മത്സരശേഷം ലയണൽ മെസ്സി നടത്തിയ പ്രസ് കോൺഫറൻസിന്റെ മലയാളം പരിഭാഷ "ഈ കോപ്പയിൽ എനിക്ക് ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല . ഞാൻ വിചാരിച്ച പോലൊരു പ്രകടനം പുറത്തെടുക്കാൻ എനിക്ക് ഈ കോപ്പയിൽ സാധിച്ചിട്ടില്ല . ടീമിന്റെ വിജയം അന്ന് പ്രധാനം. ടൂർണമെന്റിന്റെ തുടക്കത്തിൽ ടീമംഗങ്ങൾ താളം കണ്ടെത്താൻ വിഷമിച്ചു പക്ഷ പതുക്കെ പതുക്കെ എല്ലാം മാറി തുടങ്ങിയിരിക്കുന്നു . കളിക്കളത്തിൽ ബോൾ പൊസിഷൻ കുറഞ്ഞിട്ടും ഞങ്ങൾ ഗോളുകൾ നേടുന്നു കളികൾ വിജയിക്കുന്നു " "കപ്പിനായുള്ള പോരാട്ടത്തിൽ ആർക്കും ആരെ വേണമെങ്കിലും തോല്പിക്കാം . ആ പോരാട്ടത്തിൽ ഞങ്ങൾ ഒരു ചുവട് മുന്നോട്ട് വെച്ചിരിക്കുകയാണ് . ടൂർണമെന്റിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞ പോലെ ഇത് ഒരുകൂട്ടം ചെറുപ്പക്കാരുടെ സംഘം ആണ് അർജന്റീനിയൻ ഫുടബോളിന്റെ അടുത്ത തലമുറയെ നയിക്കേണ്ടവർ അവർ തമ്മിൽ സൗഹൃദധപരമായ ഒരു കെമിസ്റ്ററി ഉണ്ട് ഞങ്ങൾ സീനിയർ പ്ലെയേഴ്സും അതിനോട് പൊരുത്തപ്പെട്ട് വരികയാണ് " " ബ്രസീലുമായുള്ള മത്സരം വളരെ പ്രാധാനത്തോടെ അന്ന് ഞങ്ങൾ കാണുന്നത് . ഇത് അവരുടെ നാടാണ് . ഒരു പറ്റം മികച്ച കളിക്കാരുടെ സംഘം ആണ് ബ്രസിലിനുള്ളത് . കളിയുടെ ഗതി ഏതു നിമിഷവും മാറ്റി മറക്കാണ് കഴിവുള്ള കളിക്കാർ അവർക്കുണ്ട് അവരെ നേരാടാൻ ഉറച്ച് തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ഗ്രൗണ്ടിൽ കാണിക്കുകയും ചെയ്യും " "എല്ലാ അർജന്റീന - ബ്രസീൽ മത്സരവും പോലെ പ്രവചനാതീതമായ മത്സരമായിരിക്കും ഇതും . ഞാൻ നേരത്തെ സൂച്ചിപ്പിച്ച പോലെ അവരുടെ ഹോം ഗ്രൗണ്ടിൽ അവരുടെ ആരാധകർക്ക് മുൻപിൽ അവർ വിട്ടു കൊടുക്കാൻ തയാറാകാത്ത വിധം പോരാടും " "മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിന്റെ അവസ്ഥ വളരെ മോശമാണ് . ബോൾ കൺട്രോൾ ചെയാനും പാസ് കൊടുക്കാനും വളരെ ബുദ്ധിമുട്ടാണ് . ബോൾ ഒരു മുയലിനെ പോലെ ചാടി ചാടി പോവുകയാണ് " Sent from my INE-LX1 using Forum Reelz mobile app