1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◥◣JACOBINTE SWARGARAJYAM ◥◣ Nivin Pauly - Vineeth ◥◣ Vishu Winner◥◣ 22 Cr Gross in 75 Days

Discussion in 'MTownHub' started by TWIST, Dec 4, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ijk sindhu good status - Noon show.. Families oke und...
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Chalakudy surabi innale 2nd show HF arnu.
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    IMG_20160409_134142.jpg

    JSR Today Matinee @Kottayam Abhilash :clap:

    Pic taken @1.40pm show time @2
     
  4. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Paravoor shafaz 10am 40%
     
    Mayavi 369 likes this.
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    2 Friends padam kandu.. 2 perum nalla abiprayam paranju.. Online 2.75 okke anallo average rating!!!
     
  6. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    SouthLive
    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

    നിര്‍മല്‍ സുധാകരന്‍
    വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും ഇതിനുമുന്‍പ് ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം സമാനതകളാണ് കൂടുതല്‍. ഇരുവരുടെയും അരങ്ങേറ്റ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, വിനീതിന്റെ രണ്ടാം ചിത്രമായ തട്ടത്തിന്‍ മറയത്ത് എന്നീ രണ്ട് സിനിമകളേ നിവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്തിട്ടുള്ളൂ. പക്ഷേ ജി പ്രജിത്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഒരു വടക്കന്‍ സെല്‍ഫിയും ഒരു ടിപ്പിക്കല്‍ നിവിന്‍-വിനീത് ചിത്രമായിരുന്നു. മലര്‍വാടിയുടെയും തട്ടത്തിന്‍ മറയത്തിന്റെയും ഒപ്പമാവും പ്രേക്ഷക മനസില്‍ സെല്‍ഫിയും സേവ് ചെയ്യപ്പെട്ടിരിക്കുക. അഥവാ നിവിന്‍-വിനീത് കോമ്പിനേഷന്റെ ജനപ്രിയ ഘടകങ്ങള്‍ ആവര്‍ത്തിക്കാനാണ് പ്രജിത്ത് ശ്രമിച്ചത്, വിനീതിന്റെ തിരക്കഥയില്‍. എന്നാല്‍ തന്നെത്തന്നെ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം ഇതിനിടയില്‍ വിനീത് നടത്തിയിരുന്നു. ധ്യാന്‍ ശ്രീനിവാസനും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ തിരയിലൂടെ. പക്ഷേ നിവിനും വിനീതും വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുക രുചിവ്യത്യാസമില്ലാത്ത വീഞ്ഞാവും, കാണാന്‍ ഭംഗിയുള്ള ഒരു പുതിയ കുപ്പിയും.

    പക്ഷേ രുചിവ്യത്യാസമില്ലാത്ത വീഞ്ഞല്ല ഇത്തവണ. ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണെന്നതാണ് മുന്‍ ചിത്രങ്ങളില്‍ നിന്നുള്ള ജേക്കബിന്റെ അടിസ്ഥാനപരമായ വ്യത്യാസം. ഗ്രിഗറി ജേക്കബ് എന്ന സുഹൃത്തിന്റെ ജീവിതാനുഭവമാണ് വിനീത് സിനിമയാക്കിയിരിക്കുന്നത്. 2008ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ദുബൈയിലുള്ള ഒരു മലയാളി വ്യവസായിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയും അയാളുടെ കുടുംബത്തിന്റെ അതിജീവനവുമാണ് ചിത്രം. ഗ്രിഗറിയെ നിവിന്‍ പോളി അവതരിപ്പിക്കുമ്പോള്‍ ജെറി എന്നാണ് പേര്. ടൈറ്റില്‍ കഥാപാത്രമായ ജെറിയുടെ അച്ഛന്‍ ജേക്കബിനെ രണ്‍ജി പണിക്കരും അവതരിപ്പിക്കുന്നു.

    ഇതുവരെ എഴുതിയതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ജേക്കബിന്റേതെന്ന് വിനീത് നേരത്തേ പറഞ്ഞിരുന്നു, ഈ പ്രോജക്ട് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ. ഒരു യഥാര്‍ഥ ജീവിതകഥയാണ് (അതും അടുത്ത സുഹൃത്തിന്റേത്) സിനിമയാക്കുന്നത് എന്നതാവാം അതിന് കാരണം. വിനീത് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് വളരെ അസ്വാതന്ത്ര്യം അനുഭവിച്ച രചനയാണ് ജേക്കബെന്ന് പടം കാണുമ്പോള്‍ തോന്നും. ഒരു ജീവചരിത്ര സിനിമ എടുക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു യഥാര്‍ഥ സംഭവം സിനിമയാക്കുമ്പോള്‍ സര്‍ഗ്ഗാത്മകമായി എത്രത്തോളം സ്വാതന്ത്ര്യമെടുക്കാം എന്നത് ഒരു രചയിതാവിന്റെ തീരുമാനമാണ്. ജേക്കബിന്റെ രചനയില്‍ തന്റെ സ്വാതന്ത്ര്യം പരിധികള്‍ക്കകത്ത് മതി എന്ന് വിനീത് തീര്‍ച്ചപ്പെടുത്തിയിരുന്നതായി തോന്നുന്നു.

    അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് മലയാളിയായ ദുബൈ വ്യവസായി ജേക്കബിന് നേരിടേണ്ടിവരുന്ന തകര്‍ച്ചയും അയാളുടെ കുടുംബത്തിന്റെ അതിജീവനവുമാണ് സിനിമയെന്ന് പറഞ്ഞു. അയാളുടെ നാല് മക്കളില്‍ മൂത്തവനായ ജെറിക്ക് മുന്‍ നിവിന്‍-വിനീത് ചിത്രങ്ങളിലെ നായകന്മാരുടെ ഛായയുണ്ട്. 25 വയസില്‍ താഴെ പ്രായമുള്ള, പഠനം ഭാഗികമായോ പൂര്‍ണമായോ അവസാനിച്ച, കൃത്യമായ ഒരു കരിയറിലേക്ക് ഇനിയും എത്തിപ്പെടാത്തവനാണ് ജെറിയും. വിനോദിനെയോ ഉമേഷിനെയോ പോലെ അയാള്‍ വളിപ്പുകളും തമാശകളും പറയുന്നത്, പ്രണയത്തിനുവേണ്ടി ഒരുപാട് സമയം നീക്കിവയ്ക്കുന്നത് കുറവാണെന്നുമാത്രം. കാരണം ഇവിടെ അയാള്‍ക്ക് കൂടുതല്‍ ഗൗരവപൂര്‍ണമായ മിഷനാണ് നിറവേറ്റാനുള്ളത്. അതിനാല്‍ത്തന്നെ തട്ടത്തിന്‍ മറയത്തിന്റെയോ വടക്കന്‍ സെല്‍ഫിയുടെയോ സ്വഭാവത്തിലുള്ള എന്റര്‍ടെയ്‌നറല്ല ജേക്കബ്.

    ടൈറ്റില്‍ കഥാപാത്രമായ ജേക്കബ് ഒരു ഫാമിലി മാനാണ്. ഒരു മാതൃകാ കുടുംബസ്ഥന്‍. വ്യവസായത്തില്‍ പുതിയ ചക്രവാളങ്ങള്‍ വെട്ടിപ്പിടിക്കുന്നവനെങ്കിലും എല്ലാറ്റിനും മീതേ കുടുംബത്തെ പ്രതിഷ്ഠിക്കുന്നയാള്‍. 2008ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വിശ്വാസം നടിച്ചെത്തിയ ഒരാള്‍ മൂലം ജേക്കബിന് വന്‍ കടബാധ്യത വരുന്നു. അയാളുടെ സാമ്രാജ്യം തകരുന്നു. ആപത്തുകാലത്തെ അവസാനശ്രമമെന്ന നിലയില്‍ ഒരു കച്ചവട സാധ്യതയന്വേഷിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്ന അയാള്‍ അവിടെ പെട്ടുപോവുന്നു. ഇത്രയുംകാലം അച്ഛന്‍ എന്ന വന്‍മരത്തിന്റെ തണലില്‍ നിന്ന ജെറി പൊടുന്നനെ നട്ടുച്ചവെയിലിലേക്ക് എടുത്തെറിയപ്പെടുന്നു. തുടര്‍ന്നുള്ള ജെറിയുടെയും അമ്മയുടെയും സഹോദരങ്ങളുടെയും അതിജീവനമാണ് ചിത്രം പറയുന്നത്.

    താന്‍ ഇത്രകാലവും ജീവിച്ചുവന്ന ആയാസരഹിതമായ ജീവിതത്തിന് ഫുള്‍സ്‌റ്റോപ്പിട്ട് അപ്രതീക്ഷിതമായി നടക്കുന്ന ഒരു സംഭവം മൂലം ഒരു വലിയ ഭാരം ഏറ്റെടുക്കേണ്ടിവരുന്ന നായകന്മാര്‍ സാധാരണമാണ്, സിനിമയില്‍. അച്ഛന്റെ അല്ലെങ്കില്‍ പിതൃസ്ഥാനത്തുള്ള മറ്റുള്ളവരുടെ അപ്രതീക്ഷിത വിയോഗമാവും പലപ്പോഴും ആ സംഭവം. ഇവിടെ ജേക്കബ് അക്ഷരാര്‍ഥത്തില്‍ മരിക്കുന്നില്ലെങ്കിലും അയാള്‍ മരിച്ചതുപോലെ തന്നെയാണ്. ഇത്രകാലവും അയാളുടെ സ്‌നേഹപരിചരണങ്ങള്‍ ഏറ്റുവാങ്ങിയ കുടുംബത്തിന് അയാളുടെ ഭൗതിക സാന്നിധ്യം പോലും അപ്രാപ്യമാണ് പിന്നീട്. അപ്രതീക്ഷിതമെങ്കിലും സ്വാഭാവികമായി തന്റെ മേല്‍ വന്നുപതിക്കുന്ന ഉത്തരവാദിത്തത്തെ ജെറി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ ഫോക്കസ്.

    സുഹൃത്തിന്റെ യഥാര്‍ഥ ജീവിതം സിനിമയാക്കുമ്പോള്‍ വിനീത് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് അനുഭവിച്ചിരിക്കാവുന്ന പരിമിതികളെക്കുറിച്ച് നേരത്തേ പറഞ്ഞു. ഈ അസ്വാതന്ത്ര്യത്താലാവണം സിനിമയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം നാടകീയാംശങ്ങളുടെ കുറവ് അനുഭവപ്പെടുന്നു. ഇടിത്തീപോലെ വന്നുപതിക്കുന്ന ദുരനുഭവത്തിലും ജേക്കബിന്റെ കുടുംബം ഏറെക്കുറെ അക്ഷോഭ്യരായാണ് കാണപ്പെടുന്നത്. ഇത്രകാലവും അച്ഛന്റെ തണലില്‍ മാത്രം നിന്ന ജെറി അപ്രതീക്ഷിത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ഒന്നോ രണ്ടോ രംഗങ്ങളിലേ പതറുന്നുള്ളൂ. പിന്നീടുള്ള അയാളുടെ എല്ലാ ശ്രമങ്ങളും നിസ്സാരമായി വിജയിക്കുന്നു. പ്രേക്ഷകന് ഒന്ന് ആകുലപ്പെടാനുള്ള സമയം പോലും സംവിധായകന്‍ അനുവദിക്കുന്നില്ല.

    സാധാരണ മലയാള സിനിമയില്‍ വലിയ മെലോഡ്രാമയിലേക്ക് പോകാവുന്ന രംഗങ്ങളെ അത്തരത്തിലാക്കേണ്ട എന്നത് നല്ല തീരുമാനമാണ്. പക്ഷേ അതിനാടകീയതയാണ് വേണ്ടാത്തത്. ഇവിടെ അതിനാടകീയതയെ ചോര്‍ത്തിക്കളയാനുള്ള ശ്രമത്തില്‍ കഥാപാത്രങ്ങളുടെ, മുഹൂര്‍ത്തങ്ങളുടെ വൈകാരികമായ തീക്ഷ്ണതയെല്ലാം നഷ്ടമാകുന്നു. യഥാര്‍ഥ ജീവിതത്തെ പകര്‍ത്തുമ്പോള്‍ 'മിനിമാലിറ്റി' വേണമെന്നാവും വിനീത് ആഗ്രഹിച്ചിട്ടുണ്ടാവുക. പക്ഷേ അന്തിമ പ്രോഡക്ടില്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ആരെയോ ഭയപ്പെടുന്നവരെപ്പോലെ തോന്നുന്നു ജേക്കബിന്റെ കുടുംബത്തെ.

    അതുകൊണ്ടുതന്നെ ജേക്കബിന്റെ കുടുംബത്തിന്റെ പ്രതിസന്ധിയോട് പ്രേക്ഷകന്‍ എത്രത്തോളം താദാത്മ്യപ്പെടും എന്നത് സംശയമാണ്. എന്നാല്‍ വികാരത്താല്‍ തുളുമ്പിയ രംഗങ്ങള്‍ സിനിമയില്‍ ഇല്ലെന്നല്ല. സിനിമയുടെ കേന്ദ്രസ്ഥാനത്തുള്ള ജേക്കബിന്റെ കുടുംബം ഇടപെടല്‍ കൊണ്ട് പലപ്പോഴും നമ്മെ നിരാശരാക്കുമ്പോള്‍ രണ്ടാം നിര കഥാപാത്രങ്ങള്‍ വികാരപ്രകടനത്തിന്റെ കാര്യത്തില്‍ ഭയമില്ലാത്തവരാണ്. ദിനേശ് പ്രഭാകറിന്റെ കഥാപാത്രവും ടിജി രവിയുടെ ഉണ്ണിച്ചേട്ടനുംമെല്ലാം അത്തരത്തിലുള്ളവരാണ്. ജേക്കബിന്റെ ബെന്‍സ് കാര്‍ വില്‍ക്കുന്നതിന് മുന്‍പുള്ള ടിജി രവിയുടെ ഡ്രൈവര്‍ കഥാപാത്രത്തിന്റെ പ്രതികരണം ഉദാഹരണം. വില്‍പനയ്ക്ക് മുന്‍പ് തന്റെ ആഗ്രഹപ്രകാരം അയാള്‍ ജെറിയുമൊത്ത് അതിവേഗതയില്‍ ആ കാര്‍ വീണ്ടും ഓടിച്ചുപോകുന്നതാണ് സിനിമയിലെതന്നെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്ന്. പക്ഷേ ഭൂരിഭാഗം സീനുകളിലും വികാരപ്രകടനത്തിന് പരിധി നിശ്ചയിച്ച കഥാപാത്രങ്ങളാല്‍ പരന്നുപോകുന്നു ചിത്രം. ഒരു യഥാര്‍ഥ ജീവിതകഥയുടെ ഡോക്യുമെന്റേഷനായിപ്പോവുന്നു അത്. ഒരു സിനിമാ രൂപത്തിലേക്ക് പൂര്‍ണമായും വിടരുന്നില്ല ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.

    ജേക്കബിന്റെ മകന്‍ ജെറി, നിവിന്‍ പോളി എന്ന നടന്റെ സേഫ് സോണിലുള്ള കഥാപാത്രമാണ്. ആവിഷ്‌കാരത്തില്‍ ജെറിയുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ എങ്ങനെ കാണപ്പെടണമെന്ന്, അവര്‍ ഏതൊക്കെ മീറ്ററുകളില്‍ പോകണമെന്ന് വിനീതിന് ആവശ്യത്തിലേറെ ആശങ്കയുണ്ടെന്ന് തോന്നുന്നതിനാല്‍ അഭിനേതാക്കളുടെ പ്രകടനത്തെയും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നേ വിലയിരുത്താനാവൂ. അങ്ങനെ നോക്കുമ്പോള്‍ നിവിന്റേത് വലിയ മെച്ചം പറയാവുന്ന പ്രകടനമല്ല. പെട്ടെന്നുള്ള പ്രകോപനത്താല്‍ കഥാപാത്രങ്ങള്‍ നടത്തുന്ന വൈകാരിക വിക്ഷോഭത്തോടെയുള്ള പ്രതികരണങ്ങള്‍ ശബ്ദമുയര്‍ത്തിയുള്ള സംസാരം മാത്രമായിപ്പോകുന്ന രംഗങ്ങള്‍ അടുത്തകാലത്തായി ചില സിനിമകളില്‍ കാണുന്നുണ്ട്. നിവിന്റെ ആക്ഷന്‍ ഹീറോ ബിജുവില്‍ അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു. ജേക്കബിലും അതുണ്ട്. സ്വതവേ താഴ്ന്ന സ്ഥായിയിലുള്ള ഒരു സീക്വന്‍സില്‍ അപ്രതീക്ഷിതമായെത്തുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഒരുതരം കൃത്രിമത്വത്തെയാണ് അനുഭവപ്പെടുത്തുക.

    ഓം ശാന്തി ഓശാനയില്‍ തുടങ്ങുന്ന, പ്രേമത്തില്‍ ഒരു സീനിലെത്തി തീയേറ്ററുകളില്‍ ഓളമുണ്ടാക്കിയ ബഹിര്‍മുഖനായ, ആത്മവിശ്വാസമുള്ള പിതൃരൂപമാണ് രണ്‍ജി പണിക്കരുടെ ജേക്കബും. ജേക്കബ് മോശമാക്കിയില്ല. ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുടെ അന്ത്യത്തില്‍ ദുരിതക്കടല്‍ പിന്നിട്ട് പ്രത്യക്ഷപ്പെടുന്ന ജേക്കബിനെ മൗനിയായി അവതരിപ്പിച്ചിരിക്കുന്നത് കൊള്ളാം. ആദ്യ പകുതിയിലെ വാ നിറയെ സംസാരിക്കുന്ന ജേക്കബിനേക്കാള്‍ അന്ത്യരംഗങ്ങളിലെ ഒന്നും മിണ്ടാത്ത ജേക്കബാവും ആസ്വാദകരുടെ മനസില്‍ തട്ടുക. ഒരു ചെറു നോട്ടത്തില്‍പ്പോലും രണ്‍ജി പണിക്കര്‍ ഒരു നടന്റെ സാന്നിധ്യം അറിയിക്കുന്നു ആ രംഗങ്ങളില്‍. ടൈപ്പ് കാസ്റ്റ് എന്ന ചതിക്കുഴിയില്‍ പെടുത്താതെ വൈവിധ്യമാര്‍ന്ന ക്യാരക്ടര്‍ റോളുകളിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കാന്‍ സംവിധായകര്‍ മനസ് കാണിച്ചാല്‍ സന്തോഷം. ജേക്കബിന്റെ ഭാര്യയായി ലക്ഷ്മി രാമകൃഷ്ണന്റെ കാസ്റ്റിംഗ് കൊള്ളാം. തെറ്റില്ലാത്ത പ്രകടനമാണ് അവരുടേത്. അലസനായ, അച്ചടക്കമില്ലാത്ത പയ്യനാണ് പല മുന്‍ചിത്രങ്ങളിലെയുംപ്പോലെ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം. പക്ഷേ ഇവിടെ അയാള്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. സംഗീതാഭിരുചിയുമുള്ള കഥാപാത്രമായി ശ്രീനാഥ് നന്നായി പെരുമാറി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ കൗതുകകരമായ കാസ്റ്റിംഗ് പക്ഷേ ഇതൊന്നുമല്ല. സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ അവതരിപ്പിക്കുമെന്ന് വിനീത് തുടക്കത്തില്‍ പറഞ്ഞ, ആപത്ത് കാലത്ത് ജേക്കബിന്റെ ജീവിതത്തില്‍ കൂടുതല്‍ ദുരിതം സൃഷ്ടിക്കുന്ന നെഗറ്റീവ് ടോണുള്ള കഥാപാത്രമാണത്. ദുബൈയില്‍ താമസിക്കുന്ന ബിസിനസുകാരനും മിമിക്രി കലാകാരനുമായ അശ്വിന്‍ കുമാറാണ് ഗൗതം മേനോന്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തേക്കാളുപരി ആ നടന്റെ തെരഞ്ഞെടുപ്പ് നന്നായിട്ടുണ്ട്. ജെറിയുടെ നായിക, അനുജത്തി, അനുജന്‍, ദിനേശ് പ്രഭാകര്‍, ടിജി രവി തുടങ്ങി സിനിമയിലെ മൊത്തത്തിലുള്ള കാസ്റ്റിംഗും കൊള്ളാം. പതിവുപോലെ ഷാന്‍ റഹ്മാന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഡയറക്ടേഴ്‌സ് ക്യാമറാമാനായ ജോമോന്‍ വിനീതിന് ആവശ്യമുള്ളത് ഫ്രെയ്മിലാക്കിയിരിക്കുന്നു.

    ചുരുക്കിപ്പറഞ്ഞാല്‍ നിവിന്‍-വിനീത് മുന്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം കാണാന്‍ മോഹിച്ചല്ല തീയേറ്ററുകളിലേക്ക് പോകേണ്ടത്. അവധിക്കാലമാണ്. വിനീത് ശ്രീനിവാസന്റേതായ സ്‌പേസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഉടനെങ്ങും വരാനില്ല. പോരാത്തതിന് കുടുംബ കഥയുമാണ്. ജേക്കബിന് ബോക്‌സ് ഓഫീസില്‍ വലിയ പരുക്കേല്‍ക്കില്ലെന്ന് തോന്നുന്നു. കോട്ടങ്ങള്‍ ഏറെ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വ്യത്യസ്തമായ പ്ലോട്ടുകളില്‍ സിനിമ ചെയ്യാനുള്ള വിനീതിന്റെ ശ്രമം ശ്ലാഘനീയമാണ്. പ്രത്യേകിച്ചും തന്റെ ജനപ്രിയ ഫോര്‍മുലകള്‍ എന്തൊക്കെയാണെന്ന് ബോധ്യമുള്ള ആളാണ് വിനീത് എന്നതിനാല്‍. ആ ശ്രമങ്ങള്‍ തുടരട്ടെ..

    RATING 3.0/5
     
    Mayavi 369 likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    CLT NS 99 %
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Clt Matinee HF
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Due to heavy rush jsr

    Extra shw added changanacherry Remya 6 pm 9 pm

    Heavy family rush

    Sent from my C1904 using Tapatalk
     
  10. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    :Band: :Band:

    FD Collection onim vanile ??

    Sent from my ASUS_T00J using Tapatalk
     

Share This Page