'കിലുക്ക'ത്തിനു വേണ്ടി ബിച്ചു തിരുമല എഴുതിയ 'മീനവേനലിൽ' എന്ന ഗാനത്തിന്റെ തുടക്കത്തെപ്പറ്റി ഒരു ആശയക്കുഴപ്പം ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. തുടക്കം നീലവേനൽ എന്നാണെന്ന് കേൾവിക്കാർ ധരിച്ചു. എം ജി ശ്രീ കുമാർ പാടിയത് കേട്ടാലും നീല വേനൽ എന്നാണ് തോന്നുക. സംഗീത നിരൂപകർ ഇതെന്താണ് ഈ നീല വേനൽ എന്ന രീതിയിൽ നിരൂപണം നടത്തി. ഒരുപാട് ഗാനമേളകളിലും നീലവേനലിൽ എന്നാണ് പാടിയത്. അപ്പോൾ അണിയറക്കാർ അത് നീലവേനലല്ല മീനവേനലാണ് എന്ന് തിരുത്തി പറഞ്ഞു.
rajeevnath....but athinte story vereyayirunnu....about euthanasia/mercy killing....athu ninnupyappo aa dates vach yathramozhi thattikootti...original movie name swarnachamaram
'ദശരഥ'ത്തിന്റെ ഷൂട്ടിങ്ങ് ഊട്ടിയിലായിരുന്നു. ഷൂട്ടിങ്ങ് പകുതിയെത്തിയ സമയത്ത് തമിഴ് നാട്ടിൽ സിനിമ സമരം വന്നു. ഊട്ടിയിൽ ചിത്രീകരണം തുടരാൻ പറ്റാത്ത അവസ്ഥ വന്നു. ഒരുവേള, സിനിമ ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിയപ്പോൾ നെല്ലിയാമ്പതിയിൽ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയും അങ്ങിനെ നെല്ലിയാമ്പതിയിൽ വെച്ചു ഈ സിനിമ പൂർത്തിയാക്കുകയുമായിരുന്നു.
'ചെങ്കോൽ' സിനിമയുടെ പ്രിവ്യൂ കണ്ട് തന്റെ ഭാര്യ അമിതമായ സമ്മർദ്ദം താങ്ങാനാവാതെ ഛർദ്ദിച്ചു എന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലുന്ന ഇത്തരം സിനിമകൾ എന്തിനാണ് ചെയ്യുന്നതെന്ന് ലോഹിതദാസിന്റെ ഭാര്യ അദ്ദേഹത്തോട് ചോദിച്ചത്രേ..