തെറി കണ്ടു.. സാധാരണ അച്ചിൽ വാർത്ത തമിഴ് സൂപ്പ്ർതാരങ്ങളുടെ കോമേഴ്ശ്യൽ സിനിമകളിൽ എന്റർടയിന്മെന്റ് മാത്രമെ പ്രതീക്ഷിക്കറുള്ളു.. കത്തി തുപ്പാക്കി അയൻ പോലോത്ത എക്സ്പ്ഷനൽ കേസുകളുമുണ്ടാവാം പക്ഷെ ചുരുക്കം മാത്രം.. വിജയുടെ പുതിയ മൂവിയും അതു പോലെ തന്നെ ടൈപ്പിക്കൽ കോമേഴ്സ്യൽ സിനിമ ആണു.. ഫാമിലി ഓഡിയൻസിനെ ലക്ഷ്യം വെച്ചുള്ള ഐറ്റം ആണു ഇത്തവണ പരീക്ഷിച്ചതു അത് കൊണ്ട് തന്നെ ഇത്തവൺ ചേസിങും ഫൈറ്റുമൊക്കെ താരതമ്യേനെ കുറവാണു എന്നാൽ വേണ്ടിടത്ത് ഉണ്ട താനും.. ഒരു സാധാരണ റിവഞ്ച് സ്റ്റോറി ഒട്ടും ബോറടിപ്പിക്കാതെ തന്നെ അറ്റ്ലീ അവതരിപ്പിച്ചിട്ടുണ്ടേങ്കിലും തിരക്കഥ യിലെ ബലമില്ലായ്മ ഒരു ക്ലീഷെ ഫീൽ നൽകും.. ഇടക്കു പരീക്ഷിച്ച സെന്റിമെൻസ് സീനുകളിൽ ചിലതു വളരെ നന്നായിരുന്നി... വിജയ് മികച്ച ഫോമിൽ തന്നെ ഓഡിയൻസ് തന്നിൽ നിന്നും പ്രതീകഷിക്കുന്നത് നൽകിയപ്പോൾ കുട്ടിത്താരം നൈനിക വളരെ നന്നായിരുന്നി.. വിജയ്-നൈനിക കെമിസ്റ്റ്രി കിടിലൻ.. വില്ലനായി വന്ന ഡയറക്ടർ മഹീന്ദ്രൻ ഉള്ള റോൾ ഭംഗിയായി ചെയ്തു.. ബാക്കിയുള്ളവരും പെർഫോമൻസിൽ മോശമായില്ല.. അറ്റ്ലീ രാജാറാണിയിൽ നിന്നും പിറകോട്ട് പോയെങ്കിലും ഒട്ടും മുഷിപ്പിക്കാതെ ഒരു സൂപ്പർ താര സിനിമ എടുക്കാൻ കഴിയും എന്നു തെളിയിച്ചു.. ജി.വി പ്രകാശിന്റെ സോങ്സ് നിരാശയായെങ്കിൽ ബി.ജി.എം കൊള്ളാമായിരുന്നു ഓവെറാൾ നോക്കിയാൽ മുരുകോദോസ് പടം ഒഴിച്ചു നിർത്തിയുള്ള വിജയ സിനിമകള ഏറ്റവും റീസന്റ് ബെസ്റ്റ് എന്നു പറയാം.. ആവെറേജിനു മുകളിൽ പ്രേക്ഷകാഭിപ്രായവും പടം സൂപ്പർ ഹിറ്റും ആകും എന്നാണു എന്റെ പ്രഡിക്ഷൻ