1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    സക്കറിയായുടെ 'ഭാസ്കര പട്ടേലരും, എന്റെ ജീവിതവും' എന്ന കൃതിക്ക് പ്രശസ്തനായ നാടക സംവിധായകൻ കെ വി സുവീരൻ ഒരു സിനിമ തിരക്കഥ ഒരുക്കിയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ 'വിധേയൻ' ഒരുക്കുന്നതിന് വളരെ മുമ്പായിരുന്നു ഇത്. പക്ഷേ സുവീരന് സിനിമ അന്ന് സാധ്യമായില്ല. അടൂർ 'വിധേയൻ' എടുക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത സുവീരൻ അടുത്ത വർഷം തന്നെ പട്ടേലരെ നാടകമാക്കി അരങ്ങിൽ എത്തിച്ചു, അത് വലിയ വിജയമാവുകയും ചെയ്തു. സിനിമയേക്കാൾ കഥയുമായി നീതി പുലർത്തിയത്‌ നാടകമായിരുന്നു. അടൂരിന്റെ വിധേയനേക്കാൾ തനിക്കിഷ്ടപ്പെട്ടത്‌ സുവീരന്റെ നാടകമാണെന്ന് സക്കറിയ തുറന്നു പറഞ്ഞത് അന്ന് വലിയ വിവാദമായിരുന്നു.
     
    Mayavi 369 and nryn like this.
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    suveeran te film byari kk best film national award kittiyirunnu 2011.....ikkayodoppam oru film undenn kettu...nothing materialised

    suveeran te dream project was to remake vidheyan with mohanlal as bhaskarapattelar using his script...ikka yude oru all time best role aayond lalettan athu reject cheythirikkananu chance...unnecessary talks varumallo
     
    Nischal likes this.
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    വിധേയൻ വീണ്ടും ഒരുക്കാതിരിക്കുക തന്നെയാവും നല്ലതെന്ന് തോന്നുന്നു. പക്ഷേ, മമ്മൂക്കയും, ലാലേട്ടനുമൊക്കെ ശക്തമായ പ്രതിനായകവേഷങ്ങൾ ചെയ്തുകാണാൻ ആഗ്രഹമുണ്ട്. ഒരിക്കൽ അങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതാം.
     
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' രൂപപ്പെട്ട കഥ.

    ഒരിക്കൽ ഭരതനും,ജോണ്‍പോളും ചേര്‍ന്ന് മഹാബലിപുരത്തിരുന്ന് പുതിയ സിനിമയുടെ ഒരുക്കങ്ങൾ തുടങ്ങി. ജോണ്‍പോൾ തിരക്കഥ പൂര്‍ത്തിയാക്കി, 'കൃഷ്ണപക്ഷം' എന്ന് പേരിട്ടു. ഭരത് ഗോപി, സുരേഷ് ഗോപി, അശോകന്‍, പാര്‍വ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷൂട്ടിങ്ങും തീരുമാനിച്ചു. മണ്ണാൻ സമുദായത്തിന്റെ കഥയായിരുന്നു കൃഷ്ണപക്ഷം. 'പൂ വേണം പൂപ്പട വേണം', 'മെല്ലെ മെല്ലെ മുഖ പടം തെല്ലൊതുക്കി' എന്നീ ഗാനങ്ങളും ഈ ചിത്രത്തിന് വേണ്ടി ഒ എൻ വി യും, ജോണ്‍സൺ മാഷും ഒരുക്കി. ഷൂട്ടിങ്ങിനു ഏതാനും ദിവസം മുമ്പാണ് സത്യൻ അന്തിക്കാടിൽ നിന്ന് ഭരതനും,ജോണ്‍പോളും അറിയുന്നത് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത 'ആണ്‍കിളിയുടെ താരാട്ടു'മായി കൃഷ്ണപക്ഷത്തിന്റെ ആഖ്യാനരീതിക്ക്(കഥയ്ക്കല്ല) സാമ്യമുണ്ടെന്ന്. ഇരുവരും വിഷമത്തിലായി, ഷൂട്ടിംഗ് തീരുമാനിച്ച കൃഷ്ണപക്ഷം ഉപേക്ഷിക്കാൻ അവർ നിര്‍ബന്ധിതരായി. അങ്ങനെ അവസാനം അവർ വേറെ പല കഥകളും അന്വേഷിക്കാൻ തുടങ്ങി. അപ്പോഴാണ്‌ ഭരതന്റെ പ്രധാന സഹായിയായിരുന്ന ജയരാജ്(ഇന്നത്തെ സംവിധായകന്‍) ജോണ്‍പോളിന്റെ മറ്റൊരു കഥയുടെ കാര്യം ഭരതനോട് പറയുന്നത്. പെന്‍ഷൻ പറ്റിയ ഒരു മാഷിന്റെയും,ടീച്ചറുടെയും കഥ. സംവിധായകൻ സേതുമാധവനുവേണ്ടി ജോണ്‍പോള്‍ ചെയ്യാൻ വെച്ചിരുന്നതായിരുന്നു ആ കഥ. വേറൊരു വഴിയും ശരിയാവാതെ ഭരതനുവേണ്ടി ആ കഥ ചെയ്യാന്‍ ജോണ്‍പോൾ സേതുമാധവനിൽ നിന്നും അനുവാദം വാങ്ങി. അങ്ങനെ ഏഴ് ദിവസംകൊണ്ട് ജോണ്‍പോൾ പൂര്‍ത്തിയാക്കിയ തിരക്കഥ വായിച്ച് ഭരതൻ കരഞ്ഞു പോയത്രേ. അത്രമാത്രം ആ കഥ ഭരതനെ ആഴത്തിൽ സ്പര്‍ശിച്ചിരുന്നു. കൃഷ്ണപക്ഷത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു പാട്ടുകളും പുതിയ ചിത്രത്തിന് വേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചു.
     
    Mayavi 369 and nryn like this.
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'ധ്രുവം' സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം കയ്യടി കിട്ടിയ കഥാപാത്രമാണ് സുരേഷ് ഗോപി ചെയ്ത സബ് ഇൻസ്പെക്ടർ ജോസ് നരിമാന്‍. ധ്രുവത്തിലെ നരിമാനെ സുരേഷ് ഗോപി ഗംഭീരമാക്കി. അതുകൊണ്ട് തന്നെ ധ്രുവത്തിൽ മരിച്ച നരിമാൻ എന്ന ആ കഥാപാത്രത്തെ എസ് എൻ സ്വാമി വീണ്ടും ജീവിപ്പിച്ച് കെ മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി, നരിമാൻ എന്ന പേരിൽ തന്നെ(കഥാപാത്രത്തിന്റെ പേര് അശോക് നരിമാൻ എന്നായിരുന്നു) പിന്നീട് സിനിമയിറക്കി. 2001ൽ ഇറങ്ങിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു.
     
  6. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ഒരിക്കൽ ലോഹിതദാസും, സംഘവും വർഷം തോറുമുള്ള മണ്ഡലകാല ശബരിമല യാത്രയ്ക്കിടയിൽ ഒരു പുലി തങ്ങളുടെ കാറിന്റെ മുന്നിലൂടെ റോഡ്‌ ക്രോസ് ചെയ്തു കടക്കുന്നത് കാണാൻ ഇടയായി....കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പത്ര വാര്‍ത്തയിൽ കോഴിക്കോട് പുലി ഇറങ്ങിയ വാര്‍ത്തയും ശ്രദ്ധയിൽപ്പെട്ടു... അങ്ങനെ പുതിയ കഥ രൂപം കൊള്ളുന്നു.....ജനവാസ സ്ഥലത്ത് പുലിയിറങ്ങിയാൽ എന്താകും എന്ന ചിന്ത...അതാണ്‌ 'മൃഗയ' സിനിമയിലേയ്ക്ക് നയിച്ചത്.
     
    Johnson Master and jithinraj77 like this.
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'മൃഗയ'യിൽ സുനിത അവതരിപ്പിച്ച വേഷത്തിന് ആദ്യം മോനിഷയുടെ പേര് കടന്നുവന്നെങ്കിലും ലോഹിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഒരു തെറിച്ച പെണ്ണിന്റെ വേഷം മോനിഷയെ പോലെ ഒരാൾ ചെയ്താൽ ശരിയാകില്ല എന്ന നിഗമനത്തിലാണ് അടുത്ത ആള്‍ക്കുള്ള അന്വേഷണം ആരംഭിച്ചത്. ഇന്റര്‍വ്യൂവിനു വന്ന കുട്ടികളിൽ മാതുവിനെയും,സുനിതയെയും ലോഹിക്ക് ഇഷ്ടമായി. മാതുവിന് അതേസമയം വേറെ കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നതിനാൽ സുനിതയെ നിശ്ചയിച്ചു. രണ്ടു തമിഴ് ചിത്രങ്ങളിലും മലയാളത്തിൽ വേറെ രണ്ടു ചിത്രങ്ങളിലും ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുള്ള സുനിതക്ക് 'മൃഗയ' തലവര മാറ്റി കൊടുത്തു.
     
  8. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    'മൃഗയ' ഷൂട്ടിംഗ് തുടങ്ങിയ ദിവസം സെറ്റിൽ അല്പം വൈകിയെത്തിയ ലോഹി കാണുന്നത് സുന്ദരനും,സുമുഖനുമായി മേക് അപ് ഇട്ടിരിക്കുന്ന മമ്മൂട്ടിക്ക് നിര്‍ദേശങ്ങൾ നല്‍കുന്ന ഐ വി ശശിയെ ആണ്. നിർമാതാവിനുൾപ്പെടെ മമ്മൂട്ടിയെ വിരൂപൻ ആക്കുന്നതിൽ താല്പര്യം ഇല്ല എന്നറിയിച്ച സംവിധായകനെ മാറ്റി നിര്‍ത്തി മമ്മൂട്ടിയോട് ലോഹി ചോദിച്ചു - തിരക്കഥ വായിച്ചോ എന്ന്. ഇല്ല എന്ന മറുപടിക്ക് 'ഇനി അത് വായിച്ചിട്ട് മമ്മൂട്ടി തന്നെ തീരുമാനിക്ക് ഈ വേഷത്തിൽ വാറുണ്ണിയെ അവതരിപ്പിക്കാൻ പറ്റുമോ ഇല്ലയോ' എന്ന് പറഞ്ഞു ലോഹി പോയി. ഷൂട്ടിംഗ് നിര്‍ത്തി വച്ച് തിരക്കഥ വായിച്ചു തീര്‍ത്ത്‌ മമ്മൂട്ടി തന്നെ ലോഹിയോട് പറഞ്ഞു - ഇങ്ങനെ ഒരു കഥാപാത്രത്തിന് ഈ വേഷം പറ്റില്. ഇത് മനുഷ്യൻ അല്ല ജന്തു ആണ് എന്ന്.
     
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ കാസറ്റിലെ പാട്ടുകൾ മുഖ്യ നടന്റെ സംഭാഷണ അവതരണത്തോടെ പുറത്തിറങ്ങിയത് 'ചിത്രം' സിനിമയുടേതായിരുന്നു.
     
    Mayavi 369, nryn and Johnson Master like this.
  10. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98

Share This Page