1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review TRANCE - @ N A N D

Discussion in 'MTownHub' started by Anand Jay Kay, Feb 25, 2020.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വല്യ സത്യമാണ് മതം. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാണു നിലകൊള്ളുന്നത് എന്നാണ് പറയുന്നത്. എന്നാൽ രണ്ടു ലോകമഹായുദ്ധങ്ങളിൽ കൂടുതൽ മരണം നടന്നത് കുരിശു യുദ്ധങ്ങളിലും ജിഹാദിലും ഒക്കെയായിട്ടാണ്. എന്നാൽ ഈ വസ്തുത നിലനിൽക തന്നെ മതം ഇപ്പോഴും ശക്തിയായി സമൂഹത്തിൽ നിലനിൽക്കുന്നു. ഇതിനുള്ള പ്രധാന ഒരു കാരണം ദുർബലരായ മനുഷ്യന് മുന്നോട്ടു ജീവിക്കാൻ ഒരു പ്രതീക്ഷ ആവശ്യമുണ്ട് എന്നതാണ്. ഈ വിശ്വാസത്തിൽ ഒരു തരം സോഷ്യലിസം ഉണ്ട്. അവിടെ പണക്കാരൻ , പാവപ്പെട്ടവന് എന്ന ഏറ്റക്കുറച്ചിൽ ഒന്നും ഇല്ല. അതുകൊണ്ടു തന്നെയാണ് മതത്തെ വെച്ച് ബിസിനസ് ചെയ്യുന്നവർക്ക് ഇവിടെ നിലനിൽപ്പ് ഉള്ളത്..ആ കാരണം തന്നെയാണ് ഒരു എം.ൽ. എ അറസ്റ്റ് ചെയ്യാൻ ഉള്ള ധൈര്യം പോലും ഒരു ബിഷോപ്പിനോട് കാണിക്കാൻ ഇവിടെ ഉള്ള സർക്കാരിന് കഴിയാതെ വരുന്നത്. ഇത്രേം ശക്തമായ ഒരു വിഷയത്തെ ഇത്രേം ബോൾഡ് ആയി ആവിഷ്കരിച്ചതിനു അൻവർ റഷീദന് ഒരു ബിഗ് സല്യൂട്ട്. ഓപ്പൺ ആയി പറഞ്ഞാൽ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട് അൻവർ.

    കന്യാകുമാരിയിലെ ഒരു മോട്ടിവേഷണൽ സ്പീക്കർ ഒരു മത സാമ്രാജ്യത്തിന്റെ തലപ്പത്തു എത്തിച്ചേരുന്നതാണ് ട്രാൻസിന്റെ ഇതിവൃത്തം. ഫഹദ് ഫാസിലിന്റെ പ്രകടനമാണ് ട്രാൻസിന്റെ ഏറ്റവും വല്യ ശക്തി.ഒറ്റ വക്കിൽ പറഞ്ഞാൽ അതി ഗംഭീരം. ഒരു നാഷണൽ അവാർഡ് വിന്നിങ് പെർഫോമൻസ്. വളരെ ലൌദ് ആയിട്ടുള്ള കാരക്ടർ, അത് പാളിപ്പോകാതെ അവതരിപ്പിക്ക ഫഹദിന് കഴിഞ്ഞിട്ടുണ്ട്. ഫ്യസിക്കലി ഡിമാൻഡിങ് ആയ വേഷം കൂടെയാണ് ഇത്.

    അൻവർ റഷീദിന്റെ ക്യാരീർ ബേസ്ഡ് വർക്ക് ആണ് ട്രാൻസ്. എന്റർടൈൻമെന്റ് വാല്യൂ വെച്ച് നോക്കിയാൽ രാജാമണിക്ക്യം,ചോട്ടാമുംബൈ പോലെ അൻവറിന്റെ പഴയ സിനിമകൾ ആയി താരതമ്യം ചെയ്താൽ ട്രാൻസ് ഒരുപാട് പുറകിൽ ആയേക്കും മുഖ്യധാരാ പ്രേക്ഷകർക്ക്. പക്ഷെ ദേവദൂതൻ, കമ്മാരസംഭവം, എൻ.ജി.കെ., ഗുരു പോലെ ഭാവിയിൽ ഒരു cult സ്റ്റാറ്റസ് ചിലപ്പോൾ ട്രാൻസിനു വന്നേക്കാം.

    ടെക്‌നിക്കലി ട്രാൻസ് ഷീർ ബ്രില്ലിയൻസ് ആണ്. അമൽ നീരദിന്റെ കാമറ, ബിജിഎം (പ്രേത്യകിച്ചും ട്രെയ്ലറിൽ ഉപയോഗിച്ചത്- ഗോപി സുന്ദർ തന്നെയാണ് എന്ന് തോന്നുന്നു ), പ്രൊഡക്ഷൻ വാല്യൂസ് എല്ലാം വളരെ മികച്ചത്. സൗണ്ട് മിക്സിങ് ഒക്കെ മലയാളത്തിലെ ഏറ്റവും മികച്ച വർക്ക് ആണ്.

    വളരെ ഓപ്പൺ ആയിട്ടുള്ള ഒരു സ്ക്രിപ്റ്റ് ആണ്. ഇത് രണ്ടാം പകുതിയിൽ പല സീനുകളിലും ഒരു ലോജിക്കൽ ഫ്‌ലോ ഇല്ലാത്ത പോലെ തോന്നും.മറ്റൊരു വെൿനെസ്സ് ചിത്രത്തിലെ ഗാനങ്ങൾ ആണ്. സെക്കന്റ് ഹാഫ് ഒന്നുടെ ട്രിം ചെയ്താൽ നന്നായിരുന്നു വന്നു തോന്നി. നേരത്തെ പറഞ്ഞ തിരക്കഥയിലെ കെട്ടുറപ്പ് ഇല്ലായ്മ ചിത്രത്തിന്റെ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിക്കുന്നു.പ്രേത്യകിച്ചു ക്ലൈമാക്സിനോട് അടുപ്പിച്ചു.


    ഒരു പോപ്‌കോൺ എന്റർടൈൻമെന്റ് എന്ന രീതിയിൽ ട്രാൻസ് നിരാശപെടുത്തുന്ന അനുഭവം ആണെങ്കിൽ പോലും തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തിന്റെ കാലിക പ്രസകതിയും അത് ആവിഷ്കരിച്ചിരിക്കുന്ന രീതിയും നോക്കിയാൽ മലയാളത്തിലെ എക്കാലത്തെയും ബോൾഡ് ആയ അസ്പീരിമെന്റ്സിൽ ഒന്നാണ് ട്രാൻസ്. തിയേറ്റർ കാഴ്ചയിൽ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.


    4/5
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bro
     
    Anand Jay Kay likes this.
  3. vjdeshvijay

    vjdeshvijay Debutant

    Joined:
    Apr 18, 2018
    Messages:
    17
    Likes Received:
    2
    Liked:
    85
    Trophy Points:
    0
    N. G k surya yude movie aano?

    Sent from my SM-A520F using Tapatalk
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    yes
     

Share This Page