സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം ഇന്ന്; ഇഞ്ചോടിഞ്ച് പോരാട്ടം | State Film Awards - https://www.manoramanews.com/news/b...ement-today-27.html?__twitter_impression=true സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ജയസൂര്യ, ഫഹദ് ഫാസിൽ, ജോജു ജോർജ് , മോഹൻലാൽ തുടങ്ങിയവർ മികച്ച നടനുള്ള അവസാന പട്ടികയിലുണ്ട്. മഞ്ജു വാരിയർ, ഉർവശി, നസ്രിയ , ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള മല്സരത്തില് . മികച്ച ചിത്രത്തിനും സംവിധായകനുമായി അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കുമാർ സാഹനിയുടെ നേതൃത്വത്തിലെ കമ്മിറ്റി പരിഗണിച്ചത്. ടൊവിനൊ, സുരാജ് വെഞ്ഞാറമൂട് , നിവിൻ പോളി , ദിലീപ് തുടങ്ങിയവർ പരിഗണനയിലുണ്ടെങ്കിലും ഞാൻ മേരിക്കുട്ടി ,കാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും വരത്തൻ , കാർബൺ തുടങ്ങിയവയിലൂടെ ഫഹദും ജോസഫിലൂടെ ജോജു ജോർജും ഒടിയനിലൂടെ മോഹൻലാലുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ആമിയിലൂടെ മഞ്ചു വാര്യരും അരവിന്ദന്റെ അതിഥികൾ ,എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും മികച്ച നടിയായി പരിഗണിക്കുമ്പോൾ പുതുതലമുറ താരങ്ങളായ നസ്രിയ , ഐശ്വര്യ ലക്ഷമി, അനു സിത്താര തുടങ്ങിയവരും അവസാന റൗണ്ടിലുണ്ട്. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ , ഷാജി എൻ.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം തുടങ്ങി എട്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പോരാട്ടത്തിലുണ്ട്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ സംവിധനം ചെയ്ത അമിയും അംഗം ബീനാ പോൾ എഡിറ്റിങ്ങ് നിർവഹിച്ച കാർബണും മൽസരത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അവയും പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.
മികച്ച നടിക്കുള്ള പുരസ്കാരത്തിന് ഉർവ്വശി (അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്) , മഞ്ജു വാര്യർ (ആമി, ഒടിയൻ), അനു സിതാര (ക്യാപ്റ്റൻ, നീയും ഞാനും), ഐശ്വര്യ ലക്ഷ്മി (വരത്തൻ) എന്നിവർ മത്സരത്തിനുണ്ടെന്നാണ് വിവരം. മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ മോഹൻലാൽ (ഒടിയൻ, കായംകുളം കൊച്ചുണ്ണി) , ഫഹദ് (കാർബൺ, ഞാൻ പ്രകാശൻ) , ജയസൂര്യ (ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി ,ജോജു ജോർജ്ജ് ( ജോസഫ്) എന്നിവർ ഇടം നേടിയിട്ടുണ്ട്.
Best actor : Jayasurya Best actress: Anu Sithara/ Aishwarya Lakshmi Sent from my Redmi 3S using Tapatalk
Ee thavana lalinu ottum yogyathayilla ennitum pattikayil ulppeduthiyath janangalde mumbil parihaasyanaakan vendi aanennu thonnunnu