*പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്ന ഗിരീഷ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'അക്കരെ നിന്നൊരു മാരൻ'(അദ്ദേഹം സംവിധാനം ചെയ്ത ഏക സിനിമയും ഇതുതന്നെ). സ്വതന്ത്രസംവിധായകൻ ആകാൻ ക്ഷണിച്ചത് നിർമ്മാതാവ് ആനന്ദ് ആയിരുന്നു. പക്ഷേ, അദ്ദേഹം പതിയെ ഒഴിഞ്ഞു. പിന്നീട് നിർമാതാവ് സുരേഷ്കുമാറിന്റെ സഹായത്തോടെയാണ് മറ്റൊരു നിർമാതാവിനെ ലഭിച്ചത്. *നായകനായി ആദ്യം തീരുമാനിച്ചത് ശങ്കറിനെ ആയിരുന്നു. പക്ഷേ, കൂട്ടായ തീരുമാനത്തിൽ ശങ്കർ ആ വേഷത്തിന് അനുയോജ്യനല്ലെന്ന് അഭിപ്രായം വന്നപ്പോൾ ആ തീരുമാനം മാറ്റി. പിന്നീട് ജഗതിയെ നായകനാക്കാൻ ആലോചിച്ചു. പക്ഷേ, മറ്റ് ചിത്രങ്ങൾക്ക് ഡേറ്റ് നൽകിപ്പോയതുകൊണ്ട് ജഗതി സ്വയം ഒഴിഞ്ഞു. അങ്ങനെയാണ് മണിയൻപിള്ള രാജു നായകനാകുന്നത്.
അക്കരെ നിന്നൊരു മാരന്റെ കഥ പറഞ്ഞത് ജഗദീഷ് ആണ്. ശ്രീനിവാസൻ തിരക്കഥ എഴുതാമെന്നും ഏറ്റു. പക്ഷേ, 2 ആഴ്ച കഴിഞ്ഞിട്ടും എഴുത്ത് ഒന്നുമായില്ല. ആ സമയത്താണ് ഗിരീഷിനും, ജഗദീഷിനുമൊപ്പം ഇന്നസെന്റ് കൂടി കഥാചർച്ചയിൽ പങ്കാളിയാവുന്നത്. ജഗദീഷിന്റെ കഥയുടെ രൂപവും, ഭാവവുമൊക്കെ മാറിത്തുടങ്ങി. അതിനുശേഷമാണ് ശ്രീനിക്ക് കഥയിൽ പൂർണ്ണമായ താല്പര്യം ജനിക്കുന്നതും, സ്ക്രിപ്റ്റിങ്ങിലേക്ക് കടക്കുന്നതും. പിന്നീട് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് അനുസരിച്ച് ശ്രീനിവാസൻ ലൊക്കേഷനിലിരുന്ന് തിരക്കഥ പൂർത്തിയാക്കി.
അക്കരെ നിന്നൊരു മാരന്റെ പ്രിവ്യൂ കണ്ട പലർക്കും പടത്തെപ്പറ്റി വലിയ മതിപ്പ് ഇല്ലായിരുന്നു. നടൻ ശങ്കർ പറഞ്ഞത് പടം 2 ദിവസത്തിനകം ചുരുട്ടിക്കെട്ടും എന്നായിരുന്നു. പക്ഷേ, സിനിമ 100 ദിവസം ഓടി. (ഈ അഭിപ്രായം പറഞ്ഞ ശങ്കറിന്റെ കാര്യം ഏതാണ്ട് ഒന്നുരണ്ട് വർഷത്തിനകം തീരുമാനമായി എന്നത് വിധിവൈപരീത്യം!)
പടത്തിൽ ഒരു പാട്ട് പോലുമില്ലെന്നത് പ്രിവ്യൂ കണ്ട പലരും ഒരു നെഗറ്റീവ് ആയി പറഞ്ഞിരുന്നു. അങ്ങനെയാണ് മാരനിൽ ഒരു പാട്ട് ഉൾപ്പെടുത്താൻ സംവിധായകൻ തീരുമാനിച്ചത്. റിലീസിംഗിന് 2 ദിവസം മുമ്പാണ് പാട്ടെടുത്തത്. അത് വളരെ രസകരമാണ്. ഗിരീഷ് പാട്ടിന്റെ കാര്യം പ്രിയനോട് പറഞ്ഞു. പാട്ടെടുക്കാമെന്ന് പ്രിയൻ സമ്മതിച്ചു. പക്ഷേ, പാട്ടില്ല, ട്യൂണുമില്ല. ഒടുവിൽ പ്രിയനും,ശ്രീനിയും കൂടി ഒരു ശ്രമം നടത്തി. 'ആലിപ്പഴം പെറുക്കാം' എന്ന പാട്ട് അഞ്ചാറു തവണ കേട്ടു. അതിന്റെ ചുവടുപിടിച്ചങ്ങ് എഴുതി - 'കണ്ണാ നീ ഭൂമിയിൽ ' എന്ന് തുടങ്ങുന്നൊരു പാട്ട്. അതു കഴിഞ്ഞ് കണ്ണൂർ രാജനെ വിളിച്ചു. ആലിപ്പഴത്തിന്റെ യാതൊരു ഛായയുമില്ലാതെ അദ്ദേഹം ഇതിന് സംഗീതം കൊടുത്തു. അപ്പോഴേക്കും പ്രിയൻ മദ്രാസിലൊന്ന് കറങ്ങി ആദ്യം കണ്ട 3 ഗായകരേയും തപ്പി വന്നു. ബ്രഹ്മാനന്ദൻ, സതീഷ്ബാബു, സുജിത് എന്നിവർ. ഉടനെതന്നെ റെക്കോർഡിങ്ങും നടത്തി. റെക്കോഡ് ചെയ്ത് കിട്ടിയ ഉടനെ ഉള്ള ആർട്ടിസ്റ്റുകളെയെല്ലാം വിളിച്ച് ഷൂട്ട് ചെയ്തു. ഇക്കാര്യമെല്ലാം നടന്നത് ഒറ്റദിവസം ആണെന്നതാണ് ഇതിലെ രസം. രാവിലെ എഴുതി, ഉച്ചയ്ക്ക് മ്യൂസിക് ചെയ്ത്, വൈകുന്നേരം റെക്കോഡ് ചെയ്ത്, രാത്രി ഷൂട്ട് ചെയ്തു...!!!
Malayalathile mikacha cinemakalil thanne onnanu bharathan samvidhanam cheytha 'vaishali' enna chitram... athile kala samvidhanam oke eare prashamsa pidichu pattiyathanu... ennal Vaishaliyude nirmanam arayirunnu ennu ariyamo.. P P Ramachandran... Athilenthanu itra prathyekatha ennayirikkum... 'Janakodikalude viswastha sthapanam' ennu paranju namude manasilk vanna 'Atlas ramachandran' ayirunnu athu