രണ്ടു വരിയ്ക്കു മാത്രം ഈണം നൽകപ്പെട്ട,അതേ ഈണം എല്ലാവരികൾക്കും ആവർത്തിക്കുന്ന അപൂർവ്വഗാനമാണ് കൈതപ്രത്തിന്റെ “എങ്ങനെ ഞാൻ ഉറക്കേണ്ടൂ” ('ദേശാടന'ത്തിലെ) എന്ന ഗാനം.
Thanne gounikkathe Gopikamarkk oppam Krishnan poyathineppatti aanenn thonnunnu radha paadunnath.. Vanamaali ennaal Krishnan aanu...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് 1970-ലാണ്. 1969-ല്‍ പ്രദര്‍ശനത്തിനു വന്ന ചിത്രങ്ങളായിരുന്നു പരിഗണിച്ചത്. മികച്ച ചിത്രമായി അക്കൊല്ലം തെരഞ്ഞെടുക്കപ്പെട്ട 'കുമാരസംഭവ'ത്തിലെ ഗാനമാണ് 'പ്രിയസഖി ഗംഗേ...' സ്വാഭാവികമായും ആ പാട്ടു പാടിയ ഗായിക (പി. മാധുരി) പുരസ്‌കാര നിര്‍ണയ സമിതിയുടെ ശ്രദ്ധയില്‍ വരുകയും അനുകൂലമായ നിലപാട് അവര്‍ (അവാര്‍ഡ് കമ്മിറ്റി) സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ 1948 മുതല്‍ രംഗത്തുള്ള മുതിര്‍ന്ന ഗായികയായ പി. ലീലയെ മറികടന്ന് 1969-ല്‍ മാത്രം കടന്നുവന്ന പുതുമുഖ ഗായികയായ പി. മാധുരിക്ക് സമ്മാനം നല്‍കുന്നതിലെ അനൗചിത്യം തിരിച്ചറിഞ്ഞ ജി. ദേവരാജന്‍ അതിനെതിരെ ചരടുവലിക്കുകയായിരുന്നു. ഒടുവില്‍ പി. ലീലയ്‌ക്ക് നറുക്കുവീണു. 'പ്രിയ സഖി ഗംഗേ...' ചിട്ടപ്പെടുത്തിയത് ദേവരാജനാണെങ്കിലും അദ്ദേഹത്തിന്റെ മറ്റൊരു ഗാനമായ 'ഉജ്‌ജയിനിയിലെ ഗായിക' (ചിത്രം: കടല്‍പ്പാലം) പാടിയ പി. ലീല അക്കൊല്ലത്തെ മികച്ച ഗായികയായി
'അഴകിയ രാവണനി'ലെ ഗാനങ്ങള്‍ രണ്ടു ദിവസംകൊണ്ടാണ് ചിട്ടപ്പെടുത്തിയത്. വിദ്യാസാഗര്‍ ഓര്‍ക്കുന്നു. അല്പം പ്രശ്‌നമുണ്ടാക്കിയത് പ്രണയമണിത്തൂവല്‍ എന്ന പാട്ടാണ്. ട്യൂണുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും തൃപ്തിവരുന്നില്ല. ഒടുവില്‍, അറ്റകൈക്ക് കൈതപ്രത്തിനു മുന്നില്‍ വിദ്യാസാഗര്‍ ഒരു നിര്‍ദേശം വെച്ചു: തമിഴില്‍ ഒരേവാക്ക് എല്ലാ വരികളിലും ആവര്‍ത്തിച്ചുവരുന്ന പാട്ടുകളുണ്ട്. വിശേഷണങ്ങള്‍മാത്രമേ മാറിവരൂ. അത്തരമൊരു വാക്ക് നിര്‍ദേശിക്കാമോ എന്നാരാഞ്ഞപ്പോള്‍ തെല്ലും സംശയിക്കാതെ കൈതപ്രം പറഞ്ഞു: മഴ എന്നായാലോ? പ്രണയമഴയും പവിഴമഴയുമൊക്കെ പിറകെ വന്നു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി നേടിക്കൊടുത്ത ഗാനമായിരുന്നു അത്.
'പെരുമഴക്കാല'ത്തിലെ ''രാക്കിളി തന്‍... '' എന്ന ഗാനത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും യഥാര്‍ത്ഥമഴയെ ആശ്രയിച്ചുവേണമെന്നായിരുന്നു കമല്‍ ആഗ്രഹിച്ചിരുന്നത് . എന്നാല്‍ അതു ചിത്രീകരിക്കുമ്പോഴേക്കും കത്തുന്ന വെയില്‍ എത്തിയിരുന്നു . ഷൂട്ടിംഗ് ലൊക്കേഷന്‍ കോഴിക്കോട് നിന്നും പാലക്കാടേക്ക് ഷിഫ്റ്റ് ചെയ്യേണ്ട സമയവുമായി . എങ്ങനെയും ആ ഗാനം ചിത്രീകരിച്ചേ മതിയാകൂ . അടുത്ത ദിവസങ്ങളില്‍ മഴ പെയ്‌തേക്കുമെന്ന് കാത്തിരിക്കാനുമാവില്ല . ഒടുവില്‍ വിപുലമായ രീതിയില്‍ കൃത്രിമമഴ പെയ്യിക്കാന്‍ തന്നെ തീരുമാനിച്ചു . മഴയില്‍ കുളിച്ച നിലയില്‍ സിനിമയില്‍ കാണുന്ന കോഴിക്കോട് ബസ്‌സ്റ്റാന്റും റോഡുമെല്ലാം നല്ല വെയിലുള്ള സമയത്ത് സൃഷ്ടിച്ചതാണ് . മഴയുടെ ഫീല്‍ കിട്ടാനായി റോഡെല്ലാം കാര്യമായി നനക്കേണ്ടി വന്നു . ഔട്ട് ഓഫ് ഫോക്കസ് പോലുള്ള ടെക്‌നിക്കുകളും ഉപയോഗിച്ചു. മുന്‍സീറ്റില്‍ മീരാജാസ്മിനെ ഇരുത്തിയ ശേഷം ബസിന്റെ മുകളില്‍ ഹോസ് കെട്ടിവച്ച ഗ്ലാസിലൂടെ മുഴുവന്‍ സമയവും വെള്ളം ഒഴുക്കും . വെള്ളം ചിതറിച്ചുകൊണ്ട് പിന്നാലെ മഴ പെയ്യിക്കുന്ന വെഹിക്കിളും . മുന്‍ഗ്ലാസ്സിലൂടെ മഴയിങ്ങനെ പെയ്തിറങ്ങുമ്പോള്‍ വൈപ്പറിടുന്നുണ്ടാവും . യഥാര്‍ത്ഥത്തില്‍ മുന്നില്‍ ദൂരെ നല്ല വെയിലാണ് . എന്നാല്‍ സിനിമയിലത് പൂര്‍ണ്ണമായും മഴയായി അനുഭവപ്പെടത്തക്ക വിധത്തില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞു .ഒടുവില്‍ ഷൂട്ടിംഗ് മുഴുവന്‍ തീര്‍ത്ത് പാലക്കാട്ടു നിന്നു മടങ്ങുമ്പോഴേക്കും കനത്ത മഴയുടെ വരവായി .മഴയുടെ ദിനങ്ങളായിരുന്നു പിന്നീട് . കേരളം നാലു ദിവസത്തോളം മഴയില്‍ മുങ്ങി . പെരുമഴക്കാലം ചിത്രീകരിക്കുമ്പോള്‍ ഒരു പരിധിവരെ മഴ അനുഗ്രഹിക്കുകയും അതുപോലെ തന്നെ ചതിക്കുകയും ചെയ്‌തെന്നു വേണം പറയാൻ.