പൊറുഞ്ചു മറിയം ജോസ് ജോഷി മിന്നിച്ചാശാനേ, ജോജു, നൈല ,ചെമ്പൻ തകർത്തു വാരി നല്ലില J B 23/08/19 FDFS ട്രെയിലർ നൽക്കിയ പ്രതീക്ഷ ജോഷി ജോജു ടീമിന്റെ സിനിമ ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടു കഥയിലേക്ക് പൊറിഞ്ചു ,ജോസ് സുഹൃത്തുകൾ പൊറിഞ്ചുവിന് മറിയത്തെ ഇഷ്ടമാണ് അവൾക്ക് വേണ്ടി പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നിടുള്ള കഥ 1985 ൽ ഐപ്പ് മുതലാളിയുടെ വലംകൈ ആയ പൊറിഞ്ചു .പള്ളി പെരുനാളിന് ജോസ് & മറിയം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് അവരുടെ ജീവിതത്തിൽ വരുത്തുന്ന പ്രശ്നങ്ങൾ കഥാപാത്രങ്ങൾ ജോജു മുരടനും ഒപ്പം മറിയത്തോടുള്ള ഇഷ്ടവും പൊറിഞ്ചുവായി തകർത്തുവാരി പ്രത്യേകിച്ച് അവസാന 30 മിനിറ്റ് .മലയാളത്തിലെ മുൻനിര നായകൻ എന്ന നിലയിൽ എത്താൻ ഇതൊരു തുടക്കമാകട്ടെ നൈല ഉഷ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച നായിക കഥാപാത്രം. അവസാനത്തെ ചില രംഗങ്ങളിൽ തീയേറ്ററിൽ ഏറ്റവും കൈയ്യടി കിട്ടിയത് നൈലക്ക് ചെമ്പൻ വിനോദ് ആദ്യ പകുതിയിൽ ഏറ്റവും സ്കോർ ചെയ്തത് ജോസായിരുന്നു. ചെമ്പൻ വിനോദിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് വിജയരാഘവൻ രാഹുൽ മാധവ് സുധി കോപ്പ, ടി ജി രവി, വിജയരാഘവന്റെ മക്കളായി വന്നവർ എല്ലാം തങ്ങളുടെ റോൾ മികച്ചതാക്കി പശ്ചാത്തല സംഗീതം ക്യാമറ ചിത്രത്തെ വളരെ സഹായിച്ചു രണ്ടും മികച്ചതായി ഈ സിനിമ ഇത്ര മികവുറ്റതാക്കിയതിൽ അഭിനേതാക്കൾ ,ക്യാമറ ,പശ്ചാത്തല സംഗീതം എന്നിവക്കൊപ്പം ഒരു പക്ഷേ അതിന് മുകളിൽ മാർക്ക് കൊടുക്കേണ്ടത് ജോഷി എന്ന സംവിധാന പ്രതിഭക്കായിരിക്കും. ഒരു സാധാരണ കഥ അസാധാരണമാകും വിധം ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ജോഷിക്ക് കഴിഞ്ഞു ഒറ്റവാക്കിൽ പറഞ്ഞാൽ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ മുൻനിരയിൽ തന്നെ ഉണ്ടാകും പൊറിഞ്ചു നല്ല സിനിമാ കാണാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം അഞ്ചിൽ നാലര മാർക്ക് (4.5/5) കൊടുക്കാം Philip Pathanamthitta