ആടുപുലിയാട്ട’ത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റത് 10 ലക്ഷം രൂപയ്ക്ക് smile emoticon മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റ ഓഡിയോ റൈറ്റ്സ് എന്ന റെക്കോര്‍ഡ് ഇനി ‘ആടുപുലിയാട്ട’ത്തിന് സ്വന്തം. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘ആടുപുലിയാട്ട’ത്തിന്റെ ഓഡിയോ റൈറ്റ്സ് 10 ലക്ഷം രൂപയ്ക്കാണ് ‘ഈസ്റ്റ് കോസ്റ്റ്’ വാങ്ങിയിരിക്കുന്നത്. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, ഓംപുരി, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൈതപ്രത്തിന്റെയും ഹരിനാരായണന്റെയും ശശികലമേനോന്റെയും വരികളില്‍ 4 പാട്ടുകളാണ് ചിത്രത്തിലുള്ളത്.മംമ്ത മോഹന്‍ദാസ് ഡാഡി മമ്മിക്ക് ശേഷം അടിപൊളി പാട്ടുമായി എത്തുന്നു..‘പി ജയചന്ദ്രന്, റിമി ടോമി, നജീം അര്‍ഷാദ് എന്നിവരോടൊപ്പം ജയറാമും രമേഷ് പിഷാരടിയും സാജു നവോദയും ശ്രീകുമാറും ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. ‘നീയാം തണലിനു താഴെ…’ ( കൊക്ക്ടെയില്‍), ‘മഴനീര്‍തുള്ളികള്‍…’ ( ബ്യൂട്ടിഫുള്‍), ‘ആറ്റുമണല്‍ പായയില്‍…’ (റണ്‍ ബേബി റണ്‍), ‘അഞ്ചിതള്‍ പൂ…’ (ലക്കി സ്റ്റാര്‍), ‘പ്രണയമേ…’ (ലേഡീസ് & ജെന്റില്മാന്) എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ രതീഷ് വേഗ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അഞ്ജലി മേനോന് ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സി’ന്റെ ഓഡിയോ റൈറ്റ്സ് ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റത്; 8 ലക്ഷം രൂപ.
#ആടുപുലിയാട്ടം ഓഡിയോ ലോഞ്ച് ഉടൻ smile emoticon മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റ ഓഡിയോ റൈറ്റ്സ് എന്ന റെക്കോര്‍ഡ് ഇനി ‘ആടുപുലിയാട്ട’ത്തിന് സ്വന്തം