'റാംജിറാവു'വിൽ സായികുമാറിന്റെ റോളിനു ആദ്യം സിദ്ധിക് ലാൽ സമീപിച്ചത് ജയറാമിനെയാണ്. അവരുടെ സുഹൃത്തായ ജയറാം ഒരു മടിയും കൂടാതെ അഭിനയിക്കുമെന്ന് അവർ കരുതി. പക്ഷെ കഥ കേട്ട് ജയറാം ഈ സിനിമയിൽ വിശ്വാസമില്ലാതെ ഈ ചിത്രത്തെ നിഷ്കരുണം തള്ളി 'നഗരങ്ങളിൽ ചെന്ന് രാപാര്‍ക്കാം' എന്ന ചിത്രത്തിൽ പോയി അഭിനയിച്ചു. തിയേറ്ററിൽ റാംജിറാവു' വലിയ വിജയം ആയപ്പോള്‍, നഗരങ്ങളിൽ ചെന്ന് രാപാര്‍ക്കാം പരാജയമായി മാറി.
റാംജി റാവുയായി തലമുടി പിറകോട്ട് ചീകിയൊതുക്കിയും, മീശ താഴോട്ട് ഇറക്കി വെച്ചും വേഷപ്പകര്‍ച്ച തീരുമാനിച്ചത് വിജയരാഘവൻ തന്നെ ആയിരുന്നു. അദ്ദേഹം ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്ന ആ നരച്ചു മുഷിഞ്ഞ ഷര്‍ട്ടും ജീന്‍സും സംവിധായകൻ ലാൽ സെറ്റില്‍ ഉപയോഗിച്ചതായിരുന്നു. റാംജിറാവുവായി ആദ്യം പരിഗണിച്ചത് ബാബു ആന്റണിയെ ആണെന്നും കേട്ടിട്ടുണ്ട്.
റാംജിറാവുവിന്റെ ക്ലൈമാക്സിനോട് അടുക്കുന്ന സീനുകളിൽ ഇന്നസെന്റ് ചുണ്ടിൽ സിഗരറ്റും കത്തിച്ചു സംസാരിക്കുന്ന ഒരു ക്ലോസ്-അപ്പ് സീനുണ്ട്. പക്ഷേ, ഇരുപതോളം ടേക്കുകൾ എടുത്തിട്ടും ശരിയാവുന്നില്ല, ഇന്നസെന്റിന് മാന്നാർ മത്തായി ആവാൻ പറ്റുന്നില്ല. അപ്പോഴാണ് സിദ്ദിഖ് ശ്രദ്ധിച്ചത്, ഇന്നസെന്റ് മുണ്ടിനു പകരം പാന്റ് ധരിച്ചാണ് ആ ക്ലോസ്-അപ്പ് ഷോട്ടിനു നില്‍ക്കുന്നത്. സിദ്ദിഖ് ഉടനെ പാന്റ് ഊരി മാറ്റിച്ച് ഇന്നസെന്റിനെ മാത്തായിയുടെ മുണ്ട് ഉടുപ്പിച്ചു. ആദ്യ ടേക്കിൽത്തന്നെ ആ ഷോട്ട് ഓക്കേയായി.
*'റാംജിറാവു സ്പീക്കിംഗ്' എന്ന പേര് നിർദ്ദേശിച്ചത് സിദ്ദിഖ് ലാലിന്റെ ഗുരുവായ ഫാസിൽ ആണ്. തെലുഗ് സിനിമ നിര്‍മാതാവായ റാമോജി റാവുവിന്റെ പേരിൽ നിന്നാണ് ഫാസിൽ ഈ പേരു മെനഞ്ഞെടുത്തത്. *ഹരിശ്രീ അശോകന്റെ ഒരു ഫോൺ സംഭാഷണം ചിത്രത്തിലുണ്ട്. ആ സീനിൽ ഹരിശ്രീക്ക് വേണ്ടി ഡബ് ചെയ്തത് ലാൽ ആണ്.
Manichithrathazhu original movie ulla kure scenes tv telecastilum cd yilum cut akite unde reason ariyuo....
ദൈർഘ്യം കുറയ്ക്കാൻ വേണ്ടിയാണ്, സീൻ മോശമായിട്ടല്ല. ഇത് പല സിനിമകൾക്കും സംഭവിച്ചിട്ടുള്ളതാണ്. 'കിലുക്കം' സിനിമയെപ്പറ്റി പറയുന്നത് ആ സിനിമ എഡിറ്റിങ് ടേബിളിൽ എത്തിയപ്പോൾ 5 മണിക്കൂർ ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ടാണ് ജഗദീഷിന്റെ മിക്കവാറും എല്ലാ സീനുകളും അതിൽ നിന്ന് മുറിച്ചുമാറ്റിയത്.