1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Anuragakarikkin vellam review

Discussion in 'MTownHub' started by Adhipan, Jul 7, 2016.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    അനുരാഗ കരിക്കിൻ വെള്ളം

    ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരമായ ഒരു അനുഭവം....

    അമാനുഷികത ഇല്ലാതെ.... അതിഭാവുകത്വം ഇല്ലാതെ....
    വളരെ മൃദുലമായി മനോഹരമായി പറഞ്ഞു തീർത്ത ഒരു ദൃശ്യാനുഭവം...

    രഘു എന്ന പോലീസ്‌ ഉദ്യോഗസ്തന്റേയും അദ്ധേഹത്തിന്റെ കുടുംബത്തിന്റേയും ജീവിതമാണു ഈ സിനിമ...

    പ്രണയം,ബ്രേക്കപ്പ്‌,തമാശ,സെന്റിമെൻസ്‌,ഫ്രണ്ട്ഷിപ്പ്‌,കുടുംബ ബന്ധം..... എല്ലാം ഒരു കലർപ്പും ഇല്ലാതെ വളരെ ലളിതമായി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....

    രഘുവിനെ ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നു.... ബിജു ചേട്ടൻ എന്തൊരു മനോഹരായാണു ബിജു ചേട്ടൻ രഘുവിനെ അവതരിപ്പിച്ചിരിക്കുന്നത്‌.....

    രഘുവിന്റെ ഭാര്യ സുമയായി ആശ ശരത്‌ അഭിനയിച്ചിരിക്കുന്നു...
    സുമ എന്ന വീട്ടമ്മയായി ആശ ചേച്ചി ശരിക്കും ജീവിച്ചു....

    ഇവരുടെ മകൻ അഭിയായി ആസിഫ്‌ അലി അഭിനയിച്ചിരിക്കുന്നു....
    അഭി എന്ന പൊട്ടിത്തെറിയുള്ള യുവാവ്‌ ആസിഫിന്റെ കയ്യിൽ ഭദ്രമായിരുന്നു...

    അഭിയുടെ കാമുകിയായ എലിസബത്‌ ആയി രജിഷ വിജയൻ അഭിനയിച്ചു....
    ഒരു തുടക്കക്കാരിയുടെ ഒരു പോരായ്മയും ഇല്ലാതെ അഭിയുടെ എലിയായി രജിഷ അത്ഭുതപ്പെടുത്തി....

    ഉഗ്ഗ്രൻ മേക്കിംഗ്‌ ആയിരുന്നു..... ഖാലിദ്‌ റഹ്മാൻ എന്ന യുവ സംവിധായകൻ മലയാള സിനിമക്ക്‌ ഒരു മുതൽ കൂട്ടാവുമെന്നു പ്രതീക്ഷിക്കാം....

    നവീൻ ഭാസ്ക്കർ എന്ന രചയിതാവ്‌ വളരെ മികച്ച രീതിയിൽ എഴുതിയിരിക്കുന്നു....

    ജിംഷി ഖാലിദിന്റെ ചായാഗ്രഹണവും മികച്ചു നിന്നു....

    പ്രശാന്ത്‌ പിള്ളയുടെ സംഗീതവും പശ്ചാതലസംഗീതവും സിനിമയുടെ മാറ്റ്‌ കൂട്ടി....

    നൗഫൽ അബ്ദുള്ളയുടെ ചിത്രസംയോജനം സിനിമക്കു മുതൽകൂട്ടായി....

    വളരെ ലളിതമായ ഒരു കഥയെ ഒട്ടും മുഷിപ്പിക്കാതെ മനോഹരമായി പ്രേക്ഷകരിലെത്തിക്കാൻ അണിയറപ്രവർത്തകർക്കായി....

    ശ്രീനാഥ്‌ ഭാസി,സൗബിൻ,സുധീർ കരമന,സുധി കോപ്പ,ഇർഷാദ്‌,പേരറിയാത്ത കുറച്ച്‌ താരങ്ങൾ എല്ലാവരും തന്നെ മികച്ചു നിന്നു....

    ശരിക്കും ഒരു ടീം വർക്ക്‌ തന്നെയാണു.. എല്ലാ അർത്ഥത്തിലും ഒരുപോലെ മികച്ചു നിൽക്കുന്ന ഒരു സിനിമ കിട്ടുക എന്നത്‌ വളരെ വിരളമായി സംഭവിക്കുന്ന ഒരു കാര്യമാണു.... അഭിമാനിക്കാം ഈ കൂട്ടുകെട്ടിനു...

    ഒരു പ്രതീക്ഷയും ഇല്ലാതെ വരുന്ന കൊച്ചു സിനിമകൾ മികച്ച വിജയം കൊയ്യുന്നു.... അമിത പ്രതീക്ഷകളുമായി വരുന്ന വലിയ സിനിമകൾ മൂക്കും കുത്തി വീഴുന്നു...

    ഈ സിനിമ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ ഓഗസ്റ്റ്‌ സിനിമാസിനു ഒരു ബിഗ്‌ സല്യൂട്ട്‌...

    ആശ ശരത്‌,രജിഷ,ബിജു മേനോൻ ഇവർ ശരിക്കും ജീവിച്ചു എന്നു തന്നെ പറയാം...

    ദ്വയാർത്ഥപ്രയോഗങ്ങൾ ഒന്നും തന്നെയില്ല.... ദൈര്യമായി കുടുംബസമേതം പോയി കാണാം കലർപ്പില്ലാത്ത ശുദ്ധമായ അനുരാഗ കരിക്കിൻ വെള്ളം....

    വെർഡിക്ട്‌: ഇതൊക്കെ സൂപ്പർ ഹിറ്റ്‌ ആകാതെ എവിടെപ്പോകാൻ....

    റേറ്റിംഗ്‌:4/5 അഞ്ചിൽ അഞ്ച്‌ കൊടുക്കണം എന്നൊക്കെയുണ്ട്‌... അങ്ങനെ കൊടുത്താൽ ഇവർ ആ ഒരു ഇതിൽ അടുത്ത പടം മോശമാക്കിയാലൊ.... ഇതാകുംഭോൾ അടുത്തതിൽ മൊത്തം മാർക്ക്‌ വാങ്ങാൻ പിള്ളേരു ശ്രമിച്ചാലൊ.... :-D

    അപ്പോൾ ദൈര്യമായി പറയാം ഈദ്‌ വിന്നർ ഇവർ തന്നെ.....
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha

    Good one .
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks bhai.......
     
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thank you :Thnku:
     
  6. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Thnx macha
     

Share This Page