വിജി തമ്പി സംവിധാനം ചെയ്ത് , പൃഥ്വിരാജും, ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “നമ്മൾ തമ്മിൽ” എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ജഗതീ ശ്രീകുമാറും, പൃഥ്വിരാജും തമ്മിലുള്ള ഒരു കോമ്പിനേഷൻ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. മുന്നിൽ നിൽക്കുന്ന ജഗതിയെ ചീത്ത പറഞ്ഞു കൊണ്ട്, തള്ളി മാറ്റി പൃഥ്വി നടന്നു പോകുന്ന രംഗമാണത്. എങ്ങനെയൊക്കെ ചെയ്തിട്ടും ആ രംഗം ശരിയാകുന്നില്ല. കാരണം, അച്ഛന്റെ സുഹൃത്തായ , ഇൻഡസ്ട്രിയിലെ ഏറ്റവും പരിചയസമ്പന്നനായ ജഗതിയുടെ മുഖത്ത് നോക്കി ഉറക്കെ ശകാരിക്കാൻ പൃഥ്വിയ്യ്ക്ക് കഴിയുന്നില്ല. ടേക്കുകളുടെ എണ്ണം കൂടി. സെറ്റിൽ എല്ലാവരും അസ്വസ്ഥരായി. സംവിധായകൻ വിജി തമ്പി, പൃഥ്വിയോട് ആവും വണ്ണം പറഞ്ഞു നോക്കി. പക്ഷെ, എത്ര ശ്രമിച്ചിട്ടും സംഭവം ശരിയാകുന്നില്ല. ഒടുവിൽ സാക്ഷാൽ ജഗതി തന്നെ രംഗത്തെത്തി. അദ്ദേഹം വിജി തമ്പിയോട് പറഞ്ഞു , “തമ്പീ, ഫൈനൽ ടേക്കിന് പോകാം. ഇത്തവണ ശരിയാകും, 100% ഉറപ്പ്”. ആ ഒരു വാക്കിന്റെ പേരിൽ സെറ്റിൽ എല്ലാവരും ശരിക്കും ആവേശത്തിലായി. വിജി തമ്പി :- സ്റ്റാർട്ട്… ക്യാമറാ…ആക്ഷൻ ദേഷ്യ ഭാവത്തിൽ നടന്നു വരുന്ന പൃഥ്വിരാജ്, തന്റെ മുന്നിലുള്ള ജഗതിയെ ഉറക്കെ വഴക്ക് പറഞ്ഞു കൊണ്ട്, തള്ളി മാറ്റി ഈസിയായി നടന്നു പോയി. പെർഫെക്റ്റ് ഷോട്ട് ! ക്രൂ മുഴുവനും നിർത്താതെ കയ്യടിച്ചു. സീൻ കഴിഞ്ഞ് പൃഥ്വിയും, കൂട്ടരും പോയപ്പോൾ, വിജി തമ്പി ജഗതിയോട് സ്വകാര്യമായി ചോദിച്ചു, “എങ്ങനെയാ അമ്പിളി ചേട്ടാ സംഭവം ഒപ്പിച്ചെടുത്തത് ? ” ജഗതി :- ഹേയ്, അങ്ങനൊന്നുമില്ല തമ്പി. രാജു (പൃഥ്വി) എന്റെ മുന്നിൽ വന്നതും, അവൻ ജന്മത്ത് കേൾക്കാത്ത കുറേ തെറികൾ ഞാനങ്ങ് പറഞ്ഞു. അപ്രതീക്ഷിതമായി അത് കേട്ടപ്പോൾ അവൻ സ്വാഭാവികമായി പ്രതികരിച്ചു. അതാണ് നിങ്ങൾ കണ്ട ആ ഉഗ്രൻ അഭിനയം ! എങ്ങനുണ്ട് ? ഓക്കെ അല്ലേ ? പിന്നീട്, ആ സിനിമാസെറ്റ് സാക്ഷ്യം വഹിച്ചത്, കസേരയിലിരുന്ന്, നിർത്താതെ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന വിജി തമ്പിയെയായിരുന്നു !
Hoo annu suresh gopi oru sambavam thanne ayirunalle 90 kalil janichavarudeyallam kutikalath thok pidich suresh gopiye pole avanamennulla agrahangal undayirunnu...
Pinnallathe...SGyude ella filmum thedi pidichu kaanunna oru kaalam undayirunnu...!Annu lalettan kazhinjal pinne SG aayirunnu numak valuth..!
Ini thokedukilla cig kathikilla kallu kudikilla poleyulla mandan theerumanangalum pani aayi...!Mangi ninna timeil Pazhassiyile Kunkane ozhivakiyathu van thirichadiyayi..!Pinne ethra market idinjalum remuneration kurakaatheyulla pidi vaashiyum valichu vaari ulla koora filmsil ellam cash noki thala vechathum swanthamayi prodn house illaathe poyathum ellaam koodi aayapol Superstarinte pathanam poorthi aayi...!
യശഃശരീരനായ പവിത്രൻ സംവിധാനംചെയ്ത 'ഉത്തരം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. മഹാരാജാസ് കോളേജിൽ സഹപാഠികളായിരുന്ന കാലം മുതലേ മമ്മൂട്ടിയും പവിത്രനും വളരെ തുറന്ന ബന്ധമാണുള്ളത്. മമ്മൂട്ടിയും പാർവതിയും നടന്നുവരുന്ന രംഗമാണ് എടുക്കുന്നത്. അഭിനയത്തിനിടയ്ക്ക് അറിയാതെ പാന്റിന്റെ പോക്കറ്റിൽ കൈയിടുന്നൊരു സ്വഭാവം അന്ന് മമ്മൂട്ടിയ്ക്കുണ്ടായിരുന്നു. പതിവുപോലെ മമ്മൂട്ടി പാന്റിന്റെ പോക്കറ്റിൽ അറിയാതെ കൈയിട്ടു. പവിത്രൻ കൈയെടുക്കാൻ വിളിച്ചുപറഞ്ഞു. 'ഇത് റിഹേഴ്സലല്ലേ, ടേക്കില് ശരിയാക്കാം', മമ്മൂട്ടി പറഞ്ഞു. അടുത്തത് ടേക്ക്. ഇരുവരും വീണ്ടും നടന്നുവരുന്നു. അറിയാതെ, മമ്മൂട്ടിയുടെ കൈ വീണ്ടും പോക്കറ്റിലെത്തി. സംവിധായകൻ കട്ട് പറഞ്ഞു. വീണ്ടും ടേക്ക്. ഇത്തവണയും സ്ഥിതി തഥൈവ. പവിത്രന് കുറച്ച് ദേഷ്യം വന്നു: 'എന്താ, മമ്മൂട്ടി ഇക്കാണിക്കുന്നത്?' സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹൃദ്യമായൊരു ചിരിയോടെ മമ്മൂട്ടി പറഞ്ഞു: 'പവീ, ഇതെന്റെയൊരു സ്റ്റൈലാ. ഇങ്ങനെ ചെയ്തില്ലെങ്കില് അഭിനയം വരൂല്ല.' വാക്കുകൾക്ക് പിശുക്കില്ലാത്ത പവിത്രൻ ഉടൻ തിരിച്ചടിച്ചു: 'ഓഹോ, അങ്ങനെയാണല്ലേ? അപ്പോ വടക്കൻ വീരഗാഥയില് അഭിനയം വരാൻ താൻ ഏത് കോണോത്തിലാ കൈയിട്ടത്?' മമ്മൂട്ടിക്കുപോലും ചിരിയടക്കാനായില്ല.
'കഥ തുടരുന്നു' എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഷാർജയിൽ സത്യൻ അന്തിക്കാട് ഒരു ചടങ്ങിനുപോയിരുന്നു. ഒരു അവാർഡ്നൈറ്റ്. മോഹൻലാലിനും അവാർഡുണ്ട്. പടത്തിന്റെ ജോലികൾ ഉള്ളതുകൊണ്ട് അന്നുരാത്രിതന്നെ സത്യൻ തിരിച്ചുപോന്നു. ലാലും ആ ഫ്ളൈറ്റിലുണ്ടായിരുന്നു. ഷാർജ വിട്ടപ്പോൾ മോഹൻലാൽ സത്യന്റെയടുത്ത് വന്നിരുന്നു. ''എന്താ പുതിയ സിനിമയുടെ കഥ?'' ''ലാൽ അഭിനയിക്കാത്ത സിനിമയല്ലേ, എന്തിനാ കഥകേൾക്കുന്നത്?'' ''എന്നാലും പറ. സ്വന്തമായെഴുതുന്ന സ്ക്രിപ്റ്റല്ലേ?'' സത്യൻ കഥ പറഞ്ഞു. മംമ്തയുടെ ഭർത്താവിന്റെ കഥാപാത്രം ഒരു ആക്സിഡന്റിൽ മരിച്ചുപോകുന്നതുപോലെയായിരുന്നു എഴുതിയത്. കഥ മുഴുവൻ കേട്ടപ്പോൾ ലാൽ പറഞ്ഞു- ''ആക്സിഡന്റ് ഒരു പുതുമയില്ലാത്തതാണ്. ക്വട്ടേഷൻ സംഘം ആളുമാറി കൊന്നതാക്കിയാലോ? ഇപ്പോ കേരളത്തിൽ അങ്ങനെ പലതും നടക്കുന്നുണ്ടല്ലോ'' കഥ പറഞ്ഞത് നന്നായെന്ന് സത്യന് തോന്നി. സിനിമയിൽ ആസിഫ് അലി മരിക്കുന്നത് മകൾക്ക് മാമ്പഴം വാങ്ങാൻ പോകുേമ്പാൾ ക്വട്ടേഷൻ സംഘം ആളുമാറി ആക്രമിച്ചിട്ടാണ്. മോഹൻലാലിന്റെ നിർദേശമായിരുന്നു അത്.
സിദ്ധിക്കും ലാലും ഫാസിലിനൊപ്പം ജോലി ചെയ്യുന്ന സമയത്ത് സുഹൃത്തായ ഒരു അസിസ്റ്റന്റ് ഡയറക്ടർ അയാൾ വർക്ക് ചെയ്ത സിനിമയുടെ ആർ.ആർ. പ്രിന്റ് (അങ്ങനെയാണ് റി-റിക്കാർഡിങ്ങിനു മുമ്പുള്ള പ്രിന്റിനെ പറയുക) കാണിക്കാൻ കൊണ്ടുപോയി. പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സിദ്ധിക്കിനും ലാലിനും ഇഷ്ടമായില്ലേ എന്ന് സുഹൃത്തിനൊരു സംശയം. സംവിധായകൻ വേറെ ആളാണ്. എങ്കിലും താനുംകൂടി ഉൾപ്പെട്ട സിനിമയാണല്ലോ. ചെറിയൊരു ചമ്മലോടെ അയാൾ പറഞ്ഞു. ''ഇത് ഫൈനലല്ല കേട്ടോ. കുറച്ചുകൂടി കറക്ട് ചെയ്യാനുണ്ട്.'' ''അയ്യോ, ഇതിലെന്ത് കറക്ഷൻ, ഇത് ഓക്കെയാണല്ലോ'' എന്നായി സിദ്ധിക്. ''അല്ല ചില ഭാഗത്തൊക്കെ ഒന്നുകൂടി ശരിയാകാനുണ്ട്''. സുഹൃത്തിന് സംശയം വിട്ടിട്ടില്ല. സിദ്ധിക് അയാളോട് പറഞ്ഞുവത്രെ - ''ഒരു കറക്ഷനും വരുത്തേണ്ടതില്ല. ഇനി അഥവാ എന്തെങ്കിലും കറക്ഷൻ വരുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ കണ്ട എല്ലാ സീനുകളും തീയിട്ടു കളഞ്ഞ് വേറെ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്യണം. അല്ലാതെ ഇതിലിനി ഒന്നും ചെയ്യാനില്ല.'' സിദ്ധിക്കിന്റെ നർമബോധത്തിന്റെ ഒന്നാന്തരം തെളിവായിരുന്നു ആ മറുപടി. കാരണം അത്രയ്ക്കും ബോറായിരുന്നുവത്രെ ആ സിനിമ
പറവൂർ ഭരതൻ ഒരിയ്ക്കൽ പറഞ്ഞ പഴയ ഒരനുഭവം: മദിരാശിയിൽ ഒരു സിനിമയുടെ ചിത്രീകരണം. ഒരു സെറ്റിൽ ചായക്കടയുടെ രംഗം ചിത്രീകരിക്കുകയാണ്. ചായക്കടക്കാരി ഒരു നടിയാണ്. അടൂർ ഭവാനിയോ പങ്കജവല്ലിയോ മറ്റോ. പറവൂർ ഭരതൻ നാട്ടിലെ ഒരു ചട്ടമ്പിയാണ്. എന്തോ പറഞ്ഞ് ചായക്കടക്കാരിയോട് തട്ടിക്കയറുമ്പോൾ, നടി സമോവറിൽനിന്നും തിളച്ച വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്ത് ഒഴിക്കണം. അതാണ് ചിത്രീകരിക്കേണ്ട സീൻ. റിഹേഴ്സൽ നടന്നു. റിഹേഴ്സലിൽ വസ്ത്രം നനയണ്ടാ എന്നു കരുതി വെള്ളം ഒഴിച്ചിരുന്നില്ല. മേസല എടുക്കുകയാണ്. നടി സമോവറിലുണ്ടായിരുന്ന വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്തൊഴിച്ചു. ഭരതേട്ടൻ പിടഞ്ഞുപോയി. ശരിക്കും തിളച്ച വെള്ളമായിരുന്നു അത്. റിഹേഴ്സലിന്റെ സമയമത്രയും സമോവറും അതിലെ വെള്ളവും ചൂടായിക്കൊണ്ടിരുന്നു. നടന്മാരുടെ ഭാവം ശ്രദ്ധിച്ച സംവിധായകൻ സമോവറിന്റെ തിളയ്ക്കുന്ന യാഥാര്ഥ്യം വിട്ടുപോയി! പൊള്ളി കരുവാളിച്ച മുഖവുമായി, ഭരതേട്ടൻ സ്വാമീസിൽ(മദിരാശിയിലെ പ്രസിദ്ധമായ ലോഡ്ജ്) കിടന്നു.