സിദ്ദിഖ് ലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞ 'കാലില്ലാകോല്ലങ്ങൾ' എന്ന കഥയിലെ, രണ്ടു കഥാപാത്രങ്ങൾ ദുബായ് ആണെന്ന് കരുതി മദ്രാസ് കടപ്പുറത്തെത്തുന്ന ത്രെഡ് വികസിപ്പിച്ചെടുത്താണ് ശ്രീനിവാസൻ 'നാടോടിക്കാറ്റ്' എഴുതിയത്.
*'നാടോടിക്കാറ്റ്' സിനിമയിലെ ഷൂട്ട് ചെയ്ത ആദ്യ സീൻ ''വൈശാഖ സന്ധ്യേ'' എന്ന പാട്ടിൽ ശോഭന കോലമിടുന്നതാണ്. *മദ്രാസിലെ എല്ലാ ഭാഗങ്ങളും ഷൂട്ട് ചെയ്തതിനു ശേഷമാണ് സിനിമയിൽ തുടക്കത്തിൽ കാണുന്ന ഭാഗങ്ങൾ കേരളത്തിൽ ചിത്രീകരിച്ചത്.
adichu mattal onnum alla.. nadodikkattinte thudakkathil story idea siddique lal enn kaanikkunnath sradhichittille?
'നാടോടിക്കാറ്റ്' ഷൂട്ട് പകുതി കഴിഞ്ഞപ്പോൾ തിലകൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമസ്ഥൻ കാർ തിരിച്ചു തരണമെന്ന് നിര്‍ബന്ധം പിടിച്ചു. പക്ഷേ, കാർ തിരിച്ചു കൊടുത്താൽ അത് കണ്ടിന്യുവിറ്റിക്ക് പ്രശ്നമാവും. അതുകൊണ്ട് ശ്രീനി ഇങ്ങനെയൊരു സൂത്രം കണ്ടെത്തി - അനന്തൻ നമ്പ്യാരെ കൊണ്ട് ഒരു ഡയലോഗ് : "ഈ കാറ് സി ഐ ഡികൾ നോട്ടമിട്ടിരിക്കുകയാണ് , അത് കൊണ്ട് ഇതിലുള്ള യാത്ര ഇനി വേണ്ട…ഇനി മറ്റൊരു കാർ മതി നമ്മള്‍ക്ക്". അതോടെ കാർ പ്രശ്നം തീര്‍ന്നു.
'നാടോടിക്കാറ്റി'ന്റെ ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മോഹന്‍ലാലിനു കടുത്ത നടുവേദന വന്നു. ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥ. പക്ഷെ അദ്ദേഹം വേദനയെല്ലാം സഹിച്ച് അഭിനയിച്ചു. അവസാന സീനിൽ ശോഭനയെ എടുത്തുയര്‍ത്തുന്ന രംഗത്തിൽ ശോഭന ഒരു സ്റ്റൂളിൽ കയറി നിന്ന് ലാൽ ശോഭനയെ എടുത്തുയര്‍ത്തുന്നത് പോലെ അഭിനയിച്ചു. കാരണം നടുവേദന മൂലം മോഹന്‍ലാലിന് മര്യാദക്ക് നില്ക്കാൻ കൂടി പറ്റാത്ത സ്ഥിതി ആയിരുന്നു.
'നാടോടിക്കാറ്റി'ന്റെ ഏതാണ്ട് 90% ഷൂട്ടിങ്ങും പൂര്‍ത്തിയായപ്പോൾ തിലകന് കാർ അപകടം പറ്റി ഒരു മാസത്തേക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ക്ലൈമാക്സ് ചിത്രീകരിക്കാൻ തിലകൻ ഇല്ലാത്ത അവസ്ഥ. അവസാനം ചിത്രത്തിന്റെ കോസ്ട്യൂം ഡിസൈനെർ കുമാറിനെ അനന്തൻ നമ്പ്യാരുടെ വേഷങ്ങൾ അണിയിച്ചു ക്ലൈമാക്സ് സീനുകളിൽ ഓടിച്ചു. ഇടക്ക് സി ഐ ഡി, എസ്കേപ്പ് തുടങ്ങിയ വാക്കുകളൊക്കെ മുമ്പ് തിലകൻ പറഞ്ഞതിൽ നിന്നൊക്കെയായി കട്ട് ചെയ്ത് കയറ്റി. ഒടുവില്‍, അറ്റകൈ പ്രയോഗം എന്ന രീതിയിൽ അനന്തൻ നമ്പ്യാരെ ഒരു വീപ്പയിലടച്ചു ഉരുട്ടിവിട്ടു. തിലകനില്ലാത്തത് കൊണ്ട് എങ്ങിനെയെങ്കിലും പടം തീര്‍ക്കാനുള്ള വെപ്രാളത്തിലാണ് വീപ്പ സീനൊക്കെ ഒപ്പിച്ചത്. പക്ഷെ, പടം തിയ്യേറ്ററിൽ വന്നപ്പോൾ അനന്തൻ നമ്പ്യാരാണ് വീപ്പക്കകത്തുള്ളത് എന്ന് കരുതി പ്രേക്ഷകർ ആര്‍ത്തു ചിരിച്ചു.
സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് വേണ്ടി അമേരിക്കയിലെത്തിയ പ്രിയന്– ലാല്‍– ശ്രീനി ടീം അവിടെ വെച്ചു തട്ടിക്കൂട്ടിയ ചിത്രമായിരുന്നു 'അക്കരെ അക്കരെ അക്കരെ'. അതുകൊണ്ടുതന്നെയാണ് ആദ്യ 2 ചിത്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ആ സിനിമ എത്താഞ്ഞതും.