1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Kodathi Samaksham Balan Vakheel - My Review !!!

Discussion in 'MTownHub' started by Rohith LLB, Feb 21, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    കോടതി സമക്ഷം ബാലൻ വക്കീൽ .....

    സ്ഥിരം ദിലീപ് ടൈപ്പ് കോമഡി സിനിമ കാണാൻ എത്തിയവരെ ആദ്യത്തെ 20 മിനിട്ടുകൾക്ക് ശേഷം ഒരു ത്രില്ലർ സിനിമയുടെ മൂടിലേക്കാണ് സിനിമ കൊണ്ടുപോകുന്നത് . അവസരങ്ങൾ കുറഞ്ഞ ബാലകൃഷ്ണൻ എന്ന അഭിഭാഷകനായി ദിലീപ് എത്തുന്നു . ഒരു വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ അനുരാധ എന്ന സ്ത്രീയ്ക്ക് വേണ്ടി സംസ്ഥാന പോലീസ് മേധാവിക്ക് വക്കീൽ നോട്ടീസ് അയക്കുന്നതോടെ അയാളുടെ ജീവിതത്തിന്റെ ഗതി മാറുന്നു . മംമ്ത മോഹൻദാസാണ് അനുരാധയായി അഭിനയിക്കുന്നത് .
    മറ്റ് താരങ്ങളുടെ സിനിമകളിൽ നിന്ന് വ്യസ്ത്യസ്തമായി ദിലീപ് സിനിമകളുടെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് അതിലെ ചിരിപ്പിക്കാനുള്ള സന്ദര്ഭങ്ങൾക്കനുസരിച്ചാണ് .ത്രില്ലർ സ്വഭാവമുള്ള സിനിമയായിരുന്നിട്ട് പോലും ആളുകളെ ചിരിപ്പിക്കാനുള്ള മരുന്നൊക്കെ ആവശ്യത്തിന് ഈ സിനിമയിൽ നിറച്ചിട്ടുണ്ട് സംവിധായകൻ . പക്ഷേ കുറെയൊക്കെ തമാശകൾ നനഞ്ഞ പടക്കങ്ങളായി മാറുകയും ചെയ്തു . 3 സംഘട്ടനങ്ങളാണ് സിനിമയിലുള്ളത് .അതെല്ലാം നായകന് അമാനുഷിക പരിവേഷം നൽകുന്ന തരത്തിലുള്ളതായിരുന്നെങ്കിലും ഇതൊരു റിയലിസ്റ്റിക്ക് ലേബലിൽ വരാത്ത സിനിമയായതിനാലും നായകൻറെ ഭൂതകാലം ഇത് സാധൂകരിക്കുന്നതിനാലും അത്തരം സംഘട്ടനങ്ങൾ ഒരു വലിയ കുറവായി തോന്നിയില്ല .

    റിയലിസ്റ്റിക്കും നാച്ചുറൽ അഭിനയവും മാത്രം ആസ്വദിക്കുന്നവരുണ്ടെങ്കിൽ ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത് . ഇത് ചുമ്മാ ഇടയ്ക്ക് ചിരിച്ചും കുറച്ച് ത്രില്ലടിച്ചും കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമയാണ് . ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു എന്റർടൈനർ ..

    ഒരു നല്ല കാര്യം എന്താണെന്ന് വെച്ചാൽ , ഒരു ചുറ്റിക എടുത്തു വെച്ച് ഓർഡർ .. ഓർഡർ എന്ന് പറയുന്ന ജഡ്ജിയിൽ നിന്ന് സൈലൻസ് എന്ന് മേശയിൽ കൈ തട്ടി പറയുന്ന ജഡ്ജിയിലേക്ക് മലയാള സിനിമ എത്തി എന്നുള്ളതാണ് . എങ്കിലും കോടതി രംഗങ്ങളിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട് ....
     
    Manu, Kunjaadu and Cinema Freaken like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks.....
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks for the review RKP
     
  5. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Trophy Points:
    3
    Thanks
     

Share This Page