സംഗീതസംവിധാന രംഗത്തത്തെി മൂന്നു വര്‍ഷത്തിനിടെ നാല് സിനിമകള്‍ മാത്രം ലഭിച്ച സമയത്താണ് രാജാമണിക്ക് ‘സ്വാഗതം’ എന്ന വേണു നാഗവള്ളി ചിത്രത്തിലേക്ക് ക്ഷണം കിട്ടുന്നത്. അതിലെ ഗാനങ്ങള്‍ മനോഹരങ്ങളായിരുന്നു. '‘മഞ്ഞിന്‍ചിറകുള്ള വെള്ളരിപ്രാവേ..’' എന്ന ബിച്ചു തിരുമല എഴുതിയ ഗാനം പാടാന്‍ നിശ്ചയിച്ചത് ഗാനഗന്ധര്വന് യേശുദാസിനെ. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. രാവിലെ വന്ന് യേശുദാസ് പാട്ട് പാടിത്തീര്‍ത്തു. ആ സമയം സംവിധായകന് വേണുനാഗവള്ളിയും,രാജാമണിയും അവിടെയുണ്ട്. റെക്കോഡിംഗ് കഴിഞ്ഞ് യേശുദാസ് മുകളിലത്തെ മുറിയിലേക്ക് പോയി. രാജാമണിയും,വേണുവും പരസ്പരം നോക്കി. രണ്ടുപേരുടെയും മുഖത്ത് ഒട്ടും തൃപ്തിയില്ല. ദാസേട്ടന് എന്തിനോ അസ്വസ്ഥനായ അവസ്ഥയിലായിരുന്നു. അത് അദ്ദേഹത്തിന്‍െറ പാട്ടിലും പ്രതിഫലിച്ചു. പാട്ട് രണ്ടുപേര്‍ക്കും തൃപ്തിയായില്ല. എന്തുചെയ്യും! മാറ്റിപ്പാടിക്കാം എന്ന് തീരുമാനിച്ചു. വേണുനാഗവള്ളി മുകളിലത്തെി ദാസേട്ടനോട് ഒതുക്കത്തില്‍ കാര്യം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. മാറ്റിപ്പാടാന് പറ്റില്ലെന്ന് പറഞ്ഞു. വേണു താഴെവന്ന് രാജാമണിയോടാലോചിച്ചു. യേശുദാസ് മാറ്റിപ്പാടിയില്ലെങ്കില് മറ്റാരെങ്കിലും പാടണം എന്ന നിലപാടിലായിരുന്നു രാജാമണി. അങ്ങനെ ആ ഗാനം പിന്നീട് ജി.വേണുഗോപാലിനെക്കൊണ്ട് പാടിക്കാൻ തീരുമാനിക്കുയായിരുന്നു. യേശുദാസ് പാടി റെക്കോഡ് ചെയ്ത ഗാനം ഒരു ജൂനിയര്‍ ഗായകന് മാറ്റിപ്പാടുന്ന അപൂര്‍വ സംഭവം.
'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലേയ്ക്ക് പപ്പുവിന്റെ പേര് സത്യൻ അന്തിക്കാടിനോട് നിർദ്ദേശിച്ചത് ലോഹിതദാസ് ആണ്. പപ്പു രോഗിയായി തീരെ കിടപ്പിലായിരുന്ന സമയമായിരുന്നു അത്. എങ്കിലും അദ്ദേഹം വന്നു ആ റോൾ ഗംഭീരമാക്കി ചെയ്തു. ഡബ്ബിംഗ് ആവുമ്പോഴേക്കും പപ്പുവിന് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയിരുന്നുവത്രേ.
'വീണ്ടും ചില വീട്ടുകാര്യങ്ങൾ' സിനിമയുടെ ത്രെഡ് സത്യൻ അന്തിക്കാടിന് കിട്ടുന്നത് നടൻ ഇന്നസെന്റിൽ നിന്നാണ്. ഇന്നസെന്റും അദ്ദേഹത്തിൻറെ അപ്പനും സുഹൃത്തുക്കളെപ്പോലെ ആയിരുന്നുവെത്രേ. ഈ അപ്പനും,മകനും കഥകൾ പലവട്ടം ഇന്നസെന്റ് പൊടിപ്പും തൊങ്ങലും വെച്ചു സത്യനോട് പറഞ്ഞിട്ടുണ്ട്. ഗൃഹലക്ഷ്മിക്ക് വേണ്ടി പുതിയ സിനിമ ചെയ്യണം എന്ന് വന്നപ്പോൾ സുഹൃത്തുക്കളെ പോലെ നടന്നിരുന്ന ഇന്നസെന്റിയും അപ്പന്റെയും കഥ ആയാലോ എന്ന് സത്യൻ ആലോചിച്ചു . ഇന്നസെന്റ് അതിനു പൂർണ്ണ അനുവാദവും നല്കി.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ നടി രഞ്ജിനിക്ക് ഒരു കാർ അപകടം പറ്റി, തുടർന്ന് ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു. പിന്നീട് ആറു മാസം കഴിഞ്ഞാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ആദ്യ സീനുകൾ ഷൂട്ട് ചെയ്തത് അവസാനമാണ്, ആ രംഗങ്ങളിൽ ഈ വ്യത്യാസം അറിയാം.
രഞ്ജിത്തിന്റെ സംവിധാനത്തിൽ ആദ്യം വരേണ്ട സിനിമയായിരുന്നു നന്ദനം. പക്ഷേ സൂപ്പർ സ്റ്റാറില്ലാത്ത ആദ്യ സിനിമ പരാജയപ്പെടുമോ എന്നൊരു ഭീതിയാണ് രാവണ പ്രഭുവിനെ ആദ്യമിറക്കാൻ കാരണം എന്ന് സംവിധായകന് രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമയുടെ വിജയം ഉറപ്പു വരുത്താന്‍ വേണ്ടിയാണ് രാവണപ്രഭു എന്ന സിനിമ ആദ്യം എടുത്തത്.
'നന്ദന'ത്തിലെ ബാലാമണിയായി ആദ്യം തീരുമാനിച്ചത് രഞ്ജിത്തിന്റെ സുഹൃത്തിന്റെ മകളായിരുന്ന സംവൃത സുനിലിനെയായിരുന്നു. പക്ഷേ, മേക്കപ്പിട്ട് കഴിഞ്ഞപ്പോൾ സംവൃതക്ക് ഒരു കൊച്ചു കുഞ്ഞിന്റെ രൂപം, ഒരു വേലക്കാരിയാക്കാനുള്ള പ്രായമില്ല. പിന്നീട് മീരാ ജാസ്മിനെ നായികയാക്കാൻ ആലോചിച്ചു. ഒടുവിൽ നവ്യാ നായരെ തെരഞ്ഞെടുക്കുകയായിരുന്നു.