1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Anyuraaga Karikkin Vellam - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jul 12, 2016.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : Pvr Kochi
    Status : 80%
    Show Time : 9.45am

    ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനൊപ്പം ഓഗസ്റ്റ് സിനിമാസ്.. ഡാർവിന്റെ ക്ഷീണം ഇതിൽ തീർക്കും എന്ന് പോസ്റ്ററുകൾ ഇറങ്ങിയ കാലം മുതൽ തോന്നിയിരുന്നു.. ആ തോന്നൽ തെല്ലും തെറ്റിയുമില്ല.. എങ്ങനെ എന്നല്ലേ പറയാം..

    അഭി (ആസിഫ് അലി) ഒരു അർക്കിടെക്‌റ്റ് ആണ് എന്നാൽ സ്വന്തമായി ഒരു ലക്ഷ്യമില്ലാത്തതുകൊണ്ടും ഇച്ചിരി അലസത കൊണ്ടും അവൻ ഇന്ന് നിരാശയിലാണ്.. അവനെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു കാമുകിയുണ്ട് എലിസബത്ത് എന്ന എലി (രെജിഷ).. പക്ഷെ അവളും ഇന്ന് അവനു ശല്യമായിരിക്കുന്നു.. ഒരുനാൾ കൂട്ടുകാരുടെ പ്രേരണയിൽ അവനത് അവളോട് പറയുന്നു ബ്രേക്ക് അപ്പ്.. മറുവശത്ത് അഭിയുടെ അച്ഛൻ പൊലീസാണ് രഘു (ബിജു മേനോൻ).. ഇത്തിരി റഫ് ആയ രഘു ഒരുനാൾ പഴയ കാമുകി അനുരാധയെ (നന്ദിനി) കണ്ടുമുട്ടുന്നു.. അതോടെ ജീവിതം തന്നെ മാറുകയാണ്.. രഘുവിന്റെയും ഭാര്യ സുമയുടെയും (ആശ ശരത്) അഭിയുടെയും.. ശേഷം തിയേറ്ററിൽ കാണുക..

    പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് തന്നെ പറയണം.. ആസിഫ് അലി കാണാൻ കുറേകൂടി ഭംഗി വെച്ചിരിക്കുന്നു, ഇപ്പൊ ഒരു മെച്ചൂരിറ്റി ഫീൽ ചെയ്യുന്നുണ്ട്.. നല്ല പ്രകടനം.. ബിജു മേനോൻ എപ്പോഴത്തേയും പോലെ ഇതിലും തിളങ്ങിയിട്ടുണ്ട് പക്ഷെ സാധാരണ ചെയ്യാറുള്ള പോലെ ഒരു കോമിക് വേഷമല്ല രഘു, എന്നാൽ സ്വാഭാവിക നർമ്മങ്ങൾ ഉണ്ട്.. അച്ഛൻ വേഷം തിരഞ്ഞെടുത്തതിൽ അഭിനന്ദനങ്ങൾ.. എടുത്തു പറയേണ്ടത് പുതുമുഖ നായിക രജിതയുടെ പ്രകടനമാണ് ആദ്യ സീൻ മുതൽ തന്നെ വളരെ മികച്ച രീതിയിൽ പെർഫോം ചെയ്തിരിക്കുന്നു.. വേണമെങ്കിൽ ഇത് എലിയുടെ കഥയാണ് എന്ന് പോലും പറയാം.. മികച്ച പ്രകടനം.. ആശ ശരത്തിന്റെ കൈയിൽ സുമ എന്ന വീട്ടമ്മ ഭദ്രമായിരുന്നു,മറ്റൊരു നല്ല.. ഇഷ്ടം തോന്നുന്ന പ്രകടനം.. സഹതാരങ്ങളായി സൗബിൻ,ശ്രീനാഥ് ഭാസി,സുധീർ കരമന തുടങ്ങിയവർ ചിത്രത്തിലുണ്ട്.. ആരും മോശമാക്കിയില്ല..

    നവീൻ ഭാസ്കരിന്റെ മികച്ച നാച്ചുറൽ തിരക്കഥക്കു അതേ രീതിയിൽ ഛായാഗ്രഹണം നിർവഹിച്ച ജിംഷി ഖാലിദും നന്നായി സംവിധാനം നിർവഹിച്ച ഖാലിദ് റഹ്മാനും നിറഞ്ഞ കൈയ്യടി അർഹിക്കുന്നു.. പ്രശാന്ത് പിള്ളയുടെ സംഗീതവും നന്നായി.. നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും മനോഹരം..
    ക്ലൈമാക്സ് മാത്രം അത്ര ഇഷ്ടപ്പെട്ടില്ല എന്ന് പറയാം.. മറ്റൊരു ക്ലൈമാക്സ് ആഗ്രഹിച്ചിരുന്നത് കൊണ്ടാവാം.. എന്നിരുന്നാലും ഇത്തവണത്തെ പെരുന്നാൾ റീലീസുകളിൽ നമ്പർ വൺ കരിക്കിൻ വെള്ളം തന്നെ..

    കടുംബത്തോടൊപ്പം കണ്ടു ആസ്വദിക്കാവുന്ന വളരെ നാച്ചുറൽ ആയ അഭിനയ മുഹൂർത്തങ്ങളും കൊച്ചു നര്മങ്ങളും എല്ലാമുള്ള ഒരു സുന്ദരമായ ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം.. ഉറപ്പായും കാണാൻ ശ്രെമിക്കുക.. ഓഗസ്റ്റ് സിനിമസിന് അഭിമാനിക്കാം..

    അനുരാഗ കരിക്കിൻ വെള്ളം : 3.5/5
     
    Mayavi 369, Mark Twain and Don Mathew like this.
  2. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks Managalassery..
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha... Good rview... !!
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Nalla status anallo..
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx bhai
     
  6. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  7. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks bhai...
     
  8. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page