Lub aayirunnu. Katta serious aayirunnu ennu kettitundu. Meera etho interview il peru parayaathe paranjittundu onnichu kanda swapnangalum mattum.
'റോസി'യിലെ ''അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം'' എന്ന പാട്ട് ഉദയഭാനുവിന് സുഖമില്ലാത്തതു കൊണ്ടാണ് സംഗീത സംവിധായകന് ജോബ് മാഷ് യേശുദാസിനെ കൊണ്ട് പാടിച്ചത്. ഉദയഭാനുവിന് വിഷമമാകുമെന്ന് കരുതി പാടാന്‍ മടിച്ച യേശുദാസിനെ അദ്ദേഹം തന്നെയാണ് പ്രോത്സാഹിപ്പിച്ചത്.
'ഉമ്മ'യിലെ ''പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്'', ''എന്‍ കണ്ണിന്റെ കടവിലടുത്താല്‍'' എന്നീ പാട്ടുകള്‍ നാം ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു. ഈ രണ്ടു പാട്ടുകളും ബാബുരാജ് കോഴിക്കോട് വെച്ച് കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്. കുഞ്ചാക്കോയുടെ നിര്‍ബന്ധ പ്രകാരമാണ് പിന്നീട് ബാബുരാജ് ഈ പാട്ടുകള്‍ എ.എം രാജയെക്കൊണ്ട് പാടിപ്പിക്കുന്നത്. രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണ്.
''മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി'' - ജയചന്ദ്രന്റെ സ്വരമധുരത്തില്‍ ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍ യേശുദാസിന് പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നു. 'താരുണ്യം തന്നുടെ' എന്ന സാധാരണ പാട്ടു പാടാനാണ് ദേവരാജന്‍മാഷ് ജയചന്ദ്രനെ വിളിച്ചത്. ഒരു പ്രാക്ടീസിന് വേണ്ടി മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു. അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട് പിന്നെ ജയചന്ദ്രന്റെ സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
അര്ജുനന് മാഷ് ഈണം പകര്‍ന്ന് 'പിക്നികി'നുവേണ്ടി വാണി ജയറാമും,യേശുദാസും പാടിയ ''വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി'' എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാവിനും തീരെ ഇഷ്ടപ്പെട്ടിരുന്നില്ല! പല ഈണങ്ങളിട്ടെങ്കിലും ഒന്നും പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍ വേണ്ടെന്ന് ദേഷ്യപ്പെട്ട് മടങ്ങാനിരിക്കുകയായിരുന്നുവത്രേ അര്ജുനന് മാഷ്. ഒടുവിൽ മാഷിന്റെ നിർബന്ധം തന്നെ വിജയിച്ചു.
കൊച്ചിൻ ഹനീഫയുടെ മറവിയെപ്പറ്റി നടൻ ഹരിശ്രീ അശോകൻ: ലൊക്കേഷനില്‍ കുറച്ചുസമയം വെറുതെകിട്ടിയാല്‍ ഇരുന്നയിരുപ്പില്‍ത്തന്നെ ഉറങ്ങിക്കളയും. അത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്. കസേരയിലിരുന്ന് ഹനീഫക്ക ഉറങ്ങുന്നതു കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. ഇടയ്ക്കിടെയുണ്ടാവുന്ന മറവിയായിരുന്നു മറ്റൊരു പ്രശ്നം. മിക്കപ്പോഴും മൊബൈല്‍ വച്ചു മറന്നുപോകും. ഉറക്കമുണര്‍ന്നാല്‍ പലപ്പോഴും ആദ്യം അന്വേഷിക്കുന്നത് സ്വന്തം മൊബൈലിനെയായിരിക്കും. ''അശോകാ, നീയൊരു മിസ്കോള് അടിച്ചേ'' ഇങ്ങിനെ പറയുമ്പോഴറിയാം മൊബൈല്‍ മിസ് ആയിരിക്കുന്നു എന്ന്. മിസ്കോള് അടിച്ചശേഷം അതു കണ്ടെത്തും. പിന്നീട് കുറേനേരം കഴിഞ്ഞ് സ്വന്തംഫോണില്‍ നിന്ന് വീണ്ടുമെന്നെ വിളിക്കും. ''അശോകാ, നീയെന്തിനാ എന്നെ വിളിച്ചത്'' ''അയ്യോ ഹനീഫക്കാ, ഞാന്‍ വിളിച്ചില്ലല്ലോ'' ''ഇതിലൊരു മിസ്കോള് കണ്ടതുകൊണ്ടു ചോദിച്ചതാ'' ''മൊബൈല്‍ കാണാതായപ്പോള്‍ ഞാനടിച്ച മിസ്കോളായിരുന്നു അത്''
മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ സെറ്റ് തയ്യാറാക്കപ്പെട്ടത് 'ഇവൻ മര്യാദാരാമൻ' എന്ന ചിത്രത്തിനു വേണ്ടിയാണ്. പഴനിയിൽ നിന്ന് 20 കിലോമീറ്റർ മാറി കണക്കംപെട്ടി എന്ന സ്ഥലത്ത് തയ്യാറാക്കിയ സെറ്റിന് ഒന്നരക്കോടിയോളം രൂപയായിരുന്നു ചെലവ്. ഗിരീഷ് മേനോൻ ആയിരുന്നു കലാസംവിധായകൻ.