1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇത്തവണ നുറുങ്ങുകളിൽ ബോംബെ രവിയും ചില കൗതുകവർത്തമാനങ്ങളും..[\b]


    "പഞ്ചാഗ്നി","നഖക്ഷതങ്ങൾ" എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ശ്രീ എം ടി Posted Imageവാസുദേവൻ നായരും സംവിധായകൻ ഹരിഹരനും. രണ്ടു ചിത്രങ്ങളിലും മെലഡി തന്നെ വേണമെന്നും, അതിനു മുംബൈയിൽ നിന്നും ഏതെങ്കിലും പ്രശസ്ത സംഗീത സംവിധായകനെ കൊണ്ടു വന്നാലോ എന്നും ഹരിഹരൻ. അദ്ദേഹത്തിന്റെ മനസ്സിൽ ഹിന്ദി സിനിമാ സംഗീതലോകത്തെ ചക്രവർത്തിമാരായ നൗഷാദും ഖയ്യാമുമാണ്. ഇവരിൽ ആരെങ്കിലും ഒരാളെ കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയിൽ ഹരിഹരൻ മുംബൈയിലേയ്ക്ക്..കൂടെ എം ടി യും.ഒരു മാസത്തെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾക്കുമായി ഏതാണ്ട് എട്ടു പാട്ടുകൾ- ഒരു പാട്ടിന് ഒരു മാസമെങ്കിലും എടുക്കുന്ന നൗഷാദ് സാഹബ് വിനയപൂർവ്വം ഒഴിഞ്ഞുമാറി.ഖയ്യാമാകട്ടെ ഒന്നു രണ്ട് മാസത്തേയ്ക്ക് സ്ഥലത്തൊട്ടില്ല താനും. ഇനിയെന്ത് എന്ന് ചിന്തിച്ചു നിൽക്കുന്ന ഹരിഹരനോട് മുംബൈയിലുള്ള സുഹൃത്ത് പറഞ്ഞു "രവിയെ നോക്കൂ" എന്ന്. ഏത് രവി?. രണ്ടു പേർക്കും പെട്ടെന്ന് പിടി കിട്ടിയില്ല. സുഹൃത്ത്, രവി ചിട്ടപ്പെടുത്തിയ ചില പാട്ടുകൾ മൂളിPosted Image - " ചൗധ്‌വീൻ കാ ചാന്ദ് ഹോ..." . മുംബൈയിലേയ്ക്ക് വണ്ടി കയറിയ മലയാളി ചലച്ചിത്രകാരന്മാർക്ക് തങ്ങൾ തിരഞ്ഞു വന്നയാളെത്തന്നെ കിട്ടിയെന്നു ബോധ്യമായി.എന്നാൽ അത്ര എളുപ്പമായിരുന്നില്ല തുടർന്നുള്ള കാര്യങ്ങൾ.ഇന്ത്യയുടെ തെക്കേ അറ്റത്തെ വളരെ കുറച്ചു മാത്രം ആളുകൾ കൈകാര്യം ചെയ്യുന്ന മലയാളഭാഷ - തീർച്ചയായും പ്രതിഫലവും മുംബൈ കണക്കുകളനുസരിച്ച് വളരെ മോശവും..തനിക്കിതിൽ താല്പര്യമില്ലെന്നു പറഞ്ഞ് ഒഴിയാൻ നിന്ന രവിയെ ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിക്കാൻ എം ടി യും ഹരിഹരനും കഷ്ടപ്പെടേണ്ടി വന്നുവത്രെ.

    Posted Imageഒ എൻ വി അദ്ദേഹത്തിനു വരികളെഴുതാൻ എന്റെ ട്യൂൺ തരാൻ ആവശ്യപ്പെട്ടു. ട്യൂൺ വേണമെങ്കിൽ ആദ്യം വരികൾ വേണമെന്ന് ഞാൻ തിരിച്ചും പറഞ്ഞു. ഇത് കേട്ട ഒ എൻ വി പൊട്ടിച്ചിരിച്ചുകൊണ്ട് വരികൾ എനിക്കു തന്നു . സംവിധായകൻ പറഞ്ഞു തന്നിരുന്ന കഥാസന്ദർഭത്തിനനുസരിച്ച് ഞാൻ ഏതാനും ഈണങ്ങൾ ഒരുക്കി.വൈകുന്നേരം അദ്ദേഹം വന്നപ്പോൾ, അവയിൽ പ്രിയപ്പെട്ട ഒരീണം ഞാൻ അദ്ദേഹത്തിനു കേൾപ്പിച്ചു കൊടുത്തു. ആദ്യം കേൾപ്പിച്ച ഈണം തന്നെ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. ചിത്രയാണ് പിന്നീട് ആ പാട്ട് പാടിയത്" മലയാളത്തിലെ തന്റെ ആദ്യഗാനമായ മഞ്ഞൾ പ്രസാദവും എന്ന ഗാനത്തിന്റെ പിറവിയെ ബോംബെ രവി ഓർക്കുന്നതിങ്ങനെ...( ചിത്രക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനമാണ് നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും എന്ന പാട്ട് )

    മലയാളത്തിൽ അന്നു തന്നെ രവീന്ദ്രൻ എന്ന സംഗീത സംവിധായPosted Imageകൻ ഉണ്ട്. അപ്പോൾപ്പിന്നെ ഒരു രവിയും കൂടിയായാൽ അത് ആശയക്കുഴപ്പമുണ്ടാക്കില്ലേ. രവി എന്ന പേരിന്റെ കൂടെ ബ്രായ്ക്കറ്റിൽ ബോംബെ എന്നുകൂടി ചേർക്കാൻ എം ടിയാണ് നിർദ്ദേശിച്ചത്.കാലക്രമേണ ബോംബെ രവി എന്ന പേര് മലയാളിക്ക് ഏറെ പ്രിയങ്കരമാവുകയായിരുന്നു.

    കുട്ടിക്കാലത്ത് അച്ഛന്റെ നിർദ്ദേശപ്രകാരം അദ്ദേഹം അംഗമായിരുന്ന ഒരു കൂട്ടായ്മയ്ക്കു വേണ്ടി രവി പാടുകയുണ്ടായത്രെ.അദ്ദേഹത്തിന്റെ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടപ്പോൾ അതിൽ അസൂയകൊണ്ട മറ്റൊരാൾ അവിടെയുണ്ടായിരുന്നു.രവിയ്ക്കു മുൻപ് പാടിയ കുട്ടി.അടുത്ത ദിവസം എല്ലാവരും രവിയോട് പാടാൻ ആവശ്യപ്പെട്ടപ്പോൾ മറ്റേ കുട്ടി ഹാർമ്മോണിയത്തിൽ മനപ്പൂർവ്വം സ്വരസ്ഥാനങ്ങളെല്ലാം തെറ്റി വായിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തതു കൊണ്ട്, അന്നാ പാട്ട് ശരിയായി പാടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അന്നു വീട്ടിലെത്തിയ രവി അച്ഛനോടു പറഞ്ഞു എനിക്കും പഠിക്കണം ഹാർമ്മോണിയം. മകന്റെ കഴിവിൽ തികഞ്ഞ വിശ്വാസമുണ്ടായിരുന്ന അച്ഛൻ അവനെതിരു നിന്നില്ല. ഹാർമ്മോണിയം മാത്രമല്ലാ, തന്റെ കയ്യിൽ കിട്ടുന്ന എല്ലാ ഉപകരണങ്ങളും വായിക്കാൻ അഭ്യസിച്ച ശ്രീ രവി പക്ഷെ ഇലക്ട്രീഷനായിട്ടായിരുന്നു തന്റെ യൗവ്വനത്തിന്റെ ആദ്യ നാളുകൾ ദില്ലിയിൽ കഴിച്ചു കൂട്ടിയത്
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഗായകനാകാൻ ആഗ്രഹിച്ച് മുംബൈയിൽ വന്ന രവി ശങ്കർ ശർമ മുംബൈയിലെ തന്റെ ആദ്യനാളുകളിൽ രാത്രികൾ റെയിൽവേ സ്റ്റേഷനുകളിലും പകലുകൾ തെരുവുകളിലുമാണ് കഴിച്ചു Posted Imageകൂട്ടിയിരുന്നത്.അദ്ദേഹത്തിന്റെ കഴിവുകൾ കണ്ടെത്തിയ ഹേമന്ത് കുമാർ എന്ന പ്രശസ്ത ഗായക-സംഗീതസംവിധായകൻ രവിയെ തന്റെ കൂടെ കൂട്ടുകയായിരുന്നു. തന്റെ ആനന്ദ് മഠ് എന്ന ചിത്രത്തിലെ വന്ദേ മാതരം എന്ന ഗാനത്തിൽ കോറസ്സിലെ ഒരംഗമാകാൻ ഹേമന്ത് കുമാർ അദ്ദേഹത്തിന് ഒരവസരം കൊടുത്തു. ഹേമന്ത്കുമാറിന്റെ പ്രശസ്തമായ നാഗിൻ (1954) എന്ന ചിത്രത്തിലെ മകുടിയുടെ ഈണം ഹാർമ്മോണിയത്തിൽ വായിച്ചത് രവിയാണ്.
     
    Mayavi 369 likes this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഗായികയും നടിയുമായ സൽമാ ആഗയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തPosted Image നിക്കാഹ് എന്ന ചിത്രത്തിലെ ദിൽ കെ അർമാൻ എന്ന ഗാനം സത്യത്തിൽ രവി ചിട്ടപ്പെടുത്തിയത് ഇന്നു കേൾക്കുന്ന രൂപത്തിലായിരുന്നില്ലത്രെ. താനുണ്ടാക്കിയ ഈണം ഗായികയ്ക്ക് പാടാൻ സാധിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പതിനെട്ട് വ്യത്യസ്ത ഈണങ്ങളാണ് ആ പാട്ടിനായി ഒരുക്കിയത്. എന്നാൽ അവയിലൊന്നും തന്നെ സൽമാ ആഗയെക്കോണ്ട് പാടി എത്തിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്റെ പ്രിയ ഗായിക ആശാ ഭോൺസ്ലെയെക്കൊണ്ടു തന്നെ ആ പാട്ടു പാടിക്കാം എന്ന് രവി കരുതി. എന്നാൽ ഇതറിഞ്ഞ സൽമാ ആഗ നിർമ്മാതാവ് ബി ആർ ചോപ്രയെ കണ്ട് കരഞ്ഞപേക്ഷിച്ചതിനെത്തുടർന്ന് അവർക്ക് പാടാനാകുന്ന ഒരു ഈണം നിർമ്മിക്കാൻ രവി നിർബന്ധിക്കപ്പെടുകയായിരുന്നു
     
    Johnson Master likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    അന്യദേശ/ഭാഷാ ഗാനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ധാരാളം ഗാനങ്ങൾ നമുക്ക് പരിചിതമാണ്.എന്നാൽ "ചൈനാ ടൗൺ" എന്ന ചിത്രത്തിനു വേണ്ടി രവി ഈണം നൽകിയ "ബാർ ബാർ ദേഖോ ഹസാർ ബാർ ദേഖോ "എന്ന പ്രശസ്ത ഗാനം ഒരു വിദേശ ആൽബത്തിൽ വരികയുണ്ടായി. എന്നാൽ നമ്മളും അവരും തമ്മിലൊരു വ്യത്യാസമുണ്ട് കേട്ടോ.വിദേശ ഗ്രാമഫോൺ കമ്പനിയിൽ നിന്നും തന്റെ ട്യൂൺ ഉപയോഗിച്ചതിനുള്ള റോയൽറ്റി വകയിൽ ഒരു ചെക്ക് ലഭിച്ചപ്പോൾ താൻ അമ്പരന്നു പോയി എന്ന് ശ്രീ രവി.

    courtesy >> mb3db
     
    Mayavi 369 and Johnson Master like this.
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഉർവ്വശിയാണു മലയാളത്തിൽ എറ്റവും കൂടുതൽ തവണ സ്റ്റേറ്റ് അവാർഡ് കിട്ടിയ നടി. 5 തവണയാണു അഭിനയത്തിനു അവാർഡ് നേടിയത്.

    1989- മഴവിൽ കാവടി, വർത്തമാനകാലം
    1990- തലയാണമന്ത്രം
    1991 - കടിഞ്ഞൂൽ കല്ല്യാണം, കാക്കതൊള്ളായിരം, ഭരതം, മുഖചിത്രം
    1995 - കഴകം
    2006 - മധുചന്ദ്രലേഖ
     
  6. Ballu

    Ballu Debutant

    Joined:
    Dec 15, 2015
    Messages:
    36
    Likes Received:
    46
    Liked:
    33
    Trophy Points:
    1
    Atlas eppo jailil alle ??
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Aanenna thonnunne.. Jailil poya vartha mathre kandullu pinne news onnum kandilla.. :think:
     
    Ballu likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    നിങ്ങൾക്കറിയാമോ ?

    1932 ല് ഇറങ്ങിയ "ഇന്ദ്രസഭ" എന്ന സിനിമയിലാണു ലോകത്തിലേറ്റവും കൂടുതൽ പാട്ടുകളുള്ളതു. ഈ സിനിമയിൽ ആകെ 69 പാട്ടുകൾ ഉണ്ട്.
     
  9. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    ithu nerathe post cheythathaanu:vedi2:
     
  10. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    Ithonnum Malayala Cinema vishesham allallo...:cycle::cycle::cycle:
     

Share This Page