1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    യേശുദാസ് ഓടി നടന്നു പാടുന്ന കാലം. ”പക്ഷെ“ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ജയകുമാര്‍ എഴുതി ജോണ്‍സണ്‍ മാസ്റ്റര്‍ ചിട്ടപെടുത്തി ദാസേട്ടന്‍ ആലപിക്കുന്നു. രാത്രി അമേരിക്കന്‍ യാത്ര കഴിഞ്ഞു ദാസേട്ടന്‍ എത്തി. ഗാനം “മൂവന്തിയായി പകലില്‍“ എന്നത്. യാത്രാക്ഷീണം കൊണ്ടാകാം മൂവന്തിക്ക് പകരം അമാവാസിയിലെ അര്‍ദ്ധരാത്രിയുടെ ഭാവം, ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് നന്നായ് ദേഷ്യം വന്നു. ദാസേട്ടന്‍ പറഞ്ഞു "എന്റെ പാട്ടുകള്‍ ആരാധിക്കുന്ന ഇഷ്ടപെടുന്ന ഒത്തിരി ആളുകള്‍ ഈ ലോകത്തുണ്ട്, ചെറിയ ചെറിയ തെറ്റുകളൊക്കെ അവര്‍ ക്ഷമിക്കും".
    മാസ്റ്റര്‍ മറുപടി നല്‍കി, "എന്റെ ഗാനം കേള്‍ക്കാന്‍ ഇരിക്കുന്ന ഒത്തിരി ആളുകള്‍ ഈ ലോകത്തുണ്ട്. അവര്‍ ഈ ചെറിയ തെറ്റുകള്‍ സഹിക്കില്ല".
    ഒടുവില്‍ മാസ്റ്റര്‍ മനസ്സില്‍ കണ്ട രൂപത്തില്‍ പാടേണ്ടി വന്നു ദാസേട്ടന്.
     
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'ചാണക്യൻ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടി.കെ. രാജീവ്‌ കുമാര്‍ രണ്ടാമത്തെ ചിത്രമായ 'ക്ഷണക്കത്തി'ന്റെ പണിപ്പുരയില്‍ ആയിരുന്നു. ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവേ മുകളിലത്തെ ബര്‍ത്തില്‍ നിന്നൊരു രാഗ വിസ്താരം. പരിചയപ്പെട്ടപ്പോള്‍ ബാലമുരളികൃഷ്ണയുടെ ശിഷ്യന്‍; ഓരോ ശ്വാസത്തിന് പോലും ശ്രുതി ചേര്‍ക്കുന്ന വിദ്വാന്‍‍; സാക്ഷാല്‍ ശരത്! ട്രെയിന്‍ യാത്രയുടെ ഒടുവില്‍ ശരത് ക്ഷണക്കത്തിന്റെ സംഗീത സംവിധായകന്‍ ആയി മാറി കഴിഞ്ഞിരുന്നു.
     
    Last edited: Mar 7, 2016
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    എഡിറ്റര്‍ ഗോപാല കൃഷ്ണന് വേണ്ടി തിരക്കഥ തയ്യാറാക്കി ചിത്രം തുടങ്ങുമ്പോൾ പ്രിയദർശന് എന്ത് പേര് ഇടണമെന്ന് അറിയില്ലായിരുന്നു. ആയിടെ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരുന്ന മണിചിത്രത്താഴിലെ ഒരു ഗാനമാണ് പ്രിയനെ സഹായിച്ചത്. “പലവട്ടം പൂക്കാലം“ എന്ന ഗാനത്തിലെ കനവിന്റെ തേന്മാവിന്‍ കൊമ്പ് എന്ന വരി കേട്ടപ്പോൾ ചിത്രത്തിന്റെ പേര് ഉറപ്പിച്ചു, 'തേന്മാവിന്‍ കൊമ്പത്ത്'.
     
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    വിസ്മയകരമായ പ്രതിഭാബലത്താല്‍ അനുഗൃഹീതനായ ഒരു ഗായകകവിയായിരുന്നു അന്ധനായ കണ്ണന്‍ പരീക്കുട്ടി. സ്വയം രചിച്ച പാട്ടുകള്‍ ശ്രുതിമധുരമായി പാടി അലഞ്ഞിരുന്ന അദ്ദേഹത്തെക്കുറിച്ച് പി ഭാസ്കരന്‍ പല അഭിമുഖങ്ങളിലും വാചാലനാകാറുണ്ടായിരുന്നു. കൊച്ചി പരിസരത്തെവിടെയോ ഒരു ചന്ദനക്കുടം നേർച്ചയില്‍ ആന വിരണ്ടോടിയപ്പോള്‍ ഉണ്ടായ സംഭവങ്ങളെ തികച്ചും നര്‍മ മധുരമായി പരീക്കുട്ടി പാടി വര്‍ണിച്ചതു പ്രശസ്ത ഗായകന്‍ മെഹബൂബ് പലവട്ടം വേദികളില്‍ പാടിയിട്ടുണ്ട്.

    തീർച്ചായില്ലാ ജനം നേർച്ച കാണുമ്പോളൊ-
    രാന വിരണ്ടാതിനാളുകളോടീട്ടു
    ഇതെന്തൊരു തൊന്തരവാണിത് കേള്......
    ..................................................
    ..................................................
    പള്ളിക്കൂടം കൊള്ളെ തുള്ളി വീണൊരു കാക്ക
    ഓടി വരുമ്പം ചെറുവിരലൊന്നില്ല
    അരക്കാ രൂപ മാറാന്‍ 'കൊര്‍ക്കാ ഇബ്രാഹിം
    പോയി വരുമ്പം പീടിക കണ്ടില്ല - പിന്നേം പിന്നേം സംശയിച്ചു
    അള്ളോ കാത്തോ നബിയുള്ള എന്നും മറ്റും
    കൊര്‍ക്കാടെ സങ്കടം പറഞ്ഞാ തീരൂല്ലാ......

    ജന്മനാ അന്ധനായിട്ടു പോലും എത്ര സ്വാഭാവികമായും ഫലിതമധുരമായുമാണ് കവി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഈ കവിയുടെ പ്രശസ്തമായിരുന്ന ഈ ഗാനം ഭാസ്കരന്‍ മാഷുടെ പേരില്‍ അറിയപ്പെടുന്നു ഇപ്പോള്‍.
     
    David Billa, nryn, Spunky and 2 others like this.
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'സുബൈദ' എന്ന ചിത്രത്തിലെ "പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്.." മുഹമ്മദ്‌ റാഫിയെക്കൊണ്ടു പാടിക്കാനായിരുന്നു സംഗീതസംവിധായകന്‍ ബാബുരാജ് ആഗ്രഹിച്ചിരുന്നത്. നടന്നിരുന്നെങ്കിൽ ഇത് റാഫിയുടെ ആദ്യ മലയാളഗാനം ആകുമായിരുന്നു. എന്നാൽ തിരക്കുകള്‍ കാരണം റാഫിയെ യഥാസമയം കിട്ടിയില്ല. ഒടുവിൽ ബാബുക്ക തന്നെ പാടുകയായിരുന്നു.
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    rockan nischal updates :clap:
     
    Nischal likes this.
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    അരവിന്ദന്‍ തന്റെ 'പോക്കുവെയില്‍' എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ പുല്ലാങ്കുഴലും, രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു. പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!
     
    nryn and Spunky like this.
  8. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    Thanks Mayavi...:hug:
    Athupole ithu vayikkukayum, like tharukayumokke cheyyunna ellavarkkum thanks:hug:

    Thread owner Mark Twain:Rock:

    :clap::clap::clap::clap:
     
    nryn and Mayavi 369 like this.
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'ചെമ്മീന്‍' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ "കായലരികത്ത്" "എല്ലാരും ചൊല്ലണ്‌", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.
     
    Mayavi 369 and nryn like this.
  10. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ഇടയ്ക്കയും, മൃദംഗവും മാത്രം മാറിമാറി ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണ് “ചെത്തി മന്ദാരം തുളസി”.
    വോക്കൽ സപ്പോർട്ടിന് മൃദംഗം, ചരണങ്ങൾക്കിടയ്ക്ക് ഇടയ്ക്ക. തബല വിട്ട് ദേവരാജൻ ചെയ്ത ആദ്യ ഉദ്യമം.
     
    Mayavi 369 and nryn like this.

Share This Page