1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    Varshangalkku mumb kandathaanu... Muzhuvan onnum ormayilla.. annu valya tharakkedillatha padam aayittanu thonniyath. Sathyan mash serikkum thakarthu. Annokke pazhayakaala nadanmaaril Nazir'ne mathram aayirunnu ishtam (kaanaanulla look thanne main kaaranam). Pakshe, abhinayathil puli Sathyan mash thanneyaanenn pinneyaa manassilakkiyath. Apaara range ulla nadan.:Salut:
     
    Mayavi 369 likes this.
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    25 Page....:party1:
     
    Mayavi 369 and Mark Twain like this.
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ഉഷാഖന്ന സംഗീതസംവിധാനം നിർവ്വഹിച്ച ‘മൂടൽമഞ്ഞ്’ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് സമയത്ത് ഗായികയായ ജാനകിയമ്മയ്ക്ക് കടുത്ത ആസ്ത് മയും പനിയുമായിരുന്നു. ഉഷാഖന്നയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറോടൊപ്പം ജാനകി റെക്കോഡിങ്ങിനു പോയി. കഷ്ടിച്ച് എഴുന്നേറ്റ് നിന്ന് പാടും… കിടക്കും, പിന്നെയും എഴുന്നേറ്റ് നിന്ന് പാടും…. കിടക്കും. അങ്ങനെ പാടിയതാണു മലയാളികൾ ഇന്നും മൂളിനടക്കുന്ന ‘ഉണരൂ വേഗം നീ സുമറാണി..….’, 'മാനസ മണിവേണുവിൽ ഗാനം പകർന്നു ഭവാൻ…' തുടങ്ങിയ ഗാനങ്ങൾ.
     
    Mayavi 369 and nryn like this.
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ഗായികമാര്‍ കുട്ടികളുടെ ശബ്ദത്തില്‍ പാടിയ ഗാനങ്ങള്‍

    *പദ്‌മതീര്‍ത്ഥക്കരയില്‍ - വാണിജയറാം (ബാബുമോന്‍)
    *മണിക്കുട്ടി, ചുണക്കുട്ടി - ജാനകി (ആ ദിവസം)
    *തുമ്പി വാ തുമ്പക്കുടത്തിൻ - ജാനകി (ഓളങ്ങള്‍)
    *കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം - യേശുദാസ്,ജാനകി (ചിരിയോ ചിരി)
    *പിറന്നാള്‍ ഇല്ലാത്ത - യേശുദാസ്‌,നെടുമുടി വേണു,ജാനകി (ആശ്രയം)
    *കണ്ണാരം പൊത്തി കാണാത്ത വഴിയേ - കൃഷ്ണചന്ദ്രന്‍,വാണി ജയറാം (സന്ധ്യമയങ്ങുംനേരം)
    *കൊഞ്ചി നിന്ന പഞ്ചമിയോ - ജാനകി (കാര്യം നിസ്സാരം)
    *അച്‌ഛനും അമ്മയ്ക്കും സ്വകാര്യം - വാണി ജയറാം (ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍)
    *ചിന്നുക്കുട്ടി ഉറങ്ങിയില്ലേ - ഉണ്ണിമേനോന്‍,ചിത്ര (ഒരു നോക്കു കാണാന്‍)
    *ഏഴു പാലം കടന്നു - കെ പി ബ്രഹ്മാനന്ദന്‍,ജാനകി (ആഴി)
    *അയ്യയ്യോ അമ്മാവി - കൃഷ്ണചന്ദ്രന്‍,വാണിജയറാം (മുഹൂര്‍ത്തം 11.30)
    *മണികണ്ഠാ മണികണ്ഠാ - വാണി ജയറാം (ആനയ്ക്കൊരുമ്മ)
    *പിണക്കമെന്തേ പിണക്കമെന്തേ ഡാഡിയുമായ് മമ്മീ - വാണി ജയറാം (ഒരു കുടക്കീഴില്‍)
    *കാതോരമാരോ - യേശുദാസ്‌,ചിത്ര (അർത്ഥന)
    *മിന്നല്‍ കൈവള ചാര്‍ത്തി - സുജാത (ഹരികൃഷ്ണന്‍സ്)
     
    Mayavi 369 and nryn like this.
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ഐ.വി. ശശിയുടെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പാട്ടൊരുക്കിയ സംഗീതസംവിധായകന്‍ ശ്യാമാണ്. അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. യാത്രകളിലും കഥാചര്‍ച്ചാ വേളകളിലുമെല്ലാം ശശിയുടെ കൂടെ ശ്യാമും ഉണ്ടാകും. പശ്ചാത്തല സംഗീതം ഒരുക്കുന്നതിലുള്ള ശ്യാമിന്റെ മികവ് ഐ.വി ശശിയെ ഹഠാദാകര്‍ഷിച്ചിരുന്നു. ശ്യാം ഒരുക്കുന്ന തീം മ്യൂസിക്കുകള്‍ ആരുമറിയാതെ ശശി കാസറ്റില്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചുവെക്കും. പിന്നീട് പാട്ടൊരുക്കുന്ന വേളയില്‍ സിറ്റ്വേഷന് യോജിച്ചതെന്ന് തോന്നുന്നുവെങ്കില്‍ ആ തീം മ്യൂസിക് പാട്ടായി ഉപയോഗിക്കുകയും ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ 'തൃഷ്ണ'യില്‍ ഈ വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. എസ്. ജാനകി പാടിയ 'മൈനാകം... കടലില്‍ നിന്നുയരുന്നുവോ...' അത്തരമൊരു തീമില്‍ നിന്നുണ്ടായ മനോഹരമായ ഗാനമാണ്. 'ഒരിക്കല്‍ കൂടി' എന്ന ചിത്രത്തിലെ തീം മ്യൂസിക്കായിരുന്നു ഇത്. ഇതേ ചിത്രത്തിലെ തന്നെ 'തെയ്യാട്ടം ധമനികളില്‍ മനസില്‍ രഥോത്സവം..' എന്ന ഗാനത്തിന്റെ പിറവി 'തുഷാര'ത്തിന്റെ തീം മ്യൂസിക്കില്‍ നിന്നാണ്.
     
    Mayavi 369 and nryn like this.
  6. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റു വാങ്ങിയ പാട്ടാണ് 'മേഘ'ത്തിലെ ''ഞാന്‍ ഒരു പാട്ടുപാടാം''. ആ ഗാനത്തിന് 'വക്തില്‍' ബോംബെ രവി ഈണമിട്ട ''ഏ മേരേ സൊഹ്‌റജബീ'' എന്ന ഗാനത്തിന്റെ ഈണവുമായുള്ള സാമ്യമാണ് വിവാദമായത്. ഞാനൊരു പാട്ടുപാടാം എന്ന വരിയില്‍വേണം പാട്ടുതുടങ്ങാന്‍ എന്ന് നിര്‍ദേശിക്കുന്നത് പ്രിയനാണ്. ഔസേപ്പച്ചന്‍ ആദ്യം മൂളിനോക്കിയപ്പോള്‍ തന്നെ പറ്റിയ ഈണം ഒത്തുകിട്ടി. പക്ഷേ, മുന്‍പ് എവിടെയോ കേട്ടപോലുണ്ട് ഈ ഈണമെന്ന് അദ്ദേഹത്തിന് തോന്നി. നോട്‌സും സ്‌കെയിലുമൊക്കെ മാറ്റി ഈണമിടാന്‍ ശ്രമിച്ചുനോക്കി. പക്ഷേ, ഒന്നും പ്രിയന് ദഹിക്കുന്നില്ല. ഒടുവില്‍ വീണ്ടും ആദ്യത്തെ ഈണത്തില്‍ തിരിച്ചെത്തി.

    ഇത്തവണ പ്രിയന്‍ പൂര്‍ണ സംതൃപ്തന്‍. ഔസേപ്പച്ചന് പക്ഷേ സംശയം തീരുന്നില്ല. ഇതിനൊരു പഴയ ഹിന്ദിപാട്ടിന്റെ ചുവയുണ്ടല്ലോ. പ്രശ്‌നമാവില്ലേ? പക്ഷേ, പ്രിയന് സംശയമൊന്നുമുണ്ടായിരുന്നില്ല. 'ഇതുതന്നെ മതി' - അദ്ദേഹം പറഞ്ഞു. പാടുന്നയാള്‍ ഉത്തരേന്ത്യയില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച പട്ടാളക്കാരനാണ്. പഴയ ഹിന്ദിപ്പാട്ടിന്റെ ഓര്‍മയൊക്കെ മനസ്സില്‍ കിടക്കുന്നത് സ്വാഭാവികം. മാത്രമല്ല, ആദ്യവരിയില്‍ മാത്രമല്ലേയുള്ളൂ സാമ്യം? ഒടുവില്‍ അതേ ഈണത്തില്‍ തന്നെ പാട്ട് യേശുദാസിന്റെ സ്വരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടു.
     
    Mayavi 369 and nryn like this.
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുതി വിദ്യാസാഗർ സംഗീതം ചെയ്യാൻ തീരുമാനമായി. ആദ്യം തന്നെ വിദ്യാസാഗർ ഒരു ട്യൂണിട്ടു. കമലിനും,ഗിരീഷിനും അത് വേണ്ടത്ര ഇഷ്ടമായില്ല. കമലിന്റെ മനസ്സിലുള്ളത് അത്തരത്തിലുള്ള ട്യൂണല്ല എന്നു ബോധ്യമായതോടെ പാട്ടിന്റെ സാഹിത്യം കൂടെ കിട്ടിയാൽ നല്ലൊരു ട്യൂണിലേക്കെത്താനാവുമെന്ന് വിദ്യാസാഗർ അഭിപ്രായപ്പെട്ടു. രണ്ടു വരി എഴുതി ട്യൂണിട്ട് നോക്കിയ ശേഷം ബാക്കിയാകാമെന്ന് ഗിരീഷും സമ്മതിച്ചു. അങ്ങനെ ഗിരീഷെഴുതിയ വരികളാണ് ' പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം'. ആ രണ്ടു വരികള്‍ക്ക് വിദ്യാസാഗറിട്ട ട്യൂൺ കേട്ട് പുത്തഞ്ചേരി ഒരു നിമിഷം നിശ്ശബ്ദനായിരുന്നു . പിന്നെ മുറിക്കുള്ളിൽ കയറി കതകടച്ചു. മിനുട്ടുകള്‍ക്കകം തിരിച്ചിറങ്ങിവന്ന് ഗിരീഷ് ഒരു കവിത കമലിനെ ഏല്‍പ്പിച്ചു . ഒന്നോടിച്ചുവായിച്ച് കമലതിന്റെ അവസാനത്തെ വരികളിലെത്തി. 'ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം'. കമൽ ആഹ്ലാദത്തോടെ ഗിരീഷിനെ ആശ്ലേഷിച്ചു. ആ സിനിമയുടെ മുഴുവൻ അന്തസ്സത്തയും രണ്ടുവരികളിലേക്കു കൊണ്ടുവരാൻ ഗിരീഷിനു കഴിഞ്ഞിരിക്കുന്നു. ആ ഗാനത്തിന് വിദ്യാസാഗറിന്റെ അതിമനോഹരമായ ട്യൂണും ലഭിച്ചതോടെ കമലിന് ഏറ്റവുമധികം മാനസിക അടുപ്പമുള്ള പാട്ടായി അതു മാറുകയായിരുന്നു.
     
    Mayavi 369, Mark Twain and nryn like this.
  8. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    പാട്ടൊന്നുമില്ലാത്ത ടെലിസിനിമ പോലെ 'മേഘമൽഹാർ' ചെയ്യാനാണ് കമൽ ഉദ്ദേശിച്ചിരുന്നത്. പക്ഷേ സ്ക്രിപ്റ്റ് എഴുതിവന്നപ്പോൾ 2 സിറ്റ്വേഷനിൽ പാട്ട് വന്നാൽ കൊള്ളാമെന്ന് തോന്നി. അങ്ങനെ രമേഷ് നാരായണനേയും, ഓ എൻ വി സാറിനെയും കമൽ സമീപിച്ചു. 'ഒരു നറുപുഷ്പമായ്', 'പൊന്നുഷസ്സെന്നും' എന്നീ ഗാനങ്ങൾ പിറക്കുന്നത് അങ്ങനെയാണ്.
     
    Mayavi 369, Mark Twain and nryn like this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Block buster thread :1st:
     
    Nischal likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Block buster thread :1st:
     
    Mayavi 369 likes this.

Share This Page