'അമര'ത്തിന്റെ സെറ്റിൽ വച്ചാണ് ലോഹി ബാപ്പൂട്ടിയുടെ കഥ('ആധാരം') മമ്മൂട്ടിയോട് പറയുന്നത്. കഥ കേട്ട മമ്മൂട്ടി അപ്പോൾത്തന്നെ പറഞ്ഞു - നമ്മൾ ഇതുടനെ ചെയ്യുന്നു. പക്ഷേ 'ധന'ത്തിന്റെ വർക്ക് ഉള്ളതിനാൽ ലോഹിക്ക് അല്പസമയം വേണമായിരുന്നു. ധനത്തിന്റെ ഷൂട്ടിനിടയ്ക്ക് ലോഹിയെ കണ്ടപ്പോൾ ആധാരത്തെപ്പറ്റി മമ്മൂട്ടി അന്വേഷിച്ചു. അപ്പോൾ ലോഹി മറ്റൊരു കഥയാണ് പറഞ്ഞത്. അത് കേട്ടതും മമ്മൂട്ടി ലോഹിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു - ഇതു മതി. ഇത് ജോഷി ചെയ്യട്ടെ. അങ്ങനെയാണ് 'കൗരവർ' പിറക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ നിർദ്ദേശപ്രകാരമാണ് ആധാരത്തിലെ ബാപ്പൂട്ടിയായി മുരളിയെ കാസ്റ്റ് ചെയ്യുന്നത്.