവരുന്ന ഈ സമൂഹത്തിൽ,-അത്തരം അനീതിക്കെതിരെയുള്ള-ഒരു മറുമരുന്നാണ്‌ ഈ ചിത്രം.

    ■മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഭരണഘടനയുടെ നിയമങ്ങളും തത്വങ്ങളും ശിക്ഷാരീതികളും വെറും നോക്കുകുത്തിയായിത്തീരുമ്പോൾ, അവിടെ പുതിയൊരു നിയമം സൃഷ്ടിക്കപ്പെടുന്നു.

    ■ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം ഒരു വിജയമായിത്തീരട്ടെ. 'പുതിയനിയമം' എനിക്കുതന്ന സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ചിത്രത്തിന്‌ ഞാൻ കൊടുക്കുന്ന റേറ്റിംഗ്‌ അഞ്ചിൽ മൂന്നാണ്‌.

    https://goo.gl/uC0qZ2

    »വാൽക്കഷണം:

    ■'കത്രിക' എന്ന ടെലിവിഷൻ പ്രോഗ്രാം അവതാരകനായി സ്ക്രീനിലെത്തുന്ന നായകൻ, സിനിമകളെ വിമർശിക്കുന്നതായി തുടക്കത്തിൽത്തന്നെ ഒരു രംഗം ഈ ചിത്രത്തിലുണ്ട്‌. ചില നിരൂപകരെ അതേപടി പകർത്തിയ ആ രംഗം, സിനിമകൾക്ക്‌ നിരൂപണം എഴുതുന്ന എല്ലാർക്കുമുള്ള ഒരു കൊട്ടുതന്നെയാണ്‌.
     
    babichan, Mayavi 369, nryn and 4 others like this.
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    hmmm :think:
     

Share This Page