1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

എന്റെ ജീവിതത്തിലെ സ്ത്രീകൾ!! അനുഭവങ്ങൾ …(Updated 10/12/2015)

Discussion in 'Literature, Travel & Food' started by Jeevan, Dec 9, 2015.

  1. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    ഒരു ഇന്റ്രൊവേർടിന്റെ ജീവിതത്തിൽ വിരളമായി മാത്രം കടന്നു വരുന്ന സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെയാണു അനുഭവപ്പെടുക…അവരുമായി ഇടപഴകുമ്പോൾ ഉണ്ടായ മാനസിക വ്യാപാര വ്യവഹാരങ്ങളിലൂടെ…സ്വന്തം വ്യക്ത്വിതം വൈകല്യം ആയി സ്വയം അനുഭവപെട്ട എന്റെ തന്നെ അനുഭവങ്ങൾ കുഞ്ഞു കുഞ്ഞു കഥ കൾ ആയി ഞാൻ പറയാൻ ശ്രമിക്കാം…
    ആദ്യാനുരാഗം തൊട്ടു തുടങ്ങാം(വളരെ മുൻപ്‌ എഴുതിയതാണു ഇതു…അതേപടി ഇവിടെ പകർത്തുന്നു )…
     
  2. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    ഞാൻ പത്താം തരത്തിൽ പടിക്കുന്നു… ഇറക്കം കുറഞ്ഞ ഷർട്ടും ബൂട്‌ കട്ട്‌ പാന്റ്‌ പിന്നെയും ഫാഷൻ ആയി വന്ന കാലം.
    ക്ലാസിലെ അന്തർ മുഖൻ ആയിരുന്നു എന്നെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ക്ലാസ്‌ ലീഡർ ആക്കി ഫ്രണ്ട്‌ ബെഞ്ചിലേക്കു മാറ്റി.
    ക്ലാസിലെ പടിപിസ്റ്റുകളുമായുള്ള സഹവാസം അന്നു തൊട്ടാണു തുടങ്ങുന്നത്‌.
    പെൺകിടാങ്ങൾ എല്ലാം ഇവരെ ചുറ്റി പറ്റി ആണു നംകൂരമിട്ടിരുന്നതു.
    സംശയ നിവാരണം,നോട്ബുക്ക്‌ കൈമാറൽ തുടങ്ങിയ ചടങ്ങുകൾ പെൺ കുട്ടികൾ ക്ലാസിലെ പടിപിസ്റ്റു പിള്ളേരുമായി മാത്രം നിർവ്വഹിച്ചു പോന്നു.
    എന്റെ സ്തലം മാറ്റം ക്രമേണ എനിക്കും അതിലൊക്കെ പങ്കാളി ആവാൻ അവസരം കിട്ടി.
    പക്ഷെ നേരത്തെ പറഞ്ഞ പോലെ എന്റെ അന്തർമ്മുഖത്വം.
    ഞാൻ ഒരു ഡമ്മി ലീഡർ മാത്രം ആയിരുന്നു. ക്ലാസിലെ ടോപ്‌ സ്കോററെ ഞാൻ എന്റെ നിഷ്കളങ്കത ഉപയോഗിച്ചു ബെസ്റ്റ്‌ ഫ്രണ്ട്‌ ആകി, കാര്യങ്ങൾ അവനിലൂടെ ആണു നടത്തിയതു. അവനു അത്യാവിഷ്യം പെണ്ണുങ്ങളെ വശീകരിക്കാനുള്ള കഴിവും നല്ല സൗന്ദര്യവും ഉണ്ടായിരുന്നു.
    അങ്ങനെ ഇരിക്കെ മാഷ്‌ ഇല്ലാത്ത പീരിയഡിൽ സംസാരിക്കുന്നവരുടെ പേരു എഴുതണം എന്ന നിയമം നിലവിൽ വന്നു.
    അതായതു ക്ലാസിന്റെ സെന്റർ ഒഫ്‌ അട്ട്രാക്ഷൻ ആയി മാഷിന്റെ ടേബിളിൽ ഒരു കടലാസും പേനയും പിടിച്ചു സ്റ്റയിൽ ആയി നിക്കണം. ഏന്നിട്ടു സുന്ദരി മണികളുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടോ എന്നു നോക്കണം.
    സംഗതി കൊള്ളാം പക്ഷെ എന്റെ അന്തർമ്മുഖത്വം.
    ഞാൻ കിടു കിടാ വിറച്ചു, ഞാൻ പേരു എഴുതാൻ പോവുമ്പോൾ എന്റെ ബെസ്റ്റ്‌ ഫ്രണ്ട്‌ പറയും 'റിൻഷ യുടെ പേരു എഴുതരുത്‌' കാരണം അതവൻ നോക്കുന്ന കുട്ടി ആണു.
    ക്ലാസിലെ മഹാ അലമ്പും .ഞാൻ അങ്ങനെ വിറച്ചു കൊണ്ട്‌ പേനയും പേപറും എടുത്തു നിക്കും.
    കഴിയുന്നതും പെൺകുട്ടികളുടെ ഭാഗത്തേക്കു നോക്കില്ല. ആൾകൂട്ടങ്ങളെ എനിക്കു ഭയമായിരുന്നു.
    എല്ലാവരും എന്റെ ഓരോ മൂവ്മെന്റും ഷ്രദ്ദിക്കുമല്ലോ എന്നോർത്തപ്പോൾ എനിക്കു മൂത്രമൊഴിക്കണം എന്നു വരെ തോന്നി.
    ഇടക്കെപ്പോഴോ ഞാൻ ഒരു കുശു കുശു കേട്ട്‌ പെൺകുട്ടികളുടെ സൈഡിലേക്ക്‌ ഒന്നു കണ്ണു പായിച്ചു.
    ആ നിമിഷത്തിൽ മൂന്നാമത്തെ ബെഞ്ചിൽ നിന്നു ആവെറേജ്‌ ലൂകുള്ള ഒരു കുട്ടി എന്റെ കണ്ണിൽ നോക്കി കണ്ണിറുക്കി, എന്റെ ഹൃദ്യയത്തിലൂടെ എനിക്കു പറയാൻ പറ്റാത്ത ഞാൻ ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്നു പാഞ്ഞു പോയി,ഒരു നിമിഷം അതൊരു ക്ലാസ്‌ റൂം ആണെന്നു മറന്നു കോണ്ട്‌, ഞാൻ ഷാരൂഖും,അവൾ കാജോലുമായി മാറി കണ്ണിൽ കണ്ണിൽ നോക്കി… ഒരനിർവ്വചനീയ അനുഭൂതി.
    ഞാൻ ഫ്ലാറ്റ്‌.…ഞങ്ങൾ തമ്മിൽ ഉള്ള ആദ്യത്തെ കടാക്ഷം…
    സംഗതി ഞാൻ രഹസ്യമാക്കി വെച്ചു…പിന്നെയും പിന്നെയും ഞാൻ പേരെഴുതാൻ പോവുമ്പോൾ എനിക്കീ അനുഭവം ഉണ്ടായി.
    എനിക്കാണേൽ അവളൊടു പറയാൻ ഉള്ള ധൈര്യം ഇച്ചിരി പോലും ഇല്ല.
    ഞാൻ എന്റെ ബെസ്റ്റ്‌ ആൻഡ്‌ ടോപ്‌ സ്കോറർ ഫ്രണ്ടിനോടു കാര്യം പറഞ്ഞു… മടിച്ചു മടിച്ചു ആണു പറഞ്ഞതു… അപ്പോൾ കാര്യങ്ങൾ ഇവ്വിതമാണു…അവന്റെ സെയിം ട്യൂഷൻ ക്ലാസിൽ ആണു അവൾ പടിക്കുന്നതു…പത്താം ക്ലാസിൽ പത്തു അ പ്ലസ്‌ കിട്ടാൻ വേണ്ടി ഏതു മണ്ടനും അന്നു റ്റ്യൂഷനു പോവാറൂണ്ട്‌.
    ഒരേ ട്യൂഷൻ എന്നു മാത്രം അല്ല,അവൻ ഇരിക്കുന്നതു അവളുടെ തൊട്ടു പുറകിൽ ഉള്ള ബെഞ്ചിൽ ആണു, എന്നിട്ടു ഇവൻ ബോറൻ ക്ലാസ്‌ ആണെങ്കിൽ ബോറഡി മാറ്റാൻ ഇവന്റെ കാൽ ഉപയോഗിച്ചു അവളുടെ കാലിൽ ഇക്കിളി ആകാറുണ്ടെന്നു…എന്റെ ഹൃദയം ഇതൊക്കെ കേട്ടപ്പോ ചെറുതായി നുറുങ്ങി… എന്നാലും അവൻ എന്റെ കാര്യം അവളോടു പറയാം എന്നു പറഞ്ഞപ്പോൾ അവനോടു ഞാൻ ക്ഷമിച്ചു.
    അന്നു രാത്രി ഞാൻ ഉറങ്ങിയില്ല…ആദ്യ നിഷ്കളങ്ക അനുരാഗത്തിന്റെ ആ മഹാ അനുഭൂതിയിൽ ലയിച്ചു ഞാൻ കണ്ണുകൾ തുറന്നു അങ്ങനെ കിടന്നു.
    പിറ്റേന്നു അവൻ രാവിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴിയിൽ നിന്നു തന്നെ ഞാനവനെ പൊക്കി:

    'ചോദിച്ചൊ?'

    'ആഹ്‌'

    'എന്തു പറഞ്ഞു?'
    എന്റെ ഹൃദയം ശക്തി ആയി മിടിക്കാൻ തുടങ്ങി.

    'അവൾ അങ്ങനെ പലരോടും ചിരികാറുണ്ടെന്നു…അതിന്റെ അർത്തം ഒക്കെ അതാണൊ എന്നു? അല്ലേലും നിന്നെ ഒക്കെ ആരെലും ലൈൻ അടിക്കുമോ എന്നു പറയാനും പറഞ്ഞു"
    അവസാനം പറഞ്ഞ്തു അവന്റെ സ്വന്തം സൃഷ്ടി ആവണം എന്നു മാത്രം ഞാൻ ആഗ്രഹിച്ചു.
    പിന്നെയും ഒരു കൂസലുമില്ലാതെ അവൾ എന്നോടു കണ്ണിറുക്കൽ തുടർന്നു.
    അവൾക്കു അറിയാമായിരിക്കും, ഞാൻ ഒരിക്കലും അവളൊടു അതു നേരിട്ടു ചോദികാൻ പോവുന്നില്ലെന്നു. ഞാൻ എന്നിട്ടു അതാസ്വദിച്ചും പോന്നു.
    ഗാന്ധി ജയന്തിയുടെ അന്നു പൂക്കള മത്സരം വേണം എന്നു നിലവിളി ഉയർന്നു.ക്ലാസ്‌ മാഷ്‌ തീം കോണ്ട്‌ വന്നു. … ഗാന്ധിജിയെ പൂക്കളത്തിന്റെ നടുക്കു വരക്കണം…കൂട്ടത്തിൽ ഗാന്ധിയെ വരച്ചാൽ മൂപരുടെ അയൽവാസി ആയി എങ്കിലും തോന്നുന്നതു ഞാൻ വരചാൽ ആണെന്നു ഐക്യ കണ്ടേനെ പ്രസ്താവന ഇറങ്ങി.
    പൂക്ക്ക്കളമിടുന്ന പെൺകുട്ടികളും ഞാനും മാത്രമെ ക്ലാസിൽ പാടുള്ളു, ബാകി എല്ലാവരും എല്ലാം കഴിഞ്ഞിട്ട്‌ വന്നാൽ മതി എന്നു മാഷ്‌ പറഞ്ഞു.
    എനിക്കു വീണ്ടും വിറക്കാൻ തുടങ്ങി…എന്റെ അന്തർമ്മുഖത്വം…ഞാൻ നിന്നു വിയർത്തു …എനിക്കു പറ്റില്ലെനു മാഷിനോടു പറഞ്ഞു ഞാൻ പുറത്തേക്കു സ്കൂട്ട്‌ ആവാൻ നിക്കുമ്പോൾ പെൺകുട്ടികളുടെ കൂട്ടത്തിൽ നിന്നു അവൾ മെല്ലെ നടന്നു വന്നു…പതിഞ്ഞ താളത്തിൽ…ഞാൻ വീണ്ടും വിറച്ചു…
    ആരും കേൾക്കാതെ സ്വരം താഴ്തി അവൾ ചോദിച്ചു
    'ഞങ്ങൾ ഇവിടെ നിക്കുന്നതു കൊണ്ടാണൊ നീ വരക്കാത്തതു?'…
    ഞാൻ ആകെ വിറങ്ങലിച്കു നിൽകുവായിരുന്നു…ഞാൻ അതെ എന്നു പറഞ്ഞു…അവൾ പുഞ്ചിരിച്ചു…അവൾ എന്നെ മറ്റാരേക്കാളും മനസിൽ ആകിയിരുന്നു…അവൾ എല്ലവരെയും കൂട്ടി പുറത്തേക്കു പോയി എന്റെ പണി കഴിഞ്ഞപ്പ്പോൾ തിരിച്ചു വന്നു…
    പിന്നെയും ഞങ്ങൾക്കിടയിൽ പ്രെതേകിച്ചു ഒന്നും നടന്നില്ല…ഞാൻ പേരെഴുതാൻ പോവുമ്പോൾ അവൾ എന്നെ നോക്കി കണ്ണിറുക്കുകയും…അവൾ എന്നെ നോക്കത്തെ തക്കത്തിൽ ഞാൻ അവളെ നോക്കുകയും ചെയ്തു അങ്ങനെ പത്താം ക്ലാസ്‌ കഴിഞ്ഞു…
    പിതാവിന്റെ അനിയന്റെ മകളുടെ കല്യാണത്തിന്റെ അന്നു അവളെ ഞാൻ വീണ്ടും കണ്ടു…മനോഹരമായി അവൾ എന്നോടു ചിരിച്ചു, എന്നെ സംസാരിക്കാൻ വിളിച്ചു …അത്രെം ബന്ധു ജനങ്ങളുടെ ഇടയിൽ വെച്ചു അവളോടു സംസാരിക്കുന്നതു പക്ഷെ എന്നെ സംബന്ധിച്ചു സാധികാത്ത കാര്യം ആയിരുന്നു…പിന്നീടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല…പിന്നീടെപ്പെഴോ എനിക്കു പെൺകുട്ടികളുമായി സംസാരിക്കാനുള്ള കഴിവു കിട്ടി…പിന്നീടു പല ലവ്‌ അഫ്ഫയേർസ്സും ഉണ്ടായി…പക്ഷെ പറയാതെ കണ്ണിലൂടെ മാത്രം പറഞ്ഞ ആ പ്രണയം മധുരം ഉള്ള ഒരു നൊമ്പരമായി ഇന്നും നെഞ്ചിൽ …ഹൃദയത്തിൽ…ഓർമ്മയുടെ പുസ്തകത്തിൽ… മാറാല പിടിക്കാതെ കിടക്കുന്നു…
     
    Chilanka, Nischal, Smartu and 9 others like this.
  3. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43

    ഞരമ്പ് രോഗം ആയിനാണ് ....:Haha::Haha::Haha::Yuk::Yuk::Yuk::rofl::rofl::rofl::rofl:
     
    Chilanka, 10th Doctor and Jeevan like this.
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Good one! Adutha parts poratte!
     
    Jeevan likes this.
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    :Haha:
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Jeevan jabbu:Yahoo::Yahoo::Yahoo:
     
    Jeevan likes this.
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :kiki:
     
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    ഒാര്‍മകള്‍ ആയി മാറുംബോള്‍ അല്ലെ എന്തിനും
    ചന്തം കൂടുക...!!
     
    KHILADI and Jeevan like this.
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    :o:(
     
    Jeevan likes this.
  10. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    രണ്ട്‌:
    കാമ രൂപിണി…കാമിനി!!

    അമ്മയുടെ വീട്ടിൽ പോവുമ്പോൾ ഓരൊ അമ്മാവന്മാരുടെ പായയുടെ ചുവട്ടിൽ നിന്നും എനിക്കു മനോരമ വീകിലിയും,ആാരോഗ്യ മാസികയും, മുത്തു ച്ചിപ്പിയും കിട്ടി തുടങ്ങിയ,ഞാനൊതൊക്കെ അതീവ രഹസ്യമായി വായിച്ചു പോന്ന, കൗമാരത്തിന്റെ കാമ പൂകൾ മൊട്ടിട്ടു തുടങ്ങിയ എന്റെ പത്താം ക്ലാസു കാലം.…
    ക്ലാസു കഴിഞ്ഞു നേരെ അടുക്കള വഴി ആണു വീട്ടിൽ കേറുക…നാലു കിലോമീറ്റലധികം ഓടി വന്നതിനാൽ നല്ല ക്ഷീണം ആണു കാരണം.…ചൂടു കട്ടൻ കാപ്പിയും ,അമ്മ ചുട്ടെടുക്കുന്ന ദോശയിൽ നിന്നു രണ്ടെണ്ണവും അകത്താക്കി വിറകു പുരയിൽ ചാരി വെച്ചിട്ടുള്ള ക്രികറ്റ്‌ ബാറ്റ്‌ എടുത്തു ഒരോട്ടാമാണു…അംഗനവാടിയും കഴിഞ്ഞു…ശ്‌ ശ്‌…
    അംഗനെ വാടിയിലെ കൊച്ചുങ്ങളെ കൊണ്ടു പോവാൻ വന്നിരിക്കുന്ന ഉമ്മമാർക്കിടയിൽ നിന്നു രണ്ടു മീൻ കണ്ണുകൾ എന്റെ നേർക്കു കൊത്തി പറിക്കുന്ന ഒരു നോട്ടം എറിഞ്ഞു.…മുഷിഞ്ഞ യൂണി ഫോം ഉടുത്തിരിക്കുന്ന സമപ്രായക്കാരി…നമ്മുടെ ഭാവനകളിലെ സ്ത്രീ സൗന്ദര്യ സംകൽപങ്ങളിൽ ഒന്നു പോലും യോജിപ്പില്ലാത്ത എന്നാൽ കാമ രൂപിണി ആയ ഒരു വെളുത്ത നിറക്കാരി…
    ഞാൻ കുറച്ചു നേരം നിഷ്ചലനായി നിന്നിട്ടി വീണ്ടും ഓടി……അംഗനവാടിയും പിന്നിട്ടു മുതിർന്ന കുട്ടികൾ വാതിൽ അടച്ചു ടി വി കാണുന്ന് ക്ലബ്ബും കഴിഞ്ഞു…ശ്‌ ശ്‌…
    നോക്കുമ്പോൾ ഇന്നു ക്ലബ്ബിന്റെ വാതിൽ മുഴുവനായി അടഞ്ഞിട്ടില്ല…ഞാൻ പഴുതിലൂടെ കണ്ണിട്ടു നോക്കി…ടീ വി യിൽ സ്ത്രീയും പുരുഷനും നഗ്നരായി കെട്ടി പുണരുന്നു…ക്ലബ്ബിനകത്തെ മര ബെഞ്ചിൽ രണ്ടു പയ്യന്മാർ പൂർണ്ണ നഗ്നന്മാരായി പരസ്പരം കെട്ടി പുണരുന്നു……ഞാൻ വീണ്ടും ഓടി…ക്ലബ്ബിനു പിറകിൽ ഉള്ള വാഴ കൃഷി ഉള്ള തൊടി വരെ…അതാണു കളി ഗ്രൗണ്ട്‌.…കളി തുടങ്ങി…റൺസിനായി ഓടി…കളി കഴിഞ്ഞു പിന്നെയും തിരിഹ്ചു പൂട്ടിയ ക്ലബ്ബും കഴിഞ്ഞു ശൂന്യമായ അംഗന വാടി മുറ്റവും കഴിഞ്ഞു വീട്ടിലേക്കു ഓടി…അതു കഴിഞ്ഞു കുളിക്കാൻ…തൊപ്പിയും റ്റെക്സ്റ്റയിൽ കവറിൽ പുസ്തകവുമെടുത്തിട്ടു മദ്രസയിലേക്കാണു പിന്നീടുള്ള ഓട്ടം…ഉസ്താദിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാതെ ചൂരൽ പ്രയോഗം ഏറ്റു വാങ്ങാൻ എണീറ്റു നിന്നപ്പോൾ ഞാൻ അംഗൻ വാടിയിൽ വെച്ചു കണ്ട ആ മീൻ കണ്ണുകൾ കാമത്തോടെ എന്റെ കണ്ണുകളെ വീണ്ടും കൊത്തി…അവൾ എന്റെ അതെ ക്ലാസ്സിൽ തന്നെ…ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷം…ഇന്റർവ്വെല്ലിനു ക്ലാസിലെ വഷളനോടു കാര്യങ്ങൾ ഇങ്ങനെ പറഞ്ഞൊപ്പിച്ചു…
    'അവൾ എന്നെ വല്ലാണ്ടു നോക്കുന്നു…വല്ലാത്ത നോട്ടം"…
    പറഞ്ഞു വന്നപ്പോൾ അവളെ അവനു നേരത്തെ അറിയാം…അംഗനവാടിയിൽ നിന്നു അവളുടെ കൊച്ചനുജത്തിയെ കൊണ്ടു പോയി കഴിഞ്ഞൽ അവൾ ഇവന്റെ വീടിന്റെ അടുത്തൂടെയുള്ള ഇടവഴി വഴി ആണു ഏതോ ഒരുവീട്ടിൽ നിന്നു പാലു വാങ്ങിക്കാൻ പോവുന്നതു…വഴിയിൽ വെച്ചു സ്തിരമായി എന്റെ സീനിയർ മദ്രസ വിദ്യാർത്തി ഇവളെ കേറി പിടിച്ചു കുറച്ചു നേരം ആലിംഗ ബന്ധിതരാകും…
    എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…!!
    എങ്കിലും ഞാൻ പുറത്തു കാണിച്ചില്ല…മദ്രസ വിട്ടുള്ള ഓട്ടം കഴിഞ്ഞു,, പതിവു പോലെ പിറ്റേന്നു സ്കൂളിലെക്കുള്ള ഓട്ടം ആരംഭിച്ചു…സ്കൂളിലേക്കു തോടു വരമ്പു വഴി വേണം ഓടാൻ…അന്നിത്തിരി ലേറ്റു ആയി ആണു ഓടുന്നതു…റോഡു കഴിഞ്ഞു ഒരാൾക്കു കഷ്ടിച്ചു പോവാൻ പറ്റുന്ന തോടുവരമ്പിലേക്കും കടന്നതും കുറച്ചു ദൂരെ ആയി അവൾ.…!!
    പിന്നെയും കൊത്തി പറിക്കുന്ന തിരിഞ്ഞു നോട്ടം…!!
    അവളുടെ കൂടെ വേറെ ഒരുത്തിയും ഉണ്ട്‌…അവളെ കുറിച്ചു സ്കൂളിൽ നല്ല കമ്പി ക്കഥകൾ വരുന്നുണ്ട്‌ എന്നു നേരത്തെ അറിയാം…
    ഞാൻ സ്തംഭന കഞ്ചുകനായി അവിടെ നിന്നു.… എനിക്കു അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ വയ്യ.…കാരണം അവൾ അവിടെ നിന്നു എന്നെ മാടി വിളിക്കുന്നു…എന്റെ നെഞ്ചു പട പടാ മിടിച്ചു. ക്കൊണ്ടിരുന്നു…കാൽ മുട്ടുകൾ വിറച്ചു…എങ്കിലും പതിവില്ലാതെ സിരകൾക്കു ചൂടു പിടിക്കുന്നതായിട്ടു തോന്നി…
    അപ്പോഴേക്കും എന്റെ ഒരു ജൂനിയർ പയ്യൻ വന്നു…ഞാൻ ശ്വാസം ഒന്നു നേരെ വിട്ടു.…അവൻ വന്നിട്ടും അവൾ കൂട്ടുകാരിയോടു സംസാരിച്ചു കൊണ്ടു അതേ നിൽപാണു…
    ഞാൻ ഇവനോടു എനിക്കു പെൺ കുട്ടികളുമായി സംസാരിക്കാൻ ഇഷ്ടം അല്ലെന്നൂ അവരോടു പോയി പറയാൻ ഏൽപിഛു.…അപ്പോൾ അതൊക്കെയാണു പറയാൻ തോന്നിയതു…എങ്ങനെയെങ്കിലും അവിടുന്നു രക്ഷപെടണം എന്നു വിജാരിച്ചു.…
    ഇവൻ സിമ്പിൾ ആയി പോയി പറഞ്ഞേൽപിച്ച കൃത്യം നിർവ്വഹിച്ചു.…അതിനു ശേശം അവൾ പോയി.…ഞാൻ എന്റെ ഓട്ടം തുടർന്നു.…
    പിന്നീടാണു സ്കൂളിൽ ഇവൾ എന്റെ അയൽ ക്ലാസുകാരി ആണു എന്ന്നറിയുന്നതും.…സ്കൂളിൽ ഈ രഹസ്യം ഞാൻ ആരൊടും പറഞ്ഞില്ല…പലരുടെയും വാക്കുകളിൽ നിന്നു ഇവളെയും ഇവളുടെ കൂട്ടുകാരിയെ കുറിച്ചും ഉള്ള കഥകൾ മനോരമ വീകിലിയിലെ കണ്ണീരും കിനാവും പംക്തി വയിക്കുന്ന അതേ വികാരത്തോടെ ഞാൻ കേട്ടറിഞ്ഞു…
    ക്ലാസു കഴിഞ്ഞു കളിക്കാനുള്ള പതിവു ഓട്ടത്തിൽ പതിവു തെറ്റിക്കാതെ ഇവളുടെ വശ്യ മനോഹരായ കണ്ണുകൾ എന്നെ ഇമ ചിമ്മാതെ നോക്കി..സ്കൂളിൽ ഞാൻ ഇവളെ കാണുമ്പോഴേക്കും മാറി നടന്നു.…മദ്രസയിൽ വെച്ചും ഇവൾ കത്തുന്ന കണ്ണുകളൊടെ നോക്കി.…എത്ര അവഗണിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.…അവസരം കിട്ടുമ്പോൾ എല്ലാം അവൾ എന്നെ നോക്കി…പവർ കട്ടിന്റെ സമയത്തു മദ്രസയിലെ പെട്രോമാക്സിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാനും അതാഗ്രഹിച്ചിരുന്നോ?
    ഇവൾ നോക്കുമ്പോൾ മാത്രം എന്റെ സിരകൾക്കു ചൂടു പിടിച്ചു.…ഞാൻ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.…
    പലപ്പോഴും നന്നായി വിയർത്തു..

    .*********

    കാല ചക്രം കറങ്ങി തിരിഞ്ഞു രണ്ടായിത്തി പതിനഞ്ചു ഏപ്രിൽ മാസത്തിൽ എത്തി..

    അവളും അവളുടെ കാമം സ്ഫുരിക്കുന്ന കണ്ണുകളും ഓർമ്മകളുടെ കൂട്ടത്തിൽ എവിടെയോ പൂണ്ടു പോയി..ജീവിതം എന്ന നിലക്കാത്ത ഓട്ടത്തിനിടയിൽ അതു വീണ്ടും ചികഞ്ഞെടുക്കാനോ മറ്റോ ഞാനും ശ്രമിച്ചില്ല..…
    ആയിടക്കു ഫ്രണ്ടിന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൂടെ പോയി, ലാബിൽ ചുമ്മ അങ്ങനെ ഇരിക്കികയായിരുന്നു ഞാൻ.…ഒരു തടിച്ചു കൊഴുത്ത സ്ത്രീ കയ്യിൽ എന്തോ പരിശോദിച്ച റിസൾടുമായി അകത്തു നിന്നു ഇറങ്ങി വന്നു.…
    അവർ ആരെയോ കാര്യമായി തിരയുന്നിതിനിടയിൽ അറിയാതെ അവർ എന്നെയും നോക്കി…കാല ചക്രം ബുള്ളറ്റ്‌ സ്പീഡിൽ പിന്നോട്ടു കറങ്ങി…
    പത്താം ക്ലാസിൽ ചെന്നു നിന്നു.…അതെ ആ കണ്ണുകളെ ഞാൻ തിരിച്ചറിഞ്ഞു…ഞങ്ങളുടെ കണ്ണുകൾ പരസ്പരം തിരിച്ചറിഞ്ഞു.…
    അവൾ ആകെ മാറിയിരുന്നെങ്കിലും ആ കണ്ണുകളിലെ കാന്തിക പ്രഭാവത്തിനു ഒരു മാറ്റവും വന്നിരുന്നില്ല…
    അവൾ എന്നെ സമീപിച്ചു.…
    ഇപ്പോൾ ആ കണ്ണുകളിൽ നിന്നു എനിക്കു കാമം സ്ഫുരിക്കുന്നതായി തോന്നിയില്ല.…പക്ഷെ നിറഞ്ഞ സ്നേഹമോ…?വാത്സല്യമോ…എന്തോ ഒന്നു അതിൽ നിറയുന്നതായി വീണ്ടും നോക്കിയപ്പോൾ തോന്നി….അവൾ എന്റെ പേരു വിളിച്ചു……!!
    ഒരു മന്ത്രം പോലെ…മൃദുവായി…
    ഞാൻ എന്തോ വിവശനായി…
    എന്റെ കാര്യങ്ങൾ ഓരോന്നായി അവൾ ചോദിച്ചറിഞ്ഞു…ഞാൻ എല്ലാത്തിനും ഉത്തരങ്ങൾ മാത്രം കൊടുത്തു …എനിക്കെന്തെക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല… അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു…അവൾ പ്രഗ്നന്റ്‌ ആണു അതിന്റെ എന്തോ ചെക്കപിനോ മറ്റോ വന്നതാണു ലാബിൽ..ഇടക്കു വെച്ച്‌ പെട്ടൊന്നു അവളുടെ സംസാരം മുറിഞ്ഞു , പുറത്തു നിന്നു ഒരാൾ അവളൊടു വരാൻ ആംഗ്യം കാണിക്കുന്നു ,ഭർത്താവു ആയിരിക്കണം…ഒന്നും പറയാതെ അവൾ ഓടി.…ലാബിനു പുറത്തു വെച്ച ചെരിപ്പു കാലിൽ ഇടുന്ന അവസരത്തിൽ അവൾ എനിക്കു നേരെ ഒരു നോട്ടം കൂടെ പായിച്ചു…അപ്പോഴും അതിൽ കാമം സ്ഫുരിച്ചിരുന്നില്ല എന്നു ഞാനറിഞ്ഞു…
    പക്ഷെ ആ മനോഹരമായ കണ്ണുകൾ നിറഞ്ഞിരുന്നു…ആ വേളയിൽ എനിക്കെന്തോ വലിയ വിശാദം അനുഭവപെട്ടു.…
     

Share This Page