1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review 24 Movie review

Discussion in 'MTownHub' started by Rohith LLB, May 6, 2016.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സൂര്യ ആരാധകർക്ക് ആഘോഷിക്കാൻ ഒരു ഹിറ്റ് കിട്ടിയിരിക്കുകയാണ് 24 ലൂടെ.
    വിക്രം സംവിധാനം ചെയ്ത 24ൽ സൂര്യ ആത്രേയൻ,സേതുമാധവൻ,മണി എന്നീ 3 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സത്യ എന്ന നായിക കഥാപാത്രമായി എത്തുന്നത് തെന്നിന്ത്യൻ സുന്ദരി സാമന്തയാണ്.
    ഫിക്ഷനോടൊപ്പം സൗത്ത് ഇന്ത്യൻ മസാലയും വേണ്ട വിധം ചേർത്തിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
    കഥയിലേക്ക് :
    ശാസ്ത്രജ്ഞനായ dr.സേതുമാധവൻ ഒരു വാച്ച് കണ്ടുപിടിക്കുന്നു പ്രൊജക്റ്റ്‌ 24 എന്നാണു അതിനു പേരിട്ടിരിക്കുന്നത്. 24 മണിക്കൂർ പിറകോട്ട് പോകാനും 1 മിനുട്ട് നേരത്തേയ്ക്ക് സമയത്തെ തടഞ്ഞു വെയ്ക്കാനും കഴിവുള്ള ആ വാച്ച് കൈക്കലാക്കാൻ വരുന്ന സേതുവിൻറെ സഹോദരൻ ആത്രേയ അതിനു വേണ്ടി സേതുവിൻറെ ഭാര്യയെയും (നിത്യമേനോൻ) സേതുവിനെയും കൊലപ്പെടുത്തുന്നു. ഇതിനിടയിൽ സാഹസികമായി രക്ഷപ്പെടുന്ന അവരുടെ കുഞ്ഞിന്റെ (മണി)തുണിയിലായിരുന്നു വാച്ച് ഉണ്ടായിരുന്നത് . 26 വർഷങ്ങൾക്ക് ശേഷം ആത്രേയ വാച്ച് കൈവശം വെച്ചിരിക്കുന്ന മണിയെ കണ്ടെത്തുന്നു ശേഷം ആ വാച്ച് കൈക്കലാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും പിന്നീട് നായകൻ തിരിച്ചറിയുന്ന തന്റെ ഭൂതകാലവും കൂട്ടത്തിൽ സത്യ എന്ന പെൺകുട്ടിയോടുള്ള ഒരു പ്രണയവും ഒക്കെയായി സിനിമ മുന്നോട്ട് പോകുന്നു ...
    സവിശേഷതകൾ :
    ടൈം ട്രാവൽ എന്ന ആശയത്തിൽ ഇന്ത്യയിൽ പുറത്തു വന്നിട്ടുള്ള ചുരുക്കം ചില സിനിമകളിൽ ഒന്നായിരിക്കും 24 .ടൈം ട്രാവലിനെ എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു .
    ഫിക്ഷന്റെയും ഫാന്റസിയുടെയും ഇടയിൽ ആളുകളെ രസിപ്പിക്കാൻ ഇമ്പമുള്ള ഗാനങ്ങളും കോമഡിയും പ്രണയവും എല്ലാം സമാസമം ചേർത്ത് അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട് .
    സൂര്യ 3 വ്യത്യസ്ത കഥാപാത്രങ്ങളായി 4 ഗെറ്റപ്പിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.വളരെ ഗംഭീരമായി തന്നെ അദ്ദേഹം ശബ്ദത്തിൽ വരെ വ്യത്യാസം വരുത്തി അത് അവതരിപ്പിച്ചു.അന്ജാനിൽ ഒക്കെ കാണിച്ചുകൂട്ടിയതിനേക്കാൾ സൂര്യക്ക് എത്രയോ ചേരുന്ന ഭംഗിയുള്ള ലൂക്കാണ്‌ ഈ സിനിമയിലെ മണിയുടെത്.
    ഗ്ലാമറിലും പ്രകടനത്തിലും സാമന്ത തിളങ്ങി ..
    പിന്നെ ക്യാമറ,bgm തുടങ്ങിയവയും മികവു പുലർത്തി ..
    പോരായ്മകൾ :
    ഫിക്ഷൻ സ്റ്റോറി ആണെങ്കിലും ആളുകളെ മണ്ടന്മാരാക്കുന്ന പല സീനുകളും സിനിമയിൽ ഉണ്ടായിരുന്നു.(ടൈം ട്രാവൽ നടത്തി ക്രിക്കറ്റ് കളിയിൽ ഇന്ത്യയെ ജയിപ്പിക്കുന്നത് ഒരു ഉദാഹരണം )
    സാമന്തയും സൂര്യയും നടത്തുന്ന സംഭാഷങ്ങളുടെ നീളം അൽപ്പം കൂടുന്നതുപോലെ തോന്നി. ഒരുപാട് തവണ മുൻപേ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത് മടുപ്പുളവാക്കി.
    അവസാന വാക്ക് :
    അൽപസമയം ആസ്വദിച്ചു ഒരു സയൻസ് ഫിക്ഷൻ സിനിമ കാണാൻ താൽപര്യമുള്ള ആര്ക്കും ധൈര്യമായി കാണാവുന്ന സിനിമയാണ് 24.
     
    Spunky, Nischal, Ferno and 3 others like this.
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Thanks rohith:announce1::banana1:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx man..:Yes:
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx RKP
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks ;)
     
  6. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Thanks Rohith
     
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Thank You Rohith :)
     

Share This Page