'തലയണമന്ത്ര'ത്തിലെ ഫിലോമിന അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മായിയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി. ഒരിക്കൽ സത്യൻ ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയപ്പോൾ ആ അമ്മായി അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ സ്വാതന്ത്ര്യത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. ‘നീയെവിടെയാണെടാ… നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ…’ എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്. അങ്ങനെ ആ അമ്മായിയെ ശ്രീനിയും,സത്യനും ഒരു വേര് പോലും അറ്റു പോവാതെ സിനിമയിലേക്ക് പറിച്ചു നട്ടു.
'തേന്മാവിൻ കൊമ്പത്ത്' സിനിമയിലെ പാട്ട് സീനിൽ കാണുന്ന സുന്ദരമായ ദൃശ്യങ്ങൾ എല്ലാം തന്നെ വളരെ കഷ്ടപെട്ടാണ് ഷൂട്ട് ചെയ്തിരുന്നത് എന്ന് ഒരിക്കൽ ശോഭന പറഞ്ഞിട്ടുണ്ട്. സ്ക്രീനിൽ കാണുന്ന സുന്ദര ദൃശ്യങ്ങളുടെ യഥാർത്ഥ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പുഴയോരത്തെല്ലാം ജനങ്ങൾ മലമൂത്ര വിസർജ്ജനം ചെയ്തു അറപ്പിക്കുന്ന കാഴ്ച. ഈ മലമൂത്രങ്ങളിൽക്കിടയിൽ നിന്നാണ് പല ഷോട്ടുകളും പ്രിയനും ആനന്ദും പ്ലാൻ ചെയ്തത്. ശോഭന പല ഷോട്ടിലും അവിടെ നിന്ന് അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പക്ഷേ, മോഹൻലാൽ ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ ആദ്യം പ്രിയൻ പറഞ്ഞ സ്പോട്ടിൽ ക്യാമറയ്ക്ക് മുന്നിൽ എത്തും. പിന്നെ ശോഭനയ്ക്ക് വേറെ വഴിയൊന്നുമില്ലാതെ ആ സീനുകളിൽ സഹകരിക്കുകയായിരുന്നു.
'യോദ്ധ' സിനിമയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന കരാട്ടേക്കാരനായി എത്തിയത് യുവ് രാജ് ലാമ എന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മകനാണ് ഉണ്ണിക്കുട്ടനായി അഭിനയിച്ച സിദ്ധാര്‍ത്ഥ് ലാമ.
'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍' എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കീലേരി പദ്മനാഭന്റെ റോളിലേയ്ക്ക് ആദ്യം ഉദ്ദേശിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. എന്നാൽ വടക്കുനോക്കിയന്ത്രത്തിന്റെ തിരക്കുകൾ മൂലം ശ്രീനിയ്ക്ക് എത്താൻ ആവാഞ്ഞതിനാൽ ജഗതി ആ റോൾ സ്വീകരിക്കുകയും, അത് അവിസ്മരണീയമാക്കുകയും ചെയ്തു.
രഞ്ജിത്തിന്റെ രചനയിൽ പെരുവണ്ണാപുരം ഒരുക്കാൻ ഒരുങ്ങുമ്പോൾ സംവിധായകൻ മനസ്സിൽ കണ്ടത് ബസ് മുതലാളിമാരായ സഹോദരങ്ങളുടെ ഏക സഹോദരിയായ നായികയും, ബസിലെ കിളി ആയി വരുന്ന നായകനും എന്നതായിരുന്നു. അപ്പോഴാണ് സത്യൻ അന്തിക്കാട് 'വരവേല്പ്' ചെയ്യുന്ന കാര്യം അറിഞ്ഞത്. ഉടനേ രഞ്ജിത് കഥ അല്പം മാറ്റി. ബസ് എന്നത് കോളേജും, കിളി എന്നത് പ്യൂണും ആക്കി.
Padam nallathaanu. Sathyan nte kidu performance. Pakshe ippo kandaal valuthaayi elkilla. Fahad nte Yakshi kaananam ennundaayirunnu, but ithu vare print onnum purathu kandittilla. Novel pakshe super aanu. Timeless stuff. Athilulla kure karyangalonnum Malayalam padam aakkaan pattilla.