1991ൽ മദ്രാസിലെ എവർഷൈൻ പ്രൊഡക്ഷൻസ് ഒരു പടം ചെയ്യാൻ സത്യനെ വിളിച്ചു. സത്യൻ സമ്മതിച്ചു. ശ്രീനിവാസനെക്കൊണ്ട് തന്നെ എഴുതിക്കും എന്നതും ഉറപ്പിച്ചിരുന്നു. ശ്രീനി ആ സമയത്ത് 'ആനവാൽ മോതിരം' എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിലെ കോട്ടേജിലായിരുന്നു താമസം. സത്യനും അങ്ങോട്ടേക്ക് മാറി. പക്ഷേ, ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും ശ്രീനി കഥയെപ്പറ്റി ഒന്നും പറയുന്നില്ല. ഒടുവിൽ വളരെക്കാലമായി മനസ്സിലുള്ള ത്രെഡ് ശ്രീനി പുറത്തിട്ടു. ഒരേ വീട്ടിൽ തന്നെ വിരുദ്ധ രാഷ്ട്രീയചേരിയിലുള്ള സഹോദരങ്ങൾ. പക്ഷേ അപ്പോഴും സിനിമയ്ക്കുള്ള ചേരുവകളില്ല. നായകനില്ല, നായികയില്ല, പ്രണയമില്ല, പാട്ടില്ല. ക്ലൈമാക്സും ഇല്ല. ചർച്ചകൾ വഴിമുട്ടി. അങ്ങനെയിരിക്കേ ഒരു ദിവസം ലോഹിതദാസ് കോട്ടേജിൽ വന്ന് കഥയെപ്പറ്റി സത്യനോട് ചോദിച്ചു. ഒന്നും ആയില്ലെന്ന് പറയുന്നത് നാണക്കേടാണ്, കാരണം നാളു കുറേയായി സത്യനും, ശ്രീനിയും അവിടെ പാർപ്പ് തുടങ്ങിയിട്ട്. അങ്ങനെ വെറും 2 കഥാപാത്രങ്ങളെ വെച്ച് സത്യൻ തനിക്ക് അപ്പോൾ മനസ്സിൽ തോന്നിയതുപോലെ പൊടിപ്പും, തൊങ്ങലും വെച്ചൊരു കഥയിറക്കി. മുഴുവൻ കേട്ടുകഴിഞ്ഞ് ലോഹി പറഞ്ഞു: ഉഗ്രൻ. ഇത് ധാരാളം. സത്യന് ആശ്വാസമായി. ശ്രീനി വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. അല്പനേരത്തെ മൗനത്തിനു ശേഷം ശ്രീനി പറഞ്ഞു : 'ഈ സിനിമയിൽ ഉഗ്രൻ ഡയലോഗുകൾ ഞാൻ നിങ്ങൾക്ക് പ്രോമിസ് ചെയ്യുന്നു'. 'സന്ദേശം' പിറക്കുന്നത് അങ്ങനെയാണ്.
സന്ദേശത്തിന്റെ കഥ രൂപപ്പെട്ടപ്പോഴും കഥ പറയപ്പെടാനായി ഒരു കഥാപാത്രമില്ലായിരുന്നു. കേരളത്തിലുള്ള ഒരാളുടെ മുന്നിൽ ഈ വിഷയങ്ങൾ പറയപ്പെട്ടാൽ അതിൽ പുതുമയില്ല. വളരെക്കാലം കേരളത്തിൽ നിന്ന് വിട്ടുനിന്ന ഒരാൾ വേണം. അങ്ങനെയാണ് പ്രഭാകരന്റെയും, പ്രകാശന്റെയും അച്ഛനായ രാഘവൻ നായർ എന്ന കഥാപാത്രം രൂപപ്പെട്ടത്. അത് തിലകൻ ആയിരിക്കണമെന്നും തീർച്ചപ്പെടുത്തി. പ്രഭാകരനും, പ്രകാശനും പ്രവൃത്തികൾ കൊണ്ട് പൊതുവേ നെഗറ്റീവ് ആയതുകൊണ്ടുതന്നെ പോസിറ്റീവ് ആയൊരു യുവകഥാപാത്രം ആവശ്യമായി വന്നു. ആ വഴിക്ക് ചിന്തിച്ചപ്പോളാൺ് ഉദയഭാനുഎന്ന കഥാപാത്രം രൂപപ്പെട്ടത്.
ഉദയഭാനു എന്ന കഥാപാത്രം രൂപപ്പെട്ടപ്പോഴും അയാൾക്കൊരു ജീവിതപശ്ചാത്തലം ഇല്ലായിരുന്നു. ആയിടയ്ക്ക് സത്യൻ നാട്ടിൽ പോയപ്പോഴാണ് മൂത്ത ജ്യേഷ്ഠന്റെ സുഹൃത്തിന്റെ അമ്മ മരിക്കുന്നത്. ആ അമ്മയുടെയും, മകന്റെയും കഴിഞ്ഞ കാലം ജ്യേഷ്ഠൻ സത്യനോട് പറഞ്ഞു. അത് അതേ പടി പകർത്തിയതാണ് 'സന്ദേശ'ത്തിലെ ഉദയഭാനുവിന്റെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളും മറ്റും.
Adil siddiq thilakanpd amaye kurich parayumbol nammude kannu nirayum .. Aa ota scenen mathi adhehathinte range manasilakkan..
സന്ദേശത്തിലെ കഥാപാത്രം തിലകന് ഇഷ്ടപ്പെട്ടെങ്കിലും നൽകാൻ ഡേറ്റ് ഇല്ലായിരുന്നു. കാരണം കോഴിക്കോട്ട് 'ഗോഡ്ഫാദറി'ന്റെ ഷൂട്ടുണ്ട്. ഒറ്റ ദിവസം ഒഴിവില്ല. ഒടുവിൽ തിലകൻ തന്നെ കണ്ടെത്തിയ പോംവഴിയാണ് ഗോഡ്ഫാദറിന്റെ ഇടവേളകളിൽ അഭിനയിക്കാം എന്നത്. അങ്ങനെ തിലകനു വേണ്ടി സന്ദേശത്തിന്റെ ഷൂട്ട് കോഴിക്കോട്ടേയ്ക്ക് മാറ്റുകയായിരുന്നു. ഒരേദിവസം തന്നെ ഗോഡ്ഫാദറിലെ ബാലരാമനായും, സന്ദേശത്തിലെ രാഘവൻ നായരായുമുള്ള പകർന്നാട്ടം സത്യനെ സത്യത്തിൽ ഞെട്ടിച്ചു.
'സന്ദേശം' ഇറങ്ങി മാസങ്ങളോളം സത്യന്റെയും, ശ്രീനിയുടെയും വീട്ടിലേയ്ക്ക് ശകാരക്കത്തുകളുടെ പ്രവാഹമായിരുന്നു. ആ സമയങ്ങളിൽ ഇടയ്ക്ക് ഒത്തുകൂടി ഈ കത്തുകൾ വായിച്ച് ചിരിക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം.