എന്തൊരു മനുഷ്യനാണ്. ❤️ സ്ക്രീനിൽ ഇയാളെത്തുന്ന നിമിഷം മുതൽ നമ്മൾ വിസ്മയിക്കപ്പെടും എന്നുറപ്പാണ്. അതിന് മുകളിൽ നിന്ന് കൊണ്ട് അയാളത് തുടർന്ന് കൊണ്ടേയിരിക്കുന്നു. വരത്തനിലെ എബിയിലെ ഒരു ലാഞ്ഛന പോലും പേറാതെയാണ് പ്രകാശനിലേക്ക് ഫഹദിലെ നടൻ ഓടിക്കയറിയത്. "നാട്യ ശാസ്ത്രത്തിൽ ഭരതമുനി എന്താ പറഞ്ഞിട്ടുള്ളേ " ? വിശേഷാൽ കണ്ണിനാൽ.... അതെ !! പ്രണയത്തിലും, നിരാശയിലും, നിസ്സഹായാവസ്ഥയിലും കുതിർന്ന മഹേഷിന്റെ നോട്ടത്തിൽ, ടേക്ക് ഓഫിൽ മാലാഘമാർ ഓടിയെത്തുമ്പോൾ പ്രകാശം നിറഞ്ഞ മനോജിന്റെ നോട്ടത്തിൽ, തൊണ്ടിയിലെ കള്ളച്ചിരിയിൽ വിരിഞ്ഞ നോട്ടത്തിൽ, എങ്ങിനെയാണോ കണ്ണുകളിൽ ഒളിപ്പിച്ച വിസ്മയം ആ മനുഷ്യൻ തീർത്തത് അത് പ്രകാശനിലും കാണാൻ കഴിയും. ഇവിടെ പക്ഷേ, സത്യൻ സിനിമകളിൽ കുറച്ച് കൂടി കൊമഴ്ഷ്യലൈസ് ചെയ്യപ്പെട്ട, തനതായ അണ്ടർ പ്ലേയ് വിട്ട് ഒരു ലൗഡ് ആയ ഫഹദിനെയാണ് കാണുക. ******** സേതുവേട്ടാ....... വല്ല്യേ എഴുത്തുകാരനും, സംവിധായകനുമൊക്കെയാ.. എന്ത് കാര്യം പടം ആവറേജ്. ഏയ് കുഴപ്പൊന്നുല്ലല്ലോ.... അത് നല്ല സത്യൻ പടങ്ങൾ കാണാത്തോണ്ടാ നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടോ? ഡയലോഗ് ആണേൽ പ്രെഡിക്റ്റബ്ൾ... സീനുകളിൽ ചിലത് ആവർത്തന വിരസതേം..... അപ്പോ അടുത്ത പടത്തിന് കാണാം. * * * * * * * * * എത്രയൊക്കെ കുറ്റം പറഞ്ഞാലും ഒരു 10 വർഷത്തിനുള്ളിൽ ജീവന്റെ തുടിപ്പുകൾ ചിലയിടത്തെങ്കിലും കണ്ട ഒരു സത്യൻ പടം ഒരു ഇന്ത്യൻ പ്രണയ കഥ ആയിരുന്നു. ഇപ്പോ പ്രകാശനിലും അത് കണ്ടു.. വിനോദയാത്രയ്ക്ക് ശേഷം ഏറ്റവും ആസ്വദിച്ച, മികച്ച ദൃശ്യപരിചരണമുള്ള ഒരു സത്യൻ സിനിമ.