1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Ayyappanum Koshiyum - My Review !!!

Discussion in 'MTownHub' started by Adhipan, Feb 7, 2020.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Ayyappanum Koshiyum

    അസാധ്യമാം വിധം അതിഗംഭീരം

    ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവനോടും എല്ലാം നഷ്ടപ്പെടാൻ ഉള്ളവവനോടും കളിക്കരുത്.... അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും അങ്ങനെ വരുമ്പോൾ യുദ്ധം ഈ പറഞ്ഞ രണ്ട് കൂട്ടര് തമ്മിലായാലോ...? അതാണ് അയ്യപ്പനും കോശിയും.

    രണ്ട് മണിക്കൂർ തിയ്യേറ്ററിൽ ആളുകളെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുക എന്ന് പറയുന്നത് വലിയ പാടുള്ള കാര്യമാണ്.... അങ്ങനെയുള്ളപ്പോഴാണ് മൂന്ന് മണിക്കൂർ ഒരു സെക്കന്റ്‌ പോലും മറ്റൊന്നിലേക്കും പ്രേക്ഷകനെ ചിന്തിപ്പിക്കാൻ വിടാതെ ഒട്ടും ബോറടിപ്പിക്കാതെ സച്ചി തന്റെ ജോലി അതി ഗംഭീരമായി പൂർത്തിയാക്കിയത്..... ഒരു എഴുത്തുകാരൻ എന്ന നിലയ്ക്കും ഒരു സംവിധായകൻ എന്ന നിലയ്ക്കും അദ്ദേഹം ഒരുപോലെ വിജയിച്ചിട്ടുണ്ട് ഒറ്റ നോട്ടത്തിൽ സാധാരണമായി തോന്നുന്ന എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരുടെ വിഷയങ്ങൾ അതി ശക്തമായി പറഞ്ഞൊരു രചനയാണ് ചിത്രത്തിന്റേത്.... അത്രയേറെ ക്വാളിറ്റിയുള്ള രചനയെ അതിലേറെ മികവോടെ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.... അദ്ദേഹത്തിന്റെ രചനയിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം.... Sachy സർ പ്രതീക്ഷകൾ ഏറെയാണ് അങ്ങേയിൽ..... മലയാള സിനിമയിൽ ഒരു ബ്രാൻഡ് ആയി അങ്ങ് മാറും എന്നത് ഉറപ്പാണ്.... തീർച്ചയാണ്....

    ചിത്രത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് Sudeep Elamon എന്ന വ്യക്തിയുടെ ഛായാഗ്രഹണം.... അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർക്ക്‌ ആണ് ചിത്രത്തിലേത്.... അട്ടപ്പാടിയുടെ വശ്യമായ സൗന്ദര്യം മാത്രമല്ല ഓരോ ഷോട്ടുകളും ഫ്രയ്മുകളും അത്രയ്ക്ക് പുതുമയുള്ളവയായിരുന്നു.... പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ എല്ലാം ശരിക്കും ഞെട്ടിച്ച വർക്ക്‌ ആയിരുന്നു.

    പിന്നീട് എടുത്തു പറയേണ്ട ഒരാളാണ് Jakes Bejoy.... പുതുമയുള്ള മികച്ച ഗാനങ്ങളും അതിലേറെ ഗംഭീരമായ പശ്ചാത്തല സംഗീതവും അത് പ്രേക്ഷകന് സമ്മാനിക്കുന്ന ഫീൽ ചെറുതൊന്നുമല്ല.... ആധകചക്ക അരാചക്ക എന്ന വരിയിൽ തുടങ്ങുന്ന പശ്ചാത്തല സംഗീതം തിയ്യേറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.... ചിത്രത്തിനോട് അത്രയേറെ ചേർന്ന് നിന്ന എന്ന ക്ലീഷേ വാചകം ഒന്നും പോരാ അദ്ദേഹത്തിന്റെ സംഗീതത്തെ വിശേഷിപ്പിക്കാൻ അത്രയ്ക്ക് ഗംഭീരമായിരുന്നു പുള്ളിയുടെ വർക്ക്‌. അദ്ദേഹത്തോടൊപ്പം തന്നെ ചേർത്ത് വെക്കേണ്ടുന്ന ഒരുപേരാണ് നഞ്ചമ്മ എന്ന അനുഗ്രഹീത കലാകാരിയുടേത്.... തിയ്യേറ്ററുകളിൽ ആഘോഷമായ പല ഗാനങ്ങളുടേയും വരികൾ പിറന്നത് നഞ്ചമ്മയിൽ നിന്നുമാണ്.

    മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ചിത്രത്തെ ത്രില്ലിംഗ് ആക്കിയതിൽ Ranjan Abrahamന്റെ എഡിറ്റിങ് മികവ് എടുത്തു പറയേണ്ടതാണ്. മികച്ച രീതിയിൽ അദ്ദേഹം ചിത്രസംയോജനം നടത്തിയിട്ടുണ്ട്.

    Prithviraj Sukumaran കോശി കുര്യൻ എന്ന കഥാപാത്രത്തെ കണ്ടുമടുത്ത പൃഥ്വിരാജ് ഭാവങ്ങളെ കാട്ടിൽ കളഞ്ഞു കൊണ്ട് അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട് അടുത്ത കാലത്ത് കണ്ട അദ്ദേഹത്തിന്റെ മികച്ച പ്രകടനം.... നോട്ടം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും ചേഷ്ടകൾ കൊണ്ടും ബോഡി ലാംഗ്വേജ് കൊണ്ടും അദ്ദേഹം കട്ടപ്പനക്കാരൻ കോശി കുര്യൻ ആയി മാറിയിട്ടുണ്ട്. ഹവിൽദാർ കോശി.... അഥവാ പട്ടാളം കോശി പേടിയും പകയും ഈഗോയും ഹുങ്കും ധൈര്യവും കുരുത്തക്കേടും മനുഷ്യത്വവും എല്ലാം കൂടെ ചേർന്ന അവിയൽ പരുവമായ സ്വഭാവമുള്ള കോശി അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. പൃഥ്വിരാജ് സുകുമാരനെ എവിടേയും കാണാനായില്ല എന്ന് സാരം. ഒരു പുതിയ പൃഥ്വിരാജിനെ.... അല്ല കോശി കുര്യനെ മാത്രേ നമുക്ക് സ്‌ക്രീനിൽ കാണാനാവൂ.

    Biju Menon അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥനായും അയ്യപ്പൻ നായർ എന്ന സാധാരണക്കാരനായും ഇദ്ദേഹത്തിന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു.... ഒരു ഒറ്റയാൻ കാടിറങ്ങി നാട്ടിൽ വന്നാൽ എങ്ങനെയിരിക്കും അതുപോലായിരുന്നു കക്ഷിയുടെ പ്രകടനം.... പോലീസുകാരൻ ആവുമ്പോൾ അങ്ങേയറ്റം നിയമംപാലിക്കുന്ന ക്ഷമയുള്ള ഉത്തമ നിയമപാലകനായും അല്ലാത്തപ്പോൾ തനി കാടൻ സ്വഭാവമുള്ള അയ്യപ്പൻ നായരായും പുള്ളിക്കാരൻ ജീവിച്ചു തകർക്കുകയായിരുന്നു.... അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷങ്ങളിൽ ഒന്നും അതിഗംഭീരമായ പ്രകടനങ്ങളിൽ ഒന്നുമാണ് അയ്യപ്പൻ നായർ എന്ന കഥാപാത്രം. പലപ്പോഴും പലരേയും നിഷ്പ്രഭമാക്കിയ പ്രകടനം എന്നൊക്കെ പറയാം.... സംഘട്ടന രംഗങ്ങളിൽ ആറ്റിട്യൂട് കൊണ്ടും അല്ലാതേയും ഒക്കെയുള്ള ഒരു പ്രത്യേക തരം ഐറ്റം ആയിരുന്നു അയ്യപ്പൻ നായർ. നന്മ നിറഞ്ഞ ക്ഷമാശീലനായ പോലീസുകാരൻ - അങ്ങറ്റം താണ ലെവലിൽ പെരുമാറുന്ന ഒരു വ്യക്തി അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ രണ്ട് ഭാഗമാണിത് അവയെ അതിന്റെ എക്സ്ട്രീം ലെവലിൽ ചെയ്തു വെച്ചിട്ടുണ്ട് ബിജു മേനോൻ. കാണുന്ന പ്രേക്ഷകനിൽപ്പോലും ഒരു ഒറ്റയാൻ ഇറങ്ങി മുന്നിൽ വന്ന ഭീതിയുണ്ടാക്കുന്ന ഒരു കഥാപാത്രം.... ഇപ്പോഴത്തെ പിളേളരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു സൈക്കോ മനുഷ്യൻ. രോമാഞ്ചമുളവാക്കിയും പേടിപ്പിച്ചും കൈയ്യടിപ്പിച്ച പ്രകടനം.

    Ranjith Balakrishnan കുര്യൻ ജോൺ എന്ന മുരടൻ വേഷത്തിൽ അദ്ദേഹം നിറഞ്ഞാടിയിട്ടുണ്ട് രഞ്ജിത്ത് ആയിരുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ ഭംഗി.... ഒരു ഫ്രഷ്നെസ്സ് ഉണ്ടായിരുന്നു അതിന്. കാരണം കണ്ടുമടുക്കാത്തൊരു മുഖം ആണ് അദ്ദേഹത്തിന്റേത്.... അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദമാണ് കുര്യൻ ജോണിനെ ശക്തനാക്കിയതിൽ പ്രധാന പങ്ക് വഹിക്കുന്നത്.... പേന കൊണ്ട് മാസ്സ് കാണിച്ച്‌ കൈയ്യടിപ്പിച്ച മനുഷ്യൻ കഥാപാത്രമായി വന്ന് പ്രകടനം കൊണ്ട് മാസ്സ് കാണിച്ചത് കൗതുകത്തോടെയാണ് കണ്ടിരുന്നത്.

    Gowri Nandha മറ്റൊരു ഫയർ ബ്രാൻഡ് കഥാപാത്രം.... ഒരുപക്ഷേ ബിജു മേനോന്റെ കഥാപാത്രത്തിന് അല്ലാതെ സകലരും മതിമറന്ന് കൈയ്യടിച്ചത് ഇവരുടെ ഒരു ഡയലോഗിന് മുൻപിലാവും.... കണ്ണമ്മയെന്ന കഥാപാത്രത്തെ ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്നതിലും ഗംഭീരമായി അവര് പെർഫോം ചെയ്തിട്ടുണ്ട്.

    എടുത്ത് പറയേണ്ടുന്ന മറ്റൊരു പ്രകടനം Anil Nedumangadu അവതരിപ്പിച്ച കഥാപാത്രമാണ്.... മനോഹരമായി അദ്ദേഹം തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

    Sabumon Abdusamadന്റെ കുട്ടമണിയും, Rameshന്റെ കുമാരനും, Anu Mohan, Shaju Sreedhar, Anna Rajan, Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്.

    മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫിയിലൊന്നാണ് ചിത്രത്തിലെ ക്ലൈമാക്ക്സിലെ ആക്ഷൻ സീൻസ്.... ശരിക്കും ഞെട്ടിക്കും വിധമാണ് അവ ഒരുക്കിയിട്ടുട്ടുള്ളത് കാണുന്ന പ്രേക്ഷകനിൽ പോലും ഈശ്വരാ എന്തേലും പറ്റുവോ എന്ന തരത്തിലുള്ള ഭീതിയുളവാക്കും വിധമാണ് ക്ലൈമാക്സ്‌ ഫൈറ്റ്. രാജശേഖറും സുപ്രീം സുന്ദറും മാഫിയാ ശശിയും ചേർന്ന് ഒരുക്കിയ ചിത്രത്തിലെ ആക്ഷൻ സീൻസ് എല്ലാം ഗംഭീരമായിരുന്നു.... ക്ലൈമാക്സ്‌ സംഘട്ടനം അതിഗംഭീരവും. മൂവരും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സൗണ്ട് ഡിപ്പാർട്ട്മെന്റും നരസിംഹസ്വാമിയുടെ നേതൃത്വത്തിലുള്ള മേക്കപ്പ് ഡിപ്പാർട്ട്മെന്റും അരുൺ മനോഹറിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റും മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഡിപ്പാർട്ട്മെന്റും ഒരുപോലെ അഭിനന്ദനമർഹിക്കുന്നവരാണ്.

    പണക്കൊഴുപ്പുകൊണ്ടും മറ്റും അധികാരങ്ങൾ ദുർവിനിയോഗം ചെയ്യുന്നവർക്കും പണത്തേയും അധികാരത്തേയും ഭയന്ന് നിയമവിരുദ്ധമായി ഓരോന്ന് ചെയ്തു കൂട്ടുന്ന ഉദ്യോഗസ്ഥർക്കുമെല്ലാം ഒരു പ്രഹരമാണ് അയ്യപ്പനും കോശിയും. പണക്കൊഴുപ്പിനോടും അതിന്റെ പേരിൽ ആ വിഭാഗം കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളോടും സാധാരണക്കാരിൽ സാധാരണക്കാരൻ ഉള്ളിൽ മൂടി ചങ്ങലക്കിട്ട് വെച്ചിരിക്കുന്ന പകയും വിദ്വേഷവും പുറത്തെടുത്താൽ അതിന്റെ വ്യാപ്‌തി എത്രത്തോളം ആവുമെന്നും ചിത്രം കാണിച്ചു തരുന്നു. നമുക്കിടയിലുള്ള നമ്മളേക്കാൾ പ്രകൃതിക്ക് പ്രിയപ്പെട്ടവരായ ഒരുകൂട്ടം മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും അവരുടെ പോരാട്ടങ്ങളും കൂടെയാണ് ചിത്രം പറയുന്നത്. ചുമ്മാ ഒരു എന്റർടൈനറല്ല അയ്യപ്പനും കോശിയും എന്ന് സാരം. ഇവയെല്ലാം ഒരു ഉപദേശമോ നാടകമോ ഡോക്യുമെന്ററിയോ ആക്കി മാറ്റാതെ പ്രേക്ഷകൻ ഏറ്റവും ഇഷ്ടപ്പെടുന്ന തരത്തിൽ എല്ലാ ചേരുവകളും നിറച്ച് തന്നെ എന്നാൽ പറയുന്ന വിഷയത്തിന്റെ ശക്തി ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും കോരിത്തരിപ്പിച്ചുമെല്ലാം പ്രേക്ഷകൻ മുടക്കുന്ന കാശിന് മുതലും പലിശയും ചേർത്ത് തിരിച്ചു തരുന്നൊരു ദൃശ്യാനുഭവമാണ് അയ്യപ്പനും കോശിയും.

    ഈയടുത്ത കാലത്ത് കണ്ട എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നാണ് അയ്യപ്പനും കോശിയും. എല്ലാ അർത്ഥത്തിലും അത്രയേറെ മനസ്സ് നിറച്ചൊരു അതിഗംഭീര ദൃശ്യാനുഭവം.

    അയ്യപ്പനും കോശിയും..... അസാധ്യമാം വിധം അതിഗംഭീരം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Idivettu Shamsu and Krrish like this.
  2. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Adhipan likes this.
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Thnx
     
    Adhipan likes this.

Share This Page