1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Sandheshathile valla sandheshangal undel poratee :Drum:
     
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    'ഉള്ളടക്ക'ത്തിലെ ''പാതിരാമഴ ഏതോ…'' എന്ന ഗാനം ചിത്രീകരിച്ചത് സൂര്യാസ്തമന സമയത്തെ പ്രത്യേക വെളിച്ചത്തിന്റെ ഭംഗിയിലാണ്. ഓരോ ദിവസവും കുറച്ചു സീനുകൾ വീതം ഷൂട്ട്‌ ചെയ്ത് ആണ് ആ ഗാന ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഏകദേശം എല്ലാ ദിവസവും ഈ ഗാനത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നുവത്രേ!!
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Nammude laljosinte paripadiyum ithu poloke thanne anu...

    Songinu vendi divasangal mati vekuna paripadi alla palapozhum oru 4/5 songs edukanulla sambavam idak shoot cheythu vechitundakum.. Baaki ullath editorude pani anu.. Nalla scneenz nokki bangi ayi cherthu vekendath..
     
    Nischal likes this.
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    സ്ഫടികത്തിന്റെ നിർമാണം ആദ്യം ഏറ്റിരുന്നത് നിർമാതാവ് വിജയകുമാർ ആയിരുന്നു.
    എറണാകുളം ഇന്റർനാഷണൽ ഹോട്ടലിൽ ഭദ്രൻ 'സ്ഫടിക'ത്തിന്റെ സ്ക്രിപ്റ്റ് മിനുക്കുപണികൾ നടത്തുമ്പോൾ നിർമാതാവ് വിജയകുമാർ പറഞ്ഞു: 'എനിക്ക് രണ്ടു കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഒന്ന് നായകൻ തുണി പറിച്ചടിച്ചാൽ ആളുകൾ കൂവും. അതുകൊണ്ട് അതു മാറ്റണം. രണ്ട് അപ്പന്റെ കൈവെട്ടുന്നതിനു തുല്യമാണ് ഷർട്ടിന്റെ കൈ വെട്ടുന്നത്. അതും മാറ്റണം'.
    'ഞാൻ രണ്ടുവർഷം കൊണ്ടെഴുതിയ സ്ക്രിപ്റ്റാണ്. ഇതിലെ ഓരോ വാക്കും എനിക്കു മനഃപാഠമാണ്. ഈ സ്ക്രിപ്റ്റ് സിനിമയാക്കുന്നെങ്കിൽ ഇതിലൊരു വെട്ടുണ്ടാകില്ല. ചിത്രത്തിന്റെ പഞ്ച് തന്നെ ഈ രംഗങ്ങളാണ്,' ഭദ്രൻ പറഞ്ഞു.
    വിജയകുമാർ പ്രതികരിച്ചില്ല.

    ഭദ്രൻ ഹോട്ടലിന്റെ താഴത്തെ നിലയിൽ വന്നു. ഷോഗൺ മോഹനെ വിളിച്ച് വിവരം പറഞ്ഞു: 'പടം ഞാൻ ചെയ്യാം. ഈ കഥയിൽ ഞാൻ പൂർണസന്തുഷ്ടനാണ്.' മോഹൻ പറഞ്ഞു.
    'ഉറപ്പാണോ?' ഭദ്രൻ ചോദിച്ചു.
    'ഫോണിൽക്കൂടി ഞാനിതാ അഡ്വാൻസ് തന്നിരിക്കുന്നു.' എന്ന് മോഹൻ.
    അങ്ങനെ ഷോഗൺ മോഹൻ സിനിമയുടെ നിർമാണച്ചുമതല ഏറ്റെടുത്തു.
     
  5. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    ചങ്ങനാശ്ശേരി ചന്തയിൽ വെച്ച് 'സ്ഫടിക'ത്തിന്റെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കവേ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ലോറിയുടെ മുകളിലേക്കു ചാടിയ മോഹൻലാലിന് നടുവിനു പ്രശ്നമായി. തുടർന്ന് അഭിനയിക്കാൻ തന്നെ കഴിയാതെയായി. അങ്ങനെ ഷെഡ്യൂൾ മുടങ്ങി. ഷൂട്ടിങ് നിർത്തിവെച്ചു. പിന്നെ മോഹൻലാലിന്റെ ചികിത്സ കഴിഞ്ഞാണ് അടുത്ത ഷെഡ്യൂൾ ആരംഭിച്ചത്. പിന്നീടുള്ള സംഘട്ടനം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാമെന്ന് പലരും പറഞ്ഞെങ്കിലും ഡ്യൂപ്പില്ലാതെ തന്നെ ലാൽ ആ രംഗങ്ങൾ ചെയ്യുകയായിരുന്നു.
     
  6. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    *'സ്ഫടിക'ത്തിൽ ശോഭനയെ ആയിരുന്നു ആദ്യം തുളസിയായി നിശ്ചയിച്ചത്. എന്നാൽ ഷൂട്ടിങ് ഡേറ്റ് മാറിയപ്പോൾ ശോഭനയ്ക്കു ഡേറ്റില്ലാതെയായി. അങ്ങനെ ഉർവശിയെ കൊണ്ടുവന്നു.

    *സ്ഫടികം പിന്നീട് നാഗാർജ്ജുനയെ നായകനാക്കി തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. തുണി പറിച്ചടിക്കുന്ന രംഗം തന്റെ ഇമേജിനെ ബാധിക്കുമെന്ന് ഭയന്ന് അത്തരം രംഗങ്ങൾ ഉൾപ്പെടുത്താൻ നാഗാർജ്ജുന സമ്മതിച്ചില്ല. ചിത്രം പരാജയമാകുകയും ചെയ്തു.
     
    #396 Nischal, Mar 16, 2016
    Last edited: Mar 16, 2016
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ആലുവയിൽ അഭിനയക്കളരി നടത്തിയ ശേഷമാണ് ബ്ലെസി 'കാഴ്ച'യുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും ഈ ശിൽ‌പശാലയിൽ പങ്കെടുത്തു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് സംവിധായകൻ സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്.
     
    Johnson Master and Mayavi 369 like this.
  8. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    *'കാഴ്ച' സിനിമയാക്കും മുമ്പ് കഥയുമായി ബ്ലെസി പല നിർമാതാക്കളെയും സമീപിച്ചെങ്കിലും സിനിമയ്‌ക്കുള്ള സ്കോപ് ഇല്ലെന്ന് പറഞ്ഞു ബ്ലെസിയെ അവരെല്ലാം തിരിച്ചയച്ചു. ഒടുവിൽ ബ്ലെസിയുടെ സുഹൃത്തായ നൗഷാദ് ആണ് സേവി മനോ മാത്യുവിനൊപ്പം ഈ സിനിമ നിര്‍മ്മിച്ചത്‌.

    *എം മുകുന്ദനെ കൊണ്ട് തിരക്കഥ എഴുതിക്കാന്‍ ശ്രമിച്ചെങ്കിലും മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍ ബ്ലെസി തന്നെ തിരക്കഥ എഴുതുകയായിരുന്നു.
     
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    'കാഴ്ച'യിൽ മനോജ് കെ ജയൻ ചെയ്ത റോൾ യഥാർഥത്തിൽ കലാഭവൻ മണി ചെയ്യേണ്ടതായിരുന്നു. 'കുട്ടനാടൻ കായലിലെ' എന്ന ഗാനം അദ്ദേഹം പാടുകയും ചെയ്തു. എന്നാൽ പിന്നീടുണ്ടായ അസൗകര്യം മൂലം മണിക്ക് പകരം മനോജ് അഭിനയിക്കുകയായിരുന്നു.
     
  10. jithinraj77

    jithinraj77 Fresh Face

    Joined:
    Dec 6, 2015
    Messages:
    202
    Likes Received:
    117
    Liked:
    144
    Nagarjuna alle telugu remakil
     
    Nischal likes this.

Share This Page