7/02/19 കോട്ടയം അഭിലാഷ് 10:35 ഷോ ഒരു കോമെറ് ഭൂമിയുടെ അടുത്തൂടെ പാസ്സ് ചെയ്യുകയും അത് കാരണം വൈദ്യുതി ഇന്റർനെറ്റ് മുതലായ എല്ലാം 9 ദിവസത്തേക്ക് ലഭിക്കാതെ ആകുകയും ചെയ്യുന്നു ഈ 9 ദിവസം നടക്കുന്ന കഥ ആണ് 9. മലയാളത്തിൽ ഇന്നേ വരെ കണ്ട് പരിചയം ഇല്ലാത്ത ഒരു കഥാശൈലി ആണ് ഈ സിനിമയുടെ അത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയും. ഇതിനെ ഒരു horror/sci fi / psychological thriller എന്ന് വിശേഷിപ്പിക്കാം. എല്ലാവരും അവരുടെ റോൾസ് മികച്ചത് ആയി ചെയ്തിട്ടുണ്ട് .എല്ലാ പടങ്ങളും ഒരു ഹോളിവുഡ് ലെവലിൽ ചെയ്യാൻ നോക്കുന്ന നടൻ എന്ന രീതിയിൽ കുറെ പഴി കേട്ടിട്ടുള്ള ആൾ ആണ് പ്രിത്വി എന്നാൽ ഈ സിനിമ അതിനുള്ള മറുപടി ആണ് ഒരു നടൻ എന്ന രീതിയിലും പ്രൊഡ്യൂസർ എന്ന രീതിയിലും പ്രിത്വിക്ക് അഭിമാനിക്കാം. ഇത് വരെ മലയാള സിനിമയിൽ വന്നിട്ട് ഉള്ളതിൽ വച്ച് ഏറ്റവും മികച്ച vfx ആണ് ഇതിൽ ഉള്ളത് .സിനിമാട്ടോഗ്രാഫ്യും മികച്ചു നിന്ന് . ഇത് തീയേറ്ററിൽ നിന്ന് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് .അതിന് ഉള്ള എല്ലാ എലെമെന്റ്സും ഇതിൽ ഉണ്ട്. ഇത് പോലത്തെ പടം ഒക്കെ വിജയിച്ചാലേ വീണ്ടും വ്യത്യസ്താമായ പടങ്ങൾ ഇനിയും നിര്മിക്കപെടുലു ..