1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Yeah...aa vidhi ezhthiyath kondaanu ithrayum nalla songs namuk kitiyath.
     
    Nischal likes this.
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'ഉത്സവമേളം' എന്ന സിനിമയുടെ കഥ ഉർവ്വശി എഴുതിയതാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ അത് സത്യമല്ല. തമിഴിലെ ഒരു സിനിമാക്കഥ മലയാളത്തിലാക്കാന്‍ ഉര്‍വ്വശി നിര്‍ദ്ദേശിച്ചു. എന്നാല്‍പ്പിന്നെ ഉര്‍വ്വശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താം എന്നുകരുതി ആ സിനിമയുടെ പ്രവര്‍ത്തകര്‍ ടൈറ്റിലില്‍, കഥ ഉര്‍വ്വശി എന്നങ്ങ് അടിച്ചുകയറ്റുകയായിരുന്നു.
     
    nryn, Mayavi 369 and Mark Twain like this.
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    മമ്മൂട്ടി , ജോഷി , ഡെന്നീസ് ജോസഫ്‌ ടീമിന്റെ ന്യായവിധി, വീണ്ടും, സായംസന്ധ്യ, ആയിരം കണ്ണുകള്‍ തുടങ്ങി നാല് ചിത്രങ്ങള്‍ തുടരെ തുടരെ പരാജയപ്പെട്ടു. തുടര്‍ച്ചയായ നാലു കനത്ത പരാജയങ്ങള്‍ക്കു ശേഷം അവര്‍ മൂന്ന് പേര്‍ വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്തു. ചിത്രം ഷൂട്ട്‌ ചെയ്തു കഴിഞ്ഞു, എഡിറ്റിങ്ങും റെക്കോര്‍ഡിങ്ങും ഡബ്ബിങ്ങും തീര്‍ത്ത്‌ ഫസ്റ്റ് പ്രിന്റ്‌ എടുത്തു കണ്ടപ്പോള്‍ ചിത്രം വിജയിക്കുമോ എന്ന് അവർക്ക് സംശയം. സിരകളില്‍ ചോരയ്ക്കു പകരം പരാജയ ഭീതിയൊഴുകിയിരുന്ന അവര്‍ക്ക് പുതിയ ചിത്രവും ആശയ്ക്ക് വക നല്‍കിയില്ല. മറ്റൊരാള്‍ കണ്ടു അഭിപ്രായം പറഞ്ഞെങ്കില്‍ എന്ന് അവര്‍ ആഗ്രഹിച്ചു. ഒടുവില്‍, മദ്രാസിലെ എ വി എം പ്രിവ്യു തിയേറ്ററില്‍ മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ ഒരാള്‍ക്ക്‌ വേണ്ടി ഈ ചിത്രത്തിന്റെ പ്രിവ്യു നടന്നു. സംവിധായകന്‍ പ്രിയദർശനു വേണ്ടി. പടം കഴിഞ്ഞു വലിയ സന്തോഷത്തോടെ പ്രിയന്‍ അവരോടു പറഞ്ഞു, ഈ ചിത്രം വലിയ ഹിറ്റാവും, പേടി വേണ്ട. പ്രിയന്‍ അന്നു കണ്ടു പ്രശംസിച്ച ചിത്രമായിരുന്നു, നമ്മള്‍ നെഞ്ചിലേറ്റിയ 'ന്യൂഡല്‍ഹി' എന്ന സിനിമ.
     
    nryn, Mark Twain, Mayavi 369 and 2 others like this.
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    നീല കളറുള്ള സര്‍ഫ് പൊടിയെടുത്ത് ( washing powder ) അതുകൊണ്ട് 'ന്യൂ ഡല്‍ഹി' എന്നെഴുതി അതിന്റെ ഫോട്ടോയെടുത്തു വെട്ടി ഒട്ടിച്ചാണ് ഈ ചിത്രത്തിന് പരസ്യകലാവിദഗ്ദ്ധനായ ഗായത്രി അശോകൻ പരസ്യം ഒരുക്കിയത്.
     
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'സുകൃതം' എന്ന സിനിമ ഒരർത്ഥത്തിൽ പറഞ്ഞാൽ ഏറെക്കുറെ എം ടിയുടെ ജീവിതം തന്നെയാണ്. മാതൃഭൂമി വാരികയുടെ എഡിറ്റർ ആയിരിക്കെ എം ടി രോഗബാധിതനായി. ഡോക്ടർമാർ എം ടിക്ക് മരണം ഉറപ്പാക്കി. മരണവും എം ടിയും മുഖാമുഖം കണ്ട നാളുകൾ. പക്ഷേ, ഡോക്ടർമാരുടെ ഉറപ്പിനെ പടിക്ക് പുറത്തു നിർത്തി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു, പൂർവ്വാധികം ശക്തിയോടെ തന്നെ. 'രണ്ടാമൂഴം' എഴുതി. ജ്ഞാനപീഠം നേടി. അസുഖം ഭേദമായ ശേഷം എം ടി വീണ്ടും തന്റെ പത്രമാഫീസിൽ എത്തി. അവിടെ അദ്ദേഹം കണ്ടത് ഞെട്ടിക്കുന്നതായിരുന്നു, താൻ മരിച്ചാൽ പത്രത്തിൽ വാർത്ത കൊടുക്കാൻ വേണ്ടി തയ്യാറാക്കി വെച്ചിരിക്കുന്ന കുറിപ്പുകൾ. ഒപ്പം അതിനു വലിയ ഒരു തലക്കെട്ടും ” എം ടി വാസുദേവൻ നായർ അന്തരിച്ചു”.
    മരണത്തിൽ നിന്ന് തിരിച്ചു വന്നപ്പോൾ കണ്ട ഈ വേദനിപ്പിക്കുന്ന കാഴ്ച എം ടി യിൽ ഒരു കഥയായി കിടന്നിരുന്നു. ഹരികുമാറിനും മമ്മൂട്ടിക്കും വേണ്ടി ഒരു സിനിമയാലോചിക്കേണ്ടി വന്നപ്പോൾ ഈ കഥ എം ടി തീരുമാനിച്ചു, അത് 'സുകൃത'മായി.
     
    nryn, Mark Twain and Mayavi 369 like this.
  6. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    btw thread title 'വിജ്ഞാന' ennaanu vendath, വിഞ്ജാന ennalla...
    @Mayavi 369 @Mark Twain :run:
     
    Mark Twain and Mayavi 369 like this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Nischal mass :bye:
     
    Nischal likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Type cheythathinu thanks.. Ith type cheyth ethra nikitum sharik word vannilla avaaasanam vannath edth vechu :asokan:
     
    Nischal likes this.

Share This Page