1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    IMG_20200528_101552_868.jpg IMG_20200528_101551_278.jpg IMG_20200528_101552_868.jpg old saroj theatre (emax multiplex )calicut work on progress eni avar onam open akkan anu plan
     
    Mayavi 369 likes this.
  2. appuni

    appuni Established

    Joined:
    Feb 25, 2016
    Messages:
    584
    Likes Received:
    251
    Liked:
    143
    Trophy Points:
    8
    Location:
    Kottayam
    OTT റിലീസ് ചെയ്യുന്നവര്‍ അങ്ങനെ പോകട്ടെ, ഇനി 7 കോടിക്ക് മുകളിലുള്ള സിനിമ ചിന്തിക്കാനാകില്ല; കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ.... ; ലിബര്‍ട്ടി ബഷീര്‍ അഭിമുഖം

    Q : *നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ ?*

    പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്‌സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.

    Q : *ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ ?*

    ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്‌ളിക്‌സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് 'നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല' എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.

    ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്‍കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്‍കിയാല്‍ തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.

    Q : *ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം*

    എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.

    Q : *വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?*

    ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.

    Q : *മള്‍ട്ടിപ്ലെക്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്‌ലൈനുകള്‍?*

    അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.

    Q : *ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?*

    ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്‌നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയാല്‍ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.

    താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.

    Q : *വലിയ റിസ്‌ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?*

    മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്‍കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ *കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.*

    https://www.thecue.in/filmy-feature...ase-theatre-re-open-liberty-basheer-interview

    Sent from my POCO F1 using Tapatalk
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  4. appuni

    appuni Established

    Joined:
    Feb 25, 2016
    Messages:
    584
    Likes Received:
    251
    Liked:
    143
    Trophy Points:
    8
    Location:
    Kottayam
    സിനിമാ ടാക്കീസ് 1- 'മേലഴിയം ശ്രീകൃഷ്ണാ ടാക്കീസ്'

    'മേലഴിയം ശ്രീകൃഷ്ണയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍-ശോഭന-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ്, മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്, ശ്രീകൃഷ്ണയില്‍ ദിവസേന മൂന്ന് കളികള്‍, 2.30, 6.30, 9.30'. സിനിമയുടെ വിശേഷ വര്‍ത്തമാനങ്ങള്‍ ഉച്ചഭാഷിണിയില്‍ മുഴക്കി കേള്‍വിക്കാരെ രസിപ്പിച്ച് ആ സിനിമാവണ്ടി മേലഴിയത്തെ നാട്ടിടവഴികളിലൂടെ നോട്ടീസ് വിതരണം ചെയ്ത് കടന്നുപോകും.
    ഉടമസ്ഥനും ഓപ്പറേറ്ററും പോസ്റ്ററൊട്ടിക്കുന്നയാളും കാണിയും ഒരാളായി മാറുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ശ്രീകൃഷ്ണാ ടാക്കീസില്‍ സംഭവിച്ചത്. ശ്രീകൃഷ്ണ ഒരു സി ക്ലാസ് ടാക്കീസാണ്. വേണമെങ്കില്‍ ഡി എന്നും വിളിക്കാം. എല്ലാ വെള്ളിയാഴ്ചയും പടം മാറും. കാണാന്‍ ആളില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു പടം കളിക്കും. അപൂര്‍വമായി രണ്ടാംവാരവും ഓടും. അതൊരാഘോഷമാണ്. രണ്ടാംവാരത്തിന് സ്‌പെഷ്യല്‍ നോട്ടീസ് ഇറക്കും.

    'മേലഴിയം ശ്രീകൃഷ്ണയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍-ശോഭന-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ്, മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്, ശ്രീകൃഷ്ണയില്‍ ദിവസേന മൂന്ന് കളികള്‍, 2.30, 6.30, 9.30'. സിനിമയുടെ വിശേഷ വര്‍ത്തമാനങ്ങള്‍ ഉച്ചഭാഷിണിയില്‍ മുഴക്കി കേള്‍വിക്കാരെ രസിപ്പിച്ച് ആ സിനിമാവണ്ടി മേലഴിയത്തെ നാട്ടിടവഴികളിലൂടെ നോട്ടീസ് വിതരണം ചെയ്ത് കടന്നുപോകും. വഴിവക്കില്‍ ഇട്ടുപോയ നോട്ടീസെടുത്തു വായിച്ച് ആശ്ചര്യം കൊള്ളുന്ന സിനിമാപ്രേമികള്‍ അന്നുതന്നെ ശ്രീകൃഷ്ണയില്‍ സിനിമ കാണാന്‍ പോകണമെന്ന് തീരുമാനിക്കും.

    മേലഴിയത്തെ കൂലിപ്പണിക്കാരും കൃഷിക്കാരുമായ സാധാരണ മനുഷ്യരുടെ വിരസതയും നൈരാശ്യവും അകറ്റി അവരെ ആനന്ദിപ്പിക്കാന്‍ വേണ്ടി എടപ്പാള്‍ ഗോവിന്ദയില്‍ നിന്നും കുറ്റിപ്പുറം മീനയില്‍ നിന്നും നാലഞ്ച് സിനിമകള്‍ കണ്ട മഹത്തായ അനുഭവം കൈമുതലാക്കി നടുവിലേടത്ത് പറമ്പിലെ ഭഗവതിയമ്പലത്തിനു പിന്നില്‍ തുടങ്ങിയ മഹാസംരംഭമായിരുന്നല്ലോ ശ്രീകൃഷ്ണാ ടാക്കീസ്.

    ഞാന്‍ നോക്കുമ്പോള്‍ നാട്ടില്‍ ഒരുപാട് മനുഷ്യരുണ്ട്. അവരൊക്കെ ദിവസവും പാടത്തും പറമ്പിലും പണിക്കു പോകുന്നു. വൈകുന്നേരം പണി മാറ്റി വന്ന് പീടികക്കോലായിലും റോഡുവക്കിലും നിന്ന് വഴിയിലൂടെ പോകുന്നവരോടും വരുന്നവരോടുമെല്ലാം വെറുതെ വര്‍ത്തമാനം പറയുന്നു.

    'എങ്ങട്ടാ?'
    'പീട്യേല്ക്കാ'

    'പീട്യേല്ക്കാവും ലേ?'
    'ആ പീട്യേല്ക്കാ'

    'ന്ന് പണിണ്ടാര്‍ന്നാ?'
    'ആ ണ്ടാര്‍ന്ന്'

    'ന്ന് പണ്യെവ്‌ടേര്ന്ന്?'
    'ആ കുട്ടന്‍ മേലാന്റെ പറമ്പ്‌ല്'

    'ന്താ കോള്?'
    'ഒന്നുല്ലടോ, കൊറച്ച് പിട്യേസാമാനങ്ങള്'

    'മീന് ണ്ടാ അവ്‌ടെ മേലേ അങ്ങാടീല്?'
    'അവ്‌ടെ കാര്യായ്‌ട്ടൊന്നൂല്ലാ, കൊറ്ച്ച് പുത്യാപ്ലക്കോരടെ കുട്ട്യാള്, പിന്നെ കൊറ്ച്ച് തളേനും'

    വര്‍ത്തമാനമിങ്ങനെ ആളുകളില്‍നിന്ന് ആളുകളിലേക്ക് നീങ്ങും. മണിക്കൂറുകളിടവിട്ട് റോഡിലൂടെ കടന്നുപോകുന്ന വണ്ടികളിലേക്ക് പാളിനോക്കി കണ്ണില്‍നിന്നു മറയുന്നതു വരെയും അതിനു പിറകെ ചെല്ലും. പിന്നെ ശ്രദ്ധ വീണ്ടും വഴിയിലൂടെ പോകുന്നവരിലേക്കാകും. ആര്‍ക്കും കണ്ണില്‍കണ്ണില്‍ കാണാന്‍ പറ്റാത്തത്രയും നേരമിരുട്ടിയാല്‍ മൂന്നുകട്ട ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍ എടോഴിയിലൂടെ തപ്പിത്തടഞ്ഞ് വീടുകളിലേക്കു പോകും.

    എല്ലാ ദിവസത്തെയും കഥ ഇതു തന്നെ. യാതൊരു പുതുമയുമില്ല. ഇതിനൊരു മാറ്റം വരുത്തണം, ആള്‍ക്കാരെ ആനന്ദിപ്പിക്കണം എന്നു തുടങ്ങിയ ആലോചനകളില്‍ നിന്നായിരുന്നു ശ്രീകൃഷ്ണാ ടാക്കീസിന്റെ തുടക്കം. രണ്ടു നിലയില്‍ ഓലമേഞ്ഞ നടുവിലേടത്ത് പറമ്പില്‍ വീടിന്റെ തെക്കേമുറ്റത്ത് ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഓലമേല്‍ക്കൂരയും ചാണകനിലവും തീരെ ചെറിയ വരാന്തയുമുള്ള രണ്ടു ചെറിയ അമ്പലങ്ങളുണ്ടായിരുന്നു.

    ഒന്നില്‍ ഭദ്രകാളിയെയും മറ്റേതില്‍ കരിങ്കുട്ടിയെയുമാണ് കുടിയിരുത്തിയിരിക്കുന്നത്. രണ്ടമ്പലങ്ങള്‍ക്കുമിടയ്ക്ക് അശോകത്തെച്ചിയുടെ തണല്‍ച്ചുവട്ടില്‍ തെണ്ടന്‍തറ. തെണ്ടനാണ് അവിടത്തെ മുഖ്യദൈവം. ഭഗവതിയമ്പലത്തിനു നേരെ മുന്നിലായി വിശാലമായ മുറ്റത്ത് മൂന്നു പടവുകളുള്ള ദീപസ്തംഭം. അമ്പലത്തിന്റെ തെക്കുഭാഗത്ത് പാമ്പിന്‍കാവും കാരണവന്‍മാരെ മറവ് ചെയ്ത ചുടലയും രക്ഷസിന്റെ തറയുമുള്ള പറമ്പാണ്. കാടുകയറിക്കിടക്കുന്ന തെക്കേപ്പറമ്പില്‍ പകലുപോലും ഇരുട്ടു കുത്തിയുറഞ്ഞു കിടക്കും. രാത്രിയാകുമ്പോള്‍ പിന്നെയും ഇരുട്ടെടുത്തണിഞ്ഞ് തെക്കേപ്പറമ്പൊരു ഭീമന്‍ കരിക്കട്ടയാകും.

    അമ്പലത്തിന്റെ പിറകില്‍ സെയ്താലിക്കാന്റെ പറമ്പിനോടു ചേര്‍ന്നുള്ള ചെറിയ മുറ്റത്ത് കൂട്ടിയിട്ട അല്ലറചില്ലറ മരക്കഷണങ്ങളുടെയും ഓല, കൊതുമ്പ്, കോച്ചാടക്കൂട്ടത്തിന്റെയും ഇടയില്‍ നാലു മരപ്പലകകള്‍ താങ്ങാക്കി നാലു വശങ്ങളിലും മുകളിലും പഴയ തുണി കൊണ്ട് മറച്ചാണ് ശ്രീകൃഷ്ണാ ടാക്കീസ് എന്ന വലിയ സിനിമാ ലോകം ഒരുക്കിയിരിക്കുന്നത്. പിന്‍ഭാഗത്തെ മറയ്ക്കകത്ത് മരക്കമ്പില്‍ ഒരു വെള്ളത്തുണി കൂടി താഴേക്ക് വിതാനിച്ചിരിക്കുന്നു. അതാണ് ശ്രീകൃഷ്ണാ ടാക്കീസിന്റെ വെള്ളിത്തിര.

    മുറ്റത്ത് ഒരു കാഞ്ഞിരമരമുണ്ട്. അതില്‍ ആണിയടിച്ച് ഒരു കുഞ്ഞന്‍ കാര്‍ഡ് ബോര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. അതിലാണ് ശ്രീകൃഷ്ണാ ടാക്കീസില്‍ കളിക്കുന്ന പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത്. മറ്റെല്ലാ സി ക്ലാസ് ടാക്കീസുകളിലെയും പോലെ ശ്രീകൃഷ്ണയിലും ദിവസേന മൂന്നു കളികളാണ്. സിനിമാപ്രദര്‍ശനം നടക്കുന്ന സമയങ്ങളില്‍ ടിക്കറ്റ് കീറുന്നയാളും കാണിയും ഓപ്പറേറ്ററും സ്‌ക്രീനിലെ അഭിനേതാവുമായി പിടിപ്പതു പണിയായിരുന്നു ടാക്കീസുടമയ്ക്ക്.

    ഫസ്റ്റ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കുമാണ് കൂടുതല്‍ തിരക്ക്. കൂലിപ്പണി കഴിഞ്ഞ് ഗോപ്യേട്ടന്റെ ഷാപ്പില്‍ നിന്ന് കള്ളു കുടിച്ച് മത്തിക്കൂട്ടാനും പൂളക്കിഴങ്ങും കോഴിമുട്ടയും തിന്നതിന്റെ മണവുമായി ശ്രീകൃഷ്ണയില്‍ സിനിമ കാണാന്‍ വരുന്നവരുടെ തിരക്കില്‍ രാത്രിപ്രദര്‍ശനങ്ങള്‍ സംഭവബഹുലമാകും. അവര്‍ ടാക്കീസിലിരുന്ന് ഉച്ചത്തില്‍ ചിരിക്കുകയും അലമുറയിട്ട് കരയുകയും ചെയ്തു. സിനിമ കണ്ടിറങ്ങിയവര്‍ ടാക്കീസുടമയോടു കഥയും വിശേഷങ്ങളും പറഞ്ഞു. വരാന്‍ പോകുന്ന അത്യുഗ്രന്‍ സംഘട്ടനങ്ങളടങ്ങിയ പടങ്ങളെപ്പറ്റി പറഞ്ഞ് ടാക്കീസുടമ കാണികളെ പ്രചോദിതരാക്കിക്കൊണ്ടിരുന്നു. സിനിമ കഴിഞ്ഞ് പരസ്പരം കഥ പറഞ്ഞുകൊണ്ട് കാണികള്‍ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.

    തങ്ങളുടെ ജീവിതത്തില്‍ ശ്രീകൃഷ്ണ ടാക്കീസിന്റെ നിരന്തരമായ ഇടപെടലുകൊണ്ട് മേലഴിയത്തെ ആളുകള്‍ അനുദിനം സിനിമാപ്രേമികളും കലാഹൃദയമുള്ളവരുമായി മാറിക്കൊണ്ടിരുന്നു. അമരവും കിലുക്കവും അഭിമന്യുവും വാത്സല്യവും തേന്‍മാവിന്‍ കൊമ്പത്തും കമ്മീഷണറുമെല്ലാം ശ്രീകൃഷ്ണാ ടാക്കീസില്‍ നിറഞ്ഞോടി. വെള്ളിയാഴ്ചകളാകാനും പുതിയ പടം വരാനും കാണികള്‍ കാത്തിരുന്നു.
    പേപ്പറില്‍നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചുവച്ച സിനിമാ പരസ്യം വ്യാഴാഴ്ച രാത്രിയിലാണ് കാഞ്ഞിരമരത്തിലെ കാര്‍ഡ് ബോര്‍ഡില്‍ ഒട്ടിക്കുക. പകല്‍ പോസ്റ്ററൊട്ടിച്ചാല്‍ വെള്ളിയാഴ്ച രാവിലെ പുതിയ പടത്തിന്റെ പോസ്റ്റര്‍ കാണുന്നതിന്റെ കൗതുകം ആള്‍ക്കാര്‍ക്ക് ഇല്ലാതെ പോകും. അതു പാടില്ല.
    രാത്രി ചോറുണ്ണുമ്പോള്‍ ആരും കാണാതെ ഇത്തിരി വറ്റെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിടും. ശ്രീകൃഷ്ണയിലെ സിനിമാ പോസ്റ്റര്‍ മാറ്റിയൊട്ടിക്കാന്‍ പോകുന്ന മുതിര്‍ന്ന മനുഷ്യനായി പരകായപ്രവേശം ചെയ്തതുകൊണ്ടു മാത്രം രാത്രി അമ്പലത്തിനു പിന്നില്‍ പോകാന്‍ പേടി തോന്നില്ല. തെക്കേപ്പറമ്പിലെ ഇരുട്ടിലേക്കും കാവിലേക്കും അറിയാതെ പോലും നോക്കിപ്പോകരുതെന്ന നിഷ്‌കര്‍ഷയിലാണ് ആ നടപ്പ്.

    പല പച്ചകളായി പലജാതി മരങ്ങളും ചെടികളും നിറഞ്ഞൊരു കാടായി നിലകൊണ്ട കാവ് ഐശ്വര്യത്തിന്റെ ലക്ഷണമെന്നാണ് മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കാറ്. കുട്ടികള്‍ക്കാകട്ടെ, നിറയെ ഇരുട്ടും നാഗദൈവങ്ങളും രക്ഷസ്സുമുള്ള കാവ് പകലു പോലും പേടിപ്പെടുത്തുന്ന ഇടമായി അനുഭവപ്പെട്ടു. പകല്‍ തെക്കേപ്പറമ്പിനടുത്തുള്ള വഴിയിലൂടെ പോകുമ്പോള്‍ കാവില്‍ നിന്നവര്‍ പരിചിതമല്ലാത്ത ശബ്ദങ്ങള്‍ കേട്ടു. കാവിലെ ചിത്രോടക കല്ലുകളില്‍ മാത്രമല്ല, പാലമരത്തില്‍ വരെ പാമ്പുകള്‍ തൂങ്ങിയാടുന്നതായി തോന്നി. മരക്കൊമ്പുകളിലും തുഞ്ചത്തും വരെ പാമ്പുകള്‍. വലിയൊരു കാറ്റു വീശിയാല്‍ തുഞ്ചത്തുനിന്ന് ശരീരത്തിന്റ പിടിയയഞ്ഞ് അന്തരീക്ഷത്തിലൂടെ പറന്നുവരുന്ന പാമ്പുകള്‍. പാമ്പുകള്‍ക്ക് പറക്കാനാകുമോ? ചിത്രകഥയിലെ പാമ്പുകള്‍ പറക്കാറുണ്ട്. പറന്നുവരുന്ന പാമ്പുകള്‍, പറന്നുകൊത്തുന്ന പാമ്പുകള്‍, കാവിനു പേരു തന്നെ പാമ്പിന്‍കാവ്. പാമ്പുകളെക്കുറിച്ചുള്ള ചിന്ത നിരന്തരം വേട്ടയാടിയിരുന്നതു കാരണം കാവില്‍ ആകാശം തൊടുന്ന വലുപ്പവും വിസ്താരമുള്ള പാലമരത്തിലേക്ക് നോക്കാന്‍ പോലും കുട്ടികള്‍ തയ്യാറായില്ല.

    പാലമരത്തില്‍ പാമ്പുകളുടെ വിളയാട്ടത്തെപ്പോലെ മറ്റൊന്നു കൂടി വല്ലാതെ പേടിപ്പെടുത്തി. അതവരെ അടിമുടി ഭയമുള്ളവരാക്കി മാറ്റി. മേലഴിയത്തെ ഒരു കുട്ടി പോലും ആ ഭയത്തില്‍നിന്ന് മോചിതനായില്ല. കുട്ടികളെ ഇവ്വിധം പേടിയുള്ളവരാക്കി മാറ്റിയത് നാട്ടിലെ പ്രായമായവര്‍ തന്നെയായിരുന്നു.
    നടുവിലേടത്ത് പറമ്പിലെ തെക്കേപ്പറമ്പിലെ പാമ്പിന്‍കാവില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാലമരത്തില്‍ യക്ഷിയുണ്ടെന്നായിരുന്നു പ്രായമായവര്‍ കുട്ടികളെ ചെറുപ്പത്തിലേ പറഞ്ഞു പേടിപ്പിച്ചിരുന്നത്.

    അനുസരണക്കേടുള്ള കുട്ടികളെയെല്ലാം യക്ഷിയുടെ പേരു പറഞ്ഞ് പേടിപ്പിച്ചു. യക്ഷി എന്ന വാക്ക് എന്തെന്നു പോലും അറിയാത്ത കുട്ടികള്‍ അങ്ങനെ പുതിയൊരു വാക്ക് കേട്ടു. പേടിയെന്തെന്നറിയാത്ത കുട്ടികള്‍ പുതിയൊരു വികാരത്തെ ശീലിച്ചു. ആരുമാരും കണ്ടില്ലെങ്കിലും രൂപമെന്തെന്നറിയില്ലെങ്കിലും യക്ഷി തലമുറകളുടെ ചിന്തകളിലേക്ക് ഭയം പ്രേഷണം ചെയ്ത് പടര്‍ന്നു. പലരും പല രൂപത്തില്‍ യക്ഷിയെ സങ്കല്‍പ്പിച്ചു. മിക്കതും ആകാശം മുട്ടുന്ന ഭീകര രൂപിണികളായിരുന്നു. ചിലര്‍ യക്ഷിയെ അഴിഞ്ഞുലഞ്ഞ കേശഭാരവും മുറുക്കിച്ചുവന്ന ചുണ്ടുകളും ആകര്‍ഷകമായ ശരീരകാന്തിയുമുള്ള സുന്ദര രൂപമായി കണ്ടു. സുന്ദരീ രൂപത്തിലും ദന്തനിരകളുടെ ഇരുവശത്തുമായി രണ്ട് ദംഷ്ട്രകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ അവരും മറന്നില്ല. പക്ഷേ ഒരാളും യക്ഷിയെ ഒരാണായി സങ്കല്പിച്ചില്ല. ജീവിതത്തിലെ ഭീകര, ഹിംസാത്മക പ്രവൃത്തികളില്‍ ഏറിയ പങ്കും ചെയ്യുന്നത് ആണുങ്ങളായിരുന്നിട്ടും ആളുകളെ പേടിപ്പിക്കുകയും ചോര കുടിക്കുകയും എല്ലും തോലുമാക്കി ശേഷിപ്പിക്കുകയും ചെയ്യുന്ന ഭീകരരൂപിയെ പെണ്ണായി തന്നെ കണക്കാക്കിപ്പോന്നു.

    പല തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടുപോന്ന പാലമരത്തിലെ യക്ഷിയെ കണ്ടവരായി ആരുമില്ലെങ്കിലും കണ്ടതായി നിരൂപിച്ച് നിരവധി കഥകള്‍ ചമയ്ക്കപ്പെട്ടു. രാത്രിയാത്രയില്‍ ചുണ്ണാമ്പ് ചോദിക്കുകയും ആകാശനിലയിലേക്ക് കയറ്റിക്കൊണ്ടു പോകുകയും പിറ്റേന്ന് കരിമ്പനച്ചുവട്ടില്‍ എല്ലും തലയോട്ടിയും മാത്രം ശേഷിക്കുകയും ചെയ്ത കള്ളിയങ്കാട്ട് നീലിയുടെ കഥ തന്നെയായിരുന്നു എല്ലാത്തിലും. പുതുമകളേതും അവകാശപ്പെടാനില്ലെങ്കിലും കഥകളിലെല്ലാം ഭയമെന്ന അടിസ്ഥാന വികാരം പ്രേഷണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.

    കുട്ടികളുടെ സ്വപ്നങ്ങളില്‍ നസ്രാണിക്കുന്നിലൂടെ സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊപ്പം പാലമരത്തിലെ ഉയരക്കൊമ്പിലൊന്നില്‍ ഊഞ്ഞാലാടുന്ന യക്ഷിയും കടന്നുവന്നുകൊണ്ടിരുന്നു. ഊഞ്ഞാലാടി ഉല്ലസിക്കുന്ന യക്ഷിയെ നോക്കുന്നതു കണ്ടാല്‍ അതിഷ്ടപ്പെടാതെ യക്ഷിയുടെ ഭാവം പെട്ടെന്നു മാറും. എവിടെ നിന്നോ ഒരു കാറ്റു വന്നു പാലമരത്തെ മൂടും. യക്ഷിയുടെ നീണ്ട മുടി മരച്ചില്ലകള്‍ പോലെ കാറ്റിനൊപ്പം ഇളകിപ്പറക്കും. കണ്ണുകള്‍ ക്രുദ്ധമാകും. അന്നേരമാ ദംഷ്ട്രകള്‍ വായില്‍നിന്ന് പുറത്തുവരും. ഉറക്കത്തില്‍ അടിയേറ്റതു പോലെ കുട്ടികള്‍ ഞെട്ടിയുണര്‍ന്നു നിലവിളിക്കും. പൂക്കുല പോലെ വിറച്ചെണീറ്റിരിക്കുമ്പോള്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.

    നിലാവെളിച്ചത്തില്‍ സിനിമാ പരസ്യത്തിനു പിറകില്‍ വറ്റുപശ തേച്ച് കാര്‍ഡ് ബോര്‍ഡില്‍ ഒട്ടിച്ച് പൊങ്ങിനില്‍ക്കുന്ന വറ്റുകള്‍ തള്ളവിരലുകൊണ്ട് ഒന്നുകൂടി അമര്‍ത്തിപ്പതിപ്പിച്ച് മേലഴിയം ശ്രീകൃഷ്ണയില്‍ ദിവസേന മൂന്നു കളികള്‍ എന്ന കടലാസുതുണ്ടു കൂടി ഒട്ടിച്ച ശേഷം ആ ടാക്കീസ് ഉടമ അഭിമാനത്തോടെ പോസ്റ്ററില്‍ നോക്കി. രാവിലെ ശ്രീകൃഷ്ണയിലെ പുതിയ പടത്തിന്റെ പോസ്റ്റര്‍ കണ്ട് ആളുകള്‍ ആശ്ചര്യപ്പെടുന്നത് ആലോചിച്ചപ്പോള്‍ ചുണ്ടില്‍ ഗൂഢമായ ചിരി പരന്നു. അതേനേരം പിടിച്ചുവച്ച നോട്ടം അറിയാതെ പോസ്റ്ററില്‍ നിന്ന് പാമ്പിന്‍കാവിലേക്കു മാറി.

    പാമ്പിന്‍കാവിനു നേരെ മുമ്പിലാണ് ബ്രഹ്മരക്ഷസ്സിന്റെ തറ. രക്ഷസ് എല്ലാ ദിവസവും രാത്രിസഞ്ചാരത്തിനിറങ്ങുമെന്നാണ് കേട്ടുകേള്‍വി. രക്ഷസ്സിന്റെ തറയിലേക്ക് നോക്കിയപ്പോള്‍ ഇരുട്ടില്‍ വെളുത്ത നീളന്‍ താടിയുള്ളൊരു രൂപം തിരികെ നോക്കുന്നതും അടുത്തു വരുന്നതുമായി തോന്നി. പിന്നെയൊരു നോട്ടത്തിനോ ചിന്തയ്‌ക്കോ ഇട കിട്ടിയില്ല. സെക്കന്റില്‍ ആറോ ഏഴോ കാല്‍വെപ്പ് എന്ന കണക്കില്‍ ഉമ്മറത്തെത്തിയാണ് ഓട്ടം അവസാനിച്ചത്.
    'എവ്ട പോയതാടാ'
    കിതച്ചുകൊണ്ടുള്ള ഓടിവരവ് കണ്ട് അമ്മയുടെ ചോദ്യം
    'മൂത്രാഴിക്കാന്‍ പോയതാ'
    'രക്ഷസ്ന്തറേം പോക്ക്വരവും ഒക്കെ ള്ളതാണ്, ഓന്റൊരു മൂത്രൊഴിക്കാന്‍ പോക്ക്'
    ഉമ്മറത്തെ മണ്ണെണ്ണവിളക്കിന്റെ നേര്‍ത്ത വെട്ടത്തിലേക്കെത്തിയതോടെ അല്പം മുമ്പ് ചോര്‍ന്നുപോയ ധൈര്യം ഇരുട്ടില്‍നിന്ന് തിരികെവന്ന് ദേഹത്തു കയറി. പിന്നെ ശ്രീകൃഷ്ണയില്‍ മാറിയ പടത്തിന്റെ പോസ്റ്റര്‍ ആളുകള്‍ കാണുന്നതിനെപ്പറ്റി മാത്രമായി ചിന്ത.

    വരുന്ന ആഴ്ചകളില്‍ ശ്രീകൃഷ്ണയില്‍ കളിക്കാനുള്ള സിനിമകളുടെ പോസ്റ്ററുകള്‍ മുന്‍കൂട്ടി ഒരുക്കിവയ്ക്കുകയാണ് പതിവ്. വെള്ളിയാഴ്ചകളില്‍ കാര്‍ഡ് ബോര്‍ഡില്‍ പതിയാനുള്ള ഊഴം കാത്ത് സിനിമകള്‍ പഴയ നോട്ടുപുസ്തകത്തിന്റെ അകത്തിരിക്കും. സിനിമാ പരസ്യമുള്ള പേപ്പര്‍ സംഘടിപ്പിക്കുകയെന്നത് വലിയൊരു യജ്ഞമാണ്. അതിനായി ഉണ്ണിക്കാടെ പീടികയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുതരുന്ന പേപ്പറില്‍ സിനിമാ പരസ്യമുണ്ടാകണേയെന്നാണ് പ്രാര്‍ഥന. സിനിമാപരസ്യമുള്ള പേപ്പര്‍ ഉണ്ണിക്കാടെ കൈയില്‍ തടയുമ്പോള്‍ സന്തോഷം ആര്‍ത്തുതള്ളി കണ്ണില്‍ വരും. പക്ഷേ ഒരു ദാക്ഷിണ്യവുമില്ലാതെ പരസ്യത്തിന്റെ ഒത്തനടുക്ക് ഒരൊറ്റ കീറലാണ്. ഉണ്ണിക്കാടെ ഈ പ്രവൃത്തി കാണുമ്പോള്‍ നെഞ്ചു തകരും.

    സാധനങ്ങള്‍ വാങ്ങാന്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ അട്ടിയിട്ടു വച്ചിട്ടുള്ള പേപ്പര്‍ കെട്ടിലായിരിക്കും നോട്ടം. കെട്ടില്‍ നിന്ന് ഓരോ പേപ്പറെടുത്ത് പകുതിയും മുക്കാലുമായി കീറി ഉണ്ണിക്ക സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കും. ഓരോ പേപ്പറും എടുക്കുമ്പോള്‍ അതില്‍ സിനിമാപരസ്യം ഉണ്ടോയെന്നു പാളിനോക്കും. സിനിമാപരസ്യം കണ്ടാല്‍ ആ പേപ്പര്‍ തരുമോയെന്ന് ഉണ്ണിക്കയോട് ചോദിച്ചാലോ എന്നാലോചിക്കും. പക്ഷേ ധൈര്യമില്ല. കാരണം ഞാന്‍ സാധനം വാങ്ങാന്‍ വരുന്നതേ ഉണ്ണിക്കയ്ക്ക് ഇഷ്ടമല്ല. കിട്ടാവുന്നതില്‍ ഏറ്റവും ചെറിയ അളവിലായിരിക്കും സാധനങ്ങള്‍ വാങ്ങുന്നത്. അമ്പതും നൂറും ചിലപ്പോള്‍ ഇരുപത്തഞ്ച് ഗ്രാമിലും വരെ. മിക്കപ്പോഴും പൈസയുണ്ടാവില്ല. കടം പറയേണ്ടിവരും. അല്ലെങ്കില്‍ പൈസയ്ക്കു പകരം തേങ്ങ കൊണ്ടായിരിക്കും ചെല്ലുന്നത്. അതു കാണുമ്പൊഴേ ഉണ്ണിക്കയ്ക്ക് ചൊറിഞ്ഞുവരും. 'കുട്ടി അവിടെ നിക്ക്' എന്നു പറഞ്ഞ് മാറ്റിനിര്‍ത്തി ബാക്കിയുള്ളവര്‍ക്കെല്ലാം സാധനങ്ങള്‍ കൊടുക്കും. എല്ലാവരും പോയതിനു ശേഷമാണ് പിന്നെ സാധനം പൊതിഞ്ഞുതരിക.
    ഉണ്ണിക്കയെ പറഞ്ഞിട്ട് കാര്യമില്ല. പീടികയില്‍ തിരക്കുള്ള സമയത്ത് തേങ്ങയും കൊണ്ട് ചെന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരും. എല്ലാവരും പൈസയുമായി സാധനം വാങ്ങാന്‍ ചെല്ലുമ്പോള്‍ ഒരു സഞ്ചിയില്‍ ആറോ ഏഴോ തേങ്ങയുമായി ചെല്ലാന്‍ എനിക്കും നാണക്കേടുണ്ട്. പക്ഷേ, എന്തു ചെയ്യാം, വീട്ടില്‍ കുറേ തെങ്ങുള്ളതുകൊണ്ട് തേങ്ങയ്ക്കു മാത്രം മുട്ടില്ല.

    ബാലേട്ടനാണ് വീട്ടില്‍ തേങ്ങയിടാന്‍ വരുന്നത്. ബാലേട്ടനാണ് മേലഴിയത്തെ എല്ലാ പറമ്പിലെയും തേങ്ങയിടുന്നത്. തളപ്പും തേങ്ങാക്കത്തിയും ബീഡിയുമില്ലാത്ത ബാലേട്ടനെ കാണാന്‍ പറ്റില്ല. എടോഴിയിലൂടെ നടന്നു പോകുമ്പോഴും പീടികക്കോലായില്‍ നില്‍ക്കുമ്പോഴും അവയവങ്ങള്‍ പോലെ ശരീരത്തോടു ചേര്‍ന്ന് അതു മൂന്നും ബാലേട്ടന്റെ ദേഹത്തുണ്ടാകും. തേങ്ങയിട്ടു തേങ്ങയിട്ട് തെങ്ങിന്റെ മണമാണ് ബാലേട്ടന്. ചിലപ്പോള്‍ ഓലയുടെ, ചിലപ്പോള്‍ തേങ്ങാവെള്ളത്തിന്റെ, വേറെ ചിലപ്പോള്‍ തെങ്ങിന്‍പൂക്കുലയുടെ.

    തേങ്ങയിട്ടു കഴിഞ്ഞാല്‍ തേങ്ങാമണമുള്ള വിയര്‍പ്പുമായി മമ്പണി കഴിഞ്ഞ് ചാണം തേച്ച അരിത്തിണ്ടിലിരുന്ന് ബാലേട്ടന്‍ മുണ്ടിന്റെ കോന്തലയില്‍ നിന്ന് കാജാ ബീഡിയുടെ കെട്ട് പുറത്തടുക്കും. 'കുട്ടി പോയി അടുക്കളേന്ന് ഇത്തിരി തീയ് എട്‌ത്തോണ്ടന്നാ' എന്ന പറച്ചില്‍ കേള്‍ക്കേണ്ട താമസം, ഓടിപ്പോയി അടുപ്പില്‍ നിന്ന് കത്തുന്ന ഒരു തീക്കൊള്ളിയുമായി വരും.

    തീകെടുത്തി കനലില്‍ ഊതി ബാലേട്ടന്‍ ബീഡി കത്തിക്കും. തെങ്ങുകയറി കുളിച്ചതു പോലെ വിയര്‍ത്ത ശരീരത്തിന് ആശ്വാസം പകര്‍ന്ന് ബാലേട്ടന്‍ ബീഡി ആഞ്ഞുവലിക്കും. അതു നോക്കിക്കൊണ്ടു നില്‍ക്കുന്ന കുട്ടിയെ നോക്കി മുറുക്കാന്‍ കറയും വിടവുമുള്ള പല്ലുകാട്ടി ബാലേട്ടന്‍ ചിരിക്കും. അതു കണ്ട് പല്ലു മുഴുവന്‍ പുറത്തുകാട്ടി കുട്ടിയും ചിരിക്കും. മറ്റുള്ളവര്‍ കാണാത്ത എന്തെല്ലാം കാഴ്ചകള്‍ ബാലേട്ടന്‍ കണ്ടിട്ടുണ്ടാകും! മറ്റാര്‍ക്കും കാണാനാകാത്ത ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍, അതില്‍ എത്ര രഹസ്യങ്ങളുണ്ടായിരിക്കും. ആരോടും പങ്കുവയ്ക്കാത്തവ. ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ കണ്ടുകണ്ട് താഴെയെത്തിയാല്‍ ബാലേട്ടന് എന്തായിരിക്കും തോന്നുക! ചിലപ്പോള്‍ പെട്ടെന്ന് മടുക്കുമായിരിക്കും. അതുകൊണ്ടായിരിക്കും എപ്പോഴും എല്ലാ പറമ്പിലെയും തെങ്ങുകള്‍ കയറി നടക്കുന്നത്. തെക്കേ പറമ്പിലെ തെങ്ങിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ പാലമരത്തിന്റെ മുകള്‍ക്കൊമ്പില്‍ ഊഞ്ഞാലാടുന്ന യക്ഷി ബാലേട്ടനെ നോക്കി ചിരിച്ചിട്ടുണ്ടാകണം. ആദ്യമായി അത്രയും സുന്ദരമായ ചിരി കിട്ടിയ ബാലേട്ടന്‍ പിന്നെ മറ്റു തെങ്ങുകളെക്കള്‍ തെക്കേപ്പറമ്പിലെ തെങ്ങിനെ സ്‌നേഹിക്കുന്നുണ്ടാകും. എല്ലാ തെങ്ങും അന്നം നല്‍കിയപ്പോള്‍ അന്നവും പ്രണയവും നല്‍കിയ തെങ്ങിനെ എങ്ങനെ മറക്കാനാകും! കുട്ടികള്‍ക്കല്ലേ പാലമരത്തെയും യക്ഷിയെയും പേടി. ബാലേട്ടന്‍ വലിയ ആളല്ലേ. നാട്ടില്‍ ഏറ്റവും ഉയരത്തില്‍ നിന്ന് കാഴ്ചകള്‍ കാണുന്നയാള്‍. ബാലേട്ടനെയല്ലാതെ മറ്റാരെയാണ് യക്ഷി പ്രേമിക്കുക. പാലപ്പൂവിന്റെ മണമുള്ള യക്ഷിയും തെങ്ങിന്‍പൂക്കുലയുടെ മണമുള്ള ബാലേട്ടനും. അവര്‍ പ്രണയിക്കട്ടെ. ഉയരങ്ങളില്‍ വാഴട്ടെ.

    കൈയില്‍ തേങ്ങാസഞ്ചിയുമായി ഉണ്ണിക്കാടെ പീടികയില്‍ ഊഴം കാത്തുനില്‍ക്കുമ്പോള്‍ മൂന്നും നാലും സിനിമാ പരസ്യങ്ങളുള്ള പേപ്പറില്‍ വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവരെ കാണാം. അവര്‍ പണക്കാരായിരിക്കും. ചിലപ്പോള്‍ ഒരു മുഴുവന്‍ പേജ് സിനിമാ പരസ്യമൊക്കെ അവര്‍ക്കു കിട്ടും. അവര്‍ക്കത് കൊണ്ടുപോയിട്ട് ഒരാവശ്യവുമില്ല. സാധനം എടുത്ത് അവരാ പേപ്പര്‍ ചുരുട്ടി പറമ്പിലേക്ക് വലിച്ചെറിയും. ചുരുട്ടിയെറിഞ്ഞ പേപ്പര്‍ വഴിവക്കില്‍ കിടക്കുന്നതു കണ്ടാല്‍ ഓടിപ്പോയി എടുത്ത് നിവര്‍ത്തിനോക്കാറുണ്ട്. ചിലപ്പോഴൊക്കെ മണ്ണുപറ്റി അല്പം കീറിയതെങ്കിലും അതില്‍ സിനിമാപരസ്യം ഉണ്ടാകും. വീട്ടിലെത്തി കടലാസിലെ ചുളിവു നിവര്‍ത്തി ബ്ലേഡു കൊണ്ട് ചതുരവടിവില്‍ വെട്ടിയൊതുക്കി നോട്ടുപുസ്തകത്തിനകത്തെ സിനിമാ പരസ്യങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ചാല്‍ ശ്രീകൃഷ്ണയില്‍ കളിക്കാനുള്ള ഒരു പടം കൂടിയായി.

    പിറകിലേക്ക് പിന്‍മാറ്റപ്പെട്ട് പീടികച്ചുമരും ചാരി നില്‍ക്കുമ്പോള്‍ കൈയില്‍ പൈസയുള്ള വലിയ അളവ് സാധനക്കാര്‍ക്ക് ചിരിച്ചും കുശലം പറഞ്ഞും ഉണ്ണിക്ക സാധനങ്ങള്‍ പൊതിഞ്ഞുകൊടുത്തു കൊണ്ടേയിരിക്കും. അവര്‍ക്ക് പീടികയില്‍ പ്രത്യേക പരിഗണനയാണ്.
    'ഉണ്ണിക്ക നോക്കിക്കോ, ഒരിക്കല്‍ ഞാനും ഒരു ഫുള്‍ പേപ്പറില്‍ പൊതിഞ്ഞു തരാവുന്നത്രയും അളവില്‍ സാധനങ്ങളൊക്കെ വാങ്ങും. അന്ന് ഞാന്‍ പറയുന്ന സിനിമാ പരസ്യമുള്ള പേപ്പറില്‍ നിങ്ങളെനിക്ക് സാധനങ്ങള്‍ പൊതിഞ്ഞുതരും'.
     
  5. appuni

    appuni Established

    Joined:
    Feb 25, 2016
    Messages:
    584
    Likes Received:
    251
    Liked:
    143
    Trophy Points:
    8
    Location:
    Kottayam
    സിനിമ ടാക്കീസ്-2; രാമുട്ട്യേട്ടന്റെ ചായപ്പീടികയിലെ മാതൃഭൂമിയും ഇന്നത്തെ സിനിമയും

    പക്ഷേ ഇതിപ്പോള്‍ വടക്കുതൊട്ട് തെക്കുവരെ എത്രയെത്ര നാടുകളാണ്. അവിടെയൊക്കെ സിനിമാ ടാക്കീസുകള്‍. മിക്കയിടത്തും മൂന്നും നാലും ടാക്കീസുകള്‍. അവിടെയെല്ലാം സിനിമ കാണാന്‍ പോകുന്ന മനുഷ്യര്‍. ഇക്കണ്ട നാടുകളിലെല്ലാം പോയി സിനിമ കണ്ടിട്ടുള്ള ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരിക്കുമോ! ഇല്ലെങ്കില്‍ ആ മനുഷ്യനാകണം


    രാമുട്ട്യേട്ടന്റെ ചായപ്പീടികയില്‍ എന്നും രാവിലെ മുടങ്ങാതെ പേപ്പറു വായിക്കാന്‍ വരുന്ന ആറു വയസ്സുകാരന്‍ നാട്ടുകാരിലാകെ അത്ഭുതം നിറച്ചു. ചായ കുടിക്കാനും പേപ്പര്‍ വായിക്കാനുമായി എത്തുന്നവരെക്കൊണ്ട് പീടികയില്‍ ആകെയുള്ള മൂന്നാല് ബെഞ്ചുകള്‍ അതിരാവിലെ തന്നെ നിറയും. പിന്നെ നാട്ടുകിസകള്‍ തുടങ്ങുകയായി.

    മേലഴിയത്തെയും ചേകനൂരിലെയും എല്ലാ വിശേഷങ്ങളും അവിടെയിരുന്നാലറിയാം. വര്‍ത്തമാനത്തിനും വായനയ്ക്കുമിടയില്‍ ചായ രണ്ടും മൂന്നുമാകും. പണിക്കു പോകേണ്ടവര്‍ വിശേഷം പാതിയില്‍ നിര്‍ത്തി വേഗം ചായ കുടിച്ചുതീര്‍ത്ത് 'ഇനി നാളെപ്പറയാ ട്ടാ' എന്നു പറഞ്ഞ് ഇറങ്ങിനടക്കും. ഒരു പണിക്കും പോകാതെ ചായപ്പീടികയിലിരുന്ന് നേരം പോക്കാന്‍ വരുന്നവര്‍ പേപ്പറില്‍ അലസമായി കണ്ണോടിച്ച് വിശേഷം പറയാനായി അടുത്തയാളെ കാത്തിരിക്കും.

    മാതൃഭൂമി പേപ്പറിന്റെ ഓരോ പേജും ഓരോരുത്തരുടെയും കൈയിലായിരിക്കും. മാറിമാറി വായിക്കാന്‍ കിട്ടണമെങ്കില്‍ സമയമെമ്പാടാകും. മുതിര്‍ന്നവരൊക്കെ വായിച്ചു കൈമാറി കഴിഞ്ഞിട്ടാണ് കുട്ടിക്കു കിട്ടുക. കാത്തിരുന്നു കിട്ടിയ പേപ്പര്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ 'എന്താ കുട്ട്യേ ഇയ്യ് ഇത്ല് വായിക്ക്ണ്, ആ പേപ്പറ്ണ്ട് തന്നാ' എന്നും പറഞ്ഞ് പീടികയിലേക്ക് അപ്പോള്‍ കയറിവന്ന ആരെങ്കിലും യാതൊരു ദാക്ഷിണ്യവുമില്ലാതെ പേപ്പര്‍ പിടിച്ചുവാങ്ങും. അല്ലെങ്കിലും മുതിര്‍ന്നവര്‍ അങ്ങനെയാണ്. തങ്ങളുടെ ലോകത്ത് പരിഗണക്കപ്പെടേണ്ടവരേയല്ല കുട്ടികള്‍ എന്ന വിചാരമാണ് അവരെ ഭരിച്ചുപോരുന്നത്.

    സിനിമാ ടാക്കീസ് 1- 'മേലഴിയം ശ്രീകൃഷ്ണാ ടാക്കീസ്'
    സിനിമാ ടാക്കീസ് 1- 'മേലഴിയം ശ്രീകൃഷ്ണാ ടാക്കീസ്'
    നിത്യേനയുള്ള ഈ പേപ്പര്‍വായന പൊല്ലാപ്പായത് രാമുട്ട്യേട്ടന്റെ മകന്‍ സുഭാഷിനാണ്. സുഭാഷും പേപ്പര്‍വായനക്കാരന്‍ കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. സുഭാഷ് പഠിക്കാനല്പം പിന്നിലാണ്. ഒരു കൊല്ലം തോല്‍ക്കുകയും ചെയ്തു. അപ്പോഴാണ് എരിതീയിലെണ്ണയൊഴിക്കും വിധം പീടികയിലെത്തി സഹപാഠിയുടെ പേപ്പര്‍വായന.

    'ടാ യ്യ് ആ കുഞ്ഞുട്ടന്റെ ചെക്കനെ നോക്ക്. അതിനെ കണ്ടുപഠിക്ക്. അന്റത്രീം ല്ല്യല്ലോ അത്. ന്ന്ട്ട് അതെന്നും രാവ്ലെ വന്ന് പേപ്പറ് വായ്ക്കും. യ്യെന്താടാ ഇങ്ങനേയത്' രാമുട്ട്യേട്ടന്‍ എല്ലാ ദിവസവും സുഭാഷിനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

    അതു കേട്ടിരിക്കുമ്പോള്‍ തെല്ല് അഭിമാനം തോന്നാറുണ്ടെങ്കിലും സുഭാഷിനോട് പാവവും തോന്നും. ഇനി അവന് വല്ല ശത്രുതയും തോന്നുമോ എന്ന ഭയവും ഉള്ളിലുണ്ടായി. അവനാണെങ്കില്‍ നല്ല ആരോഗ്യമുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴി നസ്രാണിക്കുന്നിലോ ഞാവല്‍ക്കാട്ടിലോ ഇട്ട് ഇടിക്കുമോ എന്നായിരുന്നു പേടി. പക്ഷേ ദിവസേനയുള്ള രാമുട്ട്യേട്ടന്റെ ഉപദേശമൊന്നും സുഭാഷിന്റെ തൊലിയില്‍ പോലും തൊട്ടില്ല. അവന്‍ ഇതിനെപ്പറ്റി സംസാരിച്ചതുമില്ല, പേപ്പര്‍വായനക്കാരനെയൊട്ട് ഗൗനിച്ചതുമില്ല.

    സ്വന്തം വഴിയെന്തെന്ന് നന്നേ ചെറുപ്പത്തിലേ നിശ്ചയിച്ചവനായിരുന്നു സുഭാഷ്. ഡ്രൈവറാകണമെന്നാണ് അവന്റെ ആഗ്രഹം. സ്‌കൂളില്‍ പോയി പഠിച്ചു പാസായില്ലെങ്കിലും ഡ്രൈവറാകാന്‍ കഴിയുമെന്നുള്ള തിരിച്ചറിവും അവനുണ്ടായിരുന്നു. പിന്നെ നാട്ടുനടപ്പുപോലെ വയസ്സ് അഞ്ചാറായാല്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പറഞ്ഞയക്കും. എതിര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് സുഭാഷും പോയി. അത്രയേ ഉള്ളൂ. അധികം ക്ലാസുകള്‍ കഴിയാതെ സ്‌കൂളില്‍ നിന്ന് ചാടുമെന്നും ഡ്രൈവറാകുമെന്നും സുഭാഷ് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇക്കാര്യം ഇടയ്ക്കിടെ അഭിമാനത്തോടെ കൂട്ടുകാരോട് പറയുകയും ചെയ്തു.

    സുഭാഷിനോടുള്ള രാമുട്ട്യേട്ടന്റെ ഉപദേശം കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം ചായകുടിക്കാരും കുട്ടിയുടെ പത്രപാരായണ ശീലത്തെ അവസരം കിട്ടുമ്പോഴെല്ലാം പുകഴ്ത്തിപ്പോന്നു. എല്ലാ പുകഴ്ത്തലുകളും കേട്ട് ഞാനിതൊന്നും കേള്‍ക്കുന്നില്ലെന്നും മറ്റേതോ ലോകവാസിയാണെന്നുമുള്ള ഭാവത്തില്‍ കുട്ടി പേപ്പറില്‍ കണ്ണുകളാഴ്ത്തിയിരുന്നു.

    പക്ഷേ കുട്ടി ആ ഭയങ്കര സത്യം എല്ലാവരോടും മറച്ചുവച്ചു. ചുറ്റുമുള്ളവരിപ്പറയുന്ന മാതിരി കുട്ടിയത്ര വിജ്ഞാനകുതുകിയൊന്നുമല്ലായിരുന്നു. ലോകവിവരമുണ്ടാക്കാനുമായിരുന്നില്ല എല്ലാ ദിവസവും രാവിലെ പോയി പേപ്പര്‍ വായിച്ചിരുന്നത്. മാതൃഭൂമി പേപ്പറിലെ ഇന്നത്തെ സിനിമാ കോളം മാത്രമായിരുന്നു കുട്ടിയുടെ ലക്ഷ്യം. ഇതു വല്ലതും ചായപ്പീടികയില്‍ കൂടിയിരിക്കുന്നവര്‍ക്കറിയോ! രാമുട്ട്യേട്ടനറിയോ! സുഭാഷിനറിയോ! വീട്ടുകാര്‍ക്കറിയോ! അവര്‍ക്കെല്ലാം കുഞ്ഞുട്ടന്റെ മകന്‍ മിടുക്കന്‍. ഇത്രയും ചെറുപ്പത്തില്‍ പത്രവായന തുടങ്ങിയ അത്ഭുതബാലന്‍. ഇന്നത്തെ സിനിമാ കോളമുള്ള പേജ് കൈയില്‍ കിട്ടുന്നതുവരെ ചായക്കടയില്‍ തട്ടിമുട്ടി നില്‍ക്കും. ആള്‍ക്കാര്‍ ചായ കുടിക്കും. ചിലര്‍ കറുമുറ ശബ്ദമുണ്ടാക്കി പപ്പടം കടിച്ചു തിന്നുകൊണ്ട് ചായ കുടിക്കും. ചിലര്‍ പുട്ടും പപ്പടവും കൂട്ടി ചായ കുടിക്കും.

    രാമുട്ട്യേട്ടന്റെ പീടികയില്‍ നിന്ന് ചായ കുടിക്കാന്‍ ആകെ അവസരം കിട്ടുന്നത് അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകുമ്പോഴാണ്. രാമുട്ട്യേട്ടന്റെ ചായപ്പീടികയോടു ചേര്‍ന്നാണ് വാവക്കാന്റെ ബാര്‍ബര്‍ ഷാപ്പ്. മുടിവെട്ടിക്കഴിഞ്ഞ് ബാര്‍ബര്‍ ഷാപ്പില്‍ നിന്നിറങ്ങിയാല്‍ അച്ഛന്‍ ചായപ്പീടികയില്‍ കൊണ്ടുപോകും. ആ നേരത്തിനു വേണ്ടിയാണ് അത്രയും നേരത്തെ കാത്തിരിപ്പ്.

    'ഒരു വെള്ളച്ചായ, ഒരു കാലിച്ചായ' അച്ഛന്‍ ഉറക്കെ വിളിച്ചു പറയും. ആള്‍ക്കാര്‍ ഇരുന്ന് പുട്ടും വെള്ളപ്പവും തിന്നുന്നുണ്ടാകും. അതു കാണുമ്പോള്‍ 'ഒരു കഷണം പുട്ട്' എന്നു കൂടി അച്ഛന്‍ രാമുട്ട്യേട്ടനോട് പറയും. രാമുട്ട്യേട്ടന്‍ ചെറിയൊരു പ്ലേറ്റില്‍ ഒരു കഷണം പുട്ട് മുന്നില്‍ കൊണ്ടുവയ്ക്കും. 'കഴിക്ക്' എന്നു പറഞ്ഞ് അച്ഛന്‍ പ്ലേറ്റ് നീക്കിവച്ചു തരും. കൂട്ടാനും പപ്പടവുമൊന്നുമുണ്ടാകില്ല. എന്നാലുമതിന്റെ രുചിഗുണം ഒരിക്കലും വീട്ടില്‍നിന്ന് കിട്ടാറില്ല. അതുകൊണ്ട് നല്ല രസംപിടിച്ച് തിന്നും.

    രാമുട്ട്യേട്ടന്‍ മേശപ്പുറത്ത് അടിച്ചു കൊണ്ടുവയ്ക്കുന്ന വെള്ളച്ചായ പതഞ്ഞുപൊങ്ങി ഗ്ലാസിന്റെ മുകളറ്റം വരെയുണ്ടാകും. ഗ്ലാസിനു മുകളില്‍ കുറേ കുമിളകള്‍. അതില്‍ നോക്കിയാല്‍ ഓരോന്നിലും മുഖം കാണാം. പരന്ന മുഖം. ചിരിച്ചാല്‍ വീണ്ടും പരക്കും. നല്ല മധുരമാണ് ആ ചായയ്ക്ക്. വീട്ടിലെന്നും വാടക്കട്ടഞ്ചായ മാത്രമേയുള്ളൂ. അതിന് ഒരു രസവുമില്ല.

    മുടി വളര്‍ന്നാല്‍ പിന്നെ ആകെ സന്തോഷമാണ്. അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകും. മുടി വെട്ടിക്കഴിഞ്ഞ് കഴുത്തിലോ ചെവിക്കോ പിറകില്‍ കത്രിക കൊണ്ടിട്ടുണ്ടായ ചെറുമുറിവിന്റെ വേദനയ്ക്കൊപ്പം ചൂടു വെള്ളച്ചായ അതിമധുരത്തില്‍ ഊതിയൂതി കുടിക്കാം. അച്ഛനെക്കുറിച്ചുള്ള ആകെ മധുരതരമായ ഓര്‍മ്മ ഈ മുടിവെട്ടും വെള്ളച്ചായയുമാണ്. ഓര്‍മ്മകള്‍ക്ക് കനം വച്ചു തുടങ്ങും മുമ്പേ അച്ഛന്‍ മരിച്ചു. അതില്‍പിന്നെ അമ്മയാണ് മുടിവെട്ടാന്‍ കൊണ്ടുപോകുന്നത്. അപ്പോള്‍ വെള്ളച്ചായയുമില്ല, പുട്ടുമില്ല. 'പറ്റെ വെട്ടിക്കോ ട്ടാ' എന്നു വാവക്കയോടു പറഞ്ഞ് മുടിവെട്ടുന്നതു നോക്കി അമ്മ പീടികയുടെ ചുമരു ചാരി നില്‍ക്കും. മുടി വെട്ടിക്കഴിഞ്ഞാല്‍ 'ബാ പൂവാം' എന്നു പറഞ്ഞ് കൈപിടിച്ച് നടക്കാന്‍ തുടങ്ങും.

    രാമുട്ട്യേട്ടന്റെ പീടികയിലെ മരഡെസ്‌കിനു പുറത്ത് ആള്‍ക്കാര്‍ കുടിച്ചുവച്ച ചായഗ്ലാസുകളിലേക്ക് തിരിഞ്ഞുനോക്കി നടക്കുമ്പോള്‍ അച്ഛന്‍ മുടിവെട്ടാന്‍ കൊണ്ടുപോകുമ്പോള്‍ വെള്ളച്ചായ വാങ്ങിത്തരാറുണ്ടായിരുന്നുവെന്ന കാര്യം അമ്മയെ ഓര്‍മ്മപ്പെടുത്തി. അവ്യക്തമായൊരു മൂളലല്ലാതെ വേറെയൊന്നും അമ്മ പറഞ്ഞില്ല. കൈയില്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.

    അല്ലെങ്കിലും ദൈവങ്ങള്‍ക്ക് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശേഷിയൊന്നുമില്ല. അമ്പലത്തിലും കാവിലും പടിഞ്ഞാറ്റിയിലുമെല്ലാമായി വീട്ടില്‍ ഇഷ്ടം പോലെ ദൈവങ്ങളുണ്ട്. അമ്മയ്ക്കാകട്ടെ ഇടയ്ക്കിടയ്ക്ക് ദൈവവിളിയും കിട്ടാറുണ്ട്. എന്നിട്ടും ദൈവങ്ങള്‍ വീടിനെ രക്ഷിച്ചില്ല. ഓരോ ദിവസവും വീട് ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് ആണ്ടു. എല്ലാം ശരിയാവും, ഭഗവതിയമ്മ ശരിയാക്കും എന്നൊക്കെ വീട്ടുകാര്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടെങ്കിലും കുട്ടിക്കതില്‍ അത്ര വിശ്വാസം തോന്നിയില്ല. അങ്ങനെയെങ്കില്‍ എന്നേ അത്ഭുതം പ്രവര്‍ത്തിക്കണമായിരുന്നു. ഇത് തലമുറകളായി ദാരിദ്ര്യമാണ്. ഇപ്പോഴും അതേപടി തുടരുന്നു. ദാരിദ്ര്യം മാറണമെങ്കില്‍ മനുഷ്യന്‍ തന്നെ വിചാരിക്കണം. വിശപ്പാണ് ഒരു കുട്ടിയില്‍ ഏല്‍ക്കുന്ന ആദ്യത്തെ മുറിവ്.

    ഏറെനേരം കാത്തിരുന്ന് ഇന്നത്തെ സിനിമാക്കോളമുള്ള പേജ് കൈയില്‍ കിട്ടിയാല്‍ വായന തുടങ്ങുകയായി. മലപ്പുറം ആനന്ദ്, ഡിലൈറ്റ്, കോട്ടക്കല്‍ താര, സംഗീത, രാധാകൃഷ്ണ, മഞ്ചേരി ശ്രീകൃഷ്ണ, ശ്രീദേവി, നര്‍ത്തകി, തിരൂര്‍ സെന്‍ട്രല്‍, ഖയാം, വിശ്വാസ്, ചിത്രസാഗര്‍, പൊന്നാനി അലങ്കാര്‍, ലക്ഷ്മി, പൗര്‍ണമി, ഐശ്വര്യ, ശക്തി, വസന്തം..

    എത്രയാവര്‍ത്തി വായിച്ചാലും കൗതുകം തീരാത്ത സിനിമാ ടാക്കീസുകളുടെയും അവിടെ കളിക്കുന്ന സിനിമകളുടെയും പേരുകള്‍. സ്‌കൂളില്‍ നിന്ന് പഠിപ്പിക്കാറുള്ള ഗുണനപ്പട്ടികയോ പദ്യമോ ഒരിക്കല്‍പോലും ഇങ്ങനെ മന:പാഠമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാകട്ടെ ഒരു സ്ഥലം പറഞ്ഞാല്‍ അപ്പൊഴേ ടാക്കീസുകളുടെ പേര് നാവിന്‍തുമ്പത്തു വരും. മറവി എന്നൊന്ന് അരികില്‍പോലും വന്നെത്തി നോക്കിയില്ല.

    ഇഷ്ടമുള്ളതു പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം വേണം. അവര്‍ക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യങ്ങളാണെങ്കിലും പഠിച്ചിരിക്കണമെന്നാണ് സ്‌കൂളുകള്‍ ശീലിപ്പിച്ചു വച്ചിട്ടുള്ള ചട്ടം. ഈ രീതി മാറണം. സ്‌കൂളില്‍ ആദ്യ ക്ലാസ് മുതല്‍ സിനിമ കൂടി പഠിപ്പിക്കണം. സിനിമാ ടാക്കീസുകളുടെ പേരുകള്‍ പഠിക്കുക, സിനിമാപ്പേര് പഠിക്കുക, ടാക്കീസുകള്‍ കാണാന്‍ പോകുക, സിനിമ കാണുക.. എന്തു രസമായിരിക്കും! വേണമെങ്കില്‍ കേട്ടെഴുത്ത് എന്ന നിലയ്ക്ക് ടാക്കീസുകളുടെ പേരും അവിടെ കളിക്കുന്ന സിനിമയുടെ പേരും എഴുതിക്കട്ടെ. അറിയാമല്ലോ, എന്തുമാത്രം ഓര്‍മ്മശക്തിയും അക്ഷരജ്ഞാനവുമുണ്ടെന്ന്. ഇനി ഒറ്റവാക്കില്‍ പോരാ, വിവരിച്ച് ഉത്തരമെഴുതണമെങ്കില്‍ അതുമാകാം. ടാക്കീസിലേക്ക് സിനിമ കാണാന്‍ പോയതിന്റെ യാത്രാവിവരണവും ടാക്കീസിനെപ്പറ്റിയും കണ്ട സിനിമയുടെ വിശേഷവും എത്ര വാക്കില്‍ വേണമെങ്കിലും തെറ്റുകൂടാതെ എഴുതാം. സ്‌കൂളുകളിലെ പാഠാവലികള്‍ ഉടനടി തിരുത്തേണ്ടിയിരിക്കുന്നു.

    ആഴ്ചയിലൊരിക്കലേ പടം മാറൂ. എന്നാലും എല്ലാ ദിവസവും ടാക്കീസുകളുടെയും സിനിമകളുടേയും പേരുവായന നിര്‍ബന്ധമാണ്. അത് രാവിലെ പല്ലുതേയ്ക്കുന്നതും കുളിക്കുന്നതും പോലെ ശീലത്തിന്റെ ഭാഗമായി. അങ്ങനെ രാവിലെ പല്ലു തേച്ചാലുടന്‍ രാമുട്ട്യേട്ടന്റെ പീടികയിലേക്കുള്ള ഓട്ടം തുടര്‍ന്നുപോന്നു. തുടര്‍വായന അനുശീലിച്ചതിന്റെ ഫലമായി അക്ഷരമാലാ ക്രമം പോലെ മലപ്പുറം ജില്ലയിലെ മുഴുവന്‍ സിനിമാ ടാക്കീസുകളുടെയും പേരുകള്‍ കാണാപാഠമായി. അമ്പത്തൊന്നക്ഷരം ക്രമത്തില്‍ തെറ്റുകൂടാതെ പറയാനും എഴുതാനും ശീലിച്ചത് പിന്നെയും പല ക്ലാസുകള്‍ കഴിഞ്ഞിട്ടാണ്. ഇംഗ്ലീഷ് അക്ഷരമാലയൊക്കെ വര്‍ജ്യമായ ഏതോ വസ്തുവെന്നോണം പിന്നെയുമേറെക്കാലം അടുക്കാതെ നിന്നു.

    നടുവിലേടത്ത് പറമ്പില്‍ നിന്നും വടക്കുവശത്തേക്കുള്ള നടത്തത്തില്‍ ചെറിയ നൊട്ടനാലുക്കല്‍ അമ്പലത്തിനടുത്ത് സു്രേബട്ടന്റെ പീടികയില്‍നിന്ന് പാലക്കാട്ടെ ടാക്കീസുകളുടെ പേരെഴുതിയ പേപ്പര്‍ കിട്ടും. പാലക്കാട് ഗൗഡര്‍, ഹൃദയ, ശ്രീദേവിദുര്‍ഗ, സെന്‍ട്രല്‍, പ്രിയ, പ്രിയദര്‍ശിനി, അരോമ, സിനി അരോമ, ന്യൂ അരോമ നിറയെ ടാക്കീസുകള്‍. ഈ ടാക്കീസിലെല്ലാം കൂടി സിനിമ കാണാന്‍ എത്ര ആളുകള്‍ വേണ്ടി വരും! അപ്പോള്‍ എന്തൊരു പട്ടണമായിരിക്കും പാലക്കാട്! ഈ അത്ഭുതങ്ങളെല്ലാം അറിയേണ്ടിയിരിക്കുന്നു..

    കൊല്ലങ്കോട് തങ്കരാജ്, ഉദയ, ഗായത്രി, ആലത്തൂര്‍ ആനന്ദ്, സ്വാതി, മണ്ണാര്‍ക്കാട് ഒക്കാസ്, പ്രതിഭ, കലാവതി, ഒറ്റപ്പാലം ലക്ഷ്മി, ജാസ്, ഇമ്പീരിയല്‍, ഷൊര്‍ണൂര്‍ മേളം, സുമ, അനുരാഗ്, ഗീത...അങ്ങനെ തുടര്‍ന്ന് കല്ലടിക്കോട് ദീപയെന്നും ശ്രീകൃഷ്ണപുരം അമ്പാടിയെന്നും മുടപ്പല്ലൂര്‍ സലീനയെന്നും മംഗലം ഡാം രതീഷെന്നും ചെറിയ ഗ്രാമങ്ങളിലെ ഒറ്റടാക്കീസുകളുടെ പേരുകള്‍ വരെ വിട്ടുപോകാതെ കൂടെപ്പോന്നു.

    ഈ ടാക്കീസുകളൊന്നും കാണാനായില്ലെങ്കിലും അവയെല്ലാം മേലഴിയം ശ്രീകൃഷ്ണാ ടാക്കീസിന്റെ കൂടപ്പിറപ്പുകളായി തോന്നി. ചിലപ്പോള്‍ ശ്രീകൃഷ്ണാ ടാക്കീസിലും പേപ്പറിലെ ടാക്കീസുകളിലും ഒരേ പടമായിരിക്കും കളിക്കുന്നത്. ഒരേ നേരം രണ്ടു നാടുകളിലിരുന്ന് പരസ്പരം അറിയാത്ത കാണികള്‍ ഒരേ പടം കാണുന്നു. രണ്ടിടത്തും ഒരേ നേരം ഒരേ സീനായിരിക്കുമോ കാണിക്കുന്നത്. അതോ തെല്ല് വ്യത്യാസമുണ്ടായിരിക്കുമോ! എവിടെയായിരിക്കും കാണികള്‍ കൂടുതല്‍? രണ്ടാം വാരമോടുമോ? ചോദ്യം ചോദിക്കാനുള്ള ശീലവും ചുറ്റുപാടിനെ കുറിച്ചുള്ള സംശയങ്ങളും സിനിമാ ടാക്കീസുകള്‍ പോഷിപ്പിച്ചുകൊണ്ടിരുന്നു.

    പാലക്കാട്ടെയും മലപ്പുറത്തെയും സിനിമാ ടാക്കീസുകകള്‍ പഠിച്ചതുകൊണ്ടു മാത്രമായില്ല, ഉപരിപഠനം വേണ്ടേ! മറ്റു നാടുകളിലെ ടാക്കീസുകളുടെ പേരറിയിക്കാനായി വെള്ളിയാഴ്ചകള്‍ പേപ്പറില്‍ സിനിമാ പരസ്യങ്ങള്‍ നിറച്ചുവന്നു. നിറയെ പരസ്യങ്ങള്‍. ചിലപ്പോള്‍ ഒരു പേജ് മുഴുവന്‍. പേപ്പറിലെ മറ്റു പേജുകള്‍ക്കൊന്നുമില്ലാത്ത ഭംഗിയായിരുന്നു അതിന്. അതിലേക്കങ്ങനെ നോക്കിയിരിക്കുമ്പോള്‍ രാമുട്ട്യേട്ടന്റെ പീടിക തന്നെ ഇല്ലാതാകും. കണ്‍മുന്നില്‍ നിറഞ്ഞ് സിനിമാ പരസ്യങ്ങള്‍. കട്ടിയിലും കട്ടി കുറച്ചും വളഞ്ഞും നേര്‍രേഖയിലും രണ്ടു തട്ടായും എഴുതിയിരിക്കുന്ന സിനിമാ പേരുകള്‍. അതിലെല്ലാം ചിരിച്ച മുഖങ്ങളുമായി പ്രിയപ്പെട്ട താരങ്ങള്‍. 2-ാം വാരമെന്നും 3-ാം വാരമെന്നും 25-ാം ദിവസമെന്നും 50-ാം ദിവസമെന്നും 100-ാം ദിവസമെന്നുമെല്ലാം ഭംഗിയില്‍ എഴുതിയിരിക്കുന്നു. വലിയ പട്ടണങ്ങളിലെ ടാക്കീസുകളില്‍ അമ്പതും എഴുപത്തഞ്ചും ദിവസം കഴിഞ്ഞും സിനിമ പ്രദര്‍ശനം തുടരുകയാണ്. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും മൂന്നും നാലും വാരമോടുന്നതിന്റെ കണക്കുകള്‍.

    ഇത്രയും ടാക്കീസുകളുടെ പേരുകള്‍ വായിച്ചപ്പോഴാണ് കേരളത്തില്‍ ഇത്രമാത്രം സ്ഥലങ്ങളുണ്ടല്ലോയെന്ന തോന്നലുണ്ടായത്. കൊച്ചുകേരളമെന്നാണ് എപ്പോഴും പറഞ്ഞുകേള്‍ക്കാറ്. ഒരു പടവലങ്ങയോളമോ കയ്പയ്ക്കയോളമോ വലുപ്പത്തില്‍ ഭൂപടത്തിന്റെ ഒരു മൂലയില്‍ കടലിനോടു ചേര്‍ന്നുകിടക്കുന്ന ചെറിയ പ്രദേശമായതു കൊണ്ടായിരിക്കണം അങ്ങനെയൊരു വിശേഷണത്തിനു പ്രചാരം കിട്ടിയത്. പക്ഷേ ഇതിപ്പോള്‍ വടക്കുതൊട്ട് തെക്കുവരെ എത്രയെത്ര നാടുകളാണ്. അവിടെയൊക്കെ സിനിമാ ടാക്കീസുകള്‍. മിക്കയിടത്തും മൂന്നും നാലും ടാക്കീസുകള്‍. അവിടെയെല്ലാം സിനിമ കാണാന്‍ പോകുന്ന മനുഷ്യര്‍. ഇക്കണ്ട നാടുകളിലെല്ലാം പോയി സിനിമ കണ്ടിട്ടുള്ള ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരിക്കുമോ! ഇല്ലെങ്കില്‍ ആ മനുഷ്യനാകണം. അതിനായി മാത്രം പെട്ടെന്ന് വലുതാകണം.
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]

    Aashirwad Thiruvalla
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    32A1E851-A6BF-43D7-BB1E-FBB260E3ED12.jpeg
     
  8. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  10. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18

Share This Page