1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread |♦|BROTHER'S DAY|♦|PrithviRaj • Shajohn • A Family Entertainer |♦| Opens With Good Reports |♦|

Discussion in 'MTownHub' started by Idivettu Shamsu, Oct 16, 2018.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Brother's Day movie review: ഈ ക്രൈം ത്രില്ലർ പൊളിച്ചു ബ്രോ!

    Read Brother's Day movie full review | കെട്ടുപിണഞ്ഞ സങ്കീർണ്ണതകളിലൂടെ ബ്രദേഴ്*സ് ഡേ



    [​IMG]




    ബ്രദേഴ്*സ് ഡേയിലെ ഒരു രംഗം



    [​IMG] [​IMG] [​IMG]

    news18-malayalam
    Updated: September 6, 2019, 3:00 PM IST
    #മീര മനു

    'ചേട്ടൻ ഡയറക്റ്റ് ചെയ്*താൽ ഞാൻ ഡേറ്റ് തരാം' സംവിധായകൻ ഷാജോണിന്റെ സ്ക്രിപ്റ്റിന് മേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് നൽകിയ ഈ ഉറപ്പിലാണ് 'ബ്രദേഴ്*സ് ഡേ' എന്ന ചിത്രം ഇപ്പോൾ കാണികൾക്ക് മുൻപിൽ എത്തിയത്. ഷാജോണിന്റെ ആദ്യ സംവിധാന ചിത്രം. കൂടാതെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൊറർ, സയൻസ് ഫിക്ഷൻ തുടങ്ങി വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കുകയും, സംവിധാനവും നിർമ്മാണവും വരെ മികച്ച രീതിയിൽ ചെയ്ത് തെളിയിച്ചു കാട്ടിയ നായകൻ. ശേഷം ഒരു ഫാമിലി-ക്രൈം ത്രില്ലറിൽ പൃഥ്വി തിരികെ എത്തിയ ചിത്രമാണ് ബ്രദേഴ്*സ് ഡേ.

    ഒരു ക്രൈം ചിത്രത്തിന് ആവശ്യമായ സസ്പെൻസ്, നിഗൂഢത എന്നിവ സിനിമയിൽ ഉടനീളം നിലനിർത്തിക്കൊണ്ടാണ് ബ്രദേഴ്*സ് ഡേയുടെ മേക്കിങ്. ഇടവേള വരെയുള്ള സമയം ഈ സസ്പെൻസ് ആടിയുലയാതെ നിലനിർത്താൻ ഉള്ള ശ്രമമായി കണക്കാക്കാം. ചിത്രം കാണാൻ വരുന്ന കുടുംബ പ്രേക്ഷകർക്കുള്ള ഡോസ് നിറച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു പക്ഷെ ആ ഘട്ടം കഴിഞ്ഞു കിട്ടുന്നത് വരെയും പ്രേക്ഷകരും നേരിയ ആശയക്കുഴപ്പത്തിലാവാം. കാരണം ഒറ്റ നോട്ടത്തിൽ എങ്ങനെയെന്ന് മനസ്സിലാവാത്ത ഒന്നിലധികം കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കലിലേക്കു അവരെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയാണിവിടം. ഇതിൽ ഒരു നായകനും രണ്ടു പ്രതിനായകന്മാർക്കും സ്ക്രിപ്റ്റ് പ്രാധാന്യം കൽപ്പിക്കുന്നു. നാല് നായികമാരെ പലയിടങ്ങളിലായി സ്ക്രിപ്റ്റിന്റെ ഗതിവേഗം നിർണ്ണയിക്കുന്നിടത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.



    കഥാതന്തു പറഞ്ഞു കൊണ്ടുള്ള അവലോകനം ബ്രദേഴ്*സ് ഡേയുടെ കാര്യത്തിൽ സാധ്യമല്ല. തലക്കെട്ടിന്റെ പ്രാധാന്യം എന്തെന്ത് കണ്ടു മനസ്സിലാക്കുന്നതാണ് അഭികാമ്യം. അത്രയും കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീർണ്ണതകളിലൂടെയാണ് ഈ സിനിമയുടെ പോക്ക്.

    സ്വപ്നക്കൂടിലോ വെള്ളിനക്ഷത്രത്തിലോ ചോക്കലേറ്റിലോ കണ്ട പൃഥ്വി അല്ലെങ്കിലും, അമർ അക്ബർ അന്തോണിയിലെ അമറിന്റെ അടുത്തോളം തിരികെ എത്തിയ പൃഥ്വിയെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ഇനിയും വരാനിരിക്കുന്ന മെഗാ പ്രോജെക്റ്റുകളുടെ മദ്ധ്യേ ഇത്തരം ഒരു ചിത്രം പൃഥ്വിരാജ് തിരഞ്ഞെടുത്തത് പ്രേക്ഷകരുടെ ഭാഗത്തു നിന്നും നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കുന്നത് ഇങ്ങനെയാണ്. ഇടക്കൊരു റീലാക്സിങ് ഫീൽ നൽകുന്ന കഥാപാത്രം സമ്മാനിക്കുക. റോണിയെന്ന സഹോദരനും, കാമുകനും, കൂട്ടുകാരനും പൃഥ്വിയിൽ നിന്നും മെയ്*വഴക്കത്തോടെ പുറത്തു വരുന്നു.


    മറ്റൊരു കാസ്റ്റിംഗ് മികവാണ് വില്ലൻ കഥാപാത്രമായ തമിഴ് നടൻ പ്രസന്ന. ഈ സെലെക്ഷൻ തെറ്റിയില്ല എന്നു പ്രേക്ഷകർ തന്നെ പറയും. പ്രത്യക്ഷത്തിൽ സൗമ്യനായ, എന്നാൽ ചിന്താതീതമായ ക്രൂരതയുടെ പര്യായമായ കൊടുംകുറ്റവാളിയാവാൻ പ്രസന്നയ്ക്ക് തന്റെ ആദ്യ മലയാള ചിത്രത്തിൽ ആവുന്നുണ്ട്. ശരീര ഭാഷയിലും അവതരണത്തിലും ഇത് കൈമോശം വരാതെ തന്നെ അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ട് പ്രസന്ന.



    നായികമാരായി ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, മഡോണ എന്നിവർ ഓരോ ഘട്ടങ്ങളിൽ സ്ക്രിപ്റ്റിൽ പ്രാധാന്യം അർഹിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്*പെയ്*സ് ലഭിച്ചിരിക്കുന്ന ഐശ്വര്യ തന്റെ സ്വതസിദ്ധമായ പാടവത്തോടെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാന്റയെ അവതരിപ്പിച്ചിരിക്കുന്നു.

    ബാംഗ്ലൂർ ഡെയ്*സിലെ കുട്ടന്റെ അച്ഛനായി, അതുവരെയുള്ള കർക്കശക്കാരൻ കാരണവർ കഥാപാത്രങ്ങളിൽ നിന്നും ട്രാക്ക് മാറ്റി പിടിച്ച വിജയരാഘവന്റെ രസകരമായ അവതരണശൈലിയാണ് ബ്രദേഴ്*സ് ഡെയിലെ ചാണ്ടി. ചിത്രത്തിലെ ഹ്യൂമർ അംശത്തിന് ഈ കഥാപാത്രം ഒരു മുതൽക്കൂട്ടാണ്.

    ക്ലൈമാക്സ് അവസാനിക്കുന്നിടത്ത് സൈൻ ഓഫിനായി സംവിധായകൻ അതിഥി വേഷത്തിലെത്തുന്നത് സിനിമയുടെ രൂപകൽപ്പനയിൽ ഷാജോണിന്റെ പങ്കും അതിനായി നടത്തിയ ശ്രമത്തിന്റെയും ശുഭപര്യവസായി ആയി മാറുന്നു. കുടുംബങ്ങൾക്കും, ക്രൈം-ത്രില്ലർ ഇഷ്ടപ്പെടുന്ന യുവ ജനതയ്ക്കും തിയേറ്ററിൽ ലഭിക്കുന്ന ഓണസമ്മാനമായിരിക്കും ബ്രദേഴ്*സ് ഡേ.
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    അടി, ഇടി, ബഹളം, പാട്ട്, പ്രണയം , സൗഹൃദം !!! കിടിലം സസ്പെൻസ് ത്രില്ലർ ബ്രദേര്*സ് ഡേ

    Posted by Bindu PP , 06 Sep, 2019



    ഇതൊരു കലാഭവൻ ഷാജോൺ ചിത്രമാണ്. ഇതിൽ പൃഥ്വിരാജിന്റെ കട്ടി ഇംഗ്ലീഷോ , മസിലു പിടിച്ചുള്ള നടത്തമോ ബ്രദേര്*സ് ഡേയിൽ ഇല്ല.... അമർ അക്ബർ അന്തോണിയിലും , ചോക്ലേറ്റിലുമൊക്കെ കണ്ട കോമഡി അടിച്ചു മിന്നിക്കുന്ന പച്ചയായ പൃഥ്വിരാജിനെ ഒരിക്കൽ കൂടി മലയാളികൾക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ് ഷാജോൺ ചിത്രം ബ്രദേര്*സ് ഡേയിലൂടെ . ഓണച്ചിത്രമായി തിയേറ്ററിൽ എത്തിയ ബ്രദേര്*സ് ഡേ തികച്ചും കോമഡി സസ്പെൻസ് ത്രില്ലറാണ്. നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ കോമഡിയും , ബന്ധങ്ങളുടെ കഥ പറയുന്ന ഈ കിടുക്കാച്ചി സിനിമയിൽ നായികമാരായി എത്തിയത് നാലുപേരാണ്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ, പ്രയാഗ മാർട്ടിൻ ഈ മുൻനിര നായികമാരുടെ ത് കൂടെയാണ് ബ്രദേര്*സ് ഡേ. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്* അഭിനയ വസന്തം തീര്*ത്ത മലയാളികളുടെ പ്രിയ താരം കലഭവന്* ഷാജോണ്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷയിൽ എത്തുന്ന പ്രേക്ഷകന് ഒട്ടും നിരാശയില്ലാതെ തിയേറ്ററിൽ നിന്ന് മടങ്ങാവുന്നതാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ഈ ചിത്രത്തിൽ അടി, ഇടി, ബഹളം, പാട്ട് തുടങ്ങിയ വേണ്ട എല്ലാ ചെരുവുകളും ചേർന്ന അടിപൊളി ചിത്രമാണ്.
    ധനുഷ് പാടിയ അടിപൊളി പാട്ടിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തമിഴ്*നാട്ടിൽ ഒരു ഫാമിലിയും അമ്മയും മകനും തമ്മിലുള്ള ബന്ധവും ചില ദുരന്തങ്ങൾ ആ ഫാമിലിയെ തേടിയെത്തുന്നതൊക്കെയാണ് ഫ്ലാഷ്ബാക്കിലൂടെ പറയുന്നത്. പിന്നീട് കഥ കാറ്ററിംഗുകാരനായ റോണിയിലേക്കും അവന്റെ സൗഹൃദങ്ങളിലേക്കും കൊണ്ട് പോകുന്നു. അത്യവശ്യം തല്ലിപൊളിയായി നടക്കുന്ന യുവാവാണ് റോണി (പൃഥ്വിരാജ് ). റോണിയുടെ വലം കൈയ്യായി മുന്ന (ധർമജൻ ബോൾഗാട്ടി). അത്യാവശ്യം നല്ല രീതിയിൽ ജോയിച്ചന്റെ ( കോട്ടയം നസീർ ) കാറ്ററിങ് നല്ല രീതിയിൽ കൊണ്ട് പോകുന്ന റോണി. തരക്കേടില്ലാതെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ചാണ്ടി അവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. കട്ട ഫ്രീക്കനായി വിജയരാഘവൻ എത്തുന്ന ചിത്രം കൂടിയാണ് ഇത്.
    വ്യത്യസ്ത ലുക്കും ഫുൾ ഓൺ കോമഡിയുമാണ് ചാണ്ടിയുടെ സവിശേഷത. ചാണ്ടി റോണിയുടെ ലൈഫിലേക്ക് വരുമ്പോൾ ഉണ്ടാക്കുന്ന ചില മാറ്റങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്. കോമഡിയിലൂടെയാണ് ആദ്യ പകുതി കടന്നു പോകുന്നതെങ്കിൽ രണ്ടാം പകുതി പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് പിടിച്ചു നിർത്തുന്നുണ്ട്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്*ഡിൽ എത്തുന്ന പ്രസന്നൻ ഗംഭീര വില്ലനായാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം പ്രസന്നൻ ഒരുപാട് പ്രതിക്ഷയോടുകൂടിയാണ് ബ്രദേര്*സ് ഡേയിൽ എത്തിയിരിക്കുന്നത്.

    പവർഫുള്ളായ നാലു പെണ്ണുങ്ങൾ...നാലു പെണ്ണുങ്ങൾക്കും ചിത്രത്തിൽ വലിയ പങ്കുണ്ട്. റുബിയായി എത്തിയ പ്രയാഗ മാർട്ടിനും, സാന്റായായി എത്തിയ ഐശ്വര്യ ലക്ഷ്മിയും , ജെമയായി എത്തിയ മഡോണ സെബാസ്ററ്യനും, തനിഷയായി എത്തിയ മിയ ജോർജും. നാലു പെണ്ണുങ്ങളും ഒരുമിച്ച് പോളിസിച്ചെടുക്കിയ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നാലു പെണ്ണുങ്ങളും നാല് ട്വിസ്റ്റുകളാണ് . ഗംഭീര പെർഫോമൻസാണ് പ്രയാഗ മാർട്ടിനും ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. റോണിയുടെ സിസ്റ്റർ റുബിയുടെ വേഷത്തിലാണ് പ്രയാഗ മാർട്ടിൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ക്യൂട്ട് ആക്റ്റിംഗും ഒപ്പം വളരെ പക്വതയോടുകൂടിയ പ്രയാഗയുടെ അഭിനയ മികവ് ഏറെ പ്രശംസിനീയമാണ്. ഐശ്വര്യ ലക്ഷ്മി മലയാളത്തിന്റെ ഭാഗ്യ നായികയാണ് ഒട്ടേറെ ചിത്രത്തിൽ നടിയുടെ അഭിനയ മികവിന് ഏറെ കൈയ്യടി നേടിയിരുന്നു. ഇതിലുംഅത് നടി കാത്ത് സൂക്ഷിച്ചിട്ടുണ്ട്. മഡോണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഡോണ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായി ചെയ്ത കഥാപാത്രമാണ് ബ്രദേര്*സ് ഡേയിൽ. മിയയും സസ്പെൻസ് കഥാപാ ത്രമായാണ് ചിത്രത്തിൽ എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് കലാഭവൻ ഷാജോൺ ചിത്രം ഒരുക്കിയിരിക്കുന്നത്.ആഘോഷമാക്കിയവർ...
    സ്ഫടികം ജോർജ്, വിജയകുമാർ , കോട്ടയം നസീർ , ധർമ്മജൻ ബോൾഗാട്ടി, മാല പാർവതി, കൊച്ചു പ്രേമൻ , പോളി വിൽസൺ , പൊന്നമ്മ ബാബു എന്ന് വേണ്ട വൻ താര നിരതന്നെ ചിത്രത്തിൽ മുഖം കാണിച്ചിട്ടുണ്ട്. തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ഇവർ നിർവഹിച്ചിട്ടുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്* ലിസ്റ്റിന്* സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ റീലീസിന് മുൻപേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളർഫുള്ളായ ഗാനങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറെ കൈയ്യടിനേടിയിരുന്നു. ഗാനങ്ങൾ ഒരുക്കിയത് ഫോർ മ്യൂസിക്കും നാദിര്ഷയുമാണ്, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിത്തു ദാമോദറാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ചിത്രം അടിപൊളി ഫാമിലി സസ്പെൻസ് എന്റർടൈൻമെന്റാണ് ചിത്രം. ഓണത്തിന് ഫാമിലിയായി തന്നെ തിയേറ്ററിൽ പോയി കാണാം ബ്രദേര്*സ് ഡേ.
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Friend kanditt katta negative aanu paranjath...Prithvi fan aayitt polum :Vandivittu:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    manorama

    ചിരിപ്പിക്കും ത്രില്ലടിപ്പിക്കും; ബ്രദേഴ്സ് ഡേ; റിവ്യു


    കുട്ടി – പെട്ടി – മമ്മൂട്ടി എന്നതായിരുന്നു ഒരു കാലത്ത് മമ്മൂട്ടി സിനിമകളുടെ ഫോർമുല. അതു പോലെ കോട്ട് – ഇരുട്ട് – പൃഥ്വി എന്നതായിരുന്നു അടുത്ത കാലത്ത് ഇറങ്ങിയ മിക്ക പൃഥ്വിരാജ് സിനിമകളുടെയും സമവാക്യം. ആ ഇരുട്ടിൽ നിന്നും കോട്ടിൽ നിന്നും പൃഥ്വിയെ മോചിപ്പിച്ച് പച്ചയായ മനുഷ്യനാക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ.
    കേറ്ററിങ് തോഴിലാളിയാണ് റോണി എന്ന പൃഥ്വിരാജിന്റെ കഥാപാത്രം. റോണിയുടെ ജീവിതത്തെ പല രീതിയിൽ നാലു സ്ത്രീ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡി ഡ്രാമയായി ആരംഭിക്കുന്ന ചിത്രം പിന്നീട് ഒരു ഫാമിലി ഡ്രാമയും ത്രില്ലറുമായി രൂപാന്തരം പ്രാപിക്കുന്നു.


    നേരത്തെ പറഞ്ഞ ഇരുട്ടിൽ നിന്നുള്ള പൃഥ്വിരാജിന്റെ മോചനം ആഘോഷിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. കാലങ്ങൾ കൂടിയാകും പൃഥ്വി ഒരു സിനിമയിൽ ഇത്രയേറെ ചിരിക്കുന്നതും ചിരിപ്പിക്കുന്നതും പ്രേക്ഷകർ കാണുന്നത്. കോമഡി വഴങ്ങാൻ ബുദ്ധിമുട്ടാണ് എന്ന ചീത്തപ്പേര് ഒരുപാട് കേട്ടിട്ടുള്ള പൃഥ്വി പക്ഷേ അനായാസമായാണ് ഇൗ സിനിമയിൽ ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പൃഥ്വിയെ അയലത്തെ വീട്ടിലെ പയ്യനായി കുറെ കാലങ്ങൾക്കു ശേഷം കാണുന്നതിന്റെ പുതുമയും പ്രേക്ഷകന് അനുഭവപ്പെടും.
    ആദ്യ പകുതിയിലെ തമാശരംഗങ്ങളിൽ നിന്ന് ഒരു ഫാമിലി ഡ്രാമയായി രണ്ടാം പകുതിയിൽ ചിത്രം മാറുന്നു. ചില ദുരൂഹ സംഭവങ്ങൾക്കു പിന്നിലെ ചുരുൾ അഴിയുന്നതോടെ ചിതം ഒരു ത്രില്ലറായി പരിണമിക്കുന്നു. സഹോദരീ–സഹോദര ബന്ധവും അച്ഛൻ–മകൾ ബന്ധവുമൊക്കെ ഒരുപാട് ചർച്ച ചെയ്യുന്നുണ്ട് ചിത്രം. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ക്ലൈമാക്സാണ് ചിത്രത്തിന്റേതെങ്കിലും അഭിനേതാക്കളുടെ പ്രകടനം ആ പോരായ്മയെ മറികടക്കുന്നുണ്ട്

    കാലങ്ങൾക്ക് ശേഷം തനിക്ക് ലഭിച്ച ‘ജനപ്രിയ കഥാപാത്രത്തെ’ പൃഥ്വി മികച്ചതാക്കി. ഹാസ്യരംഗങ്ങളിലും മറ്റും ധർമജനെയും വിജയരാഘവനെയും കോട്ടയം നസീറിനെയും കടത്തി വെട്ടുന്ന പ്രകടനം അദ്ദേഹം കാഴ്ച വച്ചു. നായികമാരായ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർ*ട്ടിൻ, മഡോണ, മിയ എന്നിവർ മികച്ചു നിന്നു. സംവിധായകൻ കലാഭവൻ ഷാജോൺ തന്റെ അരങ്ങേറ്റം മികച്ചതാക്കി. കച്ചവട ചേരുവകൾ ആവോളമുള്ള തിരക്കഥ ഒരുക്കുന്നതിലും അദ്ദേഹം വിജയിച്ചു.
    പൃഥ്വിരാജ് എന്ന നടന്റെ ജനപ്രിയ സിനിമകളിലേക്കുള്ള തിരിച്ചുവരവാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് എന്ന താരം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. അദ്ദേഹത്തിനൊപ്പം നാലു നായികമാരും ആട്ടും പാട്ടും തമാശയും ചേരുമ്പോൾ ഒരു ക്ലീൻ ഒാണം എന്റെർടെയിനറായി ഇൗ ചിത്രം മാറുന്നു.
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    kanditu para...athu onnum karyam aakanda
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    njan keralathil alla ipo... next week kaanum nthayalum.
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പൃഥ്വി വീണ്ടും സാധാരണക്കാരനാവുമ്പോള്*; 'ബ്രദേഴ്*സ് ഡേ' റിവ്യൂ

    [​IMG]
    By Web Team

    Thiruvananthapuram, First Published 6, Sep 2019, 6:23 PM IST






    [​IMG]
    ഒരു എന്റര്*ടെയ്*നര്* ചിത്രം എന്നതിനപ്പുറം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് 'ബ്രദേഴ് ഡേ' തീയേറ്ററുകളില്* എത്തിയിരിക്കുന്നത്. സംവിധായകനായുള്ള അരങ്ങേറ്റത്തില്* പിഴയ്ക്കാതെ ചുവട് വെക്കാനായിട്ടുണ്ട് കലാഭവന്* ഷാജോണിന്.







    നിഗൂഢതയാല്* പെട്ടെന്നൊന്നും വെളിപ്പെട്ടുകിട്ടാത്ത നായകന്*, പലപ്പോഴും വിദേശ ലൊക്കേഷന്*, അതിനൊത്ത വേഷവിധാനം, കഥ പറയുന്ന ക്രിസ്ത്യന്*-ജൂത പശ്ചാത്തലങ്ങള്*, ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളെപ്പോലെതന്നെ ഇരുളും വെളിച്ചവും പരക്കുന്ന സ്*ക്രീന്*.. പൃഥ്വിരാജ് സമീപകാലത്ത് അഭിനയിച്ച സിനിമകളിലെ പൊതുസ്വഭാവം കണ്ടെത്തിയ സോഷ്യല്* മീഡിയ ചര്*ച്ചകള്* അദ്ദേഹത്തിന് ഇനിയെങ്ങാനും ചില രഹസ്യ സംഘടനകളുമായി ബന്ധമുണ്ടാകുമോ എന്നുവരെ സംശയം കൊണ്ടിട്ടുണ്ട്. ഒന്നാലോചിച്ചാല്* ചിലപ്പോഴൊക്കെ തീയേറ്ററുകളില്* വലിയ വിജയം നേടിയിട്ടുള്ള 'ഫണ്* എന്റര്*ടെയ്*നറുകളി'ല്* നിന്ന് പൃഥ്വി സമീപകാല കരിയറില്* അകന്നുനില്*ക്കുക തന്നെയായിരുന്നു. 'അമര്* അക്ബര്* അന്തോണി'യിലും 'പാവാട'യിലുമൊക്കെ മുന്*പ് കണ്ടിട്ടുള്ള പൃഥ്വിയുടെ 'നിഗൂഢതകളൊ'ന്നുമില്ലാത്ത നായകനെ പുനരവതരിപ്പിക്കാന്* ശ്രമിച്ചിരിക്കുകയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ കലാഭവന്* ഷാജോണ്*.
    [​IMG]
    റോണി എന്നാണ് പൃഥ്വിരാജിന്റെ നായകന്റെ പേര്. ഹോം സ്*റ്റേ, കാറ്ററിംഗ് ബിസിനസുകളൊക്കെയുള്ള ജോയിയുടെ (കോട്ടയം നസീര്*) വലംകൈയാണ് അയാള്*. ജീവിതത്തെ ലളിതമായി കാണുന്ന റോണിക്ക് ഒരു സ്വകാര്യ ദു:ഖമാണുള്ളത്. അനുജത്തി റൂബിക്ക് (പ്രയാഗ മാര്*ട്ടിന്*) നേരിടേണ്ടിവന്ന ഒരു ദുരനുഭവമാണ് അത്. എന്നിരിക്കിലും ജീവിതത്തോടുള്ള അയാളുടെ സമീപനം പ്രസന്നമാണ്. യാദൃശ്ചികമായി പരിചയപ്പെടാനിടയായ ബിസിനസുകാരനായ ചാണ്ടിയും (വിജയരാഘവന്*) നിഗൂഢതയുടെ പരിവേഷമുള്ള പ്രതിനായകനും (പ്രസന്ന) അയാളുടെ മുന്നോട്ടുപോക്കിനെ മാറ്റിമറിക്കുകയാണ്.
    'നിനക്കീ ഇരുട്ടത്ത് നിന്ന് മതിയായില്ലേ' എന്ന ധര്*മ്മജന്* ബോല്*ഗാട്ടിയുടെ ചോദ്യത്തിലേക്കാണ് പൃഥ്വിരാജിന്റെ ഇന്*ട്രൊഡക്ഷന്*. ആ ഇന്*ട്രോ സീനിന്റെ സ്വഭാവത്തിന് സമാനമാണ് ചിരിക്കാന്* വകയുള്ള ആദ്യപകുതി. മുന്ന എന്ന സുഹൃത്തായി ധര്*മ്മജന്* പൃഥ്വിരാജിനൊപ്പം ആദ്യപകുതി മുഴുവന്* ഉണ്ടെങ്കിലും അതിലും ചിരിയുണര്*ത്തുന്നത് വിജയരാഘവന്റെ 'ചാണ്ടി'യാണ്. വിജയരാഘവനെ സാധാരണ കാണാത്ത മട്ടിലുള്ള ഗെറ്റപ്പും അതിനൊത്ത പ്രകടനവുമാണ് 'ചാണ്ടി'യായി അദ്ദേഹത്തിന്റേത്. 'ചാണ്ടി'യുടെ എന്*ട്രി മുതല്* ആദ്യപകുതി മുന്നോട്ടുകൊണ്ടുപോകുന്നത് ഈ കഥാപാത്രമാണ്. ആകെ രണ്ടേമുക്കാല്* മണിക്കൂര്* ദൈര്*ഘ്യമുള്ള ചിത്രത്തിന്റെ ആദ്യപകുതി ഒന്നര മണിക്കൂറിലേറെ വരും. തമാശകള്* നിറഞ്ഞ ആദ്യപകുതി മുന്നോട്ടുപോകുമ്പോള്* തന്നെ പ്രസന്ന അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് സംവിധായകന്*. രണ്ടാംപകുതിയിലേക്കെത്തുമ്പോള്* ചിത്രം ആര്*ജ്ജിക്കുന്ന ത്രില്ലര്* സ്വഭാവത്തിന്റെ ആമുഖമാണ് ആദ്യപകുതിയില്* തന്നെ അവതരിപ്പിക്കപ്പെടുന്ന പ്രസന്നയുടെ കഥാപാത്രം.
    [​IMG]
    സംവിധായകനായുള്ള അരങ്ങേറ്റചിത്രത്തിന്റെ രചനയും കലാഭവന്* ഷാജോഷിന്റേത് തന്നെയാണ്. പിഴവുകള്* തീര്*ത്ത തിരക്കഥയെന്ന് പറയാനാവില്ലെങ്കിലും രണ്ടേമുക്കാല്* മണിക്കൂര്* എന്ന താരതമ്യേന വലിയ സമയദൈര്*ഘ്യത്തിലും കണ്ടിരിക്കുന്നവരെ മുഷിപ്പിക്കാത്ത അനുഭവം ഉണ്ടാക്കാനായിട്ടുണ്ട് അദ്ദേഹത്തിന്. മൊത്തംകാഴ്ചയില്* അത്ര പുതുമ പകരുന്ന അനുഭവമല്ലെങ്കിലും ചിത്രത്തിലെ പല പാത്രസൃഷ്ടികളും നന്നായിട്ടുണ്ട്, ആ കഥാപാത്രങ്ങളായി അഭിനേതാക്കളുടെ പ്രകടനങ്ങളും. ഒരുതരത്തില്* ആ കഥാപാത്രങ്ങളാണ് സിനിമയെ എന്റര്*ടെയ്*നിംഗ് ആയി മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയരാഘവന്റെ ചാണ്ടി ഐശ്വര്യലക്ഷ്മി അവതരിപ്പിച്ച മകളുമൊക്കെ അത്തരം കഥാപാത്രങ്ങളാണ്. പ്രസന്നയുടെ പ്രതിനായകന്* ഇനിയും വികസിപ്പിക്കാമായിരുന്ന കഥാപാത്രമായി (underwritten) തോന്നുമെങ്കിലും പ്രകടനം കൊണ്ട് അദ്ദേഹം ആ കുറവിനെ മറികടന്നിട്ടുണ്ട്.
    [​IMG]
    സ്*ക്രീനില്* ലാളിത്യമുള്ള ഒരു പൃഥ്വിരാജിനെ അവതരിപ്പിക്കാനുള്ള ഷാജോണിന്റെ ശ്രമം പൂര്*ണമായും വിജയം കണ്ടിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ലഭിച്ച അത്തരമൊരു കഥാപാത്രത്തെ അദ്ദേഹം അനായാസമായി സ്*ക്രീനില്* എത്തിച്ചിട്ടുണ്ട്. നര്*മ്മരംഗങ്ങളില്* ഇന്*ഹിബിഷനുകളൊന്നുമില്ലാത്ത പൃഥ്വിയെ കാണാനായെങ്കില്* നൃത്ത-സംഘട്ടന രംഗങ്ങള്* ചടുലതയോടെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. പൃഥ്വിയുടെയും പ്രസന്നയുടെയും കഥാപാത്രങ്ങള്* കഴിഞ്ഞാല്* പ്രാധാന്യമുള്ള നാല് സ്ത്രീ കഥാപാത്രങ്ങളുണ്ട് ചിത്രത്തില്*. പ്രയാഗ മാര്*ട്ടിന്*, ഐശ്വര്യലക്ഷ്മി, മിയ, മഡോണ സെബാസ്റ്റിയന്* എന്നിവര്* അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്*. വെറും 'വേഷംകെട്ടുകാരാ'യല്ല, കഥയുടെ മുന്നോട്ടുപോക്കില്* സജീവ പങ്കാളിത്തമുള്ളവര്* തന്നെയാണ് ഈ നാല് കഥാപാത്രങ്ങളും.
    [​IMG]
    ഒരു എന്റര്*ടെയ്*നര്* ചിത്രം എന്നതിനപ്പുറം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് 'ബ്രദേഴ്*സ് ഡേ' തീയേറ്ററുകളില്* എത്തിയിരിക്കുന്നത്. സംവിധായകനായുള്ള അരങ്ങേറ്റത്തില്* പിഴയ്ക്കാതെ ചുവട് വെക്കാനായിട്ടുണ്ട് കലാഭവന്* ഷാജോണിന്. ഓണം പോലെ മലയാളസിനിമയുടെ ഏറ്റവും വലിയ ഫെസ്റ്റിവല്* സീസണ്* മുന്നില്*ക്കണ്ട് എത്തിയിരിക്കുന്ന ഈ ചിത്രം അതിന്റെ ധര്*മ്മം നിറവേറ്റുന്നുണ്ട്. ടിക്കറ്റെടുത്താല്* മോശം അനുഭവമാകില്ല 'ബ്രദേഴ്*സ് ഡേ'.
     
    Anand Jay Kay likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Forrest Gump

    Forrest Gump Debutant

    Joined:
    Mar 31, 2019
    Messages:
    54
    Likes Received:
    33
    Liked:
    1
    Trophy Points:
    1
    Location:
    Kollam
    പടം കണ്ടു. ഒറ്റ വാചകത്തിൽ അഭിപ്രായം പറയാം. പരമബോറ്‌ പടം
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page