MALL OF TRAVANCORE RED CARPET (4K ATMOS-TELUGU) STATUS:60 PERCENT ബാഹുബലിയുടെ വൻവിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം...350CR മുതൽമുടക്കിൽ പ്രഭാസിന്റെ തന്നെ UV Creations നിർമിച്ച സാഹോ വേണ്ടി കാത്തിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാർന്നു. ഗെയിം ഓഫ് ത്രോൺസ് , ഡൈ ഹാർഡ്, അവെങ്ങേർസ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ അണിയറപ്രവത്തകർ..2 വർഷത്തോളം നീണ്ട ചിത്രീകരണം, ട്രൈലെർ ഉള്പടെയുള്ള പ്രോമോകളുടെ സ്വാധീനം അങ്ങനെ പലതും. എന്നാൽ ചിത്രം ഇറങ്ങുന്നതിനു 3 ദിവസം മുതൽ തുടങ്ങി ഇപ്പോഴും സോഷ്യൽ മെയ്സിൽ തുടരഞ്ഞു കൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് ( ആ വാക്ക് തന്നെ ഉപയോഗിക്കണം) കണ്ടു അല്പം പരിഭ്രമത്തോടെ അവസാന നിമിഷത്തിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തത്. മുംബൈയിൽ നടക്കുന്ന ഒരു കവർച്ചയും അതിനെ പറ്റി അന്വേഷിക്കാൻ ഒരു undercover officer എത്തുന്നതുമായിട്ടാണ് സാഹോ തുടങ്ങുന്നത്. ഈ കവർച്ച ശ്രമത്തിന്റെ ഉദ്ദേശവും വാജി സിറ്റിയുമായിട്ടയുള്ള ബന്ധവുമാണ് കഥപ്രേമയം. നായകൻ ആയി പ്രഭാസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ശ്രദ്ധ, അരുൺ വിജയ് തുടങ്ങി ബാക്കി യുള്ളവരുടെ പ്രകടനവും നന്നായിരുന്നു. സാങ്കേതികപരമായി സാഹോ ഇന്ത്യൻ സിനിമയിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണ്.ഒരുപക്ഷെ 2 .0 ക്കു മുന്നിൽ ബാഹുബലി 2 നോട് ഒപ്പം തന്നെ നിൽക്കുന്ന ചിത്രമാണ്..ഒരു സാദാരണ ഫ്രെയിംയിൽ പോലും ചിലയിടത്തു ആവശ്യത്തിനും അനാവശ്യത്തിനു പണം വാരിക്കോരി തന്നെ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു RICHNESS /പ്രൊഡക്ഷൻ വാല്യൂ പടത്തിനു ആവുവോളം ഉണ്ട്. രണ്ടാമത്തെ സിനിമ എന്ന നിലയിൽ സുജിത് അത്ര മോശം എന്ന് പറയാൻ പറ്റില്ല. എന്നാൽ ചിത്രം അതിന്റെ പൂർണമായ സാധ്യത ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ , ഇല്ല എന്ന് പറയേണ്ടി വരും. മികച്ച ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ പലയിടത്തും പിരിമുറുക്കം നഷ്ടപ്പെട്ടതായി കാരണം. ശ്രദ്ധ - പ്രഭാസ് റൊമാന്റിക് രംഗങ്ങൾ അത്ര രസിപ്പിച്ചില്ല...എന്ന് മാത്രമല്ല അത് കഥയുടെ പോക്കിനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. 3 മണിക്കൂറിനോട് അടുത്ത് ദൈർക്യം ഉള്ള ചിത്രം രണ്ടാം പകുതിയിൽ പലയിടത്തും ഇഴയുന്നതിനു കാരണം ഒരു പരിധി വരെ സംവിധായകന്റെയേം എഡിറ്റിംഗിൽഎം പോരായ്മകൾ കാരണം ആണ്. 45 മിനിറ്റസിനോട് അടുത്ത് നിൽക്കുന്ന ക്ലൈമാക്സ് ആക്ഷൻ സെക്യുമെൻസ് ആദ്യം രസിപ്പിച്ചെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോൾ മുഷിപ്പ് ഉളവാക്കി (ഏറെക്കുറെ KGFnodu ചേർന്നു നിന്ന അനുഭവം) ..ഒരു പാൻ ഇന്ത്യൻ സിനിമ എന്ന നിലയിൽ ബാഹുബലി വിജയിക്കാൻ ഉള്ള ഒരു പ്രധാന കാരണം അത് ഉണ്ടാക്കിയ ഇമോഷണൽ കണക്ട് ആയിരിന്നു ..അല്ലാതെ VFX മാത്രം അല്ല. സാഹോ അങ്ങനെ ഒരു ഇമോഷണൽ കണക്ട് ഉള്ള ഒരു സ്കോപ്പ് ഉം EXPLORE ചെയ്തില്ല. ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ ആണ് സാഹോ. 2.75/5 ABOVE AVERAGE NB:ഈ സിനിമയെ പറ്റി ചില ട്രാക്കർസ്/റെവ്യൂവേഴ്സ് പറയുന്ന ചില കമെന്റുകൾ വായിക്കുക ഉണ്ടായി..അവരുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചോണ്ട് തന്നെ പറയട്ടെ..ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമ ഒന്നും അല്ല സാഹോ. ഒരുപാട് പരിമിധികൾ ഉള്ള ചിത്രം തന്നെയാണ്...എന്ന് വെച്ച് 350 CR യുടെ കാൻസർ എന്നും ഇന്ത്യ കണ്ട ഏറ്റവും വല്യ ചതി എന്നൊന്നും പറയാനുള്ള പാതകം ഒന്നും സുജിത് ചെയ്തിട്ടും ഇല്ല. നാലാം കിട രാഷ്ട്രീയവും അതിലും തരംതാണ പത്രസ്വാതന്ത്രയവും സിനിമ മേഖലയെ എവിടെ എത്തിക്കും എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.
hit aakumo atho pottumo....ippo onnum parayan pattilla...ee teluganmarkk ntha ishtapedka ennu parayan pattilla...hype kaaranam first weekend thanne non-baahu record idum.