1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICIAL THREAD ▀▄▀ NAYATTU - April 8th ∆♀∆ NIZHAL- April 9th ▀▄▀

Discussion in 'MTownHub' started by ITV, Dec 7, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    വേട്ട പൂര്‍ത്തീകരിക്കില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് നാളത്തെ റിലീസെന്ന് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബനുമായി അഭിമുഖം

    വേട്ടയിലേക്ക് എത്തുമ്പോള്‍ രാജേഷിന് ശാരീരികമായ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഒരുപാട് ആളുകള്‍ ഈ സിനിമ തുടങ്ങും മുമ്പ് ഇത് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല, രാജേഷിന്റെ ആരോഗ്യം അത്രയ്ക്ക് മോശമാണ് എന്നുവരെ രാജേഷിനെ അടുത്ത് അറിയുന്നവര്‍ പോലും വിചാരിച്ചു.

    [​IMG]

    മലയാളത്തില്‍ വേറിട്ട അഭിനയശൈലി കൊണ്ട് സ്വന്തമായ ഒരിടം കണ്ടെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. പല തലമുറകളോട് പോരാടി ഇന്നും മലയാളത്തില്‍ തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞ ഏക താരം. മലയാള സിനിമയില്‍ പുതുതലമുറ ചിത്രങ്ങള്‍ ആരവം തീര്‍ക്കുമ്പോള്‍ ശക്തമായ കഥാപാത്രങ്ങളുമായി എത്തുകയാണ് കുഞ്ചാക്കോ ബോബനും. ആദ്യാവസാനം സസ്‌പെന്‍സ് നിറഞ്ഞ് നില്‍ക്കുന്ന രാജേഷ് പിള്ള ചിത്രം വേട്ടയുടെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ ഇന്ത്യന്‍ ടെലഗ്രാമിനോട് പങ്കവെയ്ക്കുന്നു.

    പ്രേക്ഷകര്‍ക്ക് വേട്ട എങ്ങനെ പരിചയപ്പെടുത്തി കൊടുക്കാം ?

    വേട്ടയെ കുറിച്ച് പ്രചരണത്തിന്റെ ഭാഗമായി ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റാത്ത ഒരു സിനിമയാണ്. മലയാളത്തിലെ ആദ്യ ത്രില്ലര്‍ മൈന്റ് ഗെയിം വിഭാഗത്തില്‍പ്പെട്ട ഒരു സിനിമയാണിത്. അതു കൊണ്ടാണ് സിനിമയിലെ രണ്ട് പാട്ടുകളില്‍ ഒന്നു പോലും പുറത്തിറക്കാത്തത്. സിനിമയുടെ ആദ്യ ഷോട്ട് മുതല്‍ പ്രേക്ഷകരുടെ എല്ലാ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു സിനിമയാണിത്.

    വേട്ടയിലെ കഥാപാത്രം ?

    കോടതിയില്‍ വിസ്താരം നടുക്കുമ്പോള്‍ അത് റെക്കോഡ് ചെയ്യുന്ന ആളുടെ കഥാപാത്രമാണ് ചിത്രത്തില്‍. ഒരു കുറ്റവാളിയാണ്. എന്താണ് ആയാള്‍ ചെയ്ത കുറ്റം ? എന്ത് കാരണത്താലാണ് അയാള്‍ രണ്ട് പൊലീസുകാരുടെ ഇടയില്‍ വന്നുപെടുന്നത് ? ഇവര്‍ മൂന്ന് പേര്‍ തമ്മിലുള്ള മൈന്റ് ഗെയിമിന്റെ പ്രസക്തി എന്താണ് ? ഇതാണ് വേട്ടയുടെ ഒരു ക്യാച്ച് പോയിന്റ്. അരുണ്‍ ലാല്‍ എന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍ ഈ സിനിമയുടെ കഥ ആദ്യം വളരെ ലൈറ്റായാണ് പറയുന്നത്. പിന്നീട് ഇത് പൂര്‍ണ്ണമായ തിരക്കഥയിലേക്ക് എത്തുമ്പോഴാണ് മലയാളത്തില്‍ തന്നെ ഏറെ പുതുമയുള്ള ഒരു സിനിമയായി തീരും എന്ന ആത്മവിശ്വാസം ഉണ്ടായത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ മെയിന്‍ ത്രെഡ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വളരെ റിയലിസ്റ്റിക്കായിട്ടുള്ള കഥ പറച്ചിലൂടെയാണ് വേട്ട മുന്നോട്ട് പോകുന്നത്.


    ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന് ചിത്രത്തില്‍ നിന്ന് വേട്ടയിലെത്തുമ്പോള്‍ രാജേഷ് പിള്ളയെ കുറിച്ച് ?

    രാജേഷ് പിള്ളയെ കുറിച്ച് ചോദിക്കുമ്പോള്‍ രാജേഷ് എന്ന മനുഷ്യനെ കുറിച്ചാണ് ആദ്യം പറയേണ്ടത്. കാരണം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആദ്യ ചിത്രം വലിയ പരാജയമായ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ട്രാഫിക്ക് എന്ന ചിത്രവുമായി എത്തുന്നത്. ആദ്യത്തെ സിനിമ പരാജയമായതുകൊണ്ട് രണ്ടാമത്തെ സിനിമയിലേക്ക് എത്തുമ്പോള്‍ ആദ്യ സിനിമയെ വെച്ച് താരതമ്യം ചെയ്ത് ആളുകള്‍ രാജേഷിന് ഡേറ്റ് കൊടുക്കാതിരുന്ന അവസ്ഥയുണ്ടായിരുന്നു. സിനിമയിലെ വളരെ മുതിര്‍ന്ന ആളുകള്‍ രാജേഷിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതിനു ശേഷം ട്രാഫിക്ക് ചെയ്ത് അദ്ദേഹം പ്രൂവ് ചെയ്തു. അപ്പോള്‍ വ്യക്തിപരമായ വശത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ഫൈറ്ററാണ് രാജേഷ്.

    സാങ്കേതിക വശത്ത് നിന്ന് നോക്കിയാല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ നിന്ന് ട്രാഫിലേക്ക് എത്തുമ്പോള്‍ വളരെയധികം മുന്നോട്ട് വന്ന സംവിധായകനാണ് രാജേഷ്. ഇതിനിടയില്‍ മിലി എന്ന ചിത്രം ചെയ്തു. വേട്ടയിലേക്ക് എത്തുമ്പോള്‍ രാജേഷിന് ശാരീരികമായ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഒരുപാട് ആളുകള്‍ ഈ സിനിമ തുടങ്ങും മുമ്പ് ഇത് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല, രാജേഷിന്റെ ആരോഗ്യം അത്രയ്ക്ക് മോശമാണ് എന്നുവരെ രാജേഷിനെ അടുത്ത് അറിയുന്നവര്‍ പോലും വിചാരിച്ചു. എന്നാല്‍ സിനിമയോടുള്ള പാഷനാണ് അദ്ദേഹത്തെ വേട്ട എന്ന സിനിമ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.


    വീണ്ടും മഞ്ജുവാര്യര്‍ക്കൊപ്പം ഒരു ചിത്രം. മഞ്ജുവാര്യര്‍ മലയാള സിനിമയുടെ പുതിയ മാറ്റത്തിനൊപ്പം എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നു ?

    ഹൗ ഓള്‍ഡ് ആര്‍ യുവില്‍ നിന്ന് വേട്ടയിലേക്ക് എത്തുമ്പോള്‍ മഞ്ജുവില്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയുന്നുണ്ട്. ഒരു പൊലീസ് വേഷം മഞ്ജു ആദ്യമായിട്ടാണ് ചെയ്യുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജുവിന് വലിയ ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല എങ്ങനെ അഭിനയിക്കണം എന്ന്. വേട്ടയില്‍ പൊലീസ് വേഷം അണിയുമ്പോള്‍ എങ്ങനെയായിരിക്കും എന്ന ഭയമുണ്ടായിരുന്നു മഞ്ജുവിന്. പക്ഷേ വേഷമണിഞ്ഞ് മഞ്ജു എത്തിയപ്പോള്‍ ആ കഥപാത്രത്തിലേക്ക് മറ്റാരേയും നമ്മുക്ക് ചിന്തിക്കാന്‍ കഴിയില്ല എന്നാണ് തോന്നിയത്. പിന്നീട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ശ്രീബാല ഐ.പി.എസ്. എന്ന വേഷത്തിന് മറ്റാരും ഇല്ല എന്ന് മഞ്ജു തെളിയിച്ചു.


    ഇന്ദ്രജിത്തിന് വീണ്ടും പൊലീസ് വേഷം ?

    ഇന്ദ്രജിത്ത് സൈലെക്‌സ് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. നമ്മുക്കറിയാം ഇന്ദ്രജിത്ത്് വളരെയധികം പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മീശ മാധവനിലെ ഈപ്പന്‍ പാപ്പിച്ചി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍ ഇതെല്ലാം പ്രേക്ഷകര്‍ ഇന്നലെ കണ്ട കഥാപാത്രം പോലെ മനസില്‍ നില്‍ക്കുന്നവയാണ്. വേട്ടയിലേക്ക് എത്തുമ്പോള്‍ ഒരു പൊലീസുകാരന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും അവതരിപ്പിക്കാന്‍ ഇന്ദ്രന് അവസരം ലഭിച്ചിട്ടുണ്ട്. വളരെ നാച്യൂറലായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി സ്വന്തമാക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇന്ദ്രജിത്തിന്റെ സൈലെക്‌സ് എബ്രഹാം.


    അടുത്ത സിനിമയും പൊലീസ് കഥ. ആദ്യമായി ചാക്കോച്ചന്‍ പൊലീസ് വേഷത്തില്‍ എത്തുന്നു ?

    അത് വളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്. വേട്ടയിലെ മഞ്ജുവാര്യരുടെ കഥാപാത്രം ആദ്യം ഒരു പുരുഷ കഥാപാത്രമായിരുന്നു പിന്നീടാണ് അത് സ്ത്രീകഥാപാത്രമായി മാറിയത്. സ്‌കൂള്‍ ബസ് എന്ന പുതിയ സിനിമയില്‍ എന്റെ കഥപാത്രം വേറെ ഒരു ക്യാരക്ടറായിരുന്നു. പിന്നീടാണ് അത് പൊലീസ് വേഷമായി മാറിയത്. എന്നെ സംമ്പന്ധിച്ച് ഈ രണ്ട് കഥാപാത്രങ്ങളും നടന്‍ എന്ന നിലയില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവയാണ്. പിന്നെ രണ്ട് സംവിധായകരും. ആളുകള്‍ ഇഷ്ടപ്പെടുന്നവരാണ് രാജേഷ് പിള്ളയും റോഷന്‍ ആന്‍ഡ്രൂസും. എന്തായാലും പുതിയ ചിത്രവും മോശം സിനിമയായിരിക്കില്ല. മോശം കഥാപാത്രവുമായിരിക്കില്ല.


    വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന് എത്തും ?

    വള്ളീം തെറ്റി പുള്ളീം തെറ്റി തൊണ്ണൂറുകളുടെ മധ്യത്തില്‍ നടക്കുന്ന ഒരു കഥയാണ്. പുതിയ ആളുകളാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സംവിധായകന്‍ റിഷി, എഴുത്തുകാര്‍ എല്ലാം പുതിയ ആളുകളാണ്. ഈ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാനുള്ള കാരണം ഇവര്‍ ഫുള്‍ സ്‌ക്രിപ്റ്റ് പറയാന്‍ വന്ന രീതിയാണ്. ഇവര്‍ കഥയാന്‍ വരുന്നു, ഒപ്പം അതിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാമായിട്ടാണ്. നമ്മുക്ക് സിനിമ കാണുന്ന ഒരു പ്രതീതിയാണ് കഥ പറയുമ്പോള്‍ തന്നെ കിട്ടിയത്. എന്താണ് ഇവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നത് ആദ്യ ഘട്ടത്തില്‍ തന്നെ നമ്മുക്ക് മനസിലായി. ആ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാ ചേരുവകളുമുള്ള ഒരു സിനിമയാണ്. ഒരു ഫെസ്റ്റിവല്‍ മൂഡുള്ള സിനിമയാണ്. അതുകൊണ്ട് തന്നെ വിഷു റീലീസായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.


    മലയാള സിനിമ യുവതാര നിര ഏറ്റെടുത്തിരിക്കുന്നു. 2015 ന്റെ ആവര്‍ത്തനം 2016 ന്റെ തുടക്കത്തില്‍ തന്നെയുണ്ടായിരിക്കുന്നു. ഈ മാറ്റത്തെ കുറിച്ച് ?

    പുതുമകളും പരീക്ഷണങ്ങളും നല്ല സിനിമകളും വിജയിക്കുന്ന ഒരു കാലാവസ്ഥയുണ്ട്. പൂര്‍ണ്ണമായിട്ടും ഒരു സാറ്റ്‌ലൈറ്റ് വാല്യുവിനെ ആശ്രയിക്കാതെ സ്വന്തം കഥയിലും സിനിയിലും വിശ്വാസം എടുക്കുന്ന ടെക്‌നീഷ്യന്മാരും അഭിനേതാക്കള്‍ക്കളുമുള്ള ഒരു തലത്തിലേക്ക് സിനിമ എത്തിയിട്ടുണ്ട്. സിനിമയുടെ നിലവാരം ഉയര്‍ന്നിട്ടുമുണ്ട് എന്നതില്‍ യാതൊരു സംശയവും ഇല്ല. കാരണം വളരെ പുതിയതായിട്ടുള്ള കഥകള്‍ വരുന്നുണ്ട്, അത് ആളുകള്‍ സ്വീകരിക്കുന്നുണ്ട്. ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്നുണ്ട്. അതിന് വേണ്ടി ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഒരു പ്രതികരണം പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുമുണ്ട്.
     
    nryn likes this.
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    @ITV

    Aara ee padangalile hero ???
     
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
    Mayavi 369 likes this.
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Siddharth Siva padathil Actor Sudheeshnte Makanoppam Chackochan Anusree Nyla Usha KPAC Lalitha Suraj, Mukesh Aju ennivarde names kettirunnu
    LalJose Movie no idea

    Siddharth Siva movie Onam release planned, distribution by RJ FILMS
     
    Mayavi 369 likes this.
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Kunchacko Boban

    We may not see,
    "A Rajesh Pillai Film"....
    in the end titles again.
    But we will be seeing,
    "RAJESH PILLAI FILMS".....
    In the beginning titles again and again....!!!



    Chackochan :Salut:
     

Share This Page