ഇട്ടിമാണി . ലൂസിഫർ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാൽ നായകനായി തീയേറ്ററുകളിൽ എത്തുന്ന സിനിമയാണ് ഇട്ടിമാണി .മറ്റ് മോഹൻലാൽ സിനിമകളെപ്പോലെ പ്രേക്ഷകർക്ക് പ്രതീക്ഷയുടെ അമിതഭാരം നൽകാതിരിക്കാനായി പ്രോമോ ടീം നന്നായി ശ്രദ്ധിച്ചിട്ടുണ്ട് . വളരെ മോശം ട്രെയ്ലറായിരുന്നു സിനിമയുടേത് . ചൈനയിൽ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന ഇട്ടിമാണിയുടെ കഥയാണ് സിനിമ പറയുന്നത് . കാശിന് വേണ്ടി അയാൾ കാണിക്കുന്ന കുസൃതികളും ആ നാട്ടിലെ കുഞ്ഞു തമാശകളുമാണ് ആദ്യപകുതി കഴിയുന്നത് വരെ . തമാശ രംഗങ്ങൾ എല്ലാം നന്നായിട്ടുണ്ടായിരുന്നു . പഴയ മോഹൻലാൽ എന്ന പല്ലവി ആവർത്തിക്കുന്നില്ല എങ്കിലും കുറെ കാലങ്ങൾക്ക് ശേഷം മീശ പിരിക്കാതെ കോമഡി മാത്രം ചെയ്യുന്ന കുസൃതി നിറഞ്ഞ മോഹൻലാലിനെ സ്ക്രീനിൽ കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു .സിദ്ധിഖ്,ഹരീഷ്,സലിം കുമാർ ,അജു വർഗ്ഗീസ് , ധർമജൻ തുടങ്ങിയവരുടെ തമാശ നമ്പറുകളും ചിരി ഉണർത്തി . രണ്ടാം പകുതിയോടെ സിനിമ ഒരൽപം സീരിയസ്സാകുമെന്ന് കരുതിയെങ്കിലും വീണ്ടും തമാശയിലൂടെയാണ് സിനിമ മുന്നോട്ട് പോയത് . ദ്വയാർത്ഥ പ്രയോഗങ്ങളാണ് സിനിമയിൽ എന്ന് പറഞ്ഞ് രണ്ടാം പകുതിയിലെ തമാശകൾ കീറിമുറിക്കപ്പെടാൻ സാധ്യതെയുണ്ടെങ്കിലും അത് പ്രേക്ഷകർ വക വെക്കാൻ സാധ്യതയില്ല.അങ്ങനെ അപകടമുള്ള ഒരു കോമഡിയും സിനിമയിൽ ഇല്ല . ന്യൂ generation സിനിമകളിൽ വരുമ്പോൾ മാത്രം ദ്വയാർത്ഥം ഉദാത്തമാണെന്ന് വാദിക്കുന്നത് ശരിയല്ല. നല്ലൊരു സന്ദേശം സിനിമ മുൻപോട്ട് വെക്കാൻ ശ്രമിക്കുന്നുണ്ട് . ക്ലൈമാക്സ് രംഗങ്ങളിലെ ഡ്രാമ കയ്യിൽ നിന്ന് പോകാതെ നന്നാകാൻ കാരണം മോഹൻലാലിന്റേയും KPAC ലളിതയുടെയും പ്രകടനം മാത്രം കൊണ്ടാണ് . ഒരു മോഹൻലാൽ കോമഡി സിനിമ കാണാൻ താല്പര്യമുള്ളവർക്ക് ഇഷ്ടപ്പെടാനുള്ളതൊക്കെ ഇട്ടിമാണിയിലുണ്ട് .എന്നാൽ അതൊക്കെത്തന്നെയേ ഉള്ളു . എനിക്ക് ഈ സിനിമയും ഒരു Average Entertainer ആയിട്ടാണ് ഫീൽ ചെയ്തത് . ഇന്നലെ റിലീസ് ചെയ്ത ലവ് ആക്ഷൻ ഡ്രാമയുടേത് പോലെ വെക്കേഷനിൽ ചിരിക്കാൻ വേണ്ടി പോകുന്ന ഫാമിലി പ്രേക്ഷകരാണ് ഇട്ടിമാണിയുടെയും പ്രേക്ഷകർ ...