1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review KAAPPAAN - Short Review- @ n a n d

Discussion in 'MTownHub' started by Anand Jay Kay, Sep 20, 2019.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    അയൻ , മാറ്ററാൻ, എന്നി ചിത്രങ്ങൾക്ക് ശേഷം വീണ്ടും സൂര്യ , കെ.വി.ആനന്ദ് കൂട്ടുകെട്ട്..ഒപ്പം മലയാളത്തിന്റെ സ്വന്തം മോഹൻലാലും. കാപ്പാൻ എന്ന ചിത്രത്തിഞ്ഞു വേണ്ടി കാത്തിരിക്കാൻ ഉള്ള കാരണം അതായിരുന്നു. കഴിഞ്ഞ 8 വർഷത്തിൽ 24 , താനാ സേർന്താ കൂട്ടം, മാറ്റി നിർത്തിയാൽ സൂര്യ ചിത്രങ്ങൾ ഒട്ടു മിക്കവയും നിരാശ സമ്മാനിച്ചത് ആയിരിഞ്ഞു. അതിനാൽ തന്നെ കാര്യമായ പ്രതീക്ഷകൾ ഇല്ലായിരിഞ്ഞു.

    കാപ്പാൻ ഒരു സ്പൈ ത്രില്ലെർ എന്നോ പൊളിറ്റിക്കൽ ത്രില്ലെർ എന്നോ വിളിക്കാം. പ്രധാനമന്ത്രി (മോഹൻലാൽ) പ്രൊട്ടക്ഷൻ നിയോഗിക്കപ്പെട്ട സ്.പി.ജി ഓഫീസർ ആയിട്ടാണ് സൂര്യയുടെ കഥാപാത്രം. ഒട്ടുമിക്ക കെ.വി. ആനന്ദ് ചിത്രങ്ങളിലെ പോലെ ഹ്യൂമറും,സമകാലിക വിഷയങ്ങളും തട്ടുപൊളിപ്പൻ ആക്ഷൻ രംഗങ്ങളും ഒക്കെയുള്ള ഒരു എന്റെർറ്റൈനെർ ആണ് കാപ്പാൻ. ഗംഭീരമായ ആദ്യ പകുതിയ്ക്കു ശേഷം രണ്ടാം പകുതിയിലോട്ടു വരുമ്പോൾ ചിത്രം പലയിടത്തും പിന്നോട്ട് പോകുന്നുണ്ട്...ലോജിക്കിന് നിരക്കാത്ത ചില രംഗങ്ങളും സിനിമയിലുണ്ട് (കാശ്മീരി പെൺകുട്ടികൾ തമിഴിൽ പാട്ടു പാടുന്നത് പോലെ....അതുപോലെ ആര്യയുടെ കാരക്ടറിസഷൻ .)..എന്നിരിഞ്ഞാലും ചിത്രത്തിന്റെ രസച്ചരട് ഒരിടത്തും മുറിയുന്നില്ല. കണ്ടിരിക്കാവുന്ന ചിത്രമായി കാപ്പാൻ മാറുന്നതിന്റെ ക്രെഡിറ്റ് കെ.വി.ആനന്ദിന് തന്നെ കൊടുക്കണം. കത്തിയിൽ എ.ർ.മുരുഗദോസ് കോര്പറേറ്ററുകളുടെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആവിഷ്കരിച്ചിറിഞ്ഞു. എന്നാൽ തുപ്പാക്കി, കത്തി എന്ന സിനിമകളേക്കാൾ ഇമോഷണൽ എലെമെന്റ്സും തമിഴ് നാറ്റിവിറ്റിയും കാപ്പാനിൽ അല്പം കൂടുതൽ ആണ്. ഇത് എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ലതാണെങ്കിലും കടയ്ക്കുട്ടി സിംഗം പോലെയുള്ള പടങ്ങൾ കണ്ടവർക്ക് ഇത് കൂടുതൽ കണക്ട് ആയേക്കാം. മറ്റു കെ.വി. ആനന്ദ് ചിത്രങ്ങളുടെ ടെക്നിക്കൽ ക്വാളിറ്റിയും കാപ്പാനിൽ കാണാൻ സാധിച്ചിട്ടില്ല.ചിലയിടങ്ങളിൽ VFX ശരാശരിയിലും താണാനിലവാരം പുലർത്തിയതായിട്ടാണ് അനുഭവപ്പെട്ടത്. ഹേ അമിഗോ ,സിരികി എന്ന ഗാനങ്ങൾ മാറ്റി നിർത്തിയാൽ ഹാരിസ് ജയരാജ് നിരാശപ്പെടുത്തിയ സിനിമയാണ് കാപ്പാൻ. ഒരു പക്ഷെ, രണ്ടാം പകുതിയിൽ അല്പം കൂടെ ശ്രെദ്ധിച്ചിരുനെൽ അയൻ മുകളിൽ എത്താവുന്ന ചിത്രമായിരിന്നു കാപ്പാൻ.
    D.O.P മികച്ചതായിരുന്നു . എഡിറ്റിംഗ് ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളു.
    എന്നിരിന്നാൽ പോലും, മോഹൻലാൽ, സൂര്യ എന്നിവരുടെ പ്രകടനങ്ങളും, പിടിച്ചിരുത്തുന്ന തിരക്കഥയും കാപ്പാൻ ഒരു മികച്ച എന്റെർറ്റൈനെർ എന്ന നിലയിലേക്ക് ഉയർത്തുന്നുണ്ട്.

    3.5/5
     
    #1 Anand Jay Kay, Sep 20, 2019
    Last edited: Sep 20, 2019
  2. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Thanks macha
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Welcome macha!
     

Share This Page